കുംഭം രാശിഫലം 2022: കുംഭം വാര്ഷിക പ്രവചനങ്ങൾ

കുംഭം രാശിഫലം 2022 അനുസരിച്ച് ഗ്രഹങ്ങളും നക്ഷേത്രങ്ങളുടെയും സ്ഥാനം അടിസ്ഥാനമാക്കി, വർഷം 2022 നിങ്ങൾക്ക് ശരാശരി ആയിരിക്കും എന്ന് പറയാം. നിങ്ങൾക്ക് ചില വെല്ലുവിളികൾ അനുഭവപ്പെടും എന്നാൽ നിങ്ങളുടെ കഠിനാധ്വാനവും ഉത്സാഹവും കൊണ്ട് നിങ്ങൾക്ക് അവയെ മറികടക്കാൻ കഴിയും. ഈ വർഷം നിങ്ങളുടെ ബന്ധുക്കളോടും കുടുംബത്തോടും ഒപ്പം നിങ്ങൾക്ക് നല്ല സമയം ചെലവഴിക്കാൻ കഴിയും. നിങ്ങൾക്ക് ധാരാളം യാത്ര ചെയ്യേണ്ടിവരുകയും അതുമായി ബന്ധപ്പെട്ട് നിങ്ങൾ ധാരാളം പണം ചെലവഴിക്കുകയും ചെയ്യും. ഈ വർഷം നിങ്ങളുടെ ചെലവുകളും കൂടുതലായിരിക്കും. നിങ്ങളുടെ ജോലിയിലും, ബിസിനസ്സിലും നിങ്ങൾക്ക് പ്രയോജനം ലഭിക്കാനുള്ള യോഗം കാണുന്നു.

Aquarius Horoscope 2022 In Malayalam

ഏപ്രിൽ 13 -ന് വ്യാഴം, മീനം രാശിയിൽ സംക്രമിക്കും, ഏപ്രിൽ 12 -ന് രാഹു മേടം രാശിയിലും സംക്രമിക്കും. ഏപ്രിൽ 29, ശനി കുംഭ രാശിയിലും, ജൂലൈ 12 ന്, പിന്നീട് മകരം രാശിയിൽ 12 -ആം ഭാവത്തിൽ വക്രി ഭാവത്തിൽ സംക്രമിക്കും.

ജനുവരി, ഫെബ്രുവരി മാസങ്ങൾ അനുകൂലമായ സമയമായിരിക്കും, ബന്ധങ്ങളിൽ നിങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. കുംഭ രാശിക്കാരുടെ പ്രണയ ജീവിതം മുൻ മാസങ്ങളെ അപേക്ഷിച്ച് ഫെബ്രുവരി മാസം നല്ലതായിരിക്കും.

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ, നിങ്ങളുടെ ആരോഗ്യത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .ഈ മാസത്തിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമവും ശാരീരിക വ്യായാമവും കൃത്യമായി പാലിക്കുക.

ജൂൺ, ജൂലൈ മാസങ്ങളിൽ, നിങ്ങളുടെ മനസ്സിനെ സമ്മർദ്ദം ചെലുത്താതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കുകയും നിങ്ങളെ വിശ്രമിക്കുകയും ചെയ്യുന്നതിനാൽ നിങ്ങൾക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടാവുന്നതാണ്. ആശയവിനിമയവും, ആത്മാർത്ഥതയുമാണ് ബന്ധങ്ങളിലെ പ്രധാന ഘടകമെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതാണ്.

നിങ്ങളുടെ ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് സെപ്റ്റംബർ, ഒക്ടോബർ മാസങ്ങൾ നല്ലതായിരിക്കും. ഈ വർഷം പ്രമോഷനും, ശമ്പള വർദ്ധനവും ലഭിക്കാൻ സാധ്യത കാണുന്നു.

