കുംഭ രാശിയിലെ സൂര്യ സംക്രമണവും മറ്റ് രാശിയിലെ അതിന്റെ സ്വാധീനവും!
എല്ലാ ജീവജാലങ്ങൾക്കും ജീവനും ഊർജ്ജവും പ്രധാനം ചെയ്യുന്ന സൂര്യൻ കുംഭ രാശിയിലേക്ക് വ്യാഴാഴ്ച 13 ഫെബ്രുവരി 2.53 PM ന് പ്രവേശിക്കും. സൂര്യന്റെ രണ്ടാം അധിപ ഗ്രഹമാണ് കുംഭം ആദ്യത്തേത് മകര രാശിയാണ്. പന്ത്രണ്ട് രാശിയിലുമുള്ള ഇതിന്റെ സംക്രമണത്തിന്റെ സ്വാധീനം നമ്മുക്ക് നോക്കാം.
ഈ പ്രവചനങ്ങൾ ചന്ദ്ര രാശിയെ അടിസ്ഥാനമാക്കിയുള്ളതാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയുന്നതിന് ഇവിടെ അമർത്തുക
Read in English : The Sun Transit in Aquarius
മേടം
സൂര്യൻ നിങ്ങളുടെ രാശിയുടെ പതിനൊന്നാം ഭാവത്തിലേക്ക്
സംക്രമിക്കും. ഈ ഭാവത്തിൽ വസിക്കുന്നതിനാൽ, ഇത് പൂർണ്ണമായും അഞ്ചാം ഭാവത്തെ വീക്ഷിക്കുകയും
അതിനെ ശക്തമാക്കുകയും ചെയ്യും. ഈ സംക്രമണത്തിന്റെ സ്വാധീനത്താൽ നിങ്ങളുടെ വരുമാനം വർദ്ധിക്കും.
ജോലിസ്ഥലത്ത് സർക്കാരിന്റെയും ഭരണഘടനയുടെയും സഹകരണം ഉണ്ടാവും. മേലുദ്യോഗസ്ഥർ നിങ്ങളുടെ
ജോലിയിൽ സംതൃപ്തരാകും, നിരവധി സൗകര്യങ്ങളും വന്നുചേരും. ബിസിനെസ്സുകാർക്ക് ലാഭകരമായ
അവസരങ്ങൾ വന്നുചേരും. നിങ്ങൾ ശക്തായതുകൊണ്ട് തന്നെ നിങ്ങൾക്ക് ശത്രുക്കളിൽ നിന്നും
പ്രശ്നങ്ങൾ നേരിടേണ്ടി വരുകയില്ല. ഈ സംക്രമണം വിദ്യാർത്ഥികൾക്ക് സുവർണ്ണ സമയം സൃഷ്ടിക്കും.
പടത്തിൽ വലിയ വിജയം നേടാൻ നിങ്ങൾക്ക് കഴിയും. പ്രണയ ബന്ധത്തിലുള്ള ആളുകൾക്ക് കടുപ്പമേറിയ
നിമിഷങ്ങളിലൂടെ കടന്നുപോകും. മേട രാശിക്കാർക്ക് ഒരു പരിധി വരെ ഈ സംക്രമണം അനുകൂലമായിരിക്കും
എന്ന പറയാം.
പരിഹാരം : എല്ലാ ദിവസവും ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുക അത് സൂര്യ ദേവന് സമർപ്പിക്കുക.
ഇടവം
നാലാം ഭാവത്തിലെ സൂര്യൻ അതിന്റെ സംക്രമണവും, പത്താം
ഭാവത്തിലേക്ക് സംക്രമിക്കും. ഇത് നല്ല ഉദ്യോഗിക വിജയത്തിന് കാരണമാകും. നിങ്ങളുടെ അധികാരം
ഉയരുകയും പ്രശസ്തിയും വർധിക്കും. ശമ്പള വർധനവും ഈ സമയത്ത് സാധ്യത കാണുന്നു. സർക്കാർ
ജോലിക്കാർക്ക് നല്ല ലാഭം കൈവരുന്നതിന് യോഗം കാണുന്നു. ഇത് സർക്കാർ ക്വാട്ടേഴ്‌സ് അല്ലെങ്കിൽ
വാഹനം ലഭിക്കുന്നതിനുള്ള സാധ്യതയേയും സൂചിപ്പിക്കുന്നു. അച്ഛന്റെ സഹായത്തോടെ നിങ്ങൾ
പുതിയ ഒരു സംരംഭം ആരംഭിക്കാം. ബിസിനെസ്സുമായി ബന്ധപ്പെട്ട് ഈ സംക്രമണം അനുകൂലമായിരിക്കും.
