Talk To Astrologers

ഉത്രട്ടാതി നക്ഷത്ര ഫലങ്ങൾ

The symbol of uttara-bhadrapada Nakshatra നിങ്ങളുടെ വ്യക്തിത്വം കാന്തികവും ആകർഷകവുമാണ്. അതോടൊപ്പം, നിങ്ങളുടെ മുഖത്ത് എല്ലായ്പ്പോഴും ഒരു പുഞ്ചിരിയുണ്ടാകും. നിങ്ങൾ ഒരിക്കൽ ‌പുഞ്ചിരിയോടെ ഒരാളെ നോക്കിയാൽ, ആ വ്യക്തി നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. നിങ്ങൾ അറിവും ബുദ്ധിയും വിവേകവുമുള്ള വ്യക്തിയാണ്. ആരോടും നിങ്ങളുടെ പെരുമാറ്റത്തിൽ ‌വ്യത്യാസമുണ്ടാകുകയില്ല; നിങ്ങൾ എല്ലാവരേയും തുല്യരായി കാണുന്നു. ആരേയും വേദനിപ്പിക്കുന്നത് നിങ്ങൾ ഇഷ്ടപ്പെടുന്നില്ല; ആരും ‌പ്രശ്നത്തിലാകുന്നത് കാണുവാനും നിങ്ങൾക്ക് കഴിയില്ല. നിങ്ങളുടെ കോപം എല്ലായ്പ്പോഴും നിയന്ത്രിതമായിരിക്കും; എന്നാൽ നിങ്ങൾ ദേഷ്യപ്പെട്ടാൽ,‌ അത് വളരെ കുറച്ച് സമയത്തേക്ക് മാത്രമായിരിക്കും. നിങ്ങൾ ഹൃദയത്താൽ തീർത്തും ‌മൃദുലവും പരിശുദ്ധവുമാണ്. നിങ്ങളെ സ്നേഹിക്കുന്നവർക്കായി, നിങ്ങൾ നിങ്ങളുടെ ജീവൻ പോലും ത്യജിക്കും. നിങ്ങളുടെ ശബ്ദം മാധുര്യമുള്ളതും പ്രസംഗത്തിൽ നിങ്ങൾ ഉത്കൃഷ്ഠനുമായിരിക്കും. നിങ്ങൾ ശത്രുക്കളുടെ മേൽ ‌വിജയം വരിക്കും. ഒരു സമയം വ്യത്യസ്ത കാര്യങ്ങളിൽ ‌വൈദഗ്ദ്ധ്യംമ്നേടും ‌എന്നത് നിങ്ങളുടെ ഗുണങ്ങളിൽ ഒന്നാണ്. നിങ്ങൾക്ക് അധികം വിദ്യാഭ്യാസം ലഭിച്ചില്ലെങ്കിൽ കൂടി, നിങ്ങളുടെ അറിവ് യോഗ്യതയുള്ള ഒരു വ്യക്തിക്ക് തുല്യമായിരിക്കും. നിങ്ങൾക്ക് ‌ലളിതകലകളിൽ താത്പര്യമുണ്ടായിരിക്കുകയും നിരവധി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്യും. നിങ്ങളുടെ അസാധാരണമായ കഴിവുകളാലും നൈപുണ്യത്താലും, എല്ലാ മേഖലകളിലും നിങ്ങൾക്ക് അംഗീകാരം ലഭിക്കും. നിങ്ങളുടെ ജീവിതത്തിൽ അലസതയ്ക്ക് യാതൊരു പ്രാധാന്യവുമില്ല. നിങ്ങൾ ഒരു കാര്യം ചെയ്യുവാൻ തീരുമാനിച്ചാൽ, ‌ അത് നിങ്ങൾ ചെയ്യും. ഏതെങ്കിലും പരാജയത്താൽ നിങ്ങൾ അസ്വസ്ഥനാകുകയില്ല. വർത്തമാനകാലത്തിലും ജീവിത സത്യങ്ങളിലും വിശ്വസിക്കുന്നതിനാൽ, നിങ്ങൾ വായുവിൽ കോട്ടകൾ പണിയുന്നത് ഇഷ്ടപ്പെടുന്നില്ല. സ്വഭാവത്താൽ നിങ്ങൾ തീർത്തും ശക്തനും വിഷയസുഖേച്ഛകളിൽ ഒരിക്കലും ആകർഷിക്കപ്പെടാത്തവനുമാണ്. നിങ്ങൾ നിങ്ങളുടെ വാക്കുകളിൽ ഉറച്ചു നിൽക്കുകയും ‌പറയുന്നത് ചെയ്യുകയും ചെയ്യും. ദയ നിങ്ങളിൽ നിറഞ്ഞു നിൽക്കുന്നു കൂടാതെ ഒരു അശക്തനായ വ്യക്തി നിങ്ങളുടെ അടുത്ത എത്തിയാൽ, നിങ്ങൾ അദ്ദേഹത്തെ സഹായിക്കുവാൻ ശ്രമിക്കും. നിങ്ങൾക്ക് മതത്തിൽ ഉറച്ച വിശ്വാസമുണ്ട് അതുപോലെ മതപരമായ പ്രവർത്തികളിൽ ബന്ധപ്പെട്ട് നിൽക്കുകയും ചെയ്യും. ജോലിയോ ബിസിനസോ ആകട്ടെ, ഏത് രീതിയിലും നിങ്ങൾ വിജയിക്കും. നിങ്ങളുടെ വിജയത്തിന് കാരണം നിങ്ങളുടെ കഠിനാധ്വാന പ്രകൃതമാണ്. നിങ്ങളുടെ കഠിനാധ്വാനത്താൽ, നിങ്ങൾ വിജയത്തിന്റെ ഉയരങ്ങൾ തൊടും. നിങ്ങൾക്ക് സയൻസ്, ഫിലോസഫി, നിഗൂഡ വിഷയങ്ങൾ എന്നിവയിൽ അഗാധമായ അറിവ് ഉണ്ടാകും. സമൂഹത്തിൽ, നിങ്ങൾ ഒരു പണ്ഡിതനായി അറിയപ്പെടും. സാമൂഹിക സംഘടനകളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, നിങ്ങൾ ഒറ്റയ്ക്ക് നിൽക്കുവാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഉദ്ദേശങ്ങൾ ത്യാഗപരമാണ് കൂടാതെ നിങ്ങൾ സംഭാവനകൾ നൽകുന്നതിൽ ‌വിശ്വസിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വ്യക്തിത്വത്താൽ നിങ്ങൾക്ക് സമൂഹത്തിൽ അത്യധികം ബഹുമാനവും ആദരവും ലഭിക്കും. നിങ്ങളുടെ യൗവനാവസ്ഥ സന്തോഷവും നിർവൃതിയും നിറഞ്ഞതായിരിക്കും.

