മേട രാശിഫലം 2020
മേട
രാശിഫലം 2020 പ്രവചനങ്ങൾ പ്രകാരം മേട രാശിക്കാർക്ക് അവരുടെ പരിശ്രമത്തിന്റെ നല്ല ഫലം
കൈവരും, അവർ കഠിനാധ്വാനം ചെയ്യുന്നവരും അവരുടെ കഴിവുകളെ വിശ്വസിക്കുന്നവരും ആയിരിക്കും.
നിങ്ങളുടെ തൊഴിലിലും ഔദ്യോഗിക ജീവിതത്തിലും നിങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിയും. ഈ
വർഷം നിങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. പ്രണയ ബന്ധത്തിൽ നിങ്ങൾ സ്വയം
മുഴുകുകയും, നിങ്ങളുടെ പങ്കാളി അവന്റെ / അവളുടെ പൂർണ്ണഹൃദയത്തോടെ നിങ്ങളെ സ്നേഹിക്കുകയും
ചെയ്യും. നിസ്സാര പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞാൽ വിവാഹിതർ സന്തോഷകരമായ ദാമ്പത്യ ജീവിതം
നയിക്കും. നിങ്ങളുടെ ജീവിത പങ്കാളി നിങ്ങളെ എല്ലാ കാര്യങ്ങളിലും പിന്തുണയ്ക്കുകയും
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നിങ്ങൾക്ക് അവരുടെ സഹായം ലഭ്യമാകുകയും ചെയ്യും.
വിദേശയാത്രക്ക് ശ്രമിക്കുന്നവർക്ക് ഈ വർഷം അവരുടെ ആഗ്രഹം നിറവേറും. നിങ്ങൾക്ക് നിങ്ങളുടെ വീടിന്റെ അടിത്തറ ഒരു വിദേശ രാജ്യത്ത് സ്ഥാപിക്കുന്നത് എളുപ്പമായിരിക്കും. നിങ്ങൾക്ക് ഒരു സ്ഥിര വരുമാന മാർഗ്ഗം ലഭ്യമാകും എന്നതിനാൽ, 2020 ൽ നിങ്ങളുടെ സ്ഥിരമായ വരുമാനത്തെ കുറിച്ച് ഓർത്ത് നിങ്ങൾക്ക് വിഷമിക്കേണ്ടി വരില്ല. നിങ്ങൾ നല്ല ജീവിതനിലവാരം ഉണ്ടാവുകയും ജീവിത സുഖങ്ങൾ ആസ്വദിക്കുകയും ചെയ്യും. നിങ്ങളുടെ ഔദ്യോഗിക മേഖലയിൽ നിങ്ങൾ കഠിനാധ്വാനം ചെയ്യുകയും അതിന്റെ ഫലം നിങ്ങൾക്ക് ലഭ്യമാകുകയും ചെയ്യും. നിങ്ങളുടെ വിജയം നിങ്ങളുടെ സഹപ്രവർത്തകരിൽ ഇത് അസൂയ ഉണ്ടാക്കും. നിങ്ങളുടെ സമയം കാര്യക്ഷമമായി വിനിയോഗിക്കേണ്ടതാണ്. ഓഫീസ് രാഷ്ട്രീയത്തിന്റെയും വിവാദങ്ങളിലും ഏർപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഈ വർഷത്തിൽ നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നിങ്ങൾക്ക് കഴിയും, ഒപ്പം പൂർത്തിയാകാത്ത പണികൾ പൂർത്തികരിക്കുകയും ചെയ്യും. മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾക്ക് ശത്രുക്കളുടെ മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുമെങ്കിലും നിങ്ങളുടെ സുരക്ഷ സ്വയം ഉറപ്പു വരുത്തേണ്ടതാണ്. ഈ വർഷത്തിൽ നിങ്ങൾ ധാരാളം യാത്രകൾ ചെയ്യാം. നിങ്ങൾ നടത്തുന്ന യാത്രകൾ ഫലവത്താവും. ഈ വർഷം നിങ്ങളുടെ പിതാവുമായുള്ള ബന്ധം ആഴത്തിലാവും. ശരിയായ അവസരങ്ങൾ നേടിയെടുക്കുന്നത് മൂലം ഈ വർഷം നിങ്ങളുടെ പുരോഗതിക്ക് കാരണമാകും.