ഇത് നിങ്ങളുടെ അഭിവൃദ്ധിക്ക് കാരണമാകും.
പരിഹാരം : സ്വർണ്ണത്തിൽ തീർത്ത സൂര്യന്റെ പതക്കം വാങ്ങിക്കുകയോ അല്ലെങ്കിൽ ചെയ്ത് ഞായറാഴ്ച കഴുത്തിൽ അണിയുക.
മിഥുനം
മിഥുന രാശിക്കാർക്ക്, ഈ സംക്രമണം നിങ്ങളുടെ ഒമ്പതാം
ഭാവത്തിലേക്ക് സംക്രമിക്കും. ഈ ഗ്രഹമാണ് മൂന്നാം ഭാവത്തിന്റെയും അധിപ ഗ്രഹം. ഈ സംരമാണത്തിന്റെ
ഫലമായി നിങ്ങൾക്ക് അംഗീകാരം ലഭിക്കും. സമൂഹത്തിലെ നിങ്ങളുടെ പ്രതിച്ഛായ ഉയരും. നിങ്ങളുടെ
ആത്മവിശ്വാസം ഉയരുകയും പണവും സമ്പത്തും കൈവരിക്കാൻ കഴിയുകയും വിജയം കൈവരുകയും ചെയ്യും.
സർക്കാർ മേഖലയിൽ നിന്നും ലാഭം കൈവരിക്കാൻ ഇടയാകും. ഈ രാശിക്കാർക്ക് നല്ല അനുകൂല ദശ
ഉത്ഭവിക്കുകയും സർക്കാർ ജോലിക്കുള്ള യോഗം കൈവരിക്കുകയും ചെയ്യും. അച്ഛന്റെ ആരോഗ്യം
കുറയുകയും ചില പ്രശ്നമാണ് നേരിടുകയും ചെയ്യും. സമൂഹത്തിൽ നിങ്ങൾ സജ്ജീവമാകും. നിങ്ങളുടെ
കൂടപ്പിറപ്പിന്റെ കാര്യത്തിൽ നിങ്ങൾ വിഛ്സ്മിത്തിലാകുകയും അവരുടെ വിജയത്തിനായി നിങ്ങൾ
പ്രയത്നിക്കുകയും ചെയ്യും. വിദേശ യാത്രകൾ നിങ്ങൾക്ക് അനുകൂലമായിരിക്കും.
പരിഹാരം : പതിവായി സൂര്യന് ചെമ്പ് പാത്രത്തിൽ നിന്ന് വെള്ളം സമർപ്പിക്കുക.
കർക്കിടകം
കർക്കിടക രാശിക്കാർക്ക് സൂര്യൻ രണ്ടാം ഭാവത്തിലെ അധിപ
ഗ്രഹമാണ്. ഇത് എട്ടാം ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. നിങ്ങളുടെ ജീവിതത്തിലെ
പ്രതീക്ഷിക്കാത്ത സംഭവങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. സൂര്യന്റെ ഈ ഭാവത്തിലെ സ്ഥാനം
സമ്മിശ്ര ഫലങ്ങൾക്ക് യോഗം നൽകുന്നു. പൈതൃക സ്വത്ത് ലഭ്യമാകാനും അച്ഛന്റെ ആരോഗ്യം കുറയാനും
ഉള്ള സാധ്യത കാണുന്നു. അതിനാൽ അദ്ദേഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ശരിയായ ശ്രദ്ധയും
നടപടികളും എടുക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ രഹസ്യങ്ങൾ വെളിച്ചത് വരുകയും നിങ്ങളുടെ
പ്രതിച്ഛായയെ അത് മോശമായി ബാധിക്കുകയും ചെയ്യാം. പങ്കാളിയുടെ ബന്ധുക്കൾ മുഖേന ലാഭം
കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. ജീവിത പങ്കാളിയുടെ ആരോഗ്യം ഈ സമയം കുറയുന്നതിന് സാധ്യത
കാണുന്നു. ഈ സമയത്ത് ബിസിനെസ്സിൽ നിക്ഷേപങ്ങൾ നടത്തുന്നത് അത്ര അനുകൂലമായിരിക്കില്ല
എന്നതുകൊണ്ട് തന്നെ അത്തരം ആശയങ്ങൾ പിന്നീടത്തെക്കായി മാറ്റി വെക്കുക.
