• Sawan Super Sale
  • Varta Astrologers
  • Ravikishore
  • Esha
  • Poonam
  • Rakesh

ശുക്ര സംക്രമണം മേട രാശിയിൽ - Venus Transit in Aries (10 April, 2021)

ശുക്രൻ സൗന്ദര്യം, പ്രണയം, സർഗ്ഗാത്മകത, എന്നിവയും മേട രാശി മുൻകൈ, ഉയർന്ന ഊർജ്ജം, ആഗ്രഹം എന്നിവയും പ്രതിനിധീകരിക്കുന്നു. സംക്രമണം നിങ്ങളുടെ ജീവിതത്തെ നേരിട്ട് ബാധിക്കും. ഈ സംക്രമണം നിങ്ങൾക്ക് പുതിയ അവസരങ്ങൾ നൽകുന്നതിന് കാരണമാകും കൂടാതെ നിങ്ങൾക്ക് ഈ സമയം പുതിയ ആശയങ്ങൾ കൈവരുകയും ചെയ്യും. ശുക്രന്റെ മേട രാശിയിലെ സംക്രമണം 10th ഏപ്രിൽ 2021 @ 06:14 രാവിലെ തുടങ്ങി 04th മെയ് 2021 13:09 വരെ തുടരുന്നതാണ്.

ഈ സംക്രമണം എല്ലാ രാശിയിലും കരുതിവെച്ചിരിക്കുന്നത് എന്താണ് എന്ന് അറിയൂ.

ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ

മേടം

ശുക്രന്റെ സംക്രമണം നിങ്ങളുടെ ലഗ്ന ഭാവത്തിൽ നടക്കും. ഈ രാശിക്കാരുടെ വ്യക്തിഗത ജീവിതവുമായി ബന്ധപ്പെട്ട് ഈ സംക്രമണം നിങ്ങളുടെ മാനസിക കഴിവിനെയും നിങ്ങളുടെ വ്യക്തിത്വത്തെയും പ്രതിനിധീകരിക്കുന്നു. ഈ സമയത്ത് നിങ്ങൾ കൂടുതൽ ശുപാപ്തി വിശ്വാസമുള്ളവരും, തേജസ്സും, ഊർജ്ജസ്വലരുമായി തുടരും. പ്രണയ ജീവിതത്തിൽ സന്തോഷവും ഐക്യവും ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും. വിവാഹിതരല്ലാത്ത രാശിക്കാർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടുമുട്ടാനുള്ള സാധ്യത കൈവരും. ഈ സമയം നിങ്ങളുടെ സൗന്ദര്യവുമായി ബന്ധപ്പെട്ട് നിങ്ങൾ പണം ചെലവഴിക്കും. ജോലിസ്ഥലത്ത് നിങ്ങൾ പരമാവധി നിങ്ങളുടെ കഴിവുകൾ വിനിയിഗിക്കും. കലയുമായി ബന്ധപ്പെട്ട രാശിക്കാർക്ക് സമയം അനുകൂലമാണ്. ആഡംബര വസ്തുക്കൾ, ആഭരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന രാശിക്കാർക്ക് ഈ സമയം ലാഭം കൈവരിക്കാൻ കഴിയും. മൊത്തത്തിൽ ഈ സംക്രമണം നിങ്ങൾക്ക് അനുകൂലമായിരിക്കും.

പരിഹാരം - വെള്ളിയാഴ്ച ആവശ്യക്കാർക്ക് വെളുത്ത സാധനങ്ങളായ അരി, പഞ്ചസാര തുടങ്ങിയവ നൽകുകയും വെള്ളിയാഴ്ച വ്രതം അനുഷ്ഠിക്കുകയും ചെയ്യുക.

