സംഖ്യാശാസ്ത്രം വാരഫലം12-18 ജൂൺ 2022
നിങ്ങളുടെ ഭാഗ്യ സംഖ്യ എങ്ങനെ അറിയാം?
നിങ്ങളുടെ ജീവിതത്തിൽ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാസവും, നിങ്ങൾ ജനിച്ച തീയതിയും ഒരു നമ്പറാക്കി മാറ്റി ഭാഗ്യ സംഖ്യ കണക്കാക്കുന്നത്. ഭാഗ്യ നമ്പർ 1 മുതൽ 9 വരെ ആകാം, ഉദാഹരണത്തിന് - നിങ്ങൾ ഒരു മാസത്തിലെ 10-ാം തീയതിയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ ഭാഗ്യ നമ്പർ 1 + 0 ആയിരിക്കും, അതായത് 1. ഈ രീതിയിൽ, നിങ്ങളുടെ പ്രതിവാര സംഖ്യാശാസ്ത്ര ജാതകം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.

ജനന തിയ്യതിയുടെ അടിസ്ഥാനത്തിൽ വാരഫലം (6 - 12 ജൂൺ 2022) സംഖ്യകൾക്ക് നമ്മുടെ ജനനത്തീയതിയുമായി ബന്ധമുള്ളതിനാൽ സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഭാഗ്യ നമ്പർ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്, അത് വിവിധ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു.
സംഖ്യ 1-ൽ സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5-ൽ ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9-ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം അവ നിയന്ത്രിക്കുന്ന സംഖ്യകൾക്ക് ഒരു പ്രധാന പങ്കുണ്ടാകും.
ഭാഗ്യ സംഖ്യ 1
(ഏത് മാസത്തിലെയും 1, 10, 19, 28 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് ഉയർച്ച-താഴ്ചകൾ നിറഞ്ഞതായിരിക്കും. നിങ്ങളുടെ അധ്വാനിക്കുന്ന ജോലി നിങ്ങളുടെ മേലുദ്യോഗസ്ഥർ അംഗീകരിക്കുകയും, അതിനുള്ള പ്രോത്സാഹനങ്ങൾ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് ഒരു മിതമായ ആഴ്ച ആയിരിക്കും. നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ സമയം നിങ്ങളുടെ പ്രതിരോധശേഷി കുറവായിരിക്കും. ഭക്ഷണത്തിൽ അലർജി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കുടുംബാംഗങ്ങളുമായി പ്രത്യേകിച്ച് നിങ്ങളുടെ ഇളയവരുമായി നിങ്ങൾക്ക് തെറ്റിദ്ധാരണകൾ ഉണ്ടാകാം. പ്രണയ ബന്ധത്തിൽ സന്തുലിതമായ ഒരു ആഴ്ചയായിരിക്കും. വിവാഹിതരായ രാശിക്കാർക്ക് ഈ ആഴ്ച പങ്കാളിയിൽ നിന്ന് കുറച്ച് അകലം നേരിടേണ്ടി വരാം. നിങ്ങളുടെ പങ്കാളിയുമായി ആശയവിനിമയം നടത്തി നിങ്ങളുടെ എല്ലാ സംശയങ്ങളും ഇല്ലാതാക്കേണ്ടത് വളരെ പ്രധാനമാണ്.
പരിഹാരം
എല്ലാ ദിവസവും സൂര്യോദയ സമയത്ത് ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുക.
ഭാഗ്യ സംഖ്യ 2
(ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങൾ ഒന്നിലധികം ജോലികളിൽ മുഴുകാം. ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെടും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ഓഫറുകൾ ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തികമായി, ഈ ആഴ്ച നല്ലതായിരിക്കും. ബിസിനസ്സ് രാശിക്കാർക്ക് ഇത് മികച്ച ആഴ്ചയായിരിക്കും. നിങ്ങളുടെ കുടുംബജീവിതം മികച്ചതായിരിക്കും, കൂടാതെ വീട്ടിലെ അംഗങ്ങളിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും. വിദ്യാർത്ഥികൾ ഈ സമയം സജീവമായിരിക്കും, അവരുടെ ഏകാഗ്രത വർദ്ധിക്കും. ഈ ആഴ്ചയിൽ നിങ്ങളുടെ ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. പ്രണയ രാശിക്കർക്ക് ആഴ്‌ച മന്ദഗതിയിലായിരിക്കും, നിങ്ങളുടെ പ്രണയ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയില്ല. വിവാഹിതരായ രാശിക്കാർക്ക് പങ്കാളിയുമായി പിരിമുറുക്കങ്ങളും, അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. ഈ ആഴ്ചയിൽ നിങ്ങൾ ഉത്കണ്ഠയും, പിരിമുറുക്കവും ഉണ്ടാകാം എന്നതിനാൽ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ മനസ്സിന്റെ ശാന്തതക്കായി ധ്യാനം, വ്യായാമങ്ങൾ എന്നിവ പാലിക്കുക.
