മകരം രാശിക്കാരുടെ രാശിഫലം 2021: Capricorn Yearly Predictions 2021

മകരം രാശിക്കാരുടെ രാശിഫലം 2021 മകര രാശിക്കാർക്ക് 2021 വർഷം ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം അനുകൂല ഫലങ്ങൾ ലഭിക്കും. ശനിയുടെയും വ്യാഴത്തിന്റെയും ഒരുമിച്ചുള്ള സ്ഥാനം ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും, ഔദ്യോഗിക ജീവിതത്തിൽ മുന്നോട്ട് പോകാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ സാമ്പത്തിക ജീവിതവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ വർഷത്തിന്റെ ആരംഭത്തിൽ നിങ്ങൾ അഭിമുഖീകരിക്കും. എന്നാൽ വർഷത്തിന്റെ അവസാനം സാമ്പത്തികമായി തുല്യമായ പ്രതിഫലം ലഭ്യമാകും. രാഹുവിന്റെ സ്വാധീനത്തോടെ, സാമ്പത്തിക നേട്ടങ്ങൾ നേടുന്നതിനുള്ള നിരവധി അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. അത്തരമൊരു സാഹചര്യത്തിൽ, ഈ വർഷം നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കേണ്ടതാണ്.

നിങ്ങളുടെ ജീവിത പ്രവചനങ്ങൾ ബൃഹത് ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ

മകര രാശിക്കാരുടെ വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട് 2021വർഷത്തിൽ, വിദ്യാർത്ഥികൾ രാഹുവിന്റെ സ്വാധീനം മൂലം മുമ്പ് നടത്തിയ കഠിനാധ്വാനത്തിന്റെ ഫലം കൈവരിക്കാനും എല്ലാ വിഷയങ്ങളും മനസിലാക്കുന്നതിലും എല്ലാ സംശയങ്ങളും ശരിയായി പരിഹരിക്കാനും കഴിയും. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് ഈ വർഷം ഒരു നല്ല വാർത്ത ലഭിക്കും, നിങ്ങളുടെ ലക്ഷ്യങ്ങളിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുകയും നിരന്തരമായ ശ്രമങ്ങൾ തുടരുകയും ചെയ്യേണ്ടതാണ്. നിങ്ങളുടെ കുടുംബജീവിതത്തിൽ സമ്മിശ്ര ഫലങ്ങൾ ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു. ആദ്യ മാസങ്ങളിൽ കുടുംബത്തിന്റെ സന്തോഷത്തിൽ കുറവുണ്ടാകാമെങ്കിലും, നാലാമത്തെ ഭാവത്തിൽ ചൊവ്വ സംക്രമിക്കുമ്പോൾ ഈ അവസ്ഥ സാവധാനം മെച്ചപ്പെടും. ചൊവ്വയുടെ സ്വാധീനം മൂലം നിങ്ങൾക്ക് കുടുംബജീവിതത്തിൽ പ്രശ്‌നങ്ങൾ നേരിടേണ്ടിവരും, പക്ഷേ വ്യാഴത്തിന്റെ സംക്രമണം മൂലം ശുഭകരമായ ഫലങ്ങൾ പ്രധാനം ചെയ്യും.വിവാഹിതരായ നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഈ വർഷം നിങ്ങളുടെ ജീവിതം ശരാശരിയായി തുടരും. ശനിയുടെ സ്വാധീനം വിവാഹിതരായ രാശിക്കാരുടെ ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ നേരിടേണ്ടി വരാം. ചൊവ്വയുടെ സംക്രമണം നടക്കുമ്പോൾ നിങ്ങളുടെ പങ്കാളിയുമായി തർക്കങ്ങൾക്ക് സാധ്യത കാണുന്നു. കുട്ടികൾക്ക് സമയം അനുകൂലമായിരിക്കും ഈ വർഷം പ്രണയ ജീവിതത്തിന് അനുകൂലമായിരിക്കും നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിലെ രാഹുവിന്റെ സാന്നിദ്ധ്യം പ്രണയ കാര്യങ്ങൾക്ക് അനുകൂലത പ്രധാനം ചെയ്യും. പ്രണയ വിവാഹത്തിനും യോഗ്യത കാണുന്നു. ജനുവരി, ഫെബ്രുവരി, ഏപ്രിൽ, മെയ് മാസങ്ങൾ നിങ്ങൾക്ക് ഏറ്റവും അനുകൂലമായ മാസങ്ങൾ ആയിരിക്കും, പക്ഷേ മാർച്ച്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ പങ്കാളിയുമായി ചില നിസ്സാര തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ശനിയുടെ ശുഭകരമായ സ്ഥാനം നിങ്ങളുടെ ആരോഗ്യത്തെ ഗുണപരമായി ബാധിക്കും. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കുകയും എല്ലാ ജോലികളും നന്നായി നിർവഹിക്കാനും നിങ്ങൾക്ക് കഴിയും.

