സംഖ്യാശാസ്ത്രം ജാതകം 01 ഡിസംബർ - 07 ഡിസംബർ 2024

Author: Ashish John | Updated Thu, 21 Nov 2024 04:43 PM IST
നിങ്ങളുടെ ഭാഗ്യ സംഖ്യാ (മൂലാങ്ക്) എങ്ങനെ അറിയും?

നിങ്ങളുടെ ജനന തീയതി ഏത് മാസത്തിലായിരുന്നാലും ഒരു യൂണിറ്റ് നമ്പർ ആക്കി മാറ്റാവുന്നതാണ്.അത് നിങ്ങളുടെ ഭാഗ്യ സംഖ്യയാണ്.ഭാഗ്യ സംഖ്യ 1 മുതൽ 9 വരെയുള്ള ഏത് അക്കവുമാകാം. ഉദാഹരണത്തിന് നിങ്ങൾ ഒരു മാസത്തിലെ 11 ആം തീയതിയാണ് ജനിച്ചതെങ്കിൽ നിങ്ങളുടെ ഭാഗ്യ സംഖ്യ 1 +1 അതായത് 2 ആണ്. ഈ രീതിയിൽ നിങ്ങളുടെ ഭാഗ്യ സംഖ്യ മനസിലാക്കിയാൽ നിങ്ങൾക്ക് ന്യൂമറോളജി പ്രതിവാര ജാതകം 2024 വായിക്കാവുന്നതാണ്.


നിങ്ങളുടെ ജനന തീയതി(1 ഡിസംബർ 2024-7 ഡിസംബർ2024)ഉപയോഗിച്ച് പ്രതിവാര ജാതകം അറിയാവുന്നതാണ്.

സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് കാരണം സംഖ്യകൾക്ക് നമ്മുടെ ജനന തീയതിയുമായി ബന്ധമുണ്ട്. മുൻപ് പറഞ്ഞത് പോലെ, ഒരു വ്യക്തിയുടെ ഭാഗ്യ സംഖ്യ അവന്റെ / അവളുടെ ജനന തീയതിയുടെ ആകെ തുകയാണ്. അത് നിരവധി ഗ്രഹങ്ങളാൽ ഭരിക്കപ്പെടും.

സൂര്യൻ നമ്പർ 1, ചന്ദ്രൻ നമ്പർ 2, വ്യാഴം നമ്പർ 3, രാഹു നമ്പർ 4, ബുധൻ നമ്പർ 5 ശുക്രൻ നമ്പർ 6, കേതു നമ്പർ 7 , ശനി നമ്പർ 8 ചൊവ്വ നമ്പർ 9. കാരണം ഈ ഗ്രഹങ്ങളുടെ ചലനങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരുന്നു. അതിൽ തന്നെ അവ നൽകുന്ന സംഖ്യകൾ ഒരു പ്രധാന പങ്കു വഹിക്കുന്നു.

ഭാഗ്യ സംഖ്യ 1

(ഏതെങ്കിലും മാസത്തിലെ 1, 10, 19, 28 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)

ഈ തീയതികളിൽ ജനിച്ച ആൾക്കാർ കൂടുതൽ അവരുടെ പ്രവർത്തനങ്ങളിൽ കർക്കശക്കാരാണ്. ഈ ആഴ്ചയിൽ അത് പിന്തുടരുകയും ചെയ്യുന്നു.കൂടാതെ അവർ ചില നിയമങ്ങൾ മനസിൽ സൂക്ഷിക്കുകയും അത് പിന്തുടരുകയും ചെയ്യുന്നു. അവർ പൊതുവായി കൂടുതൽ യാത്ര ചെയ്തേക്കാം.

പ്രണയ ബന്ധം- നിങ്ങൾ നിങ്ങളുടെപങ്കാളിയുമായിട്ടുള്ള സമീപനത്തിൽ നിങ്ങൾ കൂടുതൽ ആത്മാർത്ഥത കാണിക്കുകയും സന്തോഷം നിലനിർത്തുന്നതിനായി നല്ല രീതിയിലുള്ള ബന്ധം പങ്കിടുകയും ചെയ്യും.

