শুক্রের বৃষভ রাশিতে গোচর, বাড়বে সুখের লালসা

ശനിയാഴ്ച 28 മാർച്ച് 15:36, ശുക്രന്റെ സ്വന്തം രാശിയായ ഇടവ രാശിയിലെ സ്ഥാനം, നിങ്ങളുടെ ജീവിതത്തിൽ അഭിവൃദ്ധി നൽകുന്നു. പന്ത്രണ്ട് രാശികളിലും ഈ സംക്രമണം സ്വാധീനിക്കും. ഇടവ രാശി ഭൂമിക ഘടകങ്ങളാൽ തീരുമാനിക്കപ്പെടുന്നു, ശുക്രന്റെ അധീനതയിൽ വരുന്നു. നിങ്ങളുടെ ആഡംബരം സുഖ സൗകര്യ ജീവിതം ഉയരും. നമ്മുക്ക് ഈ 12 രാശിയിലെയും ഇടവ രാശിയിലുള്ള ശുക്ര സംക്രമണത്തിന്റെ ഫലം വിശദമായ ഫലം മനസ്സിലാക്കാം.

ഈ പ്രവചനം ചന്ദ്ര രാശിയെ ആസ്പദമാക്കിയാണ് . നിങ്ങളുടെ ചന്ദ്ര രാശി അറിയാൻ ക്ലിക്ക് ചെയ്യൂ: ചന്ദ്ര രാശി കാൽക്കുലേറ്റർ

മേടം

ശുക്രൻ രണ്ടാം ഭാവത്തിലൂടെ സംക്രമിക്കും, ഇടവ രാശിയിൽ വസിക്കുകയും ചെയ്യും. പ്രത്യേക ഗ്രഹത്തിന്റെ സംക്രമണത്താൽ, നിങ്ങളുടെ സംസാര രീതിയിൽ ആകര്ഷണത ഉണ്ടാവുകയും അത് ആളുകളെ സ്വാധീനിക്കുകയും ചെയ്യും. നിങ്ങളുടെ സൗഹൃദ വളയൽ വർധിക്കും. വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കാനുള്ള ഭാഗ്യം ഉണ്ടാവും. നിങ്ങളുടെ ലാഭം വർധിക്കും. സാമ്പത്തികമായി ശക്തമാകും. വരുന്ന സമയങ്ങളിൽ വ്യാപാരം പുരോഗമിക്കും. വിവാഹിതരായ രാശിക്കാരുടെ ജീവിത പങ്കാളി നിങ്ങളുടെ സന്തോഷത്തിനും സംതൃപ്തിക്കും കാരണമാകും. മൊത്തത്തിൽ ഈ സംക്രമണം നിങ്ങൾ അനുകൂലമായിരിക്കും. അതെ സമയം, ഈ സംക്രമണത്തിന്റെ സ്വാധീന പ്രകാരം, ആഡംബരവും സുഖ സൗകര്യവും കൈവരിക്കും. ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ സംക്രമണത്തിന്റെ ഫലമായി നിങ്ങളുടെ സാമൂഹിക നില മെച്ചപ്പെടും.

പരിഹാരം : വെള്ളിയാഴ്ച ശിവലിംഗത്തിൽ അരിമണികൾ സമർപ്പിക്കുക.

മകര രാശിയിലെ ചൊവ്വയുടെ സംക്രമണം നിങ്ങളുടെ രാശിയെ എങ്ങിനെ ബാധിക്കുന്നു എന്ന് കൂടുതൽ അറിയാൻ മകര രാശിയിലെ ചൊവ്വയുടെ സംക്രമണം ക്ലിക്ക് ചെയ്യൂ.

