2022 ജാതകം ‘S’ അക്ഷരം
2022 ജ്യോതിഷ പ്രവചനം ജനനത്തീയതി അറിയാത്തവർക്കും 'S' എന്ന അക്ഷരത്തിൽ പേര് ആരംഭിക്കുന്നവർക്കും ആണ്. ഈ ജാതകം 2022-ൽ ഉദ്യോഗം, ധനകാര്യം, ബിസിനസ്സ്, ആരോഗ്യം, പ്രണയ ജീവിതം, കുടുംബജീവിതം തുടങ്ങിയ എല്ലാ വശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളുന്നു. ഇവർക്ക് 2022 ലെ ജാതകം വളരെ പ്രധാനമാണ്. അവരുടെ പേര് 'S' എന്ന അക്ഷരത്തിൽ ആരംഭിക്കുന്നു, അവർക്ക് അവരുടെ ജനനത്തീയതി അറിയില്ല. 'S' എന്ന അക്ഷരത്തിൽ പേരുള്ളവർക്കുള്ള വിവരങ്ങൾ ഈ ബ്ലോഗിൽ അടങ്ങിയിരിക്കുന്നു. സംഖ്യാശാസ്ത്ര പ്രകാരം അക്ഷരത്തിന്സംഖ്യ 3 ആണ്, ഇത് വ്യാഴത്തെ പ്രതിനിധീകരിക്കുന്നു. 2022 വർഷം ഇവർക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കാം.
ഉദ്യോഗവും ബിസിനസ്സും
ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം നിങ്ങൾക്ക് ഉയർച്ച-താഴ്ചകൾ നിറഞ്ഞതായിരിക്കും. വർഷത്തിന്റെ തുടക്കത്തിൽ നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് കഴിയില്ല, ഇത് ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങൾക്ക് ഇടയാക്കും, നിങ്ങൾ ജോലി മാറാൻ ആലോചിക്കും. നിങ്ങളുടെ ജോലി അർപ്പണബോധത്തോടെ ചെയ്യേണ്ടതാണ്. നിങ്ങളുടെ കഠിനാധ്വാനവും, വ്യാഴത്തിന്റെ കൃപയും വർഷത്തിന്റെ അവസാന മാസങ്ങളിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യത വന്നുചേരും. 2022 ലെ അക്ഷര ജാതക പ്രകാരം ഈ വർഷം ബിസിനസ്സുകാർക്ക് തുടക്കം മുതൽ നല്ല ഫലങ്ങൾ നൽകും. വർഷത്തിന്റെ മധ്യത്തിൽ നിങ്ങൾക്ക് ചില വലിയ ഡീലുകൾ ഒപ്പിടാം, ദീർഘകാല നിക്ഷേപങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ വർഷം പുരോഗമനപരമായിരിക്കും. ഈ വർഷം, നിങ്ങൾ ബിസിനസ്സിൽ സ്വയം നിലയുറപ്പിക്കുകയും സമൂഹത്തിലും നല്ല പേര് നേടുകയും ചെയ്യും. പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിജയിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നു.
വൈവാഹിക ജീവിതം
ദാമ്പത്യ ജീവിത കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം സമാധാനപരവും സുഖപ്രദവും ആയിരിക്കും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിങ്ങൾ തിരിച്ചറിയുകയും നിങ്ങൾ രണ്ടുപേരും കുടുംബ കാര്യങ്ങളിൽ സജീവമായി പങ്കെടുക്കുകയും ലക്ഷ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യും. ഏപ്രിൽ മുതൽ ജൂലൈ വരെ, നിങ്ങളുടെ ബന്ധത്തിൽ തെറ്റിദ്ധാരണകൾ ഉടലെടുത്തേക്കാം, ഇത് പിരിമുറുക്കത്തിലേക്ക് നയിച്ചേക്കാം, ഈ സമയം ക്ഷമ പാലിക്കുക. ജൂലൈ അവസാനത്തിന് ശേഷം സമയം മെച്ചപ്പെടും. വർഷത്തിന്റെ ആദ്യഭാഗം സന്താനസൗഭാഗ്യത്തിന് അനുകൂലമാണ്. വർഷത്തിന്റെ അവസാനഭാഗം കുടുംബത്തിൽ വിവാഹത്തിനും, മറ്റു മംഗളകരമായ അവസരത്തിനും സാധ്യത കാണുന്നു. കുടുംബത്തിലെ പ്രായമായ ഒരാളുടെ ആരോഗ്യം ആശങ്കാജനകമാകുമെങ്കിലും ഏപ്രിൽ മാസത്തിന് ശേഷം മെച്ചപ്പെടാം. നിങ്ങളുടെ വരുമാനം ഉയരും.