ഇത് ചന്ദ്ര രാശിയെ അടിസ്ഥാനമാക്കിയുള്ള പ്രവചനമാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക - ചന്ദ്ര രാശി കാൽക്കുലേറ്റർ
മേട രാശിഫലം 2020: തൊഴിൽ പ്രവചനങ്ങൾ
മേട രാശിഫലം 2020: തൊഴിൽ പ്രവചനങ്ങൾ പ്രകാരം, നിങ്ങളുടെ തൊഴിലിൽ 2020 ൽ കുത്തനെയുള്ള ഉയർച്ചയെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ജോലി മാറുന്നതിനെ കുറിച്ച് നിങ്ങൾ ആലോചിക്കുന്നവർക്ക് ഈ വർഷം അനുകൂല ഫലം ലഭ്യമാകും. തൊഴിലില്ലാത്തവർക്ക് നല്ല തൊഴിലവസരത്തിൽ വന്നുചേരും. എങ്കിലും, തുടക്കത്തിൽ നിങ്ങൾക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും, പിന്നീട് നിങ്ങൾക്ക് ജോലിയുമായി സ്വയം പൊരുത്തപ്പെടാൻ കഴിയും. ജനുവരി പകുതി മുതൽ മെയ് പകുതി വരെയുള്ള സമയം ഔദ്യോഗിക കാഴ്ചപ്പാടിൽ നിങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനും അനുകൂല സമയമായിരിക്കും.
ആത്മവിശ്വാസം അനിവാര്യമാണ് എന്നാൽ അമിത ആത്മവിശ്വാസം, അത് നിങ്ങളുടെ പരാജയത്തിന് കാരണമാകും. നിങ്ങളുടെ സ്വന്തം കഴിവിൽ വിശ്വസിക്കുകയും എളുപ്പത്തിൽ നിരാശരാവാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ മുൻകാലത്തെ കഠിനാധ്വാനത്തിന്റെ ഫലം ഈ സമയത്ത് നിങ്ങൾക്ക് ലഭ്യമാകും. ജനുവരി മാസത്തിൽ നിങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. കഠിനാധ്വാനികളായ രാശിക്കാർക്ക്, അവരുടെ ജോലിയിൽ പ്രശംസയും, ജോലിയിൽ ഉയർച്ചയും നേടും. ഈ വർഷം നിങ്ങളുടെ ശ്രമങ്ങൾക്കെല്ലാം ഫലം ലഭിക്കും. ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് നല്ല ഫലങ്ങൾ ലഭ്യമാകും.
മേട രാശിഫലം 2020 സാമ്പത്തിക ജീവിതം
മേട രാശിഫലം 2020 സാമ്പത്തിക ജീവിതം പ്രകാരം ഈ വർഷത്തെ നിങ്ങളുടെ സാമ്പത്തിക വളർച്ചയിൽ നിങ്ങൾ സ്വയം ആശ്ചര്യപ്പെടും. വിദേശ ബന്ധങ്ങളിൽ നിന്ന് നിങ്ങൾക്ക് നല്ല ഫലങ്ങൾ കൈവരും. മതപരമായ പ്രവർത്തനങ്ങൾക്കായി നിങ്ങൾ ചെലവഴിക്കുകയും അതിലൂടെ സംതൃപ്തി കണ്ടെത്തുകയും ചെയ്യും. നിങ്ങൾ നല്ല വരുമാനം ഉണ്ടാക്കുകയും നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സാമ്പത്തിക സഹായം ചെയ്യുകയും ചെയ്യും. ഉദ്യോഗാർത്ഥികൾക്ക് കുടിശ്ശിക, സേവനാനന്തരം ലഭിക്കുന്ന ആനുകൂല്യം, ബോണസ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാകും. ഈ വർഷത്തിൽ വലിയ ലാഭം നിങ്ങൾക്ക് കൈവരും. ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ നിങ്ങൾ കൂടുതൽ ചെലവഴിക്കുകയും അതിന്റെ ഫലമായി, നിങ്ങളുടെ ബജറ്റ് ഒന്ന് ഇളകുകയും ചെയ്യും. എന്നിരുന്നാലും, സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ ഒരു ബുദ്ധിയുള്ളവരായി മാറുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും ചെയ്യും.
