'P' അക്ഷരം ജാതകം 2022 - Horoscope for ‘P’ Letter
2022-ൽ നടക്കുന്ന സംഭവങ്ങളുടെ അനുകൂലവും പ്രതികൂലവുമായ പ്രത്യാഘാതങ്ങൾ നമുക്ക് പ്രതീക്ഷയുടെ കിരണങ്ങൾ നൽകുന്നവയാണ്. കൊറോണ മിക്കവാറും എല്ലാ ജീവിത മേഖലകളെയും ബാധിച്ചുവെന്ന് നമുക്ക് പറയാം. 2022 വർഷം മികച്ചതായിരിക്കുമോ അതോ മുൻ വർഷങ്ങളെപ്പോലെയാണോ എന്നറിയാൻ ഞങ്ങൾ ആകാംക്ഷയിലാണ്. ശാരീരികവും മാനസികവുമായ ആരോഗ്യം, സമ്പദ്‌വ്യവസ്ഥ, തൊഴിൽ മുതലായവയെക്കുറിച്ചാണ് പ്രധാന ആശങ്ക. "P" എന്ന അക്ഷരത്തിൽ പേര് ആരംഭിക്കുന്നവരും അവരുടെ കൃത്യമായ ജനനത്തീയതിയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരുടെ ജാതക വിവരങ്ങളിലേക്ക് കടക്കാം.
കാൽഡിൻ സംഘ്യശാസ്ത്ര പ്രകാരം 'P' എന്ന അക്ഷരത്തിന് 8-ാം നമ്പർ നൽകിയിരിക്കുന്നു, അത് ശനി ദേവിനെ പ്രതിനിധീകരിക്കുന്നു. 'P' എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള ആളുകൾക്ക് അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ കൈവരും. കൂടുതലായി നമ്മുക്ക് മനസിലാക്കാം.
ഉദ്യോഗവും ബിസിനസ്സും
ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് "P" എന്ന അക്ഷരത്തിൽ പേരുകൾ ആരംഭിക്കുന്ന രാശിക്കാർക്ക് 2022 വർഷത്തിന്റെ തുടക്കത്തിൽ ഒരു പുതിയ ജോലിയിലേക്ക് മാറാൻ നിങ്ങൾ ആലോചിക്കാം, നിങ്ങൾക്ക് തൃപ്തികരവുമായ ജോലി ലഭിക്കാം. വർഷത്തിന്റെ മധ്യത്തിൽ നിങ്ങൾ മാനസിക സമ്മർദ്ദത്തിന് ഇരയാകാം. ഇതൊക്കെയാണെങ്കിലും, നിങ്ങളുടെ ജോലിസ്ഥലത്ത് നല്ല പ്രശസ്തി നേടാൻ നിങ്ങൾ പരമാവധി ശ്രമിക്കേണ്ടിവരും. ഓഗസ്റ്റ് അല്ലെങ്കിൽ സെപ്തംബർ മാസങ്ങളിൽ നിങ്ങൾക്ക് പ്രമോഷനുകൾ ലഭിക്കാം. ബിസിനസ്സിൽ നിങ്ങൾക്ക് ഉയർച്ച താഴ്ചകൾ നേരിടേണ്ടിവരും. നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാൻ വലിയ തുക നിക്ഷേപിക്കേണ്ടതുണ്ട്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയം ചില വെല്ലുവിളികൾ അനുഭവപ്പെടാം. ജൂലൈയ്ക്ക് ശേഷം നിങ്ങളുടെ ബിസിനസ്സ് അഭിവൃദ്ധിപ്പെടും. നിങ്ങളുടെ പങ്കാളി നിങ്ങളുടെ ബിസിനസ്സിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും നിങ്ങൾ എല്ലാ പ്രശ്നങ്ങളും തരണം ചെയ്യുകയും ചെയ്യും.
