തുലാം രാശിഫലം 2020
തുലാം രാശിഫലം 2020 പ്രകാരം, 2020 ൽ തുലാം രാശിക്കാർക്ക് സാഹസികത, പഠനം, യാത്ര എന്നിവയുടെ സാധ്യതയെ സൂചിപ്പിക്കുന്നു. ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്, യാത്രകൾ ആലോചിച്ച് ആസൂത്രണവും ചെയ്യുകയും ചെയ്യുക. വർഷത്തിന്റെ തുടക്കത്തിലെ ശനിയുടെ മൂന്നാമത്തെ ഭാവത്തിലെ സ്ഥാനത്താവുകയും, ജനുവരി 24 ന് നാലാമത്തെ ഭാവത്തിലേക്ക് മാറുകയും ചെയ്യും. ആദ്യ ഘട്ടത്തിൽ മൂന്നാമത്തെ ഭാവത്തിലുള്ള വ്യാഴം മാർച്ച് 30 ന് നാലാമത്തെ ഭാവത്തിലേക്ക് മാറും. ജൂൺ 30 ന് വ്യാഴം വക്രിയായി വീണ്ടും മൂന്നാമത്തെ ഭാവത്തിലേക്ക് വരും. നവംബർ 20 ന് ഇത് മുമ്പത്തെ ഭാവത്തിലൂടെ നാലാമത്തെ ഭാവത്തിലേക്ക് സംക്രമിക്കും. രാഹു, സെപ്റ്റംബർ മാസം വരെ നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിലായിരിക്കും, അതിന് ശേഷം അത് എട്ടാം ഭാവത്തിലേക്ക് മാറും. ഈ സമയത്ത് നിങ്ങൾ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുകയും എളുപ്പത്തിൽ ദഹിക്കുന്ന ആഹാരങ്ങൾ കഴിക്കുകയും ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. വാദങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. മദ്യപാനം, മാംസാഹാരം, പുകവലി എന്നിവ നിങ്ങൾക്ക് ദോഷകരമായി ഭവിക്കും, അതിനാൽ അവ ഉപേക്ഷിക്കേണ്ടതാണ്.
2020 വർഷത്തിൽ തുലാം രാശിക്കാർക്ക് തീർത്ഥാടന സ്ഥലങ്ങളിൽ പോകാനുള്ള അവസരം വന്നുചേരും, അത് നിങ്ങൾക്ക് അനുകൂലമായിരിക്കും. കുറച്ചു കാലമായി നിങ്ങളെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങൾ ഈ സമയത്ത് എളുപ്പത്തിൽ പരിഹരിക്കപ്പെടും. എന്നിരുന്നാലും പുതിയ വെല്ലുവിളികൾ നേരിടാനും അതുവഴി പുതിയ കാര്യങ്ങൾ പഠിക്കാനും നിങ്ങൾക്ക് കഴിയും. നിങ്ങൾ നിങ്ങൾക്ക് വേണ്ടി കുറച്ച് സമയം ചെലവഴിക്കുകയും സ്വാതന്ത്ര്യം അനുഭവപ്പെടുകയും ചെയ്യും. ചിലപ്പോൾ നിങ്ങൾക്ക് മറ്റുള്ളവരുടെ ഉപദേശം ആവശ്യമായി വരും, ആത്മാവലോകനം അല്ലെങ്കിൽ ധ്യാനം എന്നിവ നിങ്ങൾക്ക് ആന്തരിക ശക്തി മാത്രമല്ല മനഃശക്തിയും പ്രധാനം ചെയ്യും.
