ആസ്ട്രോസേജ് സൗജന്യ രാശി പ്രവചനത്തിലൂടെ നിങ്ങളുടെ ദിവസം ആസൂത്രണം ചെയ്യൂ. രാശിഫലം ലഭ്യമാക്കാൻ ചുവടെയുള്ള നിങ്ങളുടെ രാശി തിരഞ്ഞെടുക്കു.
Read in English - Tomorrow Horoscope
"നാളത്തെ ജാതകം" നാളെ നടക്കുന്ന സംഭവവികാസങ്ങളെ ഇന്ന് തന്നെ വിലയിരുത്താൻ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ പ്രപഞ്ചത്തിലെ നക്ഷത്രങ്ങളുടെ ചലനത്തെ വിലയിരുത്തുന്നതിലൂടെ, നാളെ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന നല്ലതും മോശവുമായ ഫലങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കുക എന്നതാണ് പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. ഇത് കൂടാതെ, നിങ്ങൾക്ക് ഒഴിവാക്കേണ്ടതും, പരിഗണിക്കേണ്ടതുമായ കാര്യങ്ങൾ അറിയാൻ കഴിയുകയും, നിങ്ങളുടെ നാളുകൾ ഫലപ്രദവും പുരോഗമനപരവുമാണെന്ന് തെളിയിക്കുമോ ഇല്ലയോ എന്നും, നിങ്ങൾ അഭിമുഖീകരിക്കേണ്ട പ്രതിബന്ധങ്ങളും വെല്ലുവിളികളും മനസ്സിലാക്കാനും “നാളത്തെ ജാതകത്തിന്റെ” സഹായത്തോടെ കഴിയുന്നു.
ജാതക പ്രവചനം ഒരു പുരാതന ജ്യോതിഷത്തിൻറെ അടിസ്ഥാന രീതിയാണ്, അതിലൂടെ ഒരു വ്യക്തിയുടെയോ സ്ഥലത്തിന്റെയോ ചരിത്രത്തേയും ഭാവിയെയോ കുറിച്ച് മനസ്സിലാക്കാനും അതിനെക്കുറിച്ച് പ്രവചിക്കാനും കഴിയും. ഒരു ഭാഗത്ത്, “ദൈനംദിന ജാതകം” നിങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ വെളിപ്പെടുത്തുന്നു, എന്നാൽ “നാളത്തെ ജാതകം”വരാനിരിക്കുന്ന ഭാവിയെക്കുറിച്ച് ഇന്ന് തന്നെ പ്രവചിക്കുന്നു. അത് പോലെ “പ്രതിവാര ജാതകം” മുഴുവൻ ആഴ്ചയുടേയും പ്രവചനങ്ങൾ നൽകുന്നു, “മാസ ജാതകം” മാസം മുഴുവനും “വർഷജാതകം” വര്ഷം മുഴവനുമുള്ള ഫലങ്ങൾ പ്രവചിക്കുന്നു. 12 ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവചനങ്ങൾ താഴെ വിവരിക്കുന്നു:
ജനന രാശിയുടെ അടിസ്ഥാനത്തിൽ “നാളത്ത ജാതകം” വിലയിരുത്തുന്നതാണ് നല്ലതെന്ന് ആസ്ട്രോസേജിലെ ജ്യോതിഷർ വിശ്വസിക്കുന്നു. നിങ്ങളുടെ ജനന രാശിയെ കുറിച്ച് നിങ്ങൾക്ക് അറിയില്ലെങ്കിൽ, നിങ്ങളുടെ നാമ രാശിയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് പ്രവചനങ്ങൾ നേടാവുന്നതാണ്. പഴയ കാലങ്ങളിൽ, രാശിയുടെ അടിസ്ഥാനത്തിലാണ് പേരുകൾ തീരുമാനിക്കപ്പെട്ടിരുന്നത്. ജനന രാശിയുടെ അതെ പ്രാധാന്യം നാമ രാശിക്കും ഉണ്ടെന്നാണ് പല പണ്ഡിതന്മാരും, പുരോഹിതന്മാരും വിശ്വസിക്കുന്നത്.
