കേതു സംക്രമണം 2020 പ്രവചനങ്ങൾ
കേതുവിനെ ഒരു നിഗൂഢവും മാന്ത്രികവുമായ ഗ്രഹമായി കണക്കാക്കുന്നു. കേതു നിങ്ങളുടെ രാശിയുടെ
ശ്രേഷ്‌ഠമായ സ്ഥാനത്ത് തുടരുകയാണെങ്കിൽ അത് നിങ്ങൾക്ക് വളരെയധികം സന്തോഷവും അനുകൂലതയും
നൽകും. ഒരുപക്ഷേ, അത് അനുകൂല സ്ഥലത്തല്ല നിലകൊള്ളുന്നത് എങ്കിൽ നിങ്ങൾക്ക് കഷ്ടതകൾ
അനുഭവിക്കേണ്ടതായി വരും. പണവും ആദരവും നൽകി അനുഗ്രഹിക്കാൻ കഴിവുള്ള ഒരേയൊരു ഗ്രഹമാണ്
കേതു. മറുവശത്ത്, ഇതെല്ലാം നഷ്ടപ്പെടുത്താനും ഉള്ള കഴിവുണ്ട്. കേതുവിന്റെ അനുകൂലഭാവം
ഒരാൾക്ക് വലിയ ആത്മവിശ്വാസവും അനുകൂലതയും പ്രാപ്തമാക്കുന്നു. മാത്രമല്ല, കേതു നിങ്ങളുടെ
സർഗ്ഗാത്മകതയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും.
2020 വർഷം ആരംഭത്തിൽ കേതു ധനു രാശിയിലേക്ക് സംക്രമണം ചെയ്യുന്നു, 2020 സെപ്റ്റംബർ 23 വരെ ആ രാശിയിൽ തന്നെ തുടരും. അതേ ദിവസം രാവിലെ 08:20 ന് അത് വൃശ്ചിക രാശിയിൽ പ്രവേശിക്കുകയും വർഷാവസാനം വരെ വൃശ്ചിക രാശിയിൽ തുടരുകയും ചെയ്യും. കേതു എപ്പോഴും രാഹുവിനെ പിന്തുടരുന്നു. അതിനാൽ, നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്? കേതു നിങ്ങളുടെ രാശിയെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കേണ്ട സമയമാണിത്.
മേടം
- 2020 തുടക്കത്തിൽ കെതു അതിന്റെ 9 ആം ഭാവത്തിലേക്ക് സംക്രമിക്കും.
- നിങ്ങളുടെ ഒമ്പതാം ഭാവത്തിലെ കേതുവിന്റെ സംക്രമണത്താൽ വിവിധ മേഖലകളിലുള്ള നിങ്ങളുടെ താൽപ്പര്യം വർദ്ധിക്കുകയും, നിങ്ങൾ വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇഷ്ടപ്പെടുകയും ചെയ്യും.
- നിങ്ങൾക്ക് ചില അനാവശ്യ യാത്രകൾ ചെയ്യേണ്ടിവരുകയും, അതുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് വിഷമം അനുഭവപ്പെടുകയും ചെയ്യും.
- നിങ്ങളുടെ സ്വത്തുമായി ബന്ധപ്പെട്ട ആലോചനകൾക്ക് ഇത് ശരിയായ സമയം അല്ല എന്നതിനാൽ ഈ സമയത്ത് അത്തരം ആലോചനകൾ ഉപേക്ഷിക്കുന്നതാണ് ഉചിതം.
- സെപ്റ്റംബർ മാസത്തിനുശേഷം, കേതു നിങ്ങളുടെ രാശിയുടെ 8 ആം ഭാവത്തിൽ പ്രവേശിക്കും, ഈ ഭാവത്തിലെ സംക്രമണം നിങ്ങളുടെ വിദേശ യാത്ര സ്വപ്നം പൂവണിയിക്കാൻ സഹായിക്കും.