വർഷാവസാനത്തോടെ, ചില അനാവശ്യ ചെലവുകൾ ഉണ്ടാകുമെങ്കിലും നിങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിയും. കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഒഴിവാക്കാനും ശ്രദ്ധിക്കേണ്ടതാണ്, ഈ സമയത്ത് ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ദോഷമായി ബാധിക്കാനുള്ള സാധ്യത കാണുന്നു.

2022 വർഷം സത്യസന്ധതയോടെ കഠിനാധ്വാനം ചെയ്യാനും ഈ സമയം പ്രയോജനപ്പെടുത്താനും നിങ്ങളുടെ ജീവിതത്തെ മൂല്യവത്താക്കാനും ശ്രമിക്കാവുന്നതാണ്. നിങ്ങൾക്ക് അപ്രതീക്ഷിത ഫലങ്ങളിലൂടെ സന്തോഷം, സ്ഥിരതയും കൈവരും. കുടുംബത്തിൽ ശുഭകരമായ ചടങ്ങികൾക്ക് സാധ്യത കാണുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ഭാവിയിൽ നിങ്ങൾക്ക് സഹായകമായിരിക്കും. നിങ്ങൾ കൂടുതൽ പണം ലാഭിക്കുകയും, സാമ്പത്തിക കാര്യങ്ങളിൽ സരാധിക്കേണ്ടതാണ്. നിങ്ങളുടെ ഭാഗ്യം മറ്റു വർഷത്തെ അപേക്ഷിച്ച് ഈ വർഷം കൂടുതലായിരിക്കും.

മൊത്തത്തിൽ, കുംഭം സ്വദേശികൾക്ക് 2022 വർഷം അനുകൂലമായിരിക്കും. നിങ്ങളുടെ പരിശ്രമങ്ങൾക്ക് ഫലം ലഭിക്കുന്ന സമയം ആയിരിക്കും. നിങ്ങളുടെ ജോലിയിലെ ഇപ്പോഴത്തെ സ്ഥാനം നിങ്ങൾക്ക് അത്ര തൃപ്തികരമല്ലാത്ത കൊണ്ട് തന്നെ നിങ്ങൾ വേറെ ജോലി അന്വേഷിക്കാൻ ആഗ്രഹിക്കും, എന്നാൽ നിങ്ങൾ ക്ഷമയോടെ ജോലിക്കായി അന്വേഷിക്കുന്നതായിരിക്കും നല്ലത്. ഈ വർഷം വളരെ അനുകൂലമായ സമയമായിരിക്കും, നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് ചില നല്ല ആശ്ചര്യങ്ങൾ ലഭിക്കാനും ഉള്ള യോഗം കാണുന്നു. ഈ വർഷത്തിൽ നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. പഠനകാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം നല്ലതായിരിക്കും. ഉന്നത വിദ്യാഭ്യാസം നേടാൻ വിദേശത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നല്ലൊരു അവസരം ലഭിക്കും. വലിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ ഈ വർഷം ശ്രദ്ധിക്കേണ്ടതാണ്. കുംഭം വാർഷിക രാശിഫലം 2022 കൂടുതൽ വിശദമായി വായിക്കാം.

കുംഭം പ്രണയ രാശിഫലം 2022

കുംഭം പ്രണയ രാശിഫലം 2022 പ്രകാരം, രാശിക്കാർക്ക് പ്രണയ രാശിഫലം പ്രകാരം ഇത് ഒരു ശരാശരി വർഷം ആയിരിക്കും. നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റം പരുഷമായിരിക്കാം. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തിൽ അവരെ നന്നായി മനസ്സിലാക്കാനും ആവശ്യമെങ്കിൽ സഹായിക്കാനും നിങ്ങൾ ശ്രമിക്കേണ്ടതാണ്. നിങ്ങളുടെ പ്രണയ ബന്ധത്തിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ അവ മനസ്സിലാക്കാനും പരിഹരിക്കാനും ശ്രമിക്കേണ്ടതാണ്. വർഷാവസാനം പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിങ്ങൾ സന്തോഷകരമായിരിക്കും, അത് നിങ്ങളുടെ ബന്ധത്തെ മികച്ചതുമാക്കും എന്ന് തന്നെ പറയാം.

