ചന്ദ്ര ഗ്രഹണം - Lunar Eclipse in 2021
ആസ്ട്രോസേജ് ചന്ദ്രഗ്രഹണം 2021 ലൂടെ നിങ്ങൾക്ക് ചന്ദ്രഗ്രഹണം 2021 തീയതി, സമയം, വീക്ഷണം എന്നിവ അറിയാൻ കഴിയും. 2021 ൽ വീഴുന്ന ചന്ദ്രഗ്രഹണങ്ങളെക്കുറിച്ചും അവയുടെ ശാസ്ത്രീയവും പുരാണപരവുമായ പ്രാധാന്യത്തെക്കുറിച്ചും 2021 ൽ സുതക കാലത്തെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും നിങ്ങൾക്ക് എല്ലാ വിശദാംശങ്ങളും പ്രതിപാദിക്കുന്നു.
സൂര്യഗ്രഹണം 2021 പോലെ ചന്ദ്രഗ്രഹണം 2021 ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും തുല്യ പ്രാധാന്യമുണ്ട്. ഇത് മതപരമായും പ്രാധാന്യമുള്ളതാണ്.
ചന്ദ്രഗ്രഹണം 2021 നെക്കുറിച്ചുള്ള വേദ ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായപ്രകാരവും ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഗ്രഹണ സമയം ദോഷകരമായി തന്നെയാണ് കണക്കാക്കുന്നത്, അതിനാലാണ് അതിന്റെ ദോഷകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ നിരവധി മുൻകരുതലുകൾ പാലിക്കേണ്ടതും. ഇത് ഒരു ജ്യോതിശാസ്ത്ര സംഭവമായിട്ടാണ് കാണപ്പെടുന്നത്, ഈ സമയത്ത് ഏത് ശുഭപ്രവൃത്തിയും ചെയ്യാതിരിക്കുക. ചന്ദ്രഗ്രഹണം എങ്ങനെ സംഭവിക്കുന്നുവെന്ന് നമുക്ക് വിശദമായി മനസ്സിലാക്കാം.
ചന്ദ്രഗ്രഹണം 2021 എങ്ങനെ നടക്കുന്നു?
ശാസ്ത്രപരമായി ഭൂമി സൂര്യനെ ചുറ്റുന്നു, ചന്ദ്രൻ ഭൂമിയെ ചുറ്റുന്നു. ഈ മൂന്ന് ഗ്രഹങ്ങളും ഒരു നേർരേഖയിൽ ഒത്തുചേരുമ്പോൾ, ഭൂമിക്കും സൂര്യനും ഇടയിൽ സ്ഥാനം പിടിക്കുമ്പോൾ ചന്ദ്രൻ പൂർണ്ണമായും ഭാഗികമായും സൂര്യനെ മൂടും. ഈ സമയത്തിൽ സൂര്യഗ്രഹണം സംഭവിക്കുന്നു. മറുവശത്ത്, ഒരേ വിന്യാസത്തിൽ, ചന്ദ്രനും സൂര്യനും ഇടയിൽ സ്ഥാനം പിടിക്കുമ്പോൾ ഭൂമി പൂർണ്ണമായും ചന്ദ്രനെ മൂടുമ്പോൾ ചന്ദ്രഗ്രഹണം സംഭവിക്കുന്നു. 2021 ലെ ചന്ദ്രഗ്രഹണം നമ്മുക്ക് നോക്കാം.
ചന്ദ്രഗ്രഹണം 2021 ന്റെ ഐതിഹ്യ പ്രാധാന്യം
ഹിന്ദുമതത്തിലെ ഇതിനെ കുറിച്ച് നിരവധി കാര്യങ്ങൾ പ്രതിപാദിക്കുന്നു. രാഹു-കേതു വാണ് ഇതിൻെറ പ്രധാന കാരണം. ഇതിന്റെ പിന്നിലുള്ള ഒരു പുരാണ കഥ വളരെ പ്രചാരത്തിലുണ്ട്, അതനുസരിച്ച്, ദേവരന്മാരെയും വിഷ്ണുവിനെയും കബളിപ്പിക്കുകയും അമൃതിന്റെ ചില തുള്ളികൾ കഴിക്കുകയും ചെയ്ത സ്വരഭാനു എന്ന അസുരൻ ഉണ്ടായിരുന്നു. സമുദ്രമദന ശേഷമാണ് ഈ അമൃതി ലഭിച്ചത്.
