രാശിഫലം 2022 - വാർഷികം രാശിഫലം പ്രവചനങ്ങൾ
ആസ്ട്രോസേജ് രാശിഫലം 2022 വേദ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് വരാനിരിക്കുന്ന കാര്യങ്ങൾക്കായി തയ്യാറായിരിക്കാനും നിങ്ങളുടെ അവസരങ്ങളും വെല്ലുവിളികളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസ്സിലാക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു. ലോകത്തിലെ ഒന്നാം നമ്പർ ഓൺലൈൻ ജ്യോതിഷ പോർട്ടലായ ആസ്ട്രോസേജ്, നിങ്ങൾക്ക് വിശദമായ രാശിഫലം സമർപ്പിക്കുന്നു, ഇത് നക്ഷത്രങ്ങളുടെ സ്വാധീനം, ഗ്രഹ സംക്രമണം, ചലനങ്ങൾ, സംയോജനങ്ങൾ, നിങ്ങളുടെ ജീവിതത്തിലെ അതിന്റെ സ്വാധീനവും മനസിലാക്കാം.
Read Rashiphalam 2023 here
എല്ലാ രാശികളുടെയും വേദ ജ്യോതിഷത്തെ അടിസ്ഥാനമാക്കി 2022 ലെ പ്രവചനങ്ങൾ വായിക്കാം.
മേട രാശിഫലം 2022
മേട രാശിഫലം 2022 പ്രകാരം മാസത്തിന്റെ അവസാന പകുതിയിൽ, അതായത് ജനുവരി 16, ചൊവ്വ എന്ന ഗ്രഹം നിങ്ങളുടെ രാശിയിൽ വസിക്കും, അത് സാമ്പത്തിക കാഴ്ചപ്പാടിൽ നിന്ന് അനുകൂലമായി മാറും. ഈ സംക്രമണം മേട രാശിക്കാർക്ക് ജീവിതത്തിൽ അനുകൂലമായ ഫലങ്ങളുടെ ഒരു തരംഗം കൊണ്ടുവരും. മീന രാശിയിൽ വ്യാഴത്തിന്റെ സംക്രമണം ഏപ്രിൽ 13 ന് നടക്കും ഇത് നിങ്ങളുടെ പാഠ്യ പരിശ്രമങ്ങളിൽ വിജയിക്കാൻ സഹായിക്കും. ഈ വർഷം മുഴുവനും ശനിയുടെ ഗ്രഹം വർഷത്തിന്റെ കൂടുതലും നിങ്ങളുടെ പത്താം ഭാവത്തിൽ ഉള്ളതിനാൽ, വിജയം നേടുന്നതിന് മുമ്പത്തേതിനേക്കാൾ കഠിനാധ്വാനം ചെയ്യേണ്ടതാണ്.
രാശിഫലം അനുസരിച്ച് 2022 വർഷാരംഭം ഈ രാശിയിലെ പ്രണയ രാശിക്കാർക്ക് ജീവിതത്തിൽ ചില വെല്ലുവിളികൾ അനുഭവപ്പെടും. 2022 -ന്റെ ആരംഭം മുതൽ മാർച്ച് വരെ ശനിയും ബുധനും കൂടിച്ചേരുമ്പോൾ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. മേയ് പകുതി മുതൽ ഓഗസ്റ്റ് വരെ മീനരാശിയിൽ ചൊവ്വയുടെ സംക്രമണത്തിന്റെ ഫലമായി നിങ്ങൾക്ക് ദഹനപരമായപ്രശ്നങ്ങൾ അനുഭവപ്പെടാം. നിങ്ങൾ പ്രത്യേക മുൻകരുതലുകൾ എടുക്കുകയും നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഒരു നിയന്ത്രണം വെക്കുകയും ചെയ്യേണ്ടതാണ്. ആഗസ്റ്റ് മാസത്തിലെ ചൊവ്വയുടെ ഭാവം നിങ്ങളുടെ കുടുംബ ജീവിതത്തിൽ ഉയർച്ച-താഴ്ചയ്ക്ക് വഴിവെക്കും.
