വ്യാഴ ഗ്രഹത്തെ ഗുരു എന്നും അറിയപ്പെടുന്നു, ഇത് മകര രാശിയിലേക്ക് ഞായറാഴ്ച 29 മാർച്ച് 7: 08 PM പ്രവേശിക്കും. ഈ രാശി മകര രാശിയുടെ സംയോജിക്കും. വേദ ജ്യോതിഷ പ്രകാരം, വ്യാഴം ശുഭകരമായ ഗ്രഹമായി കണക്കാക്കപ്പെടുന്നു. ഇത് എല്ലാ രാശിക്കാർക്കും അനുകൂലഫലങ്ങൾ പ്രധാനം ചെയ്യും. ഈ സംക്രമണം ഈ പന്ത്രണ്ട് രാശികളെയും സ്വാധീനിക്കും. ഈ ഗ്രഹത്തിന്റെ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങിനെ ബാധിക്കും എന്ന് നമ്മുക്ക് നോക്കാം.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
വ്യാഴം നിങ്ങളുടെ രാശിയുടെ പത്താം ഭാവത്തിലേക്ക് സംക്രമിക്കും. ഈ ഗ്രഹാം നിങ്ങളുടെ രാശിയുടെ ഒമ്പത്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപ ഗ്രഹമാണ്. മകര രാശിയിലേക്ക് ഇത് സംക്രമിക്കുമ്പോൾ, വ്യാഴം നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ ചില ഉയർച്ച താഴ്ചകൾക്ക് വഴിവെക്കും. ചില രാശിക്കാർക്ക് ജോലിയിൽ സ്ഥലമാറ്റം ലഭിക്കുകയും ചെയ്യും. വ്യാഴം നിങ്ങളെ നിരന്തരമായ കഠിനാധ്വാനം, ആത്മാർഥത എന്നിവ പ്രാപ്തമാക്കും. നിങ്ങളുടെ പദ്ധതികൾക്ക് അംഗീകാരം ലഭിക്കും എങ്കിലും നിങ്ങളുടെ അമിതവിശ്വാസം ചില പ്രശ്നങ്ങൾക്ക് വഴിവെക്കും. വ്യാഴത്തിന്റെ സംക്രമണം നിങ്ങളുടെ സമ്പാദ്യം വർധിപ്പിക്കും കൂടാതെ സാമൂഹിക പ്രതിച്ഛായ വർധിപ്പിക്കുകയും ചെയ്യും. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാവും. ഭാഗ്യത്തിന്റെ പിന്തുണ നിങ്ങൾക്ക് ഉണ്ടാവും. സാമ്പത്തിക പുരോഗതി ഉണ്ടായും സാമൂഹിക ഉന്നമനവും ഉണ്ടാവും. വ്യാഴത്തിന്റെ സംക്രമണ സമയത്ത് നിങ്ങളുടെ ഉദ്യോഗ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം : വ്യാഴാഴ്ച പശുവിന് ധാന്യ മാവിൽ, മഞ്ഞൾ അല്ലെങ്കിൽ പയർ മണികൾ ചേർത്ത് ഊട്ടുക.
