ആസ്ട്രോസേജിലൂടെ ജ്യോതിഷകരിലൂടെ 2022 ലെ മൺസൂൺ പ്രവചനം
രാജ്യവ്യാപകമായി കത്തുന്ന ചൂടാണ്. സൂര്യന്റെ കൊടും ചൂട് നാശം വിതയ്ക്കുകയാണ്. 45 ഡിഗ്രി സെൽഷ്യസിൽ കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്ന ഈ ചൂട് കൂടുതലും വടക്കൻ സംസ്ഥാനങ്ങളെയാണ് ബാധിക്കുന്നു.
വടക്കുപടിഞ്ഞാറൻ മേഖലകളിൽ, ഈ ചൂടിൽ മടുത്തതിനാൽ ജ്യോതിഷികൾ വേദ ജ്യോതിഷത്തിലൂടെ മൺസൂണിന്റെ വരവ് കണക്കാക്കാൻ തുടങ്ങിയിരിക്കുന്നു. മഴയിലൂടെ ഭൂമിയുടെ താപനില തണുപ്പിക്കാൻ ഇന്ദ്ര ദേവിന് മാത്രമേ കഴിയൂ എന്ന് അഴിയാവുന്ന കാര്യമാണ്.
ജ്യോതിഷ പ്രകാരം മൺസൂണിന്റെ സാധ്യത
മഴ, ഭൂമിയെ തണുപ്പിക്കുക മാത്രമല്ല, ധാന്യങ്ങൾ ഉണ്ടാകാനും സഹായിക്കുന്നു. അതുകൊണ്ടാണ് മനുഷ്യജീവിതത്തിൽ മഴയ്ക്ക് വലിയ പ്രാധാന്യമുള്ളത്. വിവിധ ശാസ്ത്രീയ രീതികളിലൂടെയാണ് കാലാവസ്ഥാ പ്രവചനം നടത്തുന്നത്, മുൻകാലങ്ങളിൽ, കാലാവസ്ഥയെ കുറിച്ചോ, മൺസൂണിനെക്കുറിച്ചോ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന് ജ്യോതിഷ ശാസ്ത്രം കണക്കാക്കുന്നു. പഞ്ചാംഗത്തിന്റെ സഹായത്തോടെ അവർ മൺസൂൺ യോഗയെക്കുറിച്ചും, അതിന്റെ കൃത്യമായ സമയത്തെക്കുറിച്ചും മനസ്സിലാക്കാൻ സഹായിക്കുന്നു.
ശാസ്ത്രം, ജ്യോതിഷം എന്നിവയിലൂടെ മൺസൂൺ പ്രവചനം
മഴ കാറ്റിന്റെയും, മേഘങ്ങളുടെയും ഒരു രൂപമാണ്, മേഘങ്ങളെ നയിക്കുന്നത് കാറ്റാണെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. മഴയിൽ കാറ്റ് വലിയ പങ്ക് വഹിക്കുന്നത്. ഇത് മേഘങ്ങളെ മാത്രമല്ല, കൊടുങ്കാറ്റിന്റെ രൂപത്തിൽ കാടുകളും, മരങ്ങളും, കുന്നുകളും പിഴുതെറിയാൻ കഴിയും. ജ്യോതിഷത്തിൽ മഴ പെയ്യാൻ യജ്ഞം വളരെ പ്രധാനപ്പെട്ട ഒന്നാണ്. നാരദ പുരാണത്തിൽ, ജ്യോതിഷ ഘടകങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണം, മഴയെക്കുറിച്ചുള്ള വിവരങ്ങൾ, ഇതുമായി ബന്ധപ്പെട്ട കണക്കുകൂട്ടൽ എന്നിവ ഈ വിവരങ്ങൾ കാണാം. കൂടുതലായി നമ്മുക്ക് മനസിലാക്കാം.
മഴയുമായുള്ള നക്ഷത്രങ്ങളുടെ പങ്ക്
- എല്ലാ നക്ഷത്രങ്ങളിലും, തിരുവാതിര, ആയില്യം, ഉത്രം, പൂയം, ചതയം, പൂരാടം, മൂലം രാശികൾ എന്നിവയിൽ മഴ പെയ്യുന്നതിൽ നക്ഷത്രത്തിന്റെ പ്രധാന പങ്ക് വരുണന്റെ രൂപമായും ജലമായും കാണപ്പെടുന്നു
- ഈ നക്ഷത്രങ്ങളിലെ പ്രത്യേക യോഗത്തിന്റെ അടിസ്ഥാനത്തിൽ, മഴ പ്രവചിക്കാൻ കഴിയും.
