കാർത്തിക നക്ഷത്ര ഫലങ്ങൾ
നിങ്ങൾ ഒരു നല്ല ഉപദേഷ്ടാവും ശുഭാപ്തി വിശ്വാസക്കാരനുമാണ്. മര്യാദയായി പെരുമാറുകയും സഭ്യമായ ജീവിതം നയിക്കുകയും ചെയ്യുക എന്നത് നിങ്ങളുടെ പ്രത്യേകതയാണ്. നിങ്ങളുടെ മുഖം വളരെ ആകർഷകമായി കാണപ്പെടുകയും കൂടാതെ നിങ്ങൾ നടക്കുന്നത് വളരെ വേഗത്തിലുമായിരിക്കും. ഇംഗ്ലീഷിലെ ക്രിട്ടിക്കൽ എന്ന പദം കൃത്തികയിൽ നിന്നാണ് ഉദ്ഭവിച്ചത്. അതിനാൽ, വകതിരിവോടെ ആളുകളുടെ കുറവുകൾ കണ്ടുപിടിക്കുകയും അത് ശരിപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്യുക എന്നത് നിങ്ങളുടെ ഒരു പ്രത്യേക ഗുണമാണ്. കൂടാതെ, ഏതൊരു ജോലിയുടെ ഉദ്ധിഷ്ടഫലം വിശകലനം ചെയ്യുകയും അതിൽ മറഞ്ഞിരിക്കുന്ന ഗുണദോഷങ്ങളെ കണ്ടുപിടിക്കുകയും ചെയ്യുന്നതിൽ നിങ്ങൾ വിദഗ്ദ്ധനാണ്. നിങ്ങൾ വാക്കിന് വിലകല്പിക്കുന്ന വ്യക്തിയാണ് മാത്രമല്ല സാമൂഹിക സേവനങ്ങളിൽ നിങ്ങൾ താത്പര്യം കാണിക്കുകയും ചെയ്യും. പേരും പ്രശസ്തിയെയും കുറിച്ചാണെങ്കിൽ, നിങ്ങൾ അതൊന്നും അത്ര കാര്യമാക്കുന്നില്ല കൂടാതെ മറ്റാരിൽ നിന്നും നിങ്ങൾ സഹായങ്ങൾ കൈപ്പറ്റുവാൻ ആഗ്രഹിക്കുന്നുമില്ല. എല്ലാ കാര്യങ്ങളും സ്വയം ചെയ്യുന്നതിൽ നിങ്ങൾ വിശ്വസിക്കുന്നു. മാത്രമല്ല, സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടണമെന്ന് നിങ്ങൾക്ക് അറിയില്ല കൂടാതെ നിങ്ങളുടെ തീരുമാനങ്ങളിൽ തന്നെ നിങ്ങൾ ഉറച്ചു നിൽക്കുകയും ചെയ്യുന്നു. പുറമെ നിങ്ങൾ വളരെ കർക്കശക്കാരനായി കാണപ്പെടും, പക്ഷെ ഒരുപാട് സ്നേഹം, വാത്സല്യം കൂടാതെ സഹാനുഭൂതി എന്നിവ നിങ്ങളുടെ ഉള്ളിൽ ഒളിഞ്ഞിരിപ്പുണ്ട്. നിങ്ങൾക്ക് ദേഷ്യം വരുമ്പോൾ, അത് അച്ചടക്കത്തെ കാത്തുസൂക്ഷിക്കുക എന്നതിനു മാത്രമാണ്. ആരേയും ഭയപ്പെടുത്തുവാൻ നിങ്ങൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇതിനു പുറമേ, നിങ്ങൾക്ക് ആദ്ധ്യാത്മികതയിലും