Malayalam Astrology 2020 – കർക്കിടകം രാശി ഫലം 2020 - Rasi Phalam
കർക്കിടകം രാശിഫലം പ്രവചന പ്രകാരം, 2020 നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങളായിരിക്കും പ്രധാനം ചെയ്യുക. നിങ്ങളുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുകയും, അത് മൂലം കൂടുതൽ സൗഹൃദം ഉണ്ടാവുകയും ചെയ്യും. ഇത് നിങ്ങളുടെ ഔദ്യോഗിക മേഖലയിലെ ഉയർച്ചക്കും വളർച്ചക്കും കാരണമാകും. വർഷത്തിന്റെ ആരംഭം മുതൽ സെപ്റ്റംബർ മാസത്തിന്റെ പകുതി വരെ നിങ്ങളുടെ കാര്യങ്ങൾ വിലയിരുത്താനും വിശകലനം ചെയ്യാനുമുള്ള കഴിവുകൾ ശരിയായ തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ പ്രാപ്തമാക്കും. നിങ്ങളുടെ ജോലികൾ പൂർത്തീകരിക്കാനും, ജീവിതത്തിൽ മുൻപ് ചെയ്ത കാര്യങ്ങൾ ഫലപ്രാപ്തിയിലെത്തുകയും ചെയ്യും.
നിങ്ങളുടെ ജീവിതത്തിൽ പ്രണയ നിർവൃതി അനുഭവപ്പെടും. ആത്മാർത്ഥ സ്നേഹം നിങ്ങൾക്ക് ഈ സമയം ലഭ്യമാകും. ജീവിതത്തിൽ വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനങ്ങൾ എടുക്കുന്നവരുടെ തീരുമാനങ്ങൾക്ക് മാറ്റം സംഭവിക്കും, കാരണം ഈ സമയം കർക്കിടക രാശിക്കാർക്ക് വിവാഹ യോഗം കാണുന്നു.
കർക്കിടകം രാശിഫലം പ്രവചന പ്രകാരം, 2020ൽ പങ്കാളിത്ത ബിസിനസ്സിൽ നിന്ന് പ്രേത്യേകിച്ചും വിശ്വസ്ത കൂടുകാരോടൊപ്പമാണെങ്കിൽ നിങ്ങൾക്ക് പ്രതീക്ഷിക്കുന്നതിലും കൂടുതൽ ഫലം കൈവരിക്കാൻ കഴിയും. ആരെയും കണ്ണടച്ച് വിശ്വസിക്കാതിരിക്കുക. നിങ്ങളുടെ സാമ്പത്തിക പരിശ്രമങ്ങൾക്ക് ഈ സമയമ ഫലം കൈവരും. ആത്മവിശ്വാസം കൈവിടാതിരിക്കുക. പരാജയം നിങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുത്. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ഇപ്പോഴും നന്നായി ചെയ്യാൻ ശ്രമിക്കേണ്ടതാണ്. ഇത് നിങ്ങളുടെ കഴിവുകളെ ഉണർത്തും. നിങ്ങളുടെ ആരോഗ്യകാര്യത്തിൽ വളരെ പ്രാധാന്യം നൽകേണ്ടതാണ്. പുറത്തു നിന്നുള്ളതും, എണ്ണമയമുള്ളതുമായ ഭക്ഷണം ഒഴിവാക്കേണ്ടതാണ്. പുകവലി നിങ്ങൾക്ക് ഒഴിവാക്കാൻ പറ്റുന്നില്ലെങ്കിൽ അവയിൽ നിയന്ത്രണം വെക്കേണ്ടതാണ്. കുറച്ച് സമയം എടുത്താലും നിങ്ങൾക്ക് അതിന് ഫലം കാണാൻ കഴിയും. നിങ്ങൾക്ക് 2020 ൽ സാമൂഹിത മതപരമായ കാര്യങ്ങളിൽ താല്പര്യം ഉണ്ടാവും. അതിനായി നിങ്ങൾ പണം ചെലവാക്കുകയും ചെയ്യും. നിങ്ങളുടെ മനുഷ്യത്വപരമായ പ്രവർത്തികൾ മൂലം സമൂഹത്തിലെ നിങ്ങളുടെ ബഹുമാനവും, കീർത്തിയും ഉയരും.
