ഇന്ത്യ വൈവിധ്യ സംസ്ക്കാരങ്ങളുടെ നാടാണ്. വിവിധ മത-സാംസ്കാരിക പശ്ചാത്തലങ്ങളിൽ ആളുകൾ നമ്മുടെ ദേശത്ത് ഒന്നിച്ചു ചേർന്ന് സന്തോഷകരമായ സാംസ്കാരങ്ങൾ പങ്കുവെക്കുന്നു. വ്രതങ്ങളും ആചാരങ്ങളും അവർ ഉൾപ്പെടുന്ന സംസ്കാരങ്ങളുടെയും മതങ്ങളുടെയും ആത്മാവായി തുടരുന്നു. ദീപാവലി, ഈദ്, ക്രിസ്മസ്, ഹോളി തുടങ്ങിയ ഉത്സവങ്ങൾ എല്ലാവർക്കും അറിയാം, അവർക്ക് പ്രത്യേക ആമുഖം ആവശ്യമില്ല, എന്നാൽ ഈ പ്രധാന സംഭവങ്ങൾക്ക് പുറമെ, ചില പ്രത്യേക ദിവസങ്ങളും അതത് മത-സാംസ്കാരിക വിശ്വാസങ്ങളാൽ വളരെയധികം പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. ഹിന്ദുമത സംസ്കാര പ്രകാരമുള്ള അത്തരമൊരു ഉത്സവമാണ് അക്ഷയ തൃദിയ.
അക്ഷയ തൃദിയ വൈശാഖി മാസത്തിലെ ശുക്ലപക്ഷത്തിന്റെ മൂന്നാമത്തെ തിത്ഥിയിൽ ആഘോഷിക്കുന്ന അങ്ങേയറ്റം ശുഭകരമായ ഒരു ദിനമായി ഇതിനെ കണക്കാക്കപ്പെടുന്നു. ഈ വർഷം, 2020 ൽ ഏപ്രിൽ 26 ഞായറാഴ്ച ആണ് അക്ഷയ തൃദിയ.
സാധാരണയായി ഒരു വർഷത്തിലെ മറ്റെല്ലാ ദിവസങ്ങളിലും ശുഭകരമായ മുഹുർത്തം നിർദ്ദേശിക്കും എങ്കിലും അക്ഷയ തൃദിയയിൽ അങ്ങിനെ ഒരു സമയം നിർദ്ദേശിക്കുന്നില്ല. ഈ ദിവസം മൊത്തത്തിൽ ശുഭമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും ഈ ദിവസത്തെ ചില പ്രത്യേക മുഹൂർത്തങ്ങൾ ചുവടെ ചേർത്തിരിക്കുന്നു.
അക്ഷയ തൃദിയ പൂജ മുഹൂർത്തം : 05 : 48 AM മുതൽ 12 : 19 PM വരെ
സ്വർണം വാങ്ങുന്നതിനുള്ള ശുഭ സമയം : 05 : 48 AM മുതൽ 13:22 PM വരെ
തൃദിയ തിഥിയുടെ ആരംഭം : 11:51 (25 April 2020)
തൃദിയ തിഥിയുടെ അവസാനം: 13:22 (26 April 2020)
അക്ഷയ തൃദിയ ദിനത്തിൽ സ്വർണം വാങ്ങുന്ന പാരമ്പര്യം വളരെക്കാലം മുതൽക്കെ ആളുകൾ തുടർന്ന് പോരുന്നു. ഇത് പാലിക്കുന്നതിലൂടെ കുടുംബത്തിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും വരവ് ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ, ഒരാൾ തന്റെ വരുമാനത്തിൽ നിന്ന് തുക അക്ഷയ തൃദിയ ദിനത്തിൽ ദാനം ചെയ്യുന്നതും ശുഭകരമായി വിശ്വസിക്കപ്പെടുന്നു. കൂടാതെ, അക്ഷയ തൃദിയവുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങളും പാരമ്പര്യങ്ങളും ഇതിഹാസങ്ങളും ഉണ്ട്.
ഈ പ്രത്യേക ഉത്സവം പരശുരാമ ജയന്തി ആയും ആഘോഷിക്കപ്പെടുന്നു. വിഷ്ണുവിന്റെ ഒമ്പത് അവതാരങ്ങളിലൊന്നായ നാരായണൻ അക്ഷയ തൃദിയ ദിനത്തിലാണ് അവതരിച്ചത്. ഈ ദിവസം വ്രതം ആചരിക്കുന്നു, ദാനങ്ങളും നടത്തുന്നു. ദാനധർമ്മങ്ങൾ നടത്തുന്നതിലൂടെ പിന്നീട് വളരെ സമ്പന്നമായ ജീവിതം നയിക്കാൻ കഴിയും. അക്ഷയ തൃദിയ ദിനവുമായി ബന്ധപ്പെട്ട വ്രതത്തിലൂടെ അനുകൂല ഫലങ്ങൾ ലഭ്യമാകുകയും ചെയ്യും.
