കുംഭം രാശിഫലം 2020
കുംഭം രാശിഫലം 2020 പ്രവചനപ്രകാരം, ഈ വര്ഷം കുംഭ രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങളായിരിക്കും ലഭിക്കുക, വെല്ലുവിളികൾ നേരിടേണ്ടി വരുകയും അത് തരണം ചെയ്യാൻ നിങ്ങൾക്ക് കഴിയുകയും ചെയ്യും. കുംഭ രാശിയുടെ അധിപൻ സൂര്യനാണ്. ജനുവരി 24 ന് ശനി നിങ്ങളുടെ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുകയും അത് നിങ്ങളുടെ രാശിയിൽ തുടരുകയും ചെയ്യും. മാർച്ച് 30 ന് വ്യാഴം പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുകയും മെയ് 14 ന് വക്രി ചലനത്തിലൂടെ ജൂൺ 30 ന് ധനു രാശിയിലൂടെ പതിനൊന്നാം ഭാവത്തിലേക്ക് വീണ്ടും മാറുന്നു. സെപ്റ്റംബർ 13 ന് വക്രിയായി നവംബർ 20 ന് പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുന്നു. സെപ്റ്റംബർ പകുതിവരെ രാഹു അതിന്റെ അഞ്ചാം ഭാവത്തിൽ തുടരുന്നു, അതിന് ശേഷം അത് നാലാം ഭാവത്തിലേക്ക് മാറുന്നു. സെപ്റ്റംബർ പകുതിവരെ രാഹു നിങ്ങളുടെ രാശിയുടെ അഞ്ചാം ഭാവത്തിൽ തുടരുകയും പിന്നീട് നാലാം ഭാവത്തിലേക്ക് അതിന്റെ സംക്രമണം നടത്തുകയും ചെയ്യും. പന്ത്രണ്ടാം ഭാവത്തിലെ ശനിയുടെ സംക്രമണം നിങ്ങളുടെ ഒരുപാട് യാത്രകൾക്ക് അവസരം ഒരുക്കുകയും അവ നിങ്ങൾക്ക് അനുകൂലമായി ഭവിക്കുകയും ചെയ്യും. വിദേശയാത്രക്കുള്ള സാധ്യത വളരെ കൂടുതലായി കാണുന്നു.
കുംഭ രാശിഫലം 2020 പ്രകാരം നിങ്ങൾ ഈ വര്ഷം തീർത്ഥാടന സ്ഥലത്തേക്ക് പോകാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. ആശുപത്രിയിൽ പോകാനുള്ള കാരണം ഉണ്ടാവും എന്നതിനാൽ നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ മതപരവും, ദാനധർമ്മവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താല്പര്യം കാണിക്കും. സാമ്പത്തിക നേട്ടത്തിനൊപ്പം നിങ്ങളുടെ ചെലവുകളും വർദ്ധിക്കും. അതിനാൽ സാമ്പത്തിക കാര്യങ്ങൾ വിവേക പൂർവ്വം കൈകാര്യം ചെയ്യുക. ഡിസംബർ 27 മുതൽ വർഷാവസാനം വരെ നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാം എന്നതിനാൽ ആരോഗ്യകരമായ ഭക്ഷണം ശീലിക്കേണ്ടതാണ്. നിങ്ങൾ നിങ്ങൾക്കായി പണം ചെലവഴിക്കുകയും ഈ വർഷം നിങ്ങൾക്കായി സ്വയം സമയം കണ്ടെത്തുകയും ചെയ്യും. നിങ്ങളുടെ കുടുംബത്തിൽ നിന്ന് കുറച്ച് കാലം നിങ്ങൾക്ക് മാറി നിൽക്കേണ്ടതായി വരം ഇത് സ്ഥലമാറ്റം മൂലമോ മറ്റോ ആവാം. ഈ സമയത്ത് നിങ്ങൾ നിങ്ങളോടുള്ള സ്നേഹം പ്രകടമാക്കേണ്ടതാണ് ഇത് കുടുംബത്തിൽ ഐക്യത നിലനിർത്തും.