താത്പര്യം ഉണ്ടാകും. നിങ്ങൾ ജപം, തപം, വ്രതം മുതലായവ അനുഷ്ഠിച്ചുകൊണ്ട് മതാത്മകമായ ജീവിതത്തിൽ പുരോഗതി സൃഷ്ടിക്കും. ആദ്ധ്യാത്മീകതയുടെ പാതയിൽ പോകുവാൻ നിങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ, പിന്നെ ഈ ലോകത്തിലെ ഒന്നിനും നിങ്ങളെ തടയുവാൻ കഴിയില്ല. ഒരു കഠിനാധ്വാനി എന്ന നിലയിൽ, എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ, അല്ലെങ്കിൽ ബിസിനസ്സ് എന്നീ ഏതു മേഖലയിലായാലും, മറ്റുള്ളവരെക്കാളും മുന്നിട്ടുനിൽക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു. തോൽക്കുന്നതോ അല്ലെങ്കിൽ പിന്നിലാകുന്നതോ നിങ്ങൾക്ക് സഹിക്കുവാൻ കഴിയില്ല. അത്യധികം സത്യസന്ധനായതിനാൽ, നിങ്ങൾ വഞ്ചിക്കപ്പെട്ടേക്കാം. കഴിയുന്നത്ര നിങ്ങൾ ജന്മസ്ഥലത്തു നിന്നും അകന്ന് താമസ്സിക്കുകയാണെങ്കിൽ, അത് നിങ്ങൾക്ക് കൂടുതൽ നേട്ടകരമാകും. മറ്റുള്ളവരുടെ പ്രശ്നങ്ങൾക്ക് ഫലപ്രദമായ നിർദ്ദേശങ്ങൾ നൽക്കുവാനുള്ള കഴിവ് നിങ്ങൾക്ക് ഉണ്ട്. പേര്, പ്രശസ്തി, സമൃദ്ധി എന്നിവയെ കുറിച്ചാണെങ്കിൽ, ആരുടേയും കൃപയോടെയൊ അല്ലെങ്കിൽ തെറ്റായ വഴിയിലൂടെയൊ നിങ്ങൾക്ക് ഇവ വേണമെന്നില്ല. പണം സമ്പാദിക്കുവാൻ നിങ്ങൾക്ക് സവിശേഷമായ കഴിവുണ്ട് കൂടാതെ കഠിനാധ്വാനത്തിലൂടെ ഏതൊരു ലക്ഷ്യത്തെയും കരസ്തമാക്കുക എന്നത് നിങ്ങളുടെ ശീലമാണ്. നിങ്ങളുടെ പൊതുജീവിതവും ശ്രേഷ്ഠമായിരിക്കും. നിങ്ങൾ ആകർഷണീയനായി കാണപ്പെടുകയും പരിശുദ്ധി ഇഷ്ടപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ ജീവിതത്തെ കുറിച്ചാകുമ്പോൾ, എല്ലാം നിങ്ങളുടെ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും കുറിച്ചുള്ളതാണ്. സംഗീതത്തോടും കലകളോടും നിങ്ങൾക്ക് പ്രത്യേകമായ താത്പര്യം ഉണ്ടാകും. മാത്രമല്ല, നിങ്ങൾക്ക് വളരെ നല്ലതുപോലെ മറ്റുള്ളവരെ പഠിപ്പിക്കുവാനും കഴിയും.