മേട രാശിഫലം വിശദമായി വായിക്കൂ - മേട രാശിക്കാരുടെ വാർഷിക ഫലം 2022
ഇടവ രാശിഫലം 2022
ഇടവം രാശിഫലം 2022 പ്രകാരം രാശിക്കാർക്ക് ഈ വർഷം ജീവിതത്തിന്റെ വിവിധ വശങ്ങളിൽ ശരാശരി ഫലങ്ങൾ ലഭിക്കും. ധനുരാശിയിൽ ജനുവരി 16 ന് ചൊവ്വയുടെ സംക്രമണത്തോടെ, ഭാഗ്യം നിങ്ങളെ അനുകൂലിക്കും. ഔദ്യോഗിക മേഖലയിൽ നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ രാശിയിൽ നിന്ന് ശനി പത്താം ഭാവത്തിൽ നിൽക്കുന്നതിനാൽ, ഒന്നിലധികം വരുമാന സ്രോതസ്സുകൾ കൈവരും. ഏപ്രിലിൽ നിരവധി ഗ്രഹങ്ങളുടെ സ്ഥാനമാറ്റങ്ങൾ നടക്കുന്നതിനാൽ, നിങ്ങൾക്ക് സമ്പത്ത് കൈവരാനുള്ള ഭാഗ്യം കാണുന്നു. ഈ വർഷം ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള സമയം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ നിരവധി ഉയർച്ച-താഴ്ചകൾ അനുഭവപ്പെടും. ഏപ്രിൽ മുതൽ നിങ്ങളുടെ രാശിയിൽ നിന്ന് മീനം രാശിയിലെ പതിനൊന്നാം ഭാവത്തിൽ വ്യാഴം നിങ്ങളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ആയി നിങ്ങൾ ആഡംബരപൂർവ്വം ചെലവഴിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി നിങ്ങൾക്ക് നല്ല ബന്ധം സ്ഥാപിക്കാൻ കഴിയും.ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങൾ നിങ്ങളുടെ മക്കൾക്ക് അനുകൂല സമയമായിരിക്കും.
ഇടവ രാശിഫലം വിശദമായി വായിക്കൂ - ഇടവ രാശിക്കാരുടെ വാർഷിക ഫലം 2022
മിഥുന രാശിഫലം 2022
മിഥുനം രാശിഫലം 2022 അനുസരിച്ച് വേദ ജ്യോതിഷത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കി, മിഥുനം രാശിക്കാർക്ക് വഴിയിൽ വരുന്ന നിരവധി വെല്ലുവിളികളും അവസരങ്ങളും നിർദ്ദേശിക്കും. ജനുവരി മുതൽ മാർച്ച് വരെ എട്ടാം ഭാവത്തിൽ ശനിയുടെ സ്ഥാനം സാമ്പത്തിക നഷ്ടവും ആരോഗ്യ വെല്ലുവിളികളും ഉണ്ടാക്കും. മിഥുനം രാശിക്കാർക്ക് ഇത് ഒരു പരീക്ഷണ സമയമായിരിക്കും. ഏപ്രിൽ 17 മുതൽ നിങ്ങൾക്ക് അസിഡിറ്റി, സന്ധി വേദന, ജലദോഷം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാനും സാധ്യത കാണുന്നു.
ഏപ്രിൽ പകുതിയോടെ പതിനൊന്നാം ഭാവത്തിൽ രാഹുവിന്റെ സംക്രമണം നടക്കുമ്പോൾ അത് നിങ്ങൾക്ക് നല്ല മാറ്റങ്ങൾ കൊണ്ടുവരും. മീനം രാശിയിലും പത്താം ഭാവത്തിലും വ്യാഴത്തിന്റെ സംക്രമണം നടക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ അവരുടെ പഠന ജീവിതത്തിൽ ആഗ്രഹിച്ച ഫലങ്ങൾ നേടും. ഏപ്രിൽ 27 -ന് ശേഷം, നിങ്ങളുടെ രാശിയിൽ നിന്ന് ഒൻപതാം ഭാവത്തിൽ ശനി മത്സരാധിഷ്ഠിത പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം നേടാൻ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുമെന്ന് കാണിക്കുന്നു. ഉദ്യോഗാര്ഥികളെ സംബന്ധിച്ചിടത്തോളം, മേയ് മുതൽ ഓഗസ്റ്റ് വരെയുള്ള സമയം നിങ്ങളുടെ രാശിയിൽ നിന്ന് പത്താം, പതിനൊന്നാം, പന്ത്രണ്ടാം ഭാവത്തിലൂടെ ചൊവ്വ അതിന്റെ സംക്രമണം നടത്തുമ്പോൾ ഉദ്യോഗാർത്ഥികൾ ആഗ്രഹിക്കുന്ന അവസരം കൈവരിക്കാനുള്ള യോഗം കാണുന്നു.