പരിഹാരം : ഞായറാഴ്ച പശുവിനെ ശർക്കരയും ഗോതമ്പും ഊട്ടുക.
ചിങ്ങം
സൂര്യൻ നിങ്ങളുടെ രാശിയുടെ ഏഴാം ഭാവത്തിലൂടെ അതിന്റെ
സംക്രമണം നടത്തുന്നു. ഇത് നിങ്ങളുടെ ആരോഗ്യം, വ്യക്തിത്വം, ദാമ്പത്യ ജീവിതം, ജീവിതത്തിന്റെ
മറ്റു സംഭവങ്ങളേയും ബാധിക്കുന്നു. നിങ്ങളുടെ ആരോഗ്യ കാര്യങ്ങൾ ഈ സമയം മെച്ചപ്പെടും.
നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നമാണ് ഉണ്ടാവാൻ സാധ്യത കാണുന്നു. അഹങ്കാരവും
ദേഷ്യവും നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ ബാധിക്കാം. ബിസിനെസ്സുകാർക്ക് നല്ല ലാഭം കൈവരിക്കാൻ
കഴിയും. സാമൂഹിക പ്രതിച്ഛായയും വർദ്ധിക്കും.
പരിഹാരം : ഞായറാഴ്ച മോതിര വിരലിൽ ചെമ്പിൽ പൊതിഞ്ഞ മാണിക്യ കല്ല് പതിച്ച മോതിരം ധരിക്കുക.
കന്നി
കന്നിരാശിക്കാരുടെ പന്ത്രണ്ടാം ഭാവാധിപനാണ് സൂര്യൻ.
ഇത് നിങ്ങളുടെ ആറാം ഭാവത്തിലേക്ക് സംക്രമിക്കും. നിയമ പരമായ കാര്യങ്ങളിൽ വിജയം പ്രാപ്തമാക്കാൻ
ഈ സമയം യോഗം കാണുന്നു. ഈ സമയത്ത് ചെലവുകളുടെ കാര്യത്തിൽ നിയന്ത്രണം ചെലുത്തേണ്ടതാണ്.
ആവശ്യമായ സാധനങ്ങളിൽ മാത്രം പണം ചെലവഴിക്കുക ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിരതയ്ക്ക്
സഹായിക്കും. നിയമ വിരുദ്ധ കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക അല്ലെങ്കിൽ അതിന്റെ
ഫലം തികച്ചും മോശമായിരിക്കും. നിങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. മത്സരപരീക്ഷകളിൽ
വിജയം കൈവരും.
പരിഹാരം : ചാമുണ്ഡേശ്വരിയെ പൂജിക്കുകയും ചുവപ്പ് പൂക്കൾ സമർപ്പിക്കുകയും ചെയ്യുക.
തുലാം
തുലാം രാശിക്കാരുടെ പതിനൊന്നാം ഭാവാധിപനാണ് സൂര്യൻ.