കുംഭം ഔദ്യോഗിക രാശിഫലം 2022

കുംഭം ഔദ്യോഗിക രാശിഫലം 2022 പ്രകാരം, രാശിക്കാർക്ക് ഈ വർഷം ചില വെല്ലുവിളികളും, ഉയർച്ച-താഴ്ചകളും നേരിടേണ്ടി വരാം. കോർപ്പറേറ്റ് മേഖലയിലും സർക്കാർ മേഖലകളിലും ഉള്ള രാശിക്കാർക്ക് ഒരു സ്ഥലം മാറ്റം ലഭിക്കാം, കൂടാതെ കാര്യങ്ങൾ കുഴപ്പത്തിലാകുമ്പോഴോ ബുദ്ധിമുട്ടാകുമ്പോഴോ നിങ്ങൾ ശാന്തത പാലിക്കുകയും, ക്ഷമയോടെ സാഹചര്യം കൈകാര്യം ചെയ്യുകയും വേണം. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ വളരെ പ്രതികൂല സ്വാധീനം ചെലുത്താനിടയുള്ളതിനാൽ ഉയർന്ന അധികാരികളുമായി തർക്കങ്ങൾ ഒഴിവാക്കുക. നിങ്ങളുടെ സഹപ്രവർത്തകരുമായി നല്ല ബന്ധം പുലർത്തേണ്ടതാണ്. തൊഴിൽരഹിതരായ രാശിക്കാർക്ക് ഈ വർഷം നല്ല ജോലി ലഭിക്കും. വർഷത്തിന്റെ അവസാന ഭാഗം കൂടുതൽ അഭിവൃദ്ധി പ്രാപിക്കുകയും നല്ല ജോലിയും, പരിശ്രമങ്ങളും നിലനിർത്തുന്നതിന് നിങ്ങൾക്ക് അംഗീകാരം ലഭിക്കുകയും ചെയ്യും.

കുംഭം സാമ്പത്തികം രാശിഫലം 2022

കുംഭം സാമ്പത്തികം സംബന്ധിച്ച്, കുംഭ രാശിക്കാർക്ക് 2022 -ൽ നല്ല സാമ്പത്തിക സ്ഥിതി ഉണ്ടാകും. വരുമാനം നല്ലതായിരിക്കുമെന്നതിനാൽ ചെലവുകളും ഉയരും. ഈ വർഷം നിങ്ങൾക്ക് സ്വത്തും ആഭരണങ്ങളും വാങ്ങാനുള്ള യോഗം കാണുന്നു. സാമൂഹികവും കുടുംബപരവുമായ കാര്യങ്ങളും ആയി ബന്ധപ്പെട്ട് ചിലവ് ഉണ്ടാകും.

കുംഭം വിദ്യാഭ്യാസ രാശിഫലം 2022

കുംഭം വിദ്യാഭ്യാസ രാശിഫലം 2022 പ്രകാരം, വിദ്യാർത്ഥികൾക്ക് 2022 വർഷത്തിൽ പഠനത്തിന് തടസ്സങ്ങൾ ഉണ്ടാകില്ല എന്ന് തന്നെ പറയാം. മത്സരപരീക്ഷക്ക് ഈ വർഷം ആഗ്രഹിച്ച ഫലം ലഭിക്കില്ല. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസം ഉപരിപഠനത്തിന് വിദ്യാർത്ഥികൾക്ക് അനുകൂലമായിരിക്കും. കുംഭം വിദ്യാർത്ഥികൾക്ക് ഈ വർഷം മികച്ച അവസരങ്ങൾ പ്രധാനം ചെയ്യും.

