മകയിരം നക്ഷത്ര ഫലങ്ങൾ
നിങ്ങൾക്കായി ഒരു വാക്കുണ്ടെങ്കിൽ, അത് 'ഗവേഷകൻ' എന്നായിരിക്കും കാരണം നിങ്ങൾ ജിജ്ഞാസയുള്ള പ്രകൃതക്കാരനാണ്.
ആദ്ധ്യാത്മികത, മനശാസ്ത്രം, മനോവികാരങ്ങൾ എന്നിവയെ കുറിച്ച് പുതിയ കാര്യങ്ങൾ കണ്ടെത്തുവാൻ നിങ്ങൾ എപ്പോഴും
സജ്ജമാണ്. അറിവും അനുഭവജ്ഞാനവും വർദ്ധിപ്പിക്കുക എന്നതാണ് നിങ്ങളുടെ ഒരു ഉദ്ദേശ്യം. നിങ്ങൾക്ക് സൂക്ഷ്മ
ബുദ്ധിയുണ്ട് കൂടാതെ വിവിധ വിഷയങ്ങൾ ഒരുമിച്ചു മനസ്സിലാക്കുവാനും കഴിയും. നിങ്ങളുടെ സ്വഭാവം സഭ്യവും, മര്യാദയും,
ചുറുചുറുക്കുള്ളതും, സൗഹാർദവും, കൂടാതെ ആവേശപൂർവ്വവുമായിരിക്കും. നിങ്ങളുടെ മനസ്സും തലച്ചോറും എപ്പോഴും
ഉത്സാഹപൂർവ്വമായിരിക്കുകയും എപ്പോഴും പുതിയ ആശയങ്ങൾ മനസ്സിലേക്ക് വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ആളുകളെ
പരിചയപ്പെടുകയും അവരെ സഹായിക്കുകയും ചെയ്യുന്നതിൽ നിങ്ങൾക്ക് മനശാന്തി ലഭിക്കുന്നു. സിദ്ധാന്തങ്ങൾ പിന്തുടർന്നുകൊണ്ട്
നിങ്ങൾ സാധാരണമായ ജീവിതം നയിച്ച് പരിപോഷിപ്പിക്കുന്നു. മാത്രമല്ല, നിങ്ങളുടെ ചിന്തകൾ സ്വച്ഛവും നിഷ്പക്ഷവുമായിരിക്കും.
ആശയവിനിമയം നടത്തുന്നതിൽ നിങ്ങൾ വിശേഷാൽ ബുദ്ധിശാലിയാണ് കൂടാതെ മികച്ച ഗായകൻ & കവിയുടെ കഴിവുകളും ഉണ്ടാകും.
അത് കൂടാതെ, ആക്ഷേപഹാസ്യത്തിലും ഫലിതത്തിലും നിങ്ങൾ മറ്റുള്ളവരെക്കാളും ഒട്ടും പിറകിലല്ല. നിങ്ങൾ സാധാരണ
വാദപ്രതിവാദം, അഭിപ്രായവ്യത്യാസം, കൂടാതെ വാഗ്വാദം എന്നിവ ഒഴിവാക്കുന്നു. നിങ്ങളൊരു ബുദ്ധിശൂന്യനാണെന്ന്
ഇത് ആളുകളെ തോന്നിപ്പിക്കുന്നു, എന്നാൽ ഇത് സത്യമല്ല. സത്യമെന്തെന്നാൽ നിങ്ങൾ ജീവിതത്തിന്റെ മികച്ചത് ആസ്വദിക്കുവാൻ
ആഗ്രഹിക്കുകയും അനാവശ്യ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാതിരിക്കുകയും ചെയ്യുന്നു. വിജയത്തിന്റെയും സന്തോഷത്തിന്റെയും
അടിസ്ഥാനം സ്നേഹവും സംരക്ഷണവുമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നു. ന്യായവാദം നിങ്ങൾക്ക് വളരെ പ്രധാനമാണ്;
അതിനാലാണ് നിങ്ങൾ എല്ലാകാര്യങ്ങളും വളരെ സാമർത്ഥ്യത്തോടെ വിശകലനം ചെയ്യുന്നത്. നിങ്ങളുടെ വിചാരങ്ങളിലും
ചിന്തകളിലും ശക്തമായ വിശ്വാസം നിങ്ങൾക്കുണ്ട്. മറ്റുള്ളവരോടാണെങ്കിൽ, നിങ്ങൾ സൗമ്യമായി പെരുമാറുകയും അങ്ങനെ
തന്നെ അവരിൽ നിന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നു. പക്ഷെ നിർഭാഗ്യവശാൽ, അത് സംഭവിക്കുന്നില്ല. നിങ്ങൾ സുഹൃത്തുക്കളും,
പങ്കാളികളും ബന്ധുക്കളുമായി ഇടപെടുമ്പോൾ ജാഗരൂകരായിരിക്കണം കാരണം നിങ്ങൾ വഞ്ചിക്കപ്പെടുവാനുള്ള സാധ്യത ഏറെയാണ്.