മേട രാശിഫലം വിശദമായി വായിക്കൂ - 2020 മേട രാശിഫലം
വ്യാഴം നിങ്ങളുടെ ഒമ്പതാം ഭാവത്തിലേക്ക് മാറും. ഈ ഗ്രഹം നിങ്ങളുടെ എട്ട് പതിനൊന്ന് ഭാവങ്ങളുടെ അധിപഗ്രഹമാണ്. വ്യാഴത്തിന്റെ സംക്രമണം, നിങ്ങൾക്ക് സമ്മിശ്ര ഫലമായിരിക്കും പ്രധാനം ചെയ്യുക. ഈ ഗ്രഹത്തിന്റെ സ്വാധീനം മൂലം നിങ്ങൾക്ക് സാമൂഹിക ഉയർച്ചയും സമൂഹത്തിലെ നിങ്ങളുടെ പ്രതിച്ഛായ ഉയരുകയും ചെയ്യും. നിങ്ങളുടെ പൈതൃക സ്വത്ത് പെട്ടെന്ന് ലഭ്യമാകുകയും, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യും. നിങ്ങൾക്ക് ഗുരുവിനെയോ അല്ലെങ്കിൽ അത് പോലെ കാണുന്ന വ്യക്തിയെയോ കാണാൻ കഴിയും. സാമ്പത്തികമായി ഈ സംക്രമണം സാധാരണമായിരിക്കും. മതപരമായ ചിന്തകൾ നിങ്ങളുടെ മനസ്സിൽ ഉണ്ടാവുകയും, അതിൽ നിങ്ങൾ സജ്ജീവമാകുകയും ചെയ്യും. അതേപോലെ, നിങ്ങളുടെ സ്വഭാവത്തിൽ മടി ഉണ്ടാവുകയും, അതുമൂലം ജീവിതത്തിലെ ഒരു നിര്ണ്ണായക അവസരം നഷ്ടമാകുകയും ചെയ്യാം. അതിനാൽ നിങ്ങൾ അത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ മക്കൾക്ക് ഈ സംക്രമണം അനുകൂലമായി ഭാവൈക്കും, ജീവിതത്തിൽ ഉയർച്ചയും കൈവരും. ഈ സമയത്ത് നിങ്ങൾ ദീർഘ ദൂര തീർത്ഥാടന യാത്രകൾ നടത്തം.
പരിഹാരം : വ്യാഴാഴ്ച മഞ്ഞൾ അല്ലെങ്കിൽ പയർ മണികൾ ദാനം ചെയ്യുകയും പശുവിന് നൽകുകയും ചെയ്യുക.
ഇടവം രാശിഫലം വിശദമായി വായിക്കൂ - 2020 ഇടവം രാശിഫലം
ഇടവ രാശിയിലെ ശുക്രന്റെ സംക്രമണം കൂടുതൽ അറിയൂ.
വ്യാഴം നിങ്ങളുടെ രാശിയുടെ ഏഴ് പത്ത് ഭാവങ്ങളുടെ അധിപനാണ്. ഈ സംക്രമണ സമയത്ത്, ശുഭ ഗ്രഹം എട്ടാം ഭാവത്തിലേക്ക് സംക്രമിക്കും. ചില നിഷേധാത്മക കാര്യങ്ങൾ ഉണ്ടാവും എന്നതിനാൽ ഈ സംക്രമണം മിഥുന രാശിക്കാർക്ക് അത്ര അനുകൂലമാണ് എന്ന് പറയാൻ കഴിയില്ല. നിങ്ങളുടെ ചെലവുകൾ വർധിക്കും, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുകയും ചെയ്യും. ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട ആളുകൾക്ക് അനുകൂല ഫലങ്ങൾ ലഭ്യമാകും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ പിന്നീട് വലിയ പ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്. യോഗ ധ്യാനം എന്നിവയിൽ നിന്ന് നല്ല മാറ്റം ഉണ്ടാവും. ഈ സമയത്ത് നിങ്ങളുടെ ചെലവുകളിൽ ഒരു നിയന്ത്രണം സൂക്ഷിക്കേണ്ടതാണ്. അനാവശ്യ യാത്രകൾ നിങ്ങളുടെ ആരോഗ്യ ഊർജ്ജത്തെയും സമ്പത്തിനെയും ബാധിക്കും എന്നതിനാൽ അത്തരം യാത്രകൾ ഒഴിവാക്കുക. ഈ സംക്രമണം നിങ്ങളുടെ പങ്കാളിയുടെ ബന്ധുക്കളുമായുള്ള ബന്ധത്തെ പ്രതിക്കൂലമായി ബാധിക്കുകയും മാനസിക സമ്മർദ്ദത്തിന് കാരണമാകുകയും ചെയ്യും.