ഇത് ചന്ദ്ര രാശിയെ അടിസ്ഥാനമാക്കിയുള്ള പ്രവചനമാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക - ചന്ദ്ര രാശി കാൽക്കുലേറ്റർ
കർക്കിടകം രാശിഫലം 2020 തൊഴിൽ
കർക്കിടകം രാശിഫലം 2020 പ്രകാരം ഈ വർഷം സന്തോഷകരമായി തുടങ്ങുകയും ഔദ്യോഗിക മേഖലയിൽ അഭിവൃദ്ധി കൈവരിക്കുകയും ചെയ്യും. തൊഴിൽ അന്വേഷിക്കുന്നവർക്ക് അവർ ആഗ്രഹിക്കുന്ന വിധത്തിലുള്ള ജോലി ലഭ്യമാകും. ജോലിയിൽ നിന്ന് നിങ്ങൾക്ക് നിങ്ങളുടെ ചെലവുകൾ നിർവഹിക്കാൻ കഴിയും. തുടക്കക്കാർ നല്ല കമ്പനി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ജോലിയുമായി ബന്ധപ്പെട്ട് അഭിമുഖ സംഭാഷണത്തിനായി നിങ്ങൾ നല്ല രീതിയിൽ തയ്യാറാവേണ്ടതാണ് അത് നിങ്ങൾ ആഗ്രഹിക്കുന്ന ജോലി ലഭിക്കാൻ നിങ്ങളെ സഹായിക്കും. എങ്കിലും കഠിനാധ്വാനവും പരിശ്രമവും ആവശ്യമാണ്. വ്യാഴത്തിന്റെ സംക്രമണം നിങ്ങളുടെ ജോലിയിൽ അഭിവൃദ്ധി ഉണ്ടാവുന്നതിന് സഹായിക്കും.
കർക്കിടരാശി 2020 പ്രകാരം സുഹൃത്തുമായുള്ള നിങ്ങളുടെ പങ്കാളിത്ത ബിസിനസ്സിൽ നിന്നും നിങ്ങൾ നല്ല കൊയ്യും എന്നതിനെ സൂചിപ്പിക്കുന്നു. യാത്രകൾ ഈ സമയം നിങ്ങൾക്ക് ഫലപ്രദമായ ഫലങ്ങൾ പ്രധാനം ചെയ്യും. വിദേശ യാത്രകൾ ഔദ്യോഗിക വിജയത്തിന് അനുകൂലമാണ്. പുതിയ സ്ഥലത്തേക്ക് സ്ഥലം മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
കർക്കിടകം രാശിഫലം 2020 സാമ്പത്തിക ജീവിതം
കർക്കിടകം രാശിഫലം 2020 പ്രകാരം നിങ്ങളുടെ സാമ്പത്തിക ജീവിതം നല്ലതും മോശവുമായ സമയം കലർന്നതായിരിക്കും. വർഷത്തിന്റെ ആദ്യ സമയത്തുള്ള വ്യാഴത്തിന്റെ സംക്രമണം മൂലം നിങ്ങൾ സാമ്പത്തിക പ്രശ്നങ്ങൾ നേരിടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അതിനായി പരിശ്രമിക്കേണ്ടതാണ്. നിങ്ങളുടെ ചെലവ് ഈ സമയത്ത് വർദ്ധിക്കും. നിങ്ങളുടെ ചെലവുകൾ സ്വയം നിയന്ത്രിക്കേണ്ടതാണ്. ജൂലൈ മുതൽ നവംബർ പകുതിവരെ നിങ്ങൾ സമ്പാദിക്കുകയും സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യും. നിങ്ങൾക്ക് ചില പ്രധാന തീരുമാനങ്ങൾ എടുക്കേണ്ടതാണ് വരും അത്തരം സമയത്ത് പ്രവർത്തികമായ നില പാലിക്കേണ്ടതാണ്. പ്രതീക്ഷിക്കാത്ത ചെലവുകൾ നേരിടാനായി കുറച്ച് പണം നിങ്ങൾ കരുത്തേണ്ടതാണ്. മറ്റു വശങ്ങൾ കണകാക്കാതെ പണം നിക്ഷേപിക്കുന്ന രീതി അവസാനിപ്പിക്കേണ്ടതാണ്. നിങ്ങൾ ഈ സമയത്ത് ആർക്കെങ്കിലും പണം നൽകി സഹായിസിച്ചാൽ നിങ്ങൾക്ക് ആവശ്യം വരുമ്പോൾ അത് തിരികെ ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കും. ഈ വർഷം സാധ്യതകൾ ഏറ്റെടുക്കാതിരിക്കുന്നത് നല്ലതായിരിക്കും.