മകരം ഉദ്യോഗ രാശിഫലം 2021 - Career Predictions 2021

നിങ്ങളുടെ ഔദ്യോഗിക ജാതകം 2021 പ്രകാരം ഈ വർഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. വർഷം മുഴുവനും ശനി നിങ്ങളുടെ രാശിയിൽ വസിക്കുന്നത് നിങ്ങൾ ഫലപ്രദമായ ഫലങ്ങൾ കൈവരിക്കും. ഒരു പുതിയ പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ശ്രമങ്ങൾ വേഗത്തിലാകുകയും ഇത് വരെ പൂർത്തിയാക്കാത്ത എല്ലാ ജോലികളും ഈ സമയം നിങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയുകയും ചെയ്യും. വ്യാഴവും നിങ്ങളുടെ രാശിയിൽ ശനിയോടൊപ്പം വസിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലങ്ങൾ നേടാൻ നിങ്ങൾക്ക് ഈ സമയം കഴിയും, നിങ്ങളുടെ ഉദ്യോഗത്തിൽ നിങ്ങൾ പുരോഗതി ലഭ്യമാകുകയും ഭാഗ്യത്തിന് അനുകൂലമായിരിക്കുകയും ചെയ്യും. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന കാലയളവിൽ നിങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഈ സമയം നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജനുവരിയിൽ ഒരു ദീർഘദൂര യാത്രയ്ക്ക് യോഗം കാണുന്നു. ഈ സമയത്ത് നിങ്ങൾക്ക് നല്ല ലാഭം നേടാൻ കഴിയും. ഈ സമയത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് നിങ്ങൾക്ക് താല്പര്യം തോന്നാം അതുമൂലം നിങ്ങൾക്ക് വളരെയധികം പ്രശ്‌നങ്ങൾക്ക് വഴിവെക്കും എന്നതിനാൽ ശ്രദ്ധിക്കുകയും അത്തരം കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യേണ്ടതാണ്.ഈ വർഷം നികുതി വെട്ടിപ്പുനടത്തുന്ന രാശിക്കാർ പ്രത്യേകിച്ചും ജാഗ്രത പാലിക്കേണ്ടതുണ്ട്, നിങ്ങൾക്ക് കോടതി കാര്യങ്ങളിൽ കുടുങ്ങാനുള്ള യോഗം കാണുന്നുണ്ട്. ബിസിനസുകാർക്കും വ്യാപാരികൾക്കും ഈ വർഷം ഭാഗ്യകാര്യമായിരിക്കും എന്ന് തന്നെ പറയാം. പങ്കാളിത്തബിസിനസ്സ് നടത്തുന്ന വിദ്യാർത്ഥികൾക്ക് വർഷത്തിന്റെ ആരംഭത്തിൽ നല്ല വാഗ്ദാനങ്ങൾ ലഭിക്കാനുള്ള കാണുന്നു അത് നിങ്ങൾ പ്രയോജനപ്പെടുത്തേണ്ടതാണ്.

നിങ്ങളുടെ ഉദ്യോഗ പ്രവചനങ്ങൾ ഉദ്യോഗ ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ

മകരം സാമ്പത്തിക ജീവിതം രാശിഫലം 2021 - Capricorn Money Horoscope 2021

സാമ്പത്തിക രാശിഫലം 2021 രാശിക്കാർക്ക് അത്ര അനുകൂലമായിരിക്കില്ല. ഈ സമയത്ത് നിങ്ങളുടെ ചെലവുകൾ വർദ്ധിക്കും. ചെലവുകൾ നിയന്ത്രിച്ചില്ലെങ്കിൽ, സാമ്പത്തിക പ്രതിസന്ധികൽ നിങ്ങൾക്ക് നേരിടേണ്ടതായി വരാം. അതിനാൽ പണം സൂക്ഷിച്ച് ചെലവഴിക്കേണ്ടതാണ്. ഗ്രഹങ്ങളുടെ സ്ഥാനം ഈ വർഷം നിങ്ങളുടെ സാമ്പത്തിക ജീവിതത്തെ പ്രധാനമായും ബാധിക്കും എന്ന് തന്നെ പറയാം, ജനുവരി, ഓഗസ്റ്റ് മാസങ്ങൾ നിങ്ങൾക്ക് വളരെ പ്രതികൂലമാകുകയും ദുർബലമായ സാമ്പത്തികാവസ്ഥ നിങ്ങളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യും. എന്നിരുന്നാലും, സാഹചര്യങ്ങളിൽ മാറ്റം വരാം നിങ്ങളുടെ രാശിയുടെ അഞ്ചാം ഭാവത്തിലെ രാഹു നിങ്ങളുടെ ബുദ്ധിശക്തിയെ സ്വാധിക്കും, ഇത് നിങ്ങൾക്ക് പണം സമ്പാദിക്കാനുള്ള നിരവധി അവസരങ്ങൾ തുറന്ന് തരും. ഈ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്. മകര രാശിക്കാർക്ക് ഏപ്രിൽ 6 മുതൽ സെപ്തംബര് 15 വരെയും നവംബര് 20 മുതൽ വർഷത്തിന്റെ അവസാനം വരെ നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. വ്യാഴം നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിലായിരിക്കും ഈ സമയത്ത് വസിക്കുക, ഇത് നിങ്ങളുടെ സാമ്പത്തിക തടസ്സങ്ങൾ ഇല്ലാതാക്കുകയും പണം സമ്പാദിക്കാൻ പ്രാപ്തമാക്കുകയും ചെയ്യും.

മകരം വിദ്യാഭ്യാസം രാശിഫലം 2021 - Education Yearly Astrology Predictions

വിദ്യാഭ്യാസം രാശിഫലം 2021 പ്രകാരം വിദ്യാർത്ഥികൾ വിദ്യാഭ്യാസ രംഗത്ത് അനുകൂല ഫലങ്ങൾ കൈവരിക്കും. രാശിയുടെ അഞ്ചാമത്തെ ഭാവത്തിലെ രാഹു നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പരമാവധി നേട്ടം കൊയ്യാൻ നിങ്ങൾക്ക് കഴിയും. രാഹുവിന്റെ സ്വാധീനം വിദ്യാർത്ഥികളെ വെല്ലുവിളികളെ നേരിടാൻ സഹായിക്കും. നിങ്ങൾ ചെയ്യുന്ന ഏത് ജോലിയും വിജയിക്കുകയും നിങ്ങളുടെ വിഷയങ്ങൾ ശരിയായി മനസ്സിലാക്കാൻ കഴിയുകയും ചെയ്യും. നിങ്ങളുടെ അധ്യാപകരുടെ പിന്തുണ നിങ്ങൾക്ക് ലഭ്യമാകും. അഞ്ചാമത്തെ ഭാവത്തിലെ ചൊവ്വയുടെ സംക്രമണവും ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള സമയം രാഹുവുമായി സംയോജിച്ച് വസിക്കും. വിദ്യാഭ്യാസ രംഗത്ത് നിങ്ങൾക്ക് പല പ്രശ്നങ്ങളും നേരിടേണ്ടിവരാം. ഈ സമയത്ത് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ജനുവരി, മെയ് നിങ്ങൾക്ക് പ്രധാനപ്പെട്ട മാസങ്ങളായിരിക്കും. ഈ സമയത്ത്, ഒരു മോശം കൂട്ടുകെട്ട് ഒഴിവാക്കുകയും നിങ്ങളുടെ പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ജനുവരി, ഫെബ്രുവരി, ഓഗസ്റ്റ്, ഡിസംബർ മാസങ്ങൾ ശുഭകരമായിരിക്കും, ഈ സമയത്ത് നിങ്ങൾക്ക് ചില നല്ല വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. ഉന്നത പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വർഷത്തിന്റെ തുടക്കത്തിൽ തന്നെ മികച്ച ഫലങ്ങൾ ലഭ്യമാകും. ഈ സമയത്ത്, അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ഏപ്രിൽ, സെപ്റ്റംബർ, നവംബർ മാസങ്ങളും നിങ്ങൾക്ക് നല്ലതായി ഭവിക്കും.

ഞങ്ങളുടെ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം മനസ്സിലാക്കു.