പരിഹാരം : വ്യാഴാഴ്ച നെയ്യ് ദാനം ചെയ്യുക.
മിഥുനം രാശിഫലം വിശദമായി വായിക്കൂ - 2020 മിഥുനം രാശിഫലം
വ്യാഴം ഒമ്പതാം ഭാവാധിപൻ ആയതിനാൽ ഇത് നിങ്ങളുടെ ഭാഗ്യം തീരുമാനിക്കും. കൂടാതെ ആറാം ഭാവത്തിന്റെ അധികാരി കൂടിയാണ്. ഇത് നിങ്ങളുടെ ഏഴാം ഭാവത്തിലേക്ക് സംക്രമിക്കും. ജീവിതത്തിനെ വിവിധ വശങ്ങളുമായി ബന്ധപ്പെട്ട് ഈ ഗ്രഹാം നിങ്ങൾക്ക് അനുകൂലമായി വർത്തിക്കും. വ്യാഴത്തിന്റെ അനുഗ്രഹത്താൽ നിങ്ങളുടെ വരുമാനം വർധിക്കും. ബിസിനസ്സ് കാര്യങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങൾ അനുകൂലമായി ഭവിക്കും. നിങ്ങളും നിങ്ങളുടെ ബിസിനസ്സ് പങ്കാളിയും തമ്മിലുള്ള ബന്ധത്തെ ഇത് സാരമായി ബാധിക്കും എന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതം സമ്മിശ്രമായി തുടരും. പരസ്പര ധാരണ വർധിക്കുകയും ജീവിത പങ്കാളിയുടെ വ്യക്തിത്വത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യും. ആരോഗ്യവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഈ സംക്രമണം അത്ര അനുകൂലമായിരിക്കുകയില്ല. വിവാഹിതരല്ലാത്ത രാശിക്കാർക്ക് വിവാഹ യോഗം കാണുന്നു.
പരിഹാരം : എല്ലാ വ്യാഴാഴ്ചയും വാഴയെ പൂജിക്കുക.
കർക്കിടകം രാശിഫലം വിശദമായി വായിക്കൂ - 2020 കർക്കിടകം രാശിഫലം
വ്യാഴത്തിന്റെ സംക്രമണം ചിങ്ങ രാശിക്കാരുടെ ആറാം ഭാവത്തിൽ നടക്കും. ഈ ഗ്രഹാം നിങ്ങളുടെ അധിപ ഗ്രഹവുമായി നല്ല ബന്ധം പുലർത്തുന്നു, സൂര്യനും നിങ്ങളുടെ അഞ്ച് എട്ട് ഭാവങ്ങളുടെ അധിപനാണ്. ആറാം ഭാവത്തിലെ സംക്രമണത്തിന്റെ സ്വാധീനം മൂലം നിങ്ങളുടെ ചെലവുകൾ പെട്ടെന്ന് ഉയരും. നിങ്ങളുടെ ആരോഗ്യം ഈ സമയം കുറയാം, അതിനാൽ ആവശ്യമായ ശ്രദ്ധ എടുക്കേണ്ടതാണ്. വാഹനം ഓടിക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഒരു തരത്തിലും ഉള്ള വഴക്കിന്റെ ഭാഗമാകാതിരിക്കുക ഇല്ലെങ്കിൽ അത് നഷ്ടത്തിന് കാരണമാകും. നിങ്ങൾ പഴയ കടങ്ങൾ അടച്ചു തീർക്കാനായി പുതിയ ലോൺ എടുക്കുകയും പഴയ കടങ്ങൾ അടച്ചു തീർക്കുകയും ചെയ്യും. നിങ്ങളുടെ പണം കടം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. മലാശയം സംബന്ധിച്ച അസുഖങ്ങൾ ഉണ്ടാവുന്നതിന് സാധ്യത കാണുന്നു. ഭക്ഷണത്തിലെ കൊഴുപ്പിന്റെ അംശം മൂലം നിങ്ങളുടെ ഭാരം കൂടാനുള്ള സാധ്യതയും കാണുന്നു. അതിനാൽ പച്ചക്കറികളും പോഷണവും ആഹാരത്തിൽ ഉൾപെടുത്തേണ്ടതാണ്.
