Personalized
Horoscope
  • Talk To Astrologers
  • Personalized Horoscope 2025
  • Brihat Horoscope
  • Ask A Question
  • Live Astrologers
Home » 2017 » 2017 Malayalam Horoscope Published: October 17, 2016

2017 Malayalam Horoscope (ജാതകം 2017)

Try out 2017 Malayalam rasi phalam. Everything you need to know about your zodiac is here. Plan your year ahead with the most unfailing AstroSage Malayalam horoscope.

രാശി ഫലം 2017 നിങ്ങളുടെ ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി ഇവിടെ സൗജന്യമായി ലഭ്യമാണ്. പൗരാണിക വേദ ജ്യോതിശാസ്ത്രത്തിന്റെ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി, ഒരു വാർഷിക രാശിഫലത്തിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കുന്ന മിക്കവാറും എല്ലാം തന്നെ ഇതിൽ അടങ്ങിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ ഭാവങ്ങളും സംഗ്രഹിച്ചുകൊണ്ടുള്ള പ്രവചനത്തോടൊപ്പം, ഏഴര ശനി അല്ലെങ്കിൽ കണ്ടകശനി പ്രഭാവം, അനുകൂലവും-പ്രതികൂലവുമായ കാര്യങ്ങൾ, സൗജന്യ പരിഹാരങ്ങൾ കൂടാതെ നിങ്ങൾക്ക് ആവശ്യമായുള്ള ഒട്ടുമിക്ക കാര്യങ്ങളും ഉൾക്കൊണ്ടിരിക്കുന്നു.

കുറിപ്പ്: ഈ പ്രവചനങ്ങൾ നിങ്ങളുടെ ചാന്ദ്ര ചിഹ്നത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങളുടെ ചാന്ദ്ര ചിഹ്നത്തെ കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലായെങ്കിൽ, ദയവായി ഈ പേജ് സന്ദർശിക്കുക - AstroSage Moon Sign Calculator.

മേടരാശി (ഏരീസ്)

മേടരാശിആകാശത്തിലെ നക്ഷത്രങ്ങൾക്ക് ഈ വർഷം നിങ്ങൾക്കായി പ്രത്യേക പദ്ധതികളുണ്ട്. തുടക്കത്തിൽ നിങ്ങളുടെ ഓജസ്സും അത്യുത്സാഹവും പെട്ടെന്ന് വർദ്ധിക്കും. അപ്രതീക്ഷിതമായി, നിങ്ങൾ മതപരമായ പ്രവർത്തികളിൽ വളരെയധികം താത്പര്യം കണ്ടെത്തുന്നതാണ്. അതോടൊപ്പം, നിങ്ങൾ ചില ദീർഘകാല പ്രവർത്തന പദ്ധതികൾ ഉണ്ടാക്കും. എന്നാൽ, നിങ്ങളുടെ ചിലവുകളിന്മേൽ നിങ്ങൾ നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്. നിങ്ങളുടെ കുടുംബത്തെ കുറിച്ച് പറയുകയാണെങ്കിൽ, കുട്ടികൾക്ക് ആരോഗ്യപരമായ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഈ സമയത്ത്, ഒരു സുഹൃത്തിന്റെ സഹായത്താൽ നിങ്ങളുടെ അപൂർണ്ണമായ ജോലികളെല്ലാം തന്നെ പുനഃസ്ഥാപിക്കപ്പെടുകയും പൂർത്തിയാക്കപ്പെടുകയും ചെയ്യും. രാശി ഫലം 2017 പ്രകാരം, മുമ്പ് ചെയ്ത കഠിനാധ്വാനങ്ങൾക്ക് ഇപ്പോൾ ഫലം കാണുകയും, ജൂണിന് ശേഷം, നിങ്ങളുടെ വിജയത്തിന്റെ തോത് വർദ്ധിക്കുകയും ചെയ്യും. എന്നിരുന്നാലും, അടുപ്പമുള്ളവരുമായി നിങ്ങൾ വാഗ്വാദത്തിൽ ഏർപ്പെടാതിരിക്കുവാൻ സൂക്ഷിക്കുക. കോപിഷ്ഠനാകാതിരിക്കുക, അല്ലാത്തപക്ഷം അത് എല്ലാം നശിപ്പിക്കും. നിങ്ങളുടെ സാമ്പത്തികത്തെ കുറിച്ച് പറയുകയാണെങ്കിൽ, കുട്ടികൾക്കായി പെട്ടെന്നുള്ള ചില നിക്ഷേപങ്ങൾ ആവശ്യമായിവന്നേക്കാം. വർഷാവസാനത്തോടെ, നിങ്ങളുടെ യശസ്സ് വർദ്ധിക്കുകയും കൂടുതൽ വരുമാനം സ്രോതസുകൾ ലഭ്യമാവുകയും ചെയ്യും. നിങ്ങൾ ഒരു ബിസിനസുകാരൻ ആണെങ്കിൽ, നിങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്തുവാനുള്ള അവസരം നിങ്ങൾക്ക് ലഭ്യമാകും. എന്നാൽ, നിങ്ങൾ ഒഴിവുസമയ പ്രവർത്തികളിൽ ചിലവാക്കിയേക്കാം.

നിങ്ങളുടെ കഠിനാധ്വാനത്താൽ നിങ്ങൾ പണം ഉണ്ടാക്കും എന്നതാണ് ഇത് പ്രവചിക്കുന്നത്. ഒരുപാട് കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മാതാപിതാക്കളും നിങ്ങളെ സഹായിക്കും. പുതിയ പ്രവർത്തന പദ്ധതികൾ ഉണ്ടാക്കുകയും, അത് നിങ്ങളെ വിജയിയാക്കുകയും ചെയ്യും. അതോടൊപ്പം, നിങ്ങൾ തീർത്ഥാടനത്തിനു പോകുവാനുള്ള സാധ്യതയും ഉണ്ട്. നിങ്ങളിലെ ശൗര്യത്തെ ശാക്തീകരിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. അത് കൂടാതെ, നിങ്ങളുടെ ഭാഗ്യം മെച്ചപ്പെടുത്തുവാൻ നിരവധി അവസരങ്ങൾ നിങ്ങൾക്ക് ലഭ്യമാകും. പ്രണയ ജീവിതത്തിൽ കുറച്ച് സമതുലിതാവസ്ഥ നിലനിർത്തുവാൻ നിങ്ങൾക്കു സാധിച്ചാൽ അത് വളരെ മഹത്തരമായിരിക്കും. നിങ്ങൾ പ്രണയിക്കുന്നയാൾക്ക് കുറച്ച് സമയം നൽകുകയും അവരോടൊപ്പം പുറത്തു പോകുവാൻ പദ്ധതിയിടുകയും ചെയ്യുക. ആരോഗ്യത്തെ കുറിച്ച് ആണെങ്കിൽ, നിങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പ്രതിവിധി: ദരിദ്രരെ സഹായിക്കുക

സ്ഥാനക്രമം: 4/5

ഇടവരാശി (ടോറസ്)

ഇടവരാശിഈ വർഷം നിങ്ങൾക്ക് ഉന്നത അധികാരികളുടെയും സ്ത്രീകളുടെയും പിന്തുണ ഉണ്ടായിരിക്കുമെന്നാണ് ഗ്രഹങ്ങളുടെ തന്ത്രവൈദഗ്ദ്ധ്യം വ്യക്തമായി കാണിക്കുന്നത്. സാധാരണ പോലെ പണം ഒഴുകിക്കൊണ്ടിരിക്കും; കൂടാതെ നിങ്ങൾ വിനോദങ്ങളിലും ജീവിതത്തിലെ സുഖസൗകര്യങ്ങളിലും കൂടുതലായി ചിലവഴിക്കുകയും ചെയ്യും. എന്നിരുന്നാലും, ധനപരമായ നേട്ടങ്ങൾ ലഭിക്കുവാനുള്ള സാഹചര്യങ്ങൾ പെട്ടെന്നായിരിക്കും രൂപപ്പെടുന്നത്. എന്നാൽ, നിങ്ങളുടെ ചിലവുകളും വർദ്ധിക്കും. നിങ്ങൾ ഉദ്ദേശിക്കുന്നു രീതിയിൽ നടപ്പാകാത്ത കാര്യങ്ങളെല്ലാം വർഷമധ്യം നടപ്പിലാകുന്നതാണ്. ഇതോടൊപ്പം എല്ലാം, നിങ്ങളുടെ ശൗര്യം വർദ്ധിക്കുന്നതാണ്. പ്രവചന പ്രകാരം, നിങ്ങൾക്ക് പുതിയ വരുമാന സ്രോതസ്സുകൾ ലഭിക്കും. നിക്ഷേപിച്ചിരിക്കുന്ന പണത്തിൽ നിന്നും നേട്ടങ്ങളും ലഭ്യമാകും. ഓഹരിവിപണി അല്ലെങ്കിൽ വസ്തു നിക്ഷേപങ്ങൾ നിങ്ങൾക്ക് നേട്ടം ഉണ്ടാകും. അപ്രധാനമായ ചിലവുകൾ നിയന്ത്രിക്കുന്നത് നിങ്ങളുടെ സമ്പാദ്യവും കൂടാതെ ലാഭവും വർദ്ധിപ്പിക്കുവാൻ നിങ്ങളെ സഹായിക്കും. ഇതിനെല്ലാം പുറമേ, നിങ്ങളുടെ പിതാവിൽ നിന്നും മാർഗ്ഗദർശനം നൽകുന്നവരിൽ നിന്നും നിങ്ങൾക്ക് ആദരവും പിന്തുണയും ലഭിക്കും.

നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങളും നിങ്ങളെ പിന്തുണയ്ക്കും. കുട്ടികളാൽ നിങ്ങൾക്ക് ജീവിതത്തിൽ പരമാനന്ദം ലഭ്യമാകും. ജീവിത പങ്കാളിയുമായി ഒത്തൊരുമിച്ചു പോകുവാൻ ശ്രമിക്കുക. അത് കൂടാതെ, നിങ്ങളുടെ ജീവിത പങ്കാളിയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. എന്തായാലും, ഈ ദുഷ്കരമായ കാലം വളരെ ചെറുതായിരിക്കുകയും അത് പെട്ടെന്ന് തന്നെ അനുയോജ്യമാവുകയും ചെയ്യും. അവിവാഹിതരാണെങ്കിൽ, നിങ്ങൾ ഒരു പുതിയ പ്രണയത്തെ കണ്ടെത്തും. അഥവ നിങ്ങൾ ഏതെങ്കിലും ബന്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ, അത് കൂടുതൽ ശക്തിപ്പെടും. വർഷാവസാനത്തോടെ, സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടും. പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തുവാൻ സാധിക്കും. നിക്ഷേപിച്ചിരിക്കുന്ന പണത്തിൽ നിന്നും നിങ്ങൾക്ക് നേട്ടങ്ങൾ ലഭ്യമാകും. അപ്രധാനമായ ചിലവുകൾ ഒഴിവാക്കുന്നത് സമ്പാദ്യവും ലാഭവും മെച്ചപ്പെടുത്തുവാൻ നിങ്ങളെ സഹായിക്കും. ഇതോടൊപ്പം, നിങ്ങളുടെ പിതാവിൽ നിന്നും മാർഗ്ഗദർശനം നൽകുന്നവരിൽ നിന്നും നിങ്ങൾക്ക് ധനപരമായ നേട്ടങ്ങൾ ലഭിക്കും. ആരോഗ്യത്തെ കുറിച്ച് നിങ്ങൾ അത്യധികം ചിന്തിതനാകേണ്ട കാര്യമില്ല. എന്നിരുന്നാലും, തെറ്റായ ജീവിതശൈലിയാലുള്ള വായൂകോപം, ദഹനക്കേട് മുതലായ പ്രശ്നങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കും. നിങ്ങൾ അവയെ നിസാരമായി കാണുകയാണെങ്കിൽ, പിന്നീട് ഇവ നിങ്ങൾക്ക് ആപത്കരമായ അസുഖങ്ങൾക്ക് കാരണമായേക്കും. ഈ വർഷം നിങ്ങളുടെ ഭക്ഷണ ശീലത്തിന്മേൽ ഒരു നിയന്ത്രണം ഏർപ്പെടുത്തുവാൻ ശ്രമിക്കുക. സീസണിൽ വന്ന മാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിപ്പിച്ചേക്കും. എന്തുതന്നെ ആയാലും, നിങ്ങൾക്ക് അവയെ കുറിച്ച് ഉത്കണ്ഠ ഉണ്ടാകേണ്ടതില്ല.

പ്രതിവിധി: വെള്ള വസ്ത്രങ്ങൾ, വെള്ള സുഗന്ധദ്രവ്യം, വെള്ള നിറമുള്ള നല്ല മണമുള്ള സാധനങ്ങൾ, മുതലായവ പോലുള്ള വെള്ള സാധനങ്ങൾ ഉപയോഗിക്കുവാൻ ശ്രമിക്കുക.

സ്ഥാനക്രമം: 3.5/5

മിഥുനരാശി (ജെമിനി)

മിഥുനരാശിവർഷത്തിന്റെ ആരംഭത്തിൽ, സാമ്പത്തികമായി ചില ചെറിയ ഏറ്റകുറച്ചിലുകളോടെ കുടുംബജീവിതം സാധാരണമായിരിക്കും. എന്നിരുന്നാലും, പുതുതായി ചില പ്രശ്നങ്ങൾ നിങ്ങൾക്ക് ആരംഭത്തിൽ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നാൽ, വർഷത്തിന്റെ പകുതിയോടുകൂടി, നിങ്ങൾക്ക് ധർമ്മാനുസാരിയായ വ്യക്തികളെ പരിചയപ്പെടുവാനുള്ള അവസരം ലഭ്യമാകും. നിങ്ങൾ ആസൂത്രണം ചെയ്ത പ്രവർത്തികൾ നടപ്പിലാവുകയും ചെയ്യും. നിങ്ങളുടെ പ്രവർത്തിയുടെ ഗുണമേന്മയാൽ നിങ്ങൾ അത്ഭുതപ്പെടുകയും നിങ്ങളുടെ പ്രതിയോഗികൾ പോലും നിങ്ങൾ അറിയാതെ നിങ്ങളെ സ്തുതിക്കുകയും ചെയ്യും. എന്നിരുന്നാലും, ഭൂസ്വത്തുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ പ്രതീക്ഷിക്കാം. നിങ്ങളുടെ വിജയ രഹസ്യം നിങ്ങളുടെ സഹപ്രവർത്തകരോട് പറയാതിരിക്കുന്നതായിരിക്കും നല്ലത്. നിങ്ങളുടെ പ്രവർത്തികളിലുള്ള വിജയത്താൽ നിങ്ങൾ സന്തോഷവാനും ഉത്തേജിതനുമായിരിക്കും എന്നതാണ് മുൻകൂട്ടി പ്രവചിക്കപ്പെടൂന്നത്. ബിസിനസ്സുകാരെ കുറിച്ച് പറയുകയാണെങ്കിൽ, അവരുടെ സന്താപങ്ങൾ പ്രതീക്ഷയായി മാറും. അതിനാൽ, നിർഭയം മുന്നോട്ട് നീങ്ങുക. നിങ്ങൾക്ക് എതിരായി എന്തെങ്കിലും വിവാദങ്ങൾ ഉണ്ടെങ്കിൽ, ഈ സമയം നിങ്ങളെ അതിൽ നിന്നും വിമുക്തനാക്കും. പുതിയ നല്ല പ്രവർത്തന പദ്ധതികൾ ഉണ്ടാകും. ദൈവം, മാർഗ്ഗദർശി, & പണ്ഡിതർ എന്നിവരിൽ നിങ്ങൾക്കുള്ള ഭക്തി ഉണരുകയും നിങ്ങളുടെ മാർഗ്ഗത്തിലുള്ള പ്രതിബന്ധങ്ങളെല്ലാം അപ്രത്യക്ഷമാവുകയും ചെയ്യും. ചൂതാട്ടത്തിലും ലോട്ടറിയിലും നിന്ന് അകന്നു നിൽക്കുന്നത് നിങ്ങൾക്ക് വളരെ നല്ലതായിരിക്കും. അതോടൊപ്പം, നിങ്ങളുടെ ലാഭ ഇടപാടോ ഉടമസ്ഥാവകാശമോ ഉപേക്ഷിക്കുവാൻ പാടുള്ളതല്ല കാരണം നിങ്ങൾക്ക് അറിയുകയില്ല, എന്തെങ്കിലും ബൃഹത്തായത് ലഭിക്കുവാനുള്ള സമയം ഇതായിരുന്നുവെന്ന്. നഷ്ടപ്പെട്ട വിശ്വാസം നിങ്ങൾ വീണ്ടെടുക്കുകയും ബിസിനസ് നിക്ഷേപങ്ങളിൽ നിന്നും നേട്ടങ്ങൾ ലഭിക്കുകയും ചെയ്യും.