മകരം കുടുംബ ജീവിതം രാശിഫലം 2021 - Capricorn Family Horoscope 2021

രാശിഫലം 2021 പ്രകാരം മകര രാശിക്കാർക്ക് ഈ വർഷം അവരുടെ കുടുംബജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവരും. നിങ്ങളുടെ രാശിയുടെ നാലാമത്തെ ഭാവത്തിലെ ചൊവ്വ വസിക്കും ഈ സമയത്ത്, നിങ്ങളുടെ അമ്മയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാം അത് നിങ്ങളുടെ മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കും. കൂടാതെ ഇത് നിങ്ങളുടെ കുടുംബ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ പണം നിങ്ങളുടെ കുടുംബാംഗങ്ങൾക്കായി നിങ്ങൾ ചെലവഴിക്കും. നിങ്ങളുടെ കുടുംബ ജീവിതത്തിൽ വർഷം മുഴുവനും നിരവധി തടസ്സങ്ങൾ നിങ്ങളുടെ വഴിയിൽ വരും. നിങ്ങളുടെ രാശിയിലെ ലഗ്ന ഭാവത്തിലെ ശനി നിങ്ങൾ ഭൂമിയിൽ നിക്ഷേപിക്കുന്നതിന് സാധ്യത ഒരുക്കും. എന്തെങ്കിലും വലിയ തീരുമാനങ്ങൾ എടുക്കുന്നതിന് കുടുംബത്തിലെ മുതിർന്ന ആളുടെ ഉപദേശം കണക്കാക്കേണ്ടതാണ്. ഈ വർഷം ശനിയുടെ സ്വാധീനം മൂലം നിങ്ങൾക്ക് സമ്പത്ത് കൈവരിക്കാൻ ആകും. നിങ്ങളുടെ സ്ഥലത്ത് ശുഭ പരിപാടിക്ക് യോഗം കാണുന്നു. മാർച്ച് മുതൽ കാര്യങ്ങൾ മെച്ചപ്പെടുകയും വീടിന്റെ അന്തരീക്ഷത്തെ ഗുണപരമായി ബാധിക്കുകയും ചെയ്യും. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്നേഹവും ഐക്യവും വളരും, ഒപ്പം നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതം നന്നാവും. ഏപ്രിലിൽ വ്യാഴം നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിൽ വസിക്കും. നിങ്ങളുടെ കുടുംബത്തിൽ നിന്ന് ഈ സമയം നിങ്ങൾക്ക് പിന്തുണ ലഭിക്കുകയും മാതാപിതാക്കളുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടുകയും ചെയ്യും. വീട്ടിൽ ഒരു പുതിയ അംഗത്തിന്റെ വരവിന് സാധ്യത കാണുന്നു.

മകരം ദാമ്പത്യ ജീവിതവും മക്കളും രാശിഫലം 2021 - Capricorn Marriage & Child Predictions 2021

