ധനു രാശിയിലെ ശുക്ര സംക്രമണം : O4 ജനുവരി 2021

ശുക്രൻ സൗന്ദര്യം, പ്രണയം, സർഗ്ഗാത്മകത എന്നിവയെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്, ഇത് വൃശ്ചിക രാശിയിൽ നിന്ന് ധനു രാശിയിലേക്ക് 2021 ജനുവരി 4 ന് തിങ്കളാഴ്ച രാവിലെ 04:51 ന് സംക്രമണം നടത്തുന്നു.

ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ

മേടം

ശുക്രൻ നിങ്ങളുടെ ഒമ്പതാമത്തെ ഭവനത്തിലേക്ക് അതിന്റ സംക്രമണം നടത്തും. ഈ ഭാവത്തിലെ ശുക്രൻ ഔദ്യോഗികമായി യാത്രകൾ പ്രയോജനകരമാകുമെന്നതിനെ സൂചിപ്പിക്കുന്നു. ഈ കാലയളവിൽ നിങ്ങൾ പുതിയ ബിസിനസ്സ് നിർദ്ദേശങ്ങളും പങ്കാളിത്തവും നേടാൻ സാധ്യത കാണുന്നു. ബിസിനസുകാർക്ക് അവരുടെ പുതിയ ആശയങ്ങൾ വിപണിയിൽ മുന്നോട്ട് കൊണ്ടുവരുന്നതിന് ഉള്ള ഒരു നല്ല സമയം ആയിരിക്കും. ഈ സമയത്ത് നിങ്ങളുടെ ചെലവുകൾ അൽപ്പം ഉയർന്നതായിരിക്കാം, അതിനാൽ, നിങ്ങളുടെ വരുമാനവും ചെലവും തമ്മിൽ ശരിയായ തുലനം നിലനിർത്താൻ ശ്രമിക്കേണ്ടതാണ്. ഈ സമയത്ത് വിവാഹിതരായ രാശിക്കാരുടെ അവരുടെ ജീവിത പങ്കാളിയുമായും കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടും. നിങ്ങളുടെ ജീവിത പങ്കാളി അവരുടെ മേഖലയിൽ പുരോഗതിയും സമൃദ്ധിയും നേടാനുള്ള സാധ്യത കാണുന്നു. എന്നിരുന്നാലും, ശുക്രന്റെ സ്ഥാനം മൂലം പാപ കർതാരി യോഗം സൃഷ്ടിക്കപ്പെടുന്നതിനാൽ ചില ദമ്പതികൾക്ക് ഇടയിൽ അവരുടെ പങ്കാളികളുമായി അഹം സംഘട്ടനങ്ങളോ ഏറ്റുമുട്ടലോ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. അത്തരം സാഹചര്യത്തിൽ നിങ്ങളുടെ അഹംഭാവം ഒഴിവാക്കാൻ ശ്രമിക്കേണ്ടാതാണ്. അവിവാഹിതരായ ആളുകൾ അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കാണാനുള്ള യോഗം കാണുന്നു. വിദ്യാർത്ഥികളും അവരുടെ പഠന രംഗത്ത് സ്ഥിരമായ പുരോഗതി കൈവരിക്കാൻ സാധ്യത കാണുന്നു. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഈ കാലയളവിൽ ആവശ്യമുള്ള ഫലങ്ങൾ ലഭിക്കാം. മൊത്തത്തിൽ, നിങ്ങളുടെ ആഗ്രഹങ്ങളുടെ പൂർത്തീകരിക്കപ്പെടാനും സാധ്യത കാണുന്നു.

പ്രതിവിധി - ദിവസവും രാവിലെ ഭഗവാൻ പരശുരാമന്റെ അവതാരകഥ വായിക്കുന്നത് ശുഭകരമായ ഫലങ്ങൾ നൽകും.