ഈ സമയത്താണ് സൂര്യനും ചന്ദ്രനും വിഷ്ണുവിന്റെ മുന്നിൽ സ്വരഭാനുവിന്റെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തി അതേ തുടർന്ന് അദ്ദേഹത്തെ പ്രകോപിപ്പിതാനായി. തത്ഫലമായി, ശ്രീകൃഷ്ണൻ തന്റെ സുദർശന ചക്രത്തിലൂടെ സ്വർഭാനുവിന്റെ തല വേർപെടുത്തി. അപ്പോഴേക്കും സ്വർഭാനു അമൃത് കഴിചതിനാൽ അവന്റെ തലയും ശരീരവും എന്നെന്നേക്കുമായി അനശ്വരമായി. അതിൽ, തലയെ രാഹു എന്നും ഉടലിനെ കേതു എന്നും വിളിച്ചു. അതിനുശേഷം, രാഹുവും കേതുവും സൂര്യനോടും ചന്ദ്രനോടും ശത്രുത വളർത്തിയതായി വിശ്വസിക്കപ്പെടുന്നു, അതിനാൽ എല്ലാ വർഷവും അതിന്റെ ഗ്രഹണം നടക്കുന്നു.
വിവിധ തരം ചന്ദ്രഗ്രഹണം 2021
സൂര്യഗ്രഹണം വ്യത്യസ്ത കാലഘട്ടങ്ങൾ വരെ നീളുന്നു, എന്നാൽ ഒരു ചന്ദ്രഗ്രഹണത്തിന്റെ ദൈർഘ്യം അതിനേക്കാൾ കൂടുതൽ നീണ്ടുനിൽക്കുന്നു, മിക്കവാറും മണിക്കൂറുകൾ വരെ നീണ്ടുനിൽക്കും. പൂർണിമ ദിവസത്തിലാണ് സാധാരണയായി ഒരു ചന്ദ്രഗ്രഹണം സംഭവിക്കുന്നത്, ചന്ദ്രഗ്രഹണം മൂന്ന് തരത്തിലുണ്ട്:
-
മൊത്തം ചന്ദ്രഗ്രഹണം: ഭൂമി സൂര്യനെ വലം വെക്കുകയും ചന്ദ്രൻ ഭൂമിയുടെ മുൻപിൽ സ്ഥാനം പിടിക്കുമ്പോൾ പൂർണ്ണമായും മൂടുകയും ചെയ്യുമ്പോൾ മൊത്തം ചന്ദ്രഗ്രഹണം നടക്കുന്നു. ഇതുമൂലം സൂര്യപ്രകാശം ചന്ദ്രനിൽ എത്തില്ല, ഇത് ചന്ദ്ര ഗ്രഹണം ഉണ്ടാക്കുന്നു.
-
ഭാഗിക ചന്ദ്രഗ്രഹണം: ഭാഗിക ചന്ദ്രഗ്രഹണ സമയത്ത്, ഭൂമി ഭാഗികമായി ചന്ദ്രനെ മൂടുന്നു, ഇത് ജ്യോതിഷ പ്രാധാന്യം സൃഷ്ടിക്കുന്നു.
-
അല്‍പഛായ ചന്ദ്രഗ്രഹണം: ചന്ദ്രൻ ഗ്രഹം ഭ്രമണം ചെയ്യുമ്പോൾ സൂര്യൻ പുറപ്പെടുവിക്കുന്ന കിരണങ്ങൾ മൂലം അല്പച്ഛയാ സൃഷ്ടിക്കപ്പെടുന്നു. ചന്ദ്രൻ ഗ്രഹം ഭൂമിയിൽ നിന്ന് മങ്ങിയതായി കാണപ്പെടുന്നു, ഈ പ്രതിഭാസത്തെ അല്പച്ഛയാ ചന്ദ്രഗ്രഹണം എന്ന് വിളിക്കുന്നു. ചന്ദ്രൻ ഗ്രഹത്തെ ബാധിക്കാത്തതിനാൽ ഈ ഗ്രഹണത്തെ ഒരു വലിയ പ്രതിഭാസമായി കണക്കാക്കുന്നില്ല. ഇക്കാരണത്താൽ, അതിന്റെ സുതക കാലവും കണക്കാക്കപ്പെടില്ല.
