തിരുവാതിര നക്ഷത്രത്തിൽ ജനിച്ചതിനാൽ, നിങ്ങളുടെ ഉത്തരവാദിത്വങ്ങളോട് കൂറുപുലർത്തുകയും നിങ്ങൾ കഠിനാധ്വാനി
ആയിരിക്കുകയും ചെയ്യും. നിങ്ങൾ ജന്മനാ പ്രതിഭാശാലിയാണ് കാരണം ഈ നക്ഷത്രസമൂഹത്തിന്റെ അധിപൻ, രാഹു ഒരു ഗവേഷകനാണ്.
വിവിധ വിഷയങ്ങളെ കുറിച്ച് അറിവ് ലഭ്യമാക്കുവാനുള്ള അത്യാർത്തി നിങ്ങളിലുണ്ട്. നിങ്ങൾ പൊതുവേ ആനന്ദപ്രദവും
എല്ലാവരോടും മാന്യമായ രീതിയിൽ പെരുമാറുന്ന വ്യക്തിയുമാണ്. നിങ്ങൾ എല്ലാ തൊഴിലിലും സമർത്ഥനായതിനാൽ, ബിസിനസ്സ്
മുതൽ ഗവേഷണം വരെ ഏതിലും നിങ്ങൾക്ക് വിജയിക്കുവാൻ സാധിക്കും. മറ്റെ വ്യക്തി എന്താണ് ചിന്തിക്കുന്നതെന്ന്
നിങ്ങൾക്ക് എളുപ്പത്തിൽ കണക്ക് കൂട്ടുവാൻ സാധിക്കും. അതിനാലാണ് നിങ്ങൾക്ക് അന്തർജ്ഞാന പ്രകൃതമുള്ളതും ഒരു
നല്ല മനോവിശ്ലേഷകനുമാണ്. ലോകത്തെക്കുറിച്ച് മനസ്സിലാക്കുവാനുള്ള സവിശേഷത നിങ്ങളിലുണ്ട് കൂടാതെ നിങ്ങളുടെ
പരീക്ഷണങ്ങൾക്കായി നിങ്ങളുടെ അനുഭവജ്ഞാനം പങ്കുവയ്ക്കുവാൻ നിങ്ങൾ മടികാണിക്കാറില്ല. എല്ലാ കാര്യങ്ങളും ഗഹനമായി
വിശകലനം ചെയ്യുക എന്നത് നിങ്ങളുടെ ശീലമാണ്. നിങ്ങൾ പുറമേ ശാന്തനായി കാണപ്പെടും, എന്നാൽ നിങ്ങളുടെ എപ്പോഴും
ഊർജ്ജസ്വലമായിരിക്കുന്ന മനസ്സ് നിങ്ങളുടെ ഉള്ളിൽ ഒരു കൊടുങ്കാറ്റിനെ സജ്ജമാക്കിയിരിക്കുന്നു. നിങ്ങളുടെ
കോപത്തിനെ നിയന്ത്രിക്കുക എന്നതാണ് നിങ്ങൾക്ക് നല്ലത്. സാഹചര്യങ്ങൾ നിങ്ങളെ പരീക്ഷിച്ചുകൊണ്ടേയിരിക്കും,
എന്നാൽ തകർന്ന് നിലമ്പരിശാകുന്നതിൽ നിന്നും നിങ്ങൾ നിങ്ങളെ എപ്പോഴും സംരക്ഷിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടായിരിക്കണം,
നിങ്ങൾക്ക് ഇത്രമാത്രം അനുഭവജ്ഞാനവും പക്വതയും ഉള്ളത്. നിങ്ങളുടെ ഗുണഗണങ്ങളിൽ ഒന്നാണ് നിങ്ങളുടെ പ്രശ്നങ്ങൾ
നിങ്ങൾക്കുള്ളിൽ തന്നെ വെയ്ക്കുക എന്നത്. ചിപ്പോഴൊക്കെ, ഭാവിയിലെ സമ്മർദ്ദങ്ങളെ കുറിച്ചൊന്നും അറിവില്ലാത്ത
നിഷ്കളങ്കനായ ഒരു കുട്ടിയെ പോലെ നിങ്ങൾ പെരുമാറും. നിങ്ങൾ നിഗൂഢനും പ്രശ്നങ്ങളൊക്കെ പക്വതയോടെ പരിഹരിക്കുകയും
ചെയ്യുന്ന വ്യക്തിയാണ്. എല്ലാ പ്രശ്നങ്ങളും തീർത്തതിനു ശേഷം, അവരെ ശക്തമായ രീതിയിൽ തോൽപ്പിക്കുന്നതിൽ നിങ്ങൾ
ഒടുക്കം വിജയിക്കും. നിങ്ങൾ ശാരീരികമായി വളരെ വലുതും ബലവാനുമാണ്. ഒരേ സമയം ഒന്നിൽ കൂടുതൽ ജോലി ചെയ്യുക എന്നത്
നിങ്ങളുടെ മറ്റൊരു സവിശേഷതയാണ്. കൂടാതെ, നിങ്ങൾക്ക് അദ്ധ്യാത്മികതയിൽ നല്ല താത്പര്യവും ഉണ്ടായിരിക്കും.
