മിഥുന രാശിയിലെ ബുധന്റെ സംക്രമണം - Mercury transit in Gemini in malayalam

ബുധ ഗ്രഹത്തെ രാജകുമാരൻ എന്നാണ് അറിയപ്പെടുന്നത്, ഇതിന്റെ സംക്രമണം 2020 മെയ് 24 ഞായറാഴ്ച മിഥുനത്തിന്റെ ലഗ്ന ഭാവത്തിൽ നടക്കും. വേദ ജ്യോതിഷ പ്രകാരം ബുധന്‍ ആശയവിനിമയം, രൂപകൽപന, വിശകലനം, നിരീക്ഷണം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. ഇത് നിങ്ങളുടെ ബിസിനസ്സ്, അറിവ് എന്നിവയെ നിയന്ത്രിക്കുകയും എല്ലാ ഗുണങ്ങളും നിങ്ങൾക്ക് പ്രദാനം ചെയ്യുകയും ചെയ്യുന്നു. ബുധൻ അതിന്റെ സ്വന്തം രാശിയിലേക്ക് സംക്രമിക്കും, ഇത് എല്ലാ രാശിക്കാരെയും എങ്ങിനെ ബാധിക്കും എന്ന് നോക്കാം.

ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ

മേടം

ബുധന്റെ സംക്രമണം മൂന്നാം ഭാവത്തിലേക്ക് അതായത് ആശയവിനിമയം, കൂടപ്പിറപ്പുകൾ, ശ്രമങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്ന ഭാവത്തേക് സംക്രമിക്കും. മൂന്നാമത്തെ ഭവനം ധീരതയെയും ധൈര്യത്തെയും പ്രതിനിധീകരിക്കുന്നതിനാൽ, ഈ രാശിക്കാർക്ക് ഉത്സാഹവും ശക്തിയും അനുഭവപ്പെടും. അവരുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള ശ്രമങ്ങളിൽ നിന്ന് അവർ ഒഴിഞ്ഞുമാറത്തവരായിരിക്കും. മൂന്നാമത്തെ വീട് സഹോദരങ്ങളെ പ്രതിനിധീകരിക്കുന്നത് കൊണ്ട് തന്നെ നിങ്ങൾക്ക് ഇളയ കൂടപ്പിറപ്പുകൾക്ക് ഒപ്പം സമയം ചെലവഴിക്കാൻ കഴിയും. അവരുടെ പുരോഗതി നിങ്ങൾക്ക് സന്തോഷത്തിന്റെയും കാരണമാകും. ഇൻറർനെറ്റ്, സോഷ്യൽ മീഡിയ തുടങ്ങിയവയിൽ നിന്ന് നല്ല വാർത്ത ലഭിക്കാൻ സാധ്യത കാണുന്നു. സർഗ്ഗാത്മകമായ എഴുത്തും പ്രസിദ്ധീകരണവും ചെയ്യുന്നവർക്ക് അവരുടെ കരിയറിനും വിജയത്തിനും നിരവധി അവസരങ്ങൾ വന്നുചേരും. നിങ്ങളുടെ വായ്പകളും കടങ്ങളും നിങ്ങൾക്ക് തിരിച്ചടയ്ക്കാൻ കഴിയും. എന്നിരുന്നാലും, പിതാവിനെ പ്രതിനിധീകരിക്കുന്ന ഒൻപതാമത്തെ ഭാവത്തെ ബുധൻ വീക്ഷിക്കുന്നതിനാൽ മൂലം നിങ്ങളുടെ പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കുകയും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ പ്രണയ കാര്യങ്ങൾ ഈസമയത്ത് ഉയരും കൂടാതെ നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ പ്രണയ പങ്കാളിയോട് തുറന്ന് പറയാൻ നിങ്ങൾക്ക് കഴിയും. വിവാഹിതരായ രാശിക്കാർക്ക് ജീവിത പങ്കാളിയുടെ വലിയ പിന്തുണയും ലഭിക്കും. ആരോഗ്യപരമായി, ഈ സംക്രമണം നിങ്ങൾക്ക് അനുകൂലമായി ഭവിക്കും.

പരിഹാരം- ഗണപതി ഭഗവാനെ ബുധനാഴ്ച പൂജിക്കുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.