കുംഭം രാശിക്കാരുടെ കുട്ടികളുടെ രാശിഫലം 2022

കുംഭം രാശിക്കാരായ കുട്ടികളുടെ രാശിഫലം 2022 പ്രകാരം, വർഷത്തിന്റെ ആരംഭം കുട്ടികകൾക്ക് അനുകൂലമായിരിക്കും. അഞ്ചാം ഭാവത്തിലെ വ്യാഴത്തിന്റെ സ്വാധീനം നിങ്ങളുടെ കുട്ടികൾക്ക് അവരുടെ ജീവിതത്തിൽ പുരോഗതി നൽകും. വർഷത്തിന്റെ തുടക്കത്തിൽ, നിങ്ങളുടെ കുട്ടികളോടൊപ്പം നിങ്ങൾ ധാരാളം സമയം ചെലവഴിക്കും. നിങ്ങളുടെ രണ്ടാമത്തെ കുട്ടിക്ക് ഇത് വളരെ അനുകൂല സമയമായിരിക്കും.അവരുടെ പഠനത്തിൽ അവരുടെ ശ്രദ്ധ വളരെ നല്ലതായിരിക്കും, നിങ്ങളുടെ കുട്ടി വിവാഹ പ്രായമായതാണെങ്കിൽ, ഈ വർഷം അവരുടെ വിവാഹം നടക്കാനുള്ള യോഗം കാണുന്നു. നിങ്ങളുടെ രണ്ടാമത്തെ കുട്ടിക്ക് അവരുടെ ഔദ്യോഗിക മേഖലയിൽ വിജയം കൈവരിക്കാനാകും. പുതുതായി വിവാഹിതരായ ദമ്പതികൾക്ക് ഏപ്രിൽ മാസത്തിന് ശേഷം കൂടുതൽ അനുകൂലമാകും, അവർക്ക് ഒരു കുഞ്ഞ് ജനിച്ചേക്കാനും ഉള്ള യോഗം കാണുന്നു. വർഷാവസാനം നിങ്ങൾക്ക് ശരാശരി ആയിരിക്കും. നിങ്ങളുടെ കുട്ടികളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്.

കുംഭം വിവാഹ രാശിഫലം 2022

കുംഭ രാശി വിവാഹ രാശിഫലം 2022 പ്രകാരം, ഈ വർഷം വിവാഹിതരായ രാശിക്കാർക്ക് വർഷത്തിന്റെ തുടക്കത്തിൽ ശരാശരി ഫലങ്ങൾ ആയിരിക്കും ലഭിക്കുക. രാശിക്കാർക്ക് ചില തടസ്സങ്ങൾ അനുഭവപ്പെടാം. വർഷം പുരോഗമിക്കുമ്പോൾ കാര്യങ്ങൾ മെച്ചപ്പെടും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുകയും അത് പിന്നീട് നിങ്ങൾക്ക് ഭാഗ്യകാര്യമായി ഭവിക്കുകയും ചെയ്യും.

കുംഭം കുടുംബം രാശിഫലം 2022

കുംഭം കുടുംബം രാശിഫലം പ്രകാരം, ഈ വർഷം നിങ്ങളുടെ കുടുംബ ജീവിതത്തിൽ ശരാശരി ഫലങ്ങൾ ലഭിക്കും. വർഷത്തിന്റെ തുടക്കം, നിങ്ങൾക്ക് കുടുംബത്തിൽ ചില തടസ്സങ്ങൾ നേരിടേണ്ടി വരാം, നിങ്ങളുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കുന്ന ചില തർക്കങ്ങൾ ഉണ്ടാകാം. അതിനാൽ വർഷത്തിന്റെ തുടക്കത്തിൽ നിങ്ങൾ ക്ഷമയോടെയിരിക്കേണ്ടതാണ്. വർഷത്തിന്റെ രണ്ടാം പകുതിയിൽ, നിങ്ങളുടെ കുടുംബവുമായി കാര്യങ്ങൾ മെച്ചപ്പെടും. വർഷത്തിന്റെ അവസാനം നിങ്ങളുടെ കുടുംബജീവിതത്തിന് വളരെ നല്ലതായിരിക്കും, നിങ്ങളുടെ കുടുംബത്തിൽ നിന്നുള്ള പിന്തുണ നിങ്ങൾക്ക് ലഭിക്കാനുള്ള യോഗം കാണുന്നു.

