ചൊവ്വ-ശനി സംയോജനം ശിവരാത്രി ദിവസം
മഹാശിവരാത്രി ഈ വർഷം 1 മാർച്ച്, 2022, ചൊവ്വാഴ്ച, ഇത് എല്ലാ മാസവും വരുന്ന മാസിക ശിവരാത്രിയോട് യോജിക്കുന്നു. ഈ ശുഭമുഹൂർത്തത്തോടൊപ്പം രണ്ട് ഗ്രഹങ്ങളുടെ മഹത്തായ ഗ്രഹസംഗമവും നടക്കുന്നു. മഹാശിവരാത്രി എങ്ങനെ ആഘോഷിക്കപ്പെടുന്നു, വ്രതാനുഷ്ഠാനത്തിനുള്ള കൃത്യമായ പൂജാ മുഹൂർത്തം, ജ്യോതിഷ പ്രാധാന്യം, മഹാദേവന്റെ അനുഗ്രഹം ലഭിക്കാൻ ശാശ്വത പരിഹാരങ്ങളും വായിക്കാം.

മഹാശിവരാത്രി ഇന്ത്യയിൽ
മഹാശിവരാത്രി ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നാണ്. എല്ലാ സംസ്ഥാനങ്ങളിലും, ഇത് തനതായ ശൈലിയിൽ ആഘോഷിക്കപ്പെടുന്നു, ഈ ശുഭദിനത്തിൽ ശിവനെ പൂജിക്കുകയും അനുഗ്രഹം നേടുകയും ചെയ്യുന്നു. മാഘമാസത്തിലെ പതിനാലാം ദിവസമാണ് ഇത് ആഘോഷിക്കുന്നത്. 1 മാർച്ച് 2022, ചൊവ്വാഴ്ചയാണ് മഹാശിവരാത്രി.
മഹാശിവരാത്രിയിൽ വ്രതാനുഷ്ഠാനം വളരെ നല്ലതാണ്, അതിലൂടെ, ഒരാൾക്ക് ശിവനിൽ നിന്ന് അനുഗ്രഹം ലഭിക്കുന്നു. മഹാശിവരാത്രി, എല്ലാ മംഗളപ്രവർത്തനങ്ങളും നടത്താൻ ഏറ്റവും അനുയോജ്യമായ ദിവസമാണ്.
മഹാ ശിവരാത്രി 2022 തീയതി & മുഹൂർത്തം
നിഷിത കാല പൂജ സമയം : 24:08:29 തൊട്ട് 24:58:10 വരെ
ദൈർഘ്യം : 0 Hour 49 Minute
മഹാ ശിവരാത്രി പാരണ സമയം : മാർച്ച് 2 ന് 06:46:57 ന് ശേഷം
മഹാശിവരാത്രിയിലെ ജ്യോതിഷ വീക്ഷണം
- മഹാ ശിവരാത്രി ദിനത്തിൽ മകരരാശിയിൽ ചൊവ്വയും, ശനിയും ഉയർന്ന ഭാവത്തിൽ സംയോജിക്കും.
- ശിവനെ ശനിയുടെ അധിപനായി കണക്കാക്കുന്നു. അതിനാൽ ചൊവ്വയുടെയും, ശനിയുടെയും സംയോജനം അനുകൂലമായി കണക്കാക്കുന്നു.
- ഈ മഹാശിവരാത്രി സൂര്യൻ ഉദിക്കുന്ന ഉത്തരായനത്തിലാണ് നടക്കുന്നത്.
- ഈ ദിവസം, ചന്ദ്രൻ ദുർബലമാകുന്നു. അതിനാൽ, നമ്മെ ശക്തരാക്കാനും അനുഗ്രഹം നേടാനും ശിവനെ പൂജിക്കുക. ശിവൻ തന്റെ നെറ്റിയിൽ ചന്ദ്രനെ അലങ്കരിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത.
- ഈ ദിവസം ശിവമന്ത്രം ജപിക്കുന്നത് നാട്ടുകാർക്ക് കൂടുതൽ ഇച്ഛാശക്തിയ്ക്കും, നിശ്ചയദാർഢ്യത്തിനും, പൂർവ്വികരുടെ അനുഗ്രഹത്തിനും സഹായിക്കും.
ഉയർന്ന നേട്ടങ്ങൾ നേടുന്നതിനും ജീവിതത്തിൽ ഉയർച്ച നേടുന്നതിനും ഈ ദിവസം മുതിർന്ന ആളുകളുടെ അനുഗ്രഹം അനിവാര്യമാണ്.
മഹാശിവരാത്രിക്ക് പിന്നിലുള്ള ഐതിഹ്യം
മഹാശിവരാത്രി ശിവന്റെയും പാർവതി ദേവിയുടെയും വിവാഹ വാർഷികമായാണ് ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള മഹാദേവന്റെ ക്ഷേത്രങ്ങളിൽ ശിവന്റെ അനുയായികളും, ഭക്തരും പ്രത്യേക പൂജയും വ്രതവും അനുഷ്ഠിക്കുന്നു. സ്ത്രീകൾ ഈ ദിവസം ശിവനെ പ്രാർത്ഥിക്കുകയും, നല്ല ഭർത്താവിനെ ലഭിക്കാൻ ശിവന്റെ അനുഗ്രഹം തേടുകയും ചെയ്യുന്നു. ഈ ദിവസം ശിവന് പാൽ അർപ്പിക്കുന്നു.