- പഞ്ചാംഗമനുസരിച്ച്, രോഹിണി നക്ഷത്രത്തിന്റെ വാസസ്ഥലം കടലിലാണെങ്കിൽ അത് കനത്ത മഴയ്ക്ക് സാധ്യതമാക്കുന്നു.
- രോഹിണി നക്ഷത്രത്തിന്റെ ആവാസകേന്ദ്രം കടൽത്തീരത്താണെങ്കിൽ രാജ്യവ്യാപകമായി മഴ പെയ്യുകയും, ആളുകൾക്ക് ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്യും.
- സൂര്യൻ പൂരാടം നക്ഷത്രത്തിൽ പ്രവേശിക്കുമ്പോൾ തിരുവാതിര മുതൽ അടുത്ത മാസത്തിന്റെ ആരംഭം വരെ എല്ലാ ദിവസവും മഴ പെയ്യും.
- സൂര്യൻ രേവതി നക്ഷത്രത്തിൽ ആകുമ്പോൾ, ഈ സമയം മഴ പെയ്താൽ, രേവതി മുതൽ ആയില്യം വരെ 10 നക്ഷത്രങ്ങൾ വരെ മഴപെയ്യില്ല.
മഴയിൽ നവഗ്രഹത്തിന്റെ പ്രധാന പങ്ക്
- സൂര്യൻ തിരുവാതിര നക്ഷത്രത്തിൽ നിന്ന് ചോതി നക്ഷത്രത്തിലേക്ക് മാറുകയാണെങ്കിൽ ഈ മാറ്റ സമയത്ത് ചന്ദ്രന്റെ സ്ഥാനം, ശുക്രന്റെ ഏഴാം ഭാവത്തിലും, ശനി ഏതെങ്കിലും ഭാവത്തിലും ആയാൽ (5-7-9) അല്ലെങ്കിൽ ഏതെങ്കിലും ശുഭഗ്രഹം അതിൽ ദൃഷ്ടിയുള്ളതിനാൽ ഈ സാഹചര്യം മഴയ്ക്ക് അനുയോജ്യമാണ്.
- ഇതുകൂടാതെ, ബുധനും, ശുക്രനും ഒരു രാശിയിൽ നിൽക്കുമ്പോൾ വ്യാഴത്തിന്റെ ദൃഷ്ടിയുള്ളപ്പോൾ, നല്ല മഴയ്ക്ക് സാധ്യത കാണുന്നു. എന്നാൽ ശനിയും, ചൊവ്വയും പോലുള്ള ഗ്രഹങ്ങളുടെ ദൃഷ്ടി ഉണ്ടെങ്കിൽ മഴ പെയ്യുകയില്ല.
- ബുധൻ, വ്യാഴം ഗ്രഹങ്ങളുടെ സംയോജനത്തിൽ വ്യാഴത്തിന്റെ ദൃഷ്ടിയുണ്ടെങ്കിൽ അത് നല്ല മഴയ്ക്ക് സാധ്യത ഒരുക്കും.
- ബുധൻ, വ്യാഴം, ശുക്രൻ എന്നീ മൂന്ന് ശുഭഗ്രഹങ്ങളും കൂടിച്ചേരുമ്പോൾ ത്രിഗ്രഹയോഗം സൃഷ്ടിക്കുകയും ക്രൂരമായ ഒരു ഗ്രഹത്തിന്റെ അശുഭ ദൃഷ്ടി ശക്തമായ മഴയ്ക്ക് കാരണമാകാം.
- ശുക്രനോടൊപ്പം ശനിയും, ചൊവ്വയും ഒരു രാശിയിൽ സംയോജനം നടത്തുകയും അതിന് വ്യാഴത്തിന്റെ ദർശനം ഉണ്ടാകുകയും ചെയ്യുമ്പോൾ അതിശക്തമായ മഴ പെയ്യുന്നു.
- ഒരു രാശിയിൽ സൂര്യനും, വ്യാഴവും വ്യാഴവും, ബുധനും കൂടിച്ചേർന്നാൽ ബുധനോ, വ്യാഴമോ അസ്തമിക്കുന്നത് വരെ മഴ നിലയ്ക്കാതെ പെയ്യാൻ സാധ്യത കാണുന്നു.
- വ്യാഴത്തിന്റെയും, ശുക്രന്റെയും സംയോജനത്തിന് പുറമെ ബുധന്റെ കണ്ണും, ഒരു അക്രമ ഗ്രഹത്തിന്റെ കണ്ണും ഉണ്ടായാൽ അത് കനത്ത മഴയിലേക്ക് നയിക്കും. തൽഫലമായി, മഴ ഭയാനകമായി മാറുകയും അത് ഭൂമികുലുക്കം, വെള്ളപ്പൊക്കത്തിനും കരണമാകാനും സാധ്യത കാണുന്നു.