ഇത് ചന്ദ്ര രാശിയെ അടിസ്ഥാനമാക്കിയുള്ള പ്രവചനമാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക - ചന്ദ്ര രാശി കാൽക്കുലേറ്റർ
കുംഭം രാശിഫലം 2020: തൊഴിൽ പ്രവചനങ്ങൾ
കുംഭം രാശിഫലം 2020 പ്രകാരം തൊഴിൽ മേഖലയിൽ ബുദ്ധിപരമായ തീരുമാനം ഉയർച്ച താഴ്ചകളെ അഭിമുഖീകരിക്കാൻ നിങ്ങളെ പ്രാപ്തരാക്കും. സമ്മർദകരമായ സാഹചര്യവും മറ്റും നിങ്ങളെ മറ്റു ജോലിയിലേക്ക് മാറാനായി നിങ്ങളെ പ്രേരിപ്പിക്കും.
പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടാവില്ല എന്നത് കൊണ്ട് തന്നെ ഈ വര്ഷം പങ്കാളിത്ത ബിസിനെസ്സുകാർക്ക് ആശ്വാസകരമായി തുടരും. ജനുവരി മുതൽ മാർച്ച് 30 വരെയും, ജൂൺ 30 മുതൽ 20 നവംബര് വരെയും നിങ്ങളുടെ ബിസിനസ്സിൽ ഉയർച്ചയുണ്ടാവും.
തൊഴിൽ പ്രവചന പ്രകാരം, നിങ്ങളുടെ ബിസിനസ്സ് വിജയകരമായി കൊണ്ടുപോകുന്നതിനായി അനുഭവ സമ്പത്തുള്ള ആളുകളിൽ നിന്ന് ഉപദേശവും അറിവും ആരായേണ്ടതാണ്. കുടുംബത്തോടൊപ്പമുള്ള പങ്കാളിത്തത്തിന് നിങ്ങളുടെ ജാതകം അനുകൂലമല്ല. നഷ്ടസാധ്യത ഉള്ളതിനാൽ ബിസിനെസ്സിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ്സ് സംബന്ധിച്ച സാധ്യതകൾ എടുക്കാതിരിക്കാനും ജോലിക്കാരായ രാശിക്കാർ അവരുടെ മേലുദ്യോഗസ്ഥരുടെ നല്ല ബന്ധം നിലനിർത്തുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ രാശിഫലം പ്രകാരം, ജനുവരി മാസം നിങ്ങളുടെ തൊഴിലിന് വളരെ അനുകൂലമാണ്. നിങ്ങളുടെ രാശിഫല പ്രകാരം നിങ്ങൾ ജോലി അല്ലെങ്കിൽ ബുസിനെസ്സുമായി ബന്ധപ്പെട്ട് വിദേശയാത്രകൾ ചെയ്യാനുള്ള സാധ്യതകൾ കാണുന്നു ഇത് നിങ്ങൾക്ക് അനുകൂലമായി ഭവിക്കും.
കുംഭം രാശിഫലം 2020 സാമ്പത്തിക ജീവിതം
കുംഭം രാശിഫലം 2020 പ്രകാരം കുംഭ രാശിക്കാരുടെ സാമ്പത്തിക ജീവിതം സാധാരണമായിരിക്കും, എന്നാൽ ശനി നിങ്ങളുടെ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലായതിനാൽ ചെലവുകൾ വർദ്ധിക്കാനുള്ള സാധ്യതയുള്ളതിനാൽ നിങ്ങളുടെ നിക്ഷേപങ്ങളിലും ചെലവുകളിലും ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ, മാർച്ച് 30 മുതൽ ജൂൺ 30 വരെ വ്യാഴം നിങ്ങളുടെ രാശിയിലേക്ക് സംക്രമിക്കുന്നതിനാൽ അപ്രതീക്ഷിതമായി നിങ്ങളുടെ ചെലവുകൾ വർദ്ധിക്കുകയും അത് നിങ്ങളുടെ സാമ്പത്തിക നിലയെ ബാധിക്കുകയും ചെയ്യും. അതിനാൽ സാമ്പത്തിക കാര്യങ്ങളിൽ സാധ്യത എടുക്കാതിരിക്കുകയും അത്തരം നിക്ഷേപങ്ങൾ നടത്താതിരിക്കുകയും ചെയ്യുക. നിങ്ങളുടെ വരുമാനം സാധാരണമായിരിക്കും, എന്നാൽ അത് ശരിയായി വിനിയോഗിക്കാൻ നിങ്ങൾക്ക് കഴിയുകയില്ല.
