കന്നി രാശിഫലം 2020
കന്നി
രാശിഫലം 2020 പ്രവചന പ്രകാരം, പ്രധാന ഗ്രഹങ്ങളുടെ സംക്രമണം മൂലം ഈ വർഷം നിങ്ങളുടെ ജീവിതത്തിൽ
മാറ്റങ്ങൾ ഉണ്ടാവും. ജനുവരി 24 ന്, ശനി നിങ്ങളുടെ രാശിയുടെ അഞ്ചാം ഭാവത്തിലേക്ക് സംക്രമിക്കുന്നു,
കൂടാതെ മാർച്ച് 30 ന് വ്യാഴവും നിങ്ങളുടെ രാശിയുടെ അഞ്ചാം ഭാവത്തിലേക്ക് സംക്രമിക്കും.
പിന്നീട് ജൂൺ 30 ന്, അത് വക്രിയായി നാലാം ഭാവത്തിലേക്ക് സംക്രമിക്കും, നവംബർ 20 വരെ
അതെ ഭാവത്തിൽ തുടരുകയും ചെയ്യും, വീണ്ടും അത് അഞ്ചാം ഭാവത്തിലേക്ക് മാറുകയും, സെപ്റ്റംബർ
പകുതിവരെ രാഹു പത്താം ഭാവത്തിൽ തുടരുകയും പിന്നീട് ഒമ്പതാം ഭാവത്തിലേക്ക് നീങ്ങുകയും
ചെയ്യും.
ഈ വർഷം വിദേശ യാത്രക്കുള്ള ഉയർന്ന സാധ്യത കാണുന്നു. വിദ്യാഭ്യാസത്തിനോ ജോലിക്കോ ആയി പുറം രാജ്യത്തേക്ക് ശ്രമിക്കുന്നവർക്ക് വിദേശജാ രാജ്യത്തേക്ക് പോകുന്നതിനുള്ള യോഗം കൈവരും. നിങ്ങൾ വീട്ടിൽ നിന്ന് ദൂരെയാണ് വസിക്കുന്നത് എങ്കിൽ ഈ സമയത്ത് വീട്ടിന്റെ അടുത്തേക്ക് മാറാനുള്ള യോഗം കൈവരും. ബിസിനെസ്സുകാർ അവരുടെ സംരംഭം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങൾ ഒരുപാട് യാത്ര ചെയ്യാം. ഈ വർഷം സർഗ്ഗാത്മക മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് സമയം അനുകൂലമായി ഭവിക്കും.
ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാവും. ഈ വർഷം, ഈ വർഷം, നിങ്ങൾക്ക് ചില വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടതായി വരാം. കന്നി രാശി 2020 പ്രവചന പ്രകാരം നിങ്ങൾ ഊർജ്ജസ്വലതയും, ഉത്സാഹവും, ധൈര്യവും ഉണ്ടാവും. എന്നാൽ നിങ്ങളിലെ ആവേശം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുക, ക്ഷമ ആവശ്യമാണ്. നിങ്ങളുടെ ജോലികൾ എളുപ്പത്തിൽ തീർക്കാൻ നിങ്ങൾക്ക് കഴിയും, നിങ്ങളുടെ പങ്കാളിയുടെ പിന്തുണയും ഉപദേശവും നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. ഈ വര്ഷം ഒരുപാട് സാധ്യതകൽ ഉണ്ടാവും. നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതും അല്ലാത്തതും നിങ്ങളുടെ കഴിവിനെ അനുസരിച്ചിരിക്കും. നിങ്ങളുടെ കടങ്ങൾ അടച്ചുതുഹേർക്കാണ് നിങ്ങൾക്ക് കഴിയും അതുമൂലം ആശ്വാസവും ഉണ്ടാവും. നിങ്ങളുടെ കൂടപ്പിറപ്പുകളുമായിട്ടുള്ള നിങ്ങളുടെ ബന്ധം മനോഹരമായിരിക്കും. അവർ നിങ്ങളെയും നിങ്ങളുടെ തീരുമാനങ്ങളെയും പിന്തുണക്കും. നിങ്ങളുടെ ബന്ധങ്ങളെ ബാധിക്കുന്ന തർക്കങ്ങളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞ് നിൽക്കുക. നിങ്ങളുടെ സുഹൃത്തുക്കൾ മൂലം നിങ്ങൾക്ക് ചുറ്റും അനുകൂലമായ ഒരു അന്തരീക്ഷം ഉണ്ടാവും, അത് നിങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കും.