വർഷാവസാനത്തോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് കാണുന്നു. ചില പുതിയ വരുമാന സ്രോതസുകൾ നിങ്ങൾക്ക് ലഭിക്കും. പണം കൊടുത്ത് വിലപിടിപ്പുള്ള സാധനങ്ങൾ ഈ വർഷം നിങ്ങൾ വാങ്ങുകയാണെങ്കിൽ, അത് നിങ്ങൾക്ക് ഗുണപ്രദമായിരിക്കും. എന്നാൽ, ഈ വർഷം ബിസിനസ്സിൽ നിക്ഷേപിക്കുന്നതിന് സാമർത്ഥ്യം ആവശ്യമാണ്. നിങ്ങൾ ഓഹരി വിപണിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയാണെങ്കിൽ, ലാഭം ഉണ്ടാകുവാനുള്ള ചില നല്ല സാധ്യതയുണ്ട്. പ്രവചന പ്രകാരം, പുതിയ വാഹനത്തിലോ അല്ലെങ്കിൽ ഭൂസ്വത്തിലോ നിങ്ങൾ നിക്ഷേപിച്ചേക്കാം. പണം ഒഴുകികൊണ്ടിരിക്കുന്നതിനാൽ, നിങ്ങൾക്ക് അത്ര കഷ്ടപ്പാടുകൾ അനുഭവപ്പെടുകയില്ല. പ്രണയ ജീവിതത്തിൽ നിങ്ങൾ ജാഗ്രത പാലിക്കുന്നത് വളരെ നല്ലതായിരിക്കും. മാത്രമല്ല, അകാരണമായി നിങ്ങളുടെ പങ്കാളിയെ സംശയിക്കുന്നതും ഒഴിവാക്കുക. നിങ്ങൾ ഒരു വിദ്യാർത്ഥിയാണെങ്കിൽ, നിങ്ങൾ കുറച്ച് കഠിനാധ്വാനം ചെയ്യേണ്ടതായി വന്നേക്കും. തൊഴിൽ സ്ഥലത്ത്, നിങ്ങൾക്ക് ജോലിഭാരം ഏറിയേക്കും; തത്ഫലം നിങ്ങളിൽ സമ്മർദ്ദം ചെലുത്തപ്പെടുകയും ചെയ്യും. അതുപോലുള്ള സാഹചര്യങ്ങളിൽ, നിങ്ങൾ ശാന്തമായി പ്രവർത്തിക്കണം. വർഷത്തിന്റെ രണ്ടാം പകുതിയിൽ, എല്ലാ പ്രശ്നങ്ങളും മായുന്നതായി കാണാം. നിങ്ങളുടെ കഠിനാധ്വാനത്തിന് ആദരവും പ്രശംസയും ലഭിച്ചേക്കും. നിങ്ങളുടെ പെരുമാറ്റത്തിലെ ചെറിയ മാറ്റം നിങ്ങളുടെ നേട്ടങ്ങൾ വർദ്ധിപ്പിക്കും.

പ്രതിവിധി: ഉദ്യാനകൃഷിയിലും പുതുതായി മരങ്ങൾ നടുന്നതിനും സമയം കണ്ടെത്തുവാൻ ശ്രമിക്കുക. എത്രത്തോളം സമയം ഇതിനായി നിങ്ങൾ ചിലവഴിക്കുന്നുവോ, അത് അത്രത്തോളം മെച്ചപ്പെട്ടതായിരിക്കും.

സ്ഥാനക്രമം: 4/5

കർക്കിടകരാശി(കാൻസർ)

മിഥുനരാശിഈ വർഷം ഏപ്രിൽ വരെ നിങ്ങൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടായേക്കും. ജോലി ചെയ്യുന്നവർ അവരുടെ കീഴുദ്ദ്യോഗസ്ഥരോട് അനുകൂലമായ ബന്ധം നിലനിർത്തുക. കുടുംബാംഗങ്ങളിൽ നിന്നും നിങ്ങൾക്ക് ധാരാളം സന്തോഷം ലഭിക്കുകയും പ്രിയപ്പെട്ടവരിൽ നിന്നും ആവശ്യത്തിന് പിന്തുണ ലഭിക്കുകയും ചെയ്യും. നിങ്ങളുടെ കുടുംബാംഗങ്ങളുമായി ചില അതിശയകരമായ നിമിഷങ്ങൾ ചിലവഴിക്കുവാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ ബുദ്ധിപൂർവ്വം നിക്ഷേപിക്കുകയാണെങ്കിൽ, പണം ഉണ്ടാക്കുവാനുള്ള നല്ല അവസരങ്ങൾ ഉണ്ട്. ഈ വർഷം ബിസിനസ്കാർക്കും അതുപോലെ തന്നെ മികച്ചതാണ്. ആപത്കരമായ ഇടപാടുകളിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കണമെന്ന് അത് നിർദ്ദേശിക്കുന്നു. മറ്റാരെങ്കിലുമായി പണം കൈമാറ്റം ചെയ്യുന്നതിൽ ജാഗ്രത പുലർത്തുന്നത് നിങ്ങൾക്ക് നല്ലതായിരിക്കും. ആവേശത്താൽ നിങ്ങൾ ഏതെങ്കിലും തീരുമാനം എടുത്താൽ നിങ്ങൾ വലിയ വില നൽകേണ്ടി വരും. ഇവയെല്ലാം ഒഴികെ, കുടുംബത്തിലെ മംഗളകരമായ കാര്യങ്ങളിൽ നിക്ഷേപിക്കുവാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കുകയും കുടുംബപരമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്യും.

പുതിയ പ്രവർത്തികൾക്ക് നിങ്ങൾ പദ്ധതികൾ ഉണ്ടാക്കും, അവ പൂർണ്ണമായും വിജയം വരിക്കുകയും ചെയ്യും. ചൂതാട്ടം, ലോട്ടറി മുതലായ നല്ലതല്ലാത്ത പ്രവർത്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക; അല്ലെങ്കിൽ നിങ്ങൾക്ക് ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. സെപ്റ്റംബറിനുശേഷം എല്ലാക്കാര്യങ്ങളിലും നിങ്ങളെ ഭാഗ്യം പിന്തുടരും. നിങ്ങൾ രാഷ്ട്രീയത്തിലാണെങ്കിൽ, നിങ്ങളുടെ കീർത്തി എല്ലായിടവും പരക്കും. ഒരു പുതിയ സുഹൃത് ബന്ധം നിങ്ങൾക്ക് സന്തോഷം നൽകും. ഒക്ടോബർ മുതൽ നവംബർ വരെ എല്ലാക്കാര്യങ്ങളും ജാഗ്രതയോടെ ചെയ്യുക, അല്ലെങ്കിൽ, നിങ്ങൾക്ക് ചില നല്ല അവസരങ്ങൾ നഷ്ടമായേക്കാം. ധാരാളം പുതിയ ബന്ധങ്ങൾ ഉണ്ടാകുകയും ശുഭ വാർത്ത നിങ്ങളെ സമ്മർദ്ധത്തിൽ നിന്നും ഒഴിവാക്കുകയും ചെയ്യും. വേദിക് ജ്യോതിശാസ്ത്രം 2017 രാശിഫല പ്രകാരം, പുതിയ വരുമാനം സ്രോതസുകൾ നിങ്ങളിലേക്ക് വരും. അതോടൊപ്പം, പുതിയ കാര്യങ്ങളിൽ നിങ്ങൾക്ക് താത്പര്യം വർദ്ധിക്കുകയും ചെയ്യും. ദീർഘദൂര യാത്രകൾ പോകുന്നത് ഒഴിവാക്കുക. നിങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ബന്ധം കൂടുതൽ ശക്തമാകുകയും നിങ്ങളുടെ പണയ പങ്കാളി നിങ്ങളെ അത്യധികം പിന്തുണയ്ക്കുകയും ചെയ്യും. നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് വളർച്ചയുണ്ടാകുവാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ തടയപ്പെട്ടു കിടക്കുന്നു പണം ലഭിക്കുന്നതും നിങ്ങളെ സമ്മർദ്ദത്തിൽ നിന്നും ഒഴിവാക്കും. സമാധാനവും ഐക്യതയും കുടുംബത്തിൽ വ്യാപിക്കും. ജോലി അന്വേഷിക്കുന്ന യുവാക്കൾ വിജയം വരിക്കും. അതുകൂടാതെ, ജോലിയിൽ ഒരു മാറ്റം ആഗ്രഹിക്കുന്നവർക്കും പുതിയ അവസരങ്ങൾ ലഭിക്കും.

പ്രതിവിധി: വെള്ളിയാഴ്ച്ചകളിൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് ഭക്ഷണം ദാനം നൽകുക.