കുംഭം ബിസിനസ് രാശിഫലം 2022

2022 കുംഭം ബിസിനസ് രാശിഫലം പ്രകാരം, വർഷത്തിലെ തുടക്കം രാശിക്കാർക്ക് വളരെ ഫലപ്രദമായിരിക്കും. ബിസിനസിൽ നിന്ന് നല്ല ലാഭം പ്രതീക്ഷിക്കാം. ബിസിനസ് തുടങ്ങാനും ഈ സമയം വളരെ നല്ലതാണ്. വർഷത്തിന്റെ പകുതിയിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ ബിസിനസ്സ് വളരാൻ സഹായിക്കുന്ന പരിചയസമ്പന്നരിൽ നിന്ന് ഉപദേശം സ്വീകരിക്കുന്നത് നിങ്ങൾക്ക് വളരെ പ്രയോജനകരമായി ഭവിക്കും. ഈ വർഷം അനാവശ്യ തടസ്സങ്ങൾ ഒഴിവാകും. ഈ വർഷം ബിസിനസ്സ് രാശിക്കാർക്ക്, ആദ്യ മാസം മുതൽ, നിങ്ങളുടെ ദീർഘദൂര യാത്രകളിലൂടെ നിങ്ങൾക്ക് നല്ല ഓർഡറുകൾ ലഭിക്കും, നിങ്ങളുടെ ബിസിനസ്സ് മുന്നോട്ട് പോകും. ഈ വർഷം നിങ്ങളുടെ പരിചയങ്ങളിലൂടെ നിങ്ങൾക്ക് പ്രയോജനം ലഭിക്കും. വർഷത്തിന്റെ മധ്യത്തിൽ, ഏപ്രിൽ മുതൽ ജൂലൈ വരെ, ചില തടസ്സങ്ങൾ ഉണ്ടാകാം; അതിനാൽ, ഈ അവസരം പ്രയോജനപ്പെടുത്താൻ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതാണ്. യന്ത്രങ്ങളോ, വർക്ക്ഷോപ്പുമായോ ബന്ധപ്പെട്ട ബിസിനസുകളിലോ നിക്ഷേപിക്കുന്നത് നല്ലതായിരിക്കും. ഏതെങ്കിലും ബിസിനസ് വായ്പ എടുക്കുമ്പോൾ, നിങ്ങൾ എല്ലാ നിബന്ധനകളും വ്യവസ്ഥകളും ശരിയായി മനസ്സിലാക്കേണ്ടതാണ്.

കുംഭം വാഹനവും വസ്തുവും ബന്ധപ്പെട്ട രാശിഫലം 2022

കുംഭം വാഹനവും വസ്തുവും രാശിഫലം 2022 പ്രകാരം, ഈ വർഷം ഒരു മിതമായ അനുകൂല വർഷമായിരിക്കും. ചില പ്രശ്നങ്ങൾക്ക് പകരം, തുടർച്ചയായ വരുമാനം ലഭിക്കും. ഈ വർഷം ചെലവ് നിയന്ത്രിക്കുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും, ഏപ്രിലിനുശേഷം, വ്യാഴത്തിന്റെ രണ്ടാമത്തെ സ്ഥാനം നിങ്ങൾക്ക് ആശ്വാസകരമാകും. ഈ വർഷം വസ്തു വാങ്ങാൻ തിടുക്കപ്പെടാതിരിക്കുക. ആസ്തികൾ വാങ്ങാൻ ശ്രമിക്കുമ്പോൾ നിങ്ങൾക്ക് ചില തടസ്സങ്ങൾ നേരിടേണ്ടി വരാം. നിങ്ങളുടെ വസ്തു വാങ്ങാനോ വിൽക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും.