ചന്ദ്ര ഗ്രഹണം 2021 ന് മുമ്പ് ഉള്ള സുതകാലം
സനാതന ധർമ്മം പ്രകാരം ഈ സമയം അശുഭമായി കണക്കാക്കുന്നു. ഈ സമയം നിങ്ങളുടെ ജീവിതത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കും. ഒരു ചന്ദ്രഗ്രഹണത്തിന്റെ കാര്യത്തിൽ, സുതക കാളിന്റെ കാലത്ത് ഒമ്പത് മണിക്കൂർ മുമ്പ് തുടങ്ങി ഗ്രഹണത്തോടെ അവസാനിക്കുന്നു. അതിനാൽ, 2021 ൽ എത്ര ചന്ദ്രഗ്രഹണങ്ങൾ വർഷത്തിൽ സംഭവിക്കുമെന്ന് നമുക്ക് നോക്കാം.
ചന്ദ്രഗ്രഹണം 2021: സംഭവം, തീയതികൾ, സമയങ്ങൾ
ജ്യോതിശാസ്ത്രമനുസരിച്ച്, ചന്ദ്രഗ്രഹണം എല്ലാ വർഷവും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. 2021-ൽ രണ്ട് സൂര്യഗ്രഹണം നടക്കും:
-
ആദ്യ ചന്ദ്ര ഗ്രഹണം മെയ് 26 ന് 2021 നടക്കും.
-
രണ്ടാം ചന്ദ്ര ഗ്രഹണം 2021 ന് 19 നവംബർ ൽ നടക്കും.
ഏത് സംക്രമണവും ഇന്ത്യയിൽ ദൃശ്യമാകില്ല എന്നതിനാൽ സുതക കാലം നിരീക്ഷിക്കപ്പെടില്ല. ഇവ സംഭവിക്കുന്ന സമയത്തെയും ദൃശ്യപരതയെയും കുറിച്ച് നമ്മുക്ക് നോക്കാം:
ചന്ദ്ര ഗ്രഹണം 2021: ആദ്യ ചന്ദ്ര ഗ്രഹണത്തിന്റെ സമയവും ദൃശ്യതയും : 26 മെയ് 2021
ആദ്യചന്ദ്ര ഗ്രഹണം 2021 | ||||
തിയതി | ഗ്രഹണം ആരംഭം | ഗ്രഹണംഅവസാനം | തരം | ദൃശ്യത |
26 മെയ് | തുടങ്ങി 14:17 | വരെ 19:19 | മൊത്തം ചന്ദ്രഗ്രഹണം | ഇന്ത്യ, കിഴക്ക് ഏഷ്യ, ഓസ്ട്രേലിയ, പസഫിക് സമുദ്രവും അമേരിക്കയും |
കുറിപ്പ്: മുകളിൽ പട്ടികയുടെ നൽകിയ സമയം ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) അനുസരിച്ചാണ്. എന്നിരുന്നാലും, ഈ ഗ്രഹണം ഒരു അല്പഛായ ചന്ദ്രഗ്രഹണമായി ഇന്ത്യയിൽ ദൃശ്യമാകും. അതിനാൽ, സുതക കാലും അതിന്റെ സ്വാധീനവും മതപരമായി വീക്ഷിക്കക്കപ്പെടില്ല.
-
2021 ലെ ആദ്യത്തെ ചന്ദ്രഗ്രഹണം മെയ് 26 ബുധനാഴ്ച നടക്കും ഇത് മൊത്തം ചന്ദ്രഗ്രഹണം ആകും.
-
ഹിന്ദു പഞ്ചാംഗം അനുസരിച്ച് ഈ ഗ്രഹണത്തിന്റെ ദൈർഘ്യം ഉച്ചയ്ക്ക് 14:17 മുതൽ വൈകുന്നേരം19:19 വരെ ആയിരിക്കും.
