ഉത്രാടം നക്ഷത്ര ഫലങ്ങൾ
നിങ്ങൾ സംസ്കാരമുള്ളവനും, ഹൃദയത്താൽ പരിശുദ്ധനും, കൂടാതെ മൃദു-ഭാഷിയുമാണ്. നിങ്ങളുടെ മുഖത്ത് ഒരു നിഷ്കളങ്കത കാണുവാൻ കഴിയും. നിങ്ങളുടെ സാമൂഹികാവസ്ഥ തീർത്തും നല്ലതാണ് കൂടാതെ വളരെയധികം ആഡംബരം നിങ്ങൾ ഇഷ്ടപ്പെടുന്നില്ല. വസ്ത്രങ്ങളുടെ കാര്യത്തിൽ വരുമ്പോൾ, നിങ്ങൾ ലളിതമായിരിക്കുവാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ധർമ്മിഷ്ഠനാണ് കൂടാതെ മറ്റുള്ളവരെ ബഹുമാനിക്കുകയും ചെയ്യും. നിങ്ങളുടെ പ്രകൃതം ഗൂഢമാണ്. അതുകൊണ്ട് നിങ്ങളെ ആദ്യ കണ്ടുമുട്ടലിൽ തന്നെ വിലയിരുത്തുവാൻ പ്രയാസമാണ്. നിങ്ങളുടെ കണ്ണുകൾക്ക് ഒരു തിളക്കം ഉണ്ടാകും കൂടാതെ മുഖത്ത് ഒരു മറുകും ഉണ്ടാകും. നിങ്ങൾ എല്ലാക്കാര്യങ്ങളും നിങ്ങളുടെ എല്ലാ സത്യസന്ധതയും ഉപയോഗിച്ച് ചെയ്യുന്നു കൂടാതെ അവ നിങ്ങളുടെ ചിന്തകൾക്ക് വ്യക്തവുമാണ്. നിങ്ങൾ ആരേയും ചതിക്കുകയോ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടാക്കുകയോ ചെയ്യുകയില്ല. ഹൃദയം കൊണ്ട് വളരെയധികം ശുദ്ധനാകയാൽ, ചില സമയങ്ങളിൽ നിങ്ങൾ ഗൗരവകരമായ പ്രശ്നങ്ങളിൽ കുരുങ്ങും. നിങ്ങൾ ആരേയും എളുപ്പത്തിൽ വിശ്വസിക്കുകയില്ല, എന്നാൽ ഒരിക്കൽ നിങ്ങൾ വിശ്വസിക്കുവാൻ തുടങ്ങിയാൽ, നിങ്ങൾ അവർക്കായി എന്തും ചെയ്യും. നിങ്ങൾ ഒരു സുഖ ജീവിതം ആഗ്രഹിക്കുന്നു കൂടാതെ ഒരു തീരുമാനവും ധൃതിപ്പെട്ട് എടുക്കാറില്ല. നിങ്ങൾ ഒരാളെ വിശ്വസിച്ചാൽ, നിങ്ങൾ അവരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കും. നിങ്ങൾക്ക് ആരോടെങ്കിലും വിദ്വേഷം തോന്നിയാൽ, നിങ്ങൾ പരുക്കൻ വാക്കുകൾ ഉപയോഗിക്കുകയില്ല അതുപോലെ തന്നെ നിങ്ങളുടെ അതൃപ്തി എതിരാളിയോട് കാണിക്കുകയുമില്ല.നിങ്ങൾക്ക് ആത്മീയതയിലും താത്പര്യമുണ്ട്. ജപം, തപം, വ്രതം എന്നിവ നിങ്ങളെ ജീവിത്തിൽ വിജയിയാക്കും. ഒരിക്കൽ നിങ്ങൾ ആത്മീയ പാതയിൽ സഞ്ചരിച്ച് തുടങ്ങിയാൽ, എല്ലാ ബന്ധനങ്ങളും ഭൗതികമായ ജീവിത വസ്തുക്കളും വിരസമാണെന്ന് നിങ്ങൾക്ക് അനുഭവപ്പെടുവാൻ തുടങ്ങും. കഠിന പരിശ്രമശാലിയായതിനാൽ, നിരന്തരം ജോലിചെയ്യുന്നതിൽ നിങ്ങൾ വിശ്വസിക്കുന്നു. വിദ്യാഭ്യാസമായാലും ജോലിയായാലും, നിങ്ങൾ എല്ലാവരേക്കാളും മുന്നിൽ നിൽക്കുവാൻ ആഗ്രഹിക്കുന്നു. കുട്ടിക്കാലം മുതൽക്കു തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ നിങ്ങൾക്ക് ഏറ്റെടുക്കേണ്ടതായി വരാം. എന്നിരുന്നാലും, ആ യൗവന കാലത്ത് നിങ്ങൾക്ക് ധാരാളം വിനോദകരമായ കാര്യങ്ങൾ ഉണ്ടാകും. ഏതൊരു പ്രശ്നത്തിലും നിങ്ങൾ ശ്രദ്ധാലുവായിരിക്കണം. ഏതെങ്കിലും പങ്കാളിത്തത്തിൽ ഉൾപ്പെടുന്നതിന് മുൻപ്, ആ വ്യക്തിയെ നന്നായി അറിയുക; അല്ലെങ്കിൽ നിങ്ങൾക്ക് ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. 38ആമത്തെ വയസ്സിനു ശേഷം, നിങ്ങൾക്ക് എല്ല്ലായിടത്തു നിന്നും വിജയം ലഭിക്കും. നിങ്ങളുടെ ജീവിത പങ്കാളി ഉത്തരവാദിത്വമുള്ളയാളും സ്നേഹനിധിയുമായിരിക്കും; എന്നാൽ അവന്റെ/അവളുടെ ആരോഗ്യം നിങ്ങളുടെ ഉത്കണ്ഠയ്ക്ക് കാരണമാകും. കണ്ണുകളും ആമാശയവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ആയതിനാൽ, ഈ ദിശയിൽ ശ്രദ്ധയോടെയിരിക്കുക. നിങ്ങൾക്ക് ആകർഷകമായ രൂപമുണ്ടാകും, എന്നാൽ നിങ്ങൾ പ്രകൃതത്താൽ നിർബന്ധബുദ്ധിയാകും. അപ്രധാന വാദപ്രതിവാദങ്ങൾ ഒഴിവാക്കേണ്ടതാണ്. നിങ്ങൾക്ക് ഉയർന്ന വിദ്യാഭ്യാസമുണ്ടാകും കൂടാതെ അധ്യാപനത്തിൽ അല്ലെങ്കിൽ ബാങ്കിങ്ങിൽ നിങ്ങൾക്ക് പ്രത്യേകമായ വിജയം ലഭിക്കുകയും ചെയ്യും.
വിദ്യാഭ്യാസം & വരുമാനം
നിങ്ങളുടെ അനുകൂല തൊഴിൽ മേഖലകളാണ് ലക്ചറർ അല്ലെങ്കിൽ പ്രഭാഷകൻ; പുരോഹിതൻ; ആഖ്യതാവ്;ജ്യോത്സ്യൻ;വക്കീൽ; ജഡ്ജ്;പൊതു സേവകൻ; സൈക്കോളജി; മിലിറ്ററി - സംബന്ധമായ ജോലി; മൃഗസംരക്ഷണം; ഗുസ്തിക്കാരൻ; ബോക്സർ;ജൂഡോ;കരാട്ടേ;കായികാഭ്യാസി;അധ്യാപകൻ; സെക്യൂരിറ്റി വകുപ്പ്;അംഗരക്ഷകൻ; ആത്മീയ വൈദ്യൻ;രാഷ്ട്രീയക്കാരൻ;ബിസിനസ്;ബാങ്കിങ്ങ്; മുതലായവ.
കുടുംബ ജീവിതം
നിങ്ങളുടെ കുടുംബ ജീവിതം നല്ലതായിരിക്കും, എന്നാൽ ജീവിത പങ്കാളിയെ കുറിച്ചുള്ള സമ്മർദ്ദം നിങ്ങളെ നിരന്തരം ശല്യം ചെയ്തുകൊണ്ടിരിക്കും. പങ്കാളി നല്ല പ്രകൃതമുള്ളയാളും സഹകരണ മനോഭാവമുള്ള വ്യക്തിയുമായിരിക്കും. നിങ്ങളുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കും, എന്നാൽ അവരുമായി ചില പിണക്കങ്ങൾക്ക് സാധ്യതയുണ്ട്.