മകര രാശിയിലെ ചൊവ്വയുടെ സംക്രമണം - Mars Transit in Capricorn
ചൊവ്വ ധനു രാശിയിൽ നിന്നും പുറത്ത് വരുകയും ഞായറാഴ്ച 22 മാർച്ച് മകര രാശിയിൽ ഉയർന്ന
ഭാവത്തിൽ വസിക്കുകയും ചെയ്യും. ചൊവ്വയിലെ മകര രാശിയുടെ ഉയർന്ന ഭാവം, ആ പ്രത്യേക രാശിയിൽ
ശക്തമായ ഭാവത്തിൽ തുടരും. ഈ സംക്രമണം 12 രാശിക്കും അത്ഭുതകരമായ ഫലങ്ങൾ നൽകും. നമ്മുക്ക്
ഈ 12 രാശിയിലെയും വിശദമായ ഫലം മനസ്സിലാക്കാം.
ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക്
ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ
മേടം
മേട രാശിയിൽ ചൊവ്വ ഒന്ന് എട്ട് ഭാവങ്ങളുടെ അധിപ ഗ്രഹമാണ്. ഈ സംക്രമണ സമയത്ത്, ചൊവ്വ
പത്താം ഭാവത്തിലേക്ക് സംക്രമിക്കും. ഈ ഗ്രയിം പത്താം ഭാവത്തിൽ ശക്തമായി തുടരും. മകര
രാശിയുടെ ഉയർന്ന ഭാവം പ്രപഞ്ച കാര്യങ്ങളിൽ പൂർണ്ണ സ്വാധീനം ഉണ്ടായിരിക്കും. ഔദ്യോഗിക
പരമായി നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ ലഭ്യമാകും. ജോലിയിൽ ശമ്പളം സ്ഥാനം എന്നിവ ഉയരുന്നതിന്
സാധ്യത കാണുന്നു. ഏതൊരു വിധത്തിലുള്ള തർക്കങ്ങളിൽ നിന്നും രക്ഷപെടേണ്ടതാണ്. കുടുംബാംഗങ്ങങ്ങൾ
സന്തോഷാരാകും. നിങ്ങൾക്ക് പെട്ടെന്ന് ലാഭം കൈവരാനുള്ള യോഗം കാണുന്നു. ആരോഗ്യം സുസ്ഥിരമായി
തുടരും. എന്നാൽ നിങ്ങളുടെ അച്ഛന്റെ ആരോഗ്യം അത്ര സുഖകരമായി തുടരുകയില്ല. പ്രണയ കാര്യങ്ങൾക്ക്
ഈ സംക്രമണം അത്ര അനുകൂലമായി തോന്നുന്നില്ല. ബന്ധത്തിൽ വിള്ളൽ ഉണ്ടാവാൻ സാധ്യത കാണുന്നു.
പരിഹാരം : ചൊവ്വാഴ്ച ചുവന്ന ചരടിൽ
മൂന്ന് മുഖീ രുദ്രക്ഷം ധരിക്കുക.
