ശനിയുടെ സംക്രമണം 2020 പ്രവചനങ്ങൾ
ശനിയുടെ സംക്രമണം നിങ്ങളുടെ ചന്ദ്ര ചിഹ്നത്തെ എങ്ങനെ ബാധിക്കുമെന്നറിയാനുള്ള ശരിയായ
പേജിലാണ് നിങ്ങൾ ഇപ്പോൾ. ശനിയുടെ സംക്രമണവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ചേർത്ത്
വിശദമായ അറിവ് ഞങ്ങൾ ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നു. 2020 ജനുവരി 24 ന് ഉച്ചയ്ക്ക്
12:05 ന് ധനു രാശിയിൽ നിന്ന് ശനി മകര രാശിയിലേക്ക് പ്രവേശിക്കാനായി ചലിക്കും.
മെയ് 11 മുതൽ സെപ്റ്റംബർ 29 വരെയുള്ള കാലയളവിൽ ഇത് അതിന്റെ വക്രി ചലനത്തിൽ തുടരും.
വർഷാവസാനത്തോടെ ശനിയുടെ പ്രഭാവം കുറയും, അതിനാൽ 12 ചന്ദ്ര രാശികളിലും ഇതിന്റെ പ്രഭാവം
കുറയും. ഈ വർഷം, ധനു, മകരം, കുംഭം എന്നീ മൂന്ന് രാശികൾ ഏഴര ശനിയുടെ സ്വാധീനത്തിലാവും.
പൊതുവെ, ശനി മകരം, കുംഭം രാശികളുടെ അധിപനാണ്. ശനിയെക്കുറിച്ച് പൊതുവെ പറയുമ്പോൾ, സംക്രമണത്തിൽ
ശനിയെ ക്രൂര ഭാവമായി കണക്കാക്കപ്പെടുന്നു, എന്നാൽ എല്ലായ്പ്പോഴും അങ്ങനെ ആയിരിക്കില്ല.
ശനി ജനങ്ങൾക്ക് അവരുടെ ഉദ്ദേശ്യമനുസരിച്ച് അർഹമായത് നൽകുമെന്ന് ശക്തമായി വിശ്വസിക്കുന്നു.
ലളിതമായി പറഞ്ഞാൽ, നിങ്ങളുടെ കർമ്മമനുസരിച്ച് ഫലങ്ങൾ ലഭിക്കും. ശനിയുടെ അനുകൂലമായ സ്വാധീനത്താൽ
നിങ്ങളുടെ ഭാവി, ഫലപ്രദമായി ആസൂത്രണം ചെയ്യുന്നതിൽ നിങ്ങൾ വിജയിക്കും. ശനിയുടെ സംക്രമണം
2020 നെക്കുറിച്ചും 12 രാശികളിലേയും അനുകൂല അല്ലെങ്കിൽ പ്രതികൂല ഫലങ്ങളെ കുറിച്ചും
കൂടുതൽ പരിശോധിക്കാം.
മേടം
- ശനി 10, 11 ഭാവങ്ങളുടെ അധിപനാണ്.
- 2020 ൽ, ശനി നിങ്ങളുടെ പത്താമത്തെ വീട്ടിൽ പ്രവേശിക്കും.
- 10 ആം ഭാവം കർമ്മ ഭാവം എന്നും അറിയപ്പെടുന്നു, അതിനാൽ ശനിയുടെ 10 ആം ഭാവത്തിലെ സ്ഥാനം
കർമ്മവും, പ്രവർത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
- അതിനാൽ, 2020 ൽ ശനിയുടെ പ്രഭാവത്താൽ, നിങ്ങൾ വളരെയധികം കഠിനാധ്വാനവും പോരാട്ടവും നടത്തേണ്ടതുണ്ടതായി
വരും.
- ഒരു പുതിയ സൃഷ്ടി ആരംഭിക്കാൻ നിങ്ങൾ ആലോചിക്കുകയാണെങ്കിൽ, മെയ് 11 ന് മുമ്പായി നിങ്ങൾ
അത് പൂർത്തിയാക്കണം. അതിനുശേഷം, ശനി അതിന്റെ വക്രി ചലനം ആരംഭിക്കുന്നതിനാൽ നിങ്ങൾക്ക്
പ്രശ്നങ്ങൾ നേരിടേണ്ടിവരാം.
