മിഥുനം രാശിഫലം 2022: വാർഷിക പ്രവചനങ്ങൾ 2022

മിഥുനം രാശിഫലം 2022 പ്രകാരം ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാം. വേദ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയുള്ള മിഥുനം വാർഷിക ജാതകം 2022 വഴി കൂടുതലായി മനസിലാക്കാം. 2022 -ൽ ഏപ്രിൽ 13 -ന് വ്യാഴം 10 -ആം ഭാവത്തിൽ മീനം രാശിയിലും ഏപ്രിൽ 12 -ന് 11 -ാം ഭാവത്തിൽ പ്രവേശിക്കും. ജൂലൈ 12 -ന്, എട്ടാം ഭാവത്തിൽ മകര രാശിയിൽ വക്രി ഭാവത്തിൽ സംക്രമിക്കും.

Gemini Horoscope 2022 In Malayalam

വർഷത്തിന്റെ തുടക്കം മുതൽ, ശനി നിങ്ങളുടെ ജീവിതത്തിൽ ഇളവ് ഉണ്ടാക്കും. കാര്യങ്ങൾ നന്നായി നടക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ സമയം പാഴാക്കാതെ മുന്നോട്ട് പോകുകയും ന്യായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടതാണ്. വളരെയധികം ആവശ്യമുന്നയിക്കുകയും, പരിധികൾ നിശ്ചയിക്കുകയും ചെയ്യരുത്. മെയ് മുതൽ ഒക്ടോബർ വരെ ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും.

Read Mithunam Rashiphalam 2023 here.

ഈ വർഷത്തിൽ ചൊവ്വയുടെ സ്ഥാനം ജനുവരിയിലെ നിങ്ങളുടെ പ്രണയ ബന്ധത്തിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഏപ്രിലിൽ, കുംഭ രാശിയിലെ ശുക്രനും, ചൊവ്വയും വികാരങ്ങൾക്ക് അകൽച്ച ഉണ്ടാക്കും. ചില പ്രക്ഷുബ്ധതയ്ക്ക് ശേഷം, നിങ്ങളുടെ പ്രണയം ശുക്രനുമായി ചേർന്ന് അനുകൂലമായി മാറും. ശുക്രൻ ചിങ്ങരാശിയിൽ നിൽക്കുന്നതിനാൽ ആഗസ്റ്റ് മാസം നിങ്ങൾക്ക് സന്തോഷകരമായിരിക്കും. നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾ ആത്മാർത്ഥമായി തുടരേണ്ടതാണ്.

ശനി നിങ്ങളുടെ രാശിയുടെ എട്ടാം ഭാവത്തിൽ ആയിരിക്കും. തൽഫലമായി, ഈ വർഷം നിങ്ങൾക്ക് ധാരാളം പുതിയ ആളുകളെ കണ്ടുമുട്ടും എന്നാൽ അവയിൽ ചിലത് നിങ്ങളുടെ ജീവിതത്തിൽ നിലനിൽക്കില്ല. ആദ്യ പകുതിയിലെ കുംഭ രാശിയിലെ വ്യാഴം നിങ്ങളെ മറ്റുള്ളവരിൽ നിന്ന് ഉയർന്ന ആവശ്യങ്ങൾ ഉന്നയിക്കാൻ പ്രേരിപ്പിക്കും എന്നാൽ വിപരീതമായി നിങ്ങൾക്ക് സഹകരണത്തിന്റെയും സന്നദ്ധതയുടെയും വിപരീത ഭാവം അനുഭവപ്പെടും. നിങ്ങൾക്ക് ശുക്രന്റെ സ്ഥാനം ആളുകളുമായി ചില വൈരുദ്ധ്യങ്ങൾക്ക് വഴിവെക്കും.

ജനുവരി മാസത്തിലെ, വ്യാഴത്തിന്റെ ഒൻപതാം ഭാവത്തിലെ സ്ഥാനം നിങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കും, കൂടാതെ നിങ്ങളുടെ ആഗ്രഹങ്ങൾ വിപുലീകരിക്കാനും ഈ സമയം നിങ്ങൾക്ക് തോന്നും. വിജയത്തിന്റെ താക്കോൽ പ്രചോദനമാണ്, എന്നാൽ വ്യക്തിപരവും തൊഴിൽപരവുമായ വിജയത്തിനുള്ള നിങ്ങളുടെ ആഗ്രഹം കുറക്കേണ്ട ആവശ്യം ഇല്ല.