ഈ സംക്രമണത്തിൽ സൂര്യൻ അഞ്ചാം ഭാവത്തിലേക്ക് സംക്രമിക്കും. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ
ഈ സമയം മെച്ചപ്പെടും. നിങ്ങൾക്ക് ഈ സമയം നല്ല ലാഭം കൈവരുകയും സർക്കാർ ജോലിക്കാരായ രാശിക്കാർക്ക്
ശുഭകരമായ സമയം ആയിരിക്കുകയും ചെയ്യും. എന്നിരുന്നാലും വിചാരിക്കാതെ ജോലിയിൽ സ്ഥാനമാറ്റം
ഉണ്ടാവാനുള്ള സാധ്യത കാണുന്നു, എങ്കിലും ഇത് അനുകൂലമായി ഭവിക്കും. പ്രണയ കാര്യങ്ങളുമായി
ബന്ധപ്പെട്ട ഈ സംക്രമണം അത്ര അനുകൂലത കാത്തുവെക്കുന്നില്ല. ഇരുവരും തമ്മിലുള്ള വഴക്കിന്
സാധ്യത കാണുന്നു. ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യം നിങ്ങൾക്ക് കൈവരും അത്
നിങ്ങൾക്ക് അഭിവൃദ്ധി പ്രദാനം ചെയ്യുകയും ചെയ്യും.
പരിഹാരം : പ്രത്യേക ആനുകൂല്യങ്ങൾ കൈവരിക്കുന്നതിനായി ഞായറാഴ്ച നിങ്ങളുടെ അച്ഛന് സേവനം അനുഷ്ഠിക്കുക.
വൃശ്ചികം
വൃശ്ചിക രാശിക്കാരുടെ പത്താം ഭാവാധിപനാണ് സൂര്യൻ. ഈ
സംക്രമണത്തിന്റെ ഫലമായി സൂര്യൻ നാലാം ഭാവത്തിലേക്ക് സംക്രമിക്കും. അതിന്റെ വീക്ഷണം
പത്താം ഭാവത്തിലേക്കും ആയിരിക്കും. ഈ സമയത്ത് കുടുംബത്തിൽ ചില പ്രശ്നനങ്ങൾക്ക് സാധ്യത
കാണുന്നു. നിങ്ങളുടെ സ്വഭാവത്തിൽ അഹങ്കാരം കുടികൊള്ളാം. നിങ്ങളുടെ അമ്മയുമായി പ്രശ്നങ്ങൾ
ഉണ്ടാവുകയും കുടുംബ അന്തരീക്ഷം മോശമാകുകയും ചെയ്യും. അതിനാൽ നിങ്ങളുടെ സ്വഭാവത്തിൽ
ചില നിയന്ത്രണങ്ങൾ കൊടുവരേണ്ടതാണ്. നിങ്ങളുടെ പ്രതിച്ഛായയും ആദരവും ഉയരുകയും സഹപ്രവർത്തകർക്ക്
നിങ്ങളെ കുറിച്ച് നല്ല അഭിപ്രായം ഉണ്ടാവുകയും ചെയ്യും. സർക്കാർ ക്വാർട്ടേഴ്‌സ് അല്ലെങ്കിൽ
വാഹനം ലഭിക്കാനുള്ള യോഗവും കാണുന്നു.
പരിഹാരം : ഞായറാഴ്ച രാവിലെ ചുവന്ന ചരടിൽ അല്ലെങ്കിൽ സ്വർണ്ണത്തിൽ സ്വർണ്ണ സൂര്യന്റെ പതക്കം അണിയുക.
ധനു
ഈ സംക്രമണ സമയത്ത് സൂര്യൻ നിങ്ങളുടെ രാശിയുടെ മൂന്നാം
ഭാവത്തിലേക്ക് സംക്രമിക്കും. മൂന്നാം ഭാവത്തിലേക്കുള്ള സംക്രമണം ധാരാളം അഭിവൃദ്ധിക്ക്
കാരണമാകും. ഈ സംക്രമണത്തിന്റെ ഫലമായി നിങ്ങൾക്ക് സമൂഹത്തിലെ സ്വാധീനമുള്ള വ്യക്തികളുമായി
നിങ്ങൾ ബന്ധം സ്ഥാപിക്കും. നിങ്ങളെ ഭാഗ്യം തുണക്കുകയും സമൂഹത്തിൽ പ്രതിച്ഛായ ഉയരുകയും
ചെയ്യും. മതപരമായ യാത്രയ്ക്കുള്ള യോഗവും കാണുന്നു, അത് നിങ്ങളുടെ മാനസിക ശക്തിയും സമാധാനവും
വർദ്ധിപ്പിക്കും. സർക്കാർ മേഖലയിൽ നിന്ന് ലാഭം കൈവരും. ഈ സമയത്ത് ലാഭകരമായ യാത്രകൾ
ചെയ്യാനുള്ള യോഗവും കാണുന്നു.