- നിങ്ങൾക്ക് ഏതെങ്കിലും പുതിയ ജോലിയിൽ ഏർപ്പെടും.
- നിങ്ങളുടെ ചിലവുകൾ ചുരുക്കുക അല്ലെങ്കിൽ ഇത് നിങ്ങളുടെ സമ്മർദ്ദ നില ഉയർത്തും.
പരിഹാരം: ചൊവ്വാഴ്ച ചുവന്ന നിറത്തിലുള്ള കോടി അമ്പലത്തിൽ ഉയർത്തുകയും ബ്രെഡ് നായ്ക്കളെ ഊട്ടുകയും ചെയ്യുക.
ഇടവം
- 2020 ആരംഭത്തിൽ കേതു 8ാം ഭാവത്തിൽ തുടരും.
- ധനുരാശിയിൽ കേതു സംക്രമണം നടത്തുമ്പോൾ, നിങ്ങൾ മതവിശ്വാസികളാകുകയും ചില മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും.
- നിങ്ങൾ എന്തെങ്കിലും പഠിക്കുകയോ ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തുകയോ ചെയ്യുന്നവർക്ക് വിജയം കൈവരും.
- കേതു നിങ്ങളുടെ കുടുംബത്തിന് സന്തോഷവും സമാധാനവും നൽകും.
- കൂടുതൽ ആഡംബരം കാണിക്കുന്നത് കൂടുതൽ സമ്മർദ്ദത്തിലേക്ക് നയിക്കും എന്ന് സ്വയം മനസ്സിലാക്കുന്നത് നല്ലതാണ്.
- നിങ്ങളുടെ വിവാഹ ജീവിതവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവ്വം എടുക്കേണ്ടതുണ്ട്.
പരിഹാരം: ശ്രീ ഗണപതി അഥർവ്വശീർഷം ചൊല്ലുകയും പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും വിവിധ നിറത്തിലുള്ള പുതപ്പ് ദാനം ചെയ്യുകയും ചെയ്യുക.
മിഥുനം
- കേതു നിങ്ങളുടെ രാശിയിൽ നിന്നും 7 മത്തെ ഭാവത്തിൽ സ്ഥിതിചെയ്യുന്നതിനാൽ നിങ്ങൾ നിങ്ങളുടെ ജീവിത പങ്കാളിയുമായി അല്ലെങ്കിൽ കാമുകൻ/കാമുകിയുമായി ചില തെറ്റിദ്ധാരണകൾ അല്ലെങ്കിൽ വാദങ്ങൾ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നു.
- അവിവാഹിതർ അനുയോജ്യമായ സമയത്ത് പങ്കാളിയെ തിരഞ്ഞെടുക്കണം, തിടുക്കത്തിൽ തീരുമാനമെടുക്കുന്നത് ഒഴിവാക്കണം.
- നിങ്ങളുടെ സ്വന്തം ആളുകൾ തന്നെ നിങ്ങളെ ഒറ്റിക്കൊടുക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധാലുവായിരിക്കേണ്ടതാണ്.
- നിങ്ങളുടെ പഴയ സുഹൃത്തുക്കളെ നിങ്ങളുടെ ജീവിതത്തിൽ തിരികെ ലഭിക്കും എന്നതിനാൽ നിങ്ങളുടെ ഏകാന്തമായ അവസ്ഥ ഇല്ലാതാക്കപ്പെടും.
- സെപ്റ്റംബർ മാസത്തിന് ശേഷം, വിദ്യാർത്ഥികളും ഉദ്യോഗാർഥികളും അവരുടെ ജോലിയിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
പരിഹാരം: അശ്വഗന്ധയുടെ വേര് ധരിക്കുകയും ദിവസവും ഭഗവാൻ ഗണപതിയെ പൂജിക്കുകയും ചെയ്യുക.