പങ്കാളിത്ത ബിസിനസ്സുകാർ നല്ല ഫലം കൈവരിക്കും.സാമ്പത്തിക നേട്ടങ്ങൾക്കുള്ള സാധ്യത കാണുന്നു. നിങ്ങൾ ഒരു നല്ല പ്രഭാഷകനാകും, നിങ്ങളുടെ മറ്റുള്ളവരെ സ്വാധീനിക്കുന്ന ആശയവിനിമയ കഴിവുകൾ മറ്റുള്ളവരുടെ ഹൃദയത്തിൽ സ്ഥാനം നേടുന്നതിനും നിങ്ങൾക്ക് അനുകൂലമായി കാര്യങ്ങൾ ഒത്തുത്തീർപ്പാക്കാനും സഹായിക്കും, ഇത് നിങ്ങളുടെ വരുമാനത്തിലെ വർദ്ധനവിനും കാരണമാകും. നിങ്ങളുടെ ഭാവിയിലേക്കുള്ള സാമ്പത്തിക കരുതലുണ്ടാക്കാനും ഇത് നിങ്ങളെ പ്രാപ്തരാക്കും.
മേട രാശിഫലം 2020 വിഭ്യാഭ്യാസം
മേട രാശിഫലം 2020 വിഭ്യാഭ്യാസം പ്രകാരം ഈ വര്ഷം ഉന്നത വിദ്യാഭ്യാസത്തിനായി നിങ്ങൾക്ക് നിരവധി അവസരങ്ങൾ സാധ്യമാക്കും. നിങ്ങൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കുകയും നിങ്ങളുടെ ഭാവിക്ക് യോജിച്ച വിഷയം തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. നിങ്ങൾ ഒരു വിദേശ സ്ഥാപനത്തിൽ ചേരാനായി ശ്രമിക്കുന്നുണ്ടെങ്കിലും അത് ഈ കാലയളവിൽ ഫലപ്രദമാകും. ജനുവരി മുതൽ മാർച്ച് വരെയും ജൂലൈ മുതൽ നവംബർ പകുതി വരെയും നിങ്ങൾക്ക് അനുകൂലമായിരിക്കും. ഈ സുവർണ്ണ കാലയളവിൽ നിങ്ങൾക്കായി ഒരു മികച്ച ജീവിതം ഉറപ്പാക്കുന്നതിന് നിങ്ങൾ എങ്ങിനെ ഈ സമയം വിനിയോഗിക്കും എന്നതും കൂടി ഇതിനെ ആശ്രയിച്ചിരിക്കും.
മികച്ച ഫലം നേടുന്നതിന് വിദ്യാർത്ഥികൾ കഠിനാധ്വാനം ചെയ്യേണ്ടതാണ്. 2020 വർഷം വിവരസാങ്കേതികവിദ്യ, ചികിത്സാശാസ്‌ത്രം, നിയമം, ഫാഷൻ ഡിസൈനിംഗ് അല്ലെങ്കിൽ വീടിന്റേയും മറ്റും ഉള്‍ഭാഗം മനോഹരമാക്കൽ എന്നിവയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികൾക്ക് ഇത് സുവർണ്ണ കാലഘട്ടമായിരിക്കും. മത്സരപരീക്ഷകൾ എല്ലാവരുക്കും യോജിച്ചതല്ല എങ്കിൽകൂടി, മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആളുകൾക്ക് അവരുടെ പരമാവധി കഠിനാധ്വാനം ചെയ്ത് അവരുടെ മികച്ച രീതിയിൽ പരീക്ഷ നൽകേണ്ടതാണ്. ഫെബ്രുവരി, മാർച്ച്, ജൂൺ, ജൂലൈ, സെപ്റ്റംബർ മാസങ്ങൾ നിങ്ങൾക്ക് അനുയോജ്യമായിരിക്കും. ഈ മാസങ്ങളിലുള്ള നിങ്ങളുടെ ശ്രമങ്ങൾക്ക് നിങ്ങൾ കാത്തിരുന്ന ഒരു നല്ല വാർത്ത നിങ്ങൾക്ക് ലഭിക്കാം. ഏപ്രിൽ, ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഉള്ളതിനാൽ ഈ മാസങ്ങളിൽ ജാഗ്രത പുലർത്തേണ്ടതാണ്.