മേടം രാശിയുടെ അടുത്ത ആഴ്ചയിലെ ജ്യോതിഷ അവലോകനം

ഇടവം

ശുക്രന്റെ സംക്രമണം നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭാവത്തിൽ നടക്കും. ഈ സംക്രമണം നിങ്ങളുടെ ജീവിതത്തിൽ പ്രാധാന്യം നൽകുന്ന ഒന്നാണ്. ചില സംഭവങ്ങളും നടക്കാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ ആരോഗ്യകാര്യങ്ങൾ ഈ സമയം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണ കാര്യങ്ങളും, യോഗയും, ധ്യാനവും ചെയ്യുന്നത് നല്ലതായിരിക്കും. ചില രാശിക്കാർക്ക് വിദേശത്ത് സ്ഥിരതാമസമാക്കാനുള്ള അവസരം ലഭിക്കും. ഈ സമയത്ത് നിങ്ങൾ ഊർജ്വസ്വലരായി കാണപ്പെടും. ഈ സമയത്ത് അനാവശ്യ വഴക്കുകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കേണ്ടതാണ്. വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് ശുക്രന്റെ പന്ത്രണ്ടാമത്തെ സ്ഥാനം പിടിക്കുന്ന ഈ സമയത്ത് നിങ്ങൾക്ക് നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി നല്ല നിമിഷങ്ങൾ ചെലവഴിക്കാൻ കഴിയും. ചില യാത്രകൾ പ്ലാൻ ചെയ്യാനും ഉള്ള സാധ്യത കാണുന്നു. നിങ്ങളുടെ ചെലവുകളിൽ ഈ സമയം നിയന്ത്രണം പാലിക്കേണ്ടതാണ് അല്ലെങ്കിൽ നിങ്ങൾക്ക് കടം വാങ്ങേണ്ട അവസ്ഥ വരെ ഉണ്ടാകാം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന രാശിക്കാർക്ക് കഠിനാധ്വാനം ചെയ്യേണ്ടതാണ്. ഈ സംക്രമണ സമയത്ത് നിങ്ങളുടെ ആരോഗ്യവും, ചെലവും സംബന്ധിച്ച കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

പരിഹാരം- വെള്ളിയാഴ്ച ദേവിയെ അതായത് ദേവിയുടെ ഏതെങ്കിലും രൂപത്തെ പൂജിക്കുന്നത് നിങ്ങൾക്ക് ശുഭകരമായിരിക്കും.

ഇടവം രാശിയുടെ അടുത്ത ആഴ്ചയിലെ ജ്യോതിഷ അവലോകനം

ബൃഹത് ജാതകത്തിലൂടെ നിങ്ങളുടെ വളരെ കൃത്യമായ പ്രവചനം ലഭ്യമാക്കൂ.

മിഥുനം

മിഥുന രാശിയിൽ ശുക്രന്റെ സംക്രമണം പതിനൊന്നാം ഭാവത്തിൽ നടക്കും. ഈ ഭാവത്തെ ലാഭ ഭാവം എന്നും അറിയപ്പെടുന്നു. ഈ സമയത്ത് നിങ്ങൾക്ക് ശുഭകരവും ലാഭകരവുമായ ഒരു സാഹചര്യം ഉണ്ടാകും. ഔദ്യോഗികമായി, നിങ്ങൾ നല്ല ആശയങ്ങൾ നടപ്പാക്കുകയും അതിന്റെ അഭിനന്ദനം നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ജോലിയിലെ സ്ഥാനക്കയറ്റത്തിന് അല്ലെങ്കിൽ ശമ്പള വര്ധനവിനായി കാത്തിരിക്കുന്ന രാശിക്കാർക്ക് അതിനുള്ള ഭാഗ്യം കാണുന്നു. ഇറക്കുമതി കയറ്റുമതിയുടെ ബന്ധപ്പെട്ട രാശിക്കാർക്ക് ഈ സമയം ലാഭകരമായ നല്ല ഫലങ്ങൾ ലഭ്യമാകും. വ്യക്തിഗതെ ജീവിതവുമായി ബന്ധപ്പെട്ട് ദമ്പതികൾക്ക് നിങ്ങളുടെ മക്കളുടെ ഉയർച്ച നിങ്ങൾക്ക് സന്തോഷം പ്രധാനം ചെയ്യും. നിങ്ങളുടെ കുടുംബവും കുട്ടികളുമായി നിങ്ങൾ നല്ല യാത്രകൾ പ്ലാൻ ചെയ്യും. വ്യക്തിഗതെ ജീവിതത്തിൽ ബന്ധം അനുകൂലമായി വർത്തിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയും.