മേട വാരഫലം വായിക്കൂ - മേടം രാശിയുടെ അടുത്ത ആഴ്ചയിലെ ജ്യോതിഷ അവലോകനം

ഇടവം

ബുധന്റെ സംക്രമണം രണ്ടാമത്തെ ഭാവത്തെ പ്രതിനിധീകരിക്കുന്ന സമ്പത്ത്, സംസാരം, കുടുംബം എന്നിവയിലെ സമ്മിശ്ര ഫലങ്ങൾ നൽകും. നിങ്ങൾ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുകയും ചെയ്യും. എന്നിരുന്നാലും, നിങ്ങളുടെ വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ് അല്ലെങ്കിൽ നിങ്ങളുടെ വാക്കുകൾ മറ്റുള്ളവരെ വേദനിപ്പിക്കാം. അതിനാൽ ശ്രദ്ധിക്കുക. ഈ സംക്രമണം നിങ്ങളുടെ സമ്പത്ത് വർദ്ധിപ്പിക്കും. പുതിയ സംരംഭങ്ങളിൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കാനും അനുകൂലമായ സമയമാണ് ഇത്. ഇത് നിങ്ങളുടെ കുടുംബ ഭാവിയെ സഹായിക്കുകയും ചെയ്യും. വിദ്യാർത്ഥികൾ ഈ സമയത്ത് അവരുടെ പഠനത്തിൽ സ്ഥിരമായ പുരോഗതി കൈവരിക്കാൻ കഴിയും. അവിവാഹിതരെ രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് അനുകൂല സമയമായിരിക്കും, നിങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ നിങ്ങൾക്ക് കഴിയും, ഇത് അവർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. വിവാഹിതരായ രാശിക്കാർക്ക് കുടുംബ വളരുന്നതിനുള്ള യോഗം കാണുന്നു. ജീവിത പങ്കാളിയുടെ ആരോഗ്യം നിങ്ങൾക്ക് വിഷമിക്കേണ്ടി വരും. ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. തൈറോയ്ഡ് പോലുള്ള ഹോർമോൺ സംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധയും മുൻകരുതലും എടുക്കേണ്ടതാണ്.

പരിഹാരം- ദിവസവും തുളസി ചെടിക്ക് വെള്ളം നൽകി പൂജിക്കുക

ഇടവം വാരഫലം വായിക്കൂ - ഇടവം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മിഥുനം

ബുധൻ നിങ്ങളുടെ ലഗ്ന ഭാവത്തിലേക്ക് സംക്രമിക്കുന്നു ഇത് ഒരാളുടെ ആഡംബരം, വ്യക്തിത്വം, അമ്മ, വീട് എന്നിവയെ സൂചിപ്പിക്കുന്ന നാലാമത്തെ ഭാവത്തെയും പ്രതിനിധീകരിക്കുന്നു. സംക്രമണം അനുകൂല ഫലത്തെ സൂചിപ്പിക്കുന്നു. ലഗ്ന ഭാവത്തിലെ ബുധന്റെ സ്ഥാനം മിഥുന രാശിക്കാർക്ക് ഈ കാലയളവിൽ കൂടുതൽ സജീവവും ആകർഷകവും ആയ വ്യക്തിത്വം നൽകുന്നു. നല്ല ആശയവിനിമയ വൈദഗ്ധ്യവും ഉഉർജ്ജവും കൈവരും. ബിസിനസ്സിലും ജോലിയിലും ഈ സമയത്ത് വരുമാനവും ആശ്വാസവും പ്രധാനം ചെയ്യുന്ന നിരവധി അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങളുടെ ബുദ്ധി മൂർച്ചയുള്ളതുമാക്കും. ഇത് അവർക്ക് ന്യായവിധിയുടെ ബോധവും ശരിയായ നിരീക്ഷണ ശക്തിയും നൽകും, അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തുന്നത് അവർക്ക് എളുപ്പമാകും. ഈ കാലയളവിൽ ഇത് അവരെ വിജയത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കും. എന്നാൽ ബുധന്റെ ഈ സ്ഥാനം ചില സമയങ്ങളിൽ നിങ്ങളെ മടുപ്പ് തോന്നിക്കുകയും മറ്റൊരു ജോലിയിലേക്ക് താല്പര്യം തോന്നിക്കുകയും ചെയ്യും. കൂടാതെ ഈ സമയത്ത് മറ്റൊന്ന് ആരംഭിക്കുന്നതിന് മുമ്പ് ചെയ്യുന്ന ജോലി പൂർത്തിയാക്കാൻ ശ്രമിക്കേണ്ടതാണ്. പ്രണയത്തിനും ഈ സമയം വളരെ അനുകൂലമായിരിക്കും. അവിവാഹിതരായ രാശിക്കാർക്ക് അവരുടെ മനസ്സിൽ ഇണങ്ങിയ ആളെ കണ്ടുമുട്ടാൻ കഴിയും. വിവാഹിതരായവർക്ക് സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും.