- നിങ്ങളുടെ ആരോഗ്യം കണക്കിലെടുക്കുമ്പോൾ, ഈ വർഷം നിങ്ങൾക്ക് നല്ലതോ മോശമായതോ ആയ ഫലങ്ങൾ
ഉണ്ടാകില്ല. എന്നിരുന്നാലും, നിങ്ങൾക്ക് ചർമ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടാം.
- നിങ്ങളുടെ മാതാപിതാക്കൾക്കൊപ്പം ഏതെങ്കിലും തീർത്ഥാടനത്തിന് പോകാനും നിങ്ങൾ പദ്ധതിയിട്ടേക്കാം.
- ശനിയുടെ സംക്രമണ സമയത്ത്, ഒരു പുതിയ വീട് വാങ്ങാനുള്ള നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കും.
പരിഹാരം: ദശരഥ മഹാരാജാവ് എഴുതിയ നീല ശനി സ്തോത്രം ചൊല്ലുക. കൂടാതെ, ശനിയാഴ്ച
വൈകുന്നേരം, ആൽ മരത്തിന് ചുവട്ടിൽ കടുകെണ്ണ കൊണ്ടുള്ള എണ്ണ കൊളുത്തുക.
ഇടവം
- ചന്ദ്ര രാശിയിൽ 9, 10 ഭാവത്തിന്റെ അധിപൻ ശനിയാണ്.
- സംക്രമണ സമയത്ത്, ശനി നിങ്ങളുടെ ഒമ്പതാം വീട്ടിൽ പ്രവേശിക്കും.
- ഈ സംക്രമണ കാലയളവിൽ, നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുമായി തർക്കത്തിൽ ഏർപ്പെടാം.
- നിങ്ങളുടെ ശബ്ദത്തിൽ ഒരു നിയന്ത്രണം നിലനിർത്തുകയും ആരുമായും മോശമായി പെരുമാറാതിരിക്കുകയും
ചെയ്യുക.
- നിങ്ങൾക്ക് നിറവേറ്റാൻ കഴിയാത്ത ഒരു വാഗ്ദാനവും ആർക്കും നൽകരുത്.
- ജോലി നിർത്തിവയ്ക്കുന്ന രീതി അവസാനിപ്പിക്കുക, അല്ലാത്തപക്ഷം അവസരങ്ങൾ നിങ്ങളുടെ കൈയിൽ
നിന്ന് വഴുതി പോകും.
- നിങ്ങൾ പുതിയ ജോലി തിരയുകയാണെങ്കിൽ, ഈ വർഷത്തിന്റെ ആരംഭം മുതൽ തന്നെ നിങ്ങൾ അത് തിരയാൻ
തുടങ്ങണം.
പരിഹാരം: പഞ്ച ലോഹത്തിൽ അല്ലെങ്കിൽ അഷ്ട ലോഹത്തിൽ തീർത്ത
ഇന്ദ്രനീല കല്ല് പതിച്ച മോതിരം ധരിക്കുക. ശനിയാഴ്ച ഇത് നടു വിരലിൽ ധരിക്കുക.
ഇത് കൂടാതെ സ്പടിക രത്നകല്ലും ധരിക്കാവുന്നതാണ്.
മിഥുനം
- നിങ്ങളുടെ എട്ടാമത്തെയും ഒമ്പതാമത്തെയും ഭാവം ശനിയുടെ അധീനതയിൽ ആയിരിക്കും.
- സംക്രമണ കാലയളവിൽ, ഇത് നിങ്ങളുടെ 8ആം ഭാവത്തിൽ പ്രവേശിക്കും.
- 8 ആം ഭാവം അജ്ഞാത സംഭവങ്ങളുടേതാണ്, അതിനാൽ ഇത് നിങ്ങളുടെ ജീവിതത്തിന്റെ പല മേഖലകളെയും
ബാധിക്കും.