ഏപ്രിൽ മാസത്തിൽ, പത്താം ഭാവത്തിലെ വ്യാഴത്തിന്റെ സംക്രമണം സമ്പത്തിലും, സമൃദ്ധിയിലും ഉയർച്ച കൈവരിക്കാനുള്ള അവസരം നൽകും. ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് വിശാലമാക്കാനും ഇത് സഹായകമാകും.

ജൂൺ മാസത്തിൽ, ഇടവം രാശിയിലെ ശുക്രൻ നിങ്ങളുടെ പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച സമയമായിരിക്കും. സ്നേഹ-വാത്സല്യവും നൽകാനും-സ്വീകരിക്കാനും നിങ്ങൾക്ക് അനുകൂല സമയമായിരിക്കും, നിങ്ങൾ കൂടുതൽ ആകർഷകമാകും. ആഘോഷം, ശാരീരിക പ്രവർത്തനങ്ങൾ, വിനോദം, എന്നിവയിലൂടെ ആനന്ദം തേടുന്നതിനുള്ള നല്ല സമയമാണിത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ, പുതിയ പദ്ധതികൾ ആരംഭിക്കുന്നതിന് മികച്ച സമയമായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ ചെലവുകൾ ഉയരാം, പക്ഷേ നിങ്ങൾ വളരെ ക്രിയാത്മകവും ഉൽപാദനക്ഷമവുമാകാം. വ്യായാമം, കായികം, നൃത്തം എന്നിവ പോലുള്ള ശാരീരിക പ്രവർത്തനങ്ങൾ നിങ്ങൾ ഇഷ്ടപ്പെടും.

വർഷാവസാനത്തോടെ, എട്ടാം ഭാവത്തിലെ ശനി നിങ്ങൾക്ക് നേട്ടങ്ങളും അംഗീകാരവും നൽകുന്നു. സ്ഥലം വാങ്ങുന്നതിനും വിൽക്കുന്നതിനും കൂടാതെ നിങ്ങളുടെ വീട് പുതുക്കിപ്പണിയുന്നതിനും പോലുള്ള കാര്യങ്ങൾക്ക് ഇത് നല്ല സമയമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ അടുക്കും.

  • 2022 വർഷം മൊത്തത്തിൽ മിഥുനം രാശിക്കാർക്ക് ഉയർച്ച-താഴ്ച നിറഞ്ഞതായിരിക്കും,
  • വർഷം മുഴുവനും, നിങ്ങളുടെ സാമ്പത്തിക ജീവിതം ഭാഗ്യകരമായിരിക്കും.
  • മിഥുനം രാശിഫലം 2022 അനുസരിച്ച് നിങ്ങൾ കഠിനാധ്വാനവും പരിശ്രമവും നടത്തുകയാണെങ്കിൽ മിഥുനം രാശിക്കാർക്ക് അവരുടെ കാര്യങ്ങളിൽ ഭാഗ്യവും വിജയവും കൈവരിക്കാനാകും.
  • വിദ്യാർത്ഥികൾക്ക് മുന്നോട്ടുള്ള സമയത്ത് അവരുടെ പഠന ജീവിതത്തിൽ ഭാഗ്യത്തിന്റെ തുണ ഉണ്ടാകും.

മിഥുനം വാർഷിക രാശിഫലം 2022 ലെ കാര്യങ്ങൾ കൂടുതൽ വിശദമായി വായിക്കൂ.

മിഥുനം പ്രണയ രാശിഫലം 2022

മിഥുനം രാശിക്കാരുടെ പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രവചനങ്ങൾ 2022 അനുസരിച്ച്, മിഥുനം രാശിക്കാരുടെ പ്രണയ ജീവിതം മികച്ചതായിരിക്കും. വർഷത്തിന്റെ തുടക്കത്തിൽ, വ്യാഴം നിങ്ങളുടെ പ്രണയത്തിൽ വളരെയധികം ഉത്സാഹം പ്രകടിപ്പിക്കുന്നതിന് ഇടയാക്കും. പങ്കാളികളുമായി വീണ്ടും അടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ പ്രണയ ജീവിതത്തിൽ ഒരു പുരോഗതി ഉണ്ടാകും. അവിവാഹിതരായ ആളുകൾക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടുമുട്ടാനുള്ള ഭാഗ്യം ഉണ്ടാകും.