വിദേശത്ത് പോകാനാഗ്രഹിക്കുന്ന ചിങ്ങ രാശിക്കാരുടെ ആഗ്രഹം സഫലമാകും. ഏപ്രിൽ മാസത്തിൽ, മുൻപ് ചെയ്ത പരിശ്രമങ്ങൾക്കുള്ള ഫലങ്ങൾ നിങ്ങൾക്ക് ഈ സമയം ലഭ്യമാകും. ചില രാശിക്കാർക്ക് പൈതൃക സ്വത്ത് കൈവരും. പ്രായമായ അമ്മയുടെയും അച്ഛന്റെയും ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
ഇത് ചന്ദ്ര രാശിയെ അടിസ്ഥാനമാക്കിയുള്ള പ്രവചനമാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക - ചന്ദ്ര രാശി കാൽക്കുലേറ്റർ
തുലാം രാശിഫലം 2020: തൊഴിൽ പ്രവചനങ്ങൾ
തുലാം രാശിഫലം 2020 പ്രകാരം ഈ വർഷം തുലാം രാശിക്കാർക്ക് വിജയം കൈവരിക്കുന്നതിനായി നല്ല ശ്രമങ്ങൾ നടത്തേണ്ടതാണ്. ശനിയുടെ നാലാം ഭാവം നിങ്ങളുടെ രാശിയുടെ ആറാം ഭാവത്തെയും പത്താം ഭാവത്തെയും ഭവിക്കും, നിങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ നിങ്ങൾക്ക് കഠിന പ്രയത്നം ആവശ്യമാണ്. ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ മാസത്തിൽ വ്യാഴം നിങ്ങളുടെ നാലാം ഭാവത്തിൽ തുടരും. ഇത് മൂലം നിങ്ങൾക്ക് ശരിയായ തീരുമാനം എടുക്കാൻ കഴിയുകയും ബഹുമാനം ലഭ്യമാകുകയും ചെയ്യും. ഡിസംബർ മാസത്തിൽ, നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കും. ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, നവംബർ മാസങ്ങൾ നിങ്ങളുടെ ജോലി മാറ്റാത്തിനും സ്ഥല മാറ്റത്തിനും അനുകൂലമായ സമയമാണ്.
ശനി നിങ്ങളുടെ കഠിന പ്രയത്നത്തിനും സാവധാനത്തിലുള്ള പാലത്തിനും കാരണമാകും. അതിൽ അലോസരപ്പെടാതെ നല്ല രീതിയിൽ ജോലി ചെയ്യുക. വെല്ലുവിളികളും, തടസ്സങ്ങളും നിങ്ങളെ കൂടുതൽ ശക്തരാക്കും. അതിനാൽ അവയെല്ലാം തന്നെ അഭിമുഖീകരിക്കുക. ഭാഗ്യം തീർച്ചയായും വന്നുചേരും. ഈ വർഷം പുതിയ സംരംഭങ്ങൾ തുടങ്ങാതിരിക്കുന്നതായിരിക്കും ഉത്തമം. വിജയം കൈവരിക്കുന്നതിനുള്ള സാധ്യത കുറവാണ്. പുതിയ സംരംഭത്തിന്റെ ആരംഭം ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ, തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് വിദഗ്ദ്ധരുടെ ഉപദേശം തേടേണ്ടതാണ്. ഇതിനകം ബിസിനസ്സിൽ ഉള്ളവർക്ക് വിഷമിക്കേണ്ടതില്ല. നിങ്ങളുടെ ബിസിനസ്സ് നല്ല രീതിയിൽ തുടരും. ജോലിയാണെങ്കിലും ബിസിനസ്സാണെങ്കിലും വിജയത്തിലേക്കുള്ള നിർണ്ണായക ഘടകം പരിശ്രമമാണ്. ശ്രദ്ധയില്ലാതീയുള്ള പ്രവർത്തികളും, ഉത്കണ്ഠയും ഒഴിവാക്കുക. സ്ഥലമാറ്റം അല്ലെങ്കിൽ പുതിയ ജോലി എന്ന ആഗ്രഹം സഫലമാകും. മില്ല്, ഫാക്ടറി, കൽക്കരി ഖനി, ധാതുക്കൾ അല്ലെങ്കിൽ ഗ്യാസ് കമ്പനികൾ, ഗവേഷണ ഡിപ്പാർട്മെന്റ്, വിദ്യാഭ്യാസം, വിദഗ്ദ്ധാഭിപ്രായം നൽകുന്ന സ്ഥാപനങ്ങൾ അല്ലെങ്കിൽ സിഎ, അഭിഭാഷകൻ തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നേട്ടങ്ങൾ കൈവരും.