വിദ്യാഭ്യാസം വിദ്യാഭ്യാസ കാര്യങ്ങളുമായി ബന്ധപ്പെട്ട് വർഷത്തിന്റെ തുടക്കം അൽപ്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. നിങ്ങളുടെ പഠനത്തിൽ വളരെ ശ്രദ്ധാലുവായിരിക്കുകയും നിങ്ങളുടെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിന് കഠിനാധ്വാനം ചെയ്യുകയും വേണം. ഈ സമയം നിങ്ങൾക്ക് മുന്നോട്ട് പോകാനും മത്സര പരീക്ഷകളിൽ വിജയം നേടാനും സമയം അനുകൂലമാണ്. വ്യാഴത്തിന്റെ അനുഗ്രഹത്താൽ ഇതെല്ലാം സാധ്യമാകും. വർഷത്തിന്റെ മധ്യത്തിൽ, നിങ്ങളുടെ കൂട്ടുകെട്ടിൽ നിങ്ങൾ ശ്രദ്ധിക്കണം. അല്ലെങ്കിൽ മോശം കൂട്ടുകെട്ട് നിങ്ങളുടെ വിദ്യാഭ്യാസത്തെ ബാധിക്കും. ഉന്നത വിദ്യാഭ്യാസം നേടുന്നവർക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരം ലഭിക്കും, വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏപ്രിൽ മാസത്തിന് ശേഷം വിജയം കൈവരിക്കാം. പ്രണയ ജീവിതംപ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട് വർഷത്തിന്റെ തുടക്കത്തിൽ, "S" എന്ന അക്ഷരത്തിലുള്ളവർക്ക് 2022 മധുരവും, പുളിയും കലർന്നതായിരിക്കും. ചില ഗ്രഹങ്ങളുടെ സ്വാധീനം നിങ്ങളുടെ ബന്ധങ്ങളിൽ ചെറിയ വിള്ളലുകൾ ഉണ്ടാകാം, മറുവശത്ത്, സ്ഥിരത നിലനിൽക്കാനും വഴിയൊരുക്കും. ചില യാത്ര പോകാനുള്ള അവസരങ്ങൾ മൂലം നിങ്ങളുടെ ധാരണ ശക്തിപ്പെടുത്തും. വർഷത്തിന്റെ മധ്യത്തിൽ, നിങ്ങൾക്ക് ചില പ്രശ്‌നങ്ങൾ അനുഭവപ്പെടാം. ചില വ്യക്തിപരമായ പ്രശ്‌നങ്ങൾ മൂലം നിങ്ങളുടെ ബന്ധങ്ങൾക്ക് കൂടുതൽ സമയം നൽകാൻ നിങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല. വിവാഹ കാര്യങ്ങൾക്ക് വർഷത്തിന്റെ ആദ്യ പകുതി തികച്ചും അനുകൂലമാണ്. അവിവാഹിതരായ രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ അവരുടെ മനസ്സിന് ഇണങ്ങിയ ആളെ ആളെ കണ്ടെത്താനുള്ള അവസരം ലഭിക്കും. വർഷത്തിന്റെ അവസാന മാസത്തിൽ, നിങ്ങളുടെ പ്രണയ പങ്കാളി ചില പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ചില സാഹചര്യങ്ങൾ ഉണ്ടാകും ഈ സമയം നിങ്ങൾക്ക് അവരെ സഹായിക്കേണ്ടതാണ്.
