Personalized
Horoscope
  • Talk To Astrologers
  • Talk To Astrologers
  • Personalized Horoscope 2025
  • Product Banner 2025
  • Brihat Horoscope
  • Ask A Question
  • Live Astrologers
Home » 2016 » Malayalam Horoscope 2016 - ജാതകം 2016 Published: September 22, 2015

Malayalam Horoscope 2016 - ജാതകം 2016

Read your Malayalam horoscope 2016 to know how upcoming year is going to be for you. This Jathakam in Malayalam explains about different aspects of your life to help you gain success, prosperity and happiness in your life.

തിരശീല ഉയർത്തി നിങ്ങളുടെ ഭാവിയിലേക്ക് ഞങ്ങളുടെ ജാതകം 2016 മുഖേന ഒന്നു നോക്കു. സാമ്പത്തികങ്ങൾ നിങ്ങളുടെ ബാങ്ക് ബാലൻസ് ഉയർത്തുമോ? നിങ്ങളുടെ ജീവിതത്തിൽ പ്രണയം പുഷ്ടിപ്പെടുമോ? പൊരുത്തം നിങ്ങളുടെ ഗാർഹിക ജീവിതം മഹനീയമാക്കി നിലനിർത്തുമോ? എല്ലാത്തിനുമുള്ള ഉത്തരങ്ങൾ ഇപ്പോൾ തന്നെ ഈ സൗജന്യ വായനാകുറിപ്പിലൂടെ കണ്ടെത്തുക

കുറിപ്പ്: ഈ പ്രവചനങ്ങൾ നിങ്ങളുടെ ചാന്ദ്ര ചിഹ്നത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങളുടെ ചാന്ദ്ര ചിഹ്നത്തെ കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലായെങ്കിൽ, ദയവായി ഈ പേജ് സന്ദർശിക്കുക - AstroSage Moon Sign Calculator.

മേടരാശി (ഏരീസ്)

മേടരാശിഈ ചിഹ്നത്തിലുള്ള ജാതകന് 2016 മിശ്രിത ഫലങ്ങൾ നൽകും. ഗാർഹിക ജീവിതത്തിൽ പിരിമുറുക്കങ്ങൾ വന്നു ചേരുവാനുള്ള സാധ്യത ഉണ്ട്; എന്നിരുന്നാലും, ഔദ്യോഗിക ജീവിതം നിങ്ങളിൽ സമൃദ്ധമായ വിജയം സമ്മാനിക്കും. പറക്കുവാൻ വരട്ടെ ഏരിയന്മാരെ, കാരണം ഈ വിജയം അതിന്റെ ചില കാലതാമസങ്ങൾ പങ്കുവച്ചതിനു ശേഷമേ വന്നു ചേരുകയുള്ളു. ബിസിനസ്സുകാരിലേക്ക് പോകുകയാണെങ്കിൽ, വലിയതോതിലുള്ള നിക്ഷേപങ്ങൾ നടത്തരുത് എന്ന് ഉപദേശിക്കപ്പെടുന്നു. അനാവശ്യമായി പണം ചിലവഴിക്കുന്ന ശീലം നിയന്ത്രിക്കേണ്ടത് ഈ വർഷം വളരെ പ്രധാനമാണ്. നിങ്ങളുടെ പ്രണയ ജീവിതത്തിൽ ചിത്താകർഷകമായതൊന്നും കാണപ്പെടുന്നില്ല. ലൈംഗിക ജീവിതത്തിനും അതിന്റെ ആത്മാർത്ഥതയും സന്തോഷവും നഷ്ടപ്പെടും. അനാവശ്യ വാദപ്രതിവാദങ്ങളിൽ ശ്രദ്ധ കൊടുക്കരുത്. കലഹത്തിനും മറ്റും നിങ്ങൾ പ്രേരകങ്ങൾ ആകും, പക്ഷേ അത് ഒരിക്കലും അനുകൂല ഫലങ്ങൾ നൽകുകയില്ല. ഓഹരി കമ്പോളത്തിൽ നിന്നും അകലം പാലിക്കുക. ആഗസ്റ്റിനു ശേഷം ജീവിതത്തിൽ നന്മയുണ്ടാകും, എന്നാൽ വർഷം മുഴുവം ശ്രദ്ധ ആവശ്യമാണ്.

