വ്യാഴ സംക്രമണം 2020 പ്രവചനം

നിങ്ങളുടെ രാശിയിൽ വ്യാഴം സംക്രമണം എത്രമാത്രം പ്രാധാന്യമർഹിക്കുമെന്ന് അറിയാൻ നിങ്ങൾക്ക് ജിജ്ഞാസയുണ്ടോ? ആവശ്യമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു വിശദമായ ലേഖനമാണ് ഞങ്ങൾ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഇന്ന്, വ്യാഴ സംക്രമണം 2020 നെക്കുറിച്ചും, അത് എല്ലാ 12 ചന്ദ്രരാശിയെ നല്ലതും ചീത്തയുമായ രീതിയിൽ എങ്ങനെയെല്ലാം ബാധിക്കുമെന്നതിനെക്കുറിച്ചും ഇവിടെ പ്രതിപാദിക്കുന്നു. വേദ ജ്യോതിഷമനുസരിച്ച്, വ്യാഴത്തെ എല്ലാ ഗ്രഹങ്ങളിൽ വെച്ചും ഏറ്റവും ശുഭകരമായ ഗ്രഹമായി കണക്കാക്കുന്നു, അതിനാൽ ഇത് “ഗുരു” എന്നും അറിയപ്പെടുന്നു. വ്യാഴം ധനു, മീനം എന്നീ ഗ്രഹങ്ങളുടെ അധിപനാണ്. ജ്യോതിഷമനുസരിച്ച്, വ്യാഴം നിങ്ങളുടെ രാശിയിൽ ശുഭസ്ഥാനത്തായാൽ, അധ്യാപകൻ, ബാങ്ക് മാനേജർ, അഭിഭാഷകൻ, പത്രാധിപർ, ന്യായാധിപൻ തുടങ്ങിയ ബഹുമാനപ്പെട്ട ഒരു മേഖലയുമായി നിങ്ങൾ ബന്ധമുണ്ടാവാൻ സാധ്യതയുണ്ട്.

മാത്രമല്ല, നിങ്ങളുടെ ചന്ദ്ര രാശിയിൽ വ്യാഴം ശുഭസ്ഥാനത്താണെങ്കിൽ നിങ്ങളുടെ ദാമ്പത്യ ജീവിതം സമാധാനത്തോടെയും സന്തോഷത്തോടെയും തുടരും. വ്യാഴം ധനു രാശിയിലൂടെ സഞ്ചരിക്കുകയും 2020 മാർച്ച് 29 ന് അത് മകര രാശിയിലേക്ക് പ്രവേശിക്കുകയും ചെയ്യും. അതിനുശേഷം 2020 ജൂൺ 30 ന് അത് വീണ്ടും ധനു രാശിയിലേക്ക് നീങ്ങുകയും 2020 നവംബർ 20 ന് മകര രാശിയിലേക്ക് മടങ്ങുകയും ചെയ്യും. അതിനുശേഷം, വർഷം മുഴുവനും ഇത് ഒരേ രാശിയിൽ തുടരും. വ്യാഴം അതിന്റെ സംക്രമണ സമയത്ത് 12 ചന്ദ്ര രാശിയേയും എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം.

മേടം

പരിഹാരം: എന്നും നെറ്റിയിൽ കുങ്കുമ കുറി അണിയുകയും വാഴയെ പൂജിക്കുകയും ചെയ്യുക.

ഇടവം

പരിഹാരം: ഈ വർഷം വ്യാഴാഴ്ച കടലാസ്, മഷി, പേന തുടങ്ങിയവ നൽകുകയും ആൽ മരത്തിന് വെള്ളം നൽകുകയും ചെയ്യുക.

മിഥുനം

പരിഹാരം: പതിവായി ശൈവ സഹസ്ത്രനാമ സ്തോത്രം ചൊല്ലുകയും വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുകയും ചെയ്യുക.

കർക്കിടകം

പരിഹാരം: വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുകയും പഞ്ച മുഖീ രുദ്രാക്ഷം മഞ്ഞ ചരടിൽ ഇട്ട് കഴുത്തിന് ചുറ്റും ധരിക്കുക.