- ഇതിന്റെ ഫലമായി നിങ്ങൾക്ക് ഏതെങ്കിലും ജോലി നിർത്തേണ്ടിവരാം അല്ലെങ്കിൽ ചില ബുദ്ധിമുട്ടുകൾ
നേരിടേണ്ടിവരും.
- നിങ്ങളുടെ രാശിയിലെ ശനിയുടെ സ്വാധീനം കാരണം, നിങ്ങൾ സാമ്പത്തികമായ പ്രശ്നങ്ങൾ നേരിടാം.
- പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾ ജാഗ്രത പുലർത്തുകയും, ജാഗ്രത പാലിക്കുകയും
വേണം.
- നിങ്ങൾക്ക് വിദേശ യാത്രകൾ ചെയ്യേണ്ടി വന്നേക്കാം.
- സ്ഥാവര ജംഗമ വസ്തുക്കളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങളുമായി
ബന്ധപ്പെട്ട സമ്മർദ്ധം ഇല്ലാതാവുകയും, അതിന് ഒരു പരിഹാരം ലഭിക്കുകയും ചെയ്യും.
- നിങ്ങളുടെ ജീവിതത്തിൽ ഏതെങ്കിലും സുപ്രധാന തീരുമാനമെടുക്കുന്നതിന് മുമ്പ് എല്ലായ്പ്പോഴും
മുതിർന്നവരുമായി കൂടിയാലോചിക്കേണ്ടതാണ്.
പരിഹാരം: ശനിയാഴ്ച വ്രതം അനുഷ്ഠിക്കുക അല്ലെങ്കിൽ ശനി പ്രദോഷവ്രതം അനുഷ്ഠിക്കുക,
കടും നിറത്തിലുള്ള വസ്ത്രങ്ങൾ ഈ ദിവസങ്ങളിൽ ധരിക്കുന്നത് ഒഴിവാക്കുക
കർക്കിടകം
- 7, 8 ഗ്രഹങ്ങളുടെ അധിപൻ ശനിയാണ്.
- 2020-ൽ, ചന്ദ്ര രാശിയിൽ നിന്നും ഇത് 7 ആം ഭാവത്തിലേക്ക് മാറും.
- പ്രതികൂല സ്വാധീനം ചെലുത്താതിരിക്കാൻ ശനിയുടെ സംക്രമണത്തിൽ നിങ്ങൾ സജീവമായി തുടരുന്നുവെന്ന്
ഉറപ്പാക്കുക.
- ബിസിനസ്സുകാർ അല്ലെങ്കിൽ ബിസിനസ്സ് മേൽനോട്ടക്കാർ വർഷത്തിന്റെ തുടക്കത്തിൽ ചില സുപ്രധാന
തീരുമാനങ്ങൾ എടുക്കും.
- നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് വിദേശ സ്രോതസ്സുകളിൽ നിന്ന് വരുമാനം ആസ്വദിക്കും.
- ശനിയുടെ സംക്രമണ സമയത്ത് നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്.
- നിങ്ങൾ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ട്.
- സൗന്ദര്യവർദ്ധകവസ്തുക്കളിൽ കൂടുതൽ ചെലവഴിക്കരുത്.
- ഏതെങ്കിലും നീണ്ടുനിൽക്കുന്ന അസുഖം കാരണം നിങ്ങൾ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ,
അത് ഒഴിവാക്കാതെ നല്ല പരിചരണം ലഭ്യമാക്കുക.
- അനാവശ്യ ചർച്ചകളിൽ ഏർപ്പെടരുത്, അല്ലാത്തപക്ഷം നിങ്ങളുടെ പണം നഷ്ടമാകുന്നതിന് കാരണമാകും.
പരിഹാരം: എല്ലാ ശനിയാഴ്ചയും, ഇരുമ്പ് പാത്രത്തിൽ എന്ന നിറച്ച് അതിൽ നിങ്ങളുടെ
മുഖം ദർശിച്ച് ഛായാ ദാനം ചെയ്യുക. കഴിയുന്നതും കൂടാതെ പാവപ്പെട്ടവരെയും ആവശ്യക്കാരേയും
സഹായിക്കുക.