തുലാം രാശിഫലം 2020 സാമ്പത്തിക ജീവിതം
തുലാം രാശിഫലം 2020 പ്രകാരം സാമ്പത്തിക ജീവിതത്തിൽ വ്യക്തിപരമായ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും സ്വാധീനിക്കും. നിങ്ങളുടെ ശമ്പളം കുറഞ്ഞാൽ നിങ്ങൾ അതിൽ തൃപ്തരല്ലാതാവുകയും ജോലിയിൽ മികച്ചത് നൽകാൻ നിങ്ങൾക്ക് കഴിയാതെ വരുകയും അത് നിങ്ങളുടെ ഫലത്തെ ബാധിക്കുകയും ചെയ്യും. കുടുംബത്തിൽ സാമ്പത്തിക പ്രശ്നനങ്ങൾ ഉണ്ടാവും. പണത്തിന് സംന്തോഷം വാങ്ങാൻ കഴിയുകയില്ല എന്നിരുന്നാലും സുഖസൗകര്യങ്ങളും അതിലൂടെ സമാധാനവും കൈവരിക്കാൻ കഴിയും. പണത്തിന്റെ
അഭാവത്താൽ ശരിയായ ചികിത്സ കിട്ടാതെ മരിക്കുന്ന ആളുകൾക്കായിരിക്കും പണത്തിന്റെ മൂല്യം ശരിയായ രീതിയിൽ മനസ്സിലാകുക. പണം ഒരാളുടെ നിലനിൽപ്പിന് ആവശ്യമാണ്. 2020 വർഷത്തിൽ, തുലാം രാശിക്കാർക്ക് വരുമാനവും ചെലവും തുലനം ചെയ്യാൻ കഴിയും.
ജനുവരി മുതൽ ഏപ്രിൽ വരെയും, ജൂലൈ മുതൽ നവംബർ വരെയും ഉള്ള സമയത്ത് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങൾ സമ്പാദിക്കുകയും വിജയകരമായി സംഭരിക്കുകയും ചെയ്യും. ഒന്നിൽ കൂടുതൽ സ്രോതസ്സിൽ നിന്ന് വരുമാനം ലഭ്യമാകും. ഈ മാസം ഈ കാര്യങ്ങൾ ഒഴിച്ച് മറ്റു കാര്യങ്ങളിൽ ചില വെല്ലുവിളികൾ ഉയർത്തും. ഈ സമയത്ത് നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. ശരിയായ വിശകലനം നടത്തിയതിന് ശേഷം മാത്രം ഇടപാടുകൾ നടത്തുക. പഴയകടങ്ങൾ അടച്ചു തീർക്കാൻ കഴിയും. പണത്തിന്റെ വരവിൽ ഇടവേള അനുഭവപ്പെടുകയില്ല.
ചിങ്ങ രാശിക്കാരുടെ 2020 പ്രവചനപ്രകാരം വീട്ടിലെ ശുഭകരമായ ചടങ്ങുകളുടെ ബന്ധപെട്ടച്ചെലവുകളെ സൂചിപ്പിക്കുന്നു. ഏപ്രിൽ തൊട്ട് ജൂലൈ വരെ വസ്തുവകകൾ, വീട്, വാഹനം എന്നിവ വാങ്ങാം. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധാലുവായിരിക്കും. എങ്കിലും വരുമാനത്തിലും ചെലവിലുമായി ചില വ്യത്യാസങ്ങൾ അനുഭവപ്പെടാം. അതിനാൽ തുടക്കം മുതൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. വർഷത്തിന്റെ പിന്നീടുള്ള പകുതി, ദീഘ കാലത്തെ നിക്ഷേപങ്ങൾ നിങ്ങൾ നടത്താം. ഭാഗ്യം നിങ്ങളെ തുണക്കുകയും ഈ നിക്ഷേപം ലാഭകരമായി ഭവിക്കുകയും ചെയ്യും.
തുലാം രാശിഫലം 2020 വിഭ്യാഭ്യാസം
തുലാം രാശിഫലം 2020 പ്രകാരം, വിദ്യാഭ്യാസ കാര്യത്തിൽ ഈ വർഷം ലാഭകരമോ നിർഭാഗ്യകരമോ ആയിരിക്കില്ല. വിജയത്തിന്റെ ശത്രു അലസത ആയിരിക്കും. പുതിയ കാര്യങ്ങൾ പഠിക്കുന്നതിന് നിങ്ങളുടെ ഊർജ്ജം വിനിയിഗിക്കുക. നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ പഠനത്തിൽ ശ്രധ് കേന്ദ്രീകരിക്കേണ്ടതാണ്, അല്ലെങ്കിൽ ഇത് നിങ്ങൾക്ക് തന്നെ പ്രശ്നങ്ങൾ സൃഷ്ടിക്കും.