മിഥുനം രാശിഫലം വിശദമായി വായിക്കൂ - മിഥുനം രാശിക്കാരുടെ വാർഷിക ഫലം 2022
കർക്കിടക രാശിഫലം 2022
കർക്കിടകം രാശിഫലം 2022 പ്രവചന പ്രകാരം ഈ വർഷം തുടക്കത്തിൽ ഏഴാം ഭാവത്തിലെ ശനിയുടെ സാന്നിധ്യം ജീവിതത്തിലെ നിരവധി പ്രശ്നങ്ങളെ ഉയർത്തും. എന്നാൽ ജനുവരി 16 -ന് ധനുരാശിയിലെ ചൊവ്വയുടെ സംക്രമണത്തോടെ, നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും നിരവധി പ്രശ്നങ്ങൾ ഒഴിവാക്കാൻ കഴിയുകയും ചെയ്യും. ചൊവ്വയുടെ സ്ഥാനം നിങ്ങളുടെ അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. അതിനാൽ, അവരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.
തുടർന്ന് ഏപ്രിൽ മാസത്തിൽ ധാരാളം സംക്രമങ്ങൾ നടക്കും. കുംഭ രാശിയിലെ ശനിയുടെ സംക്രമണം ഏപ്രിൽ അവസാനം മുതൽ ജൂലൈ പകുതി വരെ പ്രധാനമായും നിങ്ങളുടെ സാമ്പത്തിക ജീവിതത്തെ ബാധിക്കും, ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള സമയം ഫലപ്രദമാകും. ഏപ്രിൽ 17 ന് വ്യാഴം മീനം രാശിയിലൂടെ സംക്രമിക്കും, സെപ്റ്റംബർ വരെ നിങ്ങളുടെ ജീവിതത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ ഒഴിവാകും. മേടത്തിലെ രാഹുവിന്റെ സംക്രമണം നിങ്ങൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും, ഇത് സെപ്റ്റംബർ വരെ നല്ല ഭാഗ്യം പ്രധാനം ചെയ്യും. ജൂൺ-ജൂലൈ മാസങ്ങൾക്കിടയിൽ, ചൊവ്വ മേടരാശിത്തിൽ പ്രവേശിക്കുകയും നിങ്ങളുടെ രാശിയെ വീക്ഷിക്കുകയും ചെയ്യും, അതിന്റെ ഫലമായി നിങ്ങൾക്ക് വിവാഹജീവിതത്തിലെ നിഷേധാത്മകത ഇല്ലാതാകും.
കർക്കിടകം രാശിഫലം വിശദമായി വായിക്കൂ - കർക്കിടകം രാശിക്കാരുടെ വാർഷിക ഫലം 2022
ചിങ്ങ രാശിഫലം 2022
ചിങ്ങം രാശിക്കാർക്ക് രാശിഫലം 2022 അനുസരിച്ച്, ജനുവരി മാസത്തിൽ നിങ്ങളുടെ രാശിയിൽ നിന്ന് അഞ്ചാം ഭാവത്തിൽ വ്യാഴം സംക്രമിക്കുമ്പോൾ നിങ്ങളുടെ സാമ്പത്തിക ജീവിതത്തിൽ പുരോഗതി കൈവരും. ജനുവരി അവസാനം മുതൽ മാർച്ച് വരെ ചൊവ്വയുടെ സംക്രമണം നിങ്ങളുടെ മക്കളുടെ ആരോഗ്യം വളരെയധികം മെച്ചപ്പെടും. ആറാം ഭാവത്തിൽ ചൊവ്വ നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ വലിയ വിജയം കൈവരിക്കാൻ സാധ്യത കാണുന്നു. ഫെബ്രുവരി, ഏപ്രിൽ മാസങ്ങളിൽ രാശിക്കാർ ജാഗ്രത പാലിക്കേണ്ടതാണ്.
ഏപ്രിൽ മാസം ചിങ്ങ രാശിക്കാർക്ക് അപ്രതീക്ഷിത കാര്യങ്ങൾ നടക്കും. ഏപ്രിൽ 12 -ന് മേടത്തിൽ രാഹുവിന്റെ സംക്രമണം, നിങ്ങളുടെ രാശിയുടെ ഒൻപതാം ഭാവത്തിലെ സ്ഥാനം ചില ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും, അതിനാൽ ശ്രദ്ധിക്കേണ്ടതാണ്. ഏപ്രിൽ 16 മുതൽ ഓഗസ്റ്റ് വരെ മീനത്തിലെ വ്യാഴം നിങ്ങളുടെ അഞ്ചാം ഭാവത്തെ പൂർണ്ണമായി വീക്ഷിക്കുന്നത് ചിങ്ങ രാശിക്കാർക്ക് ഭാഗ്യകാര്യമായിരിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ പഠന പരിശ്രമങ്ങളിൽ ആഗ്രഹിച്ച വിജയം ലഭിക്കും. ഏപ്രിൽ 12 -ന് ശേഷം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ സ്ഥാനം മൂലം നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ നല്ല ഔദ്യോഗിക ബന്ധമുണ്ടാകും. ഇത് ജോലിസ്ഥലത്തെ നിങ്ങളുടെ പ്രശസ്തിയെ നേരിട്ട് ബാധിക്കുകയും ഒരു പ്രമോഷനോ ശമ്പള വർധനയ്‌ക്കോ ഉള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള സമയത്ത് വിവാഹിതരായ രാശിക്കാർക്ക് അവരുടെ ദാമ്പത്യ പ്രശ്നങ്ങൾ മറികടക്കാൻ കഴിയും. ആഗസ്റ്റ് 10 നും ഒക്ടോബറിനും ഇടയിൽ ഇടവരാശിയിലെ ചൊവ്വ യുടെ സംക്രമം മൂലം ഭാഗ്യം നിങ്ങൾക്ക് വന്നുചേരും.