പരിഹാരം- ദിവസവും ബുധ ബീജ മന്ത്രം ചൊല്ലുക.

മിഥുനം വാരഫലം വായിക്കൂ - മിഥുനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ഞങ്ങളുടെ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം മനസ്സിലാക്കു.

കർക്കിടകം

ബുധൻ നിങ്ങളുടെ രാശിയുടെ പന്ത്രണ്ടാം രാശിയിലേക്ക് സംക്രമിക്കും ഇത് നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ പ്രധാനം ചെയ്യും. ഈ കാലയളവിൽ ചില സാഹചര്യങ്ങൾ നിങ്ങളുടെ ഉയർന്ന ചെലവിന് കാരണമാകും. ചില ആരോഗ്യ പ്രശ്നങ്ങൾ നേരിടാം എന്നതിനാൽ ശാരീരിക വ്യായാമം, ധ്യാനം, വിഷമം അല്ലെങ്കിൽ സമ്മർദ്ദം ഒഴിവാക്കൽ എന്നിവയും ആവശ്യമാണ്. മത്സരം, പോരാട്ടങ്ങൾ, ശത്രുക്കൾ എന്നിവയുടെ ആറാമത്തെ ഭാവത്തെ ബുധൻ പ്രതിനിധാനം ചെയ്യുന്നതിനാൽ ഈ കാലയളവിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ഇമേജിനെ മോശമായി ബാധിച്ചേക്കാം. ഈ സമയത്ത് വായ്പകളും ബാധ്യതകളും എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക. എന്നിരുന്നാലും, ഈ കാലയളവിൽ കർക്കിടക രാശിക്കാരുടെ കുടുംബാന്തരീക്ഷം സന്തോഷകരവും സൗഹാർദ്ദപരവുമായിരിക്കും. നിങ്ങളുടെ സഹോദരങ്ങളുടെ പുരോഗതി നിങ്ങൾക്ക് സന്തോഷം നൽകും. പന്ത്രണ്ടാമത്തെ ഭാവം വിദേശ സ്ഥലത്തെയും നേട്ടങ്ങളെയും പ്രതിനിധീകരിക്കുന്നു, ബുധൻ ലഗ്ന ഭാവത്തിൽ സംക്രമിക്കുന്നു ഇത് വിദേശത്ത് ഭാവിയിൽ നിങ്ങൾക്ക് താമസമാക്കാൻ അവസരം ലഭിക്കുമെന്നതിനെ സൂചിപ്പിക്കുന്നു.

പരിഹാരം- പശുവിന് ബുധനാഴ്ച പച്ച പുല്ല് ഊട്ടുന്നത് നിങ്ങൾക്ക് നല്ല ഫലം നൽകും.

കർക്കിടകം വാരഫലം വായിക്കൂ - കർക്കിടകം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ചിങ്ങം

ബുധൻ ചിങ്ങരാശിയുടെ പതിനൊന്നാമത്തെ അതായത് വിജയത്തിന്റെയും ലാഭത്തിന്റെയും ഭാവത്തിലേക്ക് സംക്രമിക്കും. സ്വത്ത്, കുടുംബം, സമ്പാദ്യം എന്നിവയും ബുധൻ പ്രതിനിദ്ധീകരിക്കുന്നു. ഈ സംക്രമണം ശുഭകരമായ ഫലങ്ങൾ നൽകും. ഔദ്യോഗികപരമായി നിങ്ങൾക്ക് വിജയവും അംഗീകാരവും പ്രതിഫലവും ലഭിക്കും. തൊഴിൽ മാറാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് അവർ ആഗ്രഹിക്കുന്ന മേഖലകളിൽ ജോലി ലഭിക്കും. രണ്ടാം ഭാവാധിപന്റെ പതിനൊന്നാമത്തെ ഭാവത്തിലെ സ്ഥാനം ചിങ്ങരാശിക്കാർക്ക് ധന യോഗം പ്രധാനം ചെയ്യും. ഈ കാലയളവിൽ സമ്പത്തും പ്രശസ്തിയും വിജയവും നേടാനുള്ള നിങ്ങളുടെ ശേഷി വർദ്ധിക്കും. ബിസിനസ്സ് നേട്ടങ്ങളും ലാഭവും കൈവരും. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകൾ, ഇൻറർനെറ്റ് തുടങ്ങിയ മാധ്യമങ്ങളിലൂടെ നിങ്ങൾ ആളുകളുമായി കൂടുതൽ ഇടപഴകുകയും ഈ യാത്രാമാർഗം നിങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യുകയും ചെയ്യും. നിങ്ങളുടെ ആഗ്രഹങ്ങൾ ഈസമയം സഫലമാകും. പ്രണയത്തെയും വിവാഹത്തെയും സംബന്ധിച്ചിടത്തോളം, ഈ സംക്രമണം അനുകൂലമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായും നല്ല നിമിഷങ്ങൾ ചെലവഴിക്കുന്നത് ബന്ധം ശക്തിപ്പെടുത്തുന്നതിന് സഹായകമാകും.