-
പഞ്ചാംഗം അനുസരിച്ച്, 2021 ലെ ആദ്യത്തെ ചന്ദ്രഗ്രഹണം ഹിന്ദു മാസമായ വൈശാഖ പൂർണിമ ദിവസത്തിൽ നടക്കും, ഇത് വൃശ്ചിക രാശിയേയും അനിഴം നക്ഷത്രത്തെയും പ്രധാനമായും ബാധിക്കും.
-
2021 ലെ ഈ ഗ്രഹണം കിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ, പസഫിക് സമുദ്രം, അമേരിക്ക എന്നിവിടങ്ങളിലെ മൊത്തം ചന്ദ്രഗ്രഹണമായും ഇന്ത്യയിലെ ഒരു അല്പഛായ ചന്ദ്രഗ്രഹണമായും കാണപ്പെടും.
-
ഇതുമൂലം 2021 ലെ സുതക കാലം രാജ്യത്ത് വീക്ഷിക്കില്ല.
രണ്ടാമത്തെ ചന്ദ്രഗ്രഹണം: 19 നവംബർ 2021
രണ്ടാം ചന്ദ്രഗ്രഹണം 2021 | ||||
തീയതി | ഗ്രഹണം ആരംഭിക്കുന്നു | ഗ്രഹണം അവസാനിക്കുന്നു | തരം | ദൃശ്യത |
19 നവംബർ | മുതൽ 11:32 | വരെ 17:33 | ഭാഗികം | ഇന്ത്യ, അമേരിക്ക, വടക്കൻ യൂറോപ്പ്, കിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ, പസഫിക് സമുദ്രത്തിലെ ചില പ്രദേശങ്ങൾ |
കുറിപ്പ്: മുകളിലുള്ള പട്ടിക സമയം ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) അനുസരിച്ചുള്ളതാണ്. ഈ ഗ്രഹണം ഒരു അല്പഛായ ചന്ദ്രഗ്രഹണമായി ഇന്ത്യയിൽ ദൃശ്യമാകും. അതിനാൽ, സുതക കാലവും അതിന്റെ സ്വാധീനവും മതപരമായി വീക്ഷിക്കപ്പെടില്ല.
-
2021 ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം നവംബർ 19 വെള്ളിയാഴ്ച നടക്കും ഇത് ഭാഗിക ചന്ദ്രഗ്രഹണം ആയിരിക്കും.
-
ഹിന്ദു പഞ്ചാംഗം അനുസരിച്ച് ഈ ഗ്രഹണത്തിന്റെ ദൈർഘ്യം ഉച്ചയ്ക്ക് 11:32 മുതൽ വൈകുന്നേരം 17:33 വരെ നടക്കും.
-
പഞ്ചാംഗം അനുസരിച്ച്, 2021 ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം ഹിന്ദു മാസമായ കാർത്തിക മാസത്തിൽ പൂർണിമ ദിനത്തിൽ സംഭവിക്കുകയും ഇടവം രാശിയേയും കാർത്തിക നക്ഷത്രത്തേയും പ്രധാനമായും ബാധിക്കും.
-
2021 ലെ ഈ ഗ്രഹണം ഇന്ത്യ, അമേരിക്ക, വടക്കൻ യൂറോപ്പ്, കിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ, പസഫിക് സമുദ്രത്തിലെ ചില പ്രദേശങ്ങൾ കാണും.
-
ഈ സംഭവം ഇന്ത്യയിലെ ഒരു അൽപഛായ ചന്ദ്രഗ്രഹണമായി കാണപ്പെടുന്നതിനാൽ, സുതക കാലം രാജ്യത്ത് വീക്ഷിക്കില്ല.
ചന്ദ്ര ഗ്രഹണം 2021 സമയത്ത് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
-
സുതക സമയം തുടങ്ങി മുതൽ ഗ്രഹണം അവസാനിക്കുന്നതുവരെ, ഒരു ജോലിയോ ചുമതലയോ നിർവ്വഹിക്കരുത്.
-
വിഭവങ്ങൾ കഴിക്കുന്നതും പാചകം ചെയ്യുന്നതും ഒഴിവാക്കുക.
-
വഴക്കുകൾ ഒഴിവാക്കുക.
-
കത്രിക, സൂചി, കത്തി മുതലായ മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിക്കരുത്.