ഇടവം
ഇടവ രാശിയുടെ പന്ത്രണ്ട്, ഏഴ് ഭാവങ്ങൾ ചൊവ്വയുടെ അധിപ ഗ്രഹത്തിന്റേതാണ്. മകര രാശിയിൽ
വസിക്കുമ്പോൾ, ചൊവ്വ നിങ്ങളുടെ ഒമ്പതാം ഭാവത്തിലേക്ക് സംക്രമിക്കും. ഈ സംക്രമണം നിങ്ങളുടെ
ജീവിതത്തിൽ അനുഗ്രഹം വാർഷിക്കും. വരുമാനം വർധിക്കുകയും ദീർഘ ദൂര യാത്രകളിൽ നിന്ന് നിങ്ങൾക്ക്
അനുകൂല ഫലങ്ങൾ ലഭ്യമാകുകയും ചെയ്യും. വിദേശത്ത് പോകാനുള്ള യോഗം ഉണ്ടാവും, കൂടാതെ ബിസിനസ്സ്
കാർക്ക് അവരുടെ വ്യാപാരത്തിൽ നിന്നും ലാഭം കൈവരിക്കാൻ കഴിയും. സമൂഹത്ത്തിലെ നിങ്ങളുടെ
പ്രതിച്ഛായ ഉയരും. ജീവിത പങ്കാളി മൂലം നല്ല നേട്ടങ്ങൾ കൈവരിക്കാനും സമൂഹത്തിലെ നിങ്ങളുടെ
പ്രതിച്ഛായ ഉയരാനും കാരണമാകും. ചീലവുകളിൽ നിയന്ത്രണം വെക്കുന്നത് മൂലം നിങ്ങളുടെ വരുമാനം
വർധിക്കും. ഈ സംക്രമണത്തിന്റെ ഫലമായി ഇളയ കൂടപ്പിറപ്പുമായി ഉള്ള നിങ്ങളുടെ ബന്ധത്തിൽ
ചില പ്രശ്നങ്ങൾക്ക് കാരണമാകും. ഈ സംക്രമണത്താൽ കുടുംബ ജീവിതം അനുകൂലമായി ഭവിക്കും.
നിങ്ങൾ പുതിയ വസ്തു വാങ്ങുകയോ അല്ലെങ്കിൽ ഉള്ളത് നന്നാക്കുകയോ ചെയ്യാം. വിദേശത്ത് താമസിക്കുന്ന
രാശിക്കാർ അവരുടെ കുടുംബാംഗങ്ങളുടെ അടുത്തേക്ക് തിരിച്ച് വരാം. കൂട്ടുകാരുമൊത്ത് നല്ല
ഓർമ്മകൾ പങ്കുവെക്കാനും നിങ്ങൾക്ക് കഴിയും.
പരിഹാരം : ചൊവ്വാഴ്ച രക്തം ദാനം ചെയ്യുക.
മിഥുനം
മിഥുന രാശിക്കാർക്ക്, ചൊവ്വ ആറ് പന്ത്രണ്ട് ഭാവങ്ങളുടെ അധിപനാണ്. മകര രാശിയിലെ ഉയർന്ന
ഭാവത്തിലെ സ്ഥാനം, ചൊവ്വ എട്ടാം ഭാവത്തിലൂടെ അതിന്റെ സംക്രമണം നടത്തുന്നു. ചൊവ്വയുടെ
ഈ സ്ഥാനം അത്ര അനുകൂലമായിരിക്കുകയില്ല, അതിനാൽ നിങ്ങൾ ഈ സമയം ശ്രദ്ധിക്കേണ്ടതാണ്. ഉയർന്ന
ഭാവത്തിലുള്ള ചൊവ്വയുടെ സ്ഥാനം ശക്തമായ സ്വാധീനം പ്രധാനം ചെയ്യുന്നു. നിങ്ങളുടെ ആരോഗ്യം
കുറയുകയോ അല്ലെങ്കിൽ അപകടം ഉണ്ടാകുകയോ ചെയ്യാം. പ്രതീക്ഷിക്കാതെ വഴിയിൽ നിന്ന് ലാഭം
കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ജീവിത പങ്കാളിയുടെ ബന്ധുക്കളുമായി തർക്കങ്ങൾ
ഉണ്ടാവാൻ സാധ്യത കാണുന്നു. കുടുംബത്തിലെ ചില ആളുകൾക്ക് അസുഖം പിടിപെടാനുള്ള സാധ്യത
കാണുന്നു. ശത്രുക്കളുടെ കാര്യത്തിൽ ഈ സമയ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഔദ്യോഗികമായി സമയം
നിങ്ങൾക്ക് അനുകൂലമായി ഭവിക്കും.
പരിഹാരം : ചൊവ്വാഴ്ച മാതളം ദാനം ചെയ്യുക.