"എന്തിന്" "എങ്ങനെ" എന്നതിന്റെ നിയമത്തിൽ നിങ്ങൾ ജോലികൾ ചെയ്യുന്നു, കൂടാതെ അനിശ്ചിതമായ നിഗൂഢതകളൊക്കെ നിങ്ങൾ
വ്യക്തമാക്കികൊണ്ടിരിക്കും. ഉപജീവനത്തിനായി ഗൃഹത്തിൽ നിന്നും മാറി താമസിച്ചേക്കാം. മറ്റൊരുവാക്കിൽ, നിങ്ങൾ
ജോലിയ്ക്കായി വിദേശത്ത് പോയേക്കും. 32 മുതൽ 42 വയസ്സുവരെ നിങ്ങൾക്ക് മികച്ച സമയമാണ്.
വിദ്യാഭ്യാസം & വരുമാനം
എഞ്ചിനീയറിങ്ങ്, ജ്യോതിശാസ്ത്രം, അല്ലെങ്കിൽ മനഃശാസ്ത്രം എന്നീ വിഷയങ്ങളിൽ നിങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കും.
ദൈനദിന ഉപജീവനത്തിന്റെ കാര്യത്തിൽ,നിങ്ങളുടെ മുൻഗണനയിൽ വരുന്ന ചില മേഖലകളാണ്: ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങ്
അല്ലെങ്കിൽ കമ്പ്യൂട്ടർ സംബന്ധമായ ജോലികൾ; ഇംഗ്ലീഷ് പരിഭാഷ; ഫോട്ടോഗ്രാഫി; ഫൗതിക ശാസ്ത്രം അല്ലെങ്കിൽ ഗണിത
ശസ്ത്ര അധ്യാപനം; ഗവേഷണം അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ജോലികൾ; തത്വശാസ്ത്രം; നോവൽ എഴുത്ത്; വിഷം കൈകാര്യം
ചെയ്യുന്ന ഡോക്ടർ ; ഫാർമസ്യൂട്ടിക്കൽ; കണ്ണ് അല്ലെങ്കിൽ തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിർണ്ണയം;
ഗതാഗതം; ആശയവിനിമയ വകുപ്പ്; സൈക്യാട്രി വകുപ്പ്; രഹസ്യാന്വേഷണം കൂടാതെ ഗൂഡതത്വംമ്പരിഹരിക്കൽ; ഫാസ്റ്റ് ഫുഡ്
അല്ലെങ്കിൽ ആൽക്കഹോളിക് പാനീയങ്ങൾ; മുതലായവ.
കുടുംബ ജീവിതം
നിങ്ങൾ അല്പം വൈകി വിവാഹം ചെയ്യുവാനുള്ള സാധ്യതയുണ്ട്. മനോഹരമായ ദാമ്പത്യജീവിതത്തിനായി, ഏത് തരത്തിലുമുള്ള
വാദപ്രതിവാദങ്ങളും ഒഴിവാക്കുക. ജോലിയോ ബിസിനസോ കാരണം നിങ്ങൾ കുടുംബത്തിൽ നിന്നും അകന്ന് കഴിയും. നിങ്ങളുടെ
ജീവിതപങ്കാളി നിങ്ങളെ നല്ലതുപോലെ സംരക്ഷിക്കുകയും ഗൃഹസംബന്ധമായ ജോലികളിൽ സമർത്ഥയുമാണ്.