രണ്ട് ദിവസത്തിനുള്ളിൽ സൗഹൃദ ഗ്രഹങ്ങളുടെ രണ്ട് പ്രധാന ഗ്രഹമാറ്റങ്ങൾ
ഈ ബ്ലോഗിൽ, ജൂൺ മാസത്തിൽ വെറും 2 ദിവസത്തിനുള്ളിൽ 2 സുപ്രധാന മാറ്റങ്ങൾ സംഭവിക്കാൻ പോകുന്ന രണ്ട് സൗഹൃദ ഗ്രഹങ്ങളായ ബുധനെയും, ശനിയെയും കുറിച്ച് പ്രതിപാദിക്കുന്നു. കൂടാതെ, ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഇത് നല്ല മാറ്റങ്ങൾ കൊണ്ടുവരും. ഈ മാറ്റങ്ങൾക്ക് അനുകൂലമായ സ്വാധീനം ചെലുത്തുന്ന ഭാഗ്യ രാശികളെക്കുറിച്ചും ഈ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും മനസിലാക്കാം. ഇതുകൂടാതെ, നിങ്ങളുടെ ജീവിതത്തിൽ അതിന്റെ നല്ല സ്വാധീനം വർദ്ധിപ്പിക്കുന്നതിനുള്ള പരിഹരങ്ങളും ഇവിടെ നിർദ്ദേശിക്കുന്നു.
ബുധന്റെയും, ശനിയുടെയും മാറ്റത്തെ കുറിച്ച് അറിയാൻ നമുക്ക് നോക്കാം.
രണ്ട് ദിവസത്തിനുള്ളിൽ സൗഹൃദ ഗ്രഹങ്ങളുടെ രണ്ട് പ്രധാന ഗ്രഹ മാറ്റങ്ങൾ.
ഒന്നാമത്തെ മാറ്റം ജൂൺ 3 ന് നടക്കും, അതിൽ ബുധൻ, ഇടവത്തിൽ നേരിട്ട് സഞ്ചരിക്കും. പ്രതിലോമ സ്ഥാനത്തായിരുന്ന ശേഷം ഗ്രഹങ്ങളുടെ നേരായ ചലനത്തെ ആണ് ഇത് സൂചിപ്പിക്കുന്നത്. 2022 ജൂൺ 3-ന് ഉച്ചയ്ക്ക് 01:07 ന് വക്രി ചലനം പൂർത്തിയാക്കിയ ശേഷം ബുധൻ നേരിട്ട് ചലിക്കും. 2022 ജൂൺ 5-ന് ഞായറാഴ്‌ച പുലർച്ചെ 4:14-ന് കുംഭം രാശിയിൽ പോകുന്ന ശനിയിൽ മറ്റൊരു പ്രധാന മാറ്റമാണ്. ഇടവം, കുംഭം എന്നിവയിൽ, ഇടവം ഒരു നിശ്ചിത ഗ്രഹവും, കുംഭം എല്ലായ്പ്പോഴും മാറ്റങ്ങൾക്കായി നോക്കുന്ന ഗ്രഹമാണ്. ഇത് കൂടാതെ ഇടവം ഭൂമിയുടെ രാശിയും, കുംഭം ജല രാശിയുമാണ്. ഇതുകൂടാതെ ഇടവം ഒരു നിരീശ്വര രാശിയും കുംഭം ഒരു ആദർശ രാശിയുമാണ്.
രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകുന്ന രണ്ട് സുപ്രധാന മാറ്റങ്ങളും ഭാഗ്യ രാശികളും
ബുധൻ ജ്ഞാനത്തിന്റെയും, ആശയ വിനിമയത്തിന്റെയും, വിശകലനത്തിന്റെയും,ചിന്തയുടെയും ഗ്രഹമാണ്. ശനി കർമ്മ ഗ്രഹമാണ്. ആളുകളുടെ ജീവിതത്തിൽ ഈ സുപ്രധാന മാറ്റത്തിൽ മൂലം ഉണ്ടാകാൻ പോകുന്ന അനുകൂല ഫലങ്ങളുടെ കുറിച്ച് നമുക്ക് നോക്കാം. മേടം: ബുധന്റെ നേരിട്ടുള്ള ചലനവും, ശനിയുടെ വക്രി ചലനവും മേടരാശിക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ സമയത്ത്, നിങ്ങളുടെ കുടുംബത്തിൽ നിന്നും നിങ്ങൾക്ക് പിന്തുണ ലഭിക്കും. നിങ്ങളുടെ കൂടപ്പിറപ്പുകളുമായി നിങ്ങൾക്ക് നല്ല ബന്ധം ഉണ്ടാകും. ജോലി, ബിസിനസ്സ് എന്നിവയിൽ വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും.
മിഥുനം: ബുധൻ, ശനി എന്നീ ഗ്രഹങ്ങളുടെ മാറ്റങ്ങൾ നിങ്ങൾക്ക് ഫലം ചെയ്യും. ഈ സമയത്ത് നിങ്ങൾക്ക് ഒരു അപരിചിതരായ ആളുകളിൽ നിന്ന് പിന്തുണ ലഭിക്കും, കൂടാതെ പഴയ രോഗങ്ങൾ വിട്ട് മാറും. നിങ്ങളുടെ ഭാഗ്യം പൂർണ്ണമായും നിങ്ങൾക്ക് അനുകൂലമായിരിക്കും, അതിന്റെ സഹായത്തോടെയും നിങ്ങളുടെ കഠിനാധ്വാനത്തിലൂടെയും നിങ്ങൾക്ക് നല്ല വിജയം കൈവരും.