ചിങ്ങം
- ചന്ദ്ര രാശിയിൽ നിന്നുള്ള ആറാമത്തെയും ഏഴാമത്തെയും വീടിന്റെ അധിപനാണ് ചിങ്ങം.
- 2020 കാലയളവിൽ, ശനി നിങ്ങളുടെ 6 ആം ഭാവത്തിലേക്ക് സംക്രമിക്കും. ഈ സംക്രമണം നിങ്ങൾക്ക്
വളരെ നല്ലതായിരിക്കും.
- ഈ വർഷം, നിങ്ങൾ വളരെയധികം കഠിനാധ്വാനം ചെയ്യുകയും പരിശ്രമങ്ങൾ നടത്തുകയും ചെയ്യുന്നതിലൂടെ
നിങ്ങൾക്ക് വിജയം നേടാനാകും.
- ഏതെങ്കിലും സ്വത്തിൽ നിക്ഷേപിക്കുന്നതിന് മുമ്പ്, നിങ്ങൾ എല്ലാം ശ്രദ്ധാപൂർവ്വം ആലോചിക്കേണ്ടതുണ്ട്.
- ചില ആരോഗ്യപ്രശ്നങ്ങൾ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. മുമ്പത്തെ ഏതെങ്കിലും
ദീർഘകാല രോഗം നിങ്ങളെ ബാധിക്കും എന്നതിനാൽ നിങ്ങൾക്ക് വിഷാദം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
- വർഷത്തിന്റെ മധ്യത്തിൽ ജോലി ഉപേക്ഷിക്കരുത്.
- നിങ്ങളുടെ ചില പഴയ ചങ്ങാതിമാരെ കാണുകയും, അവർക്കൊപ്പം നല്ല നിമിഷങ്ങൾ ആസ്വദിക്കുകയും
ചെയ്യും.
പരിഹാരം: ശനിയാഴ്ച കറുത്ത മുഴുവൻ ഉഴുന്ന് ദാനം ചെയ്യുകയും കഴിയുമെങ്കിൽവൈകുന്നേരം
ആൽ മരത്തിൽ എള്ള് എണ്ണ നിറച്ച വിളക്ക് കൊളുത്തി ഏഴ് പ്രാവശ്യം വലം വെക്കുകയും ചെയ്യുക.
കന്നി
- കന്നി രാശിക്കാരുടെ 5, 6 ഭാവങ്ങളുടെ അധിപൻ ശനിയാണ്. ഈ സംക്രമണ സമയത്ത് ശനി 5 ആം ഭാവത്തിലായിരിക്കും.
- ശനിയുടെ സംക്രമണ കാലത്ത്, ചില കാരണങ്ങളാൽ നിങ്ങൾ ഉപേക്ഷിച്ച അപൂർണ്ണമായ വിദ്യാഭ്യാസം
നിങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയും.
- ഈ വർഷം, ചില സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ നിങ്ങൾ വിജയിക്കും.
- ഒരു പുതിയ ബിസിനസ്സ് , സംരഭം ആരംഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ആവശ്യമായ എല്ലാ
വശങ്ങളെക്കുറിച്ചും നിങ്ങൾ ആലോചിക്കേണ്ടതുണ്ട്.
- ജോലിസ്ഥലത്തെ നിങ്ങളുടെ സഹപ്രവർത്തകരുമായി നിങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യതയുള്ളതിനാൽ,
ഇത് സംബന്ധിച്ച് നിങ്ങൾ അൽപ്പം ബോധവാന്മാരായിരിക്കണം.
- ഈ കാലയളവിൽ നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ പിന്തുണയ്ക്കും.
- നിങ്ങൾആഭരണങ്ങളോ അല്ലെങ്കിൽ വിലയേറിയ എന്തെങ്കിലും വാങ്ങും.
- വർഷത്തിന്റെ മധ്യത്തിൽ, നിങ്ങൾഒരു കാറോ സ്വത്തോ വാങ്ങും.
പരിഹാരം: ശനി പ്രദോഷ വ്രതം അനുഷ്ഠിക്കുകയും ശനിയാഴ്ച കടുകെണ്ണ ഒഴിച്ച് വിളക്ക്
വെക്കുകയും, അഞ്ച് മാണി ഉഴുന്ന് അതിൽ ഇടുകയും ചെയ്യുക.