വിദ്യാഭ്യാസം - മാനേജ്മെന്റ്കോഴ്‌സുകൾ, ബിസിനസ് അഡ്മിനിസ്ട്രേഷൻ പോലുള്ള ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. അത് നിങ്ങളുടെ ഉള്ളിലുള്ള കഴിവുകളെ തിരിച്ചറിയാൻ സഹായിക്കും.

ഉദ്യോഗം- നിങ്ങൾ ജോലി ചെയ്യുകയാണെങ്കിൽ ഈ ആഴ്ചയിൽ ചിലപ്പോൾ നിങ്ങളുടെ ജീവിതത്തിലെ നാഴികകല്ലുകൾ നേടിയേക്കാം.നിങ്ങൾ ബിസിനസ് ചെയ്യുകയാണെങ്കിൽ ഊഹക്കച്ചവടം പോലുള്ളവയിൽ നിങ്ങൾക്ക് തിളങ്ങാൻ സാധിക്കും.

ആരോഗ്യം - ഉയർന്ന രോഗപ്രതിരോധ ശേഷി മൂലം നിങ്ങൾക്ക് മികച്ച ആരോഗ്യം നിലനിർത്താൻ സാധിക്കും. ചില നല്ല ജീവിത നിലവാരം നിങ്ങൾ പിന്തുടരും.

പ്രതിവിധി: “ഓം സൂര്യായ നമഹ” എന്ന് നിത്യേന 19 തവണ ജപിക്കുക .

ഭാഗ്യ സംഖ്യ 2

(ഏതെങ്കിലും മാസത്തിലെ 2,11,20,29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)

ഈ ദിവസങ്ങളിൽ ജനിച്ച ആളുകൾ തികഞ്ഞ ഉത്സാഹികളായിരിക്കും അത് നല്ല ഫലങ്ങളിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങളുടെ താല്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തീരുമാനങ്ങൾ പിന്തുടരുന്നതിന് നിങ്ങൾ ഈ ആഴ്ച ഉപയോഗിക്കും.

പ്രണയ ബന്ധം - ഈ ആഴ്ച ആത്മസംതൃപ്തി മൂലം നിങ്ങളുടെ പങ്കാളിയുമായി സന്തോഷകരമായ വിബികാരങ്ങൾ വളർത്തിയെടുക്കാൻ കഴിയും.അതേ സമയം എന്താണ് ഒഴിവാക്കേണ്ടത് എന്നതിനെപ്പറ്റി നിങ്ങളുടെ മനസ്സിൽ ഒരു സംശയവുമുണ്ടാകും.

വിദ്യാഭ്യാസം - ഈ ആഴ്ചയിൽ പഠനവുമായി ബന്ധപ്പെട്ട കഴിവുകൾ കാണിക്കുന്നതിന് നിങ്ങൾക്ക് പ്രത്യേക ഇടം കണ്ടെത്താൻ കഴിയും.

ഉദ്യോഗം- നിങ്ങൾ ഒരു ജോലി ചെയ്യുകയാണെങ്കിൽ ഈ ആഴ്ചയിൽ അതിൽ വലിയ വിജയം നേടുകയും പുതിയ ജോലി അവസരങ്ങൾ ലഭിക്കാനുള്ള ഭാഗ്യം ഉണ്ടാവുകയും ചെയ്യും.നിങ്ങൾ ബിസിനസ് ആണ് ചെയ്യുന്നതെങ്കിൽ നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ കൊടുത്താണ് ലാഭം ലഭിച്ചേക്കാം.

ആരോഗ്യം - ഈ ആഴ്ചയിൽ നിങ്ങളുടെ ഉയർന്ന ഉത്സാഹം കാരണം നല്ല ആരോഗ്യം ലഭിക്കുന്നു. ചെറിയ തലവേദന ഒഴികെ മറ്റു ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരില്ല.

പ്രതിവിധി-“ഓം ചന്ദ്രായ നമഹ” എന്ന് നിത്യേന 20 തവണ ജപിക്കുക .

