ടോറസ് (ഇടവം) രാശി ഫലം (Wednesday, November 6, 2024)
ഏറെക്കാലമായുള്ള രോഗത്തിൽ നിന്നും നിങ്ങൾ ഒഴിവായേക്കും. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമായി നിലനിൽക്കുമെങ്കിലും, അമിതമായി ചെലവഴിക്കുകയോ അനാവശ്യ കാര്യങ്ങൾക്കായി ചെലവഴിക്കുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ പ്രതീക്ഷിച്ചതിലും ഏറെ നിങ്ങളുടെ ആവശ്യങ്ങളിൽ നിങ്ങളുടെ സഹോദരൻ കൂടുതലയി പിന്തുണയ്ക്കും. നിങ്ങൾ പറഞ്ഞ ഒരു കാര്യത്തെക്കുറിച്ച് ഓർത്ത് നിങ്ങളുടെ പ്രണയ പങ്കാളി വിഷമിക്കാം. അവർ നിങ്ങളോട് ദേഷ്യപ്പെടുന്നതിന് മുമ്പ്, നിങ്ങളുടെ തെറ്റ് മനസിലാക്കി അവരുമായി സംസാരിക്കേണ്ടതാണ്. നിങ്ങളുടെ ആശയങ്ങൾ നല്ല രീതിയിൽ അവതരിപ്പിക്കുകയും ജോലിയിൽ നിശ്ചയദാർഢ്യവും ഉത്സാഹവും കാണിക്കുകയുമാണെങ്കിൽ- നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. ഇന്ന് നിങ്ങൾ ഷോപ്പിംഗിനു പോവുകയാണെങ്കിൽ നിങ്ങൾക്കായി നല്ല തുണിത്തരങ്ങൾ എടുക്കുവാനുള്ള സാധ്യതയുണ്ട്. പ്രണയ ഗാനങ്ങൾ, സുരഭിലമായ ദീപം, നല്ല ഭക്ഷണം, ചില പാനീയങ്ങൾ; ഈ ദിവസം നിങ്ങളുടെ പങ്കാളിയോടൊപ്പം ഇവയ്ക്കു വേണ്ടിയുള്ളതാണ്.
പരിഹാരം :- പ്രണയ ജീവിതം രസകരമാക്കാൻ മത്സ്യത്തെ ഊട്ടുക.
നാളത്തെ വിലയിരുത്തൽ