മിഥുനം ഉദ്യോഗ രാശിഫലം 2022

മിഥുനം രാശിക്കാരുടെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് ഈ വർഷം സമ്മിശ്ര ഫലങ്ങൾ ലഭിക്കും. വിജയം നേടുന്നതിന് നിങ്ങൾ വളരെയധികം കഠിനാധ്വാനം ചെയ്യേണ്ടി വരാം, കൂടാതെ എട്ടാം ഭാവത്തിൽ ശനിയുടെ സ്വാധീനം നിങ്ങളുടെ എതിരാളികൾ കാരണം നിങ്ങൾക്ക് ചില തടസ്സങ്ങൾ നേരിടേണ്ടിവരുന്നതിന് വഴിയൊരുക്കും, പക്ഷേ ഇത് നിങ്ങളുടെ ദൈനംദിനജീവിതത്തെ ബാധിക്കില്ല. മാനേജ്മെന്റ് ഈ സമയം നിങ്ങളുടെ ജോലിയുടെ ഗുണനിലവാരവും ഉല്പാദന ക്ഷമതയും വർദ്ധിപ്പിക്കാൻ ആവശ്യപ്പെടും.

മിഥുനം വിദ്യാഭ്യാസ രാശിഫലം 2022

മിഥുനം രാശിക്കാരുടെ 2022 -ലെ വിദ്യാഭ്യാസ രാശിഫലം പ്രകാരം ഈ വർഷം നിങ്ങൾക്ക് മികച്ചതായിരിക്കും. സ്ഥിരോത്സാഹവും കഠിനാധ്വാനവും നിങ്ങൾക്ക് ആവശ്യമുള്ള ഫലങ്ങൾ പ്രധാനം ചെയ്യും. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രശസ്ത കോളേജുകളിലും സ്ഥാപനങ്ങളിലും പ്രവേശനം ലഭിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏപ്രിൽ പകുതിയോടെ വിജയം കൈവരിക്കാനുള്ള ഭാഗ്യം ഉണ്ടാകും.

മിഥുനം സാമ്പത്തിക രാശിഫലം 2022

മിഥുനം സാമ്പത്തികം രാശിഫലം 2022 അനുസരിച്ച്, സാമ്പത്തിക കാര്യങ്ങളിൽ വർഷം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും. ബിസിനസ്സ് രാശിക്കാർക്ക്വ്യാഴം 2022 -ൽ നിങ്ങളുടെ ഔദ്യോഗിക ഭാവത്തിലേക്ക് നീങ്ങും. അതിന്റെ ഫലമായി, ഈ വർഷം നിങ്ങളുടെ ജോലിയിൽ നിന്ന് നിങ്ങൾക്ക് തീർച്ചയായും പ്രയോജനം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക വളർച്ചയിൽ വ്യാഴം നിങ്ങൾക്ക് സഹായകമാകും, എന്നാൽ എട്ടാം ഭാവത്തിൽ ശനി നിങ്ങൾക്ക് പരിശ്രമങ്ങൾ നൽകും. നിങ്ങളുടെ മുൻപത്തെ ജോലിയിൽ നിന്ന് ലഭിക്കാത്ത പണം ഒക്ടോബർ, നവംബർ മാസങ്ങളിൽ അപ്രതീക്ഷിതമായി നിങ്ങൾക്ക് ലഭിക്കാനും ഉള്ള യോഗം കാണുന്നു.