ഭാഗ്യ സംഖ്യ 3

(ഏതെങ്കിലും മാസത്തിലെ 3, 12 ,21 ,30 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)

ഈ തീയതികളിൽ ജനിച്ചവർക്ക് ഈ ആഴ്ച കൂടുതൽ നിശ്ചയദാർഢ്യം ഉണ്ടായേക്കാം. അതിനാൽ അവർക്ക് കഠിനമായ വെല്ലുവിളിയുമായി മത്സരിക്കാൻ സാധിക്കും.

പ്രണയ ബന്ധം - നിങ്ങളുടെ പങ്കാളിയുമായി സന്തോഷം നിലനിർത്താൻ അനുയോജ്യമായ ആഴ്ചയാണിത്.മനസിലാക്കലിൽ ഉറച്ചു നിൽക്കുന്നതിന് നിങ്ങൾക്ക് ഒരു മികച്ച മാതൃക സൃഷ്ടിക്കാൻ കഴിയും.

വിദ്യാഭ്യാസം - ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ബിസിനസ് മാനേജ്‌മന്റ് തുടങ്ങിയ കോഴ്‌സുകൾ എടുക്കുന്നത് നിങ്ങൾക്ക് കൂടുതൽ അനുയോജ്യമായി തോന്നാം.നിങ്ങൾക്ക് സ്‌പെഷലൈസ് ചെയ്യാൻ സാധിച്ചേക്കാം.

ഉദ്യോഗം- ഈ ആഴ്ചയിൽ നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയിൽ വൈദഗ്ധ്യം നേടാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം. നിങ്ങൾ ഒരു ബിസിനസ് ചെയ്യുന്ന വ്യക്തിയാണെങ്കിൽ ഇടപാടുകൾ നിങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതലായിരിക്കും.

ആരോഗ്യം - ഈ ആഴ്ചയിൽ നിങ്ങൾക്കുള്ളിൽ ഉയർന്ന ഊർജം ഉണ്ടായേക്കാം. നിങ്ങൾ കൂടുതൽ പോസിറ്റീവ് ആയി അനുഭവപ്പെട്ടേക്കാം കൂടാതെ നിങ്ങളുടെ ഉത്സാഹവും വർധിച്ചേക്കാം

പ്രതിവിധി-വ്യാഴത്തിന് വ്യാഴാഴ്ചകളിൽ യാഗ-ഹവനം ചെയ്യുക.

ഭാഗ്യ സംഖ്യ4

(ഏതെങ്കിലും മാസത്തിലെ 4, 13, 22, 31 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)

ഈ ദിവസങ്ങളിൽ ജനിച്ചവർക്ക് ഈ ആഴ്ചയിൽ ചില പിരിമുറുക്കങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമെന്നതിനാൽ നല്ല ആസൂത്രണം ആവശ്യമാണ്.

പ്രണയ ബന്ധം - ഈ ആഴ്ചയിൽ നിങ്ങൾക്ക് എളുപ്പത്തിൽ ബന്ധം പുലർത്താൻ സാധിക്കില്ല എന്നതിനാൽ പങ്കാളിയുമായുള്ള ബന്ധം സുഗമമായിരിക്കില്ല.

വിദ്യാഭ്യാസം - ഈ ആഴ്ച പഠനത്തിന് അനുകൂലമായിരിക്കില്ല കാരണം ഇതിൽ നിങ്ങൾ കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്. വിഷ്വൽ കമ്മ്യൂണിക്കേഷൻ, വെബ് ഡിസൈനിംഗ് തുടങ്ങിയ പഠനങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ കൂടുതൽ പരിശ്രമിക്കേണ്ടിയിരിക്കുന്നു.

ഉദ്യോഗം- ഈ ആഴ്ച തൊഴിൽ മേഖലയിൽ കൂടുതൽ സമ്മർദ്ദം അഭിമുഖീകരിക്കേണ്ടി വന്നേക്കാം അത് നിങ്ങളെ ആശങ്കപ്പെടുത്തിയേക്കാം. ബിസിനസിൽ ആണെങ്കിൽ സാഹചര്യം കുറച്ചു കൂടി കഠിനമായേക്കാം.