മേട വാരഫലം വായിക്കൂ - മേടം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ഇടവം

ശുക്രൻ ലഗ്ന ഭാവത്തിലും ആറാമത്തിലും എട്ടാമത്തെ ഭവനത്തിലൂടെയും അതിന്റെ സംക്രമണം നടത്തും. ഈ സംക്രമണം നിങ്ങൾക്ക് ഔദ്യോഗികമായി അനുകൂലമായ സമയം നൽകും, ഈ സമയത്ത് നിങ്ങൾക്ക് നല്ല പ്രശംസയും മേലുദ്യോഗസ്ഥരിൽ നിന്ന് മാനേജുമെന്റിൽ നിന്നും ഉയർന്ന അധികാരികളിൽ നിന്നുമുള്ള അഭിനന്ദനങ്ങൾ ലഭിക്കാനും ശമ്പള വർദ്ധനവിനും സാധ്യത കാണുന്നു. നിങ്ങളുടെ ആറാമത്തെ ഭാവത്തിലെ സേവനവും ചുമതലയും ശുക്രൻ‌ നിയന്ത്രിക്കുന്നു, ഈ സമയത്ത് നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾ‌ നടത്തിയ പരിശ്രമങ്ങൾ‌ ആവശ്യമുള്ളതും പ്രയോജനകരവുമായ ഫലങ്ങൾ‌ നൽ‌കും. ജോലിയിൽ മാറ്റം പ്രതീക്ഷിക്കുന്നവർക്കും ഈ സമയത്ത് അനുകൂല ഫലങ്ങൾ ലഭിക്കും. പഴയ കുടിശ്ശികകളും ബാധ്യതകളും തീർക്കാൻ നിങ്ങൾക്ക് കഴിയും. ചില ആവേശകരമായ വാങ്ങൽ അല്ലെങ്കിൽ തിടുക്കത്തിലുള്ള തീരുമാനം അമിത ചെലവിലേക്ക് നയിക്കാം, അതിനാൽ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക. വ്യക്തിപരമായി, ശുക്രന്റെ ഈ സംക്രമണം പൂർവ്വിക സ്വത്തിൽ നിന്ന് പെട്ടെന്നുള്ള ചില നേട്ടങ്ങൾ നൽകാം. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുടെ സാമ്പത്തിക നേട്ടങ്ങളെയും നിങ്ങളുടെ ജീവിത പങ്കാളിയുടെ ബന്ധുക്കളുടെ പിന്തുണയും ലഭിക്കാനുള്ള സാധ്യത കാണുന്നു. ദമ്പതികൾ അവരുടെ മക്കളുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. പുതിയ കോഴ്സുകളോ വിഷയങ്ങളോ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത് ഒരു അനുകൂല സമയമായിരിക്കും. ആരോഗ്യപരമായി, ഈ കാലയളവ്അത്ര അനുകൂലമായി തോന്നുന്നില്ല. അതിനാൽ ശ്രദ്ധിക്കേണ്ടതാണ്.

പ്രതിവിധി - നിങ്ങളുടെ വലതു കൈ മോതിരവിരലിൽ വെള്ള ക്ഷീരസ്പടികം അല്ലെങ്കിൽ വൈരക്കല്ല് ധരിക്കുക ഇത് ശുഭകരമായ ഫലങ്ങൾ പ്രധാനം ചെയ്യും.

ഇടവം വാരഫലം വായിക്കൂ - ഇടവം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മിഥുനം

ഈ സമയത്ത് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും, നിങ്ങളുടെ അഞ്ചാമത്തെ ഭാവാധിപൻ ശുക്രൻ ഏഴാമത്തെ ഭാവത്തിലൂടെ സംക്രമിക്കും. മിഥുന രാശിക്കാർക്ക് ഈ സമയത്ത് പ്രതിബദ്ധതയുള്ള ബന്ധങ്ങളിൽ ഏർപ്പെടാൻ സാധ്യത കാണുന്നു. ഈ സമയത്ത് നിങ്ങളുടെ ആശയവിനിമയം ഉയരുകയും നിങ്ങളുടെ പങ്കാളിയുമായി കൂടുതൽ ആകർഷിക്കപ്പെടാനും നിങ്ങൾ രണ്ടുപേരും തമ്മിലുള്ള ബന്ധം ശക്തിപ്പെടാനും യോഗം കാണുന്നു. എന്നിരുന്നാലും നിങ്ങൾ‌ ചെറിയ കാര്യങ്ങളെ ചൊല്ലി അൽ‌പം വിമർശനപരമാകാം, ഇത് നിങ്ങളുടെ പങ്കാളിയുമായി ചില പ്രശ്നനങ്ങൾക്ക് കാരണമാകാം. വിവാഹിതരായ രാശിക്കാരെ സംബന്ധിച്ചിടത്തോളം, ഈ ഭാവത്തിലെ ശുക്രന്റെ സ്ഥാനം പ്രയോജനകരമായി തോന്നുന്നില്ല നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം കുറയാൻ സാധ്യത കാണുന്നു. ഔദ്യോഗിക യാത്രകൾ പ്രതിഫലദായകവും ലാഭവും വരുമാനവും നിറഞ്ഞതായിരിക്കും. ബിസിനസുകൾ, പ്രത്യേകിച്ച് പങ്കാളിത്തബിസിനസുകൾ വളർച്ചയും ലാഭവും കൈവരിക്കും. ബിസിനസുകാർക്ക്, സാമൂഹികമായിരിക്കുന്നതും പുതിയ സമ്പർക്കങ്ങൾ സൃഷ്ടിക്കുന്നതും നിങ്ങളുടെ ബിസിനസ്സ് വിപുലീകരിക്കുന്നതിനുള്ള അവസരങ്ങൾ ലഭിക്കും. ആരോഗ്യപരമായി, നിങ്ങൾക്ക് ചർമ്മം, ഹോർമോണുകൾ എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ അനുഭവപ്പെടാം, അതിനാൽ ഈ കാലയളവിൽ പാനീയങ്ങൾ കുടിക്കാനായി ശ്രമിക്കുക. ധാരാളം വെള്ളം കുടിക്കുന്നത് സ്വയം ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കും.