മേട രാശിഫലം 2020 കുടുംബ ജീവിതം
മേട രാശിഫലം 2020 കുടുംബ ജീവിതം പ്രകാരം നിങ്ങളുടെ കുടുംബജീവിതത്തിൽ 2020 ൽ വളരെയധികം ഉയർച്ചകൾ ഉണ്ടാവും. നിങ്ങളുടെ പിതാവിന്റെ ആരോഗ്യനില മോശമാകാനുള്ള സാധ്യത ഉള്ളതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഈ വർഷം നല്ല രീതിയിൽ ആരംഭിക്കും. നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം നിങ്ങൾ സന്തോഷകരമായ ജീവിതം പങ്കുവെക്കും.
ജനുവരി മാസത്തിനുശേഷം നിങ്ങളുടെ താമസസ്ഥലം മാറാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ ഉദ്യോഗവുമായി ബന്ധപ്പെട്ട് ഓഫീസിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്കൊണ്ട്, നിങ്ങളുടെ കുടുംബത്തോടൊപ്പം കുറച്ച് സമയം മാത്രമേ നിങ്ങൾക്ക് ചെലവഴിക്കാൻ കഴിയുകയുള്ളൂ. ഏപ്രിൽ മുതൽ ഓഗസ്റ്റ് പകുതി വരെയുള്ള ദിവസങ്ങൾക്കിടയിൽ നിങ്ങളുടെ വീട്ടിൽ ശുഭ ചടങ്ങ് നടക്കാനുള്ള സാധ്യതയുണ്ട്. ഇത് നിങ്ങളുടെ കുടുംബത്തിൽ സന്തോഷം സൃഷ്ടിക്കും. ഈ വർഷം നിങ്ങളുടെ കുടുംബത്തിൽ ഒരു കുഞ്ഞ് ജനിക്കാനുള്ള സാധ്യതയും കാണുന്നു.
വർഷത്തിന്റെ രണ്ടാം പകുതിയിൽ അല്ലെങ്കിൽ ഡിസംബർ മാസത്തിൽ നിങ്ങളുടെ അമ്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ അഭിമുഘീകരിക്കേണ്ടതായി വരാം. അതിനാൽ, ഈ സമയത്ത് അവരുടെ ആരോഗ്യം ശ്രദ്ധിക്കുകയും ആവശ്യമുള്ളപ്പോൾ വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്. ജൂൺ വർഷം നിങ്ങളുടെ മാതാപിതാക്കൾക്ക് ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും. നിങ്ങൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും നിങ്ങൾക്ക് അവരോടുള്ള കടമകൾ നിർവഹിക്കുന്നുണ്ടെന്നും ഉറപ്പാക്കുക. വിദേശത്തേക്ക് ചേക്കേറാൻ താല്പര്യമുള്ളവർക്ക്, ഈ വർഷം ഒരു ആശ്ചര്യകരമായ സംഭവത്തിന് സാക്ഷ്യം വഹിക്കും. ജൂലൈ മുതൽ നവംബർ വരെയുള്ള സമയത്ത് നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള അവസരം വന്നുചേരും. ഈ അവസരം പ്രയോജനപ്പെടുത്താൻ നിങ്ങൾ പരമാവധി ശ്രമിക്കേണ്ടതാണ്.
ഒരു പുതിയ ഭവനത്തിലേക്ക് മാറാനോ പുതിയ വീട് വാങ്ങുന്നതിനോ ആയി ആലോചിക്കുന്നവർക്ക് കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടതാണ്, ഏപ്രിൽ മാസത്തിൽ അതിനുള്ള അവസരം വന്നുചേരാം. വിദേശ ബന്ധമുള്ള അല്ലെങ്കിൽ വിദേശ ബിസിനസ്സുകാർക്ക് അവരുടെ കുടുംബത്തോടൊപ്പം വിദേശ ഭൂമിയിൽ ചേക്കേറാൻ കഴിയും.