പരിഹാരം : ചുവടെ സൂചിപ്പിച്ചിരിക്കുന്ന വ്യാഴ ഗ്രഹവുമായി ബന്ധപ്പെട്ട ബീജ മന്ത്രം ചൊല്ലുക:
“oṃ grāṃ grīṃ grauṃ sa: guruve nama:”/ “ॐ ग्रां ग्रीं ग्रौं स: गुरुवे नम:”/ ഓം ഗ്രാം ഗ്രീം ഗ്രൌം സ: ഗുരുവേ നമ:
ചിങ്ങം രാശിഫലം വിശദമായി വായിക്കൂ - 2020 ചിങ്ങം രാശിഫലം
വ്യാഴത്തിന്റെ സംക്രമണം നിങ്ങളുടെ അഞ്ചാം ഭാവത്തിൽ നടക്കും. വ്യാഴം കന്നിരാശിക്കാരുടെ നാല് ഏഴ് ഭാവങ്ങളുടെ അധിപനാണ്. വ്യാഴം നിങ്ങളുടെ രാശിയുടെ അഞ്ചാം ഭാവത്തിൽ വസിക്കുമ്പോൾ, നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങൾ ലഭ്യമാകും. കുടുംബ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാവും കൂടാതെ സാമ്പത്തിക ജീവിതം നല്ല രീതിയിൽ തുടരും. വ്യാപാരത്തിൽ നിന്ന് നല്ല ലാഭം കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. എന്നാൽ ചില തീരുമാനങ്ങൾ തെറ്റായി പോകാം. ഭാവാധിപന്റെ ശനിയിലേക്കുംമ മാറ്റം, നിങ്ങൾക്ക് അനുകൂല ഫലങ്ങൾ പ്രധാനം ചെയ്യും. അതിനായി കുറച്ച് കാത്തിരിക്കേണ്ടതായി വരാം. പഠനത്തിൽ ഉയർച്ച കൈവരിക്കുന്നതിൽ നിങ്ങൾ തിരക്കവും. അറിവ് നേടാനുള്ള നിങ്ങളുടെ ജിജ്ഞാസ നിങ്ങളെ ജീവിതത്തിൽ മുന്നോട്ട് നയിക്കും. നിങ്ങൾക്ക് ആശയ കുഴപ്പം ഉണ്ടാകുമ്പോൾ മുതിര്ന്ന ആളുകൾ അല്ലെങ്കിൽ അനുഭവ പരിചയമുള്ള ആളുകളുടെ അഭിപ്രായം തേടേണ്ടതാണ്. ജോലിസ്ഥലത്തും ജാഗ്രത പുലർത്തേണ്ടതാണ്.
പരിഹാരം : എല്ലാ ദിവസവും കർപ്പൂര വിലക്ക് തെളിയിക്കുക.