സ്ഥാനക്രമം: 3/5

ചിങ്ങരാശി(ലിയോ)

ചിങ്ങരാശി നിങ്ങൾക്ക് നിരവധി സാമ്പത്തിക വെല്ലുവല്ലികൾ അഭിമുഖീകരിക്കേണ്ടി വരുകയില്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് എപ്പോഴും ജാഗരൂകരായിരിക്കുക.വർഷത്തിന്റെ രണ്ടാം പകുതിയിൽ നിങ്ങളുടെ ഭാഗ്യം വീണ്ടും ശക്തിപ്പെടും. നിങ്ങളുടെ പരിശ്രമത്തേക്കാൾ കൂടുതൽ നിങ്ങൾ നേടും. ബിസിനസ് മുതലാളിമാർക്ക് ഈ വർഷം കൂടുതൽ ലാഭം ലഭിക്കും. വസ്തു ഇടപാടുമായി ബന്ധപ്പെട്ടവർ എല്ലായ്പ്പോഴും അവർക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധാലുക്കളായിരിക്കണം. ഈ വർഷം ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് നല്ലതായിരിക്കും. അത് നിങ്ങൾക്ക് അപ്രതീക്ഷിതഫലങ്ങൾ നൽകും. എന്നിരുന്നാലും, വർഷത്തിന്റെ മധ്യഭാഗം വരെ നിങ്ങൾക്ക് കാത്തിരിക്കേണ്ടി വരും. നിങ്ങളുടെ കുട്ടികളെക്കുറിച്ച് പറയുകയാണെങ്കിൽ, അവർ ചില ആരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കും. നിങ്ങളുടെ പ്രണയ ജീവിതത്തിൽ ഒരു മികച്ച സം‌തുലനം നിലനിർത്തുക. നിങ്ങളുടെ ജീവിത പങ്കാളിയുടെ വികാരങ്ങളെ ബഹുമാനിക്കുക. വിദ്യാർത്ഥികളെക്കുറിച്ച് പറയുകയാണെങ്കിൽ, ഈ വർഷം വിസ്‌മയകരമാണെന്ന് തെളിയിക്കപ്പെടും കൂടാതെ പഠനം, ബാങ്കിങ്ങ്, മാനേജ്‌മെന്റ് എന്നിവയ്ക്കും അനുകൂലമായ സമയമാണ്. നിങ്ങൾ വളരെക്കുറച്ച് മാത്രമേ പരിശ്രമിച്ചിട്ടുള്ളൂ എങ്കിൽ പോലും, നിങ്ങൾക്ക് അതിന്റെ പരിപൂർണ്ണ ഫലം ലഭിക്കും. അധ്യാപകർ നിങ്ങളിൽ സന്തുഷ്ടരായിരിക്കുകയും വിദ്യാഭ്യാസത്തിൽ നിങ്ങൾ വിജയിക്കുകയും ചെയ്യും. ജോലിയുള്ളവർക്കും ഈ വർഷം അനുകൂലമാണ്. നിങ്ങൾ ഏത് മേഖലയിൽ പ്രവർത്തിക്കുന്നു എന്നത് പ്രശ്നമല്ല, പിന്തുണ, പ്രശംസകൾ, പ്രതീക്ഷിച്ചിരുന്ന അനുഗ്രഹങ്ങൾ എന്നിവയെല്ലാം നിങ്ങളിലേക്ക് വരും.

നിങ്ങൾ ആരംഭിക്കുന്നതെല്ലാം ശരിയായ സമയത്ത് തീർന്നിരിക്കും. ഒരു മംഗളകരമായ കാര്യം ക്രമീകരിക്കുന്നതുവഴി, എല്ലാവിധ സമ്മർദ്ധങ്ങളിൽ നിന്നും നിങ്ങൾ ഒഴിവാക്കപ്പെടും.ന്നിങ്ങളുടെ ജോലി കൂടാതെ, മറ്റ് നിരവധി സ്രോതസുകളും നിങ്ങൾക്ക് ഗുണകരമായി വരും. ജോലി അന്വേഷിക്കുന്ന യുവജനങ്ങൾക്ക് നല്ല വാഗ്‌ദാനങ്ങൾ ലഭിക്കും. അതോടൊപ്പം, നിങ്ങളുടെ അതിശയകരമായ മാർക്കറ്റിങ്ങ് കഴിവുകളുടെ സഹായത്താൽ ബിസിനസിലും ധാരാളം ലാഭം നേടുവാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ ആസൂത്രണം ചെയ്ത പ്രവർത്തികൾ കൃത്യസമയത്ത് പൂർത്തീകരിക്കപ്പെടുന്നതിനാൽ, നിങ്ങൾക്ക് സന്തോഷം അനുഭവപ്പെടും. ചിങ്ങരാശിക്കാർക്ക് വേണ്ടിയുള്ള പ്രവചനങ്ങൾ 2017 പ്രകാരം, ജോലിയും വളരും. എല്ലാക്കാര്യങ്ങളും മികച്ച ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്താൽ നിങ്ങൾക്ക് നിങ്ങൾക്ക് കൂടുതൽ ഗുണങ്ങൾ ലഭിക്കും. എതിരാളികളെ കുറിച്ച് ജാഗരൂകരായിരിക്കുകയും അവരോട് ബുദ്ധിപരമായി ഇടപെടുകയും വേണം. വിശ്വസ്തനായ ഒരാൾ നിങ്ങളെ ചതിച്ചേക്കാം. ദീർഘദൂര യാത്രകൾ നിങ്ങൾക്ക് ഗുണപ്രദമായേക്കാം. സ്ത്രീകൾക്കും, ഈ വർഷം വിജയം നൽകുന്നതായിരിക്കും. കാലം നല്ലതാകയാൽ, അതിന്റെ പരമാവധി ഉപയോഗപ്രദമാക്കുക.

പ്രതിവിധി: നിങ്ങളുടെ ജീവിത രീതി മെച്ചപ്പെടുത്തുകയും താമസിക ആഹാരങ്ങൾ ഒഴിവാക്കുകയും വേണം. പഴകിയതും, ഉണങ്ങിയതും, ജീർണ്ണിച്ചതും ആയ ആഹാരങ്ങൾ ഉൾപ്പെടുന്ന ആയുർവേദത്തിലെ ഒരു ആഹാര വിഭാഗമാണ് ഇത്. സൂക്ഷിച്ചുവെക്കപ്പെട്ടതും അസംസ്കൃത വസ്തുവിനെ ആഹാരമാക്കിയിട്ടുള്ളതുമായ ആഹാരപദാർത്ഥങ്ങൾ ഈ വിഭാഗത്തിൽ വരുന്നു.

സ്ഥാനക്രമം: 3.5/5

കന്നിരാശി (വിർഗോ)

ചിങ്ങരാശി വർഷാരംഭത്തിൽ നിങ്ങൾ സാമ്പത്തികകാര്യങ്ങളിൽ ജാഗരൂകരായിരിക്കണം. ഒരു ബിസിനസ് പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിന് മുൻപ് ആവശ്യത്തിന് സമയമെടുക്കുക. നിങ്ങൾ നിങ്ങളുടെ പണം എവിടെയെങ്കിലും നിക്ഷേപിക്കുവാൻ പദ്ധതിയിടുന്നുവെങ്കിൽ, സമയം അത്ര നല്ലതായി കാണുന്നില്ല. വർഷത്തിന്റെ രണ്ടാം ഭാഗം വിസ്മയാവഹമായിരിക്കും. ഈ സമയം നിക്ഷേപങ്ങളെക്കുറിച്ച് ചിന്തിക്കുവാൻ മികച്ചതായിരിക്കും.പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എല്ലായ്‌പ്പോഴും ജാഗരൂകരായിരിക്കണം. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ജോലി അന്വേഷിക്കുന്നവർക്കും ഔദ്യോഗിക ജീവിതം ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ധാരാളം അവസരങ്ങൾ ലഭിക്കും. മാധ്യമം അല്ലെങ്കിൽ, ഏതെങ്കിലും കലാപരമായ മേഖല എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ഗുണകരമായിരിക്കും. ജോലിയിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുകയില്ല. നിങ്ങളുടെ ബോസും മേലധികാരികളും നിങ്ങളെ പിന്തുണയ്ക്കും. വർഷാവസാനം സ്ഥാനക്കയറ്റം കാണുന്നു. കുടുംബപരമായി നിങ്ങൾ അൽപം സമ്മർദ്ദത്തിലാകും. നിങ്ങളുടെ ജീവിത പങ്കാളിക്കായി കുറച്ച് സമയം കണ്ടെത്തുകയും പരസ്പരം ചർച്ച ചെയ്ത് പ്രശ്നങ്ങൾ വ്യക്തമാക്കുവാൻ ശ്രമിക്കുകയും ചെയ്യുക. ഒരു പുതിയ ബന്ധം വളരെ പെട്ടന്ന് നിങ്ങൾ വിശ്വസിക്കാതിരിക്കുന്നത് മഹത്തരമാകും. നിങ്ങളുടെ പിന്തുണ എതിരാളികൾക്ക് പ്രയോജനമാകും. വിസ്മയകരവും മതപരവുമായ കാര്യങ്ങളിൽ നിങ്ങളുടെ താത്പര്യം വർദ്ധിക്കും. നിങ്ങളുടെ കഴിവിനാൽ സമൂഹം, കുടുംബം, ബിസിനസ് എന്നിവയിൽ നിങ്ങൾ പ്രശംസിക്കപ്പെടും.