വിദ്യാഭ്യാസം & വരുമാനം

നിങ്ങൾക്ക് മികച്ച വിദ്യാഭ്യാസമുണ്ടാകും കൂടാതെ നിങ്ങൾക്ക് വിവിധ വിഷയങ്ങളെക്കുറിച്ച് അറിവും ഉണ്ടാകും. നിങ്ങൾക്ക് അനുകൂലമായ തൊഴിൽ മേഖലകളാണ് ധ്യാനവും ‌യോഗ വിദഗ്ദ്ധനും; രോഗലക്ഷണപ്രതിപാദനശാസ്ത്രവും വൈദ്യശാസ്ത്ര വിദഗ്ദ്ധനും; കൗൺസലർ; ആത്മീയ ഗുരു; സന്ന്യാസി; യോഗി; ദൈവീക പുരുഷൻ; ധർമ്മ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ജോലികൾ; ഗവേഷകൻ; തത്വശാസ്ത്രജ്ഞൻ; കവി; എഴുത്തുകാരൻ; സംഗീതജ്ഞൻ; ചിത്രകാരൻ; വ്യാപാരി; സർക്കാർ ജീവനക്കാരൻ; ചരിത്രകാരൻ; സെക്യൂരിറ്റി ഗാർഡ്; മുതലായവ.

കുടുംബ ജീവിതം

നിങ്ങൾ നിങ്ങളുടെ ജനനസ്ഥലത്തു നിന്നും അകന്ന് ജീവിക്കും. മിക്കവാറും, നിങ്ങൾക്ക് നിങ്ങളുടെ പിതാവിൽ നിന്നും കൂടുതൽ ഗുണങ്ങൾ ‌ലഭിക്കുകയില്ല കൂടാതെ കുട്ടിക്കാലത്ത് അവഗണിക്കപ്പെട്ടതായി അനുഭവപ്പെടുകയും ചെയ്യും. നിങ്ങളുടെ വിവാഹ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ജീവിത പങ്കാളി തീർത്തും ‌പ്രാപ്തിയുള്ളവനായിരിക്കുകയും കുട്ടികൾ നിങ്ങളുടെ യഥാർത്ഥ സമ്പത്തായിരിക്കുകയും ചെയ്യും.യഥാർത്ഥ ഭാഗ്യം വിവാഹത്തിന് ശേഷമാണ് ആരംഭിക്കുന്നത്. കുട്ടികൾ അനുസരണയുള്ളവരും, ബുദ്ധിമാന്മാരും മുതിർന്നവരോട് ബഹുമാനമുള്ളവരുമായിരിക്കും.

Call NowTalk to Astrologer Chat NowChat with Astrologer