അസ്ട്രോസേജിലെ പ്രവചനങ്ങൾ ചന്ദ്രരാശിയെ ആസ്പദമാക്കിയാണ്. ഞങ്ങൾ സൂര്യ രാശി പ്രവചനങ്ങൾക്കായി പരിഗണിക്കില്ല. ഭാരത ജ്യോതിഷത്തിൽ പ്രവചനങ്ങൾ നടത്തുന്നതിന് ഉപകരണമായി ചന്ദ്രരാശിയെ കണക്കാക്കുകയും, വായനക്കാർക്ക് അവരുടെ ഭൂതകാലവും ഭാവിയും അറിയാൻ കഴിയും ചെയ്യുന്നു.
നിങ്ങൾക്ക് നിങ്ങളുടെ രാശിചിഹ്നത്തെക്കുറിച്ച്‌അറിയില്ല, പക്ഷെ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾക്ക് അസ്റ്റോസേജ് നൽകുന്ന രാശി കാൽക്കുലേറ്റർ ഉപയോഗിക്കാം. നിങ്ങളുടെ ജന്മരാശി അറിയുന്നതിന് നിങ്ങളുടെ ജനന തീയ്യതി അറിയേണ്ടതുണ്ട്. നിങ്ങളുടെ രാശിക് ചിഹ്നത്തിനൊപ്പം, നിങ്ങളുടെ നക്ഷത്രം, ജാതകം, ഗ്രഹ നിലകൾ, ദശ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
ജാതകം ചന്ദ്ര രാശിയെ അടിസ്ഥാനമാക്കിയാണ് . നിങ്ങളുടെ ഇവിടെ കാണൂ: ചന്ദ്ര രാശി കാൽകലേറ്റർ
നാളത്തെ ജാതകം ഗ്രഹങ്ങളുടെ സ്ഥാനത്തേയും, സംക്രമണത്തിന്റെയും അടിസ്ഥാനത്തിലാണ്, അതായത്, നിങ്ങളുടെ രാശിചക്രത്തിലെ ഗ്രഹങ്ങളുടെ ഇപ്പോഴത്തെയും, അടുത്ത ദിവസത്തെയും സ്ഥാനം കണക്കാക്കിയാണ്. നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിന്റെ അടിസ്ഥാനത്തിലാണ് ജാതകം തയ്യാറാക്കുന്നത്, അതോടൊപ്പം ഗ്രഹങ്ങളുടെ സംക്രമണത്തിന്റെയും നിരീക്ഷിച്ച് പ്രവചനങ്ങൾ നടത്തുന്നു. ഇതുകൂടാതെ, പഞ്ചാംഗ ഘടകങ്ങളും, അതായത് വാര (ദിവസം), നക്ഷത്ര, യോഗ, കർണ്ണ എന്നിവയും കണക്കാക്കപ്പെടുന്നു.
പേര് സൂചിപ്പിക്കുന്നതുപോലെ, പ്രവചനങ്ങൾ രാശിചക്രത്തെ അടിസ്ഥാനമാക്കിയാണ്, അതിനാൽ അവയെ ജാതകം പ്രവചനങ്ങൾ എന്ന് വിളിക്കുന്നു. ലോകമെമ്പാടുമുള്ള കോടാനുകോടി ജനങ്ങളുടെ വിധി ഈ പന്ത്രണ്ട് രാശിയുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു, അതിനാലാണ് പ്രവചനങ്ങൾ പൊതുവായി കണക്കാക്കപ്പെടുന്നത്. കൃത്യമായ പ്രവചനങ്ങൾ നേടുന്നതിന് ഒരു ജ്യോതിഷകന്റെ ഉപദേശം ആവശ്യമാണ്. നിങ്ങൾ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ഞങ്ങളുടെ വിദഗ്ധ ജ്യോതിഷരുമായി ബന്ധപ്പെട്ട് മികച്ച ജ്യോതിഷ ഉപദേശമോ, ജാതക മൂല്യനിർണ്ണയമോ നടത്താവുന്നതാണ്.