തുലാം
- തുലാം രാശിക്കാരുടെ 4, 5 ഭാവത്തിന്റെ അധിപനാണ് ശനി.
- 2020 കാലയളവിൽ, ശനി 4 ഭാവത്തിലേക്ക് പ്രവേശിക്കും.
- ഏതെങ്കിലും തരത്തിലുള്ള ബിസിനസ്സുമായി ബന്ധമുള്ള ആളുകൾക്ക് നല്ല അവസരങ്ങൾ ലഭിക്കും.
- നിങ്ങളുടെ അഹംഭാവം ഒഴിവാക്കുകയും, ശാന്തത പാലിക്കുകയും വേണം.
- പണ നിക്ഷേപവുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്യുമ്പോൾ നിങ്ങൾക്ക് മതിയായ വിവരങ്ങൾ
അന്വേഷിച്ചറിയേണ്ടത് ആവശ്യമാണ്.
- നിങ്ങൾ മറ്റുള്ളവരുടെ ഉപദേശം അന്ധമായി പാലിക്കരുത്.
- വർഷത്തിന്റെ മധ്യത്തിൽ, നിങ്ങളുടെ അമ്മയുമായി നിങ്ങൾക്ക് പ്രശ്നങ്ങളുണ്ടാകാം. അതിനാൽ,
അത് ഒഴിവാക്കാൻ ശ്രമിക്കുക.
- നിങ്ങളിലെ സമ്മർദ്ദങ്ങൾഒഴിവാക്കി, സ്വയം ആശ്വസിക്കാൻ ശ്രമിക്കുക.
- സെപ്റ്റംബർ മാസത്തിനുശേഷം നിങ്ങൾക്ക് ഒരു വിദേശ യാത്ര പോകേണ്ടിവരും.
- നിങ്ങൾ ആരുമായും തർക്കത്തിൽ ഏർപെടാതിരിക്കുക.
പരിഹാരം: പഞ്ച ലോഹത്തിൽ അല്ലെങ്കിൽ അഷ്ട ലോഹത്തിൽ തീർത്ത
ഇന്ദ്രനീല കല്ല് പതിച്ച മോതിരം ധരിക്കുക. ശനിയാഴ്ച ഇത് നടു വിരലിൽ ധരിക്കുക.
ഇത് കൂടാതെ
സ്പടിക രത്നകല്ലും ധരിക്കാവുന്നതാണ്.
വൃശ്ചികം
- മൂന്നാമത്തെയും നാലാമത്തെയും ഗ്രഹത്തിന്റെ അധിപനാണ് ശനി.
- ഈ വർഷം സംക്രമണത്തിൽ ശനി മൂന്നാമത്തെ ഭാവത്തിലേക്ക് നീങ്ങും.
- വളരെക്കാലമായി നിങ്ങളെ സ്വാധീനിച്ചിരുന്ന ഏഴര ശനി നിങ്ങളിൽ നിന്ന് ഒഴിവാകും.
- നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കുന്നതിന് നിങ്ങൾ സജീവമായി തുടരേണ്ടതുണ്ട്.
- പുതിയതെന്തും ആരംഭിക്കുന്നതിന് ഈ വർഷം നല്ലതാണ്, അതിനാൽ നിങ്ങൾക്ക് പുതിയ ബിസിനസ്സ്
ആരംഭിക്കാൻ കഴിയും.
- ശനിയുടെ സംക്രമണത്തിൽ, നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും.
- ചില കാരണങ്ങളാൽ നിങ്ങൾഇടക്ക് വെച്ച് ഉപേക്ഷിച്ച പഠനം തുടരും.
പരിഹാരം: ശനിയാഴ്ച ഉറുമ്പ്കൾക്ക് ധാന്യപ്പൊടി നൽകുകയും മതസ്ഥലങ്ങൾ പതിവായി വൃത്തിയാക്കുകയും
ചെയ്യുക.
ധനു
- നിങ്ങളുടെ ചന്ദ്ര രാശിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും വീടിന്റെ അധിപനാണ്.
