മകം നക്ഷത്ര ഫലങ്ങൾ
നിങ്ങൾ ആകർഷണീയമായ വ്യക്തിത്വത്തിന് ഉടമയും കൂടാതെ എവിടെ പോയാലും, നിങ്ങൾ നിങ്ങളുടെ പ്രാമുഖ്യം നിലനിർത്തും. നിങ്ങൾ ഏതിന്റെയെങ്കിലും ഉത്തരവാദിത്വം ഏൽക്കുകയാണെങ്കിൽ, അത് എത്രയും പെട്ടെന്ന് ചെയ്യുവാൻ നിങ്ങൾ ശ്രമിക്കും കാരണം നിങ്ങൾ കർമ്മോദ്യുക്തനും കഠിനാധ്വാനിയുമാണ്. ജോലി ചെയ്യുവാനായി നിങ്ങൾക്ക് സുനിശ്ചിതമായ രീതിയുണ്ട്. അതിനാലാണ്, ചില സമയങ്ങളിൽ നിങ്ങളുടെ പ്രവൃത്തി ആളുകളെ അതിശയിപ്പിക്കുന്നത്. നിങ്ങൾ വളരെ ആത്മാഭിമാനമുള്ള വ്യക്തിയാണ്, അതിൽ നിങ്ങൾ വിട്ടുവീഴ്ച്ച കാണിക്കില്ല. നിങ്ങളുടെ ആത്മാഭിമാനം സംരക്ഷിക്കുവാനായി നിങ്ങൾ എന്തും ചെയ്യുവാൻ ശ്രമിക്കുകയും നല്ലതുപോലെ ആലോചിച്ചതിനു ശേഷമേ എല്ലാ കാര്യങ്ങളും ചെയ്യുകയുമുള്ളൂ. ദൈവത്തിലേക്ക് വരുമ്പോൾ, നിങ്ങൾ വലിയ വിശ്വാസിയാണ്. സർക്കാരോ അല്ലെങ്കിൽ ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകളോ ആയി നിങ്ങൾ അഗാധമായ ബന്ധം പുലർത്തും. മാത്രമല്ല, സമൂഹത്തിലെ ഉന്നതരുമായി നിങ്ങൾക്ക് ബന്ധമുണ്ടായേക്കും. ഈ ബന്ധങ്ങൾ വഴി നിങ്ങൾക്ക് നല്ല പ്രയോജനങ്ങളും ഉണ്ടാകും. നിങ്ങൾ മൃദുഭാഷിയും ശാസ്ത്രസംബന്ധിയായ വിഷയങ്ങളിൽ ആധിപത്യം ഉണ്ടായിരിക്കുകയും ചെയ്യും. മാത്രമല്ല, വ്യത്യസ്ത കലകളിൽ നിങ്ങൾ താത്പര്യവാൻ ആണ്. നിങ്ങളുടെ ശാന്ത സ്വഭാവം, സ്വച്ഛതയുള്ള ജീവിതം കൂടാതെ സാമർത്ഥ്യം എന്നിവയാൽ നിങ്ങൾ സമൂഹത്തിൽ ആദരിക്കപ്പെടുന്നു. കോപിക്കുന്നത് നിങ്ങൾ ഒഴിവാക്കണം. എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ചാണെങ്കിൽ, സത്യത്തിനു നിരക്കാത്തതൊന്നും ചെയ്യുവാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല. നിങ്ങളുടെ പെരുമാറ്റത്താൽ ആരും അസ്വസ്ഥരാകാതിരിക്കുവാൻ നിങ്ങൾ പരമാവധി ശ്രമിക്കുന്നു. നിങ്ങൾ കാരണം ആരെങ്കിലും വ്യാകുലപ്പെടുന്നുണ്ടെന്ന് തോന്നുകയാണെങ്കിൽ, നിങ്ങൾ ഉടൻ തന്നെ മാപ്പ് അപേക്ഷിക്കും. സ്വതാത്പര്യത്തെ കുറിച്ചാണെങ്കിൽ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ആളുകൾക്കായി എപ്പോഴും നിങ്ങൾ എന്തെങ്കിലുമൊക്കെ ചെയ്യുവാൻ ശ്രമിച്ചുകൊണ്ടേ ഇതിക്കും. ബിസിനസ്സിലും ജോലിയിലും അതിരുകടന്ന ആത്മാർത്ഥതയാൽ നിങ്ങൾക്ക് നഷ്ടങ്ങൾ സംഭവിച്ചേക്കാം. ധനികരുടേയും ശക്തരുടേയും സഹായത്താൽ നിങ്ങൾ എല്ലാവരും ജീവിതത്തിൽ സുഖസമൃദ്ധി സ്വരൂപിക്കുന്നതിൽ വിജയിക്കും. എന്നിരുന്നാലും, അധികാരത്തിന്റെ അഹംഭാവത്താൽ നിങ്ങൾക്ക് മാറി താമസ്സിക്കേണ്ടതായി വരും. നിങ്ങൾക്ക് ഭൗതിക സമ്പത്ത് സ്വരൂപിക്കുവാൻ താത്പര്യപ്പെടുകയും, എന്നാൽ നിങ്ങൾക്ക് ആത്മീയവും മതപരമായ കാര്യങ്ങളിലും വളരെയധികം താത്പര്യമുണ്ട്. ആദർശവാദിയും സത്യസന്ധനുമായി ഇരിക്കുക എന്നത് നിങ്ങളുടെ സവിശേഷതയാണ്. മാത്രമല്ല, നിങ്ങൾ സംസ്കാരത്തേയും, പാര്യമ്പരത്തേയും മുതിർന്നവരേയും ബഹുമാനിക്കുന്നു. ലഭ്യമായ സൗകര്യങ്ങൾ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുകയും കൂടാതെ നിങ്ങൾക്ക് ധാരാളം ജോലിക്കാരും ഉണ്ടാകും. നിങ്ങളുടെ കീഴിൽ ജോലി ചെയ്യുന്നവർ നിങ്ങളുടെ അനുകമ്പാർഹവും ആദരണീയവുമായ വശങ്ങൾക്ക് സാക്ഷ്യം വഹിക്കും. സമ്പത്തിനേയും വസ്തുവകകളേയും കുറിച്ചാകുമ്പോൾ നിങ്ങൾ വളരെ സമർഥനാകുവാൻ ശ്രമിക്കും. സാമ്പത്തികത്തെ കുറിച്ചാണെങ്കിൽ, നിങ്ങളുടെ എല്ലാ ഊർജ്ജവും അതിലേക്ക് ചെലുത്തുകയും, അത് നിങ്ങളെ വിജയിപ്പിക്കുകയും ചെയ്യും. വിവിധ വിഷയങ്ങളിൽ നിങ്ങൾ നിപുണനാണ്. മാത്രമല്ല, നിങ്ങൾക്ക് സാമൂഹിക സേവനങ്ങളിലും താത്പര്യം ഉണ്ടാകും. അതിനാലാണ് അതുപോലെയുള്ള ജോലികളിൽ നിങ്ങൾ വളരെ അത്യുത്സാഹത്തോടെ പങ്കെടുക്കുന്നത്. മറ്റുള്ളവരുടെ ജോലിയിൽ പ്രതിബന്ധം സൃഷ്ടിക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടമല്ല. അതിനാൽ, നിങ്ങൾക്ക് ഗുപ്തമായ ശത്രുക്കളും ഉണ്ടായേക്കും. സൗഹൃദത്തെ കുറിച്ചാണെങ്കിൽ, നിങ്ങൾക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടാവുകയില്ല. എന്നാൽ, ആ കുറച്ച് ആളുകൾ നിങ്ങളുടെ ജീവിതത്തിൽ വളരെ പ്രധാന്യം അർഹിക്കുന്നു. നിങ്ങളുടെ വ്യക്തിത്വം വളരെ മനോഹരവും ആകർഷണീയവുമാണ്; കൂടാതെ സ്വാർത്ഥതയില്ലാതെ ആളുകളെ സേവിക്കുക എന്നത് നിങ്ങളുടെ സ്വഭാവത്തിലുള്ളതാണ്. നേർവഴിയിൽ പോവുക എന്നത് നിങ്ങളുടെ സവിശേഷതയും കരുത്തും കൂടിയാണ്.
വിദ്യാഭ്യാസം & വരുമാനം
നിങ്ങൾക്ക് സമ്പത്തും സേവകരും ഉണ്ടാകും. നിങ്ങൾക്ക് അനുകൂലമായ തൊഴിലുകളാണ് ചരിത്ര വസ്തുക്കളുടെ ബിസിനസ്;ദേശീയ തലത്തിൽ ഉയർന്ന ഉദ്യോഗസ്ഥൻ; വലിയ ബിസിനസ്സുകാരൻ; വക്കീൽ; ജഡ്ജ്; രാഷ്ട്രീയക്കാരൻ; ലക്ചറർ; കലാകാരൻ; ജ്യോത്സ്യൻ; ഇന്റീരിയർ ഡിസൈനർ അല്ലെങ്കിൽ ആർക്കിടെക്റ്റ്; ഭരണകർത്താവ്; സ്ഥാപനത്തിന്റെ ഡയറക്ടർ; പുരാതന നാഗരികതയും സംസ്കാരവും സംബന്ധമായ ബിസിനസ്;മുതലായവ.
കുടുംബ ജീവിതം
നിങ്ങൾ സന്തോഷപ്രദവും ആനന്ദകരവുമായ ജീവിതം നയിക്കും. മാത്രമല്ല, നിങ്ങളുടെ കുട്ടികൾ ഭാഗ്യശാലികളുമായിരിക്കും. നിങ്ങളുടെ ജീവിത പങ്കാളി വളരെ ബുദ്ധിശാലിയും ദൈനംദിന ജോലികളിൽ സമർത്ഥരും ആയിരിക്കും. കുടുംബത്തിന്റെ എല്ലാ ആവശ്യകതകളും അവൻ/അവൾ നിറവേറ്റും.