മേട രാശിഫലം 2020 ദാമ്പത്യ ജീവിതവും കുട്ടികളും
മേട രാശിഫലം 2020 ദാമ്പത്യ ജീവിതവും കുട്ടികളും സംബന്ധിച്ച പ്രവചന പ്രകാരം ഈ വര്ഷം ദാമ്പത്യ ജീവിതത്തിൽ ഉയർച്ച താഴ്ചകൾ നേരിടാനുള്ള സാധ്യത കാണുന്നു. ഈ വർഷം നിങ്ങളുടെ കുട്ടികൾക്ക് അനുകൂലമായിരിക്കും, അതിന്റെ ഫലമായി അവരുടെ മേഖലയിൽ അവർ മികച്ച വിജയം കൈവരിക്കും. പ്രണയ ബന്ധത്തിലുള്ള ആളുകൾ അവരുടെ പ്രണയ പങ്കാളിയെ വിവാഹം കഴിക്കാനായി കൂടുതലായി ശ്രമങ്ങൾ നടത്തേണ്ടി വരും, എങ്കിലും വിവാഹം വരെ നിങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടി വരും. ഒക്ടോബർ മാസവും നവംബർ മാസത്തെ ആദ്യ പകുതിയും നിങ്ങളുടെ പ്രണയ ജീവിതം ദാമ്പത്യ ജീവിതത്തിലേക്ക് മാറുന്നതിനുള്ള അനുകൂല സമയമാണ്.
നിങ്ങളുടെ മക്കളുടെ വിജയ കരമായ യാത്ര നിങ്ങളെ അഭിമാനമുള്ളവരും ഒപ്പം സന്തോഷമുള്ളവരുമാക്കി തീർക്കും. നിങ്ങളുടെ മക്കൾ കഠിനാദ്ധ്വാനം ചെയ്യുകയും ശരിയായ വഴി തിരഞ്ഞെടുക്കുകയും ചെയ്യും. ആവശ്യമുള്ളപ്പോൾ അവരെ നയിക്കേണ്ടതും പ്രധാനമാണ്.
വർഷത്തിന്റെ ആദ്യ സമയത്തും അതുപോലെ അവസാന സമയത്തും ദാമ്പത്യ ജീവിതം അത്ര സുഖകരമായിരിക്കില്ല, എന്നാൽ നിങ്ങളുടെ കഠിനാദ്ധ്വാനവും പ്രയത്നവും കൊണ്ട് ഈ പ്രയാസങ്ങളെ തരണം ചെയ്യാൻ നിങ്ങൾക്ക് കഴിയും. എന്ത് സംഭവിച്ചാലും തുറന്ന മനസ്സും സത്യസന്ധതയും കൈവിടാതിരിക്കുക അതാണ് ഒരു ദാമ്പത്യ ജീവിതത്തിന്റെ മൂലാധാരമെന്ന് ഓർക്കുക. എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടായാൽ അത് വലിയ പ്രശ്നങ്ങളിലേക്ക് വഴിമാറുന്നതിന് മുൻപ് പരിഹരിക്കാൻ ശ്രമിക്കണം.