പ്രതിവിധി - സൗന്ദര്യ വസ്തുക്കൾ അല്ലെങ്കിൽ സൗന്ദര്യവർദ്ധക വസ്തുക്കൾ ചെറുപ്പക്കാരായ പെൺകുട്ടികൾക്ക് നൽകുക.

മിഥുനം വാരഫലം വായിക്കൂ - മിഥുനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കർക്കിടകം

കർക്കിടക രാശിക്കാർക്ക് നിങ്ങളുടെ അമ്മയുടെ ആരോഗ്യം കുറയാനിടയുണ്ട്. ഈ സംക്രമണ സമയത്ത് ശുക്രനും സൂര്യനും ബുദ്ധനുമായി സംയോജിക്കുന്നതിനാൽ, വസ്തു വിൽപ്പനയും വാങ്ങലും സംബന്ധിച്ച് ഏതെങ്കിലും ഇടപാടുകൾക്ക് ഈ സമയം അനുകൂലമല്ല. ഈ സമയത്ത് നിങ്ങളുടെ വീട്, ഓഫീസ് അല്ലെങ്കിൽ നിങ്ങളുടെ വാഹനവുമായി ബന്ധപ്പെട്ടതാണെങ്കിലും ഇത് നിങ്ങളുടെ പണവും ഊർജ്ജവും പാഴാക്കുന്നതിലേക്ക് നയിക്കാം. നിങ്ങളുടെ ബന്ധുക്കളുമായി സ്വത്തുമായി ബന്ധപ്പെട്ട ചില ഏറ്റുമുട്ടലുകൾ നിങ്ങളുടെ മനഃസമാധാനത്തെ ബാധിക്കാം. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ശാന്തത നിലനിർത്താനും ശ്രമിക്കുക. തൊഴിൽപരമായി, ശുക്രന്റെ സ്ഥാനം ഉള്ളതിനാൽ നിങ്ങളുടെ ജോലി മാറുന്നതിനെ കുറിച്ച് നിങ്ങൾ ആലോചിക്കാം. പുതിയ കാര്യങ്ങൾ പഠിക്കാൻ ഈ സമയം അനുകൂലമാണ്. പുതിയതെന്തും ആരംഭിക്കുന്നതിനെതിരെയും നിങ്ങളുടെ പക്കലുള്ള സ്രോതസ്സുകളുപയോഗിച്ച് തീരുമാനങ്ങൾ എടുക്കുന്നതിന് ബിസിനസുകാർ ശ്രദ്ധിക്കുക, അല്ലാത്തപക്ഷം, ഈ സമയത്ത് നിങ്ങളുടെ വായ്പകളും കടങ്ങളും ഉയർന്ന തോതിലാകും. സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ വിദഗ്ധരായ ആളുകളുടെ ഉപദേശം സ്വീകരിക്കുക. ആരോഗ്യരംഗത്ത്, നിങ്ങളുടെ ഉറക്ക രീതി അസ്വസ്ഥമാകാം, ഇത് കാഴ്ചശക്തിയെ ബാധിക്കുയും ചെയ്യും. അതിനാൽ ശരിയായി ഉറങ്ങാൻ ശ്രമിക്കേണ്ടതാണ്.