വിദ്യാഭ്യാസം പൂർത്തീകരിച്ചവർക്ക്, ജോലി ലഭിക്കുന്നതിന് ശരിയായ അവസരം ലഭ്യമാക്കുന്നതിന് നിങ്ങളുടെ കഠിന പരിശ്രമം ആവശ്യമാണ്. നിങ്ങളുടെ ലക്ഷ്യങ്ങളിൽ ഉറച്ച് നിൽക്കുക, ഒരുപാട് പരിശ്രമത്തിന് ശേഷം ലഭിക്കുന്ന വിജയത്തിന് മധുരം ഏറും. ജൂൺ 30 ത് മുതൽ നവംബർ 20 വരെ വിദേശ കോളേജിൽ അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ സീറ്റ് ലഭിക്കുന്നതിന് അനുകൂലമാണ്. ഈ സമയത്ത് വിദ്യാഭ്യാസത്തിൽ 100 ശതമാനം നിങ്ങൾ അർപ്പിക്കേണ്ടതാണ് അല്ലെങ്കിൽ ഫലം നിങ്ങൾക്ക് അനുകൂലമാവില്ല.
തുലാം രാശിഫലം 2020 കുടുംബ ജീവിതം
തുലാം രാശിഫലം 2020 പ്രകാരം തുലാം രാശിക്കാരുടെ കുടുംബ ജീവിതം സുഗമമായിരിക്കും. കുടുംബത്തിൽ നിന്ന് പിരിഞ്ഞ് ജോലി ചെയ്യുന്നവർക്ക് കുടുംബത്തിലേക്ക് തിരിച്ചു പോകാൻ അവസരം ലഭിക്കും. നിങ്ങളുടെ പ്രിയപെട്ടവരുടെ നിങ്ങൾക്ക് നല്ല നിമിഷങ്ങൾ പങ്കുവെക്കാൻ കഴിയും. എന്നാൽ മേൽ പറഞ്ഞതിന് വിപരീതനമായി നിങ്ങൾ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത് എങ്കിൽ കുടുംബത്തിൽ നിന്ന് ജോലിയുമായി ബന്ധപ്പെട്ട് ദൂരെ താമസിക്കേണ്ടി വരാം. കുടുംബത്തിലെ മുതിർന്ന അംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം അത്ര നല്ലതായിരിക്കില്ല. നിങ്ങളുടെ ഇഷ്ടങ്ങളും മറ്റുള്ളവരുടെ ഇഷ്ടങ്ങളുമായി പൊരുത്തപ്പെടില്ല. ഏപ്രിൽ തൊട്ട് ജൂലൈ വരെ കുടുംബ ജീവിതത്തിന് സമയം അനുകൂലമാണ്.
മാർച് മാസത്തിന് ശേഷം, സമൂഹത്തിൽ നിങ്ങളുടെ കീർത്തി ഉയരും. കുടുംബത്തിൽ അന്തരീക്ഷം സന്തോഷകരമാകും. കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാണെന്ന് കരുതി നിങ്ങളുടെ ശ്രമങ്ങൾ അവസാനിപ്പിക്കരുത്. മുൻവിചാരമില്ലാത്ത പെരുമാറ്റം ബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കും. ബന്ധങ്ങളും ജോലിയും ഒരുമിച്ച് കൊണ്ടുപോകേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്വമാണ്, അതിനാൽ അതിൽ നിന്ന് ഓടാതിരിക്കുക. സാമ്പത്തികവും, നിയമപരവുമായ പ്രശ്നങ്ങൾ ഉണ്ടാവാം എങ്കിലും അതിൽ ഉത്കണ്ഠപെടേണ്ടതില്ല. ശാന്തമായ മനസ്സോടെ തീരുമാനങ്ങൾ എടുക്കുന്നത് പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കും. കുടുംബാംഗങ്ങൾ നിങ്ങൾ അവർക്ക് ചെയ്തതിൽ പിന്തുണക്കുകയും ബഹുമാനിക്കുകയും ചെയ്യും. മുതിർന്നവർക്ക് ബഹുമാനം നൽകുകയും ഇളയ ആളുകളെ സ്നേഹിക്കുകയും ചെയ്യുക.