പരിഹാരം - ബുധന്റെ ശുഭകരമായ ഫലങ്ങൾ ലഭിക്കുന്നതിന് വീട്ടിൽ കർപ്പൂരം കത്തിക്കുക.

ചിങ്ങം വാരഫലം വായിക്കൂ - ചിങ്ങം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കന്നി

ബുധൻ പത്താമത്തെ ഭാവത്തിലേക്ക് സംക്രമിക്കും അത് അവരുടെ ഉദ്യോഗം തൊഴിൽ കൂടാതെ വ്യക്തിയുടെ നിലയും പുരോഗതിയും പ്രതിനിധീകരിക്കുന്നു. ഈ സംക്രമണം നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും. നിങ്ങളുടെ അഭിനിവേശവും ഉത്സാഹവും വർധിക്കും, കൂടാതെ ജോലികൾ നല്ല രീതിയിൽ പൂർത്തിയാക്കാനും കഴിയും. ഇത് ജോലിസ്ഥലത്ത് നിങ്ങളുടെ ഉൽപാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിപ്പിക്കും. കൂടാതെ, ബുധന്റെ സംക്രമണം മൂലം നിങ്ങൾക്ക് നിങ്ങളുടെ ചുമതല എളുപ്പത്തിലും ആശ്വാസത്തോടെയും പൂർത്തിയാക്കാൻ കഴിയും. ഇത് മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് അംഗീകാരം ലഭ്യമാകും. എന്നിരുന്നാലും, ബുധന്റെ ഈ സ്ഥാനം എല്ലാ കാര്യങ്ങളിലും പൂർണത തേടിത്തരും. ഇത് ജോലികൾ നീട്ടിവെക്കുന്നതിനും അനാവശ്യ കാലതാമസത്തിനും കാരണമായേക്കാം. അതിനാൽ, ഈ സമയത്ത് നിങ്ങളുടെ ജോലികൾ പൂർത്തിയാക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രദ്ധിക്കുക.ഈ സംക്രമണം മികച്ച ഫലങ്ങൾ നേടാൻ നിങ്ങളെ സഹായിക്കും. എന്നിരുന്നാലും, ഈ സമയത്ത് ഉദ്യോഗത്തിൽ താല്പര്യം ഉണ്ടാവും. അവരുടെ പ്രണയ പങ്കാളിക്ക് വേണ്ടി സമയം ചെലവഴിക്കാൻ ഇത് മൂലം കഴിയാതെ വരും. ഇത് ബന്ധത്തിൽ ചില പ്രശ്നങ്ങൾക്ക് ഇടയാക്കും. അതിനാൽ, നിങ്ങളുടെ വ്യക്തിപരവും ഔദ്യോഗികവുമായ ജീവിതം തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രദ്ധിക്കേണ്ടതാണ്, അത് മൂലം വ്യക്തിഗത ജീവിതത്തിൽ സന്തോഷം കൈവരിക്കുന്നതിന് കാരണമാകും.

പരിഹാരം- ദിവസവും സൂര്യോദയ സമയത്ത് വിഷ്ണു സഹസ്ത്രനാമം ചൊല്ലുക.

കന്നി വാരഫലം വായിക്കൂ - കന്നി രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ബൃഹത് ജാതകത്തിലൂടെ നിങ്ങളുടെ വളരെ കൃത്യമായ പ്രവചനം ലഭ്യമാക്കൂ.