ഇടവരാശി (ടോറസ്)

ഇടവരാശിടോറിയന്മാർക്ക് ഈ വർഷം പുഷ്പിത കാലമായിരിക്കും. പങ്കാളിയുമായുള്ള ബന്ധം പരിശുദ്ധവും ആകർഷകവുമാണെങ്കിൽ എല്ലാം വളരെ ശാന്തമായി പോകും.ഈ വർഷം നിങ്ങളുടെ വിവാഹ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും കൂടാതെ നിങ്ങളുടെ പങ്കാളിയുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങൾ നിങ്ങൾ പരിപോഷിപ്പിക്കും. ഉദ്യോഗസ്ഥരായവർക്ക് ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ബിസിനസുകാർക്ക് ലാഭം ഉടനെയുണ്ടാകുകയില്ല, പക്ഷെ സ്ഥിരമായിരിക്കും.നിങ്ങൾക്ക് എല്ലാ തരത്തിലുള്ള സന്തോഷവും നൽകികൊണ്ട്, പ്രണയ ജീവിതം പുഷ്ടിപ്പെടും. ആന്തരിക സന്തോഷം നിലനിൽക്കുന്നതിനാൽ എന്ത് നേടുന്നതും വളരെ ലളിതമായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ ലൈംഗിക ആഗ്രഹങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധ മാറിയേക്കാം. ഇത് നിയമവിരുദ്ധമായ ബന്ധങ്ങൾക്ക് കാരണമായേക്കാം. അങ്ങനെയുള്ള അനന്തരഫലങ്ങളെ തിരിച്ചറിയുവാൻ നിങ്ങൾ സമർദ്ധനാണ്; ആയതിനാൽ, അവയിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. അവസാനത്തേത് എന്നാൽ ഒട്ടും പുറകിലല്ലാത്തത്, സാമ്പത്തികം ഈ വർഷം അവിശ്വസനീയമായിരിക്കും. നിങ്ങൾ നല്ലൊരു തുക സമ്പാദിക്കും. 2016ന് സാമ്പത്തികമായി നിങ്ങൾക്ക് വളരെയേറെ വാഗ്ദാനം ചെയ്യുവാനുണ്ട്.

മിഥുനരാശി (ജെമിനി)

മിഥുനരാശിഈ വർഷത്തിന്റെ മിക്ക ഭാഗവും നിങ്ങൾക്ക് അനുകൂലമായി കാണുന്നു. സ്നേഹവും പരിഗണനയും നിങ്ങളേയും പങ്കാളിയേയും അടുപ്പിച്ച് നിർത്തും; അങ്ങനെ, കാര്യങ്ങൾ ശ്രുതിമധുരമായി നിലനിൽക്കും. നേരെമറിച്ച്, നിങ്ങളുടെ പങ്കാളിയും നിങ്ങളുടെ ബന്ധുക്കളുമായുള്ള ബന്ധം മധുരവും പുളിപ്പുമുള്ളതായി നിലനിൽക്കും. നിങ്ങളുടെ ശരീരമാണ് നിങ്ങളുടെ അമ്പലം; ആയതിനാൽ, നിങ്ങൾ അതിനെ വളരെ ഗൗരവത്തോടെ കാണുന്നു എന്ന് ഉറപ്പാക്കുക. നിങ്ങളുടെ ദിനക്രമത്തിൽ ആരോഗ്യകരമായ ഭക്ഷണവും വ്യായാമവും ഉണ്ടായിരിക്കണം. നിങ്ങളുടെ ചെലവുകൾ നിയന്ത്രണത്തിൽ നിർത്തണം, എന്തെന്നാൽ പണത്തിന്റെ വരവിൽ ചില അസ്വസ്ഥതകൾ കാണുന്നു. എല്ലാ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും സ്വതന്ത്രമാകുന്നതിന്, കാടം വാങ്ങുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. വേദിക് ജ്യോതിശാസ്ത്ര പ്രകാരം, ബിസിനസ്സുകാർക്ക് 2016 ലാഭം കൊണ്ടുവരും. പണം ഉണ്ടാക്കുന്നതിന്, നിയമവിരുദ്ധമായ വഴി അവർ സ്വീകരിക്കാം. എന്നിരുന്നാലും, ഇത് ഒഴിവാക്കേണ്ടതാണ്. പ്രണയകാര്യങ്ങൾ വിജയസാധ്യതയുള്ളതായി കാണുന്നു, അപ്രകാരം പ്രണയം നിങ്ങളുടെ ജീവിതത്തിൽ ഊഷ്മളത നിറയ്ക്കും. സാധാരണ പ്രശ്നങ്ങൾക്ക് പുറമേ, മറ്റ് പ്രശ്നങ്ങളൊന്നും നിങ്ങൾക്ക് കാണുന്നില്ല.