മേട രാശിഫലം 2020 പ്രണയ ജീവിതം
മേട രാശിഫലം 2020 പ്രണയ ജീവിതം പ്രകാരം ഈ വര്ഷം നിങ്ങൾക്ക് പ്രണയ ജീവിതത്തിൽ സമ്മിശ്ര ഫലങ്ങളായിരിക്കും ലഭിക്കുക. പ്രണയ ബന്ധത്തിലായവർക്ക്, നിങ്ങളുടെ പ്രണയ പങ്കാളിയിൽ നിന്ന് കൂടുതലായ പ്രതീക്ഷകളും, പ്രത്യാശയും വെച്ച് പുലർത്തും. ഇത് മൂലം നിങ്ങളും നിങ്ങളുടെ പ്രണയ പങ്കാളിക്കും ഇടയിൽ പ്രശ്നമാണ് ഉണ്ടാവും. എങ്കിലും ഇത് നിങ്ങളുടെ പ്രണയ ജീവിതത്തെ അത്ര കണ്ട് ബാധിക്കില്ലെന്ന് പറയാം. ഫെബ്രുവരി മാസത്തിൽ, നിങ്ങളുടെ പ്രണയ ജീവിതത്തിന് പ്രാധാന്യമുള്ള കാര്യങ്ങൾ സംഭവിക്കാം. നിങ്ങളുടെ പ്രണയജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഈ മാസം നിങ്ങളുടെ ജീവിതത്തിൽ നടക്കും. ഒറ്റക്കായവർ ഈ സമയം നിങ്ങൾക്കനുയോജ്യമായ പ്രണയ പങ്കാളിയെ കണ്ടുമുട്ടും. പ്രണയ ജീവിതത്തിൽ പ്രശ്നങ്ങൾ അഭിമുഘീകരിക്കുന്നവർ അത് പരിഹരിക്കാൻ ശ്രമിക്കേണ്ടതാണ്. നിങ്ങളെ ആശ്ചര്യ പെടുത്തുന്ന വിധത്തിലുള്ള ഒരു സമ്മാനം നിങ്ങൾക്ക് കൈവരാം. ഫെബ്രുവരി, മാർച്, ജൂൺ, ജൂലൈ, സെപ്തംബർ, ഡിസംബർ മാസങ്ങൾ പ്രണയ ജീവിതത്തിന് അനുകൂലമായിരിക്കും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി അവിസ്മരണീയമായ സമയം ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ മാതാപിതാക്കളുടെ ഉപദേശം ചെവിക്കൊള്ളുന്നത് നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ ഉപയോഗ പ്രദമായിരിക്കും. മാർച്ച മാസം നിങ്ങൾക്ക് അനുകൂലമായിരിക്കും, വേണമെങ്കിൽ നിങ്ങൾക്ക് ഒരു പുതിയ സംരംഭം ആരംഭിക്കാവുന്നതാണ്. നിങ്ങളും നിങ്ങളുടെ പ്രണയ പങ്കാളിയുമായി ബന്ധം ദൃഢമാക്കുന്ന വിധത്തിലുള്ള നിരവധി സാഹചര്യങ്ങൾ നിങ്ങൾക്ക് കൈവരും.
മേട രാശിഫലം 2020 ആരോഗ്യം
മേട രാശിഫലം 2020 ആരോഗ്യം പ്രകാരം മേട രാശിക്കാർക്ക് ഗ്രഹങ്ങളുടെ സ്ഥാന പ്രകാരം സ്വന്തം ആരോഗ്യത്തിൽ ശ്രദ്ധിക്കണമെന്നതിനെ സൂചിപ്പിക്കുന്നു. 2020 വര്ഷം തുടങ്ങുമ്പോൾ, നിങ്ങളുടെ ആരോഗ്യപ്രശനങ്ങൾക്ക് സാധ്യതയുണ്ടാവും. അതിനാൽ വർഷത്തിന്റെ ആദ്യപകുതിയിൽ നിങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതാണ്. നിങ്ങളുടെ ശേഷിക്ക് അപ്പുറമുള്ള പരിശ്രമങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ജോലിയിൽ നിന്ന് കുറച്ച് സമയം നിങ്ങൾക്കായി കണ്ടെത്തി നിങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കായി മാറ്റിവെക്കേണ്ടതാണ്. ശരിയായ വിശ്രമം നിങ്ങളുടെ ശരീരത്തിന് കിട്ടിയില്ലെങ്കിൽ അത് ശരീരത്തിന്റെ സ്ഥിരമായ ക്ഷിണത്തിന് കാരണമാകും. വർഷത്തിന്റെ രണ്ടാം പകുതിയിൽ നിങ്ങളുടെ ഭക്ഷണ കാര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ചീത്തയായതും, കൂടുതൽ മസാലകൾ അടങ്ങിയതുമായ ഭക്ഷണവും മദ്യവും ഉപേക്ഷിക്കൂക. ഏപ്രിൽ മാസത്തിന്റെ തുടക്കത്തുൽ, നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ മികവുണ്ടാവുന്നതായി നിങ്ങൾക്ക് സ്വയം അനുഭവപ്പെടാം. നിങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ അത് സാവധാധം മാറുന്നതായിരിയ്ക്കും. ജൂൺ മാസം ആരോഗ്യപരമായി നിങ്ങൾക്ക് അനുകൂലമായിരിക്കും, എന്നാൽ അതിന് ശേഷമുള്ള രണ്ട് മാസങ്ങൾ നിങ്ങൾക്ക് അത്ര അനുകൂലമായിരിക്കില്ല. അതിനാൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ മാസങ്ങൾക്ക് ശേഷം നിങ്ങൾ നല്ല ആരോഗ്യം വീണ്ടും ആസ്വദിക്കും, അത് വര്ഷം മുഴുവൻ ഉണ്ടായിരിക്കുകയും ചെയ്യും.