മിഥുനം കുടുംബ രാശിഫലം 2022

മിഥുനം രാശിക്കാരുടെ കുടുംബ രാശിഫലം 2022 പ്രകാരം, ഈ വർഷം മിഥുനം രാശിക്കാർക്ക് വളരെ പ്രത്യേകത നിറഞ്ഞതായിരിക്കും ഈ സമയം നിങ്ങൾ നിങ്ങളുടെ കുടുംബത്തിനായി നിങ്ങളുടെ സമയം ചെലവഴിക്കും, ഇത് കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷത്തിലേക്ക് നയിക്കും. ഈ വർഷം വീടിന്റെ ആവശ്യാനുസരണം പുതിയ കാര്യങ്ങൾ വാങ്ങുന്നതിന് നിങ്ങൾക്ക് ഒരു പ്രത്യേക അവസരം നൽകും. നിങ്ങളുടെ കുടുംബത്തിൽ ഏതെങ്കിലും ശുഭപ്രവൃത്തികൾ സംഘടിപ്പിക്കാനും നിങ്ങൾക്ക് സാധിക്കും, ഈ ജോലികളെല്ലാം നിങ്ങളുടെ കുടുംബത്തെ കൂടുതൽ അടുപ്പിക്കുകയും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകുകയും ചെയ്യും.

മിഥുനം കുട്ടികളുടെ രാശിഫലം 2022

മിഥുനം രാശിക്കാരായ കുട്ടികളുടെ രാശിഫലം 2022 അനുസരിച്ച് അഞ്ചാം ഭാവത്തിലെ വ്യാഴവും ശനിയും സംയോജിക്കുമ്പോൾ വർഷത്തിന്റെ ആരംഭം കുട്ടിയുടെ കാഴ്ചപ്പാടിൽ വളരെ ശുഭകരമായിരിക്കും. നവദമ്പതികൾക്ക് നല്ല വാർത്തകൾ ലഭിക്കാം. നിങ്ങളുടെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അവർ ആഗ്രഹിച്ച യൂണിവേഴ്സിറ്റികളിൽ പ്രവേശനം ലഭിക്കാനുള്ള യോഗം കാണുന്നു.

നിങ്ങളുടെ വിവാഹ പ്രായമായ കുട്ടികൾക്ക് ഈ വർഷം വിവാഹം നടക്കാനുള്ള സാധ്യത കാണുന്നു. ഏപ്രിലിന് ശേഷം, സമയം അൽപ്പം ബുദ്ധിമുട്ടാകാം. ഈ വർഷം നിങ്ങളുടെ രണ്ടാമത്തെ കുട്ടിക്ക് മംഗളകരമായ സമയമായിരിക്കും. ചിലപ്പോൾ നിങ്ങളുടെ കുട്ടികളുടെ പ്രവർത്തനങ്ങൾ നിങ്ങളെ കുഴപ്പത്തിലാക്കും, അതിനാൽ നിങ്ങൾ അതിനെക്കുറിച്ച് ജാഗ്രത പാലിക്കണം. നിങ്ങളുടെ കുട്ടികൾക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, അവർക്ക് പഠനത്തിൽ ആഗ്രഹിച്ച ഫലങ്ങൾ ലഭിക്കുകയും വിദേശത്ത് പഠിക്കാനുള്ള അവസരം കൈവരുകയും ചെയ്യും.

മിഥുനം വൈവാഹിക രാശിഫലം 2022

മിഥുനം രാശിക്കാർക്ക് 2022 -ലെ പ്രവചനപ്രകാരം, ചൊവ്വയുടെ സ്ഥാനം നിങ്ങളുടെ വിവാഹ സാധ്യതകൾ വളരെ ബുദ്ധിമുട്ടുള്ളതാക്കും. എന്നിരുന്നാലും, വർഷത്തിന്റെ ആദ്യ സമയത്ത്, ശുക്രന്റെ സ്ഥാനം അനുകൂല വശത്താൽ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ കാര്യങ്ങൾ സുന്ദരമാകും. ശുക്രൻ നിങ്ങളുടെ പ്രണയ ജീവിതത്തിൽ അനുകൂല ഫലങ്ങൾ പ്രധാനം ചെയ്യും.

മിഥുനം ബിസിനസ്സ് രാശിഫലം 2022

മിഥുനം രാശിഫലം 2022 പ്രകാരം ബിസിനസ്സ് രാശിക്കാർക്ക് ഈ വർഷം ലാഭത്തിന്റെ കാര്യത്തിൽ നല്ല വർഷം വരെ ആയിരിക്കും. ബിസിനസ്സ് ഉടമകൾക്ക് ഈ വർഷം വലിയ ലാഭം പ്രതീക്ഷിക്കാം. പുതിയ ബിസിനസ്സ് പ്രോജക്ടുകൾ ഏറ്റെടുക്കാൻ പദ്ധതിയിടുകയാണെങ്കിൽ, വർഷത്തിന്റെ രണ്ടാം പകുതി അതിന് അനുകൂലമായ സമയമാണ്. പണമിടപാടുകളിൽ ശ്രദ്ധ ചെലുത്തുകയും പ്രതീക്ഷിക്കുന്ന വ്യക്തികളിൽ നിന്ന് പൂർണ്ണമായ മാർഗ്ഗനിർദ്ദേശം തേടുകയും ചെയ്യേണ്ടതാണ്.

