കർക്കിടകം രാശിഫലം 2021: Cancer Yearly Predictions 2021
കർക്കിടകം രാശിഫലം 2021 പ്രകാരം നിങ്ങളുടെ ജീവിതം, സാമ്പത്തിക, കുടുംബം, സ്നേഹം, വൈവാഹിക ജീവിതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അവരുടെ ജീവിതത്തിന്റെ സ്വാധീനസംബന്ധമായ പ്രവചനം ലഭ്യമാകൂ, ഇതോടൊപ്പം, നിങ്ങൾക്ക് ഉചിതമായ ഫലപ്രദമായ പ്രതിവിധികളും ലഭ്യമാണ്. കാൻസർ വാർഷിക പ്രവചനങ്ങൾ 2021 പ്രകാരം ഈ വർഷം നിങ്ങൾക്ക് ഔദ്യോഗിക രംഗത്ത് സമ്മിശ്ര ഫലങ്ങൾ ആയിരിക്കും ലഭ്യമാകുക. ശനിയുടെ അനുഗ്രഹം കർക്കിടക രാശിക്കാർക്ക് ലക്ഷ്യങ്ങൾ നേടാനും ജോലിസ്ഥലത്ത് പുരോഗതി കൈവരിക്കാനും സഹായികമാകും. അതിനാൽ, കഠിനാധ്വാനം തുടരുക, എല്ലാത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുക. നിങ്ങളുടെ സാമ്പത്തിക ജീവിതത്തിലെ ചില ഗ്രഹങ്ങളുടെ സ്ഥാനം നല്ല ഫലങ്ങൾ നൽകും, പക്ഷേ നിങ്ങളുടെ പണം ആരോഗ്യപ്രശ്നനങ്ങളുമായി ചെലവഴിക്കേണ്ടിവരാം. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ശരിയായ തീരുമാനങ്ങൾ എടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ബിസിനസ്സ് രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും, പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യും. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള സമയം വിദ്യാർത്ഥികൾക്ക് തികച്ചും അനുകൂലമായിരിക്കും. എന്നിരുന്നാലും, അഞ്ചാമത്തെ ഭാവത്തിലെ കേതുവിന്റെ സാന്നിദ്ധ്യം നിങ്ങളുടെ പഠനങ്ങളിൽ ശ്രദ്ധ വ്യതിചലിപ്പിക്കും, അതിനാൽ നിങ്ങളുടെ ഏകാഗ്രതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് നിങ്ങളുടെ വിഷയങ്ങൾ മനസിലാക്കുന്നതിൽ പ്രശ്‌നമുണ്ടാക്കാം. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ പഠനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങളുടെ ലക്ഷ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടതാണ്.കർക്കിടക രാശിക്കാരുടെ കുടുംബജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോൾ കുടുംബജീവിതത്തിന് 2021 അത്ര അനുകൂലമാകില്ല. ഏഴാമത്തെ ഭാവത്തിലെ ശനി നിങ്ങളുടെ നാലാമത്തെ ഭാവത്തെ സ്വാധീനിക്കും. ഇതുമൂലം കുടുംബ ജീവിതത്തിൽ സന്തോഷം കുറയും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ നിങ്ങളുടെ കുടുംബത്തിൽ നിന്ന് മാറേണ്ടിവരും. ഈ സമയത്ത്, നിങ്ങൾ കുടുംബത്തിൽ സന്തോഷം ഉണ്ടാകില്ല, ഒപ്പം നിങ്ങളുടെ കുടുംബത്തിലെ നിരവധി അംഗങ്ങൾ നിങ്ങളുടെ ഏതെങ്കിലും തീരുമാനത്തിനെതിരെ നിലകൊള്ളുകയും ചെയ്യും. ശനിയും വ്യാഴവും ദാമ്പത്യജീവിതത്തിൽ ശരാശരി ഫലങ്ങൾ പ്രധാനം ചെയ്യും. മറുവശത്ത്, ഈ വർഷത്തെ ചില മാസങ്ങൾ നിങ്ങളുടെ ദാമ്പത്യജീവിതത്തിന് തികച്ചും തൃപ്തികരമായിഭവിക്കുകയും ചെയ്യും. 