പ്രതിവിധി - തിങ്കൾ, വെള്ളി ദിവസങ്ങളിൽ അരി, പഞ്ചസാര, ഗോതമ്പ് പൊടി, പാൽ തുടങ്ങിയ വെളുത്ത സാധനങ്ങൾ ദാനം ചെയ്യുക.

കർക്കിടകം വാരഫലം വായിക്കൂ - കർക്കിടകം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ചിങ്ങം

ചിങ്ങ രാശിക്കാരുടെ അഞ്ചാമത്തെ ഭാവത്തിലൂടെ ശുക്രന്‍ അതിന്റെ സംക്രമണം നടത്തും അത് അവർക്ക് ശുഭകരമായ ഫലങ്ങൾ പ്രധാനം ചെയ്യും. ഔദ്യോഗികമായി ശുക്രൻ നിങ്ങളുടെ അഞ്ചാമത്തെ ഭാവത്തിൽ സ്ഥാനം പിടിച്ചിരിക്കുന്നതിനാൽ ഇത് വളരെ അനുകൂലമായ സമയമായിരിക്കും, ഇത് നിങ്ങളുടെ ആശയങ്ങൾ വിജയകരമാക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസുകാർക്ക് ഈ സമയം നല്ല വരുമാനവും ലാഭവും ലഭ്യമാകും. നിക്ഷേപങ്ങൾക്കും ഇത് മികച്ച സമയമായിരിക്കും, ഇത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ഭാവി സുരക്ഷിതമാക്കാൻ സഹായിക്കും. നിങ്ങളുടെ വിനോദങ്ങളും കഴിവുകളും ബിസിനസ്സായി പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇത് അനുകൂലസമയമായിരിക്കും. വ്യക്തിപരമായി, ഏതൊരു ബന്ധവും രസകരവും ഉല്ലാസവും സംതൃപ്തിയും സന്തോഷവും നിറഞ്ഞതാകും. അവിവാഹിതർക്ക് ഈ സമയം അനുകൂലമായിരിക്കും. വിവാഹിതരായ രാശിക്കാർക്ക് ഈ സമയം കളിയും വിവേകവും അനുകമ്പയും ഐക്യവും നിറഞ്ഞതായിരിക്കും. നിങ്ങളുടെ കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും. കുടുംബം വിപുലീകരിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്ക് ഈ സംക്രമണം അനുകൂലമായിരിക്കും. വിദ്യാർത്ഥികൾക്ക് ഈ സമയം പ്രയോജനം ലഭിക്കും. ആരോഗ്യപരമായി സമയം നല്ലതായിരിക്കും.

പ്രതിവിധി - സുപ്രധാന ജോലികൾക്കായി പോകുന്നതിന് മുമ്പ് പെൺകുട്ടികളിൽ നിന്ന് അനുഗ്രഹം വാങ്ങുക.

ചിങ്ങം വാരഫലം വായിക്കൂ - ചിങ്ങം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കന്നി

ശുക്രൻ നിങ്ങളുടെ നാലാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും. നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തിന് ഈ സമയം ശുഭകരമായിരിക്കും. നിങ്ങളുടെ അമ്മയിൽ നിന്ന് നിങ്ങൾക്ക് നേട്ടങ്ങളും ലാഭവും ലഭിക്കാൻ സാധ്യത കാണുന്നു. ഈ സംക്രമണം നിങ്ങളുടെ ആഢംബരവും സുഖസൗകര്യങ്ങളും വർദ്ധിക്കാൻ സാധ്യത കാണുന്നു. ഈ സമയത്ത് ചില രാശിക്കാർ നിങ്ങളുടെ വീടിന്റെയോ ഓഫീസുകളുടെയോ ഇന്റീരിയർ പണികൾ ചെയ്യാം. ബുധനും ശുക്രനും ഒരുമിച്ച് നിൽക്കുന്നതിനാൽ നിങ്ങളുടെ ഉദ്യോഗത്തിൽ മുന്നേറാനും പേരും പ്രശസ്തിയും സമ്പത്തും നേടാനും നിങ്ങൾക്ക് അനുകൂലമായ അവസരങ്ങൾ ലഭ്യമാകും. നിങ്ങളുടെ ഉപദേഷ്ടാക്കൾ, പിതാവ്, മുതിർന്നവർ, ഉന്നത അധികാരികൾ എന്നിവരിൽ നിന്ന് നിങ്ങൾക്ക് അനുകൂലമായ പിന്തുണ ലഭിക്കാൻ സാധ്യത കാണുന്നു, അത് നിങ്ങളുടെ കരിയറിൽ മുന്നേറുന്നതിന് ആവശ്യമായ പ്രചോദനം നൽകും. ബിസിനസുകാർക്ക്, കുടുംബ ബിസിനസുകാർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാകും. ഈ സമയത്ത് നിങ്ങളുടെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ നിങ്ങൾ ശ്രമിക്കും. ഈ സമയത്ത് നിങ്ങളുടെ മനഃസമാധാനവും സംതൃപ്തിയും ഉണ്ടാകും. വ്യക്തിഗത ജീവിതത്തിൽ, സന്തോഷം, അനുകൂലത എന്നിവ അനുഭവപ്പെടും. നിങ്ങളുടെ ജീവിതപങ്കാളിയുടെ ആവശ്യങ്ങളുമായി നിങ്ങൾ കൂടുതൽ പൊരുത്തപ്പെടുകയും അത് നിങ്ങൾക്കിടയിൽ ഐക്യം കൊണ്ടുവരുകയും ചെയ്യും. മൊത്തത്തിൽ, ഈ സംക്രമണം അനുകൂലമായിരിക്കും, ഇത് നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും പുരോഗതി പ്രധാനം ചെയ്യും.