ഇത് ചന്ദ്ര രാശിയെ അടിസ്ഥാനമാക്കിയുള്ള പ്രവചനമാണ്. നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക - ചന്ദ്ര രാശി കാൽക്കുലേറ്റർ
കന്നി രാശിഫലം 2020: തൊഴിൽ പ്രവചനങ്ങൾ
കന്നി രാശിഫലം 2020 പ്രകാരം നിങ്ങളുടെ കഴിവും പരിശ്രമവും ഉപയോഗിച്ച് നിങ്ങൾക്ക് ഉയർച്ച, വിജയം, അവസരങ്ങൾ എന്നിവ ലഭ്യമാകുമെന്ന് പ്രവചിക്കുന്നു. 2020 ൽ നിങ്ങളുടെ ഉദ്യോഗത്തിൽ വിജയം കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. സ്ഥലം, ഗതി, മേഘം എന്നിവയിൽ മാറ്റം ഉണ്ടാവാനും ഉള്ള സാധ്യത കാണുന്നു. ജോലി മാറ്റത്തിനോ, ബിസിനെസ്സുമായി ബന്ധപ്പെട്ട യാത്രക്കോ സാധ്യത കാണുന്നു. ആദ്യ ഘട്ടം നിങ്ങൾക്ക് ഭാഗ്യമുള്ളതായിരിക്കും. നിങ്ങളുടെ ജോലിയിൽ നിങ്ങൾ 100 ശതമാനം കൂറ് പുലർത്തുകയും മേലുദ്യോഗസ്ഥരുടെ അഭിനന്ദനം നിങ്ങൾ കൈക്കൊള്ളുകയും ചെയ്യും. നിങ്ങൾ അന്താരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുന്നവർക്ക് അംഗീകാരം ലഭിക്കുകായും വളർച്ചയും ഉണ്ടാവും.
കന്നി രാശിഫല പ്രവചനം 2020 പ്രകാരം ഉദ്യോഗത്തിലെ ക്രമേണയുള്ള ഉയർച്ച നിങ്ങളുടെ ജോലിയിലെ അത്ഭുതകരമായ വളർച്ചയിലേക്ക് നയിക്കും. നിങ്ങൾ ജോലിമാറ്റത്തിനോ, സ്ഥലമാറ്റത്തിനോ ശ്രമിക്കുന്നുണ്ടെങ്കിൽ അത് ഈ സമയത്ത് ലഭ്യമാകും. ആഴ്ചയുടെ മദ്ധ്യത്തിൽ, ഉള്ളതുകൊണ്ട് നിങ്ങൾ സംതൃപ്തരാകും. 2020 സാമ്പത്തിക നേട്ടം ഒരു സാധാരണ പ്രതിഭാസം ആയിരിക്കും, അതിനായി നിങ്ങൾ പരിശ്രമിക്കേണ്ടതുണ്ട്. വിചാരിച്ചാൽ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നേടിയെടുക്കാൻനിങ്ങൾക്ക് കഴിയും.
കന്നി രാശിഫലം 2020 സാമ്പത്തിക ജീവിതം
കന്നി രാശിഫലം 2020 പ്രകാരം കന്നി രാശിക്കാരുടെ സാമ്പത്തിക ജീവിതം ശക്തമായിരിക്കും, നിരന്തരമായ സാമ്പത്തിക ഒഴുക്ക് ഉണ്ടാവും. നിങ്ങൾ പുതിയ വീട് അല്ലെങ്കിൽ വാഹനം വാങ്ങാനുള്ള സാധ്യത കാണുന്നു. എവിടെയെങ്കിലും പെട്ട് കിടക്കുന്ന പണം ഈ സമയം നിങ്ങളിലേക്ക് വന്നുചേരും. ബിസിനെസ്സിൽ നിക്ഷേപിക്കാൻ ഇത് ശരിയായ സമയമാണ്. കൂടാതെ, വിചാരിക്കാത്ത സ്രോതസ്സിൽ നിന്ന് നിങ്ങൾക്ക് ലാഭം കൈവരുകയും ചെയ്യും. ഏപ്രിൽ തൊട്ട് ജൂലൈ വരെ ഓഹരി വിപണി, ചൂതാട്ടം, ലോട്ടറി എന്നിവയിൽ നിന്നും നേട്ടം കൈവരിക്കാനുള്ള യോഗം കാണുന്നു, എന്നിരുന്നാലും ഇത് അത്ര നല്ല കാര്യമല്ല എന്നത് ഓർക്കേണ്ടതാണ്. വിജയിക്കാൻ സാധ്യതയുള്ളതിൽ മാത്രം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങളിൽ ശരിയായി തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ കൈകാര്യം ചെയ്യുന്ന രീതികൾ അഭിനന്ദനാർഹമാകും. നിങ്ങളുടെ ധനം വർധിപ്പിക്കാൻ നിങ്ങൾ ശ്രമിക്കും. ദൈവ കാരുണ്യത്താൽ നിങ്ങൾക്ക് ധനം സമ്പാദിക്കാൻ കഴിയും. സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾക്ക് കൂട്ടുകാരെയും കുടുംബത്തേയും സഹായിക്കാൻ കഴിയും. ചെലവുകൾ ചുരുക്കുക, സാഹചര്യങ്ങൾ ശരിയായി മനസ്സിലാക്കിയതിന് ശേഷം മാത്രം ഇടപാടുകൾ നടത്തുക.
