പൂരാടം നക്ഷത്ര ഫലങ്ങൾ
നിങ്ങളുടെ പെരുമാറ്റം വിനയമുള്ളതും ദൈവീകവുമാണ്. നിങ്ങൾ തീർത്തും യുക്തിപരമായിരിക്കുകയും നിങ്ങളുടെ വിശ്വാസങ്ങളിൽ ഉറച്ചു നിൽക്കുകയും ചെയ്യും. എഴുതുവാനുള്ള ഒരു ഗുണവും നിങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ട്; പ്രത്യേകിച്ച് കവിത കേൾക്കുന്നതും എഴുതുന്നതും നിങ്ങൾ ആസ്വദിക്കും. എന്നാൽ, നിങ്ങളിൽ ഒരേ ഒരു പോരായ്മ ഉണ്ട്, നിങ്ങൾ തിടുക്കപ്പെട്ട് തീരുമാനങ്ങൾ എടുക്കും, ഇത് തെറ്റിദ്ധാരണകൾക്കും കാരണമാകും. നിങ്ങൾക്കുള്ള പ്രത്യേക ഗുണമാണ് ഒരിക്കൽ നിങ്ങൾ എന്തെങ്കിലും തീരുമാനിച്ചാൽ, നിങ്ങൾ അത് ചെയ്യും. നിങ്ങളുടെ തീരുമാനം ശരിയാണോ തെറ്റാണോ എന്നത് വിഷയമല്ല.പെട്ടന്ന് തീരുമാനിക്കുവാനുള്ള ശക്തി നിങ്ങൾക്കുണ്ട് കൂടാതെ സംസാരത്തിൽ ആർക്കും നിങ്ങളെ ജയിക്കുവാൻ കഴിയുകയില്ല. നിങ്ങളുടെ ഈ ഗുണത്താൽ തന്നെ, ആളുകൾ നിങ്ങൾക്കായി അമിതാവേസം കാണിക്കും. നിങ്ങൾക്ക് അതിശയിപ്പിക്കുന്ന തരത്തിലുള്ള ആത്മ-വിശ്വാസമുണ്ട് കൂടാതെ ഇത് ഉപേക്ഷിക്കുന്ന വ്യക്തിയുമല്ല നിങ്ങൾ. കഠിനമായ സാഹചര്യങ്ങളിൽ പോലും, നിങ്ങൾ അതിശയകരമായ ക്ഷമ പാലിക്കും.നിങ്ങൾ ഉത്കർഷേച്ഛുവാണ് കൂടാതെ സാഹസങ്ങൾ ഏറ്റെടുക്കുവാൻ നിങ്ങൾ എല്ലായ്പ്പോഴും തയ്യാറുമാണ്. നിങ്ങളുടെ എല്ലാ ക്ഷമയോടെയും വിശ്വാസത്താലും, നിങ്ങൾ ശരിയായ സമയത്തിനായി കാത്തിരിക്കും. തടസ്സങ്ങൾ കാരണം നിങ്ങൾ ഒരിക്കലും സമ്മർദ്ദത്തിലാകാറില്ല. നിങ്ങളുടെ വിദ്യാഭ്യാസം മികച്ചതായിരിക്കും കൂടാതെ വൈദ്യരംഗത്ത് നിങ്ങൾ പ്രത്യേകമായ വിജയം നേടും. അതോടൊപ്പം, യോഗയിലും മതപരമായ കാര്യങ്ങളിലും നിങ്ങൾക്ക് അത്യധികം താത്പര്യമുണ്ടാകും. ബിസിനസിൽ നിങ്ങൾ യഥാർത്ഥ വിജയം വരിക്കും, എന്നാൽ ഇതിനുള്ള വ്യവസ്ഥ നിങ്ങളുടെ തൊഴിലാളികൾ സത്യസന്ധരും വിശ്വാസയോഗ്യരുമായിരിക്കണം എന്നതാണ്. നിങ്ങളുടെ ഹൃദയത്തിൽ, എല്ലാവരോടും എല്ലായ്പ്പോഴും നിങ്ങൾക്ക് സ്നേഹവും പ്രതിപത്തിയുമുണ്ടാകും. നിങ്ങളുടെ വ്യക്തിത്വത്തിലെ ഈ ഗുണത്താൽ തന്നെ, നിങ്ങൾക്ക് സമൂഹത്തിൽ നിന്നും ബഹുമാനവും ആദരവും ലഭിക്കും. നിങ്ങൾ എല്ലായ്പ്പോഴും സന്തോഷമായിരിക്കുവാൻ ശ്രമിക്കും. പ്രകൃതത്താൽ, നിങ്ങൾ വിനയമുള്ള വ്യക്തിയാണ് കൂടാതെ വിവിധ കലകളിലും അതുപോലെ തന്നെ അഭിനയത്തിലും താത്പര്യമുണ്ടായിരിക്കുകയും