ചിങ്ങം രാശിഫലം വിശദമായി വായിക്കൂ - ചിങ്ങം രാശിക്കാരുടെ വാർഷിക ഫലം 2022
കന്നി രാശിഫലം 2022
കന്നി രാശിഫലം 2022 ബന്ധപ്പെട്ട്, ജനുവരി മാസത്തിൽ ധനു രാശിക്കാർക്ക് ചൊവ്വയുടെ സംക്രമഫലമായി 2022 ന്റെ തുടക്കത്തിൽ കന്നി രാശിക്കാർ സാമ്പത്തിക അഭിവൃദ്ധി ആസ്വദിക്കും. ആരോഗ്യപരമായി ചെറിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടാം. ആരോഗ്യ കാഴ്ചപ്പാടിൽ ഏപ്രിൽ, ജൂൺ, സെപ്റ്റംബർ മാസങ്ങൾ പ്രതികൂലമായിരിക്കും. മകരം രാശിയിൽ ചൊവ്വയുടെ സംക്രമവും ഫെബ്രുവരി 26 മുതൽ നിങ്ങളുടെ രാശിയിലെ അഞ്ചാമത്തെ ഭാവവും കന്നി രാശിക്കാർക്ക് പാഠ്യകാര്യങ്ങൾക്ക് നല്ലതായിരിക്കും.
മാർച്ച് മാസത്തിന്റെ തുടക്കത്തിൽ, ശനി, ചൊവ്വ, ബുധൻ, ശുക്രൻ എന്നിവ ഒരുമിച്ച് അഞ്ചാം ഭാവത്തിലും മകരം രാശി സാമ്പത്തിക കാര്യങ്ങൾക്ക് അനുകൂലമാണെന്നും സൂചിപ്പിക്കുന്നു അത് നിങ്ങളുടെ വരുമാനത്തെ ഉയർത്തുന്നു. പുതിയ വരുമാന സ്രോതസ്സുകൾ വന്നുചേരും. ശനിയുടെ സ്ഥാനം മാറി, ഏപ്രിൽ അവസാനത്തോടെ കുംഭത്തിലും ആറാം ഭാവത്തിലും പ്രവേശിച്ച് ജൂൺ വരെ അവിടെ താമസിക്കുന്നതിനാൽ, നിങ്ങളും നിങ്ങളുടെ കുടുംബവും തമ്മിൽ പ്രശ്നങ്ങൾ അനുഭവപ്പെടും. സെപ്റ്റംബറിനും, ഡിസംബർ അവസാനത്തിനുമിടയിൽ വിദേശത്ത് പോയി വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന കന്നി രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ബുധൻ തുലാം രാശിയിലേക്ക് സംക്രമിക്കുമ്പോൾ ഒക്ടോബർ മാസം മുതൽ നവംബർ പകുതി വരെ തുടരും ഈ സമയത്ത് നിങ്ങളും നിങ്ങളുടെ പ്രണയ പങ്കാളിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകാനുള്ള സാധ്യത കാണുന്നു.
കന്നി രാശിഫലം വിശദമായി വായിക്കൂ - കന്നി രാശിക്കാരുടെ വാർഷിക ഫലം 2022
തുലാം രാശിഫലം 2022
തുലാം ജാതകം 2022 പ്രവചനങ്ങൾ വേദ ജ്യോതിഷ പ്രകാരം പുതുവർഷാരംഭം ശാരീരികമായും മാനസികമായും തൊഴിൽപരമായും അനുകൂല ഫലങ്ങൾ പ്രധാനം ചെയ്യുന്നു. ധനുരാശിക്കാർക്ക് ചൊവ്വയുടെ സംക്രമണം ജനുവരി പകുതിയിൽ നടക്കുമ്പോൾ ഇത് നിങ്ങൾക്ക് അനുകൂലമായ സാമ്പത്തിക ഫലങ്ങളും ലാഭവും പ്രധാനം ചെയ്യും. ശനി, ചൊവ്വ, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ സംയോജനം മാർച്ച് മാസത്തിന്റെ തുടക്കത്തിൽ സാമ്പത്തിക വിജയത്തിനും സുഗമമായ പണമൊഴുക്കിനും യോഗം ഒരുക്കും.