കർക്കിടകം
ചൊവ്വയുടെ പത്തും അഞ്ചും ഭാവം ഈ ഗ്രഹം യാഗകാരക ഗ്രഹമായി വർത്തിക്കുന്നു. ഈ ഗ്രഹം നിങ്ങളുടെ
ഏഴാം ഭാവത്തിലൂടെ സംക്രമിക്കുമ്പോൾ, നിങ്ങളുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ചില മാറ്റങ്ങൾ
സംഭവിക്കും. നിങ്ങളുടെ വ്യാപാരം പുഷ്ടിപ്പെടും. കൂടാതെ നിങ്ങൾക്ക് സാമ്പത്തികമായ നിരവധി
സ്രോതസ്സുകൾ കൈവരും. എന്നാൽ ഈ സംക്രമണം വിവാഹിതരായ രാശിക്കാർക്ക് അത്ര അനുകൂലമായിരിക്കുകയില്ല.
കൂടാതെ ഇത് നിങ്ങളുടെ ബന്ധത്തെ നിഷേധാത്മകമായി ബാധിക്കുകയും ചെയ്യും. ഈ സമയത്ത് ക്ഷമ
കൈവിടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രണയ ബന്ധത്തിലുള്ള രാശിക്കാർക്ക് അവരുടെ ബന്ധം
അടുത്ത ലെവലിലേക്ക് കൊണ്ടുപോകാൻ കഴിയും. പങ്കാളിത്ത ബിസിനെസ്സുകാർക്ക് അവരുടെ ബന്ധം
സൗഹൃദപരമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. നിങ്ങൾ മറ്റുള്ളവരുമായി വാദങ്ങളിലും വഴക്കിലും
ഏർപ്പെടാം. അതിനാൽ നിങ്ങളുടെ ദേഷ്യത്തിൽ ഒരു നിയന്ത്രണം ആവശ്യമാണ് അല്ലെങ്കിൽ ഇത് നിങ്ങളുടെ
മാനസിക സമ്മർദ്ദത്തിന് കാരണമാകും.
പരിഹാരം :
ചൊവ്വ യന്ത്രം സ്ഥാപിച്ച് അതിനെ പതിവായി പൂജിക്കുക.
ചിങ്ങം
ചൊവ്വ നിങ്ങളുടെ നാല് ഒമ്പത് ഭാവത്തിൽ ആയതിനാൽ ഇത് യോഗ കാരക്ക ഗ്രഹമായി മാറുന്നു. മകര
രാശിയുടെ ആറാം ഭാവത്തിലൂടെ ഈ ഗ്രഹം സംക്രമിക്കുന്നു. ചൊവ്വ ആറാം ഭാവത്തിൽ വസിക്കുമ്പോൾ,
അനുകൂല ഫലങ്ങൾ പ്രധാനം ചെയ്യുകയും ഉയർന്ന ഭാവത്തിൽ വസിക്കുകയും, അതിന്റെ സ്വാധീനം വർദ്ധിക്കുകയും
ചെയ്യുന്നു. ജോലിസ്ഥലത്ത് വിജയം കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ദേഷ്യം ഈ
സമയത്ത് നിയന്ത്രിക്കേണ്ടതാണ്. വാഹനം സൂക്ഷിച്ച് ഓടിക്കുക അല്ലെങ്കിൽ അപകടം ഉണ്ടാകാനുള്ള
സാധ്യത കാണുന്നു. കുട്ടികൾക്ക് ഈ സംക്രമംമ്‍ വളരെ അനുകൂലമായി ഭവിക്കും. മത്സര പരീക്ഷകളിൽ
വിജയം കൈവരിക്കാനും പുരോഗതി കൈവരിക്കാനും നിങ്ങൾക്ക് കഴിയും.