കർക്കിടകം
- കേതു വർഷാരംഭത്തിൽ നിങ്ങളുടെ ചന്ദ്ര രാശിയുടെ 6 ആം ഭാവത്തിൽ സ്ഥിതിചെയ്യും. ഇത് നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് പോരാട്ടങ്ങളിലേക്കും പ്രശ്നങ്ങളിലേക്കും നയിക്കും.
- നിങ്ങളുടെ എതിരാളികളെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കുക, അല്ലാത്തപക്ഷം അവർക്ക് നിങ്ങളുടെ ജോലി നശിപ്പിക്കാൻ കഴിയും.
- ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കുന്നതിന് നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്.
- സെപ്റ്റംബറിന് ശേഷം, നിങ്ങളുടെ കുട്ടികളുമായുള്ള ബന്ധത്തിൽ ചില കൈപ്പുള്ള അനുഭവം ഉണ്ടാവാം.
- നിങ്ങളുടെ കുട്ടികൾ അവരുടെ പഠനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കില്ല.
- നിങ്ങളുടെ പഴയ പ്രണയം ജീവിതത്തിലേക്ക് വീണ്ടും മടങ്ങിവരാം.
പരിഹാരം: ഒൻപത് മുഖീ രുദ്രാക്ഷം അണിയുകയും ഈ പറയുന്ന മന്ത്രം ചൊല്ലുകയും ചെയ്യുക: “oṃ hrīṃ hūṃ namaḥ/ॐ ह्रीं हूं नमः।/ഓം ഹ്രീം ഹൂം നമഃ ” ഇത് കൂടാതെ, ഷവർ ൽ കുളിക്കുക പറ്റുമെങ്കിൽ വെള്ള ചാട്ടത്തിൽ കുളിക്കുക.
ചിങ്ങം
- 2020 ന്റെ തുടക്കത്തിൽ, കേതു നിങ്ങളുടെ ചന്ദ്രരാശിയിൽ നിന്നും അഞ്ചാമത്തെ ഭാവത്തിൽ തുടരും. തീരുമാനങ്ങൾ എടുക്കുന്നതിനുള്ള നിങ്ങളുടെ കഴിവിനെ ഇത് ബാധിക്കുകയും നിങ്ങളിൽ സമ്മർദ്ദമുളവാക്കുകയും ചെയ്യും.
- നിങ്ങൾ പ്രതിസന്ധികളിൽ കുടുങ്ങുകയും അതിനാൽ നിങ്ങൾ അസ്വസ്ഥരാവുകയും ചെയ്യാം.
- ചില പുതിയ ഉറവിടങ്ങളിൽ നിന്ന് നിങ്ങളുടെ പങ്കാളി പണം നേടും അത് നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലാതാക്കും.
- സെപ്റ്റംബർ മാസത്തിന് ശേഷം കേതു നാലാം ഭാവത്തിലേക്ക് നീങ്ങും, ഈ കാലത്ത് നിങ്ങൾ സ്വത്തുമായി ബന്ധപ്പെട്ട ഒന്നിലും നിക്ഷേപിക്കരുത്.
പരിഹാരം: ചൊവ്വാഴ്ച നാല് വാഴപ്പഴം ഭഗവാൻ ഹനുമാന് സമർപ്പിക്കുക. കൂടാതെ, ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതും അനുകൂലമാണ്.
കന്നി
- 2020 ആരംഭിക്കുന്നതോടെ കേതു നാലാം വീട്ടിൽ വസിക്കുകയും സെപ്റ്റംബർ 23 വരെ അവിടെ തുടരുകയും ചെയ്യും. ഈ സംക്രമണം നിങ്ങളുടെ അമ്മയ്ക്ക് നല്ലതായിരിക്കുകയില്ല.
- കൂടാതെ, ഈ സമയത്ത് മനഃസമാധാനം ഉണ്ടാകില്ല.