കർക്കിടകം രാശിഫലം 2020 വിദ്യാഭ്യാസം
കർക്കിടകം രാശിഫലം 2020 പ്രകാരം വിദ്യാർഥികൾക്ക് അവരുടെ വിജയം കൈവരിക്കുന്നതിന് വേണ്ടി അവരുടെ പരമാവധി ശ്രമിക്കേണ്ടതാണ്. മത്സരപരീക്ഷകൾക്ക് പരിശ്രമിക്കുന്നവർ അവരുടെ സമയവും പരിശ്രമവും അർപ്പിക്കേണ്ടതാണ്. ചെറിയ ശ്രദ്ധ കുറവ് പോലും നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് തടസ്സം സൃഷ്ടിക്കും. ഉയർന്ന പഠനത്തിനായി താല്പര്യപ്പെടുത്തുന്നവർ അവരുടെ വിദ്യാഭ്യാസ സ്ഥാപനം തിരഞ്ഞെടുക്കുന്നതിൽ കബളിക്കപ്പെടാനുള്ള സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക.
പ്രഫഷണൽ കോഴ്സ് തിരഞ്ഞെടുക്കുന്നതെ ഉചിതമായിരിക്കും. ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള സമയം നിങ്ങൾക്ക് അനുകൂലമായിരിക്കും, അതുകൊണ്ട് തന്നെ നന്നായി വർത്തിക്കാൻ കഴിയും. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പറ്റുന്നതാണെന്ന് ഉറപ്പ് വരുത്തുക. കഠിനാദ്ധ്വാനവും നിരന്തര പരിശ്രമവും നിങ്ങളെ പ്രശ്നങ്ങൾക്ക് എതിരെ തുഴയാൻ സഹായിക്കും.
കർക്കിടകം രാശിഫലം 2020 കുടുംബ ജീവിതം
ഈ വർഷം കർക്കിടകം രാശിക്കാർ നല്ലതും ചീത്തയുമായ സാഹചര്യത്തിലൂടെ കടന്നുപോകും. ശനിയുടെ സ്ഥാനം നിങ്ങളെ കുടുംബത്തിൽ നിന്ന് അകറ്റി നിർത്തുന്നതിന് കാരണമാകും. സന്തോഷത്തിൽ ഉയർച്ച താഴ്ച്ചകൾ അനുഭവപ്പെടും, അതിനാൽ ഒരു നാണയത്തിന്റെ രണ്ട് വശം എന്നപോലെ സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടതാണ്. നിങ്ങളുടെ അമ്മയ്ക്ക് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവും അത് നിങ്ങളുടെ സമാധാനം ഇല്ലാതാക്കുന്നതിന് കാരണമാകും. അവരെ പരിപാലിക്കുകയും അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യേണ്ടതാണ്. അവരുടെ ആരോഗ്യം കുറയുന്നു എങ്കിൽ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. കുടുംബത്തിലെ പ്രശ്ങ്ങൾ മൂലം നിങ്ങളുടെ സമാധാനം നഷ്ടമാകുന്നതിന് ഇടവരും.