ചെയ്യും. അതോടൊപ്പം, നിങ്ങൾക്ക് സാഹിത്യത്തിൽ അതിയായ താത്പര്യമുണ്ടായിരിക്കും, നിങ്ങൾക്ക് അവയെക്കുറിച്ച് നല്ല അറിവുണ്ടായിരിക്കുമെന്നാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. നിങ്ങൾ സത്യസന്ധമായി പെരുമാറുകയും പരിശുദ്ധമായ ഹൃദയമുണ്ടായിരിക്കുകയും ചെയ്യും. ഒരു മാതൃകാ സുഹൃത്ത് എന്ന് നിങ്ങളെ വിളിക്കുന്നത് ശരിയാണ് എന്തെന്നാൽ നിങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളെ ജീവിതകാലം മുഴുവൻ നിലനിർത്തും. നിങ്ങൾ വാക്കു പാലിക്കുന്ന പുരുഷൻ(അല്ലെങ്കിൽ സ്ത്രീ) ആണ്. നിങ്ങൾക്ക് മികച്ച വിദ്യാഭ്യാസം ഉണ്ടായിരിക്കും കൂടാതെ നിങ്ങളുടെ വ്യക്തിത്വത്തിന് ശക്തമായ ആകർഷണമുണ്ടായിരിക്കും. നിങ്ങൾ ഊർജ്ജത്താലും ജിജ്ഞാസയാലും നിറഞ്ഞ വ്യക്തിയാണ്. വിപരീത സാഹചര്യങ്ങളിൽ, നിങ്ങൾ ഒരിക്കലും പിൻതിരിഞ്ഞിരിക്കുകയില്ല. നുണകൾ നിങ്ങൾ അത്യന്തം വെറുക്കുന്നു എന്തെന്നാൽ നിങ്ങൾ എല്ലായ്പ്പോഴും സത്യസന്ധമായിരിക്കുന്നതിൽ വിശ്വസിക്കുകയും എല്ലാം വ്യക്തമായി പറയുകയും ചെയ്യുന്നു. ആരോഗ്യ കാര്യത്തിൽ വരുമ്പോൾ, നിങ്ങൾ അതിന് അത്യധികം ശ്രദ്ധ നൽകണം കൂടാതെ ശ്വാസ സംബന്ധമായ ഏതൊരു പ്രശ്നവും നിസ്സാരമായി കാണരുത്.
വിദ്യാഭ്യാസം & വരുമാനം
നിങ്ങൾക്ക് അനുകൂലമായ തൊഴിൽ മേഖലകളാണ് നേവി ഓഫീസർ; നേവിയുമയി ബന്ധപ്പെട്ട ജോലികൾ; ജീവശസ്ത്രകാരൻ; ജലക്കൃഷി കച്ചവടം; നർത്തകൻ;നാടക അഭിനേതാവ്; ഗായകൻ; സൈക്കോളജിസ്റ്റ്; തത്ത്വ ചിന്തകൻ; കവി; എഴുത്തുകാരൻ; കലാകാരൻ; ചിത്രകാരൻ; ഫാഷൻ ഡിസൈനർ; ഹോട്ടൽ സംബന്ധമായ ജോലികൾ; മുതലായവ.
കുടുംബ ജീവിതം
നിങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ കൂടുതൽ ഭാഗവും ജന്മസ്ഥലത്തു നിന്നും അകലെ ചിലവഴിക്കും. രക്ഷിതാക്കളിൽ നിന്നും, നിങ്ങൾക്ക് അത്രയധികം ആനൂകൂല്യങ്ങൾ ലഭിക്കുകയില്ല. വിവാഹ ജീവിതം നല്ലതായിരിക്കും, എന്നാൽ വിവാഹത്തിന് കാലതാമസം കാണുന്നു. നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയോടും അവന്റെ/ അവളുടെ കുടുംബത്തോടും കൂടുതൽ ചായ്വ് ഉണ്ടാകും. നിങ്ങൾക്ക് 2 കുട്ടികൾ ഉണ്ടാകും കൂടാതെ അവർ അനുസരണയുള്ളവരും അതുപോലെ തന്നെ ഭാഗ്യവാന്മാരുമായിരിക്കും.
Astrological services for accurate answers and better feature
Astrological remedies to get rid of your problems