-
ദൈവങ്ങളുടെ വിഗ്രഹം തുളസിചെടി തൊടാതിരിക്കുക.
-
സുതക സമയത്ത് ഉറങ്ങുന്നതും ഒഴിവാക്കുക.
ചന്ദ്രഗ്രഹണം 2021 ൽ ചെയ്യേണ്ട പരിഹാരങ്ങൾ
-
സുതക കാലം കഴിയുന്നത് വരെ അനുകൂലമായി നിലകൊള്ളുക, ധ്യാനം, ഭഗവാനെ പ്രാർത്ഥിക്കുക എന്നിവ ചെയ്യുക.
-
ഈ സമയത്ത് ചന്ദ്രന്റെ ബീജ മന്ത്രവും രാഹുവിനും കേതുവിനും വേണ്ടി അവരെ പ്രീതിപ്പെടുത്താനുള്ള മന്ത്രവും ചൊല്ലുക.
-
2021 ലെ ചന്ദ്രഗ്രഹണം അവസാനിച്ച ഉടൻ കുളിക്കുകയും ഗംഗാജലം തളിച്ച് വീട് ശുദ്ധീകരിക്കുകയും ചെയ്യുക.
-
ദേവന്മാരുടെയും ദേവതകളുടെയും പ്രതിമകൾ ശുദ്ധീകരിക്കുക.
-
സുതക് കാൾ അവസാനിക്കുന്നതുവരെ ബ്രഹ്മചര്യ തത്ത്വങ്ങൾ പാലിക്കുക.
-
ഗ്രഹണ കാലഘട്ടത്തിൽ ഏഴര ശനിയുടെ രൂപവത്കരണത്തിൽ നിങ്ങളുടെ ജാതകം സ്വാധീനിച്ചിട്ടുണ്ടെങ്കിൽ, ശനി മന്ത്രം അല്ലെങ്കിൽ ശ്രീ ഹനുമാൻ ചാലിസ ചൊല്ലുക.
-
മാംഗല്യ ദോഷത്തിന് വിധേയരായ രാശിക്കാർ ഗ്രഹണദിവസം സുന്ദരകാണ്ഡം ചൊല്ലുക.
-
ഗ്രഹണം അവസാനിച്ചതിനുശേഷം, മാവ്, അരി, പഞ്ചസാര, വെളുത്ത വസ്ത്രങ്ങൾ, അല്ലെങ്കിൽ ഏഴ് തരം ധാന്യം, കറുത്ത എള്ള്, കറുത്ത തുണി തുടങ്ങിയവ ആവശ്യമുള്ള ആളുകൾക്ക് ദാനം ചെയ്യുക.
-
ചന്ദ്രഗ്രഹണത്തിന്റെ പ്രതികൂല ഫലങ്ങൾ ഇല്ലാതാക്കാൻ നവഗ്രഹ മന്ത്രം, ഗായത്രി മന്ത്രം, മഹാമൃത്യുഞ്ജയ മന്ത്രം, സുതക സമയത്ത് ചൊല്ലുക.
-
ദുർഗപാരായണം ചെയ്യുന്നതും വിഷ്ണു സഹസ്രനാമം, ശ്രീമദ് ഭാഗവത്ഗീത, ഗജേന്ദ്ര മോക്ഷം തുടങ്ങിയവ ചൊല്ലുന്നതും നല്ലതാണ്.
-
സുതക കാലം ആരംഭിക്കുന്നതിന് മുമ്പ് തുളസി ഇലകൾ പാകം ചെയ്ത ഭക്ഷണംത്തിൽ ഇട്ട് വെക്കുക.
-
2021 ലെ ഗ്രഹണത്തിന്റെ പാർശ്വഫലങ്ങൾ അവരുടെ പിഞ്ചു കുഞ്ഞിന് ദോഷം വരുത്തുമെന്ന് വിശ്വസിക്കപ്പെടുന്നതിനാൽ, ചന്ദ്രഗ്രഹണ ദിവസം സുതക സമയത്തിന്റെ അവസാനം വരെ ഗർഭിണികൾ വീടിനുള്ളിൽ തന്നെ ഇരിക്കുന്നതാണ് നല്ലത്.