രാഹുവിന്റെ പന്ത്രണ്ടാം ഭാവത്തിലെ സ്ഥാനം നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തോടൊപ്പം അധികം സമയം ചെലവഴിക്കാൻ കഴിയാതെ വരും. വ്യാഴത്തിന്റെയും ശനിയുടെയും സംക്രമണം മൂലം നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭ്യമാക്കും. അതിന്റെ ഫലമായി നിങ്ങളുടെ കുടുംബത്തിന് ആഡംബരവും സൗകര്യവും കൈവരും. കുടുംബത്തിൽ വിബാഹം നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങൾക്ക് കുടുമത്തോടും സുഹൃതുക്കളോടും ഉള്ള കടപ്പാടുകൾ അല്ലെങ്കിൽ കടമകൾ നിറവേറ്റേണ്ടതാണ്, പ്രത്യേകിച്ചും ജൂലൈ മുതൽ നവംബർ പകുതി വരെയുള്ള സമയത്ത്.
കർക്കിടകം രാശിഫലം 2020 ദാമ്പത്യ ജീവിതവും കുട്ടികളും
കർക്കിടകം രാശിക്കാരുടെ ദാമ്പത്യ ജീവിതം 2020 ൽ സമ്മിശ്രമായിരിക്കും. നിങ്ങളുടെ ജീവിതമായി അവിസ്മരണീയമായ നിമിഷങ്ങൾ പങ്കു വെക്കാൻ നിങ്ങൾക്ക് കഴിയും. ഈ സമയത്ത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും ഒപ്പം ദൈവത്തോട് കൃതജ്ഞതയും തോന്നും. ജനുവരി മാസം നിങ്ങൾക്ക് അല്പം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും. തെറ്റിദ്ധാരണകൾക്കുള്ള സാധ്യത കാണുന്നു. സമാധാനവും ക്ഷമയും നിങ്ങളുടെ കുടുംബത്തിൽ ഐക്യം കൊണ്ടുവരും. നിങ്ങളുടെ ജീവിത പങ്കാളിയുടെ പിന്തുണ നിങ്ങൾക്ക് ഉണ്ടാവും, കുറും ആത്മാർത്ഥതയും നിങ്ങളോട് പുലർത്തുകയും ചെയ്യും.
മെയ് മാസം പകുതി മുതൽ സെപ്തംബർ വരെ ദാമ്പത്യ ജീവിതത്തിൽ ഉറാഴ്ച്ച താഴ്ചകൾ അനുഭവപ്പെടും. ചെറിയ പ്രശ്നങ്ങൾ നിങ്ങൾ അധികം ശ്രദ്ധകൊടുക്കാതിരിക്കുക അല്ലെങ്കിൽ അത് പല പ്രശ്നനങ്ങൾക്കും കാരണമാകാം. ഫെബ്രുവരി മുതൽ മെയ് വരെയും, ഒക്ടോബർ മുതൽ ഡിസംബർ വരെയും ദാമ്പത്യ ജീവിതത്തിന് അനുകൂലമായ സമയമായിരിക്കും. മെയ് പകുതി അല്ലെങ്കിൽ ഡിസംബർ അവസാനം നിങ്ങളുടെ ജീവിത പങ്കാളിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കാണുന്നു. ചൊവ്വയുടെ സ്ഥാനം മാർച്ച മാസത്തിന്റെ അവസാനം നിങ്ങളുടെ പങ്കാളിയെ ഒരു മുൻകോപിയാക്കും. സ്നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്നത് വഴി ഈ സമയത്ത് അവരെ ശാന്തരാക്കുന്നതിനും നിങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും സഹായകമാകും. വിജയകരമായ ദാമ്പത്യ ജീവിതത്തിന് വിശ്വസ്തതയും തുറന്ന് പറച്ചിലും ആവശ്യമാണ്.