ചിങ്ങം

പരിഹാരം: പതിവായി ഭഗവാൻ ശിവനെ പൂജിക്കുക ഗോതമ്പ് സമർപ്പിക്കുകയും ചെയ്യുക. കൂടാതെ വ്യാഴാഴ്ച ബ്രാഹ്മണർക്ക് ഭക്ഷണം നൽകുക.

കന്നി

പരിഹാരം: വ്യാഴാഴ്ച്ച സ്വർണ്ണ മാല ധരിക്കുക. കൂടാതെ, കടല മാവ് കൊണ്ടുണ്ടാക്കിയ പുഡ്ഡിംഗ് ഭഗവാൻ വിഷ്ണുവിന് സമർപ്പിക്കുകയും ആളുകൾക്ക് പ്രസാദമായി നൽകുകയും കുറച്ച് കഴിക്കുകയും ചെയ്യുക.

തുലാം

പരിഹാരം: വ്യാഴാഴ്ച വെള്ളക്കടല അമ്പലത്തിൽ നൽകുകയും വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികളും ദാനം ചെയ്യുക.

വൃശ്ചികം

പരിഹാരം: തവിട്ട് നിറമുള്ള പശുവിന് ധാന്യമാവിൽ ശർക്കര നിറച്ച്, മഞ്ഞൾ കൊണ്ട് കുറി തൊട്ട് ഊട്ടുക. കൂടാതെ, മുതിർന്നവരെ ആദരിക്കുകയും ചെയ്യുക.

ധനു

പരിഹാരം: നല്ല ഫലത്തിനായി, മഞ്ഞ പുഷ്യരാഗം ചൂണ്ടുവിരലിൽ ധരിക്കുക. വ്യാഴാഴ്ച 12 മണിക്കും 1 മണിക്കും ഇടക്ക് സ്വർണ്ണത്തിൽ പൊതിഞ്ഞ ഈ മോതിരം ധരിക്കുക.

മകരം

പരിഹാരം: വ്യാഴത്തിന്റെ അനുഗ്രഹത്തിനായി ആൽ മരത്തിന്റെ വേര് ധരിക്കുക. നിങ്ങളുടെ കൈയിലോ കഴുത്തിലോ മഞ്ഞ തുണി അല്ലെങ്കിൽ നൂൽ ഉപയോഗിച്ച് വേര് തുന്നി ധരിക്കുക.

കുംഭം

പരിഹാരം: എല്ലാ ചൊവ്വാഴ്ചയും ആൽ മരത്തെ തൊടാതെ വെള്ളം നൽകുക. കൂടാതെ, കഴിയുമെങ്കിൽ സരസ്വതി ദേവിക്ക് മഞ്ഞ നിറത്തിലുള്ള അരി ഉണ്ടാക്കി സമർപ്പിക്കുക.

മീനം

പരിഹാരം: വ്യാഴാഴ്ച ആരംഭിച്ച് ദിവസവും വ്യാഴ മന്ത്രം ചൊല്ലുക : “oṃ grāṃ grīṃ grauṃ saḥ guruve namaḥ/ॐ ग्रां ग्रीं ग्रौं सः गुरुवे नमः/ഓം ഗ്രാം ഗ്രീം ഗ്രൌം സഃ ഗുരുവേ നമഃ ” കൂടുതലും മഞ്ഞയും ക്രീം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക.

മുകളിൽ സൂചിപ്പിച്ച വിവരങ്ങൾ നിങ്ങൾക്ക് വളരെ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായം ഞങ്ങളുമായി പങ്കിടാൻ മറക്കരുത്. 2020 വർഷത്തിലെ നിങ്ങളുടെ ജീവിതം സന്തോഷത്തോടും ഉത്സാഹത്തോടും കൂടി ആയിരിക്കട്ടെ.

ഞങ്ങളുടെ സൈറ്റ് സന്ദർശിച്ചതിന് നന്ദി.

राशिफल और ज्योतिष 2020

Talk to Astrologer Chat with Astrologer