പരിഹാരം
ശിവലിംഗത്തിൽ വെള്ളം സമർപ്പിക്കുകയും, ദിവസവും 108 തവണ'ഓം നമഃ ശിവായ' ചൊല്ലുകയും ചെയ്യുക.
ഭാഗ്യ സംഖ്യ 3
ഈ ആഴ്ച നിങ്ങൾക്ക് ഒരുപാട് ആശയക്കുഴപ്പങ്ങൾ അനുഭവപ്പെടും. നിങ്ങൾക്ക് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ത് നിങ്ങളുടെ ബജറ്റ് ആസൂത്രണം ചെയ്യാനും ചില അധിക ചെലവുകൾ വെട്ടിക്കുറക്കുകയും ചെയ്യേണ്ടതാണ്. പുതിയ കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നതും, എന്നാൽ കൃത്യസമയത്ത് ജോലി സമർപ്പിക്കാൻ കഴിയാത്തതും നിങ്ങൾക്ക് വെല്ലുവിളിയാകും. ഇത് നിങ്ങളെ വളരെയധികം സമ്മർദ്ദത്തിലാക്കും. വിദ്യാർത്ഥികൾക്ക് ഒരു ആഴ്‌ച കൂടുതൽ അസൈൻമെന്റുകൾ ഉണ്ടായിരിക്കും. നിങ്ങളുടെ പ്രായോഗിക പദ്ധതികൾ പൂർത്തിയാക്കാൻ നിങ്ങൾ ക്രിയാത്മകമായ ആശയങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്. പ്രണയബന്ധങ്ങളിൽ അനുകൂലമായ ആഴ്ചയായിരിക്കും. നിങ്ങളുടെ പങ്കാളിയുമായി ചില ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യും. വിവാഹിതരായ രാശിക്കാർ തങ്ങളുടെ ജീവിത പങ്കാളിക്കൊപ്പം നല്ല സമയം ചെലവഴിക്കാൻ കഴിയില്ല. ഈ ആഴ്ചയിൽ നിങ്ങൾക്ക് കടുത്ത തലവേദന, ചർമ്മ അലർജി എന്നിവ അനുഭവപ്പെടാം.
പരിഹാരം
ആവശ്യക്കാരായ കുട്ടികൾക്ക് വാഴപ്പഴം നകുന്നത് നല്ലതാണ്
ഭാഗ്യ സംഖ്യ 4
(നിങ്ങൾ ജനിച്ചത് ഏത് മാസത്തിലും 4, 13, 22, 31 തീയതികളിലാണെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് അനുകൂലമാണ്. നിങ്ങളുടെ ജോലികളിൽ നേട്ടങ്ങൾ കൈവരിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ കമ്പനിയിലെ നിങ്ങളുടെ സ്ഥാനവും, പ്രശസ്തിയും മെച്ചപ്പെടും കൂടാതെ നല്ല അഭിനന്ദന വാക്കുകളോ ലഭിച്ചേക്കാം. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് നല്ല ഓഫറുകൾ ലഭിക്കാം. ചില അപ്രതീക്ഷിത ഉറവിടങ്ങളിൽ നിന്ന് നിങ്ങൾ സമ്പാദിക്കും, ഇത് നിങ്ങൾക്ക് സംതൃപ്തിയും, സന്തോഷവും നൽകും. വിദ്യാർത്ഥികൾ കുടുംബാംഗങ്ങളുമായും, സുഹൃത്തുക്കളുമായും നല്ല സമയം ചെലവഴിക്കും. നിങ്ങൾക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ ഈ ആഴ്ച അത് തുറന്ന് പറയാവുന്നതാണ്. ഇതിനകം പ്രണയബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മിതമായ ആഴ്ചയായിരിക്കും. വിവാഹിതരായ രാശിക്കാർ നിങ്ങളുടെ ജീവിത പങ്കാളിയുടെ അധിക പരിചരണവും കരുതലും ലാളനയും ആസ്വദിക്കും. നിങ്ങൾക്ക് ഭക്ഷണ അലർജിക്ക് സാധ്യതയുള്ളതിനാൽ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കേണ്ടാതാണ്.
