ജ്യോതിഷ പ്രകാരം ഗ്രഹണത്തിന് വലിയ പ്രാധാന്യമുണ്ട്, സൂര്യഗ്രഹണത്തിന് അത് ഇരട്ടിയാണ്. സൂര്യൻ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും, പിതാവും, ആത്മാവും ആണ്. എല്ലാ ജീവജാലങ്ങളിലും അതിന്റെ സ്വാധീനം ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ, 2022-ൽ ആദ്യത്തെ സൂര്യഗ്രഹണം എപ്പോൾ സംഭവിക്കും, സമയം എന്തായിരിക്കും, അത് എവിടെ ദൃശ്യമാകും, നിങ്ങളുടെ രാശിയിൽ ആ ഗ്രഹണത്തിന്റെ സ്വാധീനം എന്തായിരിക്കുമെന്ന് അടങ്ങിയ എല്ലാ വിശദാംശങ്ങളും അറിയാൻ വായിക്കൂ.
2022-ലെ സൂര്യഗ്രഹണം ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണമാണ്, അത് 2022 ഏപ്രിൽ 30-ന് രാത്രി (2022 മെയ് 1-ന്, 00:15:19-ന് അതി രാവിലെ) സംഭവിക്കുകയും 04:07:56-ന് അവസാനിക്കുകയും ചെയ്യും.
ജ്യോതിഷ പ്രകാരം, ഈ സൂര്യഗ്രഹണം മേട രാശിയിലും, ഭരണി നക്ഷത്രത്തിലും ആണ് സംഭവിക്കുന്നത്. തൽഫലമായി, ഇത് മേടം, ഭരണി നക്ഷത്രം എന്നീ രാശിക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. 2022-ലെ ആദ്യത്തെ സൂര്യഗ്രഹണമാണ് ഇത്.
ഈ പ്രദേശങ്ങളിൽ 2022 ഏപ്രിൽ 30-ലെ സൂര്യഗ്രഹണം ദൃശ്യമാകും
അന്റാർട്ടിക്കയ്ക്ക് പുറമെ, അറ്റ്ലാന്റിക് മേഖലയിലും പസഫിക് സമുദ്രത്തിലും, തെക്കേ അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലും ഈ സൂര്യഗ്രഹണം ദൃശ്യമാകും. ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല, അതിനാൽ ഈ സൂര്യഗ്രഹണത്തിന്റെ ഫലവും, സൂതകവും ഇന്ത്യയിൽ ബാധിക്കില്ല.
സൂതകകാലം, 2022 ഏപ്രിൽ 30 ന് സംഭവിക്കാൻ പോകുന്ന സൂര്യഗ്രഹണത്തിന്റെ 12 മണിക്കൂർ മുമ്പ് ആരംഭിച്ച് ഗ്രഹണത്തിന്റെ അവസാനത്തോടെ അവസാനിക്കും. അതിനാൽ, ഈ സമയം മുതൽ, സൂതകുമായി ബന്ധപ്പെട്ട എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും ഫലപ്രദമാകും, നിങ്ങൾ പ്രായമായവരോ, രോഗിയോ, കുട്ടിയോ അല്ലാത്തവരോ ആണെങ്കിൽ, സൂതക സമയത്ത് ഭക്ഷണം, ഉറക്കം മുതലായവ ചെയ്യരുത്, ഈ സമയം ദൈവത്തെ പൂജിക്കുന്നതിനായി മാറ്റിവെക്കുക.