പ്രണയിതാക്കളെ കുറിച്ച് പറയുകയാണെങ്കിൽ, അവർക്കും സമയം അനുകൂലമാണ്. എന്നിരുന്നാലും, പങ്കാളിയുടെ സംശയകരമായ പെരുമാറ്റത്താലും ഒരുമിച്ച് ചിലവഴിക്കപ്പെടുന്ന സമയം കുറവായതിനാലും ജാതകരിൽ ചിലരുടെ ബന്ധം അസ്വസ്ഥമായേക്കാം. എന്നിരുന്നാലും, സാഹചര്യം നിയന്ത്രിതമാക്കാവുന്നതാണ്. സംശയം മൂലം ഒരു വാഗ്വാദം ആരംഭിക്കുന്നതിന് മുൻപ് അത് പരിഹരിക്കുന്നതിനെ കുറിച്ച് ശരിയായി ചിന്തിക്കുക. ഈ വർഷം ധാരാളം യാത്രകൾ നിങ്ങൾക്കായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ യാത്രകളും നിങ്ങൾക്ക് ഗുണകരമാകും. ബിസിനസ്കാർ ബിസിനസ് ആവശ്യങ്ങൾക്കായി വിദേശത്തേക്ക് യാത്ര ചെയ്യുവാനുള്ള ശക്തമായ സാധ്യതകൾ ഉണ്ട്. നിങ്ങളുടെ ആരോഗ്യകാര്യത്തിൽ അലസരാകരുതെന്ന് ഇത് നിർദ്ദേശിക്കുന്നു. സാത്വിക ആഹാരങ്ങളും ക്രമമായ യോഗയും നിങ്ങളെ എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒഴിവാക്കും. വർഷാവസാനം ആരോഗ്യം മെച്ചപ്പെടാൻ തുടങ്ങും കൂടാതെ നിങ്ങളുടെ പ്രവർത്തന ക്ഷമതയും വർദ്ധിക്കും.

പ്രതിവിധി: അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട കുട്ടികൾക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും നൽകുക.

സ്ഥാനക്രമം: 2.5/5

തുലാംരാശി (ലിബ്ര)

തുലാംരാശിപണത്തിന് എല്ലാം വാങ്ങുവാൻ കഴിയില്ല; അതിന് പലതും വാങ്ങുവാൻ കഴിയുമെങ്കിലും. നിങ്ങളുടെ സാമ്പത്തുകം മികച്ചതാകയാൽ നിങ്ങൾക്ക് നല്ല കാലമാണെന്നാണ്, കാണപ്പെടുന്നത്. ഇതോടൊപ്പം, പരമ്പരാഗത സ്വത്തും വന്ന് ചേരും. പുതിയതായി എന്തിലെങ്കിലും നിങ്ങൾ പണം നിക്ഷേപിച്ചാൽ, അത് നിങ്ങൾക്ക് ഗുണകരമാകും. വർഷാവസാനം വലിയ നിക്ഷേപങ്ങൾ ഒന്നും നടത്തരുത്. ഏതെങ്കിലും തരത്തിൽ നിങ്ങൾക്ക് നിക്ഷേപിക്കേണ്ടതായി വന്നാൽ, തീരുമാനം എടുക്കുന്നതിന് മുൻപ് ശരിയായി ചിന്തിക്കുക. അല്ലെങ്കിൽ, നിങ്ങൾക്ക് പ്രതീക്ഷിക്കുന്നു ഗുണങ്ങൾ ലഭിക്കുകയില്ല. പണം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എടുത്ത് ചാടരുത്. സുഹൃത്തുക്കളാലോ അല്ലെങ്കിൽ വിശ്വസ്തനായ ഒരാളാലോ ചതിക്കപ്പെടുവാനുള്ള സാധ്യതയുണ്ട്. വസ്തുക്കളിൽ നിക്ഷേപിക്കുന്നതിന് മുതിർന്നവരുടെ നിർദ്ദേശങ്ങൾ നിങ്ങൾക്ക് സഹായകരമാകും.

അനാവശ്യമായ ചിലവുകളും ലോണുകളും ഒഴിവാക്കുവാൻ പ്രവചനം നിർദ്ദേശിക്കുന്നു. ഒരു കുടുംബാംഗത്തിന്റെ ആരോഗ്യകാര്യം നിങ്ങളെ സമ്മർദ്ദത്തിലാക്കും. ശത്രുക്കളുടെ പ്രവർത്തനങ്ങൾ നിങ്ങളെ പ്രതികൂലമായി ബാധിക്കുന്നത് നിങ്ങളെ സംഘർഷത്തിലാക്കും. എന്നാൽ, നിങ്ങൾ അവർക്ക് തലവേദനയായി മാറും. ബിസിനസിൽ വലിയ നിക്ഷേപങ്ങൾ നടത്തുന്നതിന് മുൻപ്, ശരിയായി ചിന്തിക്കുക. ചൂതാട്ടത്തിലും ലോട്ടറിയിലും നിക്ഷേപിക്കുന്നത് ഒഴിവാക്കിയാൽ അത് മഹത്തരമായിരിക്കും. വിവാഹ ജീവിതത്തിൽ സമാധാനവും ഐക്യവും നിലനിർത്തുവാൻ ശ്രമിക്കുക. യാത്രകൾ നിങ്ങൾക്ക് ഗുണകരമായേക്കാം.

ഉദ്യോഗസ്ഥർക്ക് ഈ വർഷം തീർത്തും സാധാരണമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് പ്രയോജനങ്ങൾ ഒന്നും ലഭിച്ചില്ലെങ്കിലും, നിങ്ങൾ ഒരിക്കലും നഷ്ടത്തിലാകുകയില്ല. തീർച്ചയായും, നിങ്ങൾക്ക് ഈ വർഷം ധാരാളം സന്തോഷം ലഭിക്കും. മേലധികാരിയും സഹപ്രവർത്തകരും നിങ്ങളെ അത്യധികം പിന്തുണയ്ക്കും. ജോലി അന്വേഷിക്കുന്ന യുവജനങ്ങൾ അനന്യസാധാരണമാം വിധം വിജയിക്കും. അതിലധികമായി, സ്ഥാനക്കയറ്റത്തിനും ശമ്പളവർദ്ധനയ്ക്കുമുള്ള നല്ല സാധ്യതകൾ ഉണ്ട്. വിദ്യാർത്ഥികൾക്ക് ഒരു ശരാശരി വർഷമായിരിക്കും. പരീക്ഷകളിലെ വിജയം പൂർണ്ണമായും കഠിനാധ്വാനത്തെ ആശ്രയിച്ചിരിക്കും. അധ്യാപകരുടേയും മുതിർന്നവരുടേയും പിന്തുണ നിങ്ങളെ ശക്തനാക്കി നിർത്തും. പ്രണയ ബന്ധങ്ങളിലെ വിജയ സാധ്യത തീർത്തും കുറവാണ്. നിങ്ങളുടെ പ്രണയിതാവുമായി സംസാരിക്കുമ്പോൾ കോപിഷ്ഠനാകുന്നത് ഒഴിവാക്കണമെന്ന് ജ്യോതിഷ പ്രവചനം 2017 നിർദ്ദേശിക്കുന്നു. മികച്ച യുക്തിയ്ക്കും ആരോഗ്യകരമായ ചർച്ചകൾക്കും ഏത് പ്രശ്നത്തേയും പരിഹരിക്കുവാൻ കഴിയുമെന്ന് നിങ്ങൾ മനസ്സിലാക്കണം. അവിവാഹിതർ കൂടുതൽ കാലം കാത്തിരിക്കേണ്ടി വരും, എന്നാൽ ശരിയായ സമയത്ത് നല്ല വാഗ്ദാനങ്ങൾ തീർച്ചയായും വരും.

പ്രതിവിധി: ദരിദ്രരായ ആളുകളെ നിങ്ങൾക്കാകും വിധം സഹായിക്കുവാൻ ശ്രമിക്കുക.