പരിഹാരം- ദിവസവും രാവിലെ മഹാലക്ഷ്‍മി അഷ്ടകം ചൊല്ലുക.

മിഥുനം രാശിയുടെ അടുത്ത ആഴ്ചയിലെ ജ്യോതിഷ അവലോകനം

കർക്കിടകം

കർക്കിടക രാശിയിൽ വ്യാഴ സംക്രമണ സ്വാധീനം പത്താം ഭാവത്തിൽ നടക്കും, ഈ സമയത്ത് നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് ഉയർച്ച താഴ്ചകൾ അനുഭവപ്പെടും. നിങ്ങൾക്ക് ഈസമയം പതിവിലും കൂടുതലായി പരിശ്രമിക്കേണ്ടതായി വരാം. എല്ലാവരുമായും നന്നായി പെരുമാറേണ്ടതാണ് പ്രത്യേകിച്ചും സ്ത്രീകളോട്, ഇവർ പിന്നീട് നിങ്ങൾക്ക് ഉപകാരപ്പെടും. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പിന്നീടത്തെയ്ക്ക് മാറ്റിവെക്കാൻ ശ്രമിക്കേണ്ടതാണ്. വ്യക്തിഗത ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പങ്കാളിയുമായി വാദിക്കാതിരിക്കാൻ ശ്രദ്ധിക്കുക, കൂടാതെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ശ്രമിക്കുക ശ്രമിക്കുക അല്ലെങ്കിൽ അത് പിന്നീട് വഴക്കുകൾക്ക് വഴിവെക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ് ഈ സമയത്ത് നിങ്ങൾക്ക് ഉത്കണ്ഠ അനുഭവപ്പെടാനും ഉള്ള സാധ്യത കാണുന്നു. ധ്യാനം, യോഗ എന്നിവ പതിവായി ചെയ്യുന്നത് അനുകൂലമായിരിക്കും.

പരിഹാരം- ദിവസവും ശുക്ര ഹോര സമയത്ത് ശുക്ര മന്ത്രം ജപിക്കുക.

കർക്കിടകം രാശിയുടെ അടുത്ത ആഴ്ചയിലെ ജ്യോതിഷ അവലോകനം ഞങ്ങളുടെ

വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം മനസ്സിലാക്കു.

ചിങ്ങം

ശുക്രന്റെ സംക്രമണം നിങ്ങളുടെ ഒമ്പതാം ഭാവത്തിലൂടെ നടക്കും. ഇത് നിങ്ങൾക്ക് അനുകൂല സമയം പ്രധാനം ചെയ്യും. ഔദ്യോഗികമായി, ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യത്തിന്റെ തുണ ഉണ്ടാകും. ഇതിന്റെ ഫലമായി നിങ്ങൾക്ക് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് വിജയം കൈവരിക്കാൻ കഴിയും. ഈ സമയത്ത് നിങ്ങൾക്ക് സ്വാധീനമുള്ള ഒരാൾ മൂലം നിങ്ങൾക്ക് ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട നല്ല ഉയർച്ച കൈവരിക്കാൻ കഴിയും. ഈ സമയം ബിസിനസ് രാശിക്കാർക്ക് അവരുടെ വ്യാപാരം വിപുലീകരിക്കുന്നതിന് ഇത് നല്ല സമയം ആയിരിക്കും. മീഡിയ, പത്രപ്രവർത്തനം, ഫിലിം, കല രാശിക്കാർക്ക് ഈ സമയം നിങ്ങളുടെ പ്രയത്നങ്ങൾക്ക് നല്ല ഫലം കൈവരും. വ്യക്തിപരമായി, നിങ്ങളുടെ കൂടപ്പിറപ്പിന്റെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. കുടുംബത്ത് ശുഭകരമായ ചടങ്ങ് നടക്കാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ പേരും പ്രശസ്തിയും സമൂഹത്തിൽ ഉയരും. ദാമ്പത്യ ജീവിതത്തിൽ അവരുടെ മക്കളുടെ വിജയം നിങ്ങൾക്ക് സന്തോഷം നൽകും. വിവാഹിതരല്ലാത്ത രാശിക്കാർക്ക് ഈ സമയത്ത് നിങ്ങളുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടുമുട്ടാൻ ഉള്ള യോഗം കാണുന്നു. ആരോഗ്യപരമായി ഈ സമയം അനുകൂലമായിരിക്കും.