കർക്കിടകരാശി(കാൻസർ)

മിഥുനരാശിസ്വകാര്യ ജീവിതത്തെ സംബന്ധിച്ച് കർക്കിടകരാശിക്കാർ വളരെ മികച്ച വർഷം ആനന്ദിക്കും. എന്നിരുന്നാലും, കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ഐക്യം അത്ര നല്ലതായി നിലകൊള്ളുകയില്ല. നിങ്ങളുടെ ആരോഗ്യം നിങ്ങൾ സൂക്ഷിക്കണം, ഇല്ലെങ്കിൽ ഏതെങ്കിലും മാരക രോഗങ്ങൾ നിങ്ങൾക്ക് പിടിപെടും. സാമ്പത്തികപരമായും നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ആരെയും അന്ധമായി വിശ്വസിക്കുന്നത് സാമ്പത്തികപരമായ നഷ്ടങ്ങൾക്ക് വഴിയൊരുക്കും. നിങ്ങളുടെ കണ്ണുകളും കാതുകളും തുറന്നു വയ്ക്കുന്നത് നല്ലതായിരിക്കും, കാരണം ആരെങ്കിലും നിങ്ങൾക്ക് എതിരെയുള്ള നീക്കങ്ങൾക്ക് പദ്ധതി ഒരുക്കിയേക്കാം. ജോലി മാറ്റത്തിന് ശ്രേഷ്ഠമായ വർഷമാണിത്; അതിനാൽ, മാറുന്നതിനെ കുറിച്ച് അലോചിക്കുന്നുണ്ടെങ്കിൽ കൂടുതലായി പ്രയത്നിക്കുക. ചില കർക്കിടകരാശിക്കാർക്ക് ജോലിഭാരം കൂടിയേക്കാം, അത് ശമ്പള വർദ്ധനവിനും കാരണമായേക്കും. ചില കർക്കിടകരാശിക്കാർ മറ്റ് ജാതിയിൽപ്പെട്ടവരുമായി പ്രണയത്തിൽ ഏർപ്പെട്ടേക്കാം. എന്തുതന്നെയായാലും, ഈ ബന്ധം വളരെ ശക്തമാണെന്ന് കാണപ്പെടുന്നു. ഈ വർഷം നിങ്ങളുടെ ലൈംഗികമോഹത്തെ നിയന്ത്രിക്കണമെന്ന് നിർദ്ദേശിക്കപ്പെടുന്നു. നിങ്ങളുടെ ലൈംഗിക ജീവിതത്തെ തീക്ഷ്ണതയോടെ നിലനിർത്തണമെങ്കിൽ, ഇത് നിങ്ങൾക്ക് എപ്പോഴും ഓർമ്മയുണ്ടാകണം.

ചിങ്ങരാശി(ലിയോ)

ചിങ്ങരാശി സിംഹങ്ങൾക്ക് 2016ൽ പ്രയോജനകരമായ സമയം ഉണ്ടാകും. നിങ്ങളുടെ ജീവിതത്തിലെ ഓരോരോ ഭാവങ്ങളും ശരിയായ മാർഗ്ഗത്തിലൂടെ സഞ്ചരിക്കും. നിങ്ങളുടെ ജീവിതപങ്കാളിയും മറ്റ് പ്രിയപ്പെട്ടവരുമായും നിങ്ങൾക്ക് ഹൃദ്യമായ കെട്ടുപാട് ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം നോക്കൂ, ഭാരം കൂടുന്നതായി കാണുന്നു. മദ്യത്തിൽ നിന്നും മാറിനിൽക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിൽ വിസ്മയങ്ങൾ കൂട്ടിച്ചേർക്കും. നിങ്ങളുടെ സാമ്പത്തിക ജീവിതത്തെ കുറിച്ച് നമ്മൾ പറയുകയാണെങ്കിൽ, ഈ വർഷം അതിനും വളരെ മികച്ചതാണെന്ന് കാണപ്പെടുന്നു. നിങ്ങളുടെ സമ്പത്തിനോടൊപ്പം തന്നെ ബാങ്ക് ബാലൻസും വർദ്ധിക്കും. നിങ്ങൾക്ക് സ്വന്തമായ വ്യവസായമാണെങ്കിലോ അല്ലെങ്കിൽ ഏതെങ്കിലും കമ്പനിയിൽ ജോലി ചെയ്യുകയാണെങ്കിലോ എന്തുതന്നെയായാലും, ലാഭം സുനിശ്ചിതം. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ പേരും, പ്രശസ്തിയും അംഗീകാരങ്ങളും വന്നുചേരും. 2016 ജാതകപ്രകാരം, പ്രണയ ജീവിതത്തിന്റെ ഗ്രാഫ് ഉയർന്നുകൊണ്ടിരിക്കുന്നതായി കാണുന്നു. അവിവാഹിതരായ സിംഹങ്ങൾ വൈവാഹിക ബന്ധങ്ങളിൽ കെട്ടപ്പെട്ടേക്കും. ലൈംഗിക ജീവിതത്തിലേക്ക്ക് വെളിച്ചം എറിയുന്നത് നിങ്ങളുടെ ശാരീരിക ആഗ്രഹങ്ങളുടെ നിറവേറ്റലിനെ പ്രകാശിപ്പിക്കും. നിങ്ങളുടെ പങ്കാളിയുമായി അഗാധമായ നിമിഷങ്ങൾ ആസ്വദിക്കും.