സ്ഥാനക്രമം: 3.5/5

വൃശ്ചികരാശി (സ്കോർപിയോ)

വൃശ്ചികരാശിഈ വർഷം നിങ്ങൾക്ക് പുതിയ വരുമാന സ്രോതസ്സുകൾ ലഭിക്കും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ദയാർദ്രമാകരുത്; നിങ്ങൾ സമ്പാദിക്കുന്നതിലേറെ ചിലവാകുവാനുള്ള സാധ്യതയുണ്ട്. ശുഭകരമായ പ്രവർത്തികളിൽ നിങ്ങളുടെ താത്പര്യം കൂടും. ഒരു സുഹൃത്തിൽ നിന്നും നിങ്ങൾക്ക് സാമ്പത്തിക സഹയം ലഭിക്കും. ഈ വർഷം നിങ്ങളുടെ ആരോഗ്യാവസ്ഥ നല്ലതായിരിക്കുകയും നിങ്ങളുടെ ശൗര്യം വർദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ വിവാഹ ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, അവയൊക്കെ അപ്രത്യക്ഷമാകും. പ്രവചന പ്രകാരം, നിങ്ങളുടെ തീരുമാനങ്ങളാൽ നിങ്ങൾക്ക് നേട്ടം ഉണ്ടാകും. നിങ്ങൾ അത്യന്തം സഹകരണമനോഭാവിയായി നിലകൊള്ളും. കുട്ടികളുടെ വിജയം നിങ്ങളെ സന്തോഷവാനാക്കും.

ജോലിയിൽ, നിങ്ങൾക്ക് പരിപൂർണ്ണ വിജയം ലഭിക്കും. മാത്രമല്ല, ഒരു ഉന്നത ഉദ്യോഗസ്ഥൻ നിങ്ങളെ പിന്തുണയ്ക്കും. ഒരു പുതിയ കോഴ്സിൽ ചേരുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സമയം അനുകൂലമായിരിക്കും. മാത്രമല്ല, മത്സര പരീക്ഷയിൽ നിങ്ങൾ വിജയിക്കുവാനുള്ള സാധ്യത ഏറെയാണ്. ഈ വർഷം നിങ്ങളുടെ കുടുംബ ജീവിതം വിസ്മയാവഹമായിരിക്കും. നിങ്ങളുടെ കൂടപ്പിറപ്പുകളുടെ പിന്തുണയും നിങ്ങൾക്ക് ലഭിക്കും. പുതിയ സുഹൃത്തുക്കൾ ജീവിതത്തിലേക്ക് വന്നുചേരും.

ബിസിനസ്സുകാർക്ക് പുതിയ വരുമാന സ്രോതസ്സുകൾ ലഭിക്കും. ചെറിയ ബിസിനസ്സിൽ നിന്നുപോലും അവർക്ക് നല്ല ലാഭം ലഭ്യമായേക്കും. വിദേശ യാത്രയ്ക്കുള്ള സാധ്യത കുറവാണ്. എന്നാൽ, ജോലിയുമായി ബന്ധപ്പെട്ട് ചെറിയ യാത്രകൾ നിങ്ങൾക്ക് ഉണ്ടായികൊണ്ടേയിരിക്കും. വർഷാരംഭത്തിൽ പ്രണയ കാര്യങ്ങളിൽ എന്തെങ്കിലും പ്രശ്നങ്ങൾ നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടതായി വന്നാൽ, പരിഭ്രമിക്കരുത്. നക്ഷത്രങ്ങൾ മുന്നറിയിപ്പ് നൽകുന്നത് പ്രണയ ജീവിതത്തിൽ പ്രയാസങ്ങൾ ഒന്നും ഇല്ലെന്നാണ്; എല്ലാം നിങ്ങൾ ഉദ്ദേശിക്കുന്നതുപോലെ നടക്കും. ബന്ധങ്ങളിൽ എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ, അത് എത്രയും പെട്ടെന്ന് പരിഹരിക്കുന്നതായിരിക്കും നിങ്ങൾക്ക് പ്രയോജനകരം. നിങ്ങളുടെ ഭക്ഷണ ശീലങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക, അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. നിങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്തുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം. ഹൃദയവും ആമാശയവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കും. എന്നിരുന്നാലും, ഇത് വളരെ കുറച്ചു സമയത്തേക്കേ കാണുകയുള്ളൂ.

പ്രതിവിധി: ചൊവ്വാഴ്ച്ചകളിലും ശനിയാഴ്ച്ചകളിലും ദരിദ്രർക്ക് ഭക്ഷണം നൽകുക.

സ്ഥാനക്രമം: 3/5

ധനുരാശി (സഗറ്റേറിയസ്)

ധനുരാശി ബിസിനസ്സുകാർക്ക് ഈ വർഷം പ്രയോജനകരമാണെന്ന് തെളിയുന്നു. എന്നാൽ, വർഷത്തിന്റെ അവസാന ദിനങ്ങളിൽ നിക്ഷേപിക്കുന്നതിൽ നിങ്ങൾ ജാഗ്രത പുലർത്തണം. ഏതൊരു തീരുമാനവും കൈക്കൊള്ളുന്നതിനു മുൻപായി, നല്ലതും ചീത്തയുമായ ഫലങ്ങളെ കുറിച്ച് ശരിയായി ചിന്തിക്കണം. വർഷത്തിന്റെ ആദ്യ പകുതിയിൽ, ചില സാമ്പത്തിക പ്രശ്നങ്ങൾ നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടതായി വന്നേക്കും. എന്നാൽ, കാര്യങ്ങളൊക്കെ വർഷാവസാനത്തോടുകൂടി ശാന്തമാകും. പണം കൈമാറ്റം ചെയ്യുന്നതിൽ ജാഗ്രത പുലർത്തുക. വിദ്യാർത്ഥികളെ കുറിച്ച് പറയുകയാണെങ്കിൽ, വർഷം അത്യന്തം ഊർജ്ജിതമാണെന്ന് തെളിഞ്ഞേക്കും. രാശിഫലം അനുസരിച്ച്, മാന്ത്രികവിദ്യയും മനഃശാസ്‌ത്രവും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സമയം വളരെ അനുകൂലമാണ്. പരീക്ഷകളിൽ വിജയിക്കുവാൻ ശക്തമായ സാധ്യതയും ഉണ്ട്. ജോലി ചെയ്യുന്ന ആളുകൾക്കും വർഷം തികച്ചും നല്ലതാണെന്ന് തെളിയിക്കും. ജോലി കയറ്റത്തിനുള്ള നല്ല സാധ്യതയുണ്ട്. മേലധികാരിയുടെ പ്രശംസകൾ നിങ്ങൾക്ക് ലഭിക്കുകയും വരുമാനം വർദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ നല്ല പ്രകടനങ്ങളുടെ പ്രഭാവം വ്യക്തമായി ഔദ്യോഗിക ജീവിതത്തിൽ കാണുവാൻ സാധിക്കും. നിങ്ങൾ ഉന്നത ഉദ്ദ്യോഗസ്ഥരോട് നല്ലതുപോലെ നിന്നാൽ, ഉറപ്പായും കാര്യങ്ങൾ അത്ഭുതകരമായിരിക്കും. യാത്ര ചെയ്യുവാൻ നിങ്ങൾ പദ്ധതിയിടുകയാണെങ്കിൽ ഈ വർഷം നല്ലതായിരിക്കും. തീർത്ഥാടനത്തിന് പോകുവാനുള്ള സാധ്യതയും ഉണ്ട്.

ഈ കാലയളവിൽ നിങ്ങളുടെ കുടുംബത്തോടൊപ്പം ചില നല്ല നിമിഷങ്ങൾ നിങ്ങൾ ചിലവഴിക്കും. മാതാപിതാക്കളുമായി നല്ല ബന്ധം ഉണ്ടായിരിക്കും. സർക്കാർ വിഭാഗങ്ങളിൽ നിന്നും നേട്ടങ്ങൾ പ്രതീക്ഷിക്കുകയും, അത് നിങ്ങളുടെ ആദരവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രണയ വിഷയങ്ങൾക്ക് വർഷം ശരാശരിയായിരിക്കും. പ്രണയ ജീവിതത്തിൽ വലിയ പ്രശ്നങ്ങളൊന്നും നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരില്ലെന്നാണ് രാശിഫലം പ്രവചിക്കുന്നത്. എല്ലാം സാധാരണ രീതിയിൽ പൊയ്ക്കൊണ്ടിരിക്കും. നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ആഗസ്റ്റിനു ശേഷം, നിങ്ങളുടെ പ്രണയ ജീവിതത്തിൽ നിന്നും റൊമാൻസ് അൽപ്പം കുറഞ്ഞേക്കാം. നിങ്ങളുടെ പ്രേമത്തോട് നിങ്ങൾ ജാഗ്രത പാലിക്കണം. ഫാസ്റ്റ് ഫുഡ് നിങ്ങൾക്ക് ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കും. ആമാശയ സംബന്ധമായ ചില പ്രശ്നങ്ങൾ പ്രതീക്ഷിക്കുന്നു. അതിനാൽ, വളരെ ശ്രദ്ധയോടെ നിങ്ങൾ ഭക്ഷണം കഴിക്കുക. എന്തു തന്നെയായാലും, ഇത് നിങ്ങളുടെ പ്രവർത്തന കാര്യക്ഷമതയെ ബാധിക്കുകയില്ല.