ആരോഗ്യം - ആരോഗ്യം നന്നായി നിലനിർത്താൻ കൃത്യസമയത്ത് ഭക്ഷണം കഴിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ദഹനവുമായി ബന്ധപ്പെട്ട പ്രേശ്നങ്ങൾ ഉണ്ടായേക്കാം അത് നിങ്ങൾക്ക് ഊർജനഷ്ടമുണ്ടാക്കിയേക്കാം.

പ്രതിവിധി-“ഓം ദുർഗായ നമഹ” എന്ന് നിത്യേന 22 തവണ ജപിക്കുക .

ഭാഗ്യ സംഖ്യ 5

(ഏതെങ്കിലും മാസത്തിലെ 5, 14, 23 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)

ഈ ദിവസങ്ങളിൽ ജനിച്ച ആൾക്കാർക്ക് എല്ലായ്പ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാനും അവരുടെ കഴിവുകളെ സൂക്ഷ്മ നിരീക്ഷണം നടത്താനുമുള്ള പ്രചോദനമുണ്ട്.

പ്രണയ ബന്ധം - ഈ ആഴ്ചയിൽ നിങ്ങളുടെ പക്വപരമായ സമീപനം മൂലം പങ്കാളിയോടുള്ള സമീപനം മികച്ചതായിരിക്കും.

വിദ്യാഭ്യാസം - വിദ്യാഭ്യാസത്തിന്റെകാര്യത്തിൽ , നിങ്ങളുടെ കഴിവുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഈ ആഴ്ചയിലെ ശ്രെദ്ധാ കേന്ദ്രമാകാൻ കഴിയും.

ഉദ്യോഗം- നിങ്ങൾ ജോലി ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങളുടെ ജോലിയിൽ വിജയം നേടാൻ സാധിക്കും. ബിസിനസ്സിന്റെ കാര്യത്തിൽ, ബിസിനസ് അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിൽ നിങ്ങൾ വളരെയേറെ ശ്രെദ്ധാലുവായിരിക്കും.

ആരോഗ്യം - ഈ ആഴ്ചയിൽഅമിതമായി ഭക്ഷണം കഴിക്കുന്നത് മൂലം നിങ്ങളുടെ ഭാരം വർധിച്ചേക്കാം. അതുമൂലം നിങ്ങൾക്ക് കോൺഫിഡൻസ് കുറവ് അനുഭവപ്പെട്ടേക്കാം.

പ്രതിവിധി-“ഓം നമോ ഭഗവതേ വാസുദേവായ” എന്ന് നിത്യേന 41 തവണ ജപിക്കുക.

ഭാഗ്യ സംഖ്യ 6

(ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)

ഈ ദിവസങ്ങളിൽ ജനിച്ച ആൾക്കാരുടെ ഈ ആഴ്ചയിലെ പരിശ്രമങ്ങൾക്ക് കുറച്ച് അധികം ശ്രദ്ധ ആവശ്യമായി വന്നേക്കാം. പ്രധാന തീരുമാനങ്ങൾ എടുക്കാതെയിരിക്കുകയാണ് ഉചിതം.

പ്രണയ ബന്ധം - ഈ ആഴ്ചയിൽ നിങ്ങളുടെ പങ്കാളിയുമായി വഴക്കുകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത് നിങ്ങൾ തമ്മിലുള്ള ബന്ധം വഷളാക്കിയേക്കാം.

വിദ്യാഭ്യാസം - സർഗാത്മകത, രൂപകൽപ്പന, വികസനം, സംഗീതം തുടങ്ങിയ മേഖലകളിലെ പഠനങ്ങളിൽ മികവ് പുലർത്താൻ ഈ ആഴ്ച അനുയോജ്യമല്ല.

ഉദ്യോഗം- നിങ്ങൾ ജോലി ചെയ്യുകയാണെങ്കിലും ബിസിനസ് ആണെങ്കിലും നിങ്ങളുടെ ജോലിയിൽ നന്നായി ശ്രെദ്ധിക്കേണ്ട ആഴ്ചയാണിത്കാരണം നിങ്ങൾക്ക് എല്ലാ പ്രവർത്തികളിലും ഒരു അലസത ഉണ്ടായേക്കാം.