കന്നിരാശി (വിർഗോ)

ചിങ്ങരാശി നിർഭാഗ്യവശാൽ, നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിൽ നിങ്ങളുടെ ജീവിതപങ്കാളിയുമായി സ്നേഹബന്ധം ആസ്വദിക്കുകയില്ല. കുടുംബാംഗങ്ങളുമായും പിണക്കങ്ങൾക്ക് വളരെ സാധ്യതയുണ്ട്. നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ ഭാവങ്ങളും നിങ്ങൾക്ക് പ്രശ്നങ്ങൾ നൽകും എന്ന് കാണുന്നു, നിങ്ങളുടെ ആരോഗ്യവും ബാധിക്കപ്പെടുമെന്ന് കാണുന്നു. നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്, നിങ്ങൾ എത്രമാത്രം ഗൗരവത്തിൽ അത് എടുക്കുന്നുവോ, അത് അത്രയും മെച്ചപ്പെട്ടിരിക്കും. സാമ്പത്തികപരമായ നഷ്ടങ്ങൾക്കും വളരെയധികം സാധ്യതയുണ്ട്. പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന വ്യാഴം നിങ്ങൾക്ക് പ്രശ്നങ്ങൾ കൊണ്ടുവന്നേക്കും. ആഗസ്റ്റ് വരെ, നിങ്ങൾ അധികം പ്രതീക്ഷകൾ വയ്ക്കെണ്ട. മെച്ചപ്പെടലുകൾ ഈ മാസത്തിനു ശേഷം മാത്രമേ നിങ്ങൾക്ക് അനുഭവപ്പെടുകയുള്ളു. എന്നിരുന്നാലും, നിങ്ങൾക്ക് ജോലിയുടെ കാര്യത്തിൽ, വലിയ പ്രശ്നങ്ങളൊന്നും അഭിമുഖീകരിക്കേണ്ടിവരില്ല. നിങ്ങളുടെ പ്രണയ ജീവിതത്തിന്റെ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുകയാണെങ്കിൽ കാര്യങ്ങൾ വളരെ മികച്ചതും മൃദുലവുമായി പ്രകടമാകുന്നു. നിങ്ങളുടെ ചിന്തകളെ നിങ്ങൾ നിയന്ത്രിക്കുന്നത് വളരെ നല്ലതായിരിക്കും.

തുലാംരാശി (ലിബ്ര)