കന്നി രാശിഫലം വിശദമായി വായിക്കൂ - 2020 കന്നി രാശിഫലം
വ്യാഴം നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിലേക്ക് സംക്രമിക്കും, അതുകൊണ്ട് തന്നെ തുലാം രാശിക്കാരുടെ കുടുംബജീവിതത്തെ ഇത് ബാധിക്കും. ഈ ഗ്രഹം നിങ്ങളുടെ മൂന്ന് ആറ് ഭാവങ്ങളുടെ അധിപനാണ്, ഇത് നാലാം ഭാവത്തിലെക്ക് സംക്രമിക്കുമ്പോൾ, നിങ്ങളുടെ കുടുംബ ജീവിതം വളരെ ലോലമാകും. കുടുംബത്തിൽ ഐക്യം ഇല്ലാതാകുകയും ചെയ്യും. ഈ സംക്രമണം ഔദ്യോഗിക ജീവിതത്തിന് വളരെ അനുകൂലമാണ്. കുടുംബത്തിൽ ചില ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാനും സാധ്യത കാണുന്നു. പുതിയ സ്ഥലം വാങ്ങുക എന്ന നിങ്ങളുടെ ആഗ്രഹം വിജയകരമാകും. വ്യാഴത്തിന്റെ സംക്രമണം കുടുംബാഗങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളിൽ വിഷമം ഉണ്ടാക്കും. അമ്മയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട സമ്മിശ്രമായിരിക്കും. നിങ്ങളുടെ കുടുംബത്തിലെ ചെലവ് വർധിക്കാനുള്ള സാധ്യത കാണുന്നു. കുടുംബത്തിൽ ഏതെങ്കിലും വിധത്തിലുള്ള വഴക്കിൽ നിങ്ങൾ ഇടപെടാതിരിക്കുക അല്ലെങ്കിൽ അത് നിങ്ങളുടെ സമ്മർദ്ദത്തിന് കാരണമാകും.
പരിഹാരം : വ്യാഴാഴ്ച ദിവസങ്ങളിൽ ദാന ധർമ്മങ്ങൾ നടത്തുന്നത് അനുകൂലമാണ്.
തുലാം രാശിഫലം വിശദമായി വായിക്കൂ - 2020 തുലാം രാശിഫലം
വ്യാഴം വൃശ്ചിക രാശിയുടെ രണ്ട്, അഞ്ച് ഭാവങ്ങളുടെ അധിപനാണ്. സംക്രമണ സമയത്ത് ഇത് നിങ്ങളുടെ മൂന്നാം ഭാവത്തിലേക്ക് സംക്രമിക്കും, അതിനാൽ നിങ്ങൾക്ക് ഒന്നിലധികം യാത്രകൾ ചെയ്യും. നിങ്ങളുടെ കുടുംബത്തോടൊപ്പം നിങ്ങൾക്ക് മതപാരയാത്രകൾ ചെയ്യാൻ കഴിയും. തുടക്കത്തിലേ യാത്രകൾ നിങ്ങൾക്ക് ശാരീരികമായും സാമ്പത്തികമായും പ്രശ്നങ്ങൾ നൽകാം. എന്നിരുന്നാലും സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി ഭവിക്കും. ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട് ഈ സംക്രമണം നിങ്ങൾക്ക് അഭിവൃദ്ധി പ്രധാനം ചെയ്യും. നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകുകയും ചെയ്യും. നിങ്ങളുടെ കൂടപ്പിറപ്പുകളെ നിങ്ങൾക്ക് കഴിയുന്ന രീതിയിൽ നിങ്ങൾ സാമ്പത്തികമായി സഹായിക്കും. നിങ്ങളുടെ മക്കൾക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ പ്രണയ അഭ്യർത്ഥന അല്ലെങ്കിൽ വിവാഹ അഭ്യർത്ഥന നടത്താൻ പറ്റിയ സമയമായിരിക്കും ഇത്.
പരിഹാരം : ഭഗവാൻ ശിവന് രുദ്രാഭിഷേകം നടത്തുന്നത് അനുകൂലമാണ്.
