ഈ പ്രണയ ദിനം, ഗ്രഹങ്ങൾ നിങ്ങളുടെ ജീവിതത്തിന് പ്രണയം നൽകുമോ
ഈ പ്രണയദിനം വളരെ സവിശേഷമായിരിക്കും. ഇന്നത്തെ ഈ ബ്ലോഗിലൂടെ, അത് എന്തുകൊണ്ടാണെന്ന് ഞങ്ങൾ വിശദ്ധീകരിക്കുന്നു! ഈ വർഷം ഫെബ്രുവരി 14 ന്, നിങ്ങളുടെ പ്രണയ ജീവിതത്തെ പല തരത്തിൽ ബാധിക്കുന്ന വിവിധ ഗ്രഹങ്ങളുടെ പ്രത്യേക സംയോജനങ്ങൾ നടക്കുന്നു. നിങ്ങൾക്ക് ഏതെങ്കിലും മംഗളകരമായ ജോലി ആരംഭിക്കണമെങ്കിൽ, ഫെബ്രുവരി 14-ന് അത് ആരംഭിക്കുന്നത് നല്ല ഫലങ്ങൾ നൽകും. ഈ പ്രത്യേക പ്രണയ ദിനം ബ്ലോഗിൽ, ഏത് ഗ്രഹ മഹായോഗങ്ങളാണ് നിങ്ങളുടെ പ്രണയ ജീവിതത്തെ സമ്പന്നമാക്കുന്നതെന്ന് നമ്മുക്ക് നോക്കാം.

സർവ സിദ്ധി യോഗം
വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച്, സർവ്വാർത്ഥ സിദ്ധി യോഗ രൂപീകരിക്കുന്നു, ഇത് ഒരാളുടെ പ്രണയ ജീവിതവുമായി ബന്ധപ്പെട്ട് പ്രത്യേകിച്ചും ഫലപ്രദവും സംതൃപ്തവുമായിരിക്കും. ഈ യോഗ പ്രത്യേകമായി ഫെബ്രുവരി 14-ന് രാവിലെ 11:53-ന് ആരംഭിക്കുകയും ഫെബ്രുവരി 15-ന് രാവിലെ 7:00 വരെ തുടരുകയും ചെയ്യും. ഈ യോഗകാലത്ത് ശുഭകരമായതോ പുതിയതോ ആയ എന്തെങ്കിലും പ്രവൃത്തികൾ ആരംഭിക്കുന്നതിന് നല്ലതാണ്. നിങ്ങൾ എന്തെങ്കിലും പുതിയ ജോലി ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മുന്നിൽ നിങ്ങളുടെ ഹൃദയം തുറന്നു സംസാരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഫെബ്രുവരി 14 അനുകൂലമാണ്.
രവിയോഗം
ജ്യോതിഷത്തിൽ സർവ സിദ്ധിക്ക് പുറമെ രവിയോഗത്തിനും പ്രത്യേക പ്രാധാന്യമുണ്ട്, പ്രണയദിനത്തിൽ സർവ സിദ്ധി യോഗത്തോടൊപ്പം ഈ യോഗവും രൂപപ്പെടുന്നത് രാശിക്കാർക്ക് ശുഭഫലം നൽകും. ഇത്തവണ ഫെബ്രുവരി 14 ന് രാവിലെ 11.53 ന് ആരംഭിക്കുന്ന ഈ യോഗ ഫെബ്രുവരി 15 ന് രാവിലെ 7 മണി വരെ തുടരും. പല അശുഭ യോഗങ്ങൾ മൂലമുണ്ടാകുന്ന ദോഷഫലങ്ങളിൽ നിന്ന് രവിയോഗം ഒരാളെ സംരക്ഷിക്കും. രവിയോഗത്തിൽ സൂര്യദേവന് അർഘ്യ അർപ്പിക്കുന്നത് ശുഭകരവും, ഫലപ്രദവും,ആഗ്രഹങ്ങൾ നിറവേറ്റപ്പെടുകയും ചെയ്യും. നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ ദുർബല നിലയിൽ ഇരിക്കുകയാണെങ്കിൽ, ഈ യോഗത്തിൽ സൂര്യന് നൽകുന്ന അർഘ്യ നിങ്ങളുടെ ജീവിതത്തിൽ നിന്നുള്ള ദോഷഫലങ്ങൾ കുറയ്ക്കുന്നു. ഏതൊരു പുതിയ ജോലിയും ആരംഭിക്കുന്നതിന് രവിയോഗം വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. വിവാഹാഭ്യർത്ഥന നടത്തി പുതിയൊരു ജീവിതം തുടങ്ങണമെങ്കിൽ ഈ പ്രണയദിനത്തിൽ ഒരു മടിയും കൂടാതെ മുന്നോട്ട് പോകാവുന്നതാണ്.
ബുധന്റെ ഉദയം
ഇതിനകം തന്നെ ബുധൻ മകരം രാശിയിൽ അതായത് ഫെബ്രുവരി 4 ന് ഉദിച്ചു. അതുകൊണ്ട് തന്നെ ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണകൾ മൂലമോ ആശയവിനിമയക്കുറവ് മൂലമോ ടെൻഷനിൽ കഴിഞ്ഞിരുന്ന ദമ്പതികൾക്ക് ബുധൻ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം നൽകും. സമ്മർദ്ദം അനുഭവിക്കുന്ന ദമ്പതികൾക്ക് പരസ്പരം തുറന്ന് സംസാരിക്കാനും അവരുടെ പ്രണയ ബന്ധത്തിൽ പുതുമയും ആവേശവും നിലനിർത്താനും അവർക്ക് കഴിയും. പ്രണയ ജീവിതം ശരിയല്ലാത്ത ആളുകൾ അല്ലെങ്കിൽ നിങ്ങളുടെ പങ്കാളിനിങ്ങളോട് ദേഷ്യപ്പെടുകയാണെങ്കിൽ, അവരെ വാലന്റൈൻസ് ദിനത്തിൽ ആഘോഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നിങ്ങൾക്ക് സന്തോഷം നൽകും, സംഭാഷണങ്ങൾ വീണ്ടും ആരംഭിക്കും. ഈ സമയം പ്രണയജീവിതത്തിലെ ബുദ്ധിമുട്ടുകൾ നീക്കും.