തുലാംരാശികൂട്ടുകുടുംബത്തിലുള്ള തുലാംരാശിക്കാർക്ക് കുടുംബാംഗങ്ങൾക്ക് ഇടയിൽ പൊരുത്തമില്ലായ്മ അഭിമുഖീകരിക്കേണ്ടിവന്നേക്കാം. എന്നാൽ മറുവശത്ത്, അണുകുടുംബമുള്ള തുലാംരാശിക്കാർ സന്തോഷകരമായ ഗൃഹസ്ഥജീവിതം ആസ്വദിക്കും. ജീവിതപങ്കാളിക്ക് നിങ്ങളുടെമേലുള്ള വിശ്വാസം നിങ്ങൾ നിലനിർത്തേണ്ടതാണ്. ഈ ചിഹ്നത്തിലുള്ള ചില ജാതകർക്ക് 2016 കുടുംബ ജീവിതം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാം. നിങ്ങളുടെയും നിങ്ങളും കുട്ടികളും തമ്മിലുള്ള രസതന്ത്രം നോക്കുകയാണെങ്കിൽ, നിങ്ങളുടെ കുട്ടികളുടെ വശത്തുനിന്നും ചില പ്രശ്നങ്ങൾ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിതം മെച്ചപ്പെട്ടതായി കാണുന്നു, എന്നിരുന്നാലും, വ്യവസായികൾ അവരുടെ വ്യവസായത്തിൽ ബുദ്ധിമുട്ടുകൾ അഭിമുഖീകരിച്ചേക്കും. നിങ്ങളുടെ ഭാവിയിലേക്കുള്ള സൂക്ഷ്മദർശനം വെളിപ്പെടുത്തുന്നത് ആഗസ്റ്റ് 11 ന് ശേഷം കാര്യങ്ങൾ കൂടുതൽ തീവ്രമാകും എന്നാണ്. അപ്രതീക്ഷിത ചിലവുകൾ ഉയർന്നു വന്നേക്കാം. ഈ ചിലവുകൾ വളരെ ഭാരിച്ചതായിരിക്കും, മുൻകരുതലോടിരിക്കുക. പണം കൊടുക്കൽ വാങ്ങലുകളിൽ ജാഗരൂകരാവുക, അല്ലയെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. പ്രണയത്തിനും സല്ലാപത്തിനുമുള്ള സമയം നശിപ്പിക്കാതിരിക്കുന്നത് നല്ലതായിരിക്കും. നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മിലുള്ള ധാരണ ഒഴികെ കൂടുതലായി മറ്റൊന്നും ആവശ്യമില്ല. ശാരീരിക ആനന്ദത്തിനായി, നിങ്ങളുടെ ആരോഗ്യത്തെ ഈട് വെയ്ക്കരുത്.

വൃശ്ചികരാശി (സ്കോർപിയോ)

വൃശ്ചികരാശിജീവിതത്തിന്റെ എല്ലാ തലങ്ങളിലും സ്കോർപിയോണുകൾ അവരുടെ പങ്കാളിയുമായി സമസ്ഥാനീയരായിരിക്കേണ്ടത് ആവശ്യമായ വർഷമാണിത്. വ്യക്തിഗത ജീവിതം തുടർച്ചയായ ഉയർച്ച താഴ്ച്ചകളിലൂടെ കടന്നു പോകും. നിങ്ങളുടെ കുട്ടികളുടെ പെരുമാറ്റം ചിലപ്പോൾ നിങ്ങളെ സമ്മർദ്ദത്തിൽ ആക്കിയേക്കാം. അലസതയിന്മേൽ നിയന്ത്രണം നേടണമെന്നും സ്വയം പ്രവർത്തനക്ഷമമായിരിക്കണമെന്നും നിർദ്ദേശിക്കപ്പെടുന്നു. പ്രവർത്തിക്കുന്നതിൽ താത്പര്യക്കുറവ് കാണിക്കുന്നതും കൂടാതെ കളികളിലും വിനോദങ്ങളിലും സമയം പാഴാക്കുന്നതും നിങ്ങളുടെ പരിശ്രമങ്ങളെ വിപരീതമായി ബാധിച്ചേക്കാം. നിങ്ങളുടെ പണം സുരക്ഷിതമായി സൂക്ഷിക്കുക കൂടാതെ ആഗസ്റ്റ് വരെ സാധ്യമാകുന്നിടത്തോളം സമ്പാദിക്കുവാൻ ശ്രമിക്കുക. ഈ മാസത്തിന് ശേഷം മാത്രമേ നിക്ഷേപങ്ങൾ നടത്തുവാൻ പാടുള്ളൂ. പ്രണയ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ശാന്തമായിരിക്കുക കൂടാതെ നിങ്ങളൂടെ ബന്ധത്തിനിടയിൽ സംശയങ്ങളും തെറ്റിദ്ധാരണകളും വരാൻ അനുവദിക്കരുത്. ആഗസ്റ്റ് വരെ, നിങ്ങളൂടെ പ്രണയ ജീവിതത്തിൽ ശ്രദ്ധാലുവായിരിക്കുക. വിവാഹ ജീവിതം നിങ്ങൾക്ക് എല്ലാ വിധത്തിലുമുള്ള സന്തോഷം നൽകും കൂടാതെ നിങ്ങൾ ശാരീരിക ബന്ധം ആസ്വദിക്കും. എന്നിരുന്നാലും, അതിന്മേൽ നിയന്ത്രണമുണ്ടായിരിക്കുന്നത് നല്ലതാണ് കൂടാതെ തുടർച്ചയായി അതിൽ ഉൾപ്പെടാതെയിരിക്കുക.