ആരോഗ്യം - ഈ സമയത്ത് നിങ്ങൾക്ക് ചർമത്തിൽ തിണർപ്പ് കണ്ണുകളിൽ ചുവപ്പ് എന്നിവ ഉണ്ടായേക്കാം. ഇത് നിങ്ങളുടെ നല്ല ആരോഗ്യത്തിന് തടസ്സമായേക്കാം.

പ്രതിവിധി-“ഓം ഭാർഗവ്യാ നമഹ ” എന്ന് നിത്യേന 33 തവണ ജപിക്കുക.

ഭാഗ്യ സംഖ്യ 7

(ഏതെങ്കിലും മാസത്തിലെ 7, 16, 25 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)

ഈ ദിവസങ്ങളിൽ ജനിച്ചവർക്ക് ഏകാഗ്രതയോടെ കുറവുള്ളതിനാൽ അവരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രേധിക്കേണ്ടതുണ്ട്.

പ്രണയ ബന്ധം - നിങ്ങളുടെ പങ്കാളിയുമായി ചില പ്രേശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഇത് കൂടുതൽ സ്നേഹം ഉണ്ടാകുന്നതിന് തടസ്സമായേക്കാം. കൂടാതെ ഇത് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി തർക്കങ്ങൾ സൃഷ്ടിച്ചേക്കാം.

വിദ്യാഭ്യാസം - പഠനത്തിൽ നിങ്ങൾക്ക് ഏകാഗ്രത കുറവ് നേരിടേണ്ടി വന്നേക്കാം. അതിനാൽ പരാജയങ്ങൾ സംഭവിച്ചേക്കാം. ഇത് ഉപരിപഠനത്തിന് അനുയോജ്യമായ സമയമല്ല.

ഉദ്യോഗം- ഈ ആഴ്ചയിൽ നിങ്ങളുടെ ജോലി സുഗമമായി നടക്കുന്നതിന് നിങ്ങൾ കൂടുതൽ ശ്രെദ്ധ നൽകേണ്ടതുണ്ട്.പക്ഷെ ബിസിനസിൽ ലാഭം നിലനിർത്തുന്നതിന് നിങ്ങളുടെ ബിസിനസ് പ്രേകടനം സ്ഥിരമായി നിരീക്ഷിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം നിങ്ങൾക്ക് നഷ്ടം വന്നേക്കാം.

ആരോഗ്യം - ഈ ആഴ്ചയിൽ ആരോഗ്യം സംരക്ഷിക്കുന്നതിന് യോഗ/മെഡിറ്റേഷൻ ചെയ്യുന്നത് നന്നായിരിക്കും.

പ്രതിവിധി- നിത്യേന 43 തവണ ഓം ഗണപതയേ നമഃ ജപിക്കുക.

ഭാഗ്യ സംഖ്യ 8

(ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)

ഈ ദിവസങ്ങളിൽ ജനിച്ചവർ അവരുടെ പ്രവർത്തികൾ ഒക്കെ മന്ദഗതിയിൽ ചെയ്യുന്നവർ ആയിരിക്കും.അവരുടെ സമീപനത്തിലും അവർ യാഥാസ്ഥിതികർ ആയിരിക്കും.

പ്രണയ ബന്ധം - പ്രണയ ബന്ധത്തിൽ ഇത് സ്നേഹത്തിന്റെ നാളുകൾ ആയിരിക്കില്ല.ചില വഴക്കുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

വിദ്യാഭ്യാസം - പഠനത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് വ്യതിയാനങ്ങളുണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. അത് ഏകാഗ്രത കുറവ് ഉണ്ടാക്കുന്നു. നല്ല മാർക്ക് ലഭിക്കാനുള്ള സാധ്യത ഇത് കുറയ്ക്കുന്നു.

ഉദ്യോഗം- നിങ്ങൾ ജോലി ചെയ്യുകയാണെങ്കിൽ ഈ ആഴ്ച ജോലിയുമായി ബന്ധപ്പെട്ട് മുൻകൈ എടുക്കാത്തതാണ് നല്ലത്. നിങ്ങൾ ബിസിനെസ്സിൽ ഏർപ്പെടുകയാണെങ്കിൽ അത്ര ലാഭം ഉണ്ടാക്കാൻ കഴിഞ്ഞെന്ന് വരില്ല. അത് നിങ്ങൾക്ക് ഒരു മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യും.