ദൈവത്തിൽ വളരെയധികം വിശ്വാസമുള്ള ഒരു ദയാലുവായ ഒരു വ്യക്തി വ്യാപാരി ഉണ്ടായിരുന്നു. പക്ഷേ, അദ്ദേഹം വല്ലാതെ ആശയക്കുഴപ്പത്തിലായിരുന്നു. അദ്ദേഹത്തോട് സഹതാപം തോന്നിയ ഒരു ബ്രാഹ്മണൻ അക്ഷയ തൃദിയ ദിവസം വ്രതം അനുഷ്ഠിക്കാൻ നിർദ്ദേശിച്ചു. ഈ ദിവസം കുളിച്ച് ദാനങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി. ബ്രാഹ്മണന്റെ നിർദേശപ്രകാരം വ്യാപാരി ഈ ദിവസം ആദ്ദേഹം പറഞ്ഞ പോലെ ആചരിച്ചു തൽഫലമായി, കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ വ്യാപാരം അഭിവൃദ്ധി പ്രാപിച്ചു, സന്തോഷം അവന്റെ ജീവിതത്തിൽ സ്ഥാനം പിടിച്ചു.
അന്നുമുതൽ, അക്ഷയ തൃദിയ ദിനത്തിൽ ഉപവാസം ആചരിക്കുകയും ഈ ദിവസം ദാനം നൽകുന്നത് ഒരു ആചാരമായി മാറി. അടുത്ത ജന്മത്തിൽ കുശാവതിയുടെ മകനായി ഒരു ഭരണാധികാരിയായി ഈ വ്യക്തി ജനിച്ചു. അദ്ദേഹം വളരെ ശക്തനായ ഒരു ഭരണാധികാരിയായിരുന്നു, കുശാവതിയുടെ നടത്തിയ മഹായാഗത്തിൽ പങ്കെടുക്കുന്നതിനായി ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നിവർ വേഷം മാറി പങ്കെടുത്തു. എന്നാൽ തന്റെ ഭാഗ്യവും ശക്തിയും കൊണ്ട് അദേഹം ഒരിക്കലും അന്ധനായിരുന്നില്ല, അതുകൊണ്ട് തന്നെ അവരെ തിരിച്ചറിയാനും അദ്ദേഹത്തിന് കഴിഞ്ഞു ആദ്ദേഹം പതിവായി ദേവൻമാരെ ആരാധിച്ചു പോന്നിരുന്നു. ഈ രാജാവ് തന്റെ പിൽക്കാല ജന്മങ്ങളിലൊന്നിൽ ചന്ദ്രഗുപ്തൻ എന്ന മഹാരാജാവായി പുറവിയെടുത്തു.
അക്ഷയ തൃദിയ ദിനത്തിൽ താഴെ കൊടുത്തിരിക്കുന്ന മന്ത്രം ചൊല്ലുന്നത് നിങ്ങളുടെ ജീവിതത്തിൽ നിന്ന് എല്ലാത്തരം പ്രശ്നങ്ങളും ഇല്ലാതാക്കാൻ സഹായിക്കും.
“oṃ bhāskarāya vigrahe mahātejāya dhīmahi, tanno sūrya: pracodayāt”
“ॐ भास्कराय विग्रहे महातेजाय धीमहि, तन्नो सूर्य: प्रचोदयात्”
“ഓം ഭാസ്കരായ വിഗ്രഹേ മഹാതേജായ ധീമഹി, തന്നോ സൂര്യ: പ്രചോദയാത്”
നിങ്ങളുടെ ജാതകത്തിലെ ചില ദോഷങ്ങൾ മൂലം നിങ്ങളുടെ വിവാഹത്തിൽ തടസ്സം നേരിടുന്നു എങ്കിൽ അക്ഷയ തൃദിയ വ്രതം നിങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നതാണ്, മാത്രമല്ല, നിങ്ങളുടെ ദാമ്പത്യജീവിതം വിജയകരമാകുകയും ചെയ്യും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ് ഘർ, ഒറീസ്, ബംഗാൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഈ ദിവസം വിവാഹ ആചാരങ്ങൾ നടത്തി പോരുന്നു. നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങളിൽ നിങ്ങൾക്ക് നഷ്ടം സംഭവിക്കുകയും നിങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയാതിരിക്കുകയും ചെയ്യുന്നു എങ്കിൽ ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നത് അനുകൂല ഫലങ്ങൾ പ്രധാനം ചെയ്യുന്നതിന് സഹായകമാകും. കൂടാതെ, നിങ്ങളുടെ വീട്ടിൽ സാമ്പത്തിക പ്രശ്‌നങ്ങൾ അഭിമുഘീകരിക്കുന്നു എങ്കിൽ, കുടുംബാംഗങ്ങൾക്കിടയിലും നിങ്ങളുടെ വീട്ടിലും സമൃദ്ധിക്ക് ഉണ്ടാവുന്നതിനും, കൂടാതെ നിങ്ങളുടെ കുട്ടികളുടെ തെറ്റായ പാതയിലൂടെയുള്ള നടത്തം, ശത്രുക്കൾ കാരണം അവർ പ്രശ്‌നങ്ങൾ നേരിടുന്നത്, നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നത് എന്നിവയ്‌ക്കെല്ലാം പരിഹാരമായി അക്ഷയ തൃദിയ ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നത് തീർച്ചയായും ഫലം പ്രധാനം ചെയ്യും. സ്വത്ത്, ഭൂമി, ആഭരണങ്ങൾ, പുതിയ വീട് എന്നിവ വാങ്ങാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ പ്രത്യേക ജോലികൾക്ക് അക്ഷയ തൃദിയ ദിവസം തികച്ചും ശുഭമായി കണക്കാക്കപ്പെടുന്നു.
നിങ്ങൾ എല്ലായ്പ്പോഴും സന്തുഷ്ടരും സമ്പന്നരുമായി തുടരാനായി ഞങ്ങളുടെ എല്ലാ വിധ ആശംസകളും നേരുന്നു. ഞങ്ങളുമായി ബന്ധപ്പെട്ടതിന് നന്ദി!!