ധനുരാശി (സഗറ്റേറിയസ്)

ധനുരാശിസഗറ്റേറിയന്മാർ ഇടയ്ക്കിടയ്ക്ക് കുടുംബാംഗങ്ങളുമായി വാദപ്രതിവാദത്തിൽ ഏർപ്പെട്ടേക്കാം. അതുപോലെ തന്നെ കുട്ടികളുമായി പിണക്കങ്ങൾ ഉണ്ടായേക്കാം. രോഗാണുക്കളും മലിനമായ വസ്തുക്കളും ഈ വർഷം രോഗങ്ങൾക്ക് കാരണമായേക്കാം. ജോലിയിലുള്ള പ്രദേശ വാസികൾക്ക് ഈ വർഷം അനുകൂലമാണ്. ആഗസ്റ്റിനുശേഷം പുരോഗമനം മെച്ചപ്പെടും. ആഗസ്റ്റിനുമുൻപ് നിങ്ങളുടെ കോപം നിയന്ത്രണത്തിലാക്കയിരിക്കണമെന്ന് നിർദ്ദേശിക്കുന്നു. വാദപ്രതിവാദങ്ങൾ ഒഴിവാക്കുന്നതിനും മറ്റുള്ളവരുമായി കാര്യങ്ങൾ മൃദുവാക്കി വയ്ക്കുന്നതിനും, ഈ പെരുമാറ്റം വളരെ പ്രധാനമാണ്. നിങ്ങളുടെ സാമ്പത്തിക ജീവിതത്തിലേക്ക് വരുമ്പോൾ, കാര്യങ്ങൾ നല്ലതാണെന്ന് കാണുന്നു, എന്നാൽ തട്ടിപ്പിൽ നിന്നും ചതിയിൽ നിന്നും നിങ്ങൾ സ്വയം സംരക്ഷിക്കേണ്ടത് ആവശ്യമാണ്. ബിസിനസുകാരുടെ വിധി കാർഡ് അനുകൂലമല്ലാത്ത ഒരു വർഷം പ്രവചിക്കുന്നു. നിങ്ങളുടെ പ്രവർത്തികളിലും തീരുമാനങ്ങളിലും നല്ല ശ്രദ്ധാലുക്കളായിരിക്കണം, അല്ലെങ്കിൽ നിങ്ങൾ ജയിലിൽ പോകേണ്ടി വരും. ഇങ്ങനെയുള്ള വിപരീത സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന്, നിയമവിരുദ്ധമായ കാര്യങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും അകന്ന് നിൽക്കുക. അവസാനത്തേത് എന്നാൽ ഒട്ടും പുറകിലല്ലാത്തത്, നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഈ വർഷം നിങ്ങളുടെ പരമാവധി ശ്രമങ്ങൾ നൽകുക.

മകരരാശി (കാപ്രിക്കോൺ)

മകരരാശി സ്വകാര്യ ജീവിതം നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ അത്ര സമാധാനവും സന്തോഷവും നൽകുകയില്ല. നിങ്ങളുടെ കുടുംബാന്തരീക്ഷത്തെ ബാധിക്കുന്ന രീതിയിൽ, കുടുംബാംഗങ്ങളും ജീവിതപങ്കാളിയുമായി കലഹങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത വളരെയേറെയാണ്. നിങ്ങളുടെ സംഭാഷണത്തെ നിയന്ത്രിക്കണമെന്ന് ഈ വർഷത്തെ നക്ഷത്രങ്ങൾ ആവശ്യപ്പെടുന്നു. ഈ ഉപദേശം പാലിക്കുക ഇല്ലെങ്കിൽ പരിണിതഫലങ്ങൾക്കായി നിങ്ങളെ തയ്യാറാക്കുക. ദഹനക്കേട്, തലവേദന, മാനസിക പിരിമുറുക്കം എന്നിവ നിങ്ങളുടെ ആരോഗ്യ ജീവിതത്തെ ബാധിക്കും. കേതു