വിദ്യാർത്ഥികളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട്, ഏപ്രിൽ മാസത്തിൽ വ്യാഴം മീനരാശിയിലേക്ക് നീങ്ങുമ്പോൾ നിങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിൽ നല്ല ഫലങ്ങൾ കൈവരിക്കാൻ കഴിയും. ഒരു വിദേശ ഭൂമി, ജോലി അല്ലെങ്കിൽ വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് മേയ് മുതൽ നവംബർ വരെയുള്ള സമയം അനുകൂലമായിരിക്കും. ഫെബ്രുവരി 26 ന് നിങ്ങളുടെ രാശിക്കാർക്ക് നിന്ന് നാലാമത്തെ ഭാവത്തിൽ ചൊവ്വയുടെ സംക്രമണം വിദ്യാർത്ഥികൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. ഏപ്രിലിൽ രാശിക്കാർക്ക് ഏഴാം ഭാവത്തിൽ പ്രണയ രാശിക്കാർക്കും, വിവാഹിതരായ രാശിക്കാർക്കും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ലഭിക്കും. അവിവാഹിതരായ രാശിക്കാർക്ക് 2022 ഒക്ടോബറിനും നവംബറിനും ഇടയിലുള്ള സമയത്ത് വിവാഹം നടക്കാനുള്ള യോഗം കാണുന്നു.
തുലാം രാശിഫലം വിശദമായി വായിക്കൂ - തുലാം രാശിക്കാരുടെ വാർഷിക ഫലം 2022
വൃശ്ചിക രാശിഫലം 2022
വൃശ്ചിക രാശിക്കാർക്ക് 2022 വര്ഷം സമ്മിശ്ര ഫലങ്ങൾ ലഭ്യമാകും. 2022 തുടക്കം മുതൽ ഏപ്രിൽ വരെ അനാവശ്യ ചെലവുകൾ ഉണ്ടാകും. ഏപ്രിൽ മാസത്തിന്റെ അവസാനത്തിൽ, കുംഭത്തിലെ ശനിയുടെ സംക്രമണം നിങ്ങളുടെ ജോലി, സാമ്പത്തിക, കുടുംബ ജീവിതത്തിൽ സമ്മിശ്ര ഫലങ്ങൾ നൽകും. ഏപ്രിൽ പകുതിയോടെ മീനത്തിലെ വ്യാഴത്തിന്റെ സംക്രമണം നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ പുരോഗതി പ്രധാനം ചെയ്യും എന്ന് തന്നെ പറയാം. ഏപ്രിൽ 12 ന് രാഹുവിന്റെ സ്ഥാനം മാറുന്നതിന്റെ ഫലമായി ആരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ ജീവിതത്തിൽ മറ്റ് മാനസിക സമ്മർദ്ദങ്ങൾ അനുഭവപ്പെടാം.
മേയ് മുതൽ സെപ്റ്റംബർ വരെയുള്ള സമയം നിങ്ങൾക്ക് നല്ലൊരു തുക ലഭിക്കും. സെപ്റ്റംബർ മാസത്തിലെ ലാഭത്തിന്റെയും ആനുകൂല്യങ്ങളുടെയും വീട്ടിൽ ശുക്രന്റെ സംക്രമണം സാമ്പത്തികമായി വിജയിക്കാൻ നിങ്ങളെ സഹായിക്കും. ആഗസ്റ്റ് 13 മുതൽ ഒക്ടോബർ വരെ ഒൻപതാം ഭാവത്തിൽ ശുക്രന്റെ സംക്രമണം നടക്കുമ്പോൾ, നിങ്ങൾ നിങ്ങളുടെ അമ്മയുടെ ആരോഗ്യകര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്.