കുംഭം രാശിഫലം 2020പ്രകാരം, അനുഭവ പരിചയമുള്ള ആളുകളിൽ നിന്ന് ഉപദേശം നേടിയതിന് ശേഷം മാത്രം നിക്ഷേപങ്ങൾ നടത്തുക. അപ്രതീക്ഷിത ചെലവുകളിൽ ശ്രദ്ധ നൽകുക ആവശ്യമില്ലാതെ പണം നഷ്ടപെടുത്താതിരിക്കാൻ ശ്രദ്ധിക്കുക. ഊഹ കച്ചവടത്തിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. വിദേശ വ്യാപാരമോ, അന്താരാഷ്ട്ര കമ്പനികളിലെ ജോലിയും നിങ്ങൾക്ക് അനുകൂലപ്രദമായിരിക്കും, ലാഭം ലഭ്യമാകും. മെയ് പകുതി മുതൽ ഓഗസ്റ്റ് വരെയും, അതിന് ശേഷം ഡിസംബർ 17 നും നല്ല സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സാമ്പത്തികപരമായി ഫെബ്രുവരി മാസവും നിങ്ങൾക്ക് അനുകൂലമാണ്.
കുംഭം രാശിഫലം 2020 വിഭ്യാഭ്യാസം
കുംഭ രാശിഫലം 2020 പ്രവചന പ്രകാരം, വർഷത്തിന്റെ തുടക്കത്തിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശ്രമങ്ങൾ ചെയ്യേണ്ടി വരും. സെപ്റ്റംബർ പകുതി വരെയുള്ള അഞ്ചാം ഭവനത്തിലെ രാഹുവിന്റെ സ്ഥാനം മൂലം നിങ്ങൾക്ക് വിദ്യാഭ്യാസത്തിൽ തടസ്സങ്ങൾ ഉണ്ടാവാനുള്ള സാധ്യത കാണുന്നു. എന്നിരുന്നാലും, മാർച്ച് 30 മുതൽ ജൂൺ 30 ന് ഇടയിലുള്ള സമയത്ത് വ്യാഴത്തിന്റെയും ശനിയുടെയും സ്വാധീനം കാരണം, നിങ്ങൾക്ക് മത്സരപരീക്ഷകളിൽ വിജയം നേടാൻ കഴിയും. വിവരസാങ്കേതികവിദ്യ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ വരിക്കാൻ കഴിയുമെങ്കിലും ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രാശിഫല പ്രകാരം 2020 ൽ, വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് വർഷത്തിന്റെ മധ്യത്തിൽ അനുകൂലഫലം ലഭിക്കും. സെപ്റ്റംബർ പകുതിയോടെ, നിങ്ങളുടെ നാലാമത്തെ ഭാവത്തിലേക്കുള്ള രാഹുവിന്റെ സംക്രമണം വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് സഹായകമാകും. വിദ്യാഭ്യാസകാര്യത്തിന് വരും സമയം അനുകൂലമായിരിക്കും. നല്ല ഫലങ്ങൾ നേടുന്നതിന് വിദ്യാർത്ഥികൾ കഠിനാധ്വാനം ചെയ്യേണ്ടതാണ്.
കുംഭം രാശിഫലം 2020 കുടുംബ ജീവിതം
കുംഭ രാശിഫലം 2020 പ്രവചനമനുസരിച്ച്, 2020 വർഷം നിങ്ങളുടെ കുടുംബജീവിതത്തിന് സമ്മിശ്ര ഫലങ്ങളുടെ വർഷമായിരിക്കും. വർഷത്തിന്റെ തുടക്കത്തിൽ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. വർഷത്തിന്റെ ആദ്യത്തെ പകുതിയിൽ നിങ്ങളുടെ മക്കളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാവാം, എന്നിരുന്നാലും നിങ്ങളുടെ കുടുംബത്തിൽ ഐക്യം ഉണ്ടാകും. വർഷത്തിന്റെ രണ്ടാം പകുതിയിൽ കുടുംബത്തിൽ സമ്മർദ്ദപരമായ സാഹചര്യം വർദ്ധിക്കുകയും നിങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യപ്രശ്നങ്ങൾ നിങ്ങളെ വിഷമിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ കൂടുതൽ സമയം കുടുംബത്തിന് ആവശ്യമായി വരും. വർഷത്തിന്റെ തുടക്കത്തിൽ കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.