വൃശ്ചികം രാശിഫലം വിശദമായി വായിക്കൂ -2020 വൃശ്ചികം രാശിഫലം
ഭാവാധിപൻ ആയതു കൊണ്ട് തന്നെ ഈ സംക്രമണം ധനു രാശിക്കാർക്ക് പ്രഭാവമുള്ളതാണ്. ഇതിന്റെ സംക്രമണം നിങ്ങളുടെ രണ്ടാം ഭാവത്തിൽ കാണാം. ഈ സംക്രമണത്തിന്റെ ഫലമായി നിങ്ങളുടെ കുടുംബത്തിൽ പുതിയ ഒരു അംഗം വര്ണ്ണത്തിനുള്ള യോഗം കാണുന്നു. കുടുംബത്തിൽ ശുഭകരമായ ചടങ്ങും നടക്കാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ വാക്കുകളിൽ ഗൗരവം ഉണ്ടാവും. കുടുംബത്തിന് ആവശ്യമായ ശക്തി നിങ്ങൾ നൽകും. വ്യാഴത്തിന്റെ സംക്രമണം നിങ്ങളുടെ ഔദ്യോഗിക ജീവിതത്തെയും സ്വാധീനിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകൾ നിങ്ങളുടെ പ്രതിച്ഛായ ഉയർത്തും.
പരിഹാരം : ഗുരു യന്ത്രം വീട്ടിൽ സ്ഥാപിച്ച് ദിവസവും പൂജിക്കുക. ധനു രാശിഫലം വിശദമായി വായിക്കൂ - 2020 ധനു രാശിഫലം
മകര രാശിയിൽ വ്യാഴം മൂന്ന് പന്ത്രണ്ട് ഭാവങ്ങളുടെ അധിപ ഗ്രഹമാണ്, ഇത് ലഗ്ന ഭാവത്തിലേക്ക് സംക്രമിക്കുന്നു. നിങ്ങളുടെ രാശിയിൽ സംക്രമണം നടക്കുമ്പോൾ, നിങ്ങൾ കൂടുതൽ സ്വാധീനത്തിൽ തുടരും. അതിന്റെ അനന്തര ഫലം നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ആത്മജ്ഞാനത്താൽ ചില തീരുമാനങ്ങൾ എടുക്കുകയും അത് നിങ്ങൾക്ക് ഭാവിയിൽ അനുകൂലമായി ഭവിക്കുകയും ചെയ്യും. അതിന്റെ ഫലമായി കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാവുകയും ദാമ്പത്യ ജീവിതം ഉയരുകയും ചെയ്യും. ഇരുവരും തമ്മിലുള്ള പരസ്പര ധാരണ മികച്ചതാകുകയും ചെയ്യും. നിങ്ങളുടെ മക്കൾക്ക് ഈ സമയം അനുകൂലമാകുകയും ലാഭം കൈവരുകയും ചെയ്യും. വിദ്യാർത്ഥികളായ രാശിക്കാർക്ക് ഈ സമയം വിജയം പ്രധാനം ചെയ്യും. നിങ്ങൾ ദീർഘ ദൂര യാത്രകൾ നടത്തുകയും ആത്മീയ കാര്യങ്ങളിൽ താല്പര്യം ഉണ്ടാകുകയും ചെയ്യും. നിങ്ങളുടെ സാമൂഹിക പ്രതിച്ഛായ ഉയരുകയും ചെയ്യും.
പരിഹാരം : നിങ്ങളുടെ പോക്കറ്റിൽ മഞ്ഞ തൂവാല കരുതുക, കൂടാതെ എല്ലാ ദിവസവും നെറ്റിയിൽ കുങ്കുമം അണിയുക.