പരിഹാരം
ശനിയാഴ്ച രാവിലെ കാളിദേവിയുടെ ക്ഷേത്രത്തിൽ ഒരു നാളികേരം സമർപ്പിക്കുക.
ഭാഗ്യ സംഖ്യ 5
ഈ ആഴ്ച ഔദ്യോഗികരംഗത്ത് പുതിയ വെല്ലുവിളികൾ അനുഭവപ്പെടും. എന്നിരുന്നാലും, എല്ലാ വെല്ലുവിളികളെയും അതിജീവിച്ചതിന് ശേഷം നിങ്ങൾക്ക് ചില നല്ല അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ ജോലിയിൽ മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് ചില സഹായമോ പിന്തുണയോ ലഭിച്ചേക്കാം. നിങ്ങളുടെ ഉൽപ്പന്നത്തിനായുള്ള പുതിയ വിപണികൾ പര്യവേക്ഷണം ചെയ്യുന്നതിൽ നിങ്ങൾ വിജയിക്കുന്നതിനാൽ ബിസിനസ്സുമായി ബന്ധപ്പെട്ട് ഇത് ഒരു നല്ല ആഴ്ചയായിരിക്കും. ഡിസൈനിംഗിലോ ജേർണലിസത്തിലോ ഉള്ള വിദ്യാർത്ഥികൾക്ക് അനുകൂലമായ ആഴ്ചയായിരിക്കും, നിങ്ങളുടെ അധ്യാപകരിൽ നിന്ന് നിങ്ങൾക്ക് അഭിനന്ദനം ലഭിക്കും. പ്രണയ രാശിക്കാർ തങ്ങളുടെ പ്രിയപ്പെട്ടവരുമായി ചില നല്ല നിമിഷങ്ങൾ ആസ്വദിക്കും. നിങ്ങളുടെ മുൻകാല നല്ല ഓർമ്മകളെ നിങ്ങൾ വിലമതിക്കുകയും ആഴ്ചയിലുടനീളം സന്തോഷകരമായ മാനസികാവസ്ഥയിലായിരിക്കുകയും ചെയ്യും. വിവാഹിതരായ രാശിക്കാർക്ക് അനുകൂലമായ ഒരു ആഴ്ചയായിരിക്കും. നിങ്ങളുടെ മുൻകാല അസുഖം ഈ ആഴ്ച വീണ്ടും അനുഭവപ്പെടാം എന്നതിനാൽ നിങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം
ബുധനാഴ്‌ച ആവശ്യക്കാരായ ഒരു പെൺകുട്ടിക്ക് പച്ച നിറത്തിലുള്ള വളകളോ, തുണികളോ നൽകുക.
ഭാഗ്യ സംഖ്യ 6
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് സന്തോഷകരമായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് കാര്യങ്ങൾ സുഗമമാകും, നിങ്ങളുടെ പ്രോജക്റ്റുകൾ കൃത്യസമയത്ത് സമർപ്പിക്കാൻ നിങ്ങൾക്ക് കഴിയും. ചില നല്ല ജോലി അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഈ ആഴ്ചയിൽ ബിസിനസ്സിൽ പുതിയ വെല്ലുവിളികൾ അനുഭവപ്പെടാം. ഈ ആഴ്ചയിൽ നിങ്ങളുടെ മുൻ നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് നല്ല വരുമാനം ലഭിക്കാം. കുടുംബത്തിന്റെ കാര്യത്തിൽ, നിങ്ങളുടെ പങ്കാളിയുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കും. വിദ്യാർത്ഥികൾക്ക് മികച്ച ആഴ്‌ച ലഭിക്കും. പ്രണയബന്ധത്തിൽ ഈ ആഴ്ച രണ്ടുപേരും തമ്മിൽ ചെറിയ കാര്യങ്ങളിൽ ചില വഴക്കുകൾ ഉണ്ടാകും. വിവാഹിതരായ രാശികാർക്ക് അവരുടെ ബന്ധം ഉയരും. പുകവലി, മദ്യപാനം പോലുള്ള മോശം ശീലങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാമെന്നതിനാൽ ഈ ആഴ്ച നിങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം
ശ്രീ സൂക്തം പാരായണം ചെയ്ത് ലക്ഷ്മി ദേവിയെ പൂജിക്കുക.