വിദ്യാഭ്യാസം & വരുമാനം
നിങ്ങൾ സാധാരണയായി നിങ്ങളുടെ ജന്മസ്ഥലത്ത് തങ്ങുകയില്ല ജോലിക്കായി വ്യത്യസ്ത സ്ഥലങ്ങളിലേക്ക് നീങ്ങി കൊണ്ടേയിരിക്കും. ഫാർമസിസ്റ്റ്; എഞ്ചിനീയറിങ്ങ്; അഭിഭാഷകൻ; നീതിപതി; സൈനികൻ; പോലീസ് അല്ലെങ്കിൽ സെക്യൂരിറ്റി ഫോഴ്സ്; ഫയർ ബ്രിഗേഡ് ഓഫീസർ; ബേബി കെയർ യൂണിറ്റ്; അനാഥാലയ സംബന്ധമായ തൊഴിൽ; വ്യക്തിത്വ വികസനവും ആത്മവിശ്വാസം കെട്ടിപ്പെടുത്തുന്നത് സംബന്ധമായ ജോലികൾ; ആത്മീയ ഗുരു അല്ലെങ്കിൽ പ്രഭാഷകൻ; മധുരപലഹാര നിർമ്മാണശാല, ബേക്കറി, വെൽഡിംഗ്, ലോഹപ്പണി പോലുള്ള തീയുമായി ബന്ധപ്പെട്ട ബിസിനസ്സുകൾ; തുന്നൽ-എംബ്രോയിഡറി ചെയ്യൽ, തയ്യൽപ്പണി, മൺപാത്രങ്ങൾ അല്ലെങ്കിൽ ചീനക്കളിമണ്ണ് സാധനങ്ങൾ ഉണ്ടാക്കൽ, കൂടാതെ തീ അല്ലെങ്കിൽ മുനയുള്ള ഉപകരണങ്ങൾ കൊണ്ടുള്ള എല്ലാ ജോലികളും എന്നീ ചില പ്രൊഫഷനുകൾ നിങ്ങൾക്ക് ഭാഗ്യകരമായിരിക്കാം.
കുടുംബ ജീവിതം
നിങ്ങളുടെ വിവാഹ ജീവിതം സന്തോഷകരമായിരിക്കും. ജീവിതപങ്കാളി കഴിവുള്ളതും, പ്രതിജ്ഞാബദ്ധതയുള്ളതും, പാതിവ്രത്യമുള്ളതും, ഗൃഹോചിതവുമായിരിക്കും. ഗൃഹത്തിൽ ഇത്രയും മനോഹരമായ അന്തരീക്ഷമാണെങ്കിൽ പോലും, നിങ്ങളുടെ ജീവിതപങ്കാളിയുടെ ആരോഗ്യസ്ഥിതി ഉത്കണ്ഠയുണ്ടാക്കുന്ന ഒരു വിഷയമായിരിക്കും. നിങ്ങളുടെ ജീവിത പങ്കാളിക്ക് നിങ്ങളെ മുൻപരിചയം ഉണ്ടായിരിക്കാം. പ്രേമവിവാഹത്തിനുള്ള നല്ല സാധ്യതയുമുണ്ട്. മാതാവുമായി നിങ്ങൾക്ക് പ്രത്യേക അടുപ്പമുണ്ടാവുകയും നിങ്ങളുടെ കൂടപ്പിറപ്പുകളെക്കാളും കൂടുതൽ സ്നേഹം നിങ്ങൾക്ക് മാതാവിൽ നിന്നും ലഭിക്കുകയും ചെയ്യും. നിങ്ങളുടെ 50കൾ വരെ ജീവിതം കഠിനകരമായിരിക്കുവാനുള്ള സാധ്യതകളുമുണ്ട്. എന്നാൽ 50 മുതൽ 56ആം വയസുവരെ കാര്യങ്ങൾ ആശ്ചര്യജനകമായിരിക്കും.
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
AstroSage TVSubscribe
- Horoscope 2026
- राशिफल 2026
- Calendar 2026
- Holidays 2026
- Shubh Muhurat 2026
- Saturn Transit 2026
- Ketu Transit 2026
- Jupiter Transit In Cancer
- Education Horoscope 2026
- Rahu Transit 2026
- ராசி பலன் 2026
- राशि भविष्य 2026
- રાશિફળ 2026
- রাশিফল 2026 (Rashifol 2026)
- ರಾಶಿಭವಿಷ್ಯ 2026
- రాశిఫలాలు 2026
- രാശിഫലം 2026
- Astrology 2026