പരിഹാരം : പതിവായി ചൊവ്വയുടെ ബന്ധപ്പെട്ട മന്ത്രം ചൊല്ലുക - "oṃ aṃ aṃgārakāya
namaḥ" / "ॐ अं अंगारकाय नमः" ഓം അം അംഗാരകായ നമഃ”.
കന്നി
കന്നിരാശിക്കാരുടെ മൂന്ന് എട്ട് ഭാവങ്ങളിൽ ചൊവ്വ അധിപ ഗ്രഹമാണ്. മകര രാശിയിലെ സംക്രമണത്തിൽ,
നിങ്ങളുടെ വരുമാനം വർധിക്കും. ഓഹരി വിപണിയിൽ നിന്നും, പന്തയം ലോട്ടറി തുടങ്ങിയവയിൽ
നിന്നും നല്ല വരുമാനം ലഭ്യമാകുകയും ചെയ്യും. നിർമ്മാണവുമായി ബന്ധപ്പെട്ട ആളുകൾക്ക്
ഈ സംക്രമണം അനുകൂല ഫലങ്ങൾ പ്രധാനം ചെയ്യും. ഈ രാശിക്കാരുടെ മക്കൾക്ക് ഈ സംക്രമണം ചില
പ്രശ്നങ്ങൾ പ്രധാനം ചെയ്യും. അവരുടെ ആരോഗ്യം കുറയുകയും ചെയ്യാം. വിദ്യാഭ്യാസവുമായി
ബന്ധപ്പെട്ട് നിങ്ങൾക്ക് നല്ല ആനുകൂല്യം ലഭ്യമാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമായി
തുടരും. ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവും എന്നതിനാൽ യാത്രകളിൽ ശ്രദ്ധിക്കേണ്ടതാണ്. ഈ സംക്രമണ
സമയത്ത്, പ്രണയ ബന്ധത്തിൽ ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരും. നിങ്ങളുടെ സ്വഭാവത്തിൽ
ക്ഷമ കൊണ്ട് വരേണ്ടതാണ്, അല്ലെങ്കിൽ ഇത് നിങ്ങളുടെ ബന്ധത്തെ നിഷേധാത്മകമായി ബാധിക്കും.
പരിഹാരം : ചൊവ്വാഴ്ച ധാന്യപ്പൊടിയും ശർക്കരയും ദാനം ചെയ്യുക.
തുലാം
തുലാം രാശിക്കാരുടെ രണ്ട് മൂന്ന് ഭാവങ്ങളുടെ അധിപ ഗ്രഹമാണ് ചൊവ്വ. സംക്രമണത്തിൽ ചൊവ്വ
നാലാം ഭാവത്തിലേക്ക് സംക്രമിക്കും. ഈ സ്‌മാക്രമണത്തിന്റെ ഫലമായി, കുടുംബ ജീവിതത്തിൽ
ചില പ്രശ്നങ്ങൾ ഉണ്ടാവും. നിങ്ങളുടെ ജീവിത പങ്കാളിക്ക് ഈ സമയം ജോലിയിൽ സ്ഥാനക്കയറ്റം
ലഭിക്കും. ഇത് മൂലം നിങ്ങളുടെ സ്വാധീനവും അധികാരവും വർധിക്കുകയും വിജയത്തിന്റെ പാടി
ചവിട്ടി കേറുകയും ചെയ്യും. എന്നാൽ ഈ സമയത്ത് നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തിപ് പ്രശ്നമാണ്
ഉണ്ടാവും. അതിനാൽ ശ്രദ്ധിക്കുക. പുതിയ വസ്തു വാങ്ങുന്നതിനോ അല്ലെങ്കിൽ ഉള്ള വസ്തു പുതുക്കി
പണിയുന്നതിനു കഴിയും. വസ്‌തുവകകളുടെ ബന്ധപ്പെട്ട് അല്ലെങ്കിൽ വിൽപ്പനയുമായി ബന്ധപ്പെട്ട്
നിങ്ങൾക്ക് ലാഭം കൈവരും. വിവാഹ ജീവിതത്തിൽ വാദങ്ങൾ ഉണ്ടാവാൻ സാധ്യത കാണുന്നു. നിങ്ങളുടെ
ക്ഷമ കൈവിടാതിരിക്കേണ്ടതാണ്. ബിസിനെസ്സുകാർക്ക് നല്ല ലാഭം കൈവരിക്കാൻ കഴിയും.