കന്നി രാശിഫലം 2020 വിഭ്യാഭ്യാസം
കന്നി രാശിഫലം 2020 പ്രകാരം കന്നി രാശിക്കാരുടെ വിദ്യാഭ്യാസ മേഖലയിൽ അവർ നേട്ടങ്ങൾ കൈവരിക്കും. നിങ്ങൾ ആരെയും ആശ്രയിക്കാതെ ഉയരും. വിഭ്യാഭ്യാസം പൂർത്തീകരിച്ചവർക്ക് ഈ ഘട്ടത്തിൽ ജോലി ലഭിക്കും. സെപ്തംബർ മാസത്തിൽ, ഉപരോപഠനത്തിനായി നിങ്ങൾ വിദേശത്തേക്ക് പോകാം. നിങ്ങളുടെ മികച്ച പ്രകടനം കാഴ്ച വെക്കുകയും ഒപ്പം നിങ്ങളുടെ കഠിനാധ്വാനത്തിലൂടെ എല്ലാ പ്രതിബന്ധങ്ങളും മറികടക്കുകയും ചെയ്യും. ഏപ്രിൽ മുതൽ ജൂലൈ വരെ, നിങ്ങളുടെ മനോഹരമായ ഭാവിയിലേക്ക് ഉതകുന്ന രീതിയിൽ നിങ്ങളെ ആരെങ്കിലും നയിക്കും. നിങ്ങളുടെ പഠിക്കാനുള്ള ആഗ്രഹം വർദ്ധിക്കും, നിങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ നിങ്ങൾ പരിശ്രമിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് അവരുടെ ഉല്സാഹത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമായി വിജയം കൈവരും.
കന്നി രാശിഫലം 2020 കുടുംബ ജീവിതം
കന്നി രാശിഫലം 2020 പ്രകാരം കന്നി രാശിക്കാരുടെ കുടുംബ ജീവിതം ശുഭകരമായിരിക്കും. കുടുംബാങ്ങങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകുകയും അവരിൽ നിന്നുള്ള ബഹുമാനം നിങ്ങൾക്ക് കൈവരുകയും ചെയ്യും.ഒരുമിച്ച് നിങ്ങൾ അഭിവൃദ്ധി കൈവരിക്കുകയും ചെയ്യും. വർഷത്തിന്റെ തുടക്കത്തിൽ, നിങ്ങൾ ഉത്തരവാദിത്വങ്ങൾ ഒരു ചിരിയോടെ ഏറ്റെടുക്കും. സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഒരു അന്തരീക്ഷം ഉണ്ടാവും. വളരെക്കാലമായി നിങ്ങളെ അലട്ടുന്ന പ്രശ്നത്തിന് ഈ പരിഹാരം ലഭിക്കും. ജൂലൈ മുതൽ നവംബർ പകുതി വരെയുള്ള സമയത്ത്, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നതിന്റെ കീർത്തി നിങ്ങൾക്ക് ലഭിക്കും.