- ഈ വർഷം രണ്ടാമത്തെ വീട്ടിൽ ശനിയുടെ സംക്രമണം നടക്കും.
- നിങ്ങൾ ഏഴര ശനിയുടെ അവസാന ഘട്ടത്തിൽ പ്രവേശിക്കുകയും നിങ്ങളുടെ കഠിനാധ്വാനത്തിന്റെ
ഫലങ്ങൾ നേടുകയും ചെയ്യും.
- ശനി സംക്രമണ കാലഘട്ടത്തിൽ, നിങ്ങൾ ചില സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും.
- സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾക്ക് ആനുകൂല്യങ്ങളും ലഭിച്ചേക്കാം.
- നിങ്ങളുടെ പിതാവ് സാധ്യമായ എല്ലാ വഴികളിലും നിങ്ങളെ പിന്തുണയ്ക്കും.
- വിദേശ നഗരത്തിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നവർക്ക്, ചില പ്രശ്നങ്ങൾ ഉണ്ടാകും.
പരിഹാരം: ശനിയാഴ്ച ഉന്മത്തയുടെ വേര് കറുത്ത നൂലിൽ അല്ലെങ്കിൽ തുണിയിൽ പൊതിഞ്ഞ്
കയ്യിൽ അല്ലെങ്കിൽ കഴുത്തിന് ചുറ്റും ധരിക്കുക. കൂടാതെ, ഭഗവാൻ ഹനുമാനെ പൂജിക്കുന്നതും
പ്രയോജനകരമാണ്.
മകരം
- നിങ്ങളുടെ സ്വന്തം ചന്ദ്ര രാശിയുടെയും രണ്ടാമത്തെ ഭാവത്തിന്റെയും അധിപനാണ് ശനി.
- അതിന്റെ ഗതാഗത സമയത്ത്, ശനി രണ്ടാമത്തെ വീട്ടിൽ പ്രവേശിക്കും.
- സംക്രമണ സമയത്ത്, ഏഴര ശനിയുടെ രണ്ടാമത്തെ അല്ലെങ്കിൽ ഏറ്റവും ഉയർന്ന ഘട്ടം ആരംഭിക്കും,
അതിനാൽ നിങ്ങൾക്ക് മാനസിക സമ്മർദ്ദം നേരിടേണ്ടിവരും.
- നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ ഇത് നിങ്ങളെ സഹായിക്കും.
- ഈ വർഷം, നിങ്ങളുടെ ബിസിനസ്സിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള പുതിയ വഴികൾ
നിങ്ങൾ കണ്ടെത്തും. മാത്രമല്ല, നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.
- നിങ്ങൾ വിദേശ യാത്രകൾ ആസ്വദിക്കുകയും, കൂടാതെ ഒരു പുതിയ വീട് വാങ്ങാനുള്ള നിങ്ങളുടെ
സ്വപ്നം സാക്ഷാത്കരിക്കുകയും ചെയ്യും.
- നിങ്ങളുടെ പങ്കാളിയുമായി പ്രശ്നങ്ങൾ ഉണ്ടാവാം, അതിനാൽ ബന്ധം നശിക്കാത്തിരിക്കാൻ വളരെ
ശ്രദ്ധാലുവായിരിക്കുകയും, അതിനാവശ്യമായ കാര്യങ്ങൾ ചെയ്യേണ്ടതുമാണ്.
- നിങ്ങളുടെ ആരോഗ്യം അപകടത്തിലാകും എന്നതിനാൽ സ്വയം ശ്രദ്ധിക്കുക.
പരിഹാരം: ശനിയാഴ്ച കടുത്തൂവ്വയുടെ വേര് ധരിക്കുന്നത് നിങ്ങൾക്ക് അനുയോജ്യമാണ്.
ഇത് കറുത്ത തുണിയിൽ പൊതിഞ്ഞ് അല്ലെങ്കിൽ തുന്നി കഴുത്തിൽ അല്ലെങ്കിൽ കയ്യിന് ചുറ്റും
ധരിക്കുക. കൂടാതെ, ശനിദേവനെ പൂജിക്കുന്നതും പ്രയോജന പ്രദമാണ്.