രാശിഫലം 2021 പ്രകാരം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന് അനുകൂലമായിരിക്കും. ഈ വർഷം മുഴുവൻ നിങ്ങളുടെ രാശിയിൽ ശനി നിങ്ങളുടെ ലഗ്ന ഭാവത്തിൽ ആയിരിക്കുകയും നിങ്ങളുടെ ഏഴാമത്തെ ഭാവത്തെ സ്വാധീനിക്കുകയും ചെയ്യും, ഇത് ദാമ്പത്യ ജീവിതത്തിൽ പിരിമുറുക്കമുണ്ടാക്കുന്നതിലേക്ക് നയിക്കാം. വ്യാഴം നിങ്ങളുടെ ഏഴാമത്തെ ഭാവത്തിൽ വർഷത്തിന്റെ ആരംഭം മുതൽ ഏപ്രിൽ ആരംഭം വരെ തുടരും, ഇത് നിങ്ങളും പങ്കാളിയും തമ്മിൽ നിരവധി വാദങ്ങൾക്ക് വഴിവെക്കാം എന്നിരുന്നാലും അത് പരിഹരിക്കാൻ നിങ്ങൾക്ക് കഴിയും. മകര രാശിക്കാർക്ക് ഏപ്രിൽ മാസത്തിന് ശേഷവും, സെപ്റ്റംബർ 15 നും നവംബർ 20 നും ഇടയിൽ സാഹചര്യങ്ങൾ മെച്ചപ്പെടുകയും ദാമ്പത്യജീവിതത്തിൽ നല്ല ഫലങ്ങൾ കൈവരിക്കാൻ കഴിയുകയും ചെയ്യും. ഈ സമയത്ത്, നിങ്ങളുടെ ദാമ്പത്യ ജീവിതം ആനന്ദകരമായി തുടരും. നിങ്ങളുടെ ബന്ധം ശക്തമാവുകയും ചെയ്യും. നിങ്ങൾ രണ്ടുപേർക്കും ഒരു യാത്രയ്‌ക്ക് പോകാനുള്ള അവസരം കൈവരുകയും ഇരുവരും തമ്മിലുള്ള അടുപ്പം ഉയരുകയും ചെയ്യും. ദാമ്പത്യ ജീവിതത്തിന് ഈ സമയം അനുകൂലമായിരിക്കും പ്രത്യേകിച്ചും ജനുവരി അവസാനം, ഭൗതിക സുഖങ്ങളുടെ ദൈവമായ ശുക്രൻ നിങ്ങളുടെ രാശിയിൽ ലഗ്ന ഭാവത്തിലേക്ക് അതിന്റെ സംക്രമണം നടത്തും. , ജൂൺ 2 നും ജൂലൈ 20 നും ഇടയിലുള്ള ചൊവ്വയുടെ സംക്രമണം നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ ചില പ്രതികൂല ഫലങ്ങൾ പ്രധാനം ചെയ്യും. ഈ സമയത്ത്, നിങ്ങളും പങ്കാളിയും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുകയും അത് നിങ്ങളുടെ ബന്ധത്തെ ബാധിക്കാനും സാധ്യത കാണുന്നു. എങ്കിലും ദാമ്പത്യജീവിതത്തിൽപ്രണയം നിലനിൽക്കും. നിങ്ങളുടെ മക്കൾക്ക് അവരുടെ ജോലിസ്ഥലത്ത് അനുകൂല ഫലങ്ങൾ നേടുകയും പുരോഗതി കൈവരിക്കുകയും ചെയ്യും. ഈ സമയത്ത്, അവരുടെ പെരുമാറ്റത്തിൽ നല്ല മാറ്റങ്ങൾ അനുഭവപ്പെടാം, അത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ മക്കൾ പഠനത്തിൽ നല്ല പ്രകടനം നടത്തും അത് നിങളുടെ സന്തോഷത്തിന് കാരണമാകുകയും ചെയ്യും.

മകരം പ്രണയ രാശിഫലം 2021 - Capricorn Love & Relationships Yearly Predictions

മകര രാശിക്കാരുടെ പ്രണയ ജീവിതത്തിന് 2021 വർഷം അനുകൂലമായിരിക്കും നിങ്ങളുടെ അഞ്ചാം ഭാവത്തിലെ രാഹുവിന്റെ സ്ഥാനം നിങ്ങളെ വിജയിപ്പിക്കും. ഈ സമയത്ത് നിങ്ങളുടെ അപ്രതീക്ഷിത സന്തോഷത്തിന് ഇടയാക്കും. നിങ്ങളുടെ പ്രണയ ബന്ധം ഈ സമയത്ത് ശോഭിക്കും; ഇരുവരും പരസ്പരം നല്ല നിമിഷങ്ങളിൽ ചെലവഴിക്കും. ഈ വർഷം നിങ്ങളുടെ പ്രണയ പങ്കാളി ഏറ്റവും സന്തോഷമുള്ളവരായി തുടരും പ്രണയത്തിന്റെ ഈ മനോഹരമായ ബന്ധം നിലനിർത്തുന്നതിനായി നിങ്ങളുടെ പ്രണയ പങ്കാളി ശ്രമിക്കും. മെയ് മാസത്തിൽ, രാഹു ഇതിനകം വസിക്കുന്ന നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിലേക്ക് ശുക്രനും സംക്രമിക്കും. ഈ സമയം നിങ്ങളുടെ പ്രണയ ബന്ധത്തിന് ശുഭകരമായിരിക്കും. നിങ്ങളുടെ ബന്ധം അടുത്ത ഘട്ടത്തേക്ക് കൊണ്ടുപോകുന്നതിനെ കുറിച്ച് നിങ്ങൾ ആലോചിക്കും. ഈ വർഷത്തിന്റെ ആരംഭം മുതൽ മെയ് വരെയുള്ള സമയം നിങ്ങൾക്ക് സവിശേഷമായിരിക്കും എന്ന് പറയാം. നിങ്ങളുടെ പ്രണയ പങ്കാളിയുമായി നിങ്ങൾ കൂടുതൽ അടുക്കും. ഇരുവരും ഈ സമയത്ത് ഒരു യാത്ര പോകുന്നതിനെ കുറിച്ചുംആലോചിക്കും. മാർച്ച് മാസത്തിലും ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള സമയത്ത് ബന്ധത്തിൽ ഉണ്ടാകുന്ന തർക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്, അല്ലാത്തപക്ഷം, നിങ്ങളുടെ പ്രണയ പങ്കാളി നിങ്ങളോട് ചെറിയ അകൽച്ച അനുഭവപ്പെടാം. നിങ്ങളുടെ അഹങ്കാരം നിങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം. ഈ സമയത്ത് നിങ്ങളുടെ പ്രണയ പങ്കാളിയുമായി എല്ലാ കാര്യങ്ങളും സംസാരിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടതാണ്.