തുലാം

ബുധന്റെ സംക്രമണം ഒമ്പതാമത്തെ ഭാവത്തിൽ നടക്കും, ഭാഗ്യം, വിധി, ആത്മീയത, ഉന്നത വിദ്യാഭ്യാസം എന്നിവയെ ഇത് പ്രതിനിധാനം ചെയ്യുന്നു.ഈ സമയത്ത് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ ലഭ്യമാകും. ഈ കാലയളവിൽ, ആത്മീയ കാര്യങ്ങളിൽ താല്പര്യം കാണും. ഒൻപതാം ഭാവം അധ്യാപകരെയും ഗുരുക്കന്മാരെയും ഉപദേശകരെയും പ്രതിനിധീകരിക്കുന്നതിനാൽ, ഈ സമയത്ത് അത്തരമൊരു വ്യക്തിയുമായി കൂടിക്കാഴ്ച നിങ്ങൾക്ക് നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കും. വ്യക്തികൾക്ക് അവരുടെ ജോലിസ്ഥലത്തോ സ്ഥാപനത്തിന്റെ നല്ല സ്ഥാനക്കയറ്റം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ ശ്രമങ്ങളിൽ ഭാഗ്യത്തിന്റെ പിന്തുണ ഉണ്ടാവും. മേലുദ്യോഗസ്ഥരിൽ നിന്ന് ബഹുമാനവും പിന്തുണയും നിങ്ങളുടെ സന്തോഷത്തിന് കാരണമാകും. ഈ സമയത്ത് വരുമാനവും പദവിയും ഉയരും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള നേട്ടങ്ങളും ലാഭവും കൈവരിക്കാൻ കഴിയും. ബുധന്റെ ഈ സ്ഥാനം നിങ്ങളുടെ പിതാവുമായി ചില പ്രശ്നങ്ങൾക്ക് വഴിവെക്കും. നിങ്ങൾ രണ്ടുപേരും ഒരേ ബിസിനസ്സിലാണ് എങ്കിൽ ഇത് കൂടുതൽ കാരണമാകും. അതിനാൽ, നിങ്ങളുടെ വാക്കുകൾ സ്രെധിക്കേണ്ടതാണ്. വിവാഹിതരായ രാശിക്കാർക്ക് ഈ സമയം സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. ഈ ബന്ധം അവരുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും, അവിവാഹിതർക്ക് ചില സന്തോഷവാർത്തകളും ലഭിക്കും. വിദ്യാർത്ഥികൾ‌ക്ക് അവരുടെ ഊർജ്ജസ്വലതയിൽ വർദ്ധനവ് കാണും, അത് ഉപരി പഠനങ്ങളിൽ‌ മികച്ച ഫലങ്ങൾ‌ അത് പിന്നീട് നേടിത്തരും.

Remedies- ആവശ്യക്കാരായ കുട്ടികൾക്കും വിദ്യാർത്ഥികൾക്കും പുസ്തകങ്ങൾ നൽകുക.

തുലാം വാരഫലം വായിക്കൂ - തുലാം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

