സംഖ്യാശാസ്ത്രം വാരഫലം 27മാർച്ച് -2 ഏപ്രിൽ 2022
നിങ്ങളുടെ ഭാഗ്യ സംഖ്യ എങ്ങനെ അറിയാം?
നിങ്ങളുടെ ജീവിതത്തിൽ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാസവും, നിങ്ങൾ ജനിച്ച തീയതിയും ഒരു നമ്പറാക്കി മാറ്റി ഭാഗ്യ സംഖ്യ കണക്കാക്കുന്നത്. ഭാഗ്യ നമ്പർ 1 മുതൽ 9 വരെ ആകാം, ഉദാഹരണത്തിന് - നിങ്ങൾ ഒരു മാസത്തിലെ 10-ാം തീയതിയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ ഭാഗ്യ നമ്പർ 1 + 0 ആയിരിക്കും, അതായത് 1. ഈ രീതിയിൽ, നിങ്ങളുടെ പ്രതിവാര സംഖ്യാശാസ്ത്ര ജാതകം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.

ജനന തിയ്യതിയുടെ അടിസ്ഥാനത്തിൽ വാരഫലം (20 - 26 മാർച്ച് 2022)
സംഖ്യകൾക്ക് നമ്മുടെ ജനനത്തീയതിയുമായി ബന്ധമുള്ളതിനാൽ സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഭാഗ്യ നമ്പർ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്, അത് വിവിധ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു.
സംഖ്യ 1-ൽ സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5-ൽ ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9-ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം അവ നിയന്ത്രിക്കുന്ന സംഖ്യകൾക്ക് ഒരു പ്രധാന പങ്കുണ്ടാകും.
ഭാഗ്യ സംഖ്യ 1
(ഏത് മാസത്തിലെയും 1, 10, 19, 28 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച, നിങ്ങൾ ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ നന്നായി നടത്തും. അത് നിങ്ങളുടെ ജോലിയിലോ, ബിസിനസ്സിലോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഊഹക്കച്ചവട പ്രവർത്തനത്തിലോ ആകട്ടെ, നിങ്ങൾക്ക് നല്ല ലക്ഷ്യങ്ങൾ നേടാൻ കഴിയും. നിങ്ങൾ ജോലി ചെയ്യുകയാണെങ്കിൽ, പ്രമോഷന്റെ രൂപത്തിൽ നിങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും, അതുവഴി നിങ്ങൾക്ക് ശമ്പളത്തിൽ വർദ്ധനവ് ലഭിക്കും. ബിസിനസ്സിൽ, നല്ല ലാഭം നേടാനും ബിസിനസ്സിൽ നിയന്ത്രണം നിലനിർത്താനും അവസരങ്ങൾ കൈവരും. മറുവശത്ത്, നിങ്ങൾ വസ്‌തുവകകളിൽ വലിയ അളവിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ സമയം അത്ര അനുകൂലമായി കാണുന്നില്ല. നിങ്ങളുടെ ജീവിത പങ്കാളിയുമായോ ഉള്ള ബന്ധത്തിൽ നല്ല ഐക്യം നിലനിർത്താൻ നിങ്ങൾക്ക് കഴിയും.
പരിഹാരം : ദിവസവും 19 തവണ “ഓം ആദിത്യായ നമഃ” ജപിക്കുക.
ഭാഗ്യ സംഖ്യ 2
(ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് അനുകൂലമായിരിക്കും. ജോലി, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട് പ്രതീക്ഷിക്കുന്ന ഭാഗ്യത്തിന്റെയും അഭിവൃദ്ധിയുണ്ടാകും. ഈ ആഴ്‌ചയുടെ ആരംഭം നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും, അതിൽ നിങ്ങളുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിന് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിൽ ഏർപ്പെടാം. എന്നാൽ ഈ ആഴ്ചയുടെ അവസാനം നിങ്ങൾക്ക് നല്ലതല്ലായിരിക്കാം കൂടാതെ തീരുമാനങ്ങൾ എടുക്കുന്നതിൽ നിങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാകാം. ആഴ്ചയുടെ അവസാനത്തിൽ പണത്തിന്റെ ഒഴുക്ക് കുറയുകയും ബന്ധങ്ങളിൽ അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്യും.
പരിഹാരം : ദിവസവും 20 തവണ "ഓം സോമായ നമഃ" എന്ന് ജപിക്കുക.