പ്രതിവിധി - ദിവസവും രാവിലെ ലക്ഷ്മി നാരായണനെ പൂജിക്കുക.

കന്നി വാരഫലം വായിക്കൂ - കന്നി രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

തുലാം

ശുക്രൻ നിങ്ങളുടെ മൂന്നാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും ഇത് നിങ്ങൾക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ഈ സമയത്ത് നിങ്ങളുടെ കൂടപ്പിറപ്പിൽ നിന്ന് നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും. ഔദ്യോഗികമായി, ഈ സമയത്ത് നിങ്ങളുടെ ലക്ഷ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് കഴിയും. ശുക്രന്റെ ബുധനോടൊപ്പമുള്ള സ്ഥാനം നിങ്ങളുടെ എല്ലാ പരിശ്രമങ്ങളിലും ഭാഗ്യം ലഭ്യമാക്കും. നിങ്ങളുടെ ആശയ വിനിമയ കഴിവുകൾ ഉയരുകയും നിങ്ങളുടെ സഹപ്രവർത്തകരോടുള്ള നിങ്ങളുടെ സമീപനത്തിൽ അവർക്ക് സന്തോഷമുണ്ടാകുകയും ഇത് നിങ്ങളുടെ ഇടയിലുള്ള ബന്ധം ശക്തമാക്കുകയും ചെയ്യും. നിങ്ങളുടെ ആശയങ്ങളും വിവരങ്ങളും മറ്റുള്ളവരുമായി പങ്കുവെക്കാൻ ഈ സമയം നല്ലതാണ്, ഇത് മൂലം നിരവധി അവസരങ്ങൾ ലഭ്യമാകും. ഈ സമയത്ത് നിങ്ങൾ ചെയ്യുന്ന യാത്രകൾ ലാഭവും നേട്ടവും നൽകും. അവിവാഹിതരായ രാശിക്കാർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടുമുട്ടും. വിവാഹിതരായ രാശിക്കാർക്ക് അമിതമായ ആഗ്രഹം ദാമ്പത്യ ജീവിതത്തിലും ബന്ധങ്ങളിലും ചില പ്രശ്നങ്ങൾ സൃഷ്ടിക്കും. അതിനാൽ അത്തരം കാര്യങ്ങളിൽ നിയന്ത്രിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക.

പ്രതിവിധി - ശുക്രന്റെ നല്ല ഫലങ്ങൾക്കായി ക്രിസ്റ്റൽ മണികളുള്ള ജപമാല ധരിക്കുക.