കുംഭം സാമ്പത്തിക ലാഭ രാശിഫലം 2022

രാശിഫലം 2022 പ്രകാരം, നിങ്ങളുടെ വരുമാനത്തിന്റെ കാര്യത്തിൽ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ഈ വർഷം നിങ്ങൾ കൂടുതലായ നിക്ഷേപങ്ങൾ നടത്താതിരിക്കുക. നിങ്ങൾ കഠിനാധ്വാനം ചെയ്ത വരുമാനം നിക്ഷേപിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കേണ്ടതാണ്. ഈ വർഷം സമ്പത്ത് ശേഖരിക്കാനുള്ള അഭാവം ഉള്ളതിനാൽ ഈ സമയം ഒരു റിസ്കും എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ലാഭത്തെ സംബന്ധിച്ചിടത്തോളം, 2022 -ൽ അവരുടെ ജീവിതവും കുടുംബവും നിലനിർത്താൻ രാശിക്കാർക്ക് സ്ഥിരതയുള്ള വരുമാനമുണ്ടാകും. റിയൽ എസ്റ്റേറ്റിലും സാമ്പത്തിക വിപണിയിലും നിക്ഷേപിക്കുന്നത് അത്ര ലാഭകരമായിരിക്കില്ല. നിങ്ങളുടെ വരുമാനം നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കും. നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

കുംഭം ആരോഗ്യ രാശിഫലം 2022

കുംഭം ആരോഗ്യ രാശിഫലം 2022 പ്രകാരം, കുംഭം രാശിക്കാർക്ക് സമ്മർദ്ദം അനുഭവപ്പെടാം, 2022 ൽ, ചില ആരോഗ്യക്കുറവ് അനുഭവപ്പെടാം അത് നിങ്ങളുടെ ജോലിയെ ബാധിക്കാം, കൂടാതെ നിങ്ങളുടെ ശാരീരിക അവസ്ഥ മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ മാനസികാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. ശരിയായ ഭക്ഷണക്രമം പാലിക്കേണ്ടതാണ്.

കുംഭ രാശി പ്രകാരം 2022 പ്രകാരമുള്ള ഭാഗ്യസംഖ്യ

രാശിക്കാരുടെ ഭാഗ്യ സംഖ്യ 11 ഉം 8 ഉം ആണ് ശനി അധിപഗ്രഹമായി നിൽക്കുന്നു. ഈ വർഷം നമ്പർ 6 ഭരിക്കുന്നു, ബുധനാണ് ഈ വർഷം ഭരിക്കുന്നത്. ശനിയും ബുധനും പരസ്പരം ഒരു നിഷ്പക്ഷ ബന്ധം പങ്കിടുന്നു.

രാശിക്കാർക്ക് നല്ല ഒരു വർഷമുണ്ടാകും, നിങ്ങളുടെ കഴിവുകൾ നിങ്ങൾ പ്രദർശിപ്പിക്കേണ്ടതാണ്. നിങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും നിങ്ങളെ പിന്തുണക്കുകയും നിങ്ങളുമായി സഹകരിക്കുകയും ചെയ്താൽ നിങ്ങളുടെ എല്ലാ സംരംഭങ്ങളിലും വിജയിക്കാനാകും. ഈ വർഷം ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെടാം. മാനസിക സമ്മർദ്ദത്തിനും സാധ്യത കാണുന്നു. വിവാഹിതരായം രാശിക്കാർക്ക് ഒരു കുഞ്ഞ് ജനിക്കാനും ഉള്ള യോഗം കാണുന്നു.