ഇടവം

ശുക്രന്റെ സംക്രമണം ഇടവ രാശിക്കാർക്ക് ശ്രദ്ധാര്‍ഹമാണ്. ശുക്രൻ നിങ്ങളുടെ അധിപ ഗ്രഹവും ആറാം ഭാവാധിപനും ആണ്. ഇത് ആദ്യ ഭാവത്തിലേക്ക് മാറുമ്പോൾ, നിങ്ങളുടെ ആരോഗ്യത്തിൽ ചില ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. നിങ്ങളുടെ ആഹാര കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ വ്യക്തിത്വം ആകര്ഷകമാകുകയും, മറ്റുള്ളവർ ആകർഷിക്കപ്പെടുകയും ചെയ്യും. ദാമ്പത്യ ജീവിതം ഐശ്വര്യ പ്രദമാകുകയും കലഹങ്ങൾ ഇല്ലാതാകുകയും ചെയ്യും. ഈ കാലയളവ് നിങ്ങൾക്ക് വ്യാപാരത്തിൽ നിന്നും ലാഭം കൈവരിക്കുന്നതിന് കഴിയും. നിങ്ങൾ സ്ത്രീകളെ ബഹുമാനിക്കേണ്ടതാണ്, അല്ലാത്തപക്ഷം അനന്തരഫലം കഠിനമായിരിക്കും. വിവാഹിതരായ രാശിക്കാരുടെ ബന്ധം കൂടുതൽ ശക്തമാകും. നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കേണ്ടതാണ്. നിങ്ങൾക്ക് വാദങ്ങളിൽ താല്പര്യം ഉണ്ടാവും. ശത്രുക്കളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്.

പരിഹാരം : നല്ല ഗുണമേന്മയുള്ള ക്ഷീരസ്പടിക കല്ല് (Opal Gemstone) അണിയുക.

മകര രാശിയിലെ ചൊവ്വയുടെ സംക്രമണം നിങ്ങളുടെ രാശിയെ എങ്ങിനെ ബാധിക്കുന്നു എന്ന് കൂടുതൽ അറിയാൻ മകര രാശിയിലെ ചൊവ്വയുടെ സംക്രമണം ക്ലിക്ക് ചെയ്യൂ.

മിഥുനം

ശുക്രന്റെ സംക്രമണം വളരെ പ്രധാനപ്പെട്ടതാണ്, ഇത് നിങ്ങളുടെ ഓടിനരണ്ടാം ഭാവത്തിലേക്ക് സംക്രമിക്കും. ഇത് അഞ്ച്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപ ഗ്രഹമാണ്. ഈ ഗ്രഹത്തിന്റെ സ്വാധീനത്താൽ നിങ്ങളുടെ ചെലവുകൾ പെട്ടെന്ന് വർധിക്കും. നിങ്ങളുടെ വരുമാനവും ചെലവുകളും വർധിക്കും. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന രാശിക്കാർക്ക് അവരുടെ സ്വപ്നം നിറവേറും. നിങ്ങളുടെ ശത്രുക്കളിൽ ഈ സമയം ശ്രദ്ധ ചെലുത്തേണ്ടതാണ്. ചില രാശിക്കാർക്ക് കലയുമായി ബന്ധപ്പെട്ട് വിദേശത്ത് യാത്ര ചെയ്യാനുള്ള യോഗം ഉണ്ടാവും. നിങ്ങളുടെ ശാരീരിക ക്ഷമത ഈ സമയം ഉയരുന്നതായിരിക്കും. എന്നാൽ കൂടുതൽ സുഖസൗകര്യം ആരോഗ്യ പ്രശ്നനങ്ങൾക്ക് കാരണമാകും. നിങ്ങളുടെ മക്കൾ മൂലം ചില ചെലവുകൾ ഉണ്ടാകാം അതിനാൽ അതിനായി തയ്യാറെടുക്കുക.

പരിഹാരം : പതിവായി പശുവിന് പച്ച പുല്ല് നൽകുക.

മകര രാശിയിലെ ചൊവ്വയുടെ സംക്രമണം നിങ്ങളുടെ രാശിയെ എങ്ങിനെ ബാധിക്കുന്നു എന്ന് കൂടുതൽ അറിയാൻ മകര രാശിയിലെ ചൊവ്വയുടെ സംക്രമണം ക്ലിക്ക് ചെയ്യൂ.