2021-ൽ, നിങ്ങളുടെ കുട്ടികൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും, അഞ്ചാമത്തെ ഭാവത്തിലെ കേതുവിന്റെ സ്ഥാനം നിങ്ങളുടെ കുട്ടികൾക്ക് അവരുടെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാം. ഈ കാലയളവിൽ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകെട്ടുകൾ ശ്രദ്ധിക്കേണ്ടതാണ്.മറുവശത്ത്, പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, 2021 സമ്മിശ്ര ഫലങ്ങൾ നൽകും. ഫെബ്രുവരി മാസത്തിലും അതിനുശേഷം മാർച്ച് പകുതി മുതൽ ഏപ്രിൽ പകുതി വരെയും പ്രണയ ജീവിതത്തിന് അനുകൂലമായിരിക്കും. ഈ വർഷം, മെയ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ പ്രണയ രാശിക്കാർക്ക് ഭാഗ്യകരമായിരിക്കും. ഈ വർഷം, നിങ്ങൾ രണ്ടുപേരും തമ്മിലുള്ള വിശ്വസ്തത വർദ്ധിക്കും, അത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. 2021 ലെ ബാക്കി മാസങ്ങളിൽ, നിങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ച് അൽപ്പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് ഈ വർഷം സമ്മിശ്ര ഫലങ്ങൾ ലഭിക്കും, കാരണം ഏഴാമത്തെയും എട്ടാമത്തെയും ഭാവാധിപൻ ശനി നിങ്ങളുടെ ഏഴാമത്തെ വീട്ടിലായിരിക്കും, ഇത് നിങ്ങളുടെ ആരോഗ്യത്തെ ദുർബലപ്പെടുത്തും. ഈ വർഷാവസാനം നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും പ്രതികൂലമാകാം എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കർക്കിടകം ഔദ്യോഗ രാശിഫലം 2021 - Career Predictions 2021
കർക്കിടകരാശിയിലെ ചൊവ്വയുടെ സ്ഥാനം നിങ്ങളുടെ രാശിയുടെ പത്താം ഭവനത്തിൽ വർഷാവസാനം വരെ ഉണ്ടായിരിക്കുമെന്നതിനാൽ നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ ലഭിക്കും, ഇത് നിങ്ങളുടെ ജോലിസ്ഥലത്ത് പുരോഗതിയിലേക്ക് നയിക്കും. ഈ സമയത്ത്, നിങ്ങളുടെ ജോലി വിജയകരമായി നടപ്പിലാക്കാൻ നിങ്ങൾക്ക് കഴിയും. ഇതിനൊപ്പം, വർഷം മുഴുവനും നിങ്ങളുടെ രാശിയിൽ നിന്ന് ഏഴാമത്തെ ഭാവത്തിൽ ശനി ഉണ്ടാകുമെന്നതിനാൽ നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. ശനിയുടെ ഈ ശുഭകരമായ സ്വാധീനം ജോലിക്കയറ്റം നേടുന്നതിന് ഉദ്യോഗാർത്ഥികൾക്ക് സഹായകമാകും. ഈ വർഷം ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള സമയം നിങ്ങൾക്ക് അൽപ്പം ബുദ്ധിമുട്ടായിരിക്കും. ഈ സമയത്ത് ഭാഗ്യവും നിങ്ങൾക്ക് അനുകൂലമാകില്ല. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായുള്ള സംവാദങ്ങളിൽ നിന്നും വാദങ്ങളിൽ നിന്നും വിട്ടുനിൽക്കേണ്ടതാണ്. ഈ സമയത്ത്, ആരുമായും തർക്കങ്ങൾ സാധ്യമാണ്, ഒപ്പം ഒരു വനിതാ സഹപ്രവർത്തകയുമായുള്ള സാധ്യത വളരെ കൂടുതലായതിനാലും അതിന്റെ ഫലം നിങ്ങളുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തും എന്നതിനാലും ശ്രദ്ധിക്കുക. അതിനാൽ നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടതാണ്.