ശുക്രന്റെയും ചൊവ്വയുടെയും സംയോജനം
ശുക്രൻ ധനു രാശിയിൽ ചൊവ്വയുമായി 2022 ഫെബ്രുവരി 14 ന്, വളരെ സവിശേഷമായ സംയോജനം നടക്കും, ഇത് ആളുകൾക്കിടയിൽ സ്നേഹത്തിന്റെ പ്രാധാന്യം ഉയർത്തും. രണ്ട് ഗ്രഹങ്ങൾ പരസ്പരം വളരെ അടുത്ത് സ്ഥിതിചെയ്യുമ്പോഴാണ് ഇത്തരത്തിലുള്ള സംയോജനം സംഭവിക്കുന്നത്. കാലപുരുഷ ജാതക പ്രകാരം ഒൻപതാം ഭാവത്തിലെ ശുക്രന്റെയും, ചൊവ്വയുടെയും ഈ സംയോജനം പൊതുവെ പ്രണയ വിവാഹത്തിന് യോഗമുറുക്കുന്നു.
നിങ്ങളുടെ പ്രണയജീവിതം സഫലമാക്കുന്നതിനുള്ള പരിഹാരങ്ങൾ
- വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ പൂജിക്കുകയും, ചുവന്ന പൂക്കൾ അർപ്പിക്കുകയും ചെയ്യുക, ഇത് നിങ്ങളുടെ പ്രണയ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യും.
- ആത്മാർത്ഥമായ ഹൃദയത്തോടെ പ്രണയത്തിന്റെ പ്രതിരൂപമായ രാധാ-കൃഷ്ണനെ പൂജിക്കുക.
- റോസ് ക്വാർട്സ് കൊണ്ട് നിർമ്മിച്ച ഒരു ജോടി പ്രണയ പക്ഷികളെ നിങ്ങളുടെ കിടപ്പുമുറിയിൽ സൂക്ഷിക്കുന്നത് നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും പ്രണയം നിലനിർത്തും.
- ജീവിതത്തിൽ പ്രണയം വർദ്ധിപ്പിക്കുന്നതിന് നിങ്ങൾക്ക് റോസ് ക്വാർട്സ് കല്ല് മോതിരം, ബ്രേസ്ലെറ്റ് അല്ലെങ്കിൽ പതക്കം എന്നിവ ധരിക്കാം.
- ഒരു ദിവസം 108 തവണ ശുക്ര ബീജ മന്ത്രം "ഓം ദ്രാം ദ്രം ദ്രൌം സഃ ശുക്രായ നമഃ" ജപിക്കുക.
പ്രണയ ദിനത്തിൽ ഒഴിവാക്കേണ്ട സമ്മാനങ്ങൾ!
ഈ ആഴ്‌ച മുഴുവൻ പ്രണയിതാക്കൾ ഉത്സാഹരായിരിക്കും. ഈ ആഴ്‌ച തുറന്ന ഹൃദയത്തോടെയുള്ള ചിലർ അവരുടെ പ്രണയ ബന്ധത്തിലെ അകലം ഇല്ലാതാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. ഈ ആഴ്‌ച മുഴുവൻ ദമ്പതികൾക്ക് നല്ലതായിരിക്കും. പരസ്പരം സമ്മാനങ്ങൾ നൽകി ഈ ദിവസം സവിശേഷമാക്കുന്ന ആചാരവും പ്രണയിതാക്കൾക്കിടയിൽ ഏറെ പ്രചാരത്തിലുണ്ട്. എന്നാൽ ചിലപ്പോൾ സമ്മാനമായി ലഭിക്കുന്ന ചില വസ്തുക്കൾ ബന്ധത്തിൽ പ്രശ്‌നങ്ങൾ ക്ഷണിച്ചുവരുത്താം. അതിനാൽ കറുത്ത വസ്ത്രങ്ങൾ, മൂർച്ചയുള്ള സാധനങ്ങൾ, തൂവാല തുടങ്ങിയവ സമ്മാനമായി നൽകരുത്.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Horoscope 2023
- राशिफल 2023
- Calendar 2023
- Holidays 2023
- Chinese Horoscope 2023
- Education Horoscope 2023
- Purnima 2023
- Amavasya 2023
- Shubh Muhurat 2023
- Marriage Muhurat 2023
- Chinese Calendar 2023
- Bank Holidays 2023
- राशि भविष्य 2023 - Rashi Bhavishya 2023 Marathi
- ராசி பலன் 2023 - Rasi Palan 2023 Tamil
- వార్షిక రాశి ఫలాలు 2023 - Rasi Phalalu 2023 Telugu
- રાશિફળ 2023 - Rashifad 2023
- ജാതകം 2023 - Jathakam 2023 Malayalam
- ৰাশিফল 2023 - Rashifal 2023 Assamese
- ରାଶିଫଳ 2023 - Rashiphala 2023 Odia
- রাশিফল 2023 - Rashifol 2023 Bengali
- ವಾರ್ಷಿಕ ರಾಶಿ ಭವಿಷ್ಯ 2023 - Rashi Bhavishya 2023 Kannada