കർക്കിടകം

ശുക്രൻ പതിനൊന്നാം ഭാവത്തിൽ സ്ഥാനം പിടിക്കും, ഈ ഗ്രഹാം നാല് പതിനൊന്ന് ഭാവങ്ങളുടെ അധിപഗ്രഹമാണ്. ശുക്രന്റെ സ്വന്തം ഭാവത്തിലെ സ്ഥാനം, സാമ്പത്തിക സന്തോഷം പ്രധാനം ചെയ്യും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവും. മൊത്തത്തിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. സമൂഹത്തിൽ ഉയർന്ന ആളുകളുമായി ഇടപെടാൻ കഴിയുകയും അവർ മുഖേന ജീവിതത്തിൽ മുന്നേറാൻ കഴിയുകയും ചെയ്യും. ബിസിനെസ്സിൽ നിങ്ങൾക്ക് നല്ല ലാഭം കൈവരിക്കാൻ കഴിയും കൂടാതെ നിങ്ങളുടെ വ്യാപാരം വിപുലീകരിക്കാൻ കഴിയുകയും ചെയ്യും. വസ്‌തുവകകളുടെ ബന്ധപ്പെട്ടും നിങ്ങൾക്ക് നല്ല ലാഭം കൈവരിക്കാൻ കഴിയും. ചില വസ്തുക്കളിൽ നിന്നും വാടക ലഭിക്കാനുള്ള സാധ്യതയും കാണുന്നു. പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സമയം വളരെ അനുകൂലമായിരിക്കും. നിങ്ങളും നിങ്ങളുടെ പങ്കാളിയും നല്ല സമയം പരസ്പരം ചെലവിടുകയും ചെയ്യും. നിങ്ങളുടെ ദീർഘ കാലത്തെ ഒരു സ്വപ്നം ഈ സമയം നിറവേറും. പഠന കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിയും. വിവാഹിതരായ രാശിക്കാർക്ക് അവരുടെ മക്കൾ മുഖേന സന്തോഷം കൈവരും.

പരിഹാരം : വെള്ളിയാഴ്ച ശ്രീ സൂക്തം പാരായണം ചെയ്യുക.

മകര രാശിയിലെ ചൊവ്വയുടെ സംക്രമണം നിങ്ങളുടെ രാശിയെ എങ്ങിനെ ബാധിക്കുന്നു എന്ന് കൂടുതൽ അറിയാൻ മകര രാശിയിലെ ചൊവ്വയുടെ സംക്രമണം ക്ലിക്ക് ചെയ്യൂ.

ചിങ്ങം

ചിങ്ങ രാശിക്കാരുടെ പത്താം ഭാവത്തിലേക്ക് ശുക്രൻ സംക്രമിക്കും, ഇത് ഇടവ രാശിയിലേക്കാണ് ആദ്യം സംക്രമിക്കുന്നത്. ഇത് മൂന്ന് പത്ത് ഭാവങ്ങളുടെ അധിപ ഗ്രഹമാണ്. ഇത് നിങ്ങൾക്ക് വിജയം പ്രധാനം ചെയ്യും. ശുക്രന്റെ ലഗ്ന ഭാവത്തിലെ സ്ഥാനം സമൂഹത്തിൽ നിങ്ങളുടെ പേരിനും പ്രശസ്തിക്കും കാരണമാകും. ജോലിസ്ഥലത്തെ പരദൂഷണം വഴക്ക് തുടങ്ങിയ കാര്യങ്ങളിൽ നിന്ന് നിങ്ങൾ വിട്ടുനിൽക്കേണ്ടതാണ്. അല്ലാത്ത പക്ഷം കാര്യങ്ങൾ നിങ്ങൾക്ക് എതിരായി വരുകയും മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് കാരണമാകുകയും ചെയ്യും. കുടുംബത്തിൽ സന്തോഷവും അഭിവൃദ്ധിയും ഉണ്ടാവും. നിങ്ങളുടെ നിങ്ങളെ സഹായിക്കുകയും അതിന്റെ ഫലമായി നിങ്ങളുടെ ഔദ്യോഗിക ഗ്രാഫ് ഉയരുകയും വിജയം കൈവരിക്കുകയും ചെയ്യും. നിങ്ങളുടെ 'അമ്മ സംതൃപ്തമായി തുടരും. കുടുംബത്തിൽ ഏതെങ്കിലും ശുഭ കാര്യങ്ങൾ നടക്കാനുള്ള യോഗം കാണുന്നു.