ധനു: ശനിയുടെ വക്രി ചലനവും, ബുധന്റെ നേരിട്ടുള്ള ചലനവും ധനു രാശിക്കാർക്ക് ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങളുടെ കുടുംബത്തിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്കും അനുകൂലമായ സമയം ലഭിക്കും. ജോലി ചെയ്യുന്ന വിദഗ്ധർക്ക് വിജയത്തിനും, സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. ദമ്പതികൾക്ക് കുഞ്ഞ് ആയി ബന്ധപ്പെട്ട നല്ല വാർത്ത കേൾക്കാൻ അവസരം ഉണ്ടാകും.
കുംഭം: ഈ രണ്ട് ഗ്രഹ മാറ്റങ്ങളും കുംഭത്തിന് അനുകൂലമായിരിക്കും. രാശിക്കാർക്ക് അവരുടെ ജോലിയുമായി ബന്ധപ്പെട്ട നല്ല ഫലങ്ങൾ ലഭിക്കും, വിദ്യാർത്ഥികൾക്കും നല്ല ഫലങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് അവരുടെ ജോലിസ്ഥലത്ത് കൂടുതൽ ബഹുമാനവും, ജനപ്രീതിയും ലഭിക്കും. ബിസിനസുകാർക്ക് ധാരാളം അവസരങ്ങൾ ലഭിക്കും, അത് അവർക്ക് നേട്ടങ്ങൾ നൽകും കൂടാതെ അവർക്ക് അവരുടെ പണം തിരികെ ലഭിക്കാനും യോഗം കാണുന്നു.
ഈ സമയത്ത് നിർഭാഗ്യകരമായ രാശിക്കാർ.
രണ്ട് ഗ്രഹങ്ങളിലെ മാറ്റങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രാശിക്കാർ ഇടവം, ചിങ്ങം, വൃശ്ചികം, കർക്കടകം എന്നിവരാണ് ഈ ഗ്രഹങ്ങൾ ഈ സമയത്ത് ചില മുൻകരുതലുകൾ എടുക്കണം. ഈ സമയത്ത്, ഈ 4 രാശിക്കാർക്ക് നിരവധി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതോടൊപ്പം അവരുടെ ആരോഗ്യ സംരക്ഷണവും ആവശ്യമാണ്.
ബുധനെയും, ശനിയെയും ശക്തിപ്പെടുത്താനുള്ള പരിഹാരങ്ങൾ
നിങ്ങൾക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കുന്നതിന് ബുധൻ-ശനി ബലപ്പെടുത്തുന്നതിനുള്ള ജ്യോതിഷ പരിഹാരങ്ങൾ കാണാം.
- ബുധനെ ശക്തിപ്പെടുത്താൻ ഭഗവാൻ ഗണപതിയെ പൂജിക്കുക.
- എല്ലാ ദിവസവും ബുധന്റെ മന്ത്രം ജപിക്കണം അല്ലെങ്കിൽ എല്ലാ ബുധനാഴ്ചകളിലും കുറഞ്ഞത് 108 തവണ മന്ത്രം ജപിക്കണം.
- മരതകം രത്നം ധരിക്കുന്നത് ജാതകത്തിൽ ബുധനെ ശക്തിപ്പെടുത്താൻ നല്ലതാണ്. എന്നിരുന്നാലും ജ്യോതിഷ വിദഗ്ധരുമായി ആലോചിച്ചതിന് ശേഷം മാത്രമേ ഇത് ധരിക്കാവൂ. പാവപ്പെട്ടവർക്ക് പയർ ദാനം ചെയ്യുന്നതും നല്ലതാണ്.
- ശനിദേവനെ പ്രീതിപ്പെടുത്താൻ ഭഗവാൻ ഹനുമാനെ പൂജിക്കുക.
- ഹനുമാൻ ചാലിസയും വായിക്കുക.
- ശനി മന്ത്രങ്ങൾ വ്യക്തമായി ചൊല്ലുക.
- എള്ള്, എണ്ണ എന്നിവ ദാനം ചെയ്യുക, അത് ശനിദേവനെ പ്രീതിപ്പെടുത്തും.
- ഉമ്മത്തിന്റെ വേര് ധരിക്കുക എന്നാൽ അത് ധരിക്കുന്നതിന് മുമ്പ് ഒരു ജ്യോതിഷ വിദഗ്ദ്ധന്റെ അഭിപ്രായം അറിയണം.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
Astrological services for accurate answers and better feature
Astrological remedies to get rid of your problems
AstroSage on MobileAll Mobile Apps
- Rashifal 2025
- Horoscope 2025
- Chinese Horoscope 2025
- Saturn Transit 2025
- Jupiter Transit 2025
- Rahu Transit 2025
- Ketu Transit 2025
- Ascendant Horoscope 2025
- Lal Kitab 2025
- Shubh Muhurat 2025
- Hindu Holidays 2025
- Public Holidays 2025
- ராசி பலன் 2025
- రాశిఫలాలు 2025
- ರಾಶಿಭವಿಷ್ಯ 2025
- ਰਾਸ਼ੀਫਲ 2025
- ରାଶିଫଳ 2025
- രാശിഫലം 2025
- રાશિફળ 2025
- రాశిఫలాలు 2025
- রাশিফল 2025 (Rashifol 2025)
- Astrology 2025