സാമ്പത്തിക ജീവിതം
സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട്, വർഷത്തിന്റെ തുടക്കത്തിൽ മാർച്ച് അവസാനം വരെ നിങ്ങൾക്ക് നല്ലതായിരിക്കും, എന്നാൽ ചിലവുകളും ഉണ്ടാകും. ഇതിനുശേഷം, നിങ്ങളുടെ ചെലവുകൾ കുറയുന്നതിനാൽ നിങ്ങൾക്ക് നല്ല സമയം ലഭിക്കും, ഇത് നിങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ നിരവധി സ്രോതസ്സുകൾ പരീക്ഷിക്കുകയും ചെയ്യും. സാമ്പത്തിക രംഗത്ത് ഉയർച്ച-താഴ്ചകൾക്കിടയിലും, നിങ്ങൾ സാമ്പത്തികമായി ശക്തമായി തുടരുകയും നിങ്ങളുടെ ബാങ്ക് ബാലൻസ് നല്ലതായി തന്നെ തുടരും. നിങ്ങളുടെ ജോലിയിൽ ശമ്പള വർദ്ധനവ് ഉണ്ടാകും. ബിസിനസുകാർക്ക് നല്ല ലാഭത്തിന് സാധ്യതയുള്ളതിനാൽ സമയം അനുകൂലമാണ്.
ആരോഗ്യം
ആരോഗ്യ കാര്യങ്ങളുമായി ബന്ധപ്പെട്ട് 's' അക്ഷര ജാതകക്കാർക്ക് 2022 പ്രകാരം വർഷത്തിന്റെ തുടക്കത്തിൽ കാലിലെ വേദന, ഉറക്കമില്ലായ്മ, നേത്രരോഗം, മാനസിക പിരിമുറുക്കം തുടങ്ങിയ ചില പ്രശ്നങ്ങൾ നേരിടേണ്ടി വരാം. വർഷത്തിന്റെ മധ്യം വളരെ സാധാരണമായിരിക്കും. ജൂലൈയ്ക്ക് ശേഷം, ആരോഗ്യം കുറയാം, അതിനാൽ ഈ സമയം നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും പ്രശ്‌നങ്ങൾ തോന്നിയാൽ വെച്ച് താമസിപ്പിക്കാതെ ഉടൻ തന്നെ ഡോക്ടറെ കാണുക. അസിഡിറ്റി, സന്ധി വേദന, ചുമ എന്നിവയ്ക്കും സാധ്യത കാണുക.പരിഹാരം
എല്ലാ ശനിയാഴ്ചകളിലും ശനി ചാലിസ പാരായണം ചെയ്യുക, ജീവിതത്തിൽ വിജയിക്കാനായി വ്യാഴാഴ്ച ഒരു ആലിന്റെ ചെടി നടുക. കൂടാതെ വ്യാഴ ബീജ് മന്ത്രം ജപിക്കുക.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
AstroSage TVSubscribe
- Horoscope 2023
- राशिफल 2023
- Calendar 2023
- Holidays 2023
- Chinese Horoscope 2023
- Education Horoscope 2023
- Purnima 2023
- Amavasya 2023
- Shubh Muhurat 2023
- Marriage Muhurat 2023
- Chinese Calendar 2023
- Bank Holidays 2023
- राशि भविष्य 2023 - Rashi Bhavishya 2023 Marathi
- ராசி பலன் 2023 - Rasi Palan 2023 Tamil
- వార్షిక రాశి ఫలాలు 2023 - Rasi Phalalu 2023 Telugu
- રાશિફળ 2023 - Rashifad 2023
- ജാതകം 2023 - Jathakam 2023 Malayalam
- ৰাশিফল 2023 - Rashifal 2023 Assamese
- ରାଶିଫଳ 2023 - Rashiphala 2023 Odia
- রাশিফল 2023 - Rashifol 2023 Bengali
- ವಾರ್ಷಿಕ ರಾಶಿ ಭವಿಷ್ಯ 2023 - Rashi Bhavishya 2023 Kannada