കുംഭം
- ശനി നിങ്ങളുടെ സ്വന്തം രാശിയുടേയും അതുപോലെ തന്നെ പന്ത്രണ്ടാമത്തെ ഭാവത്തിന്റേയും അധിപനാണ്.
- സംക്രമണ സമയത്ത് ശനി നിങ്ങളുടെ 12 ആം ഭാവത്തിലേക്ക് കടക്കും.
- സംക്രമണ ദിവസം മുതൽ, ഈഴയ ശനിയുടെ ഉയർന്ന അല്ലെങ്കിൽ ആദ്യ ഘട്ടം തുടങ്ങും.
- വേണ്ടത്ര പരിശ്രമവും കഠിനാധ്വാനവും ചെയ്താൽ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും
നിങ്ങൾക്ക് വിജയം ലഭിക്കും.
- എന്തെങ്കിലും ആരംഭിക്കുന്നതിന് മുമ്പ്, മുതിർന്നവരുമായി ചർച്ചചെയ്യേണ്ടതുണ്ട്.
- നിങ്ങളുടെ പങ്കാളിയുമായി ചില പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
- അലങ്കാര ഇനങ്ങൾക്കോ പുതിയ കാറിനോ വേണ്ടി നിങ്ങൾ പണം ചിലവഴിക്കും.
- നിങ്ങളുടെ ചെലവ് വർദ്ധിക്കുകയും നിങ്ങൾക്ക് രോഗബാധ ഉണ്ടാവാനുള്ള സാധ്യതയും കാണുന്നു.
പരിഹാരം: ശനിയാഴ്ച തുടങ്ങി പതിവായി ശനി ബീജ മന്ത്രം ചൊല്ലുക : “oṃ prāṃ prīṃ
prauṃ saḥ śanaiścarāya namaḥ/ॐ प्रां प्रीं प्रौं सः शनैश्चराय नमः ഓം പ്രാം പ്രീം
പ്രൌം സഃ ശനൈശ്ചരായ നമഃ കൂടാതെ അംഗവൈകല്യമുള്ള ആളുകൾക്ക് ഭക്ഷണം നൽകുകയും ചെയ്യുക.
മീനം
- ശനി നിങ്ങളുടെ 11, 12 ഭാവങ്ങളുടെ അധിപനാണ്.
- ഈ വർഷം, ശനി നിങ്ങളുടെ ചന്ദ്രരാശിയുടെ 11 മത്തെ ഭവനത്തിൽ സ്ഥാനം പിടിക്കും.
- ജോലി ചെയ്യുമ്പോൾ സജീവമായി തുടരുക, അത് ഇടക്ക് നിർത്തി വെക്കാതിരിക്കുക, ഇങ്ങനെ ചെയ്യുന്നത്
നിങ്ങൾക്ക് സഹായകരമാവുകയില്ല.
- ജോലിയിൽ പുതിയ അവസരങ്ങൾക്കൊപ്പം നിങ്ങളുടെ പ്രതിച്ഛായ മുൻനിരയിൽ ആവുകയും ചെയ്യും.
- നിങ്ങൾ സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുകയും, പങ്കാളിയുമായി നല്ല നിമിഷങ്ങൾ ചെലവഴിക്കുകയും
ചെയ്യും.
- നിങ്ങളുടെ ആരോഗ്യത്തിൽ ശനിയുടെ സഹായമുണ്ടാവും.
- നിങ്ങളുടെ മാതാപിതാക്കളുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും.
പരിഹാരം: ശനിയാഴ്ച ശുഭ ശനി യന്ത്രം പൂജിക്കുകയും ഈ ദിവസം ആവശ്യക്കാർക്കും പാവപ്പെട്ടവർക്കും
മരുന്ന് നൽകുകയും ചെയ്യുക.
ശനി നിങ്ങളുടെ ജീവിതത്തിൽ വളരെയധികം സന്തോഷവും വിജയവും കൊണ്ടുവരുമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.
ഞങ്ങളോടൊപ്പം തുടരുക ...