ജനുവരി, ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങൾ നിങ്ങൾക്ക് ഭാഗ്യകാരമായിരിക്കും. ഏപ്രിൽ മാസത്തിൽ, ഉദ്യോഗവുമായി ബന്ധപ്പെട്ട് ഒരു വിദേശയാത്രക്കുള്ള യോഗവും കാണുന്നു. ശനി ഈ വർഷം മുഴുവനും നിങ്ങളുടെ ഏഴാമത്തെ വീട്ടിൽ തുടരും, അതിന്റെ സ്വാധീനം കാരണം, നിങ്ങൾക്ക് ജോലിക്കയറ്റം ലാഭിക്കാം. ഔദ്യോഗിക പ്രവചന പ്രകാരംനിങ്ങളുടെ ബിസിനസ്സ് ഉയരുംവിവിധ മാർഗ്ഗങ്ങളിൽ നിന്ന് വരുമാനം ലഭിക്കുകയും ചെയ്യും. നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾക്ക് പുറമെ സാമൂഹിക കാര്യങ്ങളിലെ താല്പര്യം നിങ്ങളുടെ സാമൂഹിക നിലവാരം വർദ്ധിപ്പിക്കുകയും ചെയ്യും. സമ്പാദ്യം നേടുന്നതിന് ഈ വർഷവും നിങ്ങൾക്ക് അനുയോജ്യമാണെന്ന് തന്നെ പറയാം.വിജയം കഠിനാധ്വാനത്തിലൂടെ നിങ്ങളുടെ കൈകളിലേക്ക് വരും. വരുമാനത്തിനായി കുറുക്കു വഴികൾ സ്വീകരിക്കാതിരിക്കുക.
നിങ്ങളുടെ ഉദ്യോഗ പ്രവചനങ്ങൾ ഉദ്യോഗ ജാതക റിപ്പോർട്ട് ഉപയോഗിച്ച് മനസ്സിലാക്കൂ
കർക്കിടക രാശിക്കാരുടെ സാമ്പത്തിക രാശിഫലം 2021 - Cancer Money Horoscope 2021
സാമ്പത്തിക രാശിഫലം 2021 പ്രകാരം ശുഭ ഗ്രഹങ്ങളുടെ സ്വാധീനം മൂലം നിങ്ങൾക്ക് അനുകൂല ഫലങ്ങൾ ലഭ്യമാകും. എന്നിരുന്നാലും വർഷം ആരംഭിക്കുമ്പോൾ, നിങ്ങൾക്ക് ചില സാമ്പത്തിക പ്രതിസന്ധികൾ അനുഭവപ്പെടും, അതിനാൽ ചെലവുകളിൽ നിയന്ത്രണം വേണം. മാർച്ചിൽ സാഹചര്യങ്ങളെല്ലാം തന്നെ മാറും. നിങ്ങളുടെ സുസ്ഥിരമായ സാമ്പത്തിക സ്ഥിതി മുൻകാലങ്ങളിൽ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ നിങ്ങളെ പ്രാപ്തമാക്കും. കോടതീ സർക്കാർ മേഖലയിൽ നിന്നും ലാഭങ്ങൾ ലഭ്യമാകും. നിങ്ങളുടെ ആരോഗ്യം കുറയുകയും നിങ്ങളുടെ സാമ്പത്തിക സ്രോതസ്സുകൾ നിങ്ങളുടെ ക്ഷേമത്തിനായി ചെലവഴിക്കേണ്ടിവരുകയും ചെയ്യാം, ഈ സമയത്ത് നിങ്ങൾക്ക് മാനസിക സമ്മർദ്ദം അനുഭവപ്പെടാം. ഓഗസ്റ്റിൽ നിങ്ങൾക്ക് അനുകൂലമായ സമയവുമായിരിക്കും. ലഭ്യമായ ഒരു സ്രോതസ്സിൽ നിന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ നേടാനും കഴിയും. നിങ്ങളുടെ ജീവിതപങ്കാളിയ്ക്കായി നിങ്ങൾ പണം ചെലവഴിക്കും, ബാക്കി എല്ലാ സാമ്പത്തിക കാര്യങ്ങളും സുഖമായിരിക്കും. മൊത്തത്തിൽ മാർച്ച് മാസം നിങ്ങൾക്ക് അനുകൂലമാണ്. ഈ സമയത്ത് നിങ്ങൾക്ക് നല്ല ലാഭംകൈവരിക്കാൻ കഴിയും.