മകരം രാശിഫലം വിശദമായി വായിക്കൂ -2020 മകരം രാശിഫലം
വ്യാഴം കുംഭ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കും, ഇത് രണ്ട്, പതിനൊന്ന് ഭാവങ്ങളുടെ അധിപ ഗ്രഹമാണ്. വ്യാഴ ഗ്രഹത്തിന്റെ പന്ത്രണ്ടാം ഭാവത്തിലെ സ്ഥാനം നിങ്ങൾക്ക് ശാരീരിക പ്രശ്നങ്ങൾക്ക് വഴിവെക്കും. ആഹാര കാര്യങ്ങൾ ശ്രദ്ധിക്കുന്നത് മൂലം നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നതാണ്. നിങ്ങളുടെ വരുമാനം കുറയുകയും ചെലവ് വർധിക്കുകയും ചെയ്യാം. ധന ധർമ്മങ്ങൾ ചെയ്യുന്നതിൽ നിങ്ങൾക്ക് താല്പര്യം ഉണ്ടാകും. നിങ്ങൾക്ക് മതപരമായ കാര്യങ്ങളിൽ താല്പര്യം ഉണ്ടാകുകയും, കുടുംബ ജീവിതം അഭിവൃദ്ധി പെടുകയും കുടുംബാംഗങ്ങൾ സന്തോഷത്തോടെ തുടരുകയും ചെയ്യും. നിയമ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സമയം നിങ്ങൾക്ക് അത്ര അനുകൂലമായിരിക്കുകയില്ല. എന്നിരുന്നാലും നിയമ മേഖലയുമായി ബന്ധപ്പെട്ട രാശിക്കാർക്ക് അവസാനം അനുകൂല ഫലം ലഭ്യമാകും.
പരിഹാരം : വ്യാഴാഴ്ച ആൾ മരത്തിന് വെള്ളം നൽകുക. വെള്ളം ഒഴിക്കുമ്പോൾ മരത്തെ തൊടരുത്.
കുംഭം രാശിഫലം വിശദമായി വായിക്കൂ -2020 കുംഭം രാശിഫലം
വ്യാഴം മീന രാശിയുടെ അധിപ ഗ്രഹമാണ്, അതുകൊണ്ട് തന്നെ ഈ സംക്രമണം നിങ്ങൾക്ക് വളരെ പ്രധാനപെട്ടതാണ്. ഇത് കൂടാതെ, പത്താം ഭാവത്തിന്റെയും അധിപ ഗ്രഹമാണ് വ്യാഴം, ഈ ഗ്രഹാം പതിനൊന്നാം ഭാവത്തിലേക്ക് പ്രവേശിക്കും. വ്യാഴത്തിന്റെ സംക്രമണം സ്വാധീനം മൂലം, നിങ്ങൾക്ക് അഭിവൃദ്ധി ഉണ്ടാവും. നിങ്ങളുടെ വരുമാനത്തിന്റെ സ്രോതസ്സ് ഉയരും. ആളുകളുമായി ഇടപെടാൻ കഴിയുകയും അത് നിങ്ങൾക്ക് ഭാവിയിൽ ഗുണം ചെയ്യുകയും ചെയ്യും. നിങ്ങളുടെ മക്കൾക്ക് പുരോഗതി കൈവരിക്കാനുള്ള നിരവധി അവസരങ്ങൾ ലഭ്യമാകും. ദാമ്പത്യ ജീവിതത്തിലും ഉയർച്ച കൈവരിക്കും. ബിസിനെസ്സുമായി ബന്ധപ്പെട്ട് ഈ സംക്രമണം അനുകൂലമായിരിക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ മേലുദ്യോഗസ്ഥരുമായുള്ള ബന്ധം സൗഹാർദ്ദപരമായ തുടരും. ചില രാശിക്കാർക്ക് അവരുടെ പ്രണയ പങ്കാളിയെ വിവാഹം കഴിക്കാനുള്ള യോഗവും വന്നുചേരും. മൊത്തത്തിൽ ഈ സംക്രമണം പ്രണയ കാര്യങ്ങളുമായി ബന്ധപെട്ട് വളരെ അനുകൂലമാണ്.
പരിഹാരം : വ്യാഴാഴ്ച ചൂണ്ടു വിരലിൽ പുഷ്യരാഗം പതിച്ച സ്വർണ്ണ മോതിരം അണിയുക.
മീനം രാശിഫലം വിശദമായി വായിക്കൂ - 2020 മീനം രാശിഫലം
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