പരിഹാരം : നല്ല ഗുണമേന്മയുള്ള മാണിക്യ കല്ല് അണിയുകയും സൂര്യ യന്ത്രം വീട്ടിൽ സ്ഥാപിച്ച് അതിനെ പൂജിക്കുകയും ചെയ്യുക.
മകരം
സൂര്യന്റെ സംക്രമണം രണ്ടാം ഭാവത്തിൽ നടക്കും. സൂര്യൻ
മകര രാശിക്കാരുടെ എട്ടാം ഭാവാധിപനാണ്. നിരവധി ആരോഗ്യ പ്രശ്നനങ്ങൾക്ക് സാധ്യത കാണുന്നു,
പ്രത്യേകിച്ചും പനി, പിത്ത നാളി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഈ സമയത്ത്
പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പെട്ടെന്നുള്ള സാമ്പത്തിക ലാഭത്തിന് സാധ്യത കാണുന്നു. ചില
കാരണങ്ങളാൽ സർക്കാർ പിടിച്ച് വെച്ചിരിക്കുന്ന പണം ഈ സമയത്ത് ലഭ്യമാകും. കൂടാതെ സർക്കാരിൽ
നിന്ന് ചില ആനുകൂല്യങ്ങൾ കൈവരിക്കാൻ നിങ്ങൾക്ക് കഴിയുകയും അത് നിങ്ങളുടെ സാമ്പത്തിക
നില ഉയർത്തുകയും ചെയ്യും. കുടുംബത്തിൽ ചില തർക്കങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ പ്രത്യേകം
അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ പെരുമാറ്റവും വാക്കുകളിലും നിയന്ത്രണം
വെക്കേണ്ടതാണ്.
പരിഹാരം : ഭഗവാൻ ഗണപതിയെ പതിവായി പൂജിക്കുക, സാധ്യമെങ്കിൽ ഗണപതി അഥർവശീർഷം ചൊല്ലുകയും ചെയ്യുക.
കുംഭം
സൂര്യൻ കുംഭ രാശിക്കാരുടെ ഏഴാം ഭാവാധിപനാണ്. ഈ സംക്രമത്തിൽ
സൂര്യൻ ലഗ്ന ഭാവത്തിലേക്ക് അതിന്റെ സംക്രമണം നടത്തും. ഈ സംക്രമണത്തിന്റെ ഫലമായി നിങ്ങളുടെ
സ്വഭാവത്തിൽ ചില മാറ്റങ്ങൾ സംഭവിക്കും. നിങ്ങളുടെ ആത്മ വിശ്വാസം വർധിക്കുകയും ജോലികൾ
കാര്യക്ഷമമായി ചെയ്യുകയും ചെയ്യും. നിങ്ങളുടെ സ്വഭാവത്തിൽ അഹങ്കാരവും ഉണ്ടാവും. നിങ്ങളുടെ
ദാമ്പത്യ ജീവിതത്തിൽ ദേഷ്യം മൂലം പല പ്രശ്നങ്ങളും വാദങ്ങളും ഉണ്ടാവും, അതിനാൽ അത്തരം
കാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്. ബിസിനെസ്സുകാർക്ക് ആ സംക്രമണം അനുകൂലമായിരിക്കും. പങ്കാളിത്ത
ബിസിനെസ്സുകാർക്ക് നിങ്ങളുടെ അഭിപ്രായത്തിന് പ്രത്യേക മുൻഗണന നൽകപ്പെടും അത് നിങ്ങളുടെ
വ്യാപാരം മെച്ചപ്പെടുന്നതിന് കാരണമാകുകയും ചെയ്യും. ഈ സമയത്ത് സാമൂഹിക പ്രതിച്ഛായ ഉയരും.
ആരോഗ്യം കുറയുമെന്നതിനാൽ അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം : ഞായറാഴ്ച ശർക്കരയും ധാന്യമാവും ധനം ചെയ്യുക.