ഭാഗ്യ സംഖ്യ 7
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 7, 16, 25 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഈ ആഴ്ച നിങ്ങളുടെ ആഴത്തിലുള്ള ചിന്തകൾ നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും പ്രതിഫലിപ്പിക്കും. നിങ്ങൾക്ക് ഈ സമയം ജോലിസ്ഥലത്ത് ഓഫീസ് രാഷ്ട്രീയം നേരിടേണ്ടി വരാം. ജോലിയിൽ സ്ഥലംമാറ്റം പ്രതീക്ഷിക്കുന്ന രാശിക്കാർക്ക് ഈ സമയം ഭാഗ്യം ലഭിച്ചേക്കാം. ബിസിനസ്സിൽ ഇത് അത്ര അനുകൂലമായ ആഴ്ചയായിരിക്കില്ല. സാമ്പത്തിക കാര്യങ്ങളിൽ, ഭാഗ്യം നിങ്ങളെ അനുകൂലിക്കും. നിങ്ങൾ എന്തെങ്കിലും നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, സമയം അനുകൂലമാണ്. ഈ ആഴ്ച വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസക്കുറവും, ഏകാഗ്രതയും അനുഭവപ്പെടും. നിങ്ങളുടെ മാതാപിതാക്കളും, കൂടപ്പിറപ്പുകളും ഈ സമയം ശാരീരികമായോ, വൈകാരികമായോ സാമ്പത്തികമായോ നിങ്ങളെ പിന്തുണയ്ക്കാൻ ശ്രമിക്കുന്നതിനാൽ കാര്യങ്ങൾ നല്ലതായിരിക്കും. പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരു പ്രയാസകരമായ സമയമായിരിക്കും. വിവാഹിതർക്ക് ഇത് നല്ല ആഴ്ചയായിരിക്കും, നിങ്ങളുടെ പങ്കാളി നിങ്ങൾക്ക് പിന്തുണ നൽകും. ഈ ആഴ്‌ചയിൽ വിഷാദ ചിന്തകൾ അനുഭവപ്പെടും എന്നതിനാൽ ശ്രദ്ധിക്കുക.
പരിഹാരം
ദിവസവും വെള്ള നിറത്തിലുള്ള ചന്ദനം നെറ്റിയിൽ പുരട്ടുക.
ഭാഗ്യ സംഖ്യ 8
(ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
നിങ്ങൾക്ക് ഈ ആഴ്ച പ്രോത്സാഹജനകമായിരിക്കും. നിങ്ങൾ ഈ സമയം നിങ്ങളുടെ താൽപ്പര്യങ്ങളും ഹോബികളും പിന്തുടരും. നിങ്ങളുടെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട് ഈ ആഴ്ചയിൽ നിങ്ങൾക്ക് ഒരു പ്രമോഷനോ, ജോലിയിൽ മാറ്റമോ ലഭിക്കാൻ സാധ്യതയുണ്ട്. ജോലി മാറാൻ ആഗ്രഹിക്കുന്നവർ ഈ ആഴ്ച ശ്രമിക്കണം. ബിസിനസ്സ് സഹപ്രവർത്തകർക്ക് ഈ ആഴ്ചയിൽ അവരുടെ പങ്കാളികളുമായി ചില തർക്കങ്ങൾ ഉണ്ടാകാം. വിദ്യാർത്ഥികൾക്ക് ഈ ആഴ്ച കഠിനാധ്വാനം ചെയ്യേണ്ടിവരും. കൂടാതെ, നിങ്ങളുടെ വിഷയങ്ങളുമായി നിങ്ങൾക്ക് ധാരാളം സംശയങ്ങൾ ഉണ്ടാകും. കുടുംബജീവിതം മികച്ചതായിരിക്കും, ഈ ആഴ്ചയിൽ നിങ്ങളുടെ കൂടപ്പിറപ്പുകളുമായും, സുഹൃത്തുക്കളുമായും ഉള്ള നിങ്ങളുടെ ബന്ധം സൗഹാർദ്ദപരമായിരിക്കും. നിങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ നിങ്ങൾക്ക് സഹായവും ലഭിക്കും. പ്രണയബന്ധവുമായി ബന്ധപ്പെട്ട് അനുകൂലമായ ആഴ്ചയായിരിക്കും. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും. വിവാഹിതരായ രാശിക്കാർ ഈ ആഴ്ച സമ്മർദ്ദത്തിലായിരിക്കും. നിങ്ങളുടെ ആരോഗ്യം ശരിയായി തുടരും, എന്നാൽ ഈ ആഴ്ചയിൽ നിങ്ങൾക്ക് മുറിവുകൾ, ചതവുകൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കാണുന്നു.