തുലാം വാരഫലം വായിക്കൂ - തുലാം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

വൃശ്ചികം

വൃശ്ചിക രാശിക്കാരുടെ രണ്ടാമത്തെ ഭാവത്തിലൂടെ ശുക്രന്റെ സംക്രമണം നടക്കും.. ഈ സമയത്ത് നിങ്ങൾക്ക് അനുകൂല ഫലങ്ങൾ കൈവരിക്കാൻ സാധ്യത കാണുന്നു. അവിവാഹിതരായ രാശിക്കാർക്ക് ഈ സമയത്ത് നിങ്ങളുടെ മനസ്സിന് ഇണങ്ങിയ പങ്കാളിയെ കണ്ടെത്താൻ സാധ്യത കാണുന്നു. വിവാഹിതരായ രാശിക്കാരെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ ഇടയിൽ ബന്ധം ഐക്യവും ആനന്ദവും നിറഞ്ഞതായിരിക്കും, നിങ്ങളുടെ ജീവിത പങ്കാളി നിങ്ങൾക്ക് പൂർണ്ണ പിന്തുണയും വാത്സല്യവും നൽകും. ഔദ്യോഗികമായി, ഏതെങ്കിലും പുതിയ സംരംഭം ആരംഭിക്കുന്നതിനുള്ള നല്ലൊരു സമയം ആയിരിക്കും ഇത്. ശുക്രൻ നിങ്ങളുടെ രണ്ടാമത്തെ ഭാവത്തിൽ വസിക്കുമ്പോൾ നിങ്ങളുടെ ബിസിനസ്സ്, നിങ്ങളുടെ സുഹൃത്ത്, പങ്കാളി, കൂടപ്പിറപ്പ് എന്നിവ പോലുള്ള ഒരു കുടുംബവുമൊത്ത് നിങ്ങളുടെ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ അതിന് ഈ സമയം നല്ലതാണ്. നിങ്ങൾക്ക് വൈകാരികവും സാമ്പത്തികവുമായ സുരക്ഷ ഈ സമയം ലഭ്യമാകും. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ വർദ്ധിക്കും. ഈ സംക്രമണ സമയത്ത് നിങ്ങളുടെ വിവിധ സ്രോതസ്സുകളിൽ നിന്ന് വരുമാനം ലഭ്യമാകും. ചില രാശിക്കാർക്ക് ലാഭം അല്ലെങ്കിൽ വിദേശ രാജ്യങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ കൈവരും. നിങ്ങളുടെ ജീവിത പങ്കാളിയുടെ ആരോഗ്യം ദുർബലമാകാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ ജീവിതപങ്കാളിയുമായി നല്ല നിമിഷങ്ങൾ ചെലവഴിക്കാൻ ശ്രമിക്കേണ്ടതാണ്, ഇത്അവർക്ക് അനുകൂലത പകർന്ന് നൽകാൻ സഹായിക്കും.

പ്രതിവിധി - ദിവസവും രാവിലെ “അഷ്ട ലക്ഷ്മി” സ്തോത്രം ചൊല്ലുക.

വൃശ്ചികം വാരഫലം വായിക്കൂ - വൃശ്ചികം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ധനു

ശുക്രൻ നിങ്ങളുടെ ലഗ്ന ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും ധനു രാശികാർക്ക് ഈ സമയത്ത് ശുഭകരമായ ഫലങ്ങൾ ലഭ്യമാകും. നിങ്ങളുടെ വരുമാനത്തിൽ ഈ സമയത്ത് വർദ്ധനവ് ഉണ്ടാകും. നിങ്ങളുടെ ഉദ്യോഗത്തിൽ നിരവധി അവസരങ്ങൾ നിങ്ങൾക്ക് കൈവരും. ജോലി മാറുന്നതിനെ കുറിച്ച് ആലോചിക്കുന്ന രാശിക്കാർക്ക് ഉയർന്ന തസ്തികകളും ശമ്പളവുമുള്ള അവരുടെ താൽപ്പര്യമുള്ള മേഖലകളിൽ ജോലി ലഭിക്കാനുള്ള സാധ്യത കാണുന്നു. ബിസിനസുകാർക്ക് ഈ സമയത്ത് ലാഭവും നേട്ടവും കൈവരും. ശുക്രൻ സൂര്യനോടും ബുധനോടും ചേർന്ന് വളരെ ശക്തമായ ഒരു രാജ യോഗത്തിന് കാരണമാകും. ഈ സമയത്ത് നിങ്ങളുടെ പേര്, പ്രശസ്തി, സമ്പത്ത് എന്നിവ ലഭ്യമാകും. ഈ സമയം നിങ്ങളുടെ സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും, അത് നിങ്ങളുടെ സന്തോഷത്തിന് കാരണമാകുകയും ചെയ്യും. ശുക്രന്റെ സാന്നിദ്ധ്യം മൂലം എതിർലിംഗത്തിൽ നിന്ന് പലരെയും നിങ്ങളിലേക്ക് ആകർഷിക്കാൻ സാധ്യത കാണുന്നു. വിവാഹിതരായ രാശിക്കാർ അവരുടെ ജീവിതപങ്കാളിയോടൊപ്പം നല്ല നിമിഷങ്ങൾ ചെലവഴിക്കാൻ ശ്രമിക്കേണ്ടതാണ്. നിങ്ങളുടെ ജീവിത പങ്കാളിയുടെ ആവശ്യം ശ്രദ്ധിക്കുകയും ജോലിയും വ്യക്തിജീവിതവും തമ്മിൽ ശരിയായ ബാലൻസ് നിലനിർത്തുകയും ചെയ്യുക. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക കൂടാത്ത യോഗ, ധ്യാനം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടതാണ്.