ഭാഗ്യ സംഖ്യ 3
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 3, 12, 21, 30 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച നല്ല നേട്ടങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഈ സമയം ആത്മീയ കാര്യങ്ങളിൽ നിങ്ങൾക്ക് താൽപ്പര്യം ഉണ്ടാകും, ഒരു നിശ്ചിത സമയത്തിനുള്ളിൽ നിങ്ങളുടെ നാഴികക്കല്ലുകളിൽ എത്താൻ നിങ്ങൾക്ക് കഴിയും. നിങ്ങൾക്ക് സംതൃപ്തി നൽകുന്ന പുതിയ തൊഴിൽ അവസരങ്ങളുടെ രൂപത്തിൽ നിങ്ങളുടെ ജോലിയിൽ ഭാഗ്യം സാധ്യമാകും. നല്ല പണമൊഴുക്ക് സാധ്യമാകും. ബന്ധത്തിലും, സ്നേഹത്തിലും നല്ല ബന്ധത്തിന് സാക്ഷ്യം വഹിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് അല്ലെങ്കിൽ നിങ്ങൾ ബിസിനസ്സിൽ ഈ കാലയളവിൽ നിങ്ങൾക്ക് വിദേശത്തേക്ക് പോകാനുള്ള അവസരങ്ങൾ ലഭിക്കും.
പരിഹാരം : വ്യാഴാഴ്ചകളിൽ ശിവന് പാൽ നിവേദിക്കുക
ഭാഗ്യ സംഖ്യ 4
(നിങ്ങൾ ജനിച്ചത് ഏത് മാസത്തിലും 4, 13, 22, 31 തീയതികളിലാണെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് ഗുണഫലങ്ങൾ എളുപ്പത്തിൽ സാധ്യമാകണമെന്നില്ല. ഈ കാലയളവിൽ നിങ്ങൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ഷെഡ്യൂൾ ചെയ്യുകയും വേണം. ഈ ആഴ്ച കുറച്ച് കടുംപിടുത്തവും കൂടുതൽ ജോലി സമ്മർദ്ദവും അനുഭവപ്പെടും. ഇത് മൂലം നിങ്ങൾ ചെയ്യുന്ന ജോലിയിൽ പൊരുത്തക്കേടുകൾക്ക് സാധ്യതയുണ്ട്. ബിസിനസിൽ, ഈ ആഴ്ച നിങ്ങൾക്ക് ലാഭം നേടാൻ അത്ര അനുയോജ്യമായി കാണുന്നില്ല. അത്തരം ഇടപാടുകൾ നിങ്ങളെ അപകടത്തിലാക്കിയേക്കാവുന്നതിനാൽ ഊഹക്കച്ചവടം പോലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കേണ്ടതാണ്. നിങ്ങളുടെ വ്യക്തി ജീവിതത്തിലെ ചില തെറ്റിദ്ധാരണകൾ ഉണ്ടാകാം എന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം : - ദിവസവും 40 തവണ "ഓം ദുർഗായ നമഃ" ജപിക്കുക.
ഭാഗ്യ സംഖ്യ 5
(നിങ്ങൾ ഏതെങ്കിലും മാസത്തിൽ 5, 14, 23 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഈ ആഴ്ച ഭാഗ്യം നിങ്ങളെ അനുകൂലിക്കുന്നതിനാൽ നിങ്ങൾക്ക് വിജയം കൈവരിക്കാൻ കഴിയും. ഈ ഭാഗ്യം നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് അനുകൂലമാകും. നിങ്ങളുടെ ശക്തി പ്രകടിപ്പിക്കാനും ജോലി ചെയ്യുന്നതിൽ നിങ്ങളുടെ കഴിവ് തെളിയിക്കാനും നിങ്ങൾക്ക് കഴിയും. പുതിയ ജോലി സാധ്യതകൾ നിങ്ങൾക്ക് ആഹ്ലാദം നൽകുകയും ദ്രുതഗതിയിൽ ഉയരാനുള്ള നിങ്ങളുടെ കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യും. ബിസിനസ്സ് രാശിക്കാർക്ക് ഉയർന്ന തലത്തിലുള്ള ലാഭം നേടാനും, ലാഭിക്കാനും കഴിയും. ഈ ആഴ്ചയിൽ, നിങ്ങൾക്ക് പുതിയ സുഹൃത്തുക്കളെ നേടാനും ബന്ധം കെട്ടിപ്പടുക്കാനും കഴിയും. നിങ്ങൾക്ക് നല്ല ആരോഗ്യം ആസ്വദിക്കാൻ കഴിയും.
പരിഹാരം : ബുധനാഴ്‌ച ബുധൻ ഗ്രഹത്തിന് ഹോമം നടത്തുക.
ഭാഗ്യ സംഖ്യ 6
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളിലാണ് ജനിച്ചതെങ്കിൽ)
നിങ്ങൾ വലിയ രീതിയിൽ ഭാഗ്യം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ ഈ ആഴ്ച നിങ്ങൾക്ക് അത്ര അനുകൂലമായിരിക്കില്ല എന്ന് പറയാം. പുതിയ തൊഴിലവസരങ്ങൾ നിങ്ങൾക്ക് ലഭ്യമാകും, നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനത്തിന് സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങളും ഉണ്ടാകും. ബിസിനസ്സിൽ, ഈ ആഴ്ചയിൽ നിങ്ങൾക്ക് നല്ല ലാഭം നേടാൻ കഴിഞ്ഞെന്നു വരില്ല. ഈ ആഴ്ച നിങ്ങളുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാൻ കഴിഞ്ഞെന്നു വരില്ല.