ജീവിതത്തിൽ പരമമായ സംതൃപ്തി നേടുന്നതിനായി പൂജ നിയമപ്രകാരം ചെയ്താൽ ഭഗവാന്റെ പാദങ്ങളിൽ എത്തിച്ചേരാൻ കഴിയുമെന്നാണ് വിശ്വാസം. മഹാശിവരാത്രി ദിനത്തിൽ ശിവക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് നല്ലതാണ്.
മഹാശിവരാത്രി വ്രത പൂജാവിധി
- ഈ ശുഭദിനത്തിൽ ശിവപുരാണം പാരായണം ചെയ്യണം. കൂടാതെ, ശിവമന്ത്രം ചൊല്ലുന്നതും നല്ലതാണ്.
- മഹാശിവരാത്രിയിൽ ശിവന്റെ 'ഓം നമഃ ശിവായ' എന്ന മന്ത്രം ജപിക്കുന്നത് ശിവാനുഗ്രഹത്തിന് നല്ലതാണ്.
- മഹാശിവരാത്രി ദിവസം, രാത്രി മുഴുവൻ ഉണർന്നിരിക്കുന്നതാണ് നല്ലത്, ഇത് ശിവന്റെ അനുഗ്രഹം പ്രാപ്തമാക്കും.
- ശിവപുരാണത്തിലെ പുരാതന ഗ്രന്ഥം പാരായണം ചെയ്യുന്നത് വളരെ മഹത്തരമാണ്.
- ഈ ദിവസം ശിവന്റെ മഹാ മൃത്യുഞ്ജയ മന്ത്രം ജപിക്കുന്നത് ദൈവികവും ശിവനെ പ്രീതിപ്പെടുത്താനുമുള്ള മാർഗ്ഗമാണ്.
മഹാശിവരാത്രിയിൽ അനുഗ്രഹം ലഭിക്കാനായി ചെയ്യേണ്ട രാശിപ്രകാരമുള്ള പരിഹാരങ്ങൾ
- മേടം - ഈ ദിവസം ക്ഷേത്രത്തിൽ പോയി ശിവന് ചുവന്ന ചെമ്പരത്തിപ്പൂക്കൾ അർപ്പിക്കുക.
- ഇടവം- ഈ ദിവസം 'ഓം ശിവ ശിവ ഓം' ജപിക്കുക, അത് ശുഭകരമാണ്.
- മിഥുനം- ഈ ദിവസം ശിവന് എണ്ണ വിളക്ക് തെളിയിക്കുക.
- കർക്കടകം- മഹാശിവരാത്രി ദിനത്തിൽ പുരാതന ഗ്രന്ഥമായ ലിംഗാഷ്ടകം ജപിക്കുക.
- ചിങ്ങം-ഈ ദിവസം സൂര്യന്റെ ആദിത്യ ഹൃദയ മന്ത്രം ജപിക്കുക.
- കന്നി - ഈ ദിവസം 21 തവണ 'ഓം നമഃ ശിവായ' ജപിക്കുക.
- തുലാം - മഹാശിവരാത്രി രാത്രിയിൽ ശിവനെ പൂജിക്കുക.
- വൃശ്ചികം- ഈ ദിവസം നരസിംഹ ഭഗവാനെ പൂജിച്ച് ശർക്കര നിവേദിക്കുക.
- ധനു - ഈ ശുഭദിനത്തിൽ ക്ഷേത്രത്തിൽ ശിവന് പാൽ സമർപ്പിക്കുക.
- മകരം- മഹാശിവരാത്രി ദിനത്തിൽ ശിവന് രുദ്ര ജപം നടത്തുക.
- കുംഭം- ഈ ദിവസം അംഗവൈകല്യമുള്ളവർക്ക് ഭക്ഷണം നൽകുക.
- മീനം- ഈ ദിവസം മുതിർന്നവരുടെ അനുഗ്രഹം തേടുക.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.
Astrological services for accurate answers and better feature
Astrological remedies to get rid of your problems

AstroSage on MobileAll Mobile Apps
- Horoscope 2023
- राशिफल 2023
- Calendar 2023
- Holidays 2023
- Chinese Horoscope 2023
- Education Horoscope 2023
- Purnima 2023
- Amavasya 2023
- Shubh Muhurat 2023
- Marriage Muhurat 2023
- Chinese Calendar 2023
- Bank Holidays 2023
- राशि भविष्य 2023 - Rashi Bhavishya 2023 Marathi
- ராசி பலன் 2023 - Rasi Palan 2023 Tamil
- వార్షిక రాశి ఫలాలు 2023 - Rasi Phalalu 2023 Telugu
- રાશિફળ 2023 - Rashifad 2023
- ജാതകം 2023 - Jathakam 2023 Malayalam
- ৰাশিফল 2023 - Rashifal 2023 Assamese
- ରାଶିଫଳ 2023 - Rashiphala 2023 Odia
- রাশিফল 2023 - Rashifol 2023 Bengali
- ವಾರ್ಷಿಕ ರಾಶಿ ಭವಿಷ್ಯ 2023 - Rashi Bhavishya 2023 Kannada