പ്രതിവിധി: വ്യാഴാഴ്ച്ചയിൽ, അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെ കുട്ടികൾക്ക് മഞ്ഞ നിറമുള്ള മധുരം വിതരണം ചെയ്യുക.

സ്ഥാനക്രമം: 2.5/5

മകരരാശി (കാപ്രിക്കോൺ)

മകരരാശി സാമ്പത്തികമായി, ഈ വർഷം നിങ്ങൾക്ക് ശരാശരി ആയിരിക്കും. നിങ്ങളുടെ അധിക ചിലവുകളിന്മേൽ നിങ്ങൾ നിയന്ത്രണം ഏർപ്പെടുത്തണം. ഇന്നത്തെ സമ്പാദ്യങ്ങൾ നിങ്ങളെ നാളെ തുണയ്ക്കുമെന്ന് ഓർക്കുക. നിങ്ങളുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഉൾപ്പെടുന്നതാണെങ്കിൽ പോലും; പണം കൈമാറ്റം ചെയ്യപ്പെടുന്ന കാര്യങ്ങളിൽ ജാഗ്രത പുലർത്തുക. ബിസിനസ്സുകാർക്ക് വർഷം വിജയകരമായിരിക്കുമെന്ന് തെളിയും. പൈതൃക സ്വത്ത് അല്ലെങ്കിൽ ലോട്ടറിയിൽ നിന്ന് പെട്ടന്നുള്ള സാമ്പത്തിക നേട്ടം ഉണ്ടാകുവാനുള്ള നല്ല സാധ്യതയുണ്ട്. മകരരാശി പ്രവചനം 2017 പ്രവചിക്കുന്നത് വിദ്യാർത്ഥികൾക്ക് ഈ വർഷം സവിശേഷമായിരിക്കും എന്നതാണ്. മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളും വിജയിക്കും. ഉദ്യോഗസ്ഥർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും. നല്ല ജോലി കൂടാതെ ജോലി കയറ്റം എന്നിവയോടൊപ്പം, സമ്പൂർണ്ണ ആദരവും നിങ്ങൾക്ക് ലഭിക്കുവാനുള്ള സാധ്യതയുണ്ട്. പുതുതായി ജോലി തിരയുന്ന ആളുകൾക്ക്, കുറച്ചുകാലം കാത്തിരിക്കേണ്ടിവരും. വിദ്യാഭ്യാസത്തിലുള്ള തടസ്സങ്ങൾ വർഷാവസാനത്തോടെ കുറഞ്ഞുവരുകയും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസത്തിനായി, നിങ്ങൾ വിദേശത്ത് പോയേക്കും. ഈ വർഷം കുടുംബ സാഹചര്യങ്ങൾ സാധാരണമായിരിക്കും. മാതാപിതാക്കളുമായി നല്ല രീതിയിൽ ബന്ധം നിലകൊള്ളും.

നിങ്ങൾ തീർത്ഥാടനത്തിന് പോയേക്കാം. നിങ്ങളുടെ പിന്തുണയാൽ സുഹൃത്തുക്കൾക്ക് നിങ്ങളോട് കൃതജ്ഞതയുണ്ടായിരിക്കുകയും നിങ്ങളുടെ പ്രവർത്തനത്തിൽ ഉദ്യോഗസ്ഥ വിഭാഗത്തിന് മതിപ്പ് ഉണ്ടാവുകയും ചെയ്യും. പ്രണയ കാര്യങ്ങളിൽ ഈ വർഷം നിങ്ങൾ ശരാശരിയായിരിക്കും. പ്രണയ ബന്ധത്തിൽ ആയിട്ടുള്ളവർക്ക്, വർഷം നല്ലതായിരിക്കും. പുതിയ പ്രണയ ബന്ധങ്ങൾക്ക് വർഷം നന്നല്ല. നിങ്ങളുടെ ഹൃദയം അവരുടെ മുമ്പിൽ തുറന്നു കാട്ടുവാൻ ശ്രമിക്കുക, പക്ഷെ സമ്മർദ്ദം ചെലുത്തരുത്. കാലക്രമേണ, ചിലപ്പോൾ അവർ “അതെ” എന്ന് പറഞ്ഞേക്കാം. നിങ്ങളുടെ ആരോഗ്യത്തിൽ ജാഗ്രത പുലർത്തുന്നത് നല്ലതായിരിക്കും. ഈ വർഷം ആരോഗ്യപരമായ അസ്വസ്ഥതകൾ ഉണ്ടായേക്കാം. തെറ്റായ ഭക്ഷണ ശീലത്താലും മാറികൊണ്ടിരിക്കുന്ന കാലാവസ്ഥയാലും നിങ്ങൾക്ക് ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. മാനസ്സിക സമ്മർദ്ദം ഒഴിവാക്കുന്നതിനായി കഴിവതും നിങ്ങൾ സന്തോഷവാനായി ഇരിക്കുവാൻ ശ്രമിക്കുക. പച്ചില പച്ചക്കറികൾ നിങ്ങളിൽ ഒരു ഔഷധത്തെ പോലെ പ്രവർത്തിച്ചേക്കാം.

പ്രതിവിധി: ജോലിസ്ഥലത്ത് സത്യസന്ധമായിരിക്കുകയും നിങ്ങൾക്ക് കീഴിൽ ജോലി ചെയ്യുന്നവരെ ബഹുമാനിക്കുകയും ചെയ്യുക.

സ്ഥാനക്രമം: 3/5

കുംഭരാശി (അക്വാറിയസ്)

കുംഭരാശി നിങ്ങളുടെ ജോലിയുടെ ഗുണനിലവാരം നിങ്ങളെ തന്നെ അതിശയിപ്പിക്കും. എതിരാളികൾ നിങ്ങളുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുവാൻ ശ്രമിക്കും. നിങ്ങളുടെ സാമ്പത്തിക സാഹചര്യം സാധാരണ ഗതിയിലായിരിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിനു മുമ്പ്, ദയവായി ആദ്യം നിങ്ങളുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുക. അമിതമായി ചിലവാക്കുന്നതിനാൽ ഭാവിയിൽ നിങ്ങൾ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വന്നേക്കും. വരും കാലത്ത് പണം മിച്ചം പിടിക്കുന്നത് നിങ്ങൾക്ക് ലാഭകരമാകും. വർഷത്തിന്റെ രണ്ടാം പകുതിയിൽ, പണത്തിന്റെ കാര്യത്തിൽ നിങ്ങൾ വളരെ ജാഗ്രത പുലർത്തേണ്ടതാണ്. ഭൂസ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ്സുകാർക്കും അവരുമായി ബന്ധപ്പെട്ടവർക്കും ഈ സമയം മികച്ചതാണെന്ന് തെളിയുന്നു. പങ്കാളിത്തത്തിൽ സത്യസന്ധമായിരിക്കുവാൻ നിർദ്ദേശിക്കുന്നു; അല്ലാത്തപക്ഷം നിങ്ങൾക്ക് നഷ്ടങ്ങൾ സഹിക്കേണ്ടിവരും. വർഷത്തിന്റെ രണ്ടാം പകുതി ബിസിനസ്സിൽ ചില ബുദ്ധിമുട്ടുകൾ കൊണ്ടുവന്നേക്കും. എന്നാൽ, ഇത് കുറച്ചു കാലത്തേക്ക് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ചില പ്രശ്നങ്ങൾ ഒഴിച്ചാൽ, വർഷത്തിന്റെ ബാക്കിയുള്ള സമയം വളരെ മികച്ചതാണെന്ന് കാണാം. ജോലിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഈ വർഷം വളരെ നല്ലതാണെന്ന് തെളിയും. ജോലികയറ്റം ലഭിക്കുവാനുള്ള സാധ്യതയും ഉണ്ട്. അതിനാൽ, കഠിനമായി പ്രയത്നിച്ചുകൊണ്ടിരിക്കുകയും, നിരാശപ്പെടാതിരിക്കുകയും ചെയ്യുക. പുതിയ ജോലി തിരയുന്ന ചെറുപ്പക്കാർ ഉറപ്പായും വിജയിക്കും. ഔദ്യോഗിക ജീവിതത്തിൽ ഒരു നല്ല ആരംഭം കുറിക്കുവാനുള്ള സാധ്യതയും ഉണ്ട്. നിയമം, വൈദ്യം, വാണിജ്യം മുതലായവയുമായി ബന്ധപ്പെട്ടവർക്ക് അനുയോജ്യമായ സമയമാണ്.