പ്രണയ കാര്യങ്ങളിലെ തടസ്സങ്ങളുടെ പരിഹാരങ്ങൾ നേടൂ വിദഗ്ദ്ധ ജ്യോതിഷകരിൽ നിന്ന് സഹായം തേടൂ

മകരം ആരോഗ്യ രാശിഫലം 2021 - Capricorn Health Astrology Prediction 2021

മകര രാശിക്കാരുടെ ആരോഗ്യ രാശിഫലം 2021 പ്രകാരം ശനിയുടെ സ്വാധീനം മൂലം ആരോഗ്യം നല്ല രീതിയിൽ തുടരും. നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിലെ ശനിയുടെ സ്ഥാനം നിങ്ങളുടെ ആരോഗ്യത്തെ ഗുണപരമായി സ്വാധീനിക്കും, ഈ വർഷം നിങ്ങളുടെ ജീവിതം ആരോഗ്യകരമായ രീതിയിൽ മുന്നോട്ട് പോകും. ഈ വർഷം നിങ്ങൾക്ക് പഴയതോ വിട്ടുമാറാത്തതോ ആയ ഏതെങ്കിലും രോഗങ്ങൾ അനുഭവിക്കുന്ന എങ്കിൽ അതിൽ ആശ്വാസം ലഭിക്കും. വർഷത്തിന്റെ ആരംഭം നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകുമെങ്കിലും ശനിയുടെ സ്വാധീനം ചെറിയ പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം നൽകും. അത്തരമൊരു സാഹചര്യത്തിൽ, എല്ലാ ദിവസവും യോഗയും വ്യായാമവും ചെയ്യുന്നത് നിങ്ങൾക്ക് അനുകൂലമായിരിക്കും. ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുകയും വിശ്രമിക്കുകയും ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുക.

മകരം രാശിഫലം 2021: ജ്യോതിഷ പരിഹാരങ്ങൾ

  • ഗുണ നിലവാരമുള്ള ഇന്ദ്രനീലം പഞ്ച അല്ലെങ്കിൽ അഷ്ടദാതു മോതിരത്തിൽ ശനിയാഴ്ച നടുവിരലിൽ അണിയുന്നത് നല്ല ഫലങ്ങൾ നൽകും.
  • മകര രാശിഫലം 2021 പ്രകാരം വെള്ളിയാഴ്ച മോതിര വിരലിൽ ക്ഷീര സ്പടിക രത്നം പതിച്ച വെള്ളി മോതിരം അണിയുക.
  • എല്ലാ വെള്ളിയാഴ്ചകളിലും പത്ത് വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ കാൽ തൊട്ട് വണങ്ങി വെളുത്ത മധുരപലഹാരങ്ങൾ നൽകുക.
  • ചൊവ്വാഴ്ച രക്തം ദാനം ചെയ്യുന്നത് ചൊവ്വയെ ശാന്തിയാക്കുന്നതിന് സഹായിക്കും.
  • മാതളനാരങ്ങ തെയ് ദാനം ചെയ്യുന്നത് നിങ്ങൾക്ക് നല്ല ഫലങ്ങൾ പ്രധാനം ചെയ്യുന്നതിന് സഹായിക്കും.
  • ബുധനാഴ്ച, ഒരു ദിവസം മുമ്പ് വെള്ളത്തിൽ കുതിർത്ത പരിപ്പ് പശുവിനെ ഊട്ടുക.

ജ്യോതിഷപരമായ പരിഹാരങ്ങൾക്കും സേവനങ്ങൾക്കും ആസ്ട്രോസേജ് ഷോപ്പിങ് സ്റ്റോർ സന്ദർശിക്കുക

എല്ലാ കന്നി രാശി വായനക്കാർക്കും ആസ്ട്രോസേജിന്റെ വിജയകരവും സമൃദ്ധവുമായ ഒരു വർഷം നേരുന്നു!!

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 599/-

Brihat Horoscope

AstroSage on MobileAll Mobile Apps

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com
Call NowTalk to
Astrologer
Chat NowChat with
Astrologer