പരിഹാരം : ശുക്രന്റെ അനുഗ്രഹത്തിനായി ദേവി മഹാലക്ഷ്മിയെ പൂജിക്കുക.

മകര രാശിയിലെ ചൊവ്വയുടെ സംക്രമണം നിങ്ങളുടെ രാശിയെ എങ്ങിനെ ബാധിക്കുന്നു എന്ന് കൂടുതൽ അറിയാൻ മകര രാശിയിലെ ചൊവ്വയുടെ സംക്രമണം ക്ലിക്ക് ചെയ്യൂ.

കന്നി

ശുക്രൻ നിങ്ങളുടെ ഭാവത്തിലെ രണ്ട്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ്. ഇടവ രാശിയിൽ നിന്നും ശുക്രൻ ഒമ്പതാം ഭാവത്തിലൂടെ സംക്രമിക്കും ഇത് ഭാഗ്യ ഗ്രഹമായി കണക്കാക്കുന്നു. നിങ്ങൾക്ക് സാമ്പത്തിക കാര്യങ്ങളിൽ നേട്ടം കൈവരിക്കാൻ സാധിക്കും. എവിടെയെങ്കിലും കുടുങ്ങി കിടക്കുന്ന നിങ്ങളുടെ പണം ഈ സമയം നിങ്ങളുടെ കൈകളിൽ എത്തും. നിങ്ങളുടെ സാമൂഹിക സ്ഥിതി മെച്ചപ്പെടും. നിങ്ങൾക്ക് ഈ സമയം ദീർഘ ദൂര യാത്രകൾ നടത്തുകയും,, ഈ യാത്ര നിങ്ങൾക്ക് സമാധാനവും സന്തോഷവും നൽകുകയും ചെയ്യും. ജോലിയിൽ മാറ്റം ഉണ്ടാവാനും സാധ്യത കാണുന്നു. ഈ ഔദ്യോഗിക മാറ്റം നിങ്ങൾക്ക് സഹായകമാകുകയും, അനുകൂല ഫലങ്ങൾ പ്രധാനം ചെയ്യുകയും ചെയ്യും. ബിസിനസ്സിൽ വിജയം വരുന്നതിനായി നിങ്ങൾക്ക് കുറച്ച് ക്ഷമ ആവശ്യമാണ്. ഈ സംക്രമണത്തിൽ നിങ്ങൾക്ക് ധനം ലഭ്യമാകും. ഔദ്യോഗിക രംഗത്ത് നിങ്ങളുടെ കൂടപ്പിറപ്പുകൾ നല്ല നേട്ടങ്ങൾ കൈവരിക്കും. കുടുംബത്തിൽ വിവാഹം നടക്കാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ സൗഹൃദ വലയം വളരുകയും, യാത്രകളിൽ നിങ്ങൾക്ക് ചില കൂട്ടുകാരെ കണ്ടുമുട്ടാൻ കഴിയുകയും ചെയ്യും.

പരിഹാരം : നിങ്ങൾ ആറു മുഖീ രുദ്രക്ഷം അണിയുന്നത് അനുകൂലമായിരിക്കും.

മകര രാശിയിലെ ചൊവ്വയുടെ സംക്രമണം നിങ്ങളുടെ രാശിയെ എങ്ങിനെ ബാധിക്കുന്നു എന്ന് കൂടുതൽ അറിയാൻ മകര രാശിയിലെ ചൊവ്വയുടെ സംക്രമണം ക്ലിക്ക് ചെയ്യൂ.