തുലാംരാശിഫലം 2020 ദാമ്പത്യ ജീവിതവും കുട്ടികളും
തുലാം രാശിഫലം 2020 പ്രകാരം തുലാം രാശിക്കാർക്ക് ആദ്യ മാസത്തിൽ നിങ്ങളുടെ ജീവിത പങ്കാളിക്ക് ആരോഗ്യ പ്രശ്നങ്ങൾ, കയ്‌പേറിയ അനുഭവം, അസ്ഥിരത എന്നിവ അനുഭവപ്പെടാം. ഫെബ്രുവരി മാസത്തിൽ കാര്യങ്ങൾ സാധാരണമാകും. നിങ്ങളുടെ ജീവിത പങ്കാളി ഒരു ഉദ്യോഗാർത്ഥിയാണെങ്കിൽ ഈ സമയത്ത് അവർക്ക് വിജയം കൈവരും. നിങ്ങൾ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തൊഴിൽ മേഖലയിലെ വളർച്ച ഒരു കാരണമായിരിക്കില്ല. അവസരങ്ങൾ വാതിൽ മുട്ടുമ്പോൾ അതിനെ അവഗണിക്കാതിരിക്കുക. ജൂൺ 30 മുതൽ നവംബർ 20 വരെ നിങ്ങളുടെ വിവാഹ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാവും, എന്നതിനാൽ ഈ സമയത്ത് കരുതൽ നല്ലതാണ്.
തുലാം രാശിഫലം 2020 പ്രകാരം, നിങ്ങളുടെ മക്കൾക്ക് ഈ 2020 വര്ഷം ശരാശരി ആയിരിക്കും. ഒരുപാട് കഠിനാധ്വാനത്തിന് ശഷം മാത്രമേ അവർക്ക് അവരുടെ ലക്‌ഷ്യം നിറവേറ്റാൻ കഴിയുകയുള്ളു, അത് അവരുടെ ഉള്ളിൽ ഉണ്ടാക്കേണ്ടതാണ്. നിങ്ങളുടെ മക്കൾ വിവാഹ പ്രായമായവരാണെങ്കിൽ, ശരിയായ പൊരുത്തം ഈ സമയം കണ്ടെത്തും. അവർക്ക് ആരോഗ്യ പ്രശ്നമാണ് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ശരിയായ ശ്രദ്ധ നൽകുക.
തുലാം രാശിഫലം 2020 പ്രണയ ജീവിതം
തുലാം രാശിഫലം 2020 പ്രകാരം നിങ്ങളുടെ പ്രണയ ജീവിതം സുസ്ഥിരമായിരിക്കും. പുതിയ പാഠങ്ങൾ പേടിക്കും. സമാധാനവും ഐക്യവും നിങ്ങളുടെ പ്രണയ ബന്ധത്തിൽ ഉണ്ടാവും. നിങ്ങൾ നിങ്ങളുടെ പ്രണയ പങ്കാളിയെ ജീവിത സഖിയാക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ കഴിയും. അവരുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുകയും സമയങ്ങളിൽ അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്. ഇത് അവരെ സന്തോഷിപ്പിക്കുന്നതിനും ബന്ധത്തിന് മൂല്യം നൽകുന്നതിനും ശരിയായ വഴിയാണ്. പ്രണയ പങ്കാളിയോട് പരുക്കമായി പെരുമാറാതിരിക്കുക അത് നിങ്ങളുടെ ബന്ധം പകുതിവെച്ച് മുറിയുന്നതിന് ഇടവരുത്തും. അവരുടെ വ്യക്തിത്വം അംഗീകരിക്കുക. നിങ്ങളുടെ വിനയകരമായ സ്വഭാവം എല്ലാം സംരക്ഷിക്കും, പ്രശ്ന കാരണം ശരിയായി മനസ്സിലാക്കേണ്ടതാണ്. നിങ്ങളുടെ വികാരങ്ങൾ സ്വയം നിയന്ത്രിക്കേണ്ടതാണ്. എല്ലാം ഇപ്പോൾ തന്നെ എന്ന മനോഭാവം എല്ലാവരിലും വെറുപ്പുണ്ടാക്കും. ശാന്തതയോടെ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും അർത്ഥം മനസ്സിലാക്കാൻ ശ്രമിക്കുക. നിങ്ങളും പ്രണയ പങ്കാളിയും തമ്മിലുള്ള ആകർഷണം വർദ്ധിക്കും, എന്നാൽ അതിമോഹം വെച്ചുപുലർത്താതിരിക്കുക. തമ്മിൽ തമ്മിൽ സ്നേഹമില്ലെങ്കിൽ അത് പ്രണയമാവില്ല. നിങ്ങളുടെ ആഗ്രഹങ്ങൾ അവരിൽ അടിച്ചേൽപ്പിക്കുന്നതിന് പകരം അവർ ആഗ്രഹിക്കുന്ന വിധത്തിൽ സന്തോഷത്തോടെ ഇരിക്കാൻ അവരെ അനുവദിക്കുന്നതാണ് സ്നേഹം. ആത്മാർഥത നിങ്ങളുടെ ബന്ധത്തെ നിലനിർത്തും. പ്രത്യേകിച്ച് മെയ് മുതൽ സെപ്തംബർ വരെ പ്രണയ ബന്ധത്തിന് മനോഹരമായ സമയമാണ്.
തുലാം രാശിഫലം 2020 ആരോഗ്യം
തുലാം രാശിഫലം 2020 പ്രകാരം തുലാം രാശിക്കാർക്ക് ആരോഗ്യപരമായി ചില അസുഖങ്ങളും ഉണ്ടാവും പ്രത്യേകിച്ചും ആദ്യപകുതിയിൽ. നിങ്ങളുടെ ഊർജ്ജ നില വളരെ ഉയർന്നതായതുകൊണ്ട് തന്നെ അസുഖങ്ങളെ ചെറുക്കാനുള്ള ശക്തി ഉണ്ടാവും. എങ്കിലും ആരോഗ്യകാര്യങ്ങൾ അശ്രദ്ധമായി വിടാതിരിക്കാൻ ശ്രദ്ധിക്കുക. ഗ്യാസ്, ദഹനക്കേട്, സന്ധിവേദന, തലവേദന, ചിക്കന്‍പോക്‌സ്, ശരീര വേദന എന്നിവക്കുള്ള സാധ്യത കാണുന്നു. ചെറിയ അസുഖങ്ങളുടെ ലക്ഷണങ്ങൾ പോലും തള്ളിക്കളയാതെയിരിക്കുക, അത് പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കാം. വ്യായാമവും, സമയാസമയങ്ങളിലുള്ള പരിശോധനയും പ്രധാനമാണ്. മാനസിക ആരോഗ്യത്തിനായി സമ്മർദ്ദം ഒഴിവാക്കുക. വർഷത്തിന്റെ പിന്നീടുള്ള പകുതി ആരോഗ്യ കാര്യങ്ങൾക്ക് അനുകൂലമാണ്.
തുലാം രാശിഫലം 2020 പരിഹാരം
നിങ്ങളുടെ ഉയർച്ചയേയും വിജയത്തേയും തടസ്സപ്പെടുത്തുന്ന എല്ലാ തടസ്സങ്ങളും 2020 ൽ മാറുന്നതിന് താഴെപറയുന്ന പ്രതിവിധി പതിവായി നടത്തുക:
- പാവപ്പെട്ടവരെയും ആവശ്യക്കാരേയും സഹായിക്കുക
- ശനിയാഴ്ച, ശനിദേവന്റെ അമ്പലത്തിൽ പോയി കടല ദാനം ചെയ്യുക, സഹപ്രവർത്തകരോട് വിനയത്തോടെ പെരുമാറുക.
- ഉറുമ്പിന് ധാന്യപൊടി നൽകുക
- നാന്നറിയുടെ വേര് ധരിക്കുക - ശുക്രന്റെ നിഷേധ ഫലം ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു, ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഭേദമാകുന്നതിന് ഇത് സഹായകമാകും.
- പശുവിനെ ഊട്ടുക, പെൺകുട്ടികളിൽ നിന്ന് അനുഗ്രഹം നേടുക.