വർഷത്തിന്റെ രണ്ടാം പകുതിയിൽ നിങ്ങൾക്ക് നിങ്ങളുടെ പ്രതിച്ഛായ ഉയർത്താൻ കഴിയും അതുപോലെ ബിസിനസ്സ് പങ്കാളികൾക്ക് അവരുടെ ഉപരിപഠനത്തിലൂടെ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും ഉള്ള അവസരങ്ങൾ ലഭിക്കും. ബിസിനസ്സ് പങ്കാളിത്തത്തിൽ വഞ്ചന പ്രവൃത്തികൾ അനുഭവപ്പെടാം എന്നതിനാൽ ജാഗ്രത പാലിക്കേണ്ടതാണ്. മൊത്തത്തിൽ, നിങ്ങളുടെ ഭാഗത്തുനിന്നുള്ള കഠിനാധ്വാനവും പ്രതിബദ്ധതയും ബിസിനെസ്സിൽ അർപ്പിക്കേണ്ടതാണ്.

മിഥുനം സമ്പത്തും വാഹനവും രാശിഫലം 2022

മിഥുനം രാശിക്കാരുടെ സ്വത്തും വാഹനവും ആയി ബന്ധപ്പെട്ട് രാശിഫലം 2022 അനുസരിച്ച്, ഈ വർഷം നിങ്ങളുടെ സാമ്പത്തിക നില നല്ല നിലയിൽ തുടരുന്നതിനാൽ സാമ്പത്തിക കാഴ്ചപ്പാടിൽ ഈ വർഷം ശുഭമായിരിക്കും. പതിനൊന്നാം ഭാവത്തിൽ ശനിയുടെ ഭാവം ഈ വർഷം നിങ്ങൾക്ക് എല്ലാ ആഡംബരങ്ങൾക്കും യോഗം സൃഷ്ടിക്കും. ഏപ്രിലിനുശേഷമുള്ള നാലാമത്തെയും രണ്ടാമത്തെയും ഭാവത്തിലെ വ്യാഴത്തിന്റെ സ്ഥാനം ഭൂമി, കെട്ടിടം, രത്നങ്ങൾ, ആഭരണങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്കുള്ള യോഗം സൃഷ്ടിക്കും. മിഥുനം സമ്പത്തും ലാഭവും രാശിഫലം 2022 മിഥുന സമ്പത്തും ലാഭവും ബന്ധപ്പെട്ട് രാശിഫലം 2022 പ്രകാരം, ഈ വർഷം മിഥുനം രാശിക്കാർക്ക് ആവശ്യമുള്ള ഫലങ്ങൾ ലഭിക്കും. നിങ്ങൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ ലാഭം ലഭിക്കും, ഏപ്രിൽ, ജൂലൈ, ഒക്ടോബർ, നവംബർ മാസങ്ങളിലെ ഗ്രഹങ്ങളുടെ സ്ഥാനം തീർച്ചയായും നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും. ഈ സമയത്ത് നിങ്ങൾക്ക് പണത്തിന് ഒരു കുറവും ഉണ്ടാകില്ല. പ്രമോഷനും ലഭിക്കാനുള്ള സാധ്യത കാണുന്നു.

വ്യാഴം നിങ്ങളുടെ എല്ലാ സാമ്പത്തിക കാര്യങ്ങളിലും നിങ്ങൾക്ക് പിന്തുണ നൽകുകയും വർഷത്തിന്റെ ആദ്യ പകുതിയിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് മുൻതൂക്കം നൽകാൻ നിങ്ങളെ പ്രാപ്തമാക്കുകയും ചെയ്യും. തുടർന്നുള്ള വ്യാഴത്തിന്റെ സ്ഥാനം നിങ്ങളുടെ എല്ലാ വിലപ്പെട്ട സ്വത്തുക്കളും ഉറപ്പിക്കും ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുടെ സഹായം ആവശ്യമെങ്കിൽ സ്വീകരിക്കേണ്ടതാണ്. പ്രധാനപ്പെട്ടതും, വിലപിടിപ്പുള്ളതുമായ എന്തെങ്കിലും വാങ്ങാനുള്ള യോഗവും കാണുന്നു.