തുലാം

ഇടവ രാശിയിൽ നിന്ന് ശുക്രൻ നിങ്ങളുടെ എട്ടാം ഭാവത്തിലേക്ക് സംക്രമിക്കും. നിങ്ങളുടെ രാശിയുടെയും എട്ടാം ഭാവത്തിന്റെയും അധിപ ഗ്രഹമാണ് ഇത്. എട്ടാം ഭാവാധിപൻ അതെ ഭാവത്തിലേക്ക് പ്രവേശിക്കുമ്പോൾ, ചില പ്രത്യേക ഫലങ്ങൾ നിങ്ങൾക്ക് കൈവരും. വിചാരിക്കാതെ നിങ്ങൾക്ക് ലാഭം കൈവരും. അനുകൂലമായ ഫലം നിങ്ങൾ കൈവരിക്കും. ഉദ്യോഗാർത്ഥികൾ അവരുടെ കഠിനാധ്വാനത്തിലൂടെ മുമ്പത്തേക്കാൾ ഏറെ അവരുടെ കഴിവുകൾ തെളിയിക്കും. നിങ്ങൾക്ക് ചില ആരോഗ്യ പ്രശ്നമാണ് ഉണ്ടാവാം എന്നതിനാൽ ആഹാര കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. വിവാഹിതരായ ആളുകൾ അവരുടെ ജീവിത പങ്കാളിയോടൊപ്പം ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കും. നിങ്ങളുടെ ബന്ധം ശക്തമാകുകയും കുടുംബത്തിൽ ഐക്യം ഉണ്ടാകുകയും ചെയ്യും. നിങ്ങൾ അനാവശ്യ യാത്രകൾ നടത്തുകയും അത് അവസാനം ഉപകാര പ്രദമായി അവസാനിക്കുകയും ചെയ്യും. മൊത്തത്തിൽ ഈ സംക്രമണം വളരെ അനുകൂലമായി ഭവിക്കും. ഉദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് ഈ സംക്രമണം വളരെ അനുകൂലമായിരിക്കും. നിങ്ങൾക്ക് നിരവധി അവസരങ്ങൾ വന്നുചേരുകയും ചെയ്യും.

പരിഹാരം : "Oṃ śuṃ śukrāya namaḥ"/ "ॐ शुं शुक्राय नमः"/ "ഓം ശും ശുക്രായ നമഃ" ശുക്രനുമായി ബന്ധപ്പെട്ട ഈ ബീജ മന്ത്രം പതിവായി ചൊല്ലുക.

മകര രാശിയിലെ ചൊവ്വയുടെ സംക്രമണം നിങ്ങളുടെ രാശിയെ എങ്ങിനെ ബാധിക്കുന്നു എന്ന് കൂടുതൽ അറിയാൻ മകര രാശിയിലെ ചൊവ്വയുടെ സംക്രമണം ക്ലിക്ക് ചെയ്യൂ.

വൃശ്ചികം

വൃശ്ചിക രാശിക്കാർക്ക് ഈ സംക്രമണം വളരെ അനുകൂലമായിരിക്കും, ഏഴാം ഭാവത്തിലെ അധിപ ഗ്രഹമായ ശുക്രൻ, സംക്രമണ സമയത്ത് അതിന്റെ സ്വന്തം ഭാവത്തിലേക്ക് സംക്രമിക്കുന്നു. ഇത് പന്ത്രണ്ടാം ഭാവത്തിലെ ഭാവാധിപൻ കൂടി ആണ് ഇത് ചെലവുകൾ സൂചിപ്പിക്കുന്നു. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവും. ഇരുവരും തമ്മിലുള്ള അടുപ്പം വർധിക്കുകയും ചെയ്യും. വിദേശ ബന്ധങ്ങളിൽ നിന്ന് നിങ്ങൾക്ക് ലാഭം കൈവരും. ഇറക്കുമതി കയറ്റുമതിയുടെ ബന്ധപ്പെട്ട് വ്യാപാരം ചെയ്യുന്നവർക്ക് നല്ല ലാഭം കൈവരിക്കാൻ കഴിയും. ഏതെങ്കിലും വ്യാപാരം തുടങ്ങുന്നതിനും ഈ സമയം വളരെ അനുകൂലമാണ്. ആരോഗ്യം സുസ്ഥിരമായി തുടരും. നിങ്ങളുടെ വ്യക്തിത്വത്തിൽ ചില അനുകൂല മാറ്റങ്ങൾ ഉണ്ടാവും. നിങ്ങളുടെ ജീവിത പങ്കാളിക്കൊപ്പം നല്ല നിമിഷങ്ങൾ നിങ്ങൾ പങ്കുവെക്കുകയും അത് നിങ്ങളുടെ ബദ്ധം ശക്തമാക്കുകയും ചെയ്യും.

