സംക്രമം : സമയം, തീയതികൾ, പ്രവചനങ്ങളും മറ്റും നിങ്ങൾ അറിയേണ്ടതെല്ലാം
സംക്രമങ്ങൾ ജ്യോതിഷപരമായി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. എല്ലാ നവഗ്രഹങ്ങൾക്കും അല്ലെങ്കിൽ ഒൻപത് ഗ്രഹങ്ങൾക്കും നമ്മുടെ ജീവിതത്തെ സ്വാധീനിക്കാനുള്ള കഴിവുണ്ട്. വേദ ജ്യോതിഷത്തിൽ പ്രധാനമായും പരിഗണിക്കപ്പെടുന്ന ചില ഗ്രഹങ്ങളാണ് ചന്ദ്രൻ, സൂര്യൻ, ചൊവ്വ, ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു എന്നിവ. ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്കുള്ള അവരുടെ ചലനങ്ങൾ രാശിക്കാരിൽ സ്വാധീനങ്ങൾ ഉണ്ടാക്കും.
ഈ ഗ്രഹങ്ങളും അവയുടെ ചലനങ്ങളും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ആയി ബന്ധപ്പെട്ടിരിക്കുന്നു. ഇത് നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ട് വരുന്നു. നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാനും ഈ ഗ്രഹങ്ങൾക്ക് കഴിവുണ്ട്.
ഉദാഹരണമായി ചന്ദ്രൻ, മനസ്സിന്റെ നിർണയിക്കുന്നു. അതുപോലെ തന്നെ, സൂര്യനെ ഒരു രാജകീയ ഗ്രഹമായി കണക്കാക്കുന്നു, കൂടാതെ നമ്മുടെ ജാതകത്തിലെ സർക്കാർ ജോലികളുടെയും, സേവനങ്ങളുടെയും സാധ്യതകൾ പ്രതിനിധാനം ചെയ്യുന്നു. ശുക്രൻ പ്രണയത്തിന്റെയും, വിവാഹത്തിന്റെയും പ്രതീകമാണ്, അതുപോലെ, ബുധൻ നമ്മുടെ ബുദ്ധിപരമായ കഴിവുകളെ സൂചിപ്പിക്കുന്നു. വ്യാഴം പ്രധാനമായും ആരോഗ്യത്തെ സൂചിപ്പിക്കുന്നു, ശനി നമ്മുടെ പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നു, കൂടാതെ അവയ്ക്ക് അനുസൃതമായി ഫലങ്ങളും ഉണ്ടാക്കുന്നു. അതിനാൽ, സംക്രമണ തീയതികളും സമയങ്ങളും അറിയേണ്ടത് വളരെ പ്രധാനമാണ്, അതുവഴി നമ്മുടെ ജീവിതത്തിൽ ഉണ്ടാകാവുന്ന മാറ്റങ്ങളും മനസിലാക്കാം.
ഓരോ ഗ്രഹവും ഒരേ വേഗതയിൽ അല്ല നീങ്ങുന്നത്. ചില ഗ്രഹങ്ങൾ പതുക്കെ നീങ്ങുന്നു, മറ്റുള്ളവ വേഗത്തിലും. ഉദാഹരണമായി, ശനി വളരെ സാവധാനത്തിൽ നീങ്ങുന്നു, എന്നാൽ ബുധൻ വളരെ വേഗത്തിലാണ് നീങ്ങുന്നത്. ഇത് മനസ്സിൽ വച്ചുകൊണ്ട്, ഒരു വ്യക്തിക്ക് ഈ ഗ്രഹത്തിന്റെ ചലനങ്ങൾ മനസ്സിലാക്കാൻ അസാധ്യമാണ്. പക്ഷേ, അവ വളരെ പ്രധാനമാണ്, നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ മനസിലാക്കി കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനും ഇത് സഹായിക്കുന്നു. ജ്യോതിഷ ലോകത്ത് നടക്കുന്ന ഏറ്റവും പുതിയ കാര്യങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതിനും, എല്ലാ പ്രധാനപ്പെട്ട നവഗ്രഹങ്ങളുടെയും സംക്രമണങ്ങളുടെ വിശദാംശങ്ങളും നിങ്ങൾക്ക് ഞങ്ങൾ ഇവിടെ നിന്ന് ലഭിക്കുന്നതാണ്.
Astrological services for accurate answers and better feature
Astrological remedies to get rid of your problems