പരിഹാരം- ദിവസവും നെറ്റിയിൽ വെള്ള ചന്ദനം അണിയുക . ഇത് ശുക്ര ഗ്രഹത്തിന്റെ അനുകൂല ഫലത്തിനായി സഹായിക്കും.

ചിങ്ങം രാശിയുടെ അടുത്ത ആഴ്ചയിലെ ജ്യോതിഷ അവലോകനം

കന്നി

ശുക്രന്റെ സംക്രമണം കന്നി രാശിക്കാരുടെ എട്ടാം ഭാവത്തിലൂടെ നടക്കും ഈ സമയത്ത് നിങ്ങളുടെ വ്യക്തിഗത ജീവിതവുമായി ബന്ധപ്പെട്ട് ചില ഉയർച്ച താഴ്ചകൾ അനുഭവപ്പെടും. ഈ സമയത്ത് നിങ്ങൾ ക്ഷമ പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കുടുംബക്കാരുടെ വാദങ്ങൾ ഇല്ലാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കുടുംബത്തിൽ ആരുടെയെങ്കിലും ആരോഗ്യവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് കൂടുതലായി പണം ചെലവഴിക്കേണ്ടതായി വരാം. ഔദ്യോഗിക ജീവിതം നിങ്ങളുടെ ഉയർച്ച കൈവരിക്കും. ജോലിസ്ഥലത്ത് ആദരവും ബഹുമാനവും ലഭിക്കും. സാമ്പത്തികമായി ഈ സമയം വളറെ നല്ലതായിരിക്കും. ചില രാശിക്കാർക്ക് ഈ സമയത്ത് അവരുടെ കുടുംബ സ്വത്ത് ലഭിക്കാനുള്ള സാധ്യത കാണുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട് കണ്ണ്, അടിവയർ നിങ്ങളുടെ ഭാരം എന്നിവയുമായി ബന്ധപ്പെട്ട് ചില പ്രശ്നനങ്ങൾക്ക് സാധ്യത കാണുന്നു.ഈ സമയത്ത് നിങ്ങളുടെ ഉള്ളിൽ ഒളിഞ്ഞ് കിടക്കുന്ന കാര്യങ്ങൾ പുറത്ത് വരും.

പരിഹാരം- ഈ സംക്രമണ സമയത്ത് സൗന്ദര്യവുമായി ബന്ധപ്പെട്ട സാധനങ്ങൾ ചെറിയ പെൺകുട്ടികൾക്ക് ദാനം ചെയ്യുക.