- നിങ്ങളുടെ സ്വത്തും വീടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മറ്റുള്ളവരെ വിശ്വസിക്കുന്നത് ഒഴിവാക്കുക.
- വാഹനമോടിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
- നിങ്ങൾക്ക് നഷ്ടം നേരിടേണ്ടിവരുമെന്നതിനാൽ ജോലി മാറാൻ ഈ സമയത്ത് ശ്രമിക്കരുത്.
- സെപ്റ്റംബറിന് ശേഷം, കേതു നാലാമത്തെ വീട്ടിൽ നിന്ന് മൂന്നാമത്തെ വീട്ടിലേക്ക് നീങ്ങും, ഇത് നിങ്ങളുടെ ചെറിയ യാത്രകളെ സൂചിപ്പിക്കുന്നു.
- ഏതെങ്കിലും പുതിയ പ്രവർത്തി ആരംഭിക്കുന്നതിൽ നിങ്ങൾ ആവേശഭരിതരാകും.
പരിഹാരം: ഭഗവാൻ വിഷ്ണുവിന്റെ മൽസ്യ അവതാരത്തെ പൂജിക്കുകയും മത്സ്യത്തെ ഊട്ടുകയും ചെയ്യുക.
തുലാം
- 2020 വർഷാരംഭം മുതൽ കേതു മൂന്നാം വീട്ടിൽ താമസിക്കും.
- ശക്തമായ ലക്ഷ്യമോ ഉദ്ദേശ്യമോ ഇല്ലാതെ നിങ്ങൾ ചില സ്ഥലങ്ങൾ സന്ദർശിക്കേണ്ടിവരും.
- ഇത് നിങ്ങളിൽ സമ്മർദ്ദം ഉണ്ടാക്കും. അതിനാൽ, എല്ലാം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ശ്രമിക്കുക.
- നിങ്ങളുടെ കൂടപ്പിറപ്പുകളുമായി ചില തെറ്റിദ്ധാരണകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
- നിങ്ങളുടെ ബിസിനസ്സിൽ നിരവധി ഉയർച്ചകളും താഴ്ചകളും നേരിടാൻ തയ്യാറായിരിക്കുക.
- നിങ്ങളുടെ വരുമാനം കാരണം നിങ്ങൾക്ക് ചില സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നേക്കാം. എന്നാൽ കുറച്ച് സമയത്തിന് ശേഷം ധൈര്യത്തോടും ശരിയായ ആസൂത്രണത്തോടും കൂടി നിങ്ങൾ ഇതിനെ മറികടക്കും.
- നിങ്ങളുടെ പങ്കാളിയുമായി നല്ല നിമിഷങ്ങൾ ചെലവഴിക്കുക, അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധം വിരസമായി തീരും.
- കായികരംഗത്ത് യഥാർത്ഥ താല്പര്യമുള്ള ആളുകൾക്ക് കളിക്കാനുള്ള അവസരം ലഭിക്കും.
പരിഹാരം: ഗണപതി അഥർവ്വശീർഷം ചൊല്ലുകയും ബുധനാഴ്ച ഗണപതി ഭഗവാന് ദർഭ പുല്ല് സമർപ്പിക്കുകയും ചെയ്യുക.
വൃശ്ചികം
- 2020 ൽ നിങ്ങളുടെ രാശിയുടെ രണ്ടാമത്തെ ഭാവത്തിൽ കേതു വസിക്കും.
- കേതുവിന്റെ സംക്രമണ കാലയളവിൽ, വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക, സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കുക.
- തെറ്റുകൾ പറയരുത്, അല്ലാത്തപക്ഷം ഇത് പ്രശ്നങ്ങൾ വർദ്ധിപ്പിക്കും.
- ഈ ചന്ദ്ര രാശിയുടെ ബന്ധപ്പെട്ട ആളുകൾക്ക് കായിക വിനോദങ്ങൾ നടത്താനുള്ള അവസരങ്ങൾ ലഭിക്കും.