കർക്കിടകം രാശിക്കാരുടെ വിദ്യാഭ്യാസം രാശിഫലം 2021 - Education Yearly Astrology Predictions
രാശിക്കാരുടെ വിദ്യാഭ്യാസം രാശിഫലം 2021 നിങ്ങൾ ഈ വർഷം കൂടുതലായി പഠിക്കുന്നതിൽ ശ്രദ്ധിക്കേണ്ടതാണ്, നിരവധി ഉയർച്ച താഴ്ചകൾ നിങ്ങൾക്ക് ഈ വര്ഷം അനുഭവപ്പെടും. വർഷത്തിന്റെ തുടക്കം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. നിങ്ങൾക്ക് ഈ സമയം അനുകൂല ഫലങ്ങൾ ലഭിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങൾ ഏത് പരീക്ഷയിലും നിങ്ങൾ വിജയിക്കും. നിങ്ങളുടെ ഗുരുക്കളുടെയും ഭാഗ്യത്തിന്റെയും പിന്തുണ നിങ്ങൾക്ക് ലഭ്യമാകും. ജനുവരി ആദ്യ പകുതിയും ഓഗസ്റ്റ് മാസവും നിങ്ങൾക്ക് തികച്ചും അനുകൂലമാകും. ഈ സമയത്ത് നിങ്ങൾ ഏത് പരീക്ഷയിലും നിങ്ങൾ വിജയിക്കും. മത്സരപരീക്ഷകളിലും മറ്റ്പരീക്ഷകളിലും നിങ്ങൾക്ക്വിജയം ലാഭിക്കും. കേതു അഞ്ചാം വീട്ടിൽ താമസിക്കുന്നതിനാൽ, നിങ്ങളുടെ പഠനങ്ങളിൽ നിന്ന് നിങ്ങൾ വ്യതിചലിക്കപ്പെടാം. അതിനാൽ, ഈ വർഷം നിങ്ങളുടെ ഏകാഗ്രത പാലിക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഉപരി പഠനം നടത്തുന്നവർക്ക് സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഏപ്രിൽ ആദ്യ പകുതികളിൽ അനുകൂല സമയമായിരിക്കും. എന്നിരുന്നാലും, ഈ സമയം ശ്രദ്ധയും കഠിനാധ്വാനവുംഈ സമയം ആവശ്യമാണ്. മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ചില നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിക്കും ഈ സമയത്ത് ഉപരി പഠനത്തിനായി ഒരു വിദേശ രാജ്യത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് അതിനുള്ള യോഗം കൈവരും.