കന്നി രാശിയുടെ അടുത്ത ആഴ്ചയിലെ ജ്യോതിഷ അവലോകനം

തുലാം

തുലാം രാശിക്കാരുടെ ഏഴാം ഭാവത്തിലൂടെ ശുക്രന്റെ സംക്രമണം നടക്കും. ഈ സംക്രമണ സമയത്ത് നിങ്ങളുടെ വ്യക്തിത്ത്വത്തിൽ ശുക്രന്റെ നേരിട്ടുള്ള സ്വാധീനം ഉണ്ടായിരിക്കും. നിങ്ങളുടെ ബന്ധത്തിൽ ചില അനുകൂലത നിങ്ങൾ നേടും. വിവാഹിതരല്ലാത്ത രാശിക്കാർക്ക് ഈ സമയം അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടുമുട്ടാനുള്ള യോഗം കാണുന്നു. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുടെ ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. നിങ്ങൾക്ക് ഈ സമയം വിവാഹേതര ബന്ധത്തിൽ ഏർപ്പെടാനുള്ള സാധ്യത കാണുന്നു അത് നിങ്ങളുടെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കാം. ഈ സമയം നിങ്ങളുടെ ശുപാപ്തി വിശ്വാസവുംഊർജ്ജവും ഉയരും അത് മൂലം നിങ്ങൾക്ക്ജോലിസ്ഥലത്ത് അനുക്കൂല്ലത്ത കൈവരിക്കാൻ കഴിയും. ബിസിനസ് രാശിക്കാർക്കും സമയം അനുകൂലമായിരിക്കും. ശുക്രന്റെ ഈ സംക്രമണം നിങ്ങളുടെ വേദനകൾക്കെതിരെ യുദ്ധം ചെയ്യാനുള്ള ശക്തി നൽകും.

പരിഹാരം- ശുക്രന്റെ നല്ല ഫലത്തിനായി വെള്ളിയിൽ അല്ലെങ്കിൽ സ്വർണ്ണത്തിൽ പതിച്ച ക്ഷീര സ്പടിക രത്നം ധരിക്കുക.

തുലാം രാശിയുടെ അടുത്ത ആഴ്ചയിലെ ജ്യോതിഷ അവലോകനം

വൃശ്ചികം

ശുക്രസംക്രമണത്തിന്റെ ഫലം നിങ്ങളുടെ രാശിയുടെ ആറാം ഭാവത്തിലൂടെ നടക്കും. ഈ സംക്രമണം നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ പ്രധാനം ചെയ്യും. ഔദ്യോഗികമായി, ഈ സമയത്ത് നിങ്ങൾക്ക് ചില പ്രയാസങ്ങൾ നേരിടേണ്ടതായി വരാം. ഓഫിസിലെ അനാവശ്യ സംസാരങ്ങളിൽ നിന്ന് ഈ സമയം ഒഴിഞ്ഞ് നിൽക്കേണ്ടതാണ്. അത് നിങ്ങളുടെ പ്രതിച്ഛായയെ സാരമായി ബാധിക്കാനുള്ള സാധ്യത കാണുന്നു. ബിസിനസ് രാശിക്കാർക്ക് നിങ്ങളുടെ ബിസിനസ് പങ്കാളിയുമായി വഴക്ക് ഉണ്ടാകുനുള്ള യോഗം കാണുന്നു. അത് ലാഭത്തിന് പകരം അനാവശ്യമായ ചില വിഷമങ്ങൾക്ക് വഴിവെക്കും. വ്യക്തിഗത ജീവിതത്തിൽ, ദാമ്പത്യ ജീവിതത്തിൽ നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് വിഷമം ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ഈ സമയത്ത് ഇരുവരും പരസ്പരം സംസാരിക്കാൻ സമയം കണ്ടെത്തേണ്ടതാണ്. ആരോഗ്യകാര്യനഗ്ലുമായി ബന്ധപ്പെട്ട് ഭക്ഷണ കാര്യങ്ങളും ആവശ്യത്തിൽ വെള്ളം കുടിക്കുന്നുണ്ട് എന്നതും ഉറപ്പ് വരുത്തേണ്ടതാണ്.

പരിഹാരം- സൂര്യോദയ സമയത്ത് ശ്രീ സൂക്ത മന്ത്രം ജപിക്കുക.