- പുതിയ എന്തെങ്കിലും ആരംഭിക്കുന്നതിന് മുമ്പ്, മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്.
- തിടുക്കത്തിൽ ഒരു തീരുമാനവും എടുക്കരുത്, അല്ലെങ്കിൽ പിന്നീട് അതിന്റെ പേരിൽ പശ്ചാതപിക്കേണ്ടിവരും.
പരിഹാരം: എല്ലാ ദിവസവും കുങ്കുമം നെറ്റിയിൽ അണിയുകയും ദിവസവും കേതുവിന്റെ മന്ത്രം ചൊല്ലുകയും ചെയ്യുക : “oṃ keṃ ketave namaḥ/ॐ कें केतवे नमः,/ഓം കേം കേതവേ നമഃ”
ധനു
- 2020 ന്റെ തുടക്കത്തിൽ, കേതു നിങ്ങളുടെ ചന്ദ്രരാശിയിൽ പ്രവേശിക്കും, അതിനാൽ നിങ്ങൾക്ക് ഭയമോ അൽപ്പം അസ്വസ്ഥതയോ തോന്നാം.
- സമാധാനപരമായി തുടരുന്നതിന്, യോഗയും ധ്യാനവും ചെയ്യുക.
- കേതു നിങ്ങൾക്ക് ശക്തി നൽകുകയും കൂടുതൽ സർഗ്ഗാത്മകമാക്കുകയും ചെയ്യും. അതോടൊപ്പം, നിങ്ങളുടെ അനുമാന ശക്തിയും വർദ്ധിക്കും.
- നിങ്ങളുടെ പിതാവുമായി പ്രശ്നങ്ങൾ ഉണ്ടാവാം, അതിനാൽ നിങ്ങൾ ക്ഷമയോടെ തുടരേണ്ടതാണ്.
- അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ ആ സാഹചര്യത്തെ നിയന്ത്രിക്കാൻ ശ്രമിക്കുക.
- ആരുമായും ഒരു പങ്കാളിത്തത്തിലും ഏർപ്പെടരുത്.
- നിങ്ങൾ വളരെ ശ്രദ്ധാപൂർവ്വം ഏത് തീരുമാനവും എടുക്കേണ്ടതുണ്ട്.
- ജോലിയിൽ നിങ്ങൾക്ക് ഒരു പുതിയ അവസരം ലഭിക്കും. നിങ്ങളുടെ ശ്രമങ്ങൾ നല്ല രീതിയിൽ ഉപയോഗിച്ച് അത്തരം അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.
- വർഷാവസാനത്തോടെ, ഒരു വിദേശ യാത്രയ്ക്ക് പോകാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കാം.
പരിഹാരം: അശ്വഗന്ധ ചെടി നടുക, ദിവസവും വെള്ളം ഒഴിക്കുക. കൂടാതെ, പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും പുതപ്പ് ദാനം ചെയ്യുകയും ചെയ്യുക.
മകരം
- പുതിയ വർഷം 2020 ആരംഭത്തിൽ കേതുവിന്റെ സാന്നിധ്യം നിങ്ങളുടെ ചന്ദ്രരാശിയുടെ 12 ആം ഭാവത്തിലായിരിക്കും.
- നിങ്ങൾക്ക് വിദേശ യാത്രകൾ ചെയ്യേണ്ടതായി വരും, അത് നിങ്ങളുടെ അപ്രതീക്ഷിത ചെലവിന് വഴിവെക്കും.
- മതപരമായ യാത്രകൾക്കുള്ള സാധ്യതയും കാണുന്നു.
- മതപരമായ കാര്യങ്ങളോട് യഥാർത്ഥ താല്പര്യമുള്ളവർക്ക് ഇത് വളരെ രസകരമായ സമയമായിരിക്കും.