കർക്കിടകം രാശിക്കാരുടെ കുടുംബ ജീവിതം രാശിഫലം 2021: Cancer Family Horoscope 2021
കുടുംബ ജീവിതം രാശിഫലം 2021 പ്രകാരം നിരവധി പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു. വർഷത്തിന്റെ ആരംഭം നിങ്ങൾക്ക് അത്ര ആനുകാലമാകില്ല. വർഷം മുഴുവനും, ശനി നിങ്ങളുടെ നാലാമത്തെ ഭാവത്തെ വീക്ഷിക്കും, അതിനാൽ ഗാർഹിക സന്തോഷത്തിന് ക്ഷാമം ഉണ്ടാകും. നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണ കുറയും അത് മൂലം നിങ്ങൾക്ക് നിരാശ ഉണ്ടാവാം. ഈ വർഷത്തിൽ, നിങ്ങളുടെ കുടുംബ ജീവിതത്തിൽ നിങ്ങളുടെ കുടുംബക്കാർ നിങ്ങളിൽ അത്ര സംതൃപ്തരായിരിക്കില്ല. അവരുടെ ദേഷ്യം ഇല്ലാതാക്കാൻ നിങ്ങളുടെ നിരന്തര പരിശ്രമം ആവശ്യമാണ്. ഈ വർഷത്തിൽ സാഹചര്യങ്ങൾ നിങ്ങൾക്ക് എതിരാകാം. നിങ്ങളുടെ സ്വഭത്തിലും മാറ്റം ഉണ്ടാകും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ കോപം നിയന്ത്രിക്കാനും കുടുംബത്തിൽ ഐക്യം നിലനിർത്താനും നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ കുടുംബാംഗങ്ങളിൽ നിന്ന് ബിസിനസ്സ്, ഉദ്യോഗ കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾ മാറിനിൽക്കേണ്ടി വന്നേക്കാം, അത് നിങ്ങൾക്ക് വിഷമം ഉണ്ടാക്കും. വർഷത്തിന്റെ തുടക്കത്തിൽ, ചൊവ്വയുടെ സ്വാധീനം നിങ്ങളുടെ നാലാമത്തെ ഭാവത്തിൽ ഉണ്ടാകും. ചൊവ്വയുടെ ഈ സ്ഥാനം നിങ്ങളുടെ കുടുംബത്തിൽ അൽപ്പം പ്രശ്നങ്ങൾ സൃഷ്ടിക്കാം. കുടുംബ അന്തരീക്ഷം നിങ്ങൾക്ക് അത്ര അനുകൂലമല്ല. ഈ സമയത്ത്, കുടുംബത്തിലെ ഓരോ അംഗവും പരസ്പരം വ്യത്യസ്തമായി ചിന്തിക്കും, ഇത് ഒരുപരിധിവരെ തുടരുകയും ചെയ്യും. നിങ്ങളുടെ താഴെയുള്ള കൂടപ്പിറപ്പുകളുമായുള്ള ബന്ധം മെച്ചപ്പെടും. ഈ സമയത്ത് അവരുടെ വാക്കുകൾ ശ്രവിക്കുകയും നിങ്ങളുടെ ചിന്തകൾ അവരെ വ്യക്തമാക്കുകയും ചെയ്യേണ്ടതാണ്.