ഈ വർഷത്തിന്റെ ആരംഭം നിങ്ങളുടെ മക്കൾക്ക് അനുകൂലമായിരിക്കണമെന്നില്ല. ചന്ദ്ര രാശിയിൽ നിന്ന് ആറാമത്തെ ഭാവത്തിലേക്കുള്ള വ്യാഴത്തിന്റെ സംക്രമണം നിങ്ങളുടെ കുട്ടികളുടെ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് കാരണമാകുകയും അത് മൂലം നിങ്ങളുടെ വിഷമത്തിന് അത് കാരണമാകുകയും ചെയ്യും. ഈ സമയത്ത് നിങ്ങളുടെ മക്കൾക്ക് ആരോഗ്യ പ്രശ്നമാണ് ഉണ്ടാവാനും സാധ്യത കാണുന്നു. നിങ്ങളുടെ കുട്ടികളെ പരിപാലിക്കുകയും കഴിയാവുന്നിടത്തോളം അവരുടെ സുരക്ഷാ ഉറപ്പ് വരുത്തുകയും ചെയ്യുക. ആരോഗ്യ പ്രശ്നങ്ങൾ കാരണം അവർക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുകയും അതുകൂലം അവരുടെ മാർക്ക് കുറയുന്നതിനും കാരണമാകും. ജൂലൈ മുതൽ നവംബർ പകുതി വരെ നിങ്ങളുടെ മക്കൾക്ക് അനുകൂലമായിരിക്കും, ഈ സമയത്ത് അവർ അവരുടെ ജീവിതം ആസ്വദിക്കുകയും അവരുടെ അനുഭവത്തിൽ നിന്ന് ചില കാര്യങ്ങൾ പഠിക്കുകയും ചെയ്യും.
കർക്കിടകം രാശിഫലം 2020 പ്രണയ ജീവിതം
കർക്കിടക രാശിക്കാർക്ക് 2020 പ്രണയ ജീവിതത്തിൽ പ്രാധാന്യമർഹിക്കുന്ന സമയമായിരിക്കും. 2020 ൽ നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചില മാറ്റങ്ങൾ സംഭവിക്കും. നിങ്ങൾ നിങ്ങളുടെ പ്രണയ ജീവിതത്തോട് കൂറും ആത്മാർത്ഥതയും പുലർത്തും. ഇരുവർക്കും പരസ്പര ആകർഷണവും അടുപ്പവും അനുഭവപ്പെടും. നിങ്ങൾക്ക് പ്രണയ പങ്കാളിക്കൊപ്പം സ്ഥലങ്ങൾ സന്ദർശിക്കാനും ഒപ്പം അവിസ്മരണീയമായ നിമിഷങ്ങൾ പങ്കുവെക്കാനും കഴിയും. നിങ്ങളുടെത് പ്രണയമാണോ അതല്ല ആത്മാർത്ഥ സൗഹൃതമാണോ എന്ന് സ്വയം മനസ്സിലാക്കേണ്ടതാണ്. നിങ്ങളുടെ വികാരങ്ങളും വിചാരങ്ങളും പങ്കാളിയുമായി പങ്കുവെക്കുക ഇത് അവർക്ക് നിങ്ങളിലുള്ള ബഹുമാനം ഉയർത്തുകായും നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാക്കുകയും ചെയ്യും.
പ്രണയ ബന്ധങ്ങൾ ഇല്ലാത്തവർ ഒന്നിൽ കൂടുതൽ ബന്ധം വെച്ചുപുലർത്താനുള്ള
സാധ്യത കാണുന്നു. പ്രണയ കാര്യങ്ങൾക്ക് നിങ്ങളുടെ സുഹൃത്തിന്റെ സഹായം ഉണ്ടാവും, നിങ്ങൾ പ്രണയിക്കുന്ന ആളുടെ മനസ്സിൽ ഇടം പിടിക്കാനും ഉള്ള സഹായം നിങ്ങൾക്ക് ലഭ്യമാകും. ഏപ്രിൽ മാസത്തിൽ നിങ്ങൾ നിങ്ങളുടെ പങ്കാളിയോട് ആത്മീയ ബന്ധം അനുഭവപ്പെടും. ഈ വര്ഷം നിങ്ങളുടെ പ്രണയ ജീവിതം വിവാഹ ജീവിതത്തിലേക്ക് മാറാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഇപ്പോഴും ഒറ്റക്കായവർ അവരുടെ പാരമ്പര്യം തുടരും. ഇതാണ് 2020 ലെ കർക്കിടക രാശിക്കാരുടെ പ്രണയ ജീവിത പ്രവചനം.