പരിഹാരം : പ്രത്യേക അനുകൂല്യങ്ങൾക്കായി, കുബേര മന്ത്രം ചൊല്ലുക.

മകര രാശിയിലെ ചൊവ്വയുടെ സംക്രമണം നിങ്ങളുടെ രാശിയെ എങ്ങിനെ ബാധിക്കുന്നു എന്ന് കൂടുതൽ അറിയാൻ മകര രാശിയിലെ ചൊവ്വയുടെ സംക്രമണം ക്ലിക്ക് ചെയ്യൂ.

ധനു

ശുക്രന്റെ സംക്രമണം നിങ്ങളുടെ രാശിയുടെ ആറാം ഭാവത്തിൽ സംക്രമിക്കും. അതായത് ലഗ്ന ഭാവത്തിൽ. ആറാം ഭാവത്തിന്റെയും പതിനൊന്നാം ഭാവത്തിന്റെയും അധിപ ഗ്രഹമാണ് ശുക്രൻ. ശുക്രന്റെ ഈ ഭാവം അത്ര അനുകൂലമല്ല, ആരോഗ്യ സംബന്ധമായ പ്രശ്നനങ്ങൾക്ക് സാധ്യത കാണുന്നു. കൂടാതെ വരുമാനത്തിന്റെ വരവും കുറയും. ചെലവുകൾ വർദ്ധിക്കുകയും സാമ്പത്തിക സ്ഥിതിയെ ഇത് ബാധിക്കുകയും ചെയ്യും. വാദങ്ങളും തർക്കങ്ങളുടെ ബന്ധപ്പെട്ട് അനാവശ്യമായി സമയം ചെലവഴിക്കാതെ ഇരിക്കുക, ഇത് ഒരു വിധത്തിലുള്ള ലാഭവും നിങ്ങൾക്ക് നേടിത്തരുകയില്ല. ശുക്രന്റെ നിഷേധ ഭാവത്തിലെ സ്ഥാനം സ്ത്രീകളുമായി തർക്കങ്ങൾക്ക് കാരണമാകും എന്നതിനാൽ ബദുക്കളായ സ്ത്രീകളോടും മറ്റും ആദരവോടും ബഹുമാനത്തോടും സംസാരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിന് നിങ്ങൾ കഠിനാധ്വാനം ചെയ്യേണ്ടതാണ്. മത്സര പരീക്ഷകളിൽ നിങ്ങൾക്ക് നല്ല വിജയം കൈവരിക്കാൻ കഴിയും. നിങ്ങൾക്ക് ജലവുമായി ബന്ധപ്പെട്ട് ചില അസുഖങ്ങൾക്ക് സാധ്യത കാണുന്നു.

പരിഹാരം : വെള്ളിയാഴ്ച അറിയും പഞ്ചസാരയും ദാനം ചെയ്യുക.

മകര രാശിയിലെ ചൊവ്വയുടെ സംക്രമണം നിങ്ങളുടെ രാശിയെ എങ്ങിനെ ബാധിക്കുന്നു എന്ന് കൂടുതൽ അറിയാൻ മകര രാശിയിലെ ചൊവ്വയുടെ സംക്രമണം ക്ലിക്ക് ചെയ്യൂ.