വൈവാഹിക ജീവിതം
ദാമ്പത്യ ജീവിതത്തെ സംബന്ധിച്ചിടത്തോളം, വർഷത്തിന്റെ ആരംഭം നിങ്ങൾക്ക് ശരാശരി ആയിരിക്കും. നിങ്ങളുടെ പങ്കാളിയ്ക്ക് ചെറിയ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവരാം, അതിനാൽ, ആവശ്യമെങ്കിൽ ഡോക്ടറെ കാണാൻ മടിക്കാതിരിക്കുക. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയം, നിങ്ങൾ രണ്ടുപേരും തമ്മിൽ നല്ല ധാരണയുണ്ടാകും, ഇത് നിങ്ങളുടെ ദാമ്പത്യജീവിതത്തെ ശക്തിപ്പെടുത്തും. നിങ്ങൾക്ക് സംയുക്തമായി അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിയുടെ പേരിൽ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാം, അത് നിങ്ങൾക്ക് വലിയ വിജയം നൽകും. നിങ്ങളുടെ പങ്കാളി ഓരോ ഘട്ടത്തിലും നിങ്ങളെ പിന്തുണയ്ക്കും. നിൽക്കാൻ പരമാവധി ശ്രമിക്കും, മാത്രമല്ല നിങ്ങളെ തനിച്ചാക്കരുത്. വർഷം ഇതുപോലെ തുടരും, അവസാനം നിങ്ങളുടെ ബന്ധം ശക്തമാകും. നിങ്ങളുടെ കുട്ടികൾ ഈ സമയം അൽപ്പം പരുഷമാകാം. അവരുടെ കഠിനാധ്വാനത്തിന് അനുസൃതമായി അവർ വിജയം നേടുകയും അതിൽ നിങ്ങൾ അഭിമാനിക്കും.
വിദ്യാഭ്യാസം
വിദ്യാർത്ഥികൾക്ക് ഈ സമയത്ത് നിങ്ങളുടെ വിദ്യാഭ്യാസത്തിൽ തടസ്സങ്ങളുണ്ടാകാമെങ്കിലും, അവ നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കില്ല, മാത്രമല്ല നിങ്ങളുടെ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് കഴിയുകയും ചെയ്യും. നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കുകയും പരീക്ഷയിൽ നല്ല മാർക്ക് നേടി മുന്നോട്ട് പോകുകയും ചെയ്യും. മത്സര പരീക്ഷകൾക്ക്, ഏപ്രിലിനും ജൂലൈയ്ക്കും ഇടയിൽ വിജയം നേടാനുള്ള വലിയ സാധ്യത കാണുന്നു. നിങ്ങൾക്ക് ഒരു സർക്കാർ ജോലി ലഭിക്കാനും ഭാഗ്യം കാണുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയം പഠിക്കാനായി വളരെ പ്രശസ്തമായ കോളേജിൽ പ്രവേശനം ലഭിക്കും. വിദേശ പഠനം ആഗ്രഹിക്കുന്നവർക്ക് ജനുവരി അല്ലെങ്കിൽ ഫെബ്രുവരി മാസങ്ങളിലോ ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിലോ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലോ യാഥാർത്ഥ്യമാകും.
പ്രണയ ജീവിതം
പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം ആരോഗ്യകരമായിരിക്കും. പരീക്ഷണ സമയങ്ങൾ ഉണ്ടാകും, അതിൽ നിന്ന് നിങ്ങൾ വിജയകരമായി പുറത്തുവരുകയും നിങ്ങളുടെ ബന്ധത്തിൽ ഉറച്ചുനിൽക്കുകയും ചെയ്താൽ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നതാണ്. ശനിയുടെ സ്വാധീനം മൂലം, ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള സമയത്ത് ചില പ്രശ്നങ്ങൾ ഉണ്ടാകാം. അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കുകയും അവയെ ഇല്ലാതാക്കാനും ശ്രമിക്കേണ്ടതാണ്. ജൂലൈ മാസത്തിനുശേഷം, എല്ലാത്തരം പ്രശ്നങ്ങളുംപരിഹരിക്കപ്പെടുകയും, ഇരുവർക്കും വിവാഹം കഴിക്കാൻ കഴിയുകയും ചെയ്യും.