മീനം
ഈ സംക്രമണ സമയത്ത് സൂര്യൻ നിങ്ങളുടെ രാശിയുടെ പത്രണ്ടാം
ഭാവത്തിലേക്ക് സംക്രമിക്കും. പന്ത്രണ്ടാം ഭാവം ചെലവുകളുടെയും നഷ്ട്ങ്ങളുടെയും ഭാവമാണ്.
ഈ സമയത്ത് ചില രാശിക്കാർക്ക് വിദേശ രാജ്യങ്ങൾ സന്ദർശിക്കാനുള്ള യോഗം കൈവരും. ശത്രുക്കളുടെ
കാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ് അവർ ഈ സമയം നിങ്ങൾക്ക് വിഷമങ്ങൾ സൃഷ്ടിക്കുന്നതിന് സാധ്യത
കാണുന്നു. ഔദ്യോഗിക ജീവിതത്തിൽ നിങ്ങളുടെ പ്രയത്നങ്ങൾ വിജയിക്കും. ബിസിനെസ്സുകാർ അവരുടെ
വ്യാപാരം മറ്റ് രാജ്യങ്ങൾ അല്ലെങ്കിൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. നിയമപരമായ കാര്യങ്ങളുമായി
ബന്ധപ്പെട്ട് സാമ്പത്തിക നഷ്ട സാധ്യത കാണുന്നു. അതിനാൽ ആർക്കെതിരെയെങ്കിലും കേസ് കൊടുക്കാൻ
ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം :എല്ലാ ദിവസവും നെറ്റിയിൽ കുങ്കുമം അണിയുകയും സൂര്യദേവനെ പൂജിക്കുകയും ചെയ്യുക.
ജ്യോതിഷ ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ ഉൾപ്പെടെയുള്ള എല്ലാ ജ്യോതിഷ പരിഹാരങ്ങൾക്കും ഇവിടെ ക്ലിക്കുചെയ്യുക
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- August 2025 Overview: Auspicious Time For Marriage And Mundan!
- Mercury Rise In Cancer: Fortunes Awakens For These Zodiac Signs!
- Mala Yoga: The Role Of Benefic Planets In Making Your Life Comfortable & Luxurious !
- Saturn Retrograde July 2025: Rewards & Favors For 3 Lucky Zodiac Signs!
- Sun Transit In Punarvasu Nakshatra: 3 Zodiacs Set To Shine Brighter Than Ever!
- Shravana Amavasya 2025: Religious Significance, Rituals & Remedies!
- Mercury Combust In Cancer: 3 Zodiacs Could Fail Even After Putting Efforts
- Rahu-Ketu Transit July 2025: Golden Period Starts For These Zodiac Signs!
- Venus Transit In Gemini July 2025: Wealth & Success For 4 Lucky Zodiac Signs!
- Mercury Rise In Cancer: Turbulence & Shake-Ups For These Zodiac Signs!
- अगस्त 2025 में मनाएंगे श्रीकृष्ण का जन्मोत्सव, देख लें कब है विवाह और मुंडन का मुहूर्त!
- बुध के उदित होते ही चमक जाएगी इन राशि वालों की किस्मत, सफलता चूमेगी कदम!
- श्रावण अमावस्या पर बन रहा है बेहद शुभ योग, इस दिन करें ये उपाय, पितृ नहीं करेंगे परेशान!
- कर्क राशि में बुध अस्त, इन 3 राशियों के बिगड़ सकते हैं बने-बनाए काम, हो जाएं सावधान!
- बुध का कर्क राशि में उदित होना इन लोगों पर पड़ सकता है भारी, रहना होगा सतर्क!
- शुक्र का मिथुन राशि में गोचर: जानें देश-दुनिया व राशियों पर शुभ-अशुभ प्रभाव
- क्या है प्यासा या त्रिशूट ग्रह? जानिए आपकी कुंडली पर इसका गहरा असर!
- इन दो बेहद शुभ योगों में मनाई जाएगी सावन शिवरात्रि, जानें इस दिन शिवजी को प्रसन्न करने के उपाय!
- इन राशियों पर क्रोधित रहेंगे शुक्र, प्यार-पैसा और तरक्की, सब कुछ लेंगे छीन!
- सरस्वती योग: प्रतिभा के दम पर मिलती है अपार शोहरत!
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025