കുംഭ രാശിഫലം 2020 കുടുംബ പ്രവചന പ്രകാരം, കുടുംബത്തിൽ സമാധാനമുണ്ടാകുകയും നിങ്ങളുടെ കൂടപ്പിറപ്പുകളുമായി ശക്തമായ ബന്ധം പങ്കിടുകയും പിന്തുണ ലഭ്യമാകുകയും ചെയ്യും. സെപ്റ്റംബർ പകുതിക്ക് ശേഷം, നാലാം ഭാവത്തിലേക്കുള്ള രാഹുവിന്റെ സംക്രമണം മൂലം നിങ്ങളുടെ അമ്മയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും കുടുംബ സമാധാനത്തെ ഇത് ബാധിക്കുകയും ചെയ്യും. മാർച്ച് 28 മുതൽ ഓഗസ്റ്റ് 1 വരെയുള്ള സമയത്തിനുള്ളിൽ നിങ്ങൾക്ക് വാഹനം വാങ്ങാനുള്ള അവസരം ലഭ്യമാകും.
കുംഭം രാശിഫലം 2020 ദാമ്പത്യ ജീവിതവും കുട്ടികളും
കുംഭം രാശിഫലം 2020 പ്രകാരം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സമ്മിശ്ര ഫലങ്ങളാവും നിങ്ങൾക്ക് ലഭ്യമാകുക. ജനുവരി മുതൽ മാർച്ച് 30 വരെ, വ്യാഴം നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ വസിക്കുകയും ഏഴാമത്തെ ഭാവത്തിന് അനുകൂലമായിരിക്കുകയും ചെയ്യും, ഇത് നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ സന്തോഷവും ആനന്ദവും നിറക്കും. ജൂൺ 30 വരെ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ വഴക്കുണ്ടാക്കാനുള്ള സാധ്യതയുണ്ട്. ഇരുവരുടെയും ആരോഗ്യസ്ഥിതിയും നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ ബാധിക്കുന്നതിന് കാരണമാകും. ജൂൺ 30 മുതൽ നവംബർ 20 വരെ, നിങ്ങളുടെ ദാമ്പത്യജീവിതത്തിന് അനുകൂലവും നിങ്ങൾ ഇരുവരും കൂടുതൽ അടുക്കുകയും ചെയ്യും. അതിനുശേഷമുള്ള സമയത്തുള്ള നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ നിങ്ങൾ ക്ഷമയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
രാഹുവിന്റെ സംക്രമണം സെപ്റ്റംബർ മധ്യത്തിൽ നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിൽ തന്നെ തുടരും, ഇത് നിങ്ങളുടെ മക്കളുടെ ആരോഗ്യത്തെ ബാധിക്കുന്നതിന് കാരണമാകുകയും അത് മൂലം നിങ്ങളുടെ കുട്ടിയുടെ ഭാവിയെക്കുറിച്ചോർത്തുള്ള നിങ്ങളുടെ വിഷമത്തിലേക്ക് അത് നയിക്കുകയും ചെയ്യും. ഗർഭിണിയായ രാശിക്കാർ ശ്രദ്ധിച്ച് വ്യായാമം ചെയ്യേണ്ടതാണ്. നിങ്ങളുടെ മക്കൾക്ക് അവരുടെ കഠിനാധ്വാനത്തിലൂടെ തടസ്സങ്ങൾ മറികടക്കാൻ കഴിയും. 2020 ലെ പ്രവചന പ്രകാരം നിങ്ങളുടെ മക്കളുടെ വിവാഹവും കുടുംബത്തിലെ സന്തോഷത്തിന് കാരണമാകാനുള്ള സാധ്യത കാണുന്നു.