വൃശ്ചികം രാശിയുടെ അടുത്ത ആഴ്ചയിലെ ജ്യോതിഷ അവലോകനം

ധനു

ശുക്രന്റെ സംക്രമണത്തിന്റെ സ്വാധീനം ധനു രാശിക്കാരുടെ അഞ്ചാം ഭാവത്തിലൂടെ നടക്കും. ഈ സംക്രമണം നിങ്ങൾക്ക് അനുകൂല ഫലങ്ങൾ പ്രധാനം ചെയ്യും. ഔദ്യോഗികമായി, ഈ സമയത്ത് പണം വിവിധ മാർഗ്ഗങ്ങളിൽ നിന്നും നിങ്ങളിലേക്ക് ഒഴുകി വരും. ഈ സമയത്ത് നിങ്ങൾക്ക് ജോലിയിൽ ഉയർച്ചയും ശമ്പള വർദ്ധനവിനും ഉള്ള യോഗം കാണുന്നു. വ്യക്തിഗത ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങളുടെ മുതിർന്നവരിൽ നിന്നും ഗുരുക്കന്മാരിൽ നിന്നും നിങ്ങൾക്ക് നല്ല പിന്തുണ ലഭിക്കും അത് നിങ്ങളുടെ സന്തോഷത്തിന് കാരണമാകും. ദാമ്പത്യ ജീവിതത്തിന് ഈ സമയം അനുകൂലമായിരിക്കും. നിങ്ങളുടെ പ്രണയ കാറിനകളുമായി ബന്ധപ്പെട്ട് നല്ല നിമിഷങ്ങൾ പങ്കിടാൻ നിങ്ങൾക്ക് കഴിയും. സുഹൃത്തുക്കളുടെയും സഹകരണം ഈ സമയം നിങ്ങൾക്ക് ലഭിക്കും. ഈ സമയത്ത് നിങ്ങൾക്ക് നല്ല ഭക്ഷണങ്ങൾ ആസ്വദിക്കാൻ കഴിയും. നിങ്ങളുടെ ആഡംബരങ്ങൾക്കായി നിങ്ങൾ ഈ സമയം ചെലവഴിക്കുകയും അത് നിങ്ങൾക്ക് സന്തോഷം നൽകുകയും ചെയ്യും. സർക്കാർ പരീക്ഷയ്ക്ക് അല്ലെങ്കിൽ മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന രാശിക്കാർക്ക് നല്ല ഫലം ലഭിക്കും.

പരിഹാരം- വിശുഭഗവാന്റെ അവതാരമായ പരശുരാമൻ ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു അതിനാൽ അദ്ദേഹത്തിന്റെ കഥകൾ വായിക്കുന്നത് നിങ്ങൾക്ക് നല്ലതായിരിക്കും.

ധനു രാശിയുടെ അടുത്ത ആഴ്ചയിലെ ജ്യോതിഷ അവലോകനം

മകരം

ശുക്ര സംക്രമണത്തിന്റെ സ്വാധീനം നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിൽ ഉണ്ടാകും. ഈ സംക്രമണം നിങ്ങൾക്ക് അനുകൂല ഫലങ്ങൾ പ്രധാനം ചെയ്യും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട്, നിങ്ങളുടെ മേഖലയിൽ ഉയർച്ച കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാനുള്ള യോഗം കാണുന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട രാശിക്കാർക്ക് ഈ സമയം നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. വ്യക്തിപരമായി നിങ്ങൾക്ക് ഈ സമയം സന്തോഷം അനുഭവപ്പെടും. നിങ്ങളുടെ കുടുംബവും കുട്ടികൾക്കും ഒപ്പം നിങ്ങൾക്ക് നല്ല സമയം ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾക്ക് ഈസമയത്തെ ഭൂമി അല്ലെങ്കിൽ വാഹനം എന്നിവ ലഭിക്കാനും ഉള്ള സാധ്യത കാണുന്നു. ആരോഗ്യപരമായി നിങ്ങൾ പതിവിലും കൂടുതൽ ഊർജ്ജസ്വലരായിരിക്കും.

പരിഹാരം- ദിവസവും രാവിലെ ശുക്ര യന്ത്രത്തെ പൂജിക്കുക.