കർക്കിടകം രാശിഫലം 2020 ആരോഗ്യം
ഈ വര്ഷം അതായത് 2020 ൽ നിങ്ങളുടെ ആരോഗ്യത്തിൽ ഉയർച്ച താഴ്ചകൾ അനുഭവപ്പെടും. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളത് കൊണ്ട് തന്നെ നിങ്ങളുടെ ദിന ചര്യ ശ്രദ്ധിക്കേണ്ടതാണ്. അലർജി, പനി, ടൈഫോയ്ഡ് എന്നിവയ്ക്ക് സാധ്യത കാണുന്നു. ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധിക്കാതെ വിടരുത് ശരിയായ വൈദ്യ ചികിത്സ എടുക്കേണ്ടതാണ്. വർഷത്തിന്റെ ആരംഭം മുതൽ മാർച്ച് അവസാനം വരെ ഇടയ്ക്കിടെ അസുഖങ്ങൾ ഉണ്ടാവാനുള്ള സാധ്യത കാണുന്നു. ഏപ്രിൽ മാസത്തിന് ശേഷം കാര്യങ്ങൾ മെച്ചപ്പെടും. ജൂലൈ മാസത്തിൽ പ്രശ്നനങ്ങൾ വീണ്ടും തുടങ്ങുകയും അത് നവംബര് വരെ തുടരുകയും ചെയ്യും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ പോലും ഈ സമയത്ത് അവഗണിക്കരുത്. ശനിയുടെ ഏഴാം ഭാവം നിങ്ങളുടെ ആരോഗ്യ പ്രശ്നനങ്ങൾക്ക് വഴിവെക്കും. നിങ്ങളുടെ അശ്രദ്ധ വലിയ അസുഖങ്ങൾക്ക് വഴിവെക്കാം.ദീർഘകാല അസുഖങ്ങൾക്ക് ഇത് കാരണമാകുകയും നിങ്ങൾക്ക് ഇത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യാം. ഈ സമയത്ത് നിങ്ങളുടെ മാനസിക ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്. സമ്മർദ്ദവും വിഷമവും നിങ്ങളെ നിയത്രിക്കാതിരിക്കാൻ ശ്രദ്ധിക്കുക. മാനസിക സമാധാനം കൈവരുന്നതിനായി ധ്യാനം യോഗ എന്നിവ പരിശീലിക്കുക. സമയത്ത് എണീറ്റ് നടക്കുന്നതും നല്ലതാണ്. ജൂലൈ മാസത്തിലെ വ്യാഴത്തിന്റെ വക്രി ചലനം മൂലം നിങ്ങളുടെ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിക്കും.
കർക്കിടകം രാശിഫലം 2020 പരിഹാരങ്ങൾ
കർക്കിടകം രാശിഫലം 2020 പ്രകാരമുള്ള പരിഹാരങ്ങൾ ചെയ്യുന്നത് നിങ്ങളുടെ കഷ്ടങ്ങലെ ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും. പരിഹാര ക്രിയകൾ താഴെ ചേർക്കുന്നു:
- ശനിയാഴ്ച ഛായ പാത്രം ദാനം ചെയ്യുക. ഇരുമ്പ് അല്ലെങ്കിൽ മൺ പാത്രത്തിൽ കടുകെണ്ണ എടുത്ത് അതിൽ നിങ്ങളുടെ മുഖം ദർശിച്ചതിനു ശേഷം അത് ദാനം ചെയ്യുക.
- ഈ വർഷം കൂടുതൽ ശക്തി ലഭിക്കുന്നതിനായി മുത്ത് ധരിക്കുക.
- ചൊവ്വാഴ്ച ഹനുമാൻ ചാലിസ, ബജ്‌രംഗ് ബാൻ, സുന്ദരകാണ്ഡം മുല്ലപ്പൂ എണ്ണ ഉപയോഗിച്ച് വിലക്ക് കൊളുത്തിയതിന് ശേഷം ചൊല്ലുക.
- പരിപ്പ് ശർക്കര അല്ലെങ്കിൽ മധുരമുള്ള ബൂന്ദി എന്നിവ കുട്ടികൾക്ക് നൽകുന്നത് അനുകൂലമായി ഭവിക്കും.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Rashifal 2025
- Horoscope 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025