കുംഭം രാശിഫലം 2020 പ്രണയ ജീവിതം
കുംഭം രാശിഫലം 2020 പ്രകാരം കുംഭ രാശിക്കാരുടെ 2020 വർഷം പ്രണയ ജീവിതത്തിന് അത്ര അനുകൂലമല്ലാത്തതിനാൽ ശക്തമായ ബന്ധം നിലനിർത്തുന്നതിനായി നിങ്ങൾ സമ്മർദ്ധം അനുഭവിക്കേണ്ടി വരും. വർഷത്തിന്റെ തുടക്കത്തിലെ വ്യാഴത്തിന്റെ പതിനൊന്നാം ഭാവം നിങ്ങളുടെ പ്രണയ ജീവിതത്തെ ദോഷകരമായി ബാധിക്കും. പരദൂഷണത്തിന് പ്രാധാന്യം നൽകാതിരിക്കുകയും, നിങ്ങളുടെ ബന്ധത്തിൽ മൂന്നാമത്തെ വ്യക്തിയെ ഇടപെടാൻ അനുവദിക്കാതിരിക്കുകയും ചെയ്യുക അല്ലാത്തപക്ഷം ഇത് നിങ്ങളുടെ ബന്ധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഒന്നിലധികം ആളുകളുമായി പ്രണയബന്ധത്തിൽ ഏർപ്പെടാനുള്ള സാധ്യതയുള്ളതിനാൽ നിങ്ങൾ സ്വയം അത്തരം കാര്യങ്ങളിൽ നിയന്ത്രണം പാലിക്കേണ്ടതാണ്. ഒന്നിലധികം ആളുകളുമായുള്ള ബന്ധം ഒഴിവാക്കുകയും ആത്മാർത്ഥമായി ഒരാളുമായുള്ള ബന്ധം നിലനിർത്തുകയും ചെയ്യുക.
കുംഭ രാശിഫലം 2020 പ്രണയ പ്രവചന പ്രകാരം, ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള കാലയളവ് വിവാഹ സാധ്യത കൂടുതലായി കാണുന്നതിനാൽ വിവാഹം കഴിച്ചിട്ടില്ലാത്തവർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. മാർച്ച് മുതൽ ജൂൺ വരെയുള്ള സമയം പ്രതികൂലമായതിനാൽ ഈ സമയത്ത് കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ജൂൺ 30 മുതൽ നവംബർ 20 വരെയുള്ള സമയം നിങ്ങളുടെ പ്രണയ ജീവിതത്തിന് വളരെ അനുകൂലമാണ്. രാശിഫലം 2020 പ്രകാരം, നിങ്ങൾ പരസ്പരം നല്ല നിമിഷങ്ങൾ പങ്കുവെക്കുന്നത് വഴി നിങ്ങളുടെ പ്രണയ ജീവിതത്തെ ഇത് ശരിയായ ദിശയിലേക്ക് നയിക്കും. നവംബർ 20 ന് ശേഷം സാഹചര്യങ്ങൾ അല്പം പ്രതികൂലമാകാനിടയുള്ളതിനാൽ നിങ്ങളുടെ പ്രണയ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധയോടെയും ക്ഷമയോടെയും കൈകാര്യം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
കുംഭം രാശിഫലം 2020 ആരോഗ്യം
കുംഭ രാശിഫലം 2020 പ്രകാരം 2020 ൽ കുംഭ രാശിക്കാർക്ക് അവരുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമായ സമയമായിരിക്കും. ജനുവരി 24 ന് ശനി നിങ്ങളുടെ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുകയും ഈ വര്ഷം മുഴുവൻ ആ ഭാവത്തിൽ തുടരുകയും ചെയ്യുന്നതിനാൽ നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവും. പ്രത്യേകിച്ച് ഫെബ്രുവരി മുതൽ മെയ് വരെ നിങ്ങളുടെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. നിങ്ങളുടെ മാനസിക സമ്മർദ്ദം നിയന്ത്രിക്കേണ്ടതുണ്ട് അല്ലെങ്കിൽ ഇത് നിങ്ങളുടെ ശാരീരിക പ്രശ്‌നങ്ങളിലേക്ക് നയിക്കും.