സൂര്യഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങളിൽ, ഗർഭിണികൾ ഗ്രഹണസമയത്ത് എടുക്കേണ്ട മുൻകരുതലുകൾ ശ്രദ്ധിക്കണം, ഈ മുൻകരുതലുകൾ കണക്കാക്കി മുന്നോട്ട് പോകുക. ഈ സമയത്ത് മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഇത് ഗർഭിണിയുടെ ഗർഭസ്ഥ ശിശുവിനെ പ്രതികൂലമായി ബാധിക്കാം. അതുകൊണ്ടാണ് തയ്യൽ, എംബ്രോയ്ഡറി, കട്ടിംഗ്, നെയ്ത്ത് തുടങ്ങിയ ചില പ്രവർത്തനങ്ങൾ ഈ സമയത്ത് ചെയ്യാതിരിക്കുക, കൂടാതെ ഈ സമയത്ത് പുറത്തിറങ്ങരുത്. കഴിയുമെങ്കിൽ, ഈ സമയത്ത് മതഗ്രന്ഥങ്ങൾ വായിക്കുകയും ഉറങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക.
ഈ സമയത്ത് ചില കാര്യങ്ങൾ ചെയ്യാൻ പാടില്ല, എന്നിരുന്നാലും, ചില കാര്യങ്ങൾ ശുഭകരമായി കണക്കാക്കപ്പെടുന്നു. നമുക്ക് സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങൾ നോക്കാം:
अन्नं पक्वमिह त्याज्यं स्नानं सवसनं ग्रहे।
वारितक्रारनालादि तिलैदम्भौर्न दुष्यते।।
annaṃ pakvamiha tyājyaṃ snānaṃ savasanaṃ grahe।
vāritakrāranālādi tilaidambhaurna duṣyate।।
അന്നം പക്വമിഹ ത്യാജ്യം സ്നാനം സവസനം ഗ്രഹേ।
വാരിതക്രാരനാലാദി തിലൈദമ്ഭൌര്ന ദുഷ്യതേ।।
---( Manvarth Muktavali)
സൂര്യഗ്രഹണ സമയത്ത് സൂര്യഭഗവാനെ പൂജിക്കണം, ആദിത്യ ഹൃദയ സ്തോത്രം പാരായണം ചെയ്യുന്നത് വളരെ നല്ല ഫലങ്ങൾ നൽകും. പാകം ചെയ്ത ഭക്ഷണവും, അരിഞ്ഞ പച്ചക്കറികളും സൂര്യ ഗ്രഹണത്തിന് ശേഷം മലിനമാകുന്നതിനാൽ അവ ഉപേക്ഷിക്കണം. എന്നിരുന്നാലും, നെയ്യ്, എണ്ണ, തൈര്, പാൽ, വെണ്ണ, ചീസ്, അച്ചാർ, ചട്ണി, ജാം തുടങ്ങിയ വസ്തുൾ ഗ്രഹണ സമയത്ത് മലിനമാകില്ല. ഉണങ്ങിയ ഭക്ഷണം ഉണ്ടെങ്കിൽ അതിൽ ദർഭ പുല്ല് സൂക്ഷിക്കേണ്ട ആവശ്യമില്ല.
स्पर्शे स्नानं जपं कुर्यान्मध्ये होमं सुरार्चनम।
मुच्यमाने सदा दानं विमुक्तौ स्नानमाचरेत।।
sparśe snānaṃ japaṃ kuryānmadhye homaṃ surārcanama।
mucyamāne sadā dānaṃ vimuktau snānamācareta।।
സ്പര്ശേ സ്നാനം ജപം കുര്യാന്മധ്യേ ഹോമം സുരാര്ചനമ।
മുച്യമാനേ സദാ ദാനം വിമുക്തൌ സ്നാനമാചരേത।।
--- (J. Ni.)
ഗ്രഹണ സമയത്തിന്റെ ആരംഭത്തിൽ കുളിയും ജപവും ചെയ്യണം, ഗ്രഹണമധ്യത്തിൽ യാഗം, ദേവപൂജ എന്നിവ നടത്തുന്നത് നല്ലതാണ്. ഗ്രഹണ മോക്ഷസമയത്ത് ദാനം ചെയ്യണം, ഗ്രഹണ ശേഷം കുളിച്ച് സ്വയം ശുദ്ധി ആകണം.