പരിഹാരം : പശുവിന് ധാന്യമാവും ശർക്കരയും നൽകുക.
വൃശ്ചികം
ഈ സംക്രമണം നല്ല രീതിയിൽ നിങ്ങളുടെ ജീവിതത്തെ ബാധിക്കും, കാരണം ഇത് ഈ ഗ്രഹത്തിന്റെ
അധിപഗ്രഹമാണ്. കൂടാതെ, ആറാം ഭാവത്തിന്റെ അധിപനും. ഈ ഗ്രഹാം മൂന്നാം ഭാവത്തിലൂടെ സംക്രമിക്കുന്നു.
മൂന്നാം ഭാവത്തിലെ ചൊവ്വയുടെ സംക്രമണം, അനുകൂല ഫലങ്ങൾ നിങ്ങൾക്ക് പ്രധാനം ചെയ്യും.
കൂടാതെ ഇത് നിങ്ങളിലെ ധൈര്യം വർധിക്കുന്നതിന് കാരണമാകും. നിങ്ങളുടെ തീരുമാനമെടുക്കാനുള്ള
കഴിവ് വളരെ നല്ലതും, ശുഭാപ്തി വിശ്വാസത്തോടെ വർത്തിക്കുകയും ചെയ്യും, അതിനാൽ വിജയം
കൈവരിക്കുകയും ചെയ്യും. ബിസിനെസ്സുകാർക്ക് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുകയും അത് ഗുണകരമാകുകയും
ചെയ്യും. ഉദ്യോഗാർത്ഥികൾ കഠിനാധ്വാനം ചെയ്യും. കൂടാതെ നിങ്ങൾക്ക് നിങ്ങളുടെ സഹപ്രവർത്തകരുടെ
പിന്തുണ ലഭിക്കുകയും ചെയ്യും. കായികവുമായി ബന്ധപ്പെട്ട രാശിക്കാർക്ക് നല്ല നേട്ടങ്ങൾ
കൈവരിക്കും. കൂട്ടുകാരുമായി സൗഹൃദപരമായി സംസാരിക്കാൻ ശ്രദ്ധിക്കേണ്ടാതാണ്. നിങ്ങളുടെ
കൂടപ്പിറപ്പിന്റെ ആരോഗ്യം കുറയാം. ഈ സമയത്ത് നിങ്ങൾ നിരവധി യാത്രകൾ ചെയ്യും.
പരിഹാരം : നിങ്ങളുടെ ഇളയ കൂടപ്പിറപ്പിന് ചില സമ്മാനങ്ങൾ സമ്മാനിക്കുക.
ധനു
ധനു രാശിയുടെ അഞ്ച് പന്ത്രണ്ട് ഭാവാധിപനാണ് ചൊവ്വ. ഈ സംക്രമണത്തിൽ കൊവ്വ നിങ്ങളുടെ
രാശിയുടെ രണ്ടാം ഭാവത്തിൽ വസിക്കും. കുടുംബപരമായി നിങ്ങൾക്ക് അനുകൂലമായിരിക്കും. കുടുംബത്തിൽ
വസ്‌തുവകകളുടെ ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടാവാൻ സാധ്യത കാണുന്നു. നിങ്ങളുടെ ബന്ധം മോശമാകാം
എന്നതിനാൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക. കുട്ടികൾ നിങ്ങളുടെ സന്തോഷത്തിന് കാരണമാകും.