മാത്രമല്ല, ഈ വർഷം നിങ്ങൾക്ക് ഉറക്കമില്ലായ്മ, നേത്രരോഗങ്ങൾ, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. മാനസിക സമ്മർദ്ദത്തിനും സാധ്യത കാണുന്നു. നിങ്ങളുടെ രാശിഫല പ്രകാരം ആരോഗ്യവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങൾ പാലിക്കേണ്ടതാണ്:
- സമീകൃതവും ഭക്ഷണക്രമം പാലിക്കുക, ഭക്ഷണ കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തുക, കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കുക. അമിതമായി കഴിക്കാതിരിക്കുക, ഇത് നിങ്ങളുടെ പൊണ്ണത്തടിക്ക് കാരണമാകും.
- ശാരീരികവും മാനസികവുമായ ആരോഗ്യത്തിനായി യോഗ ദിവസവും ശീലിക്കുക.
- നിങ്ങളിലെ പിരിമുറുക്കം ഒഴിവാക്കാനും നല്ല മാനസികാരോഗ്യം നിലനിർത്തുന്നതിനായി കുറച്ച് സമയം ധ്യാനിക്കുക.
- സൂര്യൻ വിറ്റാമിൻ ഡി യുടെ നല്ല സ്രോതസ്സായതിനാൽ വിറ്റാമിൻ ഡി ലഭ്യമാക്കാൻ കുറച്ച് സമയം സൂര്യന് താഴെ ചിലവഴിക്കുക.
നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങൾ പതിവായി പാലിക്കുകയാണെങ്കിൽ, നിങ്ങളുടെ ശരീരം ഊർജ്ജസ്വലമായിരിക്കുകയും, നിങ്ങൾക്ക് എല്ലാ ജോലികളും ചടുലതയോടെ ഏറ്റെടുക്കാനും കഴിയും.
കുംഭം രാശിഫലം 2020 പരിഹാരം
കുംഭ രാശിഫലം 2020 പ്രകാരം ഈ വർഷം ചില നടപടികൾ കുംഭ രാശിക്കാരുടെ അഭിവൃദ്ധി, നല്ല ആരോഗ്യം, സമ്പത്ത് എന്നിവയിലേക്ക് നയിക്കും. ഈ നടപടികൾ ജീവിതത്തിലെ വിവിധ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാനും വിജയത്തിലേക്ക് നയിക്കാനും നിങ്ങളെ സഹായിക്കും. 2020 ൽ കുംഭ രാശിക്കാർക്ക് സമാധാനപരമായ ജീവിതത്തിനായി ചെയ്യേണ്ട ചില പരിഹാര മാർഗ്ഗങ്ങൾ:
- ശ്രീ യന്ത്രം സ്ഥാപിച്ച് അത് പൂജിക്കുന്നത് അഭിവൃദ്ധി കൊണ്ടുവരും.
- ഇത് കൂടാതെ, മഹാലക്ഷ്മി ദേവിയുടെ മന്ത്രം ചൊല്ലുക.
- കുഴച്ച മാവ് പശുവിന് നൽകുക. പശുവിനെ ദാനം ചെയ്യാവുന്നതാണ്.
- ഉറുമ്പുകൾക്ക് കുഴച്ച മാവ് ഊട്ടുന്നത് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും.
- സ്ത്രീകളെ ബഹുമാനിക്കുകയും അവർക്ക് മര്യാദ നൽകുകയും ചെയ്യുക.
- നല്ല ബന്ധം നിലനിർത്തുന്നതിന് സഹപ്രവർത്തകരുമായി ശരിയായി പെരുമാറുക.
- പാവപെട്ടവരോട് സഹതാപം കാണിക്കുകയും നിങ്ങൾക്ക് കഴിയുന്നത്ര അവരെ സഹായിക്കുകയും ചെയ്യുക.
കുംഭ രാശിഫലം 2020ത്തിൽ അത് മനസ്സിലാക്കുക മാത്രമല്ല, പരിഹാര നടപടികൾ വെല്ലുവിളികൾ സ്വീകരിക്കാനും അവയ്‌ക്കെതിരെ പോരാടാനും നിങ്ങളെ പ്രാപ്തരാക്കുന്നു. 2020 ൽ കുംഭ രാശിക്കാർക്ക് ധാരാളം വെല്ലുവിളികൾ നേരിടേണ്ടി വരുമെങ്കിലും അവയ്‌ക്കെതിരെ ചെറുത്തു നിൽക്കാനും നിങ്ങൾക്ക് കഴിയും.