മിഥുനം ആരോഗ്യ രാശിഫലം 2022

മിഥുനം ആരോഗ്യ രാശിഫലം 2022 അനുസരിച്ച്, എട്ടാം ഭാവത്തിലെ ശനിയുടെ സ്ഥാനവും വർഷത്തിന്റെ തുടക്കത്തിൽ കേതുവിന്റെ സ്ഥാനവും മൂലം ഈ വർഷം മിഥുനം രാശിക്കാർക്ക് ആരോഗ്യത്തിന്റെ കാര്യത്തിൽ അൽപ്പം ദുർബലമാകാം. ഈ വർഷം, നിങ്ങളുടെ ഭക്ഷണകാര്യത്തിലും ജീവിതശീലങ്ങളിലും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്തപക്ഷം, ഗ്രഹത്തിന്റെ ചലനം രക്തം, വായു എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങൾ മൂലം നിങ്ങളെ വളരെയധികം അസ്വസ്ഥരാക്കാം. കൊഴുപ്പുള്ള ഭക്ഷണത്തിൽ നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം, അതിനായി 2022 ആരോഗ്യ രാശിഫലം അനുസരിച്ച് നിങ്ങളുടെ ഭക്ഷണശീലങ്ങളിൽ ശരിയായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതാണ്.

മിഥുനം രാശിഫലം 2022 ഭാഗ്യസംഖ്യ

മിഥുനം വാർഷിക രാശിഫലം 2022 പ്രകാരം രാശിക്കാരുടെ ബുധൻ അധിപഗ്രഹവും ഭാഗ്യ സംഖ്യ ആറും ആണ്. 2022 വാർഷിക രാശിഫലം പ്രകാരം ഈ വർഷം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. ഈ വർഷം നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഭിവൃദ്ധി പ്രാപിക്കും.

നിങ്ങളുടെ അധിപഗ്രഹമായ ബുധൻ ഈ വർഷം മുഴുവൻ സൗഹൃദഭാവത്തിലായിരിക്കും. ഇത് നിങ്ങൾക്ക് അനുകൂലമായിരിക്കും. മുന്നോട്ട് പോകാനുള്ള ഊർജ്ജവും ഇത് പ്രധാനം ചെയ്യും. നിങ്ങളുടെ ബുദ്ധിശക്തിയും പ്രതിബദ്ധതയും നിങ്ങളെ കഠിനാധ്വാനത്തിലൂടെയും സ്ഥിരോത്സാഹത്തോടെയും നിങ്ങളുടെ ഉദ്യോഗത്തിൽ വളർച്ചയുടെയും സമൃദ്ധിയുടെയും വഴികളിലേക്ക് നയിക്കും.

മിഥുനം രാശിഫലം 2022: ജ്യോതിഷ പരിഹാരങ്ങൾ

  • മരതകം സ്വർണ്ണ മോതിരത്തിലോ പെൻഡന്റിലോ പതിച്ച ആഭരണം ധരിക്കുക ഇത് ഉചിതമായ ആചാരാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയ ശേഷം ആയിരിക്കണം ഇത് നിങ്ങൾക്ക് നിങ്ങൾക്ക് അനുയോജ്യഫലങ്ങൾ നൽകും.
  • അനുഷ്ഠാന ചടങ്ങുകൾ പൂർത്തിയാക്കി 'ശനി യന്ത്രം' സജ്ജീവമാക്കിയശേഷം പൂജിക്കുക.
  • ബിസിനസ്സ് വിജയത്തിനായി, ബിസിനസ്സ് സ്ഥലത്തിന്റെ തെക്ക് ദിശയിൽ ഒരു പോർസലൈൻ റെഡ് ചട്ടി വെക്കുക.
  • ജോലിക്കായി ഒരു മഞ്ഞൾ തുണിയിൽ മുഴുവൻ മഞ്ഞളിന്റെ ഒരു കഷണം ഓഫീസ് ബാഗിൽ സൂക്ഷിക്കുക.
  • നല്ല ദാമ്പത്യത്തിന്, നിങ്ങളുടെ മുറി ചുവപ്പും മഞ്ഞയും ഷേഡുകൾ കൊണ്ട് അലങ്കരിക്കുക.