പരിഹാരം
ദിവസവും 108 തവണ 'ഓം ശം ശനിചരായ നമഃ' ചൊല്ലുക.
ഭാഗ്യ സംഖ്യ 9
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9, 18, 27 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും. അത് നിങ്ങളുടെ ശ്രമങ്ങൾ പൂർത്തിയാക്കുന്നതിന് വലിയ സഹായമാകും. ബിസിനസ്സിൽ അനാവശ്യമായ ചില ചെറിയ യാത്രകൾ ആവശ്യമായി വരാം, അത് അത്ര ഫല ദായകമായിരിക്കില്ല. പുതിയ ആശയങ്ങളോ, തന്ത്രങ്ങളോ ആവിഷ്‌കരിക്കാൻ പദ്ധതിയിടുന്നവർ ഈ ആഴ്ച അത്ര പ്രയോജനകരമാകില്ല എന്നതിനാൽ പിന്നീടത്തെയ്ക്ക് അത് മാറ്റിവെക്കുന്നതാണ് നല്ലത്. ഹ്രസ്വകാല നിക്ഷേപങ്ങൾക്ക് ഈ കാലയളവ് നല്ലതാണ്, എന്നിരുന്നാലും ഏതെങ്കിലും ദീർഘകാല പദ്ധതികളിൽ നിക്ഷേപിക്കുന്നത് ഒഴിവാക്കണം. വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിൽ ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാകും. കുടുംബജീവിതം മികച്ചതായിരിക്കും, നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കും. പ്രണയിതാക്കൾക്ക് ഈ ആഴ്ച നിരാശ അനുഭവപ്പെടും. നിങ്ങളുടെ പ്രണയ പങ്കാളിയുടെ പരുഷമായ പെരുമാറ്റം കാരണം നിങ്ങൾക്ക് ഒരു വൈകാരിക തിരിച്ചടി അനുഭവപ്പെടാം. വിവാഹിതരായ രാശിക്കാർക്ക് ശരാശരി ആഴ്ച ആയിരിക്കും. നിങ്ങളുടെ പങ്കാളി നിങ്ങളോട് സൗഹാർദ്ദപരവും മനസ്സിലാക്കുന്നവരുമായിരിക്കും, എന്നിരുന്നാലും, ഈ ആഴ്ചയിൽ നിങ്ങളുടെ ബന്ധത്തിൽ അടുപ്പവും സ്നേഹവും കുറയും. ഈ സമയത്ത് നിങ്ങൾക്ക് ജലദോഷം, ചുമ അല്ലെങ്കിൽ പനി എന്നിവയ്ക്ക് സാധ്യത കാണുന്നു.
പരിഹാരം
ഭഗവാൻ നാരായണനെ പൂജിക്കുകയും അമ്പലത്തിൽ പോയി മഞ്ഞ പൂക്കൾ അർപ്പിക്കുകയും ചെയ്യുക.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Horoscope 2023
- राशिफल 2023
- Calendar 2023
- Holidays 2023
- Chinese Horoscope 2023
- Education Horoscope 2023
- Purnima 2023
- Amavasya 2023
- Shubh Muhurat 2023
- Marriage Muhurat 2023
- Chinese Calendar 2023
- Bank Holidays 2023
- राशि भविष्य 2023 - Rashi Bhavishya 2023 Marathi
- ராசி பலன் 2023 - Rasi Palan 2023 Tamil
- వార్షిక రాశి ఫలాలు 2023 - Rasi Phalalu 2023 Telugu
- રાશિફળ 2023 - Rashifad 2023
- ജാതകം 2023 - Jathakam 2023 Malayalam
- ৰাশিফল 2023 - Rashifal 2023 Assamese
- ରାଶିଫଳ 2023 - Rashiphala 2023 Odia
- রাশিফল 2023 - Rashifol 2023 Bengali
- ವಾರ್ಷಿಕ ರಾಶಿ ಭವಿಷ್ಯ 2023 - Rashi Bhavishya 2023 Kannada