കുംഭം രാശിഫലം 2022: ജ്യോതിഷ പരിഹാരങ്ങൾ

പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാനും നല്ല ഫലങ്ങൾ നേടാനും നിങ്ങൾ ചുവടെയുള്ള പരിഹാരങ്ങൾ പാലിക്കുന്നത് നല്ലതാണ്:

  • പതിവായി ശനി ഭഗവാനെ പൂജിക്കുക.
  • സന്യാസിമാർക്കും നിർധനരായ ആളുകൾക്കും ഭക്ഷണം നൽകുക.
  • ഞായറാഴ്ച ഭൈരവ ക്ഷേത്രം പോകേണ്ടതാണ്.
  • ഭക്ഷണത്തിൽ കൂടുതൽ കറുത്ത കടല, ബംഗാൾ പയർ, കുരുമുളക് എന്നിവ ഉപയോഗിക്കുക.
  • തൊഴിലാളികളെ ബഹുമാനിക്കുക. സാധ്യമെങ്കിൽ, അവരെ സഹായിക്കാൻ ശ്രമിക്കുക.

പതിവായുള്ള ചോദ്യങ്ങൾ

1. കുംഭ രാശിക്കാരുടെ ബലഹീനതകൾ എന്തൊക്കെയാണ്?

A1 കുംഭം രാശിക്കാരുടെ ബലഹീനതകൾ അവരുടെ വൈകാരികത, വിട്ടുവീഴ്ച ചെയ്യാനുള്ള കഴിവില്ലായ്മ, ധാർഷ്ട്യം, ദേഷ്യം, അകൽച്ച എന്നിവയാണെന് പറയാം.

2. 2022 കുംഭ രാശിക്കാർക്ക് നല്ല വർഷമാണോ?

A2 കുംഭ രാശിക്കാർക്ക് 2022 -ൽ പ്രണയം, വിവാഹം, സാമ്പത്തികം, ഉദ്യോഗം എന്നിവയിൽ ചെറിയ ഉയർച്ച-താഴ്ചകൾ ഉണ്ടാകും. അനുകൂലമായ ഒരു സമയം ആസ്വദിക്കാനും മൊത്തത്തിൽ സന്തോഷകരമായ ഒരു സമയം ഉണ്ടാകും.

3. കുംഭം രാശിക്കാർ 2022 ൽ വിദേശത്തേക്ക് പോകുമോ?

A3 കുംഭ രാശിക്കാർ വർഷത്തിന്റെ തുടക്കത്തിൽ രാജ്യത്തിനകത്ത് യാത്രചെയ്യും, എന്നാൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ, വിദ്യാഭ്യാസം, ജോലി, അല്ലെങ്കിൽ ബിസിനസ്സ് എന്നിവയ്ക്കായി ദീർഘദൂര യാത്രകൾക്ക് അനുകൂലമായ അവസരം വന്നുചേരും.

4. കുംഭ രാശിക്കാർക്ക് അനുകൂലമായ ജോലികൾ എന്തൊക്കെയാണ്?

A4 ഗവേഷണ ശാസ്ത്രജ്ഞർ, സാമൂഹിക പ്രവർത്തകർ, വ്യവസായ എഞ്ചിനീയർമാർ, മെക്കാനിക്കൽ ഡിസൈനർമാർ, കമ്പ്യൂട്ടർ പ്രോഗ്രാമർ എന്നിവ കുംഭം രാശിക്കാർക്ക് അനുകൂലമായ ജോലികളാണ്.

5. കുംഭ രാശിക്ക് സമ്പന്നമാകാൻ കഴിയുമോ?

A5 കുംഭ രാശിക്കാർ ജന്മനാ സമ്പന്നരല്ല, പക്ഷേ നിങ്ങൾ കഠിനാധ്വാനം ചെയ്യുകയാണെങ്കിൽ, അവർ മറ്റ് രാശിക്കാരെ അപേക്ഷിച്ച് വളരെയധികം നേട്ടങ്ങൾ കൈവരിക്കും. ബിസിനസ്സ് അല്ലെങ്കിൽ ജോലിയിലൂടെ അവർക്ക് അവരുടെ സമ്പത്ത് ഉണ്ടാക്കാനും അതിൽ നിങ്ങൾക്ക് അഭിമാനിക്കാനും കഴിയും.

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 399/-

Brihat Horoscope

AstroSage on MobileAll Mobile Apps

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com
Call NowTalk to
Astrologer
Chat NowChat with
Astrologer