പ്രതിവിധി - ദിവസവും രാവിലെ ശുക്ര യന്ത്രത്തെ പൂജിക്കുക.

ധനു വാരഫലം വായിക്കൂ - ധനു രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മകരം

ശുക്രന്റെ പന്ത്രണ്ടാം ഭാവത്തിൽ ബുധനും സൂര്യനുമൊപ്പം വസിക്കുമ്പോൾ വിദേശത്ത് സ്ഥിരതാമസമാക്കാൻ അവസരങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് അല്ലെങ്കിൽ ഇതിനകം അന്താരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുന്നവർക്കോ ഇത് ഒരു അനുകൂലമായ സമയമായിരിക്കും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടാൻ സാധ്യത കാണുന്നു. നിങ്ങളുടെ ശത്രുക്കളുമായും തർക്കങ്ങൾ പരിഹരിക്കാൻ ഒരു പരിധിവരെ നിങ്ങൾക്ക് കഴിയും. ഈ സമയത്ത് നിങ്ങൾക്ക് വരുമാനം നേടുന്നതിനുള്ള ഒന്നിലധികം അവസരങ്ങൾ കൈവരും. ശരിയായി ആലോചിച്ച ശേഷം മാത്രം തീരുമാനമെടുക്കാൻ ശ്രദ്ധിക്കുക. ശുക്രന്റെ സ്ഥാനം പാപ കർതാരി യോഗം സൃഷ്ടിക്കുന്നതിനാൽ വിവാഹിതരായ രാശിക്കാർക്ക് ഈ സമയത്ത് അത്ര അനുകൂലമായിരിക്കില്ല. നിങ്ങളുടെ പങ്കാളിയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയും ഇത് അവരെ എളുപ്പത്തിൽ അലോസരപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യാം. അതിനാൽ കുടുംബത്തിൽ സമാധാനം നിലനിർത്താൻ അവരോട് നിങ്ങൾ നല്ല സൗമ്യത പുലർത്തേണ്ടതാണ്. അവരെ സൗഹൃദപരമായി സമീപിക്കുക ഇത് പ്രയോജനകരമായ ഫലങ്ങൾക്ക് വഴിയൊരുക്കും.

പ്രതിവിധി - ദിവസവും രാവിലെ ‘ശ്രീ സുക്തം’ ചൊല്ലുക.

മകരം വാരഫലം വായിക്കൂ - മകരം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

കുംഭം

ശുക്രൻ നിങ്ങളുടെ പതിനൊന്നാമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തും ഇതിനെ യോഗകാരക ഗ്രഹമായി കണക്കാക്കുന്നു. ഈ സമയത്ത് നിങ്ങൾക്ക് പ്രയോജനകരമായ ഫലങ്ങൾ നൽകും. അവിവാഹിതരായ രാശിക്കാർക്ക് അവരുടെ മനസ്സിന് ഇണങ്ങിയ ആളെ കണ്ടുമുട്ടാനുള്ള യോഗം കാണുന്നു. വിവാഹിതരായ രാശിക്കാർക്ക് നിങ്ങളുടെ ബന്ധങ്ങളിൽ ആനന്ദം, ഐക്യം, സംതൃപ്തി എന്നിവ അനുഭവപ്പെടാം, നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായി നല്ല നിമിഷങ്ങൾ ചെലവഴിക്കാൻ സാധ്യത കാണുന്നു ഇത് നിങ്ങൾ രണ്ടുപേരും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. ഈ സംക്രമണം നിങ്ങളുടെ പങ്കാളിക്ക് നേട്ടങ്ങൾക്ക് യോഗം ഒരുക്കും. ഈ സമയത്ത് നിങ്ങളുടെ ചങ്ങാതിമാരുടെ സൗഹൃദം നിങ്ങൾ ആസ്വദിക്കും, ഈ സമയത്ത് നിങ്ങൾ പുതിയ ചങ്ങാതിമാരെയും സമ്പർക്കങ്ങളും സൃഷ്ടിക്കുന്നതിനാൽ നിങ്ങളുടെ സാമൂഹിക കഴിവുകൾ പ്രയോജനപ്പെടും, ഇത് നിങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രധാനം ചെയ്യുകയും ചെയ്യും. ഔദ്യോഗികമായി നിങ്ങളുടെ കഴിവ് നിങ്ങളുടെ ജോലിസ്ഥലത്ത് തെളിയിക്കാൻ കഴിയുകയും നിങ്ങളുടെ ഉൽപാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിക്കുകയും മേലുദ്യോഗസ്ഥരിൽ നിന്ന് അംഗീകാരങ്ങളും അഭിനന്ദനങ്ങളും ലഭിക്കാനും ഉള്ള സാധ്യത കാണുന്നു. ഈ സമയത്ത് ഞങ്ങൾക്ക് ഒന്നിലധികം ഉറവിടങ്ങളിൽ നിന്ന് സമ്പാദിക്കാൻ സാധ്യത കാണുന്നു.