പ്രണയകാര്യങ്ങളുമായി ബന്ധപ്പെട്ട് ഏപ്രിൽ അവസാന ദിവസങ്ങളിൽ നിസ്സാര പ്രശ്നങ്ങളിൽ നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരും തമ്മിലുള്ള ചെറിയ തർക്കങ്ങൾക്കും വഴക്കുകൾക്കും സാധ്യത കാണുന്നു. നിങ്ങളുടെ ബന്ധത്തെ നിങ്ങൾ വിശ്വസിക്കുകയും എല്ലാ പ്രശ്നങ്ങളെയും മറികടക്കാൻ ശ്രമിക്കുകയും വേണം. കന്നിരാശിക്കാർക്ക് ശുക്രന്റെ സംക്രമണം നടക്കുമ്പോൾ, നിങ്ങൾക്കും നിങ്ങളുടെ പ്രണയ പങ്കാളിയ്ക്കും പരസ്പരം മനസ്സിലാക്കാനും സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള സമയം നല്ല രീതിയിൽ മുന്നോട്ട് പോകുകയും ചെയ്യും.
വൃശ്ചികം രാശിഫലം വിശദമായി വായിക്കൂ - വൃശ്ചികം രാശിക്കാരുടെ വാർഷിക ഫലം 2022
ധനു രാശിഫലം 2022
ധനു രാശിക്കാർക്ക് 2022 രാശിഫലം വേദ ജ്യോതിഷ പ്രകാരം കണക്കാക്കുമ്പോൾ സാമ്പത്തികമായി അനുകൂലമായിരിക്കും. ജനുവരിയിൽ, ചൊവ്വ ഗ്രഹം നിങ്ങളുടെ രാശിയിലൂടെ സഞ്ചരിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താൻ സഹായകമാകുകയും ചെയ്യും. പാഠ്യ കാര്യത്തിൽ, 2022 വർഷത്തിന്റെ ആരംഭം വിദ്യാർത്ഥികൾക്ക് അനുകൂലമായിരിക്കും. ഫെബ്രുവരി മുതൽ ജൂൺ വരെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന രാശിക്കാർക്ക് അനുകൂല ഫലം വന്നുചേരും.
വർഷത്തിന്റെ തുടക്കത്തിൽ ധനുരാശിയിലെ ചൊവ്വയുടെ സംക്രമണം മാനസിക വിഷമങ്ങൾക്കും സമ്മർദ്ദത്തിനും വഴിവെക്കുകയും ഏഴാം ഭാവത്തിൽ ചൊവ്വയുടെ സ്ഥാനം കുടുംബജീവിതത്തിൽ തർക്കങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. വിവാഹിതരായ രാശിക്കാരെയും, പ്രണയകാര്യങ്ങളും ആയി ബന്ധപ്പെട്ട് രാശിക്കാർക്ക് മകരം രാശിയിലെ സൂര്യന്റെ സംക്രമണവും, ശനിയുടെ സംയോജനവും നിങ്ങൾക്കും നിങ്ങളുടെ പ്രണയ പങ്കാളിക്കും ഇടയിൽ പ്രശ്നങ്ങൾക്കും തെറ്റിദ്ധാരണകൾക്കും വഴിയൊരുക്കും. അതിനാൽ ഈ സമയം നിങ്ങളുടെ വാക്കുകൾ നിയന്ത്രിക്കേണ്ടതാണ്.
വ്യാഴത്തിന്റെ സംക്രമണം മീനം രാശിയിൽ നടക്കുമ്പോൾ നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ നല്ലതായി ഭവിക്കും, നിങ്ങളുടെ രാശിയിൽ വ്യാഴം നാലാം ഭാവത്തിൽ നിൽക്കുന്നതിനാൽ 2022 അവസാന ഘട്ടത്തിൽ നിങ്ങൾ ദാമ്പത്യസുഖം ആസ്വദിക്കും. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ, നവംബർ മുതൽ പുതിയ മാർഗ്ഗങ്ങൾ മണ്ണിൽ കാണും. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട്, ജൂൺ മാസത്തിൽ നിങ്ങളുടെ ആറാമത്തെ ഭാവത്തിൽ ശുക്രന്റെ സംക്രമണം കാരണം, ഒക്ടോബർ മാസം വരെ നിങ്ങൾക്ക് ചില രോഗങ്ങൾക്ക് സാധ്യത കാണുന്നു.
ധനു രാശിഫലം വിശദമായി വായിക്കൂ - ധനു രാശിക്കാരുടെ വാർഷിക ഫലം 2022
മകര രാശിഫലം 2022
മകരം രാശിക്കാർക്ക് രാശിഫലം 2022 പ്രകാരം ഉയർച്ച-താഴ്ച നിറഞ്ഞതായിരിക്കും. ഈ വർഷത്തിന്റെ തുടക്കത്തിൽ ശനിയുടെ ലഗ്ന ഭാവത്തിലെ സ്ഥാനം നിങ്ങളുടെ ഉദ്യോഗം, സാമ്പത്തിക കാര്യങ്ങൾ, പഠനം എന്നിവയുമായി ബന്ധപ്പെട്ട് അനുകൂലമായിരിക്കും. ഏപ്രിൽ മാസത്തിലെ സംക്രമണം ജീവിതത്തിന്റെ വിവിധ വശങ്ങളിൽ വെല്ലുവിളികൾ ഉയർത്തും.
സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട്, രാശിക്കാരുടെ 12 -ആം ഭാവത്തിലെ ചൊവ്വയുടെ സ്ഥാനം പണം സ്വരൂപിക്കുന്നതിൽ നിങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കും. ബിസിനസുകാർക്കും വ്യാപാരികൾക്കും, സെപ്റ്റംബർ മുതൽ വർഷാവസാനം വരെയുള്ള സമയം ഫലപ്രദമായിരിക്കും. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ഏപ്രിൽ മാസത്തിൽ കുംഭ രാശിയിലെ ശനിയുടെ സംക്രമണം നടക്കുമ്പോൾ ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത ഉള്ളതിനാൽ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുകയും ദിവസവും യോഗ ചെയ്യുകയും ചെയ്യുക. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം, ജനുവരി മാസത്തിലെ ചൊവ്വ സംക്രമണം നടക്കുമ്പോൾ നിങ്ങൾ കൂടുതലായി കഠിനാധ്വാനവും പരിശ്രമവും നടത്തേണ്ടതാണ്. വൃശ്ചിക രാശിയിലെ കേതുവിനെ സ്ഥാനം വർഷത്തിന്റെ തുടക്കത്തിൽ കുടുംബപ്രശ്നങ്ങൾക്ക് കാരണമാകും, കേതു നിങ്ങളുടെ ലോകത്തിൽ തന്നെ ഒറ്റപെടുത്താം. നിങ്ങളുടെ കുടുംബാംഗങ്ങളുമായി നല്ല ബന്ധം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പ്രണകാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സമയം സമ്മിശ്ര ഫലങ്ങൾ നൽകും. പ്രണയ രാശിക്കാർക്ക്, ഏപ്രിൽ മാസത്തിൽ രാശിക്കാരുടെ മൂന്നാം ഭാവത്തിൽ വ്യാഴത്തിന്റെ സംക്രമണം നടക്കുമ്പോൾ നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ പ്രധാനം ചെയ്യും. വിവാഹിതരായ രാശിക്കാർക്ക് വർഷത്തിന്റെ തുടക്കത്തിൽ ചെറിയ പ്രശ്നങ്ങൾ അനുഭവപ്പെടാം, എന്നിരുന്നാലും ഓഗസ്റ്റ് മുതൽ നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും.
മകരം രാശിഫലം വിശദമായി വായിക്കൂ - മകരം രാശിക്കാരുടെ വാർഷിക ഫലം 2022
കുംഭ രാശിഫലം 2022
കുംഭം രാശിഫലം 2022 ബന്ധപ്പെട്ട്, ഈ വർഷം കുംഭ രാശിക്കാർക്ക് മിക്കവാറും അനുകൂലമായിരിക്കും. സാമ്പത്തികമായി, ഈ വർഷം നല്ലതായിരിക്കും. ജനുവരി മാസത്തിലെ ചൊവ്വയുടെ സംക്രമണം നിങ്ങൾക്ക് സാമ്പത്തികമായി നല്ലതായിരിക്കും. ശനി, ചൊവ്വ, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ സംയോജനം മാർച്ച് തുടക്കത്തിൽ നടക്കുമ്പോൾ നിങ്ങളുടെ പരിശ്രമങ്ങൾക്ക് നല്ല ഫലം കൈവരും. ഏപ്രിൽ 12 ന് മേടം രാശിയുടെ സംക്രമം നിങ്ങളുടെ രാശിക്കാരുടെ മൂന്നാമത്തെ ഭാവവും നിങ്ങളെ ചില തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും. വർഷം മുഴുവൻ നിങ്ങളുടെ ആരോഗ്യം ശരാശരിയായി തുടരും. ജനുവരി മുതൽ മേയ് വരെ നിങ്ങൾക്ക് മാനസിക സമ്മർദ്ദം അനുഭവപ്പെടാം. രാഹുവിന്റെ മേടം രാശിയിലെ സംക്രമം നാക്കുന്ന സമയത്ത് നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് ചില ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കാം.
ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട്, ജനുവരി മാസത്തിൽ നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും വിജയം കൈവരിക്കും. സെപ്റ്റംബർ മുതൽ നവംബർ വരെ നിങ്ങളുടെമേലുദ്യോഗസ്ഥരുടെ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് ഈ വർഷം നല്ലതായിരിക്കും. വിവാഹിതരായ രാശിക്കാർക്ക്, 2022 വർഷം സമ്മിശ്രമായിരിക്കും. ഈ വർഷത്തെ പ്രാരംഭ ദിവസങ്ങളിൽ നിങ്ങൾ ചില തർക്കത്തിൽ ഏർപ്പെടാം, ഏപ്രിൽ വരെ സ്ഥിതി അതുപോലെ തുടരും. അവിവാഹിതരായ രാശിക്കാരുടെ വിവാഹം നടക്കാനുള്ള സാധ്യത കാണുന്നു.
കുംഭം രാശിഫലം വിശദമായി വായിക്കൂ - കുംഭം രാശിക്കാരുടെ വാർഷിക ഫലം 2022
മീന രാശിഫലം 2022
മീനം രാശിഫലം 2022 പ്രകാരം രാശിക്കാർക്ക് ഇത് ഏറ്റവും അനുകൂലമായ സമയമായിരിക്കും. ഈ വർഷത്തിൽ നിങ്ങൾക്ക് സാമ്പത്തികമായി അഭിവൃദ്ധി ഉണ്ടാകും. ഏപ്രിൽ മാസത്തിലെ ശനിയുടെ സ്ഥാനം പുതിയ വരുമാന സ്രോതസ്സുകൾ നിങ്ങൾക്ക് ലഭിക്കുന്നതിന് ഇടയാക്കും. ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള സമയം, നിങ്ങളുടെ ജീവിതത്തിൽ നിരവധി സാമ്പത്തിക ഉയർച്ച-താഴ്ച അനുഭവപ്പെടും. ഔദ്യോഗികമായി രാശിക്കാർക്ക് ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കും. ഏപ്രിൽ മാസത്തിൽ മീനം രാശിയിലെ വ്യാഴത്തിന്റെ സംക്രമണം നിങ്ങളുടെ സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കാൻ സഹായിക്കും. നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള യോഗം കാണുന്നു.
വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം, ജനുവരി മുതൽ ജൂൺ വരെയുള്ള സമയത്തെ വൃശ്ചിക രാശിയിലെ ചൊവ്വയുടെ സംക്രമണം നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പരീക്ഷകളിൽ മികച്ച വിജയം നേടാൻ കഴിയും. കുടുംബജീവിതവുമായി ബന്ധപ്പെട്ട്, ഏപ്രിൽ അവസാന ദിവസങ്ങളിൽ പന്ത്രണ്ടാം ഭാവത്തിൽ ശനിയുടെ സംക്രമണം നടക്കുമ്പോൾ രാശിക്കാർക്ക് നിങ്ങളുടെ കുടുംബത്തിൽ നിന്ന് ദൂരെ ആകേണ്ട ഒരു സാഹചര്യം ഉണ്ടാകും. ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട്, മേയ് മുതൽ ഓഗസ്റ്റ് വരെ നിങ്ങളുടെ അമ്മയുടെ ആരോഗ്യം മെച്ചപ്പെടാം. നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
മെയ് മാസത്തിൽ ചൊവ്വ, ശുക്രൻ, വ്യാഴം എന്നീ ഗ്രഹങ്ങളുടെ സംയോജനം നിങ്ങളുടെ കുടുംബത്തിൽ മുതിർന്ന ആളുകളുടെ അനുഗ്രഹം ലഭിക്കും. ദാമ്പത്യ ജീവിത കാര്യത്തിൽ, ഈ വർഷം നല്ലതായി തന്നെ തുടരും. പ്രണയ രാശിക്കാർക്ക് ഈ വർഷം ശരാശരിയായിരിക്കും. ബുധൻ ആനുകൂല്യങ്ങളുടെ ഭാവത്തിൽ ഉണ്ടായിരിക്കുകയും സ്നേഹത്തിന്റെയും ബന്ധങ്ങളുടെയും ഭാവത്തെ പൂർണ്ണമായി വീക്ഷിക്കുകയും ചെയ്യുന്നതിനാൽ, മൂന്നാമത്തെ വ്യക്തിക്ക് പെട്ടെന്ന് നിങ്ങളുടെ പ്രണയ ജീവിതത്തെ സ്വാധീനിക്കാൻ കഴിയും. ഈ വർഷം തർക്കങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
മീനം രാശിഫലം വിശദമായി വായിക്കൂ - മീനം രാശിക്കാരുടെ വാർഷിക ഫലം 2022