പതിവായുള്ള ചോദ്യങ്ങൾ

1. മിഥുനം രാശിക്കാർക്ക് 2022 ഒരു നല്ല വർഷമാണോ?

A1 മിഥുനം രാശിക്കാർ 2022 -ൽ അനുകൂല വർഷം ആസ്വദിക്കും. വർഷത്തിന്റെ ആദ്യ ഭാഗങ്ങളിൽ വ്യാഴവും, ചൊവ്വയും നിങ്ങളുടെ സംരംഭങ്ങളിൽ വിജയിക്കാൻ സഹായിക്കും. ഈ വ്യക്തികൾ 2023 വർഷത്തിൽ അവരുടെ ജീവിതത്തിൽ മാറ്റം കൊണ്ട് വരാൻ ആഗ്രഹിക്കും.

2. മിഥുനരാശിക്കാരുടെ ആത്മസുഹൃത്ത് ആരാണ്?

A2 ചിങ്ങം. മിഥുനം രാശിക്കാരെ ഇവർ ആകർഷിക്കുകയും ശക്തമായ സ്നേഹം നിലനിൽക്കുകയും ചെയ്യും. ചിങ്ങ രാശിക്കാർ മിഥുനം രാശിക്കാരുടെ മിത്രങ്ങളാണ്, അവരുടെ ഉർജ്ജം ബന്ധത്തിന് ആവേശം നൽകും.

3. മിഥുനം രാശിക്കാർക്ക് ഒരു കുഞ്ഞ് ജനിക്കുന്നതിന് 2022 വർഷം നല്ല വർഷമാണോ?

A3 തീർച്ചയായും അതെ. 2022 മിഥുനം രാശിക്കാർക്ക് ഒരു കുഞ്ഞ് ജനിക്കാൻ വളരെ നല്ല വർഷമാണ്, ഈ വർഷം വ്യാഴത്തിന്റെ രണ്ടാം പകുതിയിൽ അഞ്ചാം ഭാവത്തിൽ അനുകൂലമായ ഒരു സ്വാധീനം ഉണ്ടായിരിക്കും.

4. ഏത് രാശിയാണ് 2022 ൽ ഏറ്റവും ഭാഗ്യകരം?

A4 ധനു. ധനു രാശിക്കാർക്ക് ഈ വർഷം അവസാനം തങ്ങളുടെ പങ്കാളിയെ കണ്ടെത്താനുള്ള യോഗം കൈവരും. പ്രണയത്തിലെ ഏറ്റവും വലിയ ഭാഗ്യമുള്ള രാശിയായി ഇവരെ കണക്കാക്കാം. നിങ്ങൾ ഒരു ധനുരാശിയാണെങ്കിൽ, നിങ്ങളുടെ പ്രണയജീവിതത്തിന്, പ്രത്യേകിച്ച് വർഷത്തിന്റെ ആദ്യ പകുതിയിൽ, വളരെ പ്രയോജനപ്രദമായ ഒരു സമയമായിരിക്കും.

5. മിഥുനം രാശിക്കാർക്ക് എന്ത് ആരോഗ്യപ്രശ്നമാണ് 2022 -ൽ ഉണ്ടാകുക?

A5 മിഥുനം രാശിക്കാർക്ക് നേത്രരോഗം അല്ലെങ്കിൽ ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ വർഷം മുഴുവനും അവരെ അലട്ടും. നിങ്ങൾക്ക് ഈ പ്രശ്നങ്ങളിൽ നിന്നെല്ലാം വിട്ടുനിൽക്കാനും മെച്ചപ്പെട്ട ആരോഗ്യത്തോടെ ജീവിതം നയിക്കാനും ആയി നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടപ്പെട്ടുവെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആസ്ട്രോസേജിന്റെ ഒരു പ്രധാന ഭാഗമായതിന് നന്ദി. കൂടുതൽ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 399/-

Brihat Horoscope

AstroSage on MobileAll Mobile Apps

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com
Call NowTalk to
Astrologer
Chat NowChat with
Astrologer