അന്താരാഷ്ട കമ്പനിയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് സാമ്പത്തിക സ്വഭാവമുള്ള ആനുകൂല്യങ്ങൾ
ലഭ്യമാകും. വിദ്യാർത്ഥികൾ അവരുടെ പഠനത്തിൽ നല്ല നേട്ടം കൈവരിക്കും. പ്രണയത്തിൽ ഉയർച്ച
താഴ്ചകൾ ഉണ്ടാവും. നിങ്ങളുടെ കുടുബത്തിൽ അവരെ അംഗീകരിച്ചെന്ന് വരില്ല. അത് അവരിലെ വിഷമത്തിന്
കാരണമാകാം.
പരിഹാരം : "oṃ krāṃ krīṃ krauṃ saḥ bhaumāya namaḥ"/"ॐ क्रां क्रीं क्रौं सः
भौमाय नमः- ഓം ക്രാം ക്രീം ക്രൌം സഃ ഭൌമായ നമഃ"
മേൽ പറഞ്ഞ ബീജ മന്ത്രം ചൊല്ലേണ്ടതാണ്.
മകരം
ഈ ഭാവത്തിന്റെ നാല് പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ് ചൊവ്വ. ചൊവ്വ നിങ്ങളുടെ പ്രാഥമിക
ഗ്രഹമായിരിക്കും, അതായത് ഇത് ഒന്നാം ഭാവത്തിൽ ആയിരിക്കും. ഇത് മൂലം, ഈ ഗ്രഹത്തിന്റെ
കൂടുതൽ സ്വാധീനം ഉണ്ടാവും.ഈ സംക്രമണം മൂലം നിങ്ങളുടെ സ്വഭാവത്തിൽ ചില വ്യത്യാസങ്ങൾ
ഉണ്ടാകും. നിങ്ങൾക്ക് ദേഷ്യ സ്വഭാവം ഉണ്ടാവും. ക്ഷമ പാലിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തിൽ
ചില പ്രശ്നങ്ങൾ ഉണ്ടാവുകയും സമ്മർദ്ദപരമായി മാറുകയും ചെയ്യും. നിങ്ങളുടെ പങ്കാളിയോട്
നിങ്ങൾ പരുഷമായി സംസാരിക്കും. ബിസിനെസ്സുമായി ബന്ധപ്പെട്ട് ഈ സംക്രമണം സാധാരണമായിരിക്കും.
നിങ്ങൾക്ക് ഈ സമയം സ്ഥലം വാങ്ങാൻ കഴിയുകയും പണി തുടങ്ങുകയും ചെയ്യും. ചില രാശിക്കാർ
സ്ഥലം മാറുകയും ചെയ്യും. നിങ്ങളുടെ ആവശ്യങ്ങൾക്കായി നിങ്ങൾ പണം ചെലവഴിക്കും. ചെലവുകൾ
വർധിക്കും എങ്കിലും നിങ്ങളുടെ സ്വഭാവത്തിൽ അനുകൂലമായ വ്യത്യാസങ്ങൾ ഉണ്ടാവും. ആരോഗ്യം
കുറയാം എന്നതിനാൽ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം : അമ്പലത്തിന് അല്ലെങ്കിൽ പാർക്കിന് സമീപത്ത് മാതളം ചെടി നട്ടുക.
കുംഭം
ചൊവ്വ് മൂന്ന് പത്ത് ഭാവങ്ങളുടെ അധിപ ഗ്രഹമാണ്. ചൊവ്വ പന്ത്രണ്ടാം ഭാവത്തിലേക്ക് മാറുന്നു.
ചൊവ്വ നിങ്ങളുടെ പത്താം ഭാവ അധിപനായതിനാൽ ഔദ്യോഗിക ജീവിതത്തിൽ നല്ല സമയമായിരിക്കും.