നിങ്ങളുടെ കുടുംബത്തോടൊപ്പവും, കുടുംബാങ്ങങ്ങൾക്കൊപ്പവും നിങ്ങൾ സമയം ചെലവഴിക്കേണ്ടതാണ്, അവരുടെ കാഴ്ചപാടുകൾ അവരുടെ സാഹചര്യത്തിൽ നിന്ന് കൊണ്ട് തന്നെ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതാണ്. ഇത് നിങ്ങൾക്ക് പുതിയ ഒരു കാഴ്ചപാദിലൂടെ നോക്കി കാണാൻ സഹായിക്കും എന്ന മാത്രമല്ല നിങ്ങളിലെ വിശ്വാസവും വർദ്ധിപ്പിക്കുന്നു. നിങ്ങളുടെ കുടുംബത്തിന്റെ രക്ഷിതാവും, കുടുംബത്തെ നയിക്കുന്നവരും നിങ്ങൾ തന്നെ ആയിരിക്കും. നിങ്ങൾ സമ്മർദ്ദത്തിലായാൽ എല്ലാവരെയും അത് ബാധിക്കും. കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുക. നിങ്ങളുടെ വ്യക്തിപരമായ അല്ലെങ്കിൽ കുടുംബ കാര്യങ്ങളിൽ ഇടപെടാൻ ആരെയും അനുവദിക്കാതിരിക്കുക.
കന്നി രാശിഫലം 2020 ദാമ്പത്യ ജീവിതവും
കുട്ടികളും കന്നി രാശിഫലം 2020 പ്രകാരം കന്നി രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഈ വർഷം ഉണ്ടാവും. ഉദ്യോഗാർത്ഥിയായ നിങ്ങളുടെ പങ്കാളിക്ക് പ്രധാന സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ ഈ സമയം കഴിയും. മെയ് മുതൽ സെപ്റ്റംബർ വരെയുള്ള സമയത്ത് സ്ഥലമാറ്റം ലഭ്യമാകും. നിങ്ങൾക്ക് കുറച്ചു കാലത്തേക്ക് മാറി താമസിക്കേണ്ടിവരാം. ദൂരം ബന്ധത്തെ ശക്തമാക്കും, അത് തന്നെ നിങ്ങളുടെ ജീവിതത്തിലും സംഭവിക്കാം. മെയ് 15 മുതൽ സെപ്തംബർ 15 വരെ നിങ്ങൾക്ക് ഇരുവർക്കും ചില വിഷമങ്ങൾ ഉണ്ടാവാം. ഈ പ്രശ്നങ്ങൾ തരണം ചെയ്യാൻ പരസ്പരം പിന്തുണക്കേണ്ടതാണ്. അതിന് ശേഷം, ഡിസംബർ 15 വരെ, സാഹചര്യങ്ങൾ നിയന്ത്രണത്തിൽ വരും. വർഷത്തിന്റെ അവസാന 15 ദിവസം ചില മാറ്റങ്ങൾ സംഭവിക്കും, നിങ്ങളുടെ വിവാഹ ജീവിതം സുന്ദരമായിരിക്കും.
കന്നി രാശിഫലം 2020 പ്രകാരം കുട്ടികൾ വർഷത്തിന്റെ തുടക്കത്തിൽ ശരാശരി രീതിയിൽ തുടരും. പിന്നീട്, മാസങ്ങൾ കടന്നുപോകുമ്പോൾ, ഏപ്രിൽ മുതൽ, പെരുമാറ്റത്തിലും വിദ്യാഭ്യാസത്തിലും അവർ മികച്ച പ്രകടനം കാഴ്ചവെക്കും. മെയ് മുതൽ സെപ്തംബർ വരെ നിങ്ങളുടെ മക്കളുടെ കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. മക്കൾ ഉണ്ടാവാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്ക് ഈ സമയത്ത് അവരുടെ ആഗ്രഹം സഫലമാകും. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് അനുകൂല സമയമായിരിക്കും.