മകരം

ശുക്രന്റെ ഈ സംക്രമണം വളരെ പ്രധാനപ്പെട്ടതാണ്, കാരണം ഇത് നിങ്ങൾക്ക് യോഗകാരക ഗ്രഹമായി മാറും. ഈ സംക്രമണ സമയത്ത്, ശുക്രൻ അഞ്ചാം ഭാവത്തിലേക്ക് സംക്രമിക്കും, അത് നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. ശുക്രന്റെ അതിന്റെ സ്വന്തം ഭാവത്തിലെ സംക്രമണം, വളരെ ശക്തമാകും. അതിന്റെ ഫലമായി വരുമാനം വർധിക്കും. സമൂഹത്തിലെ നിങ്ങളുടെ പ്രതിച്ഛായ ഉയരും. ജീവിതത്തിൽ ശരിയായ ചുവട് എടുത്ത് വെക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യും. പ്രണയ ജീവിതവുമായി ബന്ധപ്പെട്ട് നല്ല നിമിഷങ്ങൾ പങ്കുവെക്കും. നിങ്ങളുടെ പങ്കാളിയോട് നിങ്ങൾ മനസ്സ് തുറക്കുകയും നിങ്ങളുടെ ബന്ധം മികച്ചതാകുകയും ചെയ്യും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് നല്ല നേട്ടങ്ങൾ കൈവരും. ഈ രാശിക്കാരുടെ മക്കൾക്ക് സമയം അനുകൂലമായിരിക്കും. ചില രാശിക്കാർക്ക് കുട്ടികൾ ഉണ്ടാവാനുള്ള യോഗവും ഉണ്ടാവും. ജോലി മാറുന്നതിനെ കുറിച്ച് നിങ്ങൾ ഈ സമയം ചിന്തിക്കാം. നിങ്ങൾക്ക് നല്ല അവസരങ്ങൾ വന്നുചേരുകയും ചെയ്യും. ബിസിനസ്സ് രാശിക്കാർക്ക് ഈ സംക്രമണം വളരെ അനുകൂലമായി ഭവിക്കും.

പരിഹാരം : നല്ല ഗുണമേന്മയുള്ള ക്ഷീര സ്പടിക കല്ല് ധരിക്കുക.

മകര രാശിയിലെ ചൊവ്വയുടെ സംക്രമണം നിങ്ങളുടെ രാശിയെ എങ്ങിനെ ബാധിക്കുന്നു എന്ന് കൂടുതൽ അറിയാൻ മകര രാശിയിലെ ചൊവ്വയുടെ സംക്രമണം ക്ലിക്ക് ചെയ്യൂ.

കുംഭം

ശുക്രന്റെ ഈ സംക്രമണം നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും അഭിവൃദ്ധിയും പ്രധാനം ചെയ്യും. കൂടാതെ നിങ്ങൾക്ക് നല്ല സുഖസൗകര്യങ്ങളും ആഡംബരവും ലഭ്യമാകും. ശുക്രൻ നിങ്ങളുടെ രാശിയുടെ നാലാം ഭാവത്തിലേക്ക് സംക്രമിക്കുമ്പോൾ, അത് ബിസ്വന്തം ഭാവത്തിലായിരിക്കും. ശുക്രൻ ഒമ്പതാം ഭാവാധിപൻ കൂടി ആണ് അത് നിങ്ങളുടെ ഭാഗ്യത്തെ തീരുമാനിക്കുന്നു. നിങ്ങൾക്ക് ഈ സമയം നല്ല ഭവനം നിർമ്മിക്കാനുള്ള ഭാഗ്യം കൈവരും. കൂടാതെ പുതിയ വാഹനം വാങ്ങുകയും ചെയ്യും. ഇതിനകം വീടുള്ള രാശിക്കാർ അവരുടെ വീട് മോടിപിടിപ്പിക്കും. കുടുംബത്തിൽ നല്ല അന്തരീക്ഷം ആയിരിക്കും. കുടുംബത്തിൽ ശുഭകരമായ ആഘോഷം നടക്കും. നിങ്ങളുടെ അമ്മ സന്തോഷവതിയായി ഇരിക്കും. ഔദ്യോഗിക ജീവിതത്തിൽ ശുക്രന്റെ സംക്രമണം അനുകൂലമായി വർത്തിക്കും. ജോലിയിൽ അഭിവൃദ്ധി ഉണ്ടാവും. മുൻപ് വസ്തുവകകളിൽ നിക്ഷേപിച്ചവർക്ക് ഈ സമയം അതിന്റെ ആനുകൂല്യം ലഭ്യമാകും. വിദേശത്ത് താമസിക്കുന്നവർക്ക് ഈ സമയത്ത് സ്വന്തം നാട്ടിലേക്ക് തിരിച്ച് വരാൻ കഴിയും. നിങ്ങളിൽ സന്തോഷം നിറയുകയും മാനസിക സമ്മർദ്ദം വായുവിൽ അലിഞ്ഞ ഇല്ലാതാകുകയും ചെയ്യും.