പ്രതിവിധി - ഈ സംക്രമണ സമയത്ത് ശുഭകരമായ ഫലങ്ങൾക്കായി ദിവസേന ശുക്ര ഹോറ സമയത്ത് ശുക്ര മന്ത്രം ജപിക്കുക.

കുംഭം വാരഫലം വായിക്കൂ - കുംഭം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

മീനം

ശുക്രൻ നിങ്ങളുടെ പത്താമത്തെ ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തുമ്പോൾ നിങ്ങൾക്ക് ഈ സമയത്ത് ശരാശരി അല്ലെങ്കിൽ സമ്മിശ്ര ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾക്ക് ചില തർക്കങ്ങൾക്ക് ബുധന്റെ സ്ഥാനം സാധ്യത ഒരുക്കും. നിങ്ങളുടെ ഇളയ കൂടപ്പിറപ്പുകളായുള്ള ചില തർക്കങ്ങൾ നിങ്ങളുടെ മനഃസമാധാനത്തെയും വീട്ടിലെ അന്തരീക്ഷത്തെയും ബാധിക്കാം. അതിനാൽ, നിങ്ങളുടെ വീട്ടിൽ ഐക്യം നിലനിർത്തണമെങ്കിൽ ശാന്തത പാലിക്കേണ്ടതാണ്, പരുഷമായ വാക്കുകൾ ഒഴിവാക്കുക. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ചില മാററങ്ങൾ സംഭവിക്കാനുള്ള സാധ്യത കാണുന്നു ഇത് ചില ആശയക്കുഴപ്പങ്ങൾക്ക് ഇടവരുത്തും. പക്ഷേ. നിങ്ങളെ കൂടുതൽ പക്വതയും ഉത്തരവാദിത്തവുമുള്ളവനാക്കാൻ ഈ മാറ്റങ്ങൾ കാരണമാകുക തന്നെ ചെയ്യും. ചില രാശിക്കാർക്ക് മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറാൻ താല്പര്യമുണ്ടാകാം. ഈ സമയത്ത് ബിസിനസുകാർക്ക് ലാഭം കൈവരിക്കാൻ സാധ്യത കാണുന്നു. നിങ്ങളുടെ സാമൂഹിക വലയം വർദ്ധിക്കുകയും അതിൽ നിന്ന് പുതിയ ബിസിനസ്സ് അവസരങ്ങൾ സൃഷ്ടിക്കപ്പെടാനും ഉള്ള യോഗം കാണുന്നു. വിദ്യാർത്ഥികൾ, പ്രത്യേകിച്ചും സർക്കാർ അല്ലെങ്കിൽ മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഈ സമയത്ത് വിജയം ലഭിക്കാനുള്ള സാധ്യത കാണുന്നു.

പ്രതിവിധി - ദിവസവും രാവിലെ നിങ്ങളുടെ നെറ്റിയിൽ വെളുത്ത ചന്ദനം ചാർത്തുക.

മീനം വാരഫലം വായിക്കൂ - മീനം രാശിയുടെ ആഴ്ചയിലെ ജ്യോതിഷ അവലോകനം

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

Horoscope & Astrology 2021

Talk to Astrologer Chat with Astrologer