കന്നി രാശിഫലം 2020 പ്രണയ ജീവിതം
കന്നി രാശിഫലം 2020 പ്രകാരം കന്നി രാശിക്കാരുടെ പ്രണയ ജീവിതം പ്രാധാന്യമർഹിക്കുന്നതായിരിക്കും. ജനുവരി 24 മുതൽ ശനി അതിന്റെ സ്വന്തം ഭവനമായ അഞ്ചാം ഭാവത്തിൽ വസിക്കുമ്പോൾ, നിങ്ങളുടെ ബന്ധം ആഴത്തിലാവും. പ്രണയത്തെ അതേ അർത്ഥത്തിൽ നിങ്ങൾ മനസിലാക്കുകയും നിങ്ങളുടെ പങ്കാളിക്ക് ആവശ്യമുള്ള ശ്രദ്ധ നൽകുകയും ചെയ്യും.അതുമൂലം നിങ്ങളുടെ ജീവിതം നിങ്ങൾ വ്യത്യസ്ത രീതിയിൽ ജീവിക്കാൻ തുടങ്ങും. മെയ് 11 മുതൽ സെപ്തംബർ 29 വരെ നിങ്ങളുടെ ജീവിതത്തിൽ ചില ഉയർച്ച താഴ്ചകൾ ഉണ്ടാവും. വിശ്വസ്തരും വിനയമുള്ളവരുമായി തുടരാൻ ശ്രദ്ധിക്കുക.
ഫെബ്രുവരി മാസം മനോഹരമായിരിക്കും. നിങ്ങൾ എല്ലാ നിമിഷവും ഒരുമിച്ച് ചെലവഴിക്കും. നിങ്ങളുടെ പ്രണയ പങ്കാളി നിങ്ങൾക്ക് പിന്തുണ നൽകും. നിങ്ങളുടെ ബന്ധത്തിൽ ഒരു പോസിറ്റീവ് സ്പന്ദനം അനുഭവപ്പെടും. പ്രശ്നനങ്ങൾ സ്വന്തം ഇല്ലാതാവും. വർഷത്തിന്റെ മധ്യത്തിൽ, നിങ്ങളും നിങ്ങളുടെ പ്രണയ പങ്കാളിയും തമ്മിലുള്ള ആകർഷണം വ്യക്തമായി കാണാനാകും. ബന്ധത്തിന്റെ ശക്തിക്ക് താഴ്മ ആവശ്യമാണ്. പ്രണയബന്ധത്തിലല്ലാത്ത കന്നി രാശിക്കാർ പ്രണയ ബന്ധത്തിൽ ഏർപ്പെടാം. ഈ വര്ഷം നിങ്ങളുടെ ബന്ധം ശക്തിപ്പെടും, അതിനാൽ അതിലൂടെ ഐക്യം, വിശ്വാസം, സന്തുലിത എന്നിവ ജീവിതത്തിൽ കൊണ്ട് വരാനും, ദീർഘ കാല ബന്ധം നിലനിർത്താനും ശ്രമിക്കുക.
കന്നി രാശിഫലം 2020 ആരോഗ്യം
കന്നി രാശിഫലം 2020 പ്രകാരം കന്നി രാശിക്കാരുടെ ആരോഗ്യകാര്യത്തിൽ ആരോഗ്യം ധനമാണെന്ന് വസ്തുത ശരി വെക്കുന്നു. നിങ്ങൾക്ക് ആരോഗ്യമുണ്ടെങ്കിൽ മാത്രമേ ജീവിതം ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയുള്ളൂ. 2020 വർഷം നിങ്ങളുടെ ഭാഗ്യ വർഷമായിരിക്കും. നിങ്ങൾ കാര്യങ്ങളിൽ ഉത്സാഹം വെച്ച് പുലർത്തും. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളോട് നിങ്ങൾ ആത്മാർഥത വെച്ച് പുലർത്തും. അതിന്റെ ഫലമായി, നിങ്ങളുടെ വ്യക്തി ജീവിതവും, ഔദ്യോഗിക ജീവിതവും ഉയരും. നിങ്ങളുടെ ജീവിത ശൈലി മെച്ചപ്പെടുകയും ഇത് മൂലം നിങ്ങളുടെ ജീവിതത്തിന്റെ മറ്റ് വശങ്ങളെ ഇത് അനുകൂലമായ രീതിയിൽ സ്വാധീനിക്കുകയും ചെയ്യും. അധിക സമ്മർദ്ദം ചെലുത്താതിരിക്കുക. ആവശ്യത്തിന് വിശ്രമിക്കേണ്ടതാണ്. ഗ്രഹങ്ങളുടെ സ്ഥാനം അനുസരിച്ച്, ഈ വർഷം വലിയ അസുഖങ്ങളൊന്നും കന്നി രാശിക്കാരെ ബാധിക്കില്ല. എന്നാൽ ഒരു രോഗത്തിന്റെ ലക്ഷണങ്ങളൊന്നും തന്നെ അവഗണിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആരോഗ്യകാര്യത്തിൽ അജ്ഞത നല്ലതല്ല. നിങ്ങളുടെ നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട് അല്ലെങ്കിൽ ദഹനേന്ദ്രീയവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടാവാം എന്നതിനാൽ ശ്രദ്ധിക്കുക. വ്യായാമം ചെയ്യുകയും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യുക. ഏതാണ് കന്നിരാശിക്കാരുടെ 2020 വർഷത്തെ പ്രവചനങ്ങൾ.