- ഈ സംക്രമണത്തിൽ നിങ്ങളുടെ വ്യക്തിത്വം ഗൗരവകരമാകും, നിങ്ങളുടെ സ്വന്തം വികാരങ്ങൾ ആരുമായും പങ്കിടില്ല.
- നിങ്ങളുടെ കുട്ടികളുമായി തർക്കമുണ്ടാകാം അതിനാൽ നിങ്ങൾ സ്വയം ശാന്തത പാലിക്കണം.
- വിദ്യാർത്ഥികൾ അവരുടെ പഠനങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ, ശ്രദ്ധ കേന്ദ്രീകരിക്കാനായി ധ്യാനം നല്ലതാണ്.
പരിഹാരം: പതിവായി ദുർഗ്ഗ ചാലിസ ചൊല്ലുകയും ദുർഗ്ഗ ദേവിയുടെ ഈ മന്ത്രവും ചൊല്ലുക : “oṃ duṃ durgāyai namaḥ/ॐ दुं दुर्गायै नमः/ ഓം ദും ദുര്ഗായൈ നമഃ”
കുംഭം
- 2020 തുടക്കത്തിൽ, കേതു നിങ്ങളുടെ 11 ആം രാശിയിൽ വസിക്കും.
- വിലകൂടിയ വസ്തുക്കൾ വാങ്ങുന്നതിനായി നിങ്ങളുടെ പണത്തിന്റെ വലിയൊരു ഭാഗം നിങ്ങൾ നിക്ഷേപിക്കും.
- ഈ വർഷം നിങ്ങളുടെ സമൂഹത്തിലെ പ്രതിച്ഛായ മാറും.
- സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യാനുള്ള നിങ്ങളുടെ താൽപ്പര്യവും വർദ്ധിക്കും.
- നിങ്ങളുടെ പങ്കാളിയുമായി പ്രശ്നങ്ങൾ ഉണ്ടാവാം. അതിനാൽ കാര്യങ്ങൾ അതിര് വിട്ട് പോവാതിരിക്കാൻ നിങ്ങൾ ക്ഷമ കാണിക്കേണ്ടതാണ്.
- ഈ സമയത്ത് വസ്തുവകകളിൽ നിക്ഷേപിക്കുന്നത് വളരെ നല്ലതാണ്.
- വസ്തുവകകളിൽ നിക്ഷേപിക്കുമ്പോൾ ആവശ്യമായ വിവരങ്ങൾ അന്വേഷിക്കേണ്ടതാണ് അല്ലെങ്കിൽ പിന്നീട് അതിന്റെ പേരിൽ ഖേദിക്കേണ്ടിവരും.
- അനർത്ഥങ്ങൾ ഒഴിവാക്കാൻ സെപ്റ്റംബർ മാസത്തിന് ശേഷം, വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.
പരിഹാരം: ഒമ്പത് മുഖീ രുദ്രാക്ഷം അണിയുകയും ദേവി മഹാലക്ഷ്മിയേയും ഭഗവാൻ ഗണപതിയേയും ഒരുമിച്ച് പൂജിക്കുകയും ചെയ്യുക.
മീനം
- വർഷം തുടങ്ങുന്നമ്പോൾ, കേതു നിങ്ങളുടെ ചന്ദ്ര രാശിയിൽ നിന്നും 10 ആം മത്തെ ഭാവത്തിൽ വസിക്കും.
- അതിന്റെ ഫലമായി, നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ആശയക്കുഴപ്പങ്ങളും, തീരുമാനമെടുക്കാൻ ബുദ്ധിമുട്ടും ഉണ്ടാവാം.
- ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് യാത്രകൾ ചെയ്യേണ്ടതായി വരാം, അതിനാൽ അതിന് തയ്യാറാകുക.
- നിങ്ങളുടെ പങ്കാളിക്കൊപ്പം നല്ല നിമിഷങ്ങൾ നിങ്ങൾ ചെലവഴിക്കും.