ദശ ഇല്ലായെങ്കിൽ, സാമ്പത്തിക ജീവിതം പരമാവധി ഫലപ്രാപ്തി കാണും. നിങ്ങളുടെ തൊഴിൽ മുഖാന്തരം ബൃഹത്തായ നേട്ടങ്ങൾ നിങ്ങളിലേക്ക് എത്തിച്ചേരും, അതുവഴി, നിങ്ങൾക്ക് പ്രശസ്തിയും യശസ്സും കൈവരും. നിങ്ങളിൽ ചിലർക്ക് പുതിയതും മെച്ചപ്പെട്ടതുമായ തൊഴിൽ ലഭിക്കും. വ്യവസായികൾക്കും സമഗുണമായ ലാഭങ്ങളും ഫലങ്ങളും പ്രവചിച്ചിരിക്കുന്നു. അവർക്ക്, ഈ വർഷം വളരെ സൗഭാഗ്യകരമാണ്. നിങ്ങൾക്ക് ഭരണകൂടത്തെ സബന്ധിക്കുന്ന ഇടപാടുകളും കരാറുകളും ലഭിച്ചേക്കാം. നിങ്ങളുടെ പ്രണയ ജീവിതത്തിനും 2016 വിസ്മയകരമാണ്. ചുരുക്കത്തിൽ പറയുകയാണെങ്കിൽ, ഉള്ളതിൽ നിങ്ങൾക്ക് ഏറ്റവും മികച്ച വർഷമാണിത്.

കുംഭരാശി (അക്വാറിയസ്)

കുംഭരാശി കുടുംബപരമായ കാഴ്ച്ചപ്പാട് സാധാരണമായി കാണപ്പെടുന്നു. ചെറിയ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെങ്കിലും, വ്യാഴം ഏഴാം ഭാവത്തിൽ സ്ഥിതിചെയ്യുന്നതിനാൽ സാഹചര്യങ്ങളൊന്നും കൈവിട്ടുപോകുവാൻ അനുവദിക്കുകയില്ല. മസ്തിഷ്കം ആരോഗ്യപരമായ ചില പ്രശ്നങ്ങൾ നിങ്ങൾക്ക് നൽകുമെന്നു കരുതുന്നു. 2016 നിങ്ങളുടെ സാമ്പത്തിക ജീവിതത്തെ വിസ്മയകരമായി നിലനിർത്തും. നിങ്ങൾക്ക് സന്തോഷിക്കുവാനുള്ള കാരണങ്ങൾ സാമ്പത്തികം മാത്രമല്ല നൽകുക, നിങ്ങളുടെ സുഹൃത്തുക്കളും വളരെ വിലപ്പെട്ടതാണെന്ന് തെളിയിക്കും. എന്നാൽ, സൗഹൃദത്തിന്റെയും ബന്ധനത്തിന്റെയും വൈകാരികതയാൽ ആത്മനിയന്ത്രണം നഷ്ടപ്പെടുത്തി നിങ്ങളെ പീഡിതനാക്കുക എന്നല്ല ഇത് കൊണ്ട് അർത്ഥമാക്കുന്നത്. തൊഴിൽ അന്വേഷിക്കുന്ന കുംഭരാശിക്കാർക്ക് ഈ വർഷം പേരും, പെരുമയും, പ്രശസ്തിയും അഭിവൃദ്ധിയും അവരെ അതിതുഷ്ടിപ്പെടുത്തും. അത് നിങ്ങളുടെ ഉന്നതാധികാരിയോ അല്ലെങ്കിൽ സഹപ്രവർത്തകരോ ആകട്ടെ, എല്ലാവരും നിങ്ങൾ എത്രമാത്രം കഴിവുള്ള തൊഴിലാളിയാണെന്ന് ശ്രദ്ധിക്കുകയും, നിങ്ങൾക്ക് അഭിനന്ദനങ്ങൾ ചൊരിയുകയും ചെയ്യും. നിങ്ങൾ ഒരു വ്യവസായി ആണെങ്കിലും, ആത്മവിശ്വാസം കൈവിടേണ്ട, കാരണം 2016 നിങ്ങൾക്കും പ്രതിഫലദായകമായിരിക്കും. അവസാനത്തേത് എന്നാൽ ഒട്ടും പുറകിലല്ലാത്തത്,; പ്രണയ ജീവിതവും ശരിയായ ദിശയിൽ തന്നെ സഞ്ചരിക്കും.