മകരം രാശിയുടെ അടുത്ത ആഴ്ചയിലെ ജ്യോതിഷ അവലോകനം

കുംഭം

ശുക്ര സംക്രമണത്തിന്റെ സ്വാധീനം നിങ്ങളുടെ രാശിയുടെ മൂന്നാം ഭാവത്തിൽ നടക്കും. ഈ സംക്രമണം നിങ്ങളുടെ വ്യക്തിഗത ജീവിതത്തിൽ നിങ്ങൾക്ക് അനുകൂല ഫലങ്ങൾ കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. ഈ സമയം നിങ്ങളുടെ കുടുംബവുമൊത്ത് നിങ്ങൾ നല്ല നിമിഷങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കും. ഈ സമയത്ത് നിങ്ങൾക്ക് സൗഹൃദപരമായ സാഹചര്യം അനുഭവപ്പെടും. കുടുംബത്തിൽ ചില ശുഭകരമായ കാര്യങ്ങൾ നടക്കാനുള്ള സാധ്യത കാണുന്നു. ഈ സമയത്ത് നിങ്ങൾക്ക് ധാർമ്മിക പ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം ഉണ്ടാകും. ഔദ്യോഗികമായി, ചില അധികാരങ്ങൾ നിങ്ങൾക്ക് കൈവരും. നിങ്ങളുടെ ആശയ വിനിമയ കഴിവ് ഈ സമയം ഉയരും. കൂടാതെ നിങ്ങളുടെ സഹപ്രവർത്തകരുമായി നിങ്ങൾ നല്ല ബന്ധം പങ്കിടുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങൾ ഈ സമയം ഉയരും, ബിസിനസ് സ്ഥാപങ്ങളിൽ ലാഭം കൈവരിക്കാനുള്ള സാധ്യത കാണുന്നു.ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം അനുകൂലമാണെന്ന് പറയാം.

പരിഹാരം- സ്പടിക മുത്തുകൾ പതിച്ച മാല ധരിക്കുന്നത് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ പ്രധാനം ചെയ്യും.

കുംഭം രാശിയുടെ അടുത്ത ആഴ്ചയിലെ ജ്യോതിഷ അവലോകനം

മീനം

ശുക്ര സംക്രമണത്തിന്റെ സ്വാധീനം നിങ്ങളുടെ രാശിയുടെ രണ്ടാം ഭാവത്തിൽ നടക്കും. നിങ്ങളുടെ ചില വാക്കുകൾ മൂലം നിങ്ങളുടെ കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാകാം. അതിനാൽ നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് നിങ്ങളുടെ കൂടപ്പിറപ്പുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് പണം ചെലവഴിക്കേണ്ടതായി വരാം. ഔദ്യോഗികമായി, നിങ്ങൾക്ക് ദേഷ്യം കുറക്കേണ്ടതാണ്. നിങ്ങളുടെ മേലുദ്യോഗസ്ഥരുടെ നിങ്ങൾക്ക് ചില വാദങ്ങൾ നടക്കാനും ഉള്ള സാധ്യത കാണുന്നു. ഇത് ശത്രുക്കൾക്ക് അവസരം ഒരുക്കി കൊടുക്കും. സാമ്പത്തികമായി, നിങ്ങളുടെ ചെലവുകൾ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് നിങ്ങളുടെ പല്ലും കണ്ണുമായി ബന്ധപ്പെട്ട ചില പ്രശ്നനങ്ങൾക്ക് സാധ്യത കാണുന്നു.

പരിഹാരം- ചെറിയ പെൺകുട്ടികൾക്ക് അലങ്കാര വസ്തുക്കൾ നൽകുക കൂടാതെ വെള്ളിയാഴ്ച അവരുടെ അനുഗ്രഹം വാങ്ങുന്നതും അനുകൂലമായിരിക്കും.

മീനം രാശിയുടെ അടുത്ത ആഴ്ചയിലെ ജ്യോതിഷ അവലോകനം

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 799/-

Brihat Horoscope

AstroSage on MobileAll Mobile Apps

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com