ചന്ദ്ര ഗ്രഹണം 2021 സമയത്ത് ചൊല്ലേണ്ട മന്ത്രങ്ങൾ
हेमताराप्रदानेन मम शान्तिप्रदो भव॥१॥
tamomaya mahābhīma somasūryavimardana।
hematārāpradānena mama śāntiprado bhava॥1॥
തമോമയ മഹാഭീമ സോമസൂര്യവിമര്ദന।
ഹേമതാരാപ്രദാനേന മമ ശാന്തിപ്രദോ ഭവ॥൧॥
അർത്ഥം - എക്കാലത്തെയും ഭീമാകാരവും വലുതുമായ സൂര്യചന്ദ്രനെ മറയ്ക്കുന്ന ഹേ രാഹു, സുവർണ താര ദാനം സ്വീകരിച്ച് എനിക്ക് ശാന്തി നൽകിയാലും.
दानेनानेन नागस्य रक्ष मां वेधजाद्भयात्॥२॥
vidhuntuda namastubhyaṃ siṃhikānandanācyuta।
dānenānena nāgasya rakṣa māṃ vedhajādbhayāt॥2॥
വിധുന്തുദ നമസ്തുഭ്യം സിംഹികാനന്ദനാച്യുത।
ദാനേനാനേന നാഗസ്യ രക്ഷ മാം വേധജാദ്ഭയാത്॥൨॥
അർത്ഥം - ഹേ സിൻഹികാനന്ദ (മകൻ), അച്യുത! വിധുന്തൂദ, എന്റെ വഴിപാട് (നാഗ) സ്വീകരിച്ച് ഈഗ്രഹണത്തിൽ നിന്ന് ഉരുത്തിരിയുന്ന ഈ ഭയത്തിൽ നിന്ന് എന്നെ സംരക്ഷിക്കേണമെ.
ഞങ്ങളുടെ ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടപ്പെട്ടുവെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സുരക്ഷിതവും ആരോഗ്യകരവുമായി നിങ്ങൾ തുടരട്ടെ എന്ന് ഞങ്ങൾ നേരുന്നു!
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Weekly Horoscope From 7 July To 13 July, 2025
- Devshayani Ekadashi 2025: Know About Fast, Puja And Rituals
- Tarot Weekly Horoscope From 6 July To 12 July, 2025
- Mercury Combust In Cancer: Big Boost In Fortunes Of These Zodiacs!
- Numerology Weekly Horoscope: 6 July, 2025 To 12 July, 2025
- Venus Transit In Gemini Sign: Turn Of Fortunes For These Zodiac Signs!
- Mars Transit In Purvaphalguni Nakshatra: Power, Passion, and Prosperity For 3 Zodiacs!
- Jupiter Rise In Gemini: An Influence On The Power Of Words!
- Venus Transit 2025: Love, Success & Luxury For 3 Zodiac Signs!
- Sun Transit July 2025: Huge Profits & Career Success For 3 Zodiac Signs!
- जुलाई के इस सप्ताह से शुरू हो जाएगा सावन का महीना, नोट कर लें सावन सोमवार की तिथियां!
- क्यों है देवशयनी एकादशी 2025 का दिन विशेष? जानिए व्रत, पूजा और महत्व
- टैरो साप्ताहिक राशिफल (06 जुलाई से 12 जुलाई, 2025): ये सप्ताह इन जातकों के लिए लाएगा बड़ी सौगात!
- बुध के अस्त होते ही इन 6 राशि वालों के खुल जाएंगे बंद किस्मत के दरवाज़े!
- अंक ज्योतिष साप्ताहिक राशिफल: 06 जुलाई से 12 जुलाई, 2025
- प्रेम के देवता शुक्र इन राशि वालों को दे सकते हैं प्यार का उपहार, खुशियों से खिल जाएगा जीवन!
- बृहस्पति का मिथुन राशि में उदय मेष सहित इन 6 राशियों के लिए साबित होगा शुभ!
- सूर्य देव संवारने वाले हैं इन राशियों की जिंदगी, प्यार-पैसा सब कुछ मिलेगा!
- इन राशियों की किस्मत चमकाने वाले हैं बुध, कदम-कदम पर मिलेगी सफलता!
- शनि मीन राशि में वक्री: कौन-सी राशि होगी प्रभावित, क्या होगा विश्व पर असर?
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025