വിദ്യാർത്ഥികൾക്ക് വർഷം സമ്മിശ്ര ഫലമായിരിക്കും നൽകുക. കൂടുതൽ കഠിനാധ്വാനത്തിന് കുറച്ച് ഫലമാണ് ലഭിക്കുന്നതെങ്കിലും, വൈഷമ്യം തോന്നാതിരിക്കുക. നിങ്ങളുടെ വിജയത്തിന്റെ ഭാഗം ഉറപ്പായും നിങ്ങൾക്ക് ലഭിക്കും. ശരിയായി ആലോചിച്ചതിനു ശേഷം മാത്രമേ കുടുംബപരമായ തീരുമാനങ്ങൾ എടുക്കാവൂ. സ്വകാര്യ ബന്ധങ്ങൾ മാധുര്യത്തോടെ കാത്തുസൂക്ഷിക്കുന്നതിനായി, നിങ്ങളുടെ ഗ്രഹണശക്തി നിലനിർത്തുക. മാതാവുമായി ഈ വർഷം നല്ല ബന്ധത്തിലായിരിക്കും. ദൈനംദിന ജീവിതം വളരെ തിരക്കുള്ളതായതിനാൽ, നിങ്ങളുടെ ജീവിത പങ്കാളിയുമായി അധിക സമയം ചിലവഴിക്കുവാൻ നിങ്ങൾക്ക് സാധിച്ചെന്നുവരില്ല. ഇത് നിങ്ങളുടെ ബന്ധത്തിൽ അസന്തുഷ്ടിക്ക് കാരണമായേക്കും. കുറച്ചു സമയം അവർക്കായി മാറ്റിവയ്ക്കുകയും പുറത്തേക്ക് യാത്രകൾക്കായി പദ്ധതിയൊരുക്കുകയും ചെയ്യുക.

പ്രതിവിധി: കൂലിപ്പണിക്കാർ, ജോലിക്കാർ കൂടാതെ അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട ആളുകൾ എന്നിവരെ ബഹുമാനിക്കുക; കഴിയുമെങ്കിൽ, അവർക്ക് നിങ്ങളുടെ സഹായം വാഗ്ദാനം ചെയ്യുക.

സ്ഥാനക്രമം: 3.5/5

മീനരാശി (പിസ്സിസ്)

മീനരാശിമീനരാശിയിൽ ഉള്ള ആളുകൾ ഓരോ ചുവടും വളരെ ശ്രദ്ധയോടെ വേണം വയ്ക്കേണ്ടത്. ഈ വർഷം, ഓരോ ചുവടും ശ്രദ്ധിക്കുക. നിങ്ങളുടെ കാര്യക്ഷമതയ്ക്ക് അതീതമായ തീരുമാനങ്ങളൊന്നും എടുക്കാതിരിക്കുക. ദൂര യാത്രകൾ ശരിയായ രീതിയിൽ ക്രമീകരിക്കുക. പുതിയ ആളുകളെ പെട്ടെന്ന് വിശ്വസിക്കരുത്. വർഷത്തിന്റെ പകുതിയോടെ, വരുമാനത്തിന്റെ പുതിയ സ്രോതസ്സുകൾ നിങ്ങൾക്ക് ലഭിക്കുവാൻ തുടങ്ങും. പ്രവചന പ്രകാരം, എതിരാളികൾക്ക് വളരെ കഠിനകരമായ ഒന്നായിരിക്കും നിങ്ങൾ. ഒരുപാട് മാനസ്സിക ആയാസം ഒഴിവാക്കുക. സഹപ്രവർത്തകരോട് നിങ്ങളുടെ വിജയരഹസ്യം പങ്കുവയ്ക്കാതിരിക്കുക. നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും മുഖാന്തരം, ചില പ്രധാനപ്പെട്ട ആളുകളെ നിങ്ങൾക്ക് പരിചയപ്പെടുവാൻ സാധിച്ചേക്കും. കഠിനാധ്വാനത്തോടെ നിങ്ങൾ എന്തെങ്കിലും ആരംഭിക്കുകയാണെങ്കിൽ, അത് നിങ്ങൾക്ക് നല്ല ഫലം നൽകും. നിങ്ങൾക്ക് പാരിതോഷികവും ലഭിച്ചേക്കും. അനുകൂല ചിന്താഗതികൾ നിങ്ങളെ വളരെയധികം സഹായിക്കും. നിങ്ങളുടെ പ്രവർത്തികൾ മറ്റുള്ളവരിൽ മതിപ്പ് തോന്നിപ്പിക്കും. നിങ്ങൾ പുതിയ പ്രവർത്തന രീതിയോ അല്ലെങ്കിൽ കഴിവോ പഠിക്കുവാൻ ശ്രമിക്കുകയും, അത് നിങ്ങൾക്ക് വരുമാനത്തിന്റെ പുതിയ സ്രോതസ്സ് കൊണ്ടുവരുകയും ചെയ്യും. ജോലി ചെയ്യുന്ന ആളുകൾ അവരുടെ സഹപ്രവർത്തകരുമായി സമതുലിതാവസ്ഥ നിലനിർത്തേണ്ടതാണ്. പുതിയ ജോലി ലഭിക്കുന്നതുവരെ, നിലവിലുള്ള ജോലി രാജിവയ്ക്കരുത്. അല്ലാത്തപക്ഷം, ഒരു പുതിയ ജോലി ലഭിക്കുവാൻ നിങ്ങൾ ദീർഘകാലം കാത്തിരിക്കേണ്ടതായി വന്നേക്കും. എന്നാൽ, നിങ്ങൾക്ക് പുതിയ ജോലി ലഭിക്കില്ലായെന്നല്ല. വർഷാവസാനത്തോടെ നിങ്ങൾ ഒരു നല്ല ജോലി കണ്ടുപിടിക്കുവാനുള്ള സാധ്യതയുണ്ട്.

കുടുംബാംഗങ്ങളുമായുള്ള കൂടികാഴ്ച്ചകൾ വർദ്ധിപ്പിക്കുക. ജ്യോതിഷ രാശിഫലം 2017 നിർദ്ദേശിക്കുന്നത് നിങ്ങളുടെ വൈവാഹിക ജീവിതത്തിനായി കുറച്ച് സമയം കണ്ടെത്തുകയും പുറത്ത് എവിടെയെങ്കിലും നിങ്ങളുടെ പങ്കാളിയെ കൊണ്ടുപോവുകയും ചെയ്യുക എന്നാണ്. ഇത് നിങ്ങളുടെ ബന്ധം ദൃഢപ്പെടുത്തും. പ്രണയ ബന്ധത്തിലെ തെറ്റിദ്ധാരണകളിൽ നിന്നും അകന്നു നിൽക്കുക; അല്ലാത്തപക്ഷം, പ്രശ്നങ്ങൾ ഉണ്ടായേക്കും. ആരെയും വിമർശിക്കുവാൻ തിടുക്കം കൂട്ടാതിരിക്കുക; ഇത് ആരുടെയെങ്കിലും വികാരങ്ങളെ വിപരീതമായി ബാധിച്ചേക്കും. നിങ്ങളുടെ ആരോഗ്യ കാര്യത്തിലും, നിങ്ങൾ അല്പം ജാഗ്രത പാലിക്കേണ്ടതാണ്. മോശപ്പെട്ട ഭക്ഷണം കഴിച്ചതിനാൽ, ആമാശയവും രക്തവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയുമുണ്ട്. നിങ്ങൾ കഴിക്കുന്ന സാധനങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാവുന്നതേയുള്ളൂ. ജീവിതശൈലിയിൽ ചില മാറ്റങ്ങൾ കൊണ്ടുവരുവാൻ നിങ്ങൾക്ക് സാധിക്കുകയണെങ്കിൽ, അത് വളരെ നല്ലതായിരിക്കും.

പ്രതിവിധി: നിങ്ങൾ കുളിക്കുന്ന വെള്ളത്തിൽ അല്പം മഞ്ഞൾ പൊടി ചേർക്കുക

സ്ഥാനക്രമം: 3/5

നിങ്ങളുടെ മുമ്പോട്ടുള്ള സമയം ആസൂത്രണം ചെയ്യുവാൻ ഈ ജ്യോതിഷ പ്രവചനം സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുക. എല്ലാ സോഡിയാക് ചിഹ്നങ്ങളുടെയും രാശി ഫലം 2017 വായിച്ചതിന് വളരെ നന്ദി.

Read Other Zodiac Sign Horoscope 2017

Related Articles

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 599/-

Brihat Horoscope

AstroSage on MobileAll Mobile Apps

AstroSage TVSubscribe

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com

Reports

Live Astrologers