സാമ്പത്തിക ജീവിതം
സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട്, വർഷത്തിന്റെ ആരംഭം അൽപ്പം ദുർബലമായിരിക്കും. സ്വത്തുമായി ബന്ധപ്പെട്ട് ഏതെങ്കിലും കോടതി കേസ് നടക്കുന്നുണ്ടെങ്കിൽ, അത് വളരെക്കാലം നീണ്ടുനിൽക്കാം, പക്ഷേ ജൂലൈ മാസത്തിന് ശേഷം അത് നിങ്ങൾക്ക് അനുകൂലമായി മാറും, എന്നാൽ അതെല്ലാം ഉണ്ടായിരുന്നിട്ടും, നിങ്ങൾ മാനസിക പിരിമുറുക്കമനുഭവപ്പെടും. ആരംഭം മുതൽ വർഷത്തിന്റെ മധ്യം വരെയുള്ള സമയം അനുകൂലമായിരിക്കും. ബിസിനസുകാർക്ക് വർഷത്തിന്റെ തുടക്കം മുതൽ പകുതി വരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. നിങ്ങളുടെ ചെലവുകൾ ഉയർന്നതായിരിക്കും. ആദ്യഭാഗത്തെ അപേക്ഷിച്ച് വർഷത്തിന്റെ അവസാനഭാഗം അനുകൂലമായിരിക്കും എന്ന് പറയാം.
ആരോഗ്യം
ആരോഗ്യകാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം സമ്മിശ്ര ഫലങ്ങൾ ലഭിക്കും. നിങ്ങൾക്ക് സന്ധി വേദന, തോളിൽ വേദന പോലുള്ള പ്രശ്‌നങ്ങൾക്ക് സാധ്യത കാണുന്നു. വർഷത്തിന്റെ തുടക്കത്തിൽ വയറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്നതിനാൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ടതാണ്. വർഷത്തിന്റെ അവസാനം കൂടുതൽ മികച്ചതായിരിക്കും. ഈ സമയം നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ കുറയും. ആരോഗ്യം നിലനിർത്താൻ ദിവസവും വ്യായാമം ചെയ്യണം. നിങ്ങൾക്ക് കഴിയുന്നത്ര വെള്ളം കുടിക്കുക.
പരിഹാരം
ദിവസവും ദുർഗ കവച പാദം ചൊല്ലുകയും അരികൊണ്ട് ഉണ്ടാക്കിയ പായസം ദുർഗാ ദേവിയ്ക്ക് സമർപ്പിച്ച് പ്രസാദമായി കഴിക്കുകയും ചെയ്യുക.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
AstroSage TVSubscribe
- Horoscope 2023
- राशिफल 2023
- Calendar 2023
- Holidays 2023
- Chinese Horoscope 2023
- Education Horoscope 2023
- Purnima 2023
- Amavasya 2023
- Shubh Muhurat 2023
- Marriage Muhurat 2023
- Chinese Calendar 2023
- Bank Holidays 2023
- राशि भविष्य 2023 - Rashi Bhavishya 2023 Marathi
- ராசி பலன் 2023 - Rasi Palan 2023 Tamil
- వార్షిక రాశి ఫలాలు 2023 - Rasi Phalalu 2023 Telugu
- રાશિફળ 2023 - Rashifad 2023
- ജാതകം 2023 - Jathakam 2023 Malayalam
- ৰাশিফল 2023 - Rashifal 2023 Assamese
- ରାଶିଫଳ 2023 - Rashiphala 2023 Odia
- রাশিফল 2023 - Rashifol 2023 Bengali
- ವಾರ್ಷಿಕ ರಾಶಿ ಭವಿಷ್ಯ 2023 - Rashi Bhavishya 2023 Kannada