നേതാവാകുവാനുള്ള പ്രത്യേകമായ കഴിവ് നിങ്ങളിൽ ഉണ്ട്. നിങ്ങൾ എല്ലാ പുതിയ കർത്തവ്യങ്ങൾ ആരംഭിക്കുവാനും പ്രശ്നങ്ങളൊക്കെ
പരിഹരിക്കുവാനും ശ്രമിക്കും.
വിദ്യാഭ്യാസം & വരുമാനം
നിങ്ങൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കും കൂടാതെ എവിടെ എങ്ങനെ പണം വിനിയോഗിക്കണമെന്ന് ആളുകൾക്ക് പറഞ്ഞു കൊടുക്കുകയും
ചെയ്യുന്നു. എന്നാൽ, നിങ്ങളുടെ ചിലവുകൾക്കുമേൽ നിയന്ത്രണം വരുത്തുക എന്നത് നിങ്ങൾക്ക് പ്രയാസകരമായിരിക്കും.
നിങ്ങൾ ഒരു നല്ല ഗായകൻ, സംഗീതജ്ഞൻ, കലാകാരൻ, കവി, ബഹുഭാഷാപണ്ഡിതൻ, കാല്പനിക നോവലെഴുത്തുകാരൻ, എഴുത്തുകാരൻ,
അല്ലെങ്കിൽ തത്ത്വചിന്തകൻ എന്നിവയായി പരിണമിക്കും. വീട്, റോഡ്, അല്ലെങ്കിൽ പാലത്തിന്റെ നിർമ്മാണം; ഉപകരണങ്ങളും
യന്ത്രോപകരണങ്ങളും ഉണ്ടാക്കൽ; തുണിത്തരങ്ങൾ അല്ലെങ്കിൽ തുണി വ്യവസായവുമായി ബന്ധപ്പെട്ട വിവിധ ജോലികൾ; ഫാഷൻ
ഡിസൈനിങ്ങ്; വളർത്തുമൃഗ സംരക്ഷണം അല്ലെങ്കിൽ വളർത്തു മൃഗങ്ങളുമായി ബന്ധപ്പെട്ട സാധനങ്ങളുടെ വില്പന; ടൂറിസം
ഡിപ്പാർട്ട്മെന്റ്; ഗവേഷണവുമായി ബന്ധപ്പെട്ട ഏത് ജോലിയും; ഊർജ്ജതന്ത്രം, ജ്യോതിശാസ്ത്രം അല്ലെങ്കിൽ ജ്യോതിഷ
അധ്യാപനവും പരിശീലന ജോലികളും; ക്ലർക്ക്; അദ്ധ്യാപകൻ; കറസ്പോണ്ടന്റ്; സർജൻ; പട്ടാളത്തിൽ അല്ലെങ്കിൽ പോലീസിൽ
സേവനം; ഡ്രൈവർ; സിവിൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, അല്ലെങ്കിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് എന്നീ
ചില മേഖലകൾ നിങ്ങളുടെ ദൈനംദിന ഉപജീവന സ്രോതസ്സുകൾ ആയേക്കാം.
കുടുംബ ജീവിതം
സാധാരണയായി, നിങ്ങളുടെ വിവാഹ ജീവിതം നല്ലതായിരിക്കും, എന്നാൽ ജീവിതപങ്കാളിക്ക് ആരോഗ്യപരമായ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
വൈവാഹിക ജീവിതത്തിന്റെ മികച്ചത് ആസ്വദിക്കുന്നതിനായി, നിർബന്ധബുദ്ധിയോടേയും ആശങ്കാജനകമായും നിങ്ങൾ പെരുമാറരുത്.
നിങ്ങളുടെ കുടുംബപരമായ ജീവിതത്തിൽ സുനിശ്ചിതത്വം കാലക്രമേണ പ്രബലപ്പെടും. ഭാര്യാ ഭർത്താക്കന്മാർ പരസ്പരമുള്ള
കുറവുകൾ വിസ്മരിക്കുകയാണെങ്കിൽ, ശിവ-പാർവതിയെ പോലെ നിങ്ങളും വിസ്മയകരമായ ജോഡികളാണെന്ന് തെളിയിക്കും. 32
വയസ്സുവരെ, ജീവിതത്തിൽ നിങ്ങൾക്ക് വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടിവരും. അതിനു ശേഷം, കാര്യങ്ങളൊക്കെ ശാന്തമാകുവാൻ
തുടങ്ങും. 33 മുതൽ 55 വയസ്സുവരെ, സമയം നിങ്ങൾക്ക് വളരെ അധികം അനുകൂലവും വിജയകരവുമായിരിക്കും.