കർക്കിടകം രാശിക്കാരുടെ ദാമ്പത്യ ജീവിതവും മക്കളും സംബന്ധിച്ച രാശിഫലം 2021 - Cancer Marriage & Child Predictions 2021
കർക്കിടകം രാശിക്കാരുടെ ദാമ്പത്യ ജീവിതവും മക്കളും സംബന്ധിച്ച് 2021 വർഷം നിങ്ങൾക്ക് സമ്മിശ്രഫലമായിരിക്കും ലഭിക്കുക. ചില ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ചില വിഷമങ്ങൾ സൃഷ്ടിക്കും. അതെ സമയം, ശുഭകരമായ ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ അനുകൂല ഫലങ്ങൾലഭ്യമാകും. ചില ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ വിഷമങ്ങൾ സൃഷ്ടിക്കും. ചില ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങളുടെ ജീവിത പങ്കാളിയോടുള്ള അടുപ്പം കുറയാം. നിങ്ങളുടെ ജീവിത പങ്കാളിയുടെ ആത്മീയതയോടുള്ള താല്പര്യമുണ്ടാകും, ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ ബാധിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിത പങ്കാളി ആത്മീയ കാര്യങ്ങൾ ഈ സമയം നിങ്ങളുമായി സംസാരിക്കും. ദേഷ്യപ്പെടത്തെ അവർക്ക് ഈ സമയം ആവശ്യമായ സമയം നൽകേണ്ടതാണ്. ഈ വർഷത്തിൽ, നിങ്ങളുടെ ജീവിത പങ്കാളിയ്ക്ക് മതപരമായ ജോലികളിലും പ്രവർത്തനങ്ങളിലും താല്പര്യം കാണും. ജനുവരി 14 മുതൽ ഫെബ്രുവരി 12 വരെ, നിങ്ങളുടെ ഏഴാമത്തെ ഭാവത്തിൽ സൂര്യന്റെ സംക്രമണം നടക്കും, അത് നിങ്ങളുടെ ബന്ധത്തിൽ ചില മാറ്റങ്ങൾ വരുത്തും. അത്തരമൊരു സാഹചര്യത്തിൽ, ബന്ധത്തോടുള്ള നിങ്ങളുടെ ആത്മാർഥത നിങ്ങളെ സഹായിക്കും, അല്ലാത്തപക്ഷം പിരിമുറുക്കങ്ങൾ ഉണ്ടാവുന്നതിന് കാരണമാകും. ഫെബ്രുവരി മാസത്തിനിടയിൽ, മകര രാശിയിൽ ശുക്രന്റെ സംക്രമണം നടക്കും, ഈ സമയത്ത് നിങ്ങളുടെ ബന്ധത്തിൽ അടുപ്പം വർദ്ധിക്കും. നിങ്ങളുടെ പങ്കാളിയുമൊത്ത് ഒരു യാത്ര പ്ലാൻ ചെയ്യാനും കഴിയും. .എന്നിരുന്നാലും, ജൂൺ 2 മുതൽ ജൂലൈ 10 വരെയുള്ള സമയത്ത്, ചൊവ്വയുടെ സംക്രമണം നിങ്ങളുടെ ലഗ്ന ഭാവത്തിൽ നടക്കും, അത് നിങ്ങളുടെ ബന്ധത്തിലെ വഴക്കുകൾക്ക് ഇടവരുത്തും. നിങ്ങളുടെ ജീവിത പങ്കാളി നിങ്ങളുടെ ബിസിനസ്സ് പങ്കാളിയാണെങ്കിൽ നിങ്ങളുടെ വ്യാപാരത്തിൽ സമൃദ്ധി കൈവരും. ഈ വർഷത്തിൽ, ശനിയും വ്യാഴവും നിങ്ങളുടെ ഏഴാമത്തെ ഭാവത്തിൽ വസിക്കും, ഈ സമയത്ത് നിങ്ങളുടെ ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട് സമ്മിശ്ര ഫലങ്ങൾ ലഭ്യമാകും. നിങ്ങളുടെ രാശിയുടെ അഞ്ചാമത്തെ ഭാവത്തിലെ കേതുവിന്റെ സാന്നിദ്ധ്യം നിങ്ങളുടെ കുട്ടികൾക്ക് ചില ഉയർച്ച താഴ്ചകൾ ഉണ്ടാക്കാം. അവർക്ക് പഠനത്തിൽ നിന്ന് ശ്രദ്ധ മാറാം, അതിനാൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. നിൻങൾ ഈ സമയംB അവരുടെ കൂടെഉണ്ടാകേണ്ടതാണ് ഇത് അവരുടെ ആത്മവിശ്വാസത്തെ ഉയർത്തും.