മേട രാശിഫലം 2020 പരിഹാരം
മേട രാശിഫലം 2020 പരിഹാരം പ്രകാരം എല്ലാ ശനിയാഴ്ചയും ഛായ പാത്രം ദാനം ചെയ്യുക. ഒരു പാത്രത്തിൽ കടുകെണ്ണ നിറച്ച് അതിൽ നിങ്ങളുടെ മുഖം ദർശിച്ച് അത് അമ്പലത്തിൽ ദാനം ചെയ്യുക.ചൊവ്വയുടെ അനുകൂലത ശക്തിപ്പെടുത്തുന്നതിനും, ത്വക്ക് രോഗത്തിനും, കരൾ സംബന്ധിച്ച അസുഖങ്ങൾക്കും നാന്നറിയുടെ വേര് ധരിക്കുന്നത് നല്ലതാണ്.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Rahu-Ketu Transit July 2025: Golden Period Starts For These Zodiac Signs!
- Venus Transit In Gemini July 2025: Wealth & Success For 4 Lucky Zodiac Signs!
- Mercury Rise In Cancer: Turbulence & Shake-Ups For These Zodiac Signs!
- Venus Transit In Gemini: Know Your Fate & Impacts On Worldwide Events!
- Pyasa Or Trishut Graha: Karmic Hunger & Related Planetary Triggers!
- Sawan Shivratri 2025: Know About Auspicious Yoga & Remedies!
- Mars Transit In Uttaraphalguni Nakshatra: Bold Gains & Prosperity For 3 Zodiacs!
- Venus Transit In July 2025: Bitter Experience For These 4 Zodiac Signs!
- Saraswati Yoga in Astrology: Unlocking the Path to Wisdom and Talent!
- Mercury Combust in Cancer: A War Between Mind And Heart
- बुध का कर्क राशि में उदित होना इन लोगों पर पड़ सकता है भारी, रहना होगा सतर्क!
- शुक्र का मिथुन राशि में गोचर: जानें देश-दुनिया व राशियों पर शुभ-अशुभ प्रभाव
- क्या है प्यासा या त्रिशूट ग्रह? जानिए आपकी कुंडली पर इसका गहरा असर!
- इन दो बेहद शुभ योगों में मनाई जाएगी सावन शिवरात्रि, जानें इस दिन शिवजी को प्रसन्न करने के उपाय!
- इन राशियों पर क्रोधित रहेंगे शुक्र, प्यार-पैसा और तरक्की, सब कुछ लेंगे छीन!
- सरस्वती योग: प्रतिभा के दम पर मिलती है अपार शोहरत!
- बुध कर्क राशि में अस्त: जानिए राशियों से लेकर देश-दुनिया पर कैसा पड़ेगा प्रभाव?
- कामिका एकादशी पर इस विधि से करें श्री हरि की पूजा, दूर हो जाएंगे जन्मों के पाप!
- कामिका एकादशी और हरियाली तीज से सजा ये सप्ताह रहेगा बेहद ख़ास, जानें इस सप्ताह का हाल!
- अंक ज्योतिष साप्ताहिक राशिफल: 20 जुलाई से 26 जुलाई, 2025
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025