മീനരാശി (പിസ്സിസ്)

മീനരാശിഈ വർഷം നിങ്ങൾ മീനരാശിക്കാർക്ക്, അത്ര സുഖകരം ആയിരിക്കില്ല. കുടുംബസം‌ബന്ധമായ സ്ഥിതിഗതികൾ പ്രത്യാശയ്ക്ക് വക നൽകുന്നില്ല. ശ്രദ്ധാപൂർവ്വമുള്ള പെരുപാറ്റവും യുക്തിപരമായ പ്രവർത്തിയും നിങ്ങളുടെ പാതയിൽ നിന്നും പ്രശ്നങ്ങളെ അകറ്റി നിറുത്തുന്നതിന് ആവശ്യമാണ്. നിങ്ങൾ ചെയ്ത ഏതൊരു പിഴവും വലിയ പ്രത്യാഘാതത്തിന് വഴിയൊരുക്കും, അതിനാൽ, എല്ലാകാര്യങ്ങളും വളരെ ശ്രദ്ധിക്കുക. ആമാശയം, കരൾ കൂടാതെ വൃക്ക എന്നിവ നിങ്ങളിൽ വ്യാകുലതയ്ക്ക് കാരണമായേക്കും. സാമ്പത്തിക വശങ്ങൾ സാധാരണമെന്ന് കാണുന്നു. ജോലിയുടെ പ്രഥമ ഘട്ടങ്ങളിൽ പ്രശ്നങ്ങൾ ദർശിക്കുന്നു; എന്തായാലും, അതിബൃഹത്തായ വിജയം പിന്നീട് നിങ്ങളെ പിന്തുടരും. ജോലിയിലുള്ള മുന്നേറ്റം ഭാഗ്യം നേടുവാനും കൂടാതെ ജീവിതത്തിന്റെ ക്ഷേമത്തിനും വേണ്ടിയുള്ള പ്രചോദമനമായി മാറിയേക്കും. വ്യവസായികളായ മീനരാശിക്കാർ, ആഗസ്റ്റിനു ശേഷം ബൃഹത്തായ വിജയം നേടും. പുതിയ വ്യവസായ പങ്കാളികളുമായും നിങ്ങൾ ചിലപ്പോൾ കൂട്ടുച്ചേരും. പ്രണയ ജീവിതം ആഗസ്റ്റിനു ശേഷം ശരിയായ ദിശ തിരഞ്ഞെടുക്കും. അതിനുമുമ്പ് അമിത ആവേശ നിമിഷങ്ങൾ പ്രതീക്ഷിക്കരുത്.

2016 ലേക്കുള്ള ജാതകം നിങ്ങൾക്ക് സഹായകമായി തീരുമെന്നും, ഇത് വിജയത്തിന്റെയും ഐശ്വര്യത്തിന്റെയും പാത തെളിക്കുവാൻ നിങ്ങൾക്ക് സൗകര്യങ്ങൾ ചെയ്യുമെന്നും ൿ ഞങ്ങൾ പ്രത്യാശിക്കുന്നു

2016 Articles

Astrological services for accurate answers and better feature

33% off

Dhruv Astro Software - 1 Year

'Dhruv Astro Software' brings you the most advanced astrology software features, delivered from Cloud.

Brihat Horoscope
What will you get in 250+ pages Colored Brihat Horoscope.
Finance
Are money matters a reason for the dark-circles under your eyes?
Ask A Question
Is there any question or problem lingering.
Career / Job
Worried about your career? don't know what is.
AstroSage Year Book
AstroSage Yearbook is a channel to fulfill your dreams and destiny.
Career Counselling
The CogniAstro Career Counselling Report is the most comprehensive report available on this topic.

Astrological remedies to get rid of your problems

Red Coral / Moonga
(3 Carat)

Ward off evil spirits and strengthen Mars.

Gemstones
Buy Genuine Gemstones at Best Prices.
Yantras
Energised Yantras for You.
Rudraksha
Original Rudraksha to Bless Your Way.
Feng Shui
Bring Good Luck to your Place with Feng Shui.
Mala
Praise the Lord with Divine Energies of Mala.
Jadi (Tree Roots)
Keep Your Place Holy with Jadi.

Buy Brihat Horoscope

250+ pages @ Rs. 399/-

Brihat Horoscope

AstroSage on MobileAll Mobile Apps

AstroSage TVSubscribe

Buy Gemstones

Best quality gemstones with assurance of AstroSage.com

Buy Yantras

Take advantage of Yantra with assurance of AstroSage.com

Buy Feng Shui

Bring Good Luck to your Place with Feng Shui.from AstroSage.com

Buy Rudraksh

Best quality Rudraksh with assurance of AstroSage.com

Reports

Live Astrologers