കന്നി രാശിഫലം 2020 പരിഹാരം
കന്നി രാശിഫലം 2020 പ്രകാരം, നിങ്ങളുടെ ജീവിതത്തിൽ നിന്നുള്ള തടസ്സങ്ങൾ ഇല്ലാതാവാനും കാര്യങ്ങൾ പരമാവധി പ്രയോജനകരമാകാനും നിങ്ങൾ ഈ വർഷം ചെയ്യേണ്ട പ്രതിവിധികൾ.
- ദശരഥ മഹാരാജാവ് എഴുതി തയ്യാറാക്കിയ നീൽ സ്തോത്രം പതിവായി വായിക്കുക.
- കൂടാതെ വിഷ്ണു സഹസ്രനാമ സ്തോത്രം വായിക്കുക. പശുവിന് പച്ച പുല്ലും പച്ച നിറത്തിലുള്ള പച്ചക്കറികളും നൽകി അതിന്റെ പുറത്ത് മൂന്ന് തവണ തടവുക.
- ബുധന്റെ ദോഷഫലങ്ങൾ കുറച്ച്, വയറ്റിലെ വ്രണങ്ങൾ, അസിഡിറ്റി, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളിൽ ഭേദമാക്കുന്നതിനും പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനും സമുദ്ര പച്ചയുടെ വേര് ധരിക്കുന്നത് നല്ലതാണ്.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Holika Dahan 2025: Offer These Things To Remove Negativity In Life
- Hindu New Year 2025: Rare Alignment After 100 Years Benefits 3 Zodiacs!
- Mercury Rise 2025: Career Breakthroughs & Wealth For Lucky Zodiac Signs!
- Venus Combust In Pisces: Brings Unfavourable Results Worldwide!
- Saturn Transit 2025: Bumper Monetary Gains & Prosperity For 5 Zodiac Signs!
- Hindu New Year 2025: 6 Lucky Zodiacs Poised For Great Fortune
- Mercury Combust In Pisces: Frustrations In Career & Finances!
- March 2025 Eclipses: 2 Eclipses In 15 Days, Big Impact On 5 Zodiacs!
- Amalaki Ekadashi 2025: An Auspicious Time To Gain Prosperity & Blessings
- Weekly Horoscope For The Week Of March 10th to 16th, 2025!
- होलिका दहन पर अग्नि में अर्पित करें ये चीज़ें, जीवन से नकारात्मकता का हो जाएगा अंत!
- शुक्र मीन राशि में अस्त: जानें 12 राशियों समेत देश-दुनिया और स्टॉक मार्केट पर क्या पड़ेगा प्रभाव!
- मीन राशि में ग्रहों के युवराज होंगे अस्त, किन राशियों को मिलेंगे शुभ-अशुभ परिणाम? जानें
- आमलकी एकादशी का व्रत करने से मिलेगा धन-संपत्ति और सुख का आशीर्वाद, जानें राशि अनुसार उपाय!
- मार्च के इस सप्ताह मनाए जाएंगे होली जैसे बड़े त्योहार, नोट कर लें तिथि!
- आईसीसी चैंपियंस ट्रॉफी 2025: भारत जीतेगा या न्यूजीलैंड को मिलेगा कप?
- अंक ज्योतिष साप्ताहिक राशिफल: 09 मार्च से 15 मार्च, 2025
- टैरो साप्ताहिक राशिफल (09 मार्च से 15 मार्च, 2025): इन राशियों का चमकेगा भाग्य!
- मीन राशि में बुध चलेंगे वक्री चाल, इन राशियों पर होंगे मेहरबान और इन्हें करेंगे परेशान!
- सूर्य का मीन राशि में गोचर: देश-दुनिया समेत 12 राशियों को कैसे करेंगे प्रभावित? जानें!
- Horoscope 2025
- Rashifal 2025
- Calendar 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025