കർക്കിടകം രാശിക്കാരുടെ പ്രണയ രാശിഫലം 2021 - Cancer Love & Relationships Yearly Predictions
പ്രണയ രാശിഫലം 2021 പ്രവചന പ്രകാരം ഈ വര്ഷം നിങ്ങൾക്ക് സാധാരണത്തെക്കാൾ മികച്ചതായിരിക്കും. വർഷത്തിന്റെ തുടക്കവും ഫെബ്രുവരി മാസം തികച്ചും ശുഭമായി തുടരും.അതിനുശേഷം, മാർച്ച് പകുതി മുതൽ ഏപ്രിൽ വരെയുള്ള കാലയളവ് നിങ്ങളുടെ ബന്ധത്തിന് ഭാഗ്യകരമായിരിക്കും. ഈ കാലയളവിൽ, നിങ്ങളുടെ പങ്കാളിയെ മികച്ച രീതിയിൽ മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയും, അതോടൊപ്പം കാര്യങ്ങൾനിങ്ങൾക്ക് അവരുമായി പങ്കുവെക്കാം എന്നും മനസ്സിലാക്കും. മെയ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നിങ്ങളുടെ പ്രണയ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരിക്കും എന്ന് തന്നെ പറയാം. ഗ്രഹങ്ങളുടെതുടർച്ചയായ സ്ഥാനമാറ്റം നിങ്ങൾക്ക് നിങ്ങളുടെ പ്രണയജീവിതത്തിൽ ചില പ്രയാസങ്ങൾ ഉണ്ടാക്കും. എന്നാൽ നിങ്ങളും നിങ്ങളുടെ പങ്കാളിയും ഈ തടസ്സങ്ങൾ തരണം ചെയ്യുകയും ബന്ധം മുന്നോട്ട് കൊണ്ട് പോകുകയും ചെയ്യും. വിശ്വാസം ഇരുവരും ഇത്തരംസമയത്ത് പരസ്പരം വെച്ച് പുലർത്തേണ്ടതാണ്. എന്നിരുന്നാലും, 2021 ലെ മറ്റ് മാസങ്ങളിൽ, നിങ്ങളുടെ പ്രണയ കാര്യത്തിൽ അൽപ്പം ശ്രദ്ധിക്കേണ്ടതാണ്. ഗ്രഹ സ്ഥാനങ്ങൾ മാനസിക വിഷമങ്ങൾ ഉണ്ടാക്കാം. ചില സാഹചര്യങ്ങളിൽ നിങ്ങളുടെ പങ്കാളിയുമായി തെറ്റിധാരണകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക. നിങ്ങളുടെ സമ്മർദ്ദത്തിനും ഇത്തരം പ്രശ്‌നങ്ങൾ കാരണമാകാം എന്നതിനാൽ പ്രശ്നമാണ് പറഞ്ഞ് പരിഹരിക്കുക.