പരിഹാരം : ശുക്രന്റെ അനുഗ്രഹത്തിനായി ആറ് മുഖീ രുദ്രാക്ഷം അണിയുക.

മകര രാശിയിലെ ചൊവ്വയുടെ സംക്രമണം നിങ്ങളുടെ രാശിയെ എങ്ങിനെ ബാധിക്കുന്നു എന്ന് കൂടുതൽ അറിയാൻ മകര രാശിയിലെ ചൊവ്വയുടെ സംക്രമണം ക്ലിക്ക് ചെയ്യൂ.

മീനം

ശുക്രൻ ഇവിടെ മൂന്ന് എട്ട് ഭാവങ്ങളുടെ അധിപ ഗ്രഹമാണ്. ഈ സംക്രമണം നിങ്ങളുടെ ജീവിതത്തിൽ ചില ഉയർച്ച താഴ്ചകൾക്ക് വഴിവെക്കും, അതിനാൽ ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ നിങ്ങൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. ശുക്രന്റെ സംക്രമണം യാത്രകൾക്ക് അനുകൂലമാണ്. നിങ്ങളുടെ ജീവിതത്തിൽ പ്രാധാന്യം അർഹിക്കുന്ന ഒരാളെ നിങ്ങൾ കണ്ടുമുട്ടും. വരുമാനം വർധിക്കുകയും നിങ്ങളുടെ കൂടപ്പിറപ്പുകൾക്ക് സമയം അനുകൂലമാകുകയും ചെയ്യും. നിങ്ങൾക്ക് ചെറിയ തരത്തിൽ മാനസിക സമ്മർദ്ദം ഉണ്ടാവാം. നിങ്ങളുടെ സഹപ്രവർത്തകരുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. ഔദ്യോഗിക ജീവിതത്തിൽ ഈ സമയം അനുകൂലമായി വർത്തിക്കും. കലയുമായി ബന്ധപ്പെട്ട് പുതിയ കാര്യങ്ങൾ ചെയ്യാനുള്ള നിങ്ങളുടെ താല്പര്യം സാമ്പത്തിക നേട്ടം മാത്രമല്ല നിങ്ങൾക്ക് സമൂഹത്തിൽ ആദരവും ബഹുമാനവും നേടിത്തരും.

പരിഹാരം : വെള്ളിയാഴ്ച ഏതെങ്കിലും അമ്പലത്തിൽ പോയി അവിടത്തെ മൂർത്തിക്ക് അലങ്കാര വസ്തുക്കൾ സമർപ്പിക്കുക.

മകര രാശിയിലെ ചൊവ്വയുടെ സംക്രമണം നിങ്ങളുടെ രാശിയെ എങ്ങിനെ ബാധിക്കുന്നു എന്ന് കൂടുതൽ അറിയാൻ മകര രാശിയിലെ ചൊവ്വയുടെ സംക്രമണം ക്ലിക്ക് ചെയ്യൂ.

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

राशिफल और ज्योतिष 2020

Talk to Astrologer Chat with Astrologer