മഴ രൂപപ്പെടുത്തുന്നതിൽ അന്തരീക്ഷത്തിന്റെ പ്രധാന പങ്ക്
- വേദ ജ്യോതിഷ പ്രകാരം, മഴയുടെ പ്രവചനവുമായി ബന്ധപ്പെട്ട അന്തരീക്ഷത്തെ പരാമർശിക്കുന്നു.
- കാറ്റ് വടക്കോട്ട് ഒഴുകുകയാണെങ്കിൽ, ഈ സാഹചര്യം നേരത്തെയുള്ള മഴയുടെ സൂചകമാണ്.
- കാറ്റിന്റെ ദിശയിൽ കാറ്റ് ഒഴുകുന്നത് കൊടുങ്കാറ്റുള്ള മഴയ്ക്ക് കാരണമാകുന്നു. കാറ്റിന്റെ ദിശ വടക്കും-പടിഞ്ഞാറും ദിശയിലാണ്.
- വടക്കു-കിഴക്കൻ ദിശയിൽ ഒഴുകുന്ന കാറ്റ് മഴയുടെ സൂചകമാണ്, അത് പരിസ്ഥിതിയെ ഹരിതാഭമാക്കുന്നു.
- ശ്രാവണ മാസത്തിൽ കിഴക്ക് ദിശയിൽ നിന്നുള്ള കാറ്റിന്റെ പ്രവാഹവും, വടക്ക് ഭാഗത്ത് നിന്നുള്ള കാറ്റിന്റെ പ്രവാഹവും കനത്ത മഴയെ സൂചിപ്പിക്കുന്നു.
- ശീശ മാസത്തിലെ പടിഞ്ഞാറൻ കാറ്റ് മഴയുടെ സൂചകമാണ്.
മഴയുടെ നക്ഷത്രങ്ങൾ
ഏറ്റവും അനുകൂലമായ നക്ഷത്രങ്ങളിലൊന്നാണ് തിരുവാതിര നക്ഷത്രം. പഞ്ചാംഗമനുസരിച്ച്, സൂര്യൻ തന്റെ നക്ഷത്രത്തിൽ നിന്ന് തിരുവാതിര നക്ഷത്രത്തിലേക്ക് കടക്കുമ്പോൾ, മഴയുടെ സാധ്യത വർദ്ധിക്കുന്ന സമയമാകും.
ആസ്ട്രോസേജിൽ ജ്യോതിഷിയുടെ അഭിപ്രായത്തിൽ, സൂര്യൻ 2022 ജൂൺ 22 ന് തിരുവാതിര നക്ഷത്രത്തിൽ പ്രവേശിക്കും, അത് 2022 ജൂലൈ 6 ബുധനാഴ്ച വരെ അവിടെ തുടരും. അതിനുശേഷം തിരുവാതിര നക്ഷത്രത്തിൽ നിന്ന് പുണർതം നക്ഷത്രത്തിലേക്ക് പ്രവേശിക്കും. 15 ദിവസം തിരുവാതിര നക്ഷത്രത്തിൽ സൂര്യന്റെ സാന്നിധ്യം ഇന്ത്യയിൽ മൺസൂണിന് സാധ്യത ഒരുക്കും. സൂര്യൻ തിരുവാതിര നക്ഷത്രത്തിൽ പ്രവേശിക്കുമ്പോൾ അതിന്റെ സ്വാധീനം കുറയുകയും ആകാശത്ത് മേഘങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ഈ നക്ഷത്രത്തിന്റെ ഭരിക്കുന്ന ഗ്രഹം രാഹു ആണ്, അതും സൂര്യന്റെ സ്വാധീനം നഷ്ടപ്പെടാനുള്ള കാരണമാണ്. അതിനാൽ 22 ജൂൺ 2022 മുതൽ 6 ജൂലൈ 2022 വരെ തിരുവാതിര നക്ഷത്രത്തിൽ സൂര്യന്റെ സാന്നിധ്യം രാജ്യവ്യാപകമായ ഒരു മൺസൂൺ സമയമായിരിക്കും.
ശ്രദ്ധിക്കുക: ഈ സാഹചര്യങ്ങൾ കൂടാതെ, ചന്ദ്രൻ ഉള്ളപ്പോൾ ആകാശത്തിലെ മിന്നലും, എല്ലാ തവളകളും ഒരുമിച്ച് ഉണ്ടാക്കുന്ന ശബ്ദവും മഴയ്ക്ക് വഴിയൊരുക്കും. മേൽപ്പറഞ്ഞ സാദ്ധ്യതകളും, ഗ്രഹങ്ങളുടെ സ്ഥാനവും മഴയുമായി ബന്ധപ്പെട്ടുരുക്കുന്നു.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Rashifal 2025
- Horoscope 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025