- ഈ കാലയളവിൽ ഒരു പുതിയ അംഗത്തിന്റെ പ്രവേശനം കാരണം നിങ്ങളുടെ സന്തോഷം ഇരട്ടിയാകും.
- സെപ്റ്റംബറിന് ശേഷം നിങ്ങൾ മതപരമായ യാത്രകൾ നടത്താം.
- നിങ്ങളുടെ വളരെക്കാലത്തെ സ്വപ്നം, ഈ വർഷം യാഥാർത്ഥ്യമാകും.
പരിഹാരം: കേതുവിന്റെ ബീജ മന്ത്രം ചൊല്ലുക : “oṃ srāṃ srīṃ srauṃ saḥ ketave namaḥ/ॐ स्रां स्रीं स्रौं सः केतवे नमः/ ഓം സ്രാം സ്രീം സ്രൌം സഃ കേതവേ നമഃ”. കൂടാതെ കേതുവുമായി ബന്ധപ്പെട്ടവ അതായത് അശ്വതി, മകം, വേര്, എള്ള്, വാഴപ്പഴം, പുതപ്പ് എന്നിവ ധനം ചെയ്യുക.
മുകളിൽ പങ്കിട്ട വിവരങ്ങൾ നിങ്ങൾക്ക് സഹായകമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് വളരെ സന്തോഷകരവും സമൃദ്ധവുമായ ഭാവി നേരുന്നു.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Shukraditya Rajyoga 2025: 3 Zodiac Signs Destined For Success & Prosperity!
- Sagittarius Personality Traits: Check The Hidden Truths & Predictions!
- Weekly Horoscope From April 28 to May 04, 2025: Success And Promotions
- Vaishakh Amavasya 2025: Do This Remedy & Get Rid Of Pitra Dosha
- Numerology Weekly Horoscope From 27 April To 03 May, 2025
- Tarot Weekly Horoscope (27th April-3rd May): Unlocking Your Destiny With Tarot!
- May 2025 Planetary Predictions: Gains & Glory For 5 Zodiacs In May!
- Chaturgrahi Yoga 2025: Success & Financial Gains For Lucky Zodiac Signs!
- Varuthini Ekadashi 2025: Remedies To Get Free From Every Sin
- Mercury Transit In Aries 2025: Unexpected Wealth & Prosperity For 3 Zodiac Signs!
- अक्षय तृतीया से सजे इस सप्ताह में इन राशियों पर होगी धन की बरसात, पदोन्नति के भी बनेंगे योग!
- वैशाख अमावस्या पर जरूर करें ये छोटा सा उपाय, पितृ दोष होगा दूर और पूर्वजों का मिलेगा आशीर्वाद!
- साप्ताहिक अंक फल (27 अप्रैल से 03 मई, 2025): जानें क्या लाया है यह सप्ताह आपके लिए!
- टैरो साप्ताहिक राशिफल (27 अप्रैल से 03 मई, 2025): ये सप्ताह इन 3 राशियों के लिए रहेगा बेहद भाग्यशाली!
- वरुथिनी एकादशी 2025: आज ये उपाय करेंगे, तो हर पाप से मिल जाएगी मुक्ति, होगा धन लाभ
- टैरो मासिक राशिफल मई: ये राशि वाले रहें सावधान!
- मई में होगा कई ग्रहों का गोचर, देख लें विवाह मुहूर्त की पूरी लिस्ट!
- साप्ताहिक राशिफल: 21 से 27 अप्रैल का ये सप्ताह इन राशियों के लिए रहेगा बहुत लकी!
- अंक ज्योतिष साप्ताहिक राशिफल (20 अप्रैल से 26 अप्रैल, 2025): जानें इस सप्ताह किन जातकों को रहना होगा सावधान!
- टैरो साप्ताहिक राशिफल : 20 अप्रैल से 26 अप्रैल, 2025
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025