ആരോഗ്യം - ആരോഗ്യവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് കാലുകളിൽ വേദന, സന്ധികളിൽ വേദന, തുടകളിൽ വേദന മുതലായവ ഉണ്ടാകാം.

പ്രതിവിധി- “ഓം ഹനുമാതേ നമഹ” എന്ന് നിത്യേന 11 തവണ ജപിക്കുക .

ഭാഗ്യ സംഖ്യ 9

(ഏതെങ്കിലും മാസത്തിലെ 9, 18, 27 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)

ഈ ദിവസങ്ങളിൽ ജനിച്ചവർക്ക് ഈ ആഴ്ചയിലെ സമീപനം കൂടുതലും തത്വത്തിൽ അധിഷ്ഠിതമായതായിരിക്കും. സഹോദരങ്ങളുമായുള്ള ബന്ധം വളരെ സുഗമമായിരിക്കും.

പ്രണയ ബന്ധം - ഈ ആഴ്ചയിൽ നിങ്ങളുടെ പങ്കാളിയുമായി പക്വമായ പരസ്പര ധാരണ നിലനിർത്താനും കൂടുതൽ സ്നേഹവും നല്ല ബന്ധവും സ്ഥാപിക്കാൻ നിങ്ങൾക്ക് കഴിയും.

വിദ്യാഭ്യാസം - ഇലക്ട്രിക്കൽ എൻജിനീയറിംഗ് കെമിക്കൽ എൻജിനീയറിംഗ് എന്നിവയിൽ ഉയർന്ന മാർക്ക് വാങ്ങാൻ നിങ്ങൾക്ക് ഈ ആഴ്ചയിൽ സാധിക്കും.

ഉദ്യോഗം- നിങ്ങൾ ജോലി ചെയ്യുകയാണെങ്കിൽ കൂടുതൽ ശ്രെദ്ധ ജോലിയിൽ കേന്ദ്രീകരിക്കുകയും ഉയർന്ന നിശ്ചയദാർഢ്യം പുലർത്തുകയും ചെയ്യും. നിങ്ങൾ ബിസിനസ് നടത്തുകയാണെങ്കിൽ കൂടുതൽ ലാഭം ഉണ്ടാക്കാനുള്ള നല്ല അവസരങ്ങളും കൂടുതൽ ലാഭം നേടുന്നതിന് പുതിയ ബിസിനസ് ഓർഡറുകളും ലഭിച്ചേക്കാം.

ആരോഗ്യം - ആരോഗ്യപരമായി ഈ ആഴ്ചയിൽ നിങ്ങൾ ആരോഗ്യവാനായിരിക്കും. തലവേദന പോലെയുള്ള ചെറിയ അസുഖങ്ങൾ മാത്രമേ നിങ്ങൾക്ക് ഉണ്ടാവുകയുള്ളു. ഇത് ഊർജ്ജത്തിന്റെയും കുറവും ഉത്സാഹക്കുറവും മൂലമാകാം

പ്രതിവിധി-“ഓം രാഹവേ നമഹ” എന്ന് നിത്യേന 27 തവണ ജപിക്കുക .

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

1.ഡിസംബറിൽ ഭാഗ്യ സംഖ്യ 1 വന്നാൽ എന്താണ് ഫലം?

2. മൂലാങ്ക് എങ്ങനെയാണ് കണ്ടെത്തുന്നത്?

നിങ്ങളുടെ ജനന സംഖ്യ എഴുതുക. ഒരു ഒറ്റ സംഖ്യ ലഭിക്കുന്നത് വരെ അവ തമ്മിൽ കൂട്ടുക.

3 .ഏത് സംഖ്യയാണ് ഭാഗ്യ സംഖ്യയായി കണക്കാക്കുന്നത്?

സംഖ്യാശാസ്‌ത്രപരമായി 7 ഭാഗ്യ സംഖ്യയായി കണക്കാക്കുന്നു.

Talk to Astrologer Chat with Astrologer