നിങ്ങൾക്ക് അനുകൂലമായി സ്ഥലമാറ്റവും ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട ചില രാശിക്കാർ
യാത്രകൾ നടത്താനും ഉള്ള സാധ്യത കാണുന്നു. നിങ്ങളുടെ കുടുംബത്തിലെ നിങ്ങളെക്കാൾ ഇളയ
ആൾക്ക് വിദേശ രാജ്യം സന്ദർശിക്കാനുള്ള അവസരം ലഭിക്കും. കുടുംബ ജീവിതത്തിൽ ചെറിയ പ്രശ്നനങ്ങൾക്ക്
സാധ്യത കാണുന്നു. ആരോഗ്യവുമായി ബന്ധപ്പെട്ട ചില ചെലവുകൾക്ക് സാധ്യത കാണുന്നു. വിദേശത്ത്
താമസിക്കുന്ന രാശിക്കാർക്ക് വസ്തുക്കൾ വാങ്ങാനുള്ള സാധ്യത കാണുന്നു. കൂടാതെ വിദേശ രാജ്യവുമായി
ബന്ധപ്പെട്ട വ്യാപാരത്തിൽ നിന്നും നല്ല ലാഭം കൈവരുകയും ചെയ്യും.
പരിഹാരം : നിങ്ങൾ ചൊവ്വാഴ്ച മനസ്സോടെ രക്തം ദാനം ചെയ്യുകയും നിങ്ങൾക്ക് ആവുന്നത്ര
നിങ്ങളുടെ ഇളയ സഹോദരനെ സഹായിക്കുകയും ചെയ്യേണ്ടതാണ്.
മീനം
മീനരാശിയുടെ രണ്ട്, പത്ത്, ഭാവങ്ങളുടെ അധിപനാണ് ചൊവ്വ. ഇത് നിങ്ങളുടെ പതിനൊന്നാം ഭാവത്തിൽ
വസിക്കുന്നു. ചൊവ്വ ഭാഗ്യത്തിന്റെ അധിപ ഗ്രഹമായതിനാൽ, ഈ സംക്രമണം നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കും.
ചൊവ്വയുടെ പതിനൊന്നാം ഭാവം, നിങ്ങളുടെ നിരവധി ജോലികളിൽ ലാഭത്തിന് ഇടയാക്കും. നിയമപരമായ
കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സംക്രമണം അനുകൂലമായി കാണുന്നു. കുടുംബാംഗങ്ങളിൽ നിന്ന്
സാമ്പത്തിക സഹായം ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാവുകയും,
സമൂഹത്തിലെ പ്രതിച്ഛായ ഉയരുകയും ചെയ്യും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങൾ
ഉണ്ടാവും. അതിനാൽ, ഏകാഗ്രത നഷ്ടപ്പെടാനും കാരണമാകും. നിങ്ങളുടെ മേലുദ്യോഗസ്ഥരോട് നല്ല
ബന്ധം നിലനിർത്തേണ്ടതാണ്. ഔദ്യോഗിക ജീവിതത്തിൽ ചെറിയ ചില പ്രശ്നനങ്ങൾക്ക് സാധ്യത കാണുന്നു.
ഈ സമയത്ത്, കുട്ടികൾക്ക് വിരവധി ആരോഗ്യപ്രശ്നനങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ, ശ്രദ്ധിക്കേണ്ടതാണ്.
എന്നിരുന്നാലും, ഈ സംക്രമണത്തിന്റെ ഫലമായി നിങ്ങളുടെ അച്ഛന് നല്ല ഫലങ്ങൾ കൈവരും. കൂടാതെ
ഉദ്യോഗത്തിലും അഭിവൃദ്ധി ഉണ്ടാവും.
പരിഹാരം : നിങ്ങളുടെ വീട്ടിൽ ഒരു
ചൊവ്വ യന്ത്രം സ്ഥാപിക്കുകയും പതിവായി പൂജിക്കുകയും ചെയ്യേണ്ടതാണ്.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക
: ആസ്ട്രോസേജ്
ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