വൃശ്ചികം

ബുധൻ എട്ടാംഭാവത്തിലേക്ക് സംക്രമിക്കും. ബുധൻ വളരെ വേഗതയുള്ള ഒരു ഗ്രഹമായതിനാൽ, ഇത് നിങ്ങളുടെ ജീവിതത്തിൽ വേഗത്തിൽ ചില മാറ്റങ്ങൾ വരുത്തും, ഇത് തുടക്കത്തിൽ അസ്വസ്ഥതയും ഉത്കണ്ഠയും ഉണ്ടാക്കുകയും ചെയ്യും നിങ്ങൾ നിങ്ങളുടെ സൗകര്യ മേഖലയിൽ നിന്നും പുറത്തുവരാൻ നിങ്ങൾ സ്വയം ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. അവർ അവരുടെ അവബോധത്തെയും ഉൾക്കാഴ്ചകളെയും കൂടുതൽ വിശ്വസിക്കും. അത് അവരുടെ ഉള്ളിലെ മറഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്താൻ നിങ്ങളെ സഹായിക്കും. രണ്ടാമത്തെ ഭാവത്തെ ബുധൻ നേരിട്ട് വീക്ഷിക്കുന്നതിനാൽ, ഇത് ചില അപ്രതീക്ഷിത ചെലവുകൾക്ക് കാരണമായേക്കാം. അതിനാൽ ഈ സമയത്ത് വിഭവങ്ങളും വരുമാനവും ശരിയായി കൈകാര്യം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. എന്നിരുന്നാലും, എട്ടാമത്തെ ഭാവം സമ്മാനങ്ങളും പെട്ടെന്നുള്ള നേട്ടങ്ങളും സൂചിപ്പിക്കുന്നതിനാൽ, വൃശ്ചിക രാശിക്കാർക്ക് ഈ കാലയളവിൽ പെട്ടെന്നുള്ള ലാഭം പ്രതീക്ഷിക്കാം. പക്ഷേ, ഈ സമയപരിധിക്കുള്ളിൽ ഊഹക്കച്ചവടവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് അകന്നു നിൽക്കേണ്ടതാണ്. ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം, ജോലിയിൽ മാറ്റം വരുത്തുന്നതിനേക്കാൾ അവരുടെ കഴിവുകൾ വികസിപ്പിക്കേണ്ട സമയമാണിത്. ആരോഗ്യപരമായ കാര്യങ്ങളിൽ ചില അവബോധം ആവശ്യമാണ്, പ്രത്യേകിച്ചും നിങ്ങൾക്ക് അലർജി അല്ലെങ്കിൽ ചർമ്മ സംബന്ധമായ രോഗങ്ങളുടെ ഉള്ളവരാണെങ്കിൽ. ഈ സമയത്ത് എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ ഉടൻ ഡോക്ടറെ കാണുക. കൂടാതെ, യോഗ, ധ്യാനം, എന്നിവ ആരോഗ്യകാര്യങ്ങളിൽ നല്ല ഫലങ്ങൾ കൈവരിക്കാൻ സഹായിക്കും. പുതിയ കോഴ്സുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ഈ സമയ ദൈർഘ്യം നല്ലതായിരിക്കും, കാരണം ബുധന്റെ ഈ സ്ഥാനം വിഷയം ശരിയായി മനസിലാക്കാൻ സഹായിക്കും. പ്രണയവും ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ, സംസാരിക്കുമ്പോൾ വാക്കുകൾ വിവേകപൂർവ്വം ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്, അല്ലാത്തപക്ഷം ബന്ധത്തിൽ ചില ഉയർച്ച താഴ്ചകൾ അഭിമുഘീകരിക്കേണ്ടതായി വരും.

പരിഹാരം- ദിവസവും സൂര്യോദയസമയത്ത് ഓം നമോ ഭാഗവതേ വാസുദേവയ എന്ന മന്ത്രം 108 തവണ ചൊല്ലുക.

വൃശ്ചികം വാരഫലം വായിക്കൂ - വൃശ്ചികം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ധനു

ബുധൻ നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് സംക്രമിക്കും. ബുധന്റെ ഈ സംക്രമണം വ്യക്തികൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ബുധൻ നിങ്ങളുടെ തൊഴിൽ മേഖലയെ നിയന്ത്രിക്കുന്നതിനാൽ, ഉദ്യോഗസ്ഥർക്ക് ഈ കാലയളവിൽ പ്രമോഷൻ, ഉയർച്ച എന്നിവ ലാഭിക്കാൻ സാധ്യത കാണുന്നു. ബുധന്റെ ഈ സ്ഥാനം അവരുടെ നിരീക്ഷണവും സംഘടനാ കഴിവുകളും വർദ്ധിപ്പിക്കും, ഇത് അവരുടെ ചുമതലകളും പരിശ്രമങ്ങളും ശരിയായ രീതിയിൽ രൂപപ്പെടുത്താൻ സഹായിക്കും, അതിന്റെ ഫലമായി കാര്യക്ഷമതയും ഫലങ്ങളും വർദ്ധിക്കും. ഇത് മേലുദ്യോഗസ്ഥരുടെ പ്രോത്സാഹനത്തിനും അംഗീകാരത്തിനും ഇടയാക്കും. ഇത് പൊതുവെ ബിസിനസ്സ് വ്യക്തികൾക്ക് അനുകൂലമായ സമയമായിരിക്കും, പങ്കാളിത്ത ബിസിനസ്സ് വ്യക്തികൾക്ക് ഈ സമയത്ത് കൂടുതൽ ലാഭവും നേട്ടങ്ങളും കാണാൻ സാധ്യതയുണ്ട്. പ്രണയകാര്യങ്ങൾക്ക് ഈ സമയം അനുകൂലമാണ്. അടുത്ത ഘട്ടത്തിലേക്ക് അവരുടെ ബന്ധം കൊണ്ടുപോകാൻ താൽപ്പര്യമുള്ള രാശിക്കാർക്ക് വിവാഹ തീയതികൾ തീരുമാനിക്കാൻ കഴിയും. വിവാഹിതരായ രാശിക്കാർക്ക് അവരുടെ ബന്ധങ്ങളിൽ സംതൃപ്തിയും സന്തോഷവും അനുഭവപ്പെടും. ഈ കാലയളവിൽ വിദ്യാർത്ഥികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും, ഇത് അവരുടെ പഠനത്തിൽ മികച്ച ഫലങ്ങൾ നേടാൻ സഹായിക്കും.

പരിഹാരം- ദിവസവും ബുധ ഹോറ സമയത്ത് ബുധ മന്ത്രം ചൊല്ലുക.

ധനു വാരഫലം വായിക്കൂ - ധനു രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മകരം

ബുധൻ നിങ്ങളുടെ ആറാമത്തെ ഭാവത്തെ പ്രതിനിധീകരിക്കുന്ന മത്സരങ്ങൾ, ശത്രുക്കൾ, രോഗങ്ങൾ ഭാവത്തിലേക്ക് സംക്രമിക്കും. ഇത് ഉദ്യോഗാർത്ഥികൾക്ക് നല്ല ഫലങ്ങൾ നൽകും. ശത്രുക്കളെ മറികടക്കാൻ നിങ്ങൾക്ക് കഴിയും. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്നോ ധാരാളം പിന്തുണ ലഭിക്കും, അത് ജോലിസ്ഥലത്ത് ഉൽ‌പാദനക്ഷമത വർദ്ധിപ്പിക്കും. പുതിയ ജോലികൾ തേടുന്ന ഉദ്യോഗാര്ത്ഥികൾക്ക് ഇത് വളരെ നല്ല സമയമാണ്, അവർക്ക് ആവശ്യമുള്ള മേഖലകളിൽ നിരവധി അവസരങ്ങൾ ലഭിക്കും. ബിസിനസുകാർക്ക്, നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള വായ്പകൾ എടുക്കുന്നതിനെക്കുറിച്ച് നിങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ ഈ സമയം പ്രയോജനകരവും വിജയകരവുമായി ഭവിക്കും. കുടുംബത്തിന്റെ ഭാഗത്തു നിന്ന് നല്ല നേട്ടങ്ങൾ കൈവരും. നിയമപരമായ കാര്യങ്ങളോ കോടതി കേസുകളോ ഉണ്ടെങ്കിൽ ഈ കാലയളവിൽ നിങ്ങൾക്ക് അനുകൂലമായ ഫലം ലഭിക്കും. എന്നിരുന്നാലും, ഈ കാലയളവ് നിങ്ങളെ പ്രണയ കാര്യങ്ങളിൽ അൽപ്പം പ്രശ്നങ്ങൾ സൃഷ്ടിക്കാനും ഉണ്ടാവാം. അതിനാൽ, ഈസമയത്ത് നല്ല സമയം ചെലവഴിക്കുന്നത് ഏറ്റവും പ്രധാനമാണ്, കാരണം ഇത് അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും അവരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.മത്സര, സർക്കാർ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പരിശ്രമങ്ങൾ ഈ കാലയളവിൽ നല്ല ഫലങ്ങൾ കൈവരിക്കാൻ യോഗം കാണുന്നു. ഈ സമയത്ത് ഏതെങ്കിലും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വലിയ നേട്ടങ്ങൾ നൽകും.

പരിഹാരം- പശുക്കൾക്ക് പച്ച പുല്ല് നൽകുക.

മകരം വാരഫലം വായിക്കൂ - മകരം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കുംഭം