പരിഹാരം : ദിവസവും 33 തവണ “ഓം ഭർഗവായ നമഃ ” എന്ന് ജപിക്കുക.
ഭാഗ്യ സംഖ്യ 7
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 7, 16, 25 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
നിങ്ങളുടെ ഉദ്യോഗവുമായി ബന്ധപ്പെട്ട് മുൻകൂർ ആസൂത്രണം ചെയ്യുന്നതിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം ചില തിരക്കുകൾ സാധ്യമാകും. നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനത്തിന്, നിങ്ങൾക്ക് അർഹമായ അംഗീകാരം ലഭിച്ചെന്നു വരില്ല, ഇത് നിങ്ങളെ ആശങ്കപ്പെടുത്തും. വലിയ നിക്ഷേപങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും സംരംഭങ്ങൾ തുടങ്ങുക തുടങ്ങിയ പ്രധാന തീരുമാനങ്ങൾ എടുക്കാതിരിക്കുന്നതാണ് നല്ലത്. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധത്തിൽ നിങ്ങൾ ചില അസ്വസ്ഥതകൾ അനുഭവപ്പെടും.
പരിഹാരം : ദിവസവും 16 തവണ “ഓം ഗണേശായ നമഃ” ജപിക്കുക.
ഭാഗ്യ സംഖ്യ 8
(ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
നിങ്ങളുടെ ചില തീരുമാനങ്ങൾ നിങ്ങൾക്ക് ഒഴിവാക്കേണ്ടിവരാം എന്നതിനാൽ ഈ ആഴ്ച നിങ്ങൾക്ക് അത്ര ആവേശകരമായിരിക്കില്ല. നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന സംതൃപ്തി ഉണ്ടാകണമെന്നില്ല, നിങ്ങൾ നന്നായി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിലും അല്ലെങ്കിൽ പുതിയ ജോലി അവസരങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും വലിയ വികസനം പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, ഈ ആഴ്ച അനുയോജ്യമായവാ പ്രതീക്ഷിക്കാൻ കഴിയില്ല. ബിസിനസിൽ , നിങ്ങളുടെ എതിരാളികൾക്ക് മുന്നിൽ ചില പ്രയാസകരമായ സാഹചര്യങ്ങൾ ഉണ്ടാകാം. ഈ സമയത്ത് സമ്മർദ്ദം അനുഭവപ്പെടും അതിനാൽ ധ്യാനം പാലിക്കുന്നത് നല്ലതാണ്.
പരിഹാരം : ശനിയാഴ്ചകളിൽ ശനി ഹോമം നടത്തുക.
ഭാഗ്യ സംഖ്യ 9
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9, 18, 27 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആളുകൾ പ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടുതൽ വിവേകത്തോടെ പ്രവർത്തിക്കണം. നിക്ഷേപവുമായി ബന്ധപ്പെട്ട്, ചില പൊരുത്തക്കേടുകൾ സാധ്യമായേക്കാവുന്നതിനാൽ നിങ്ങൾ ഇത് ഒഴിവാക്കേണ്ടതായി വരാം. സാമ്പത്തിക കാര്യത്തിൽ, നഷ്ടത്തിലേക്ക് നയിക്കുന്ന ചില തെറ്റായ തീരുമാനങ്ങൾ എടുക്കാം. ബന്ധങ്ങളുടെ കാര്യം വരുമ്പോൾ, ഈഗോ പ്രശ്നങ്ങൾ ഉണ്ടാകാം, അത് നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ഐക്യം കുറയ്ക്കും. ഈ ആഴ്ചയുടെ തുടക്കം നല്ലതായിരിക്കാം, എന്നാൽ ആഴ്ചയുടെ അവസാനത്തോടെ സാഹചര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായേക്കില്ല.
പരിഹാരം : ഹനുമാൻ ചാലിസ ജപിക്കുക.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Horoscope 2023
- राशिफल 2023
- Calendar 2023
- Holidays 2023
- Chinese Horoscope 2023
- Education Horoscope 2023
- Purnima 2023
- Amavasya 2023
- Shubh Muhurat 2023
- Marriage Muhurat 2023
- Chinese Calendar 2023
- Bank Holidays 2023
- राशि भविष्य 2023 - Rashi Bhavishya 2023 Marathi
- ராசி பலன் 2023 - Rasi Palan 2023 Tamil
- వార్షిక రాశి ఫలాలు 2023 - Rasi Phalalu 2023 Telugu
- રાશિફળ 2023 - Rashifad 2023
- ജാതകം 2023 - Jathakam 2023 Malayalam
- ৰাশিফল 2023 - Rashifal 2023 Assamese
- ରାଶିଫଳ 2023 - Rashiphala 2023 Odia
- রাশিফল 2023 - Rashifol 2023 Bengali
- ವಾರ್ಷಿಕ ರಾಶಿ ಭವಿಷ್ಯ 2023 - Rashi Bhavishya 2023 Kannada