കർക്കിടകം രാശിക്കാരുടെ ആരോഗ്യ രാശിഫലം 2021 - Cancer Health Astrology Prediction 2021
കർക്കിടകം രാശിക്കാരുടെ ആരോഗ്യ രാശിഫലം 2021 പ്രകാരം ഈ വര്ഷം നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ നിങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്, ഈ സമയം നിങ്ങളുടെ ഏഴാമത്തെയും എട്ടാമത്തെയും ഭാവാധിപനായ ശനി ഏഴാമത്തെ ഭാവത്തിൽ വസിക്കും ഇവിടെ ഇതിനകം ആറാമത്തെ ഭാവാധിപൻ ആയ വ്യാഴവും ഉണ്ടായിരിക്കും. ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം നിങ്ങളുടെ ആരോഗ്യത്തിന് അത്ര അനുകൂലമായിരിക്കില്ല. അത്തരമൊരു സാഹചര്യത്തിൽ, പല രോഗങ്ങൾക്കും സാധ്യത കാണുന്നു. അതിനാൽ, ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. വാഹനം ഓടിക്കുമ്പോൾ നിങ്ങൾ പ്രത്യേക ശ്രദ്ധ പാലിക്കേണ്ടതാണ് അല്ലെങ്കിൽ അപകട സാധ്യത കാണുന്നു. ജനുവരി മാസം മുതൽ ഏപ്രിൽ വരെ നിങ്ങൾക്ക് അനുകൂലമാകില്ല. ഈ സമയത്ത്, നിങ്ങളുടെ ഭക്ഷണ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സെപ്റ്റംബർ 15 മുതൽ 2021 നവംബർ 20 വരെ നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും പിന്നീട്ആരോഗ്യ കാര്യങ്ങൾ മെച്ചപ്പെടും. നിങ്ങളുടെ അനാരോഗ്യത്തിന്റെ പ്രത്യാഘാതങ്ങൾ നിങ്ങളുടെ ബിസിനസ്സ് സംരംഭത്തെയും, ഔദ്യോഗിക ജീവിതത്തെയും, കുടുംബ ജീവിതത്തെയും ബാധിക്കാതെ ശ്രദ്ധിക്കുക. ചെറിയ ആരോഗ്യപ്രശ്നങ്ങൾ പോലും അവഗണിക്കരുത്, ആവശ്യമെങ്കിൽ ഡോക്ടറുടെ സഹായം തേടുക. വീട്ടിൽനിന്ന് പുറത്ത്പോകുന്നതിന് മുൻപ് ശരിയായി ഭക്ഷണംകഴിക്കുകയും വെള്ളം കൂടെ കരുതുകയും ചെയ്യുക.
കർക്കിടകം രാശിഫലം 2021: ജ്യോതിഷ പരിഹാരങ്ങൾ
- തിങ്കളാഴ്ച ചന്ദ്ര ഹൊറ സമയത്ത് നല്ല ഗുണ നിലവാരമുള്ള മുത്ത് പതിച്ച വെള്ളിയുടെ മോതിരം ധരിക്കുക. ഇത് ജോലിസ്ഥലത്ത് വിജയം പ്രധാനം ചെയ്യും.
- കർക്കിടക രാശിഫലം 2021 പതിവായി ബജ്രംഗ് ബാൻ പാരായണം ചെയ്യുക കൂടാതെ ശ്രീ ഗണപതി അഥർവ ശീർഷം ചൊല്ലുന്നത് അനുകൂലമാണ്.
- വ്യാഴ ബീജ മന്ത്രം 108 ചൊല്ലുന്നത് നിങ്ങൾക്ക് അനുകൂലമായിരിക്കും. ആരോഗ്യപ്രശ്നനങ്ങൾക്ക് ഇത് ആശ്വാസം നൽകും.
- കർക്കിടക രാശിഫലം 2021 തിങ്കളാഴ്ചകളിൽ ഒരു ശിവക്ഷേത്രത്തിൽ പോയി അക്ഷതം സമർപ്പിക്കുക, ശിവ ലിംഗത്തിന് അഭിഷേകം നടത്തുകയും ചെയ്യുക.
- ചൊവ്വാഴ്ച ക്ഷേത്രത്തിൽ പോയി ചുവന്ന നിറമുള്ള പതാക ഉയർത്തുക. ഇത് ചൊവ്വ ഗ്രഹത്തെ ശക്തമാക്കുകയും ശുഭകരമായ ഫലം നൽകുകയും ചെയ്യും.
ജ്യോതിഷ പരിഹാരങ്ങൾക്കും സേവനങ്ങൾക്കും ആസ്ട്രോസേജ് ഷോപ്പിംഗ് സ്റ്റോർ സന്ദർശിക്കുക .
എല്ലാ കർക്കിടകം രാശി വായനക്കാർക്കും ആസ്ട്രോസേജിന്റെ വിജയകരവും സമൃദ്ധവുമായ ഒരു വർഷം നേരുന്നു!
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025