ബുധൻ നിങ്ങളുടെ അഞ്ചാം ഭാവത്തെ പ്രതിനിധീകരിക്കുന്ന ബുദ്ധി, സന്തതി, സ്നേഹം, പ്രണയം എന്നീ ഭാവത്തിൽ സ്ഥാനം പിടിക്കും, ഇത് ശുഭകരമായ ഫലങ്ങൾ നൽകും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ആശയങ്ങളും ചിന്തകളും ശ്രദ്ധേയമായ രീതിയിൽ നടപ്പിലാക്കാൻ കഴിയും. കൂടാതെ നിങ്ങളുടെ വരുമാനവും സമൃദ്ധിയും വർദ്ധിക്കുന്നതിന് ഇടയാകും. ബിസിനസുകാർ ഈ സമയം ലാഭം കൈവരിക്കാൻ കഴിയും. ഈ സമയത്ത് നിങ്ങൾ നിക്ഷേപങ്ങൾ നടത്തുന്നത് ഭാവിക്ക് വളരെ ഗുണം ചെയ്യും. വിവാഹിതരായ രാശിക്കാർക്ക് ഇത് വളരെ ശുഭകരമായ സമയമായിരിക്കും, അത് നിങ്ങളുടെ ഇണയിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ നിങ്ങൾക്ക് നല്ല പിന്തുണ ലഭിക്കുന്നത് കാണും. ബുധന്റെ ഈ സ്ഥാനം നിങ്ങൾക്ക് നല്ല രീതിയിൽ പെരുമാറാൻ കഴിയുകയും അത് ബന്ധം ശക്തിപ്പെടുത്തുന്നതിന് സഹായികമാകും. ഈസമയത്ത് മാതാപിതാക്കൾ അവരുടെ കുട്ടികളുടെ പുരോഗതിയിൽ സന്തോഷിക്കും. ഈ സംക്രമണം വിദ്യാർത്ഥികൾക്ക് കഠിനമായ വിഷയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിക്കും. അതിന്റെ ഫലമായി അവർ അവരുടെ പഠ നത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കും. നിങ്ങൾക്ക് അടിവയറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടാവാം. അതിനാൽ, നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുന്നതും ശാരീരിക വ്യായാമവും ചെയ്യേണ്ടതാണ്.

പരിഹാരം- സരസ്വതി ദേവിക്ക് പൂജസമർപ്പിക്കുക.

കുംഭം വാരഫലം വായിക്കൂ - കുംഭം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മീനം

ബുധൻ നിങ്ങളുടെ നാലാമത്തെ ഭാവത്തെ പ്രതിനിധാനം ചെയ്യുന്ന സന്തോഷം, അമ്മ, വീട്, ആഡംബരങ്ങൾ, സുഖസൗകര്യങ്ങൾ എന്നിവയിലേക്ക് സംക്രമിക്കുന്നു. ബുധന്റെ ഈ സംക്രമണം നിങ്ങളുടെ കുടുംബജീവിതത്തിന് നല്ല ഫലങ്ങൾ നൽകും. കുടുംബത്തിൽ സന്തോഷവും സൗഹാർദ്ദപരമായ അന്തരീക്ഷവും നിലനിൽക്കും. എല്ലാ കുടുംബാംഗങ്ങളിലും ഐക്യം ഉണ്ടാകും, കൂടാതെ മനഃസമാധാനവും നൽകും. നാലാമത്തെ ഭാവം സുഖസൗകര്യങ്ങളെ പ്രതിനിധീകരിക്കുന്നു എന്നതിനാൽ ഉദ്യോഗ കാര്യങ്ങൾ അനുകൂലമായാലും ചില അലസത നിങ്ങൾക്ക് അനുഭവപ്പെടും. ഈ കാലയളവിൽ വിജയിക്കാൻ ജാഗ്രതയും അവബോധവും കാത്തു സൂക്ഷിക്കേണ്ടത് ആവശ്യമാണ്. ഈ സമയത്ത് അമ്മയുമായുള്ള ബന്ധം മെച്ചപ്പെടും. വാഹനത്തിനോ സ്വത്തിനോ ആയി ചില നിക്ഷേപം നടത്താൻ നിങ്ങൾക്ക് കഴിയും. എന്നിരുന്നാലും, അത്തരം കാര്യങ്ങൾ തീരുമാനിക്കുമ്പോൾ ശ്രദ്ധിക്കുക. നിങ്ങളുടെ ജീവിത പങ്കാളിയ്ക്ക് അവരുടെ ജോലിസ്ഥലത്ത് അനുകൂലമായി വർത്തിക്കും. ഇത് കുടുംബത്തിൽ സന്തോഷം നൽകും. ഈ സന്തോഷകരമായ സമയത്ത് നിങ്ങളുടെ പങ്കാളിയെ കുറിച്ചുള്ള അഭിമാനം പരസ്യമായി പ്രകടിപ്പിക്കുകയാണെങ്കിൽ ഇത് നിങ്ങളുടെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും.

പരിഹാരം- ദിവസവും തുളസി ചെടിയെ പൂജിക്കുക.

മീനം വാരഫലം വായിക്കൂ - മീനം രാശിയുടെ അടുത്ത ആഴ്ചയിലെ ജ്യോതിഷ അവലോകനം

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 399/-

Brihat Horoscope

AstroSage on MobileAll Mobile Apps

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com
Call NowTalk to
Astrologer
Chat NowChat with
Astrologer