चन्द्रग्रहे तथा रात्रौ स्नानं दानं प्रशस्यते।
candragrahe tathā rātrau snānaṃ dānaṃ praśasyate।
ചന്ദ്രഗ്രഹേ തഥാ രാത്രൌ സ്നാനം ദാനം പ്രശസ്യതേ।
ചന്ദ്രഗ്രഹണമായാലും സൂര്യഗ്രഹണമായാലും രാത്രിയിലെ സ്നാനം ശുഭകരമായി കണക്കാക്കപ്പെടുന്നു.
ഈ സൂര്യഗ്രഹണം ഭരണി നക്ഷത്രത്തിൽ മേടം രാശിയിൽ സംഭവിക്കുന്നു, അതിനാൽ ഇത് കൂടുതൽ ഫലപ്രദമാകും, പ്രത്യേകിച്ച് മേടം രാശിക്കാർക്ക്. മേടം രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിവിധ രാശിക്കാർക്ക് ഈ ഗ്രഹണം എങ്ങനെയായിരിക്കുമെന്ന് അറിയാൻ സൂര്യഗ്രഹണ ജാതകം വായിക്കാം:
മേടം: മേടം രാശിക്കാർക്ക്, ഈ ഗ്രഹണം ആദ്യ ഭാവത്തിൽ ആയിരിക്കും, അതിനാൽ നിങ്ങൾ നിങ്ങളുടെ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം. ശാരീരിക അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക. മാനസിക സമ്മർദ്ദം അനുഭവപ്പെടാം. ഇതൊഴിവാക്കാൻ ദിവസവും വ്യായാമമോ ധ്യാനമോ, പ്രാണായാമമോ ചെയ്യുക. ശാരീരിക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
ഇടവം: നിങ്ങളുടെ രാശിയിൽ പന്ത്രണ്ടാം ഭാവത്തിൽ ആയിരിക്കും സൂര്യഗ്രഹണം, അതിനാൽ ഈ സമയം സാമ്പത്തികമായി ഉയർച്ച-താഴ്ചകൾ അനുഭവപ്പെടും. മതപരമായ കാര്യങ്ങൾക്കായി ചിലവഴിക്കാൻ നിങ്ങൾക്ക് തോന്നും. ഇതിനായി പണം ചെലവഴിക്കും. അനാവശ്യ യാത്രകൾക്കുള്ള സാധ്യതയുണ്ടാകും. ശാരീരിക പ്രശ്നങ്ങൾ ഒഴിവാക്കാൻ, ദിവസവും വ്യായാമം ചെയ്യുക.
മിഥുനം: നിങ്ങളുടെ രാശിയിലെ പതിനൊന്നാം ഭാവത്തിൽ ഈ ഗ്രഹണ സ്വാധീനം ഉണ്ടാകും, ഈ സമയം നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾക്ക് യോഗം കാണുന്നു. മുടങ്ങിക്കിടന്ന ആഗ്രഹങ്ങൾ സഫലമാകും, അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. സാമ്പത്തികമായി, ഈ സമയം നിങ്ങൾക്ക് നേട്ടങ്ങളും പുരോഗതിയും നൽകും. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകും. വ്യക്തിബന്ധങ്ങൾ നന്നാകും.
കർക്കടകം: നിങ്ങളുടെ രാശിയുടെ പത്താം ഭാവത്തിൽ സൂര്യഗ്രഹണത്തിന്റെ സ്വാധീനം ഉണ്ടാകും, ഈ സമയം നിങ്ങൾക്ക് നല്ലതായിരിക്കും. ബിസിനസ്സിൽ നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. ചില പുതിയ ആളുകളെ നിങ്ങൾ പരിചയപ്പെടുന്നത് നിങ്ങളുടെ ബിസിനസ്സ് ബന്ധം ശക്തിപ്പെടുത്തും. ജോലികാർക്ക് ഈ സമയം നല്ലതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും.
ചിങ്ങം: നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിൽ ഗ്രഹണത്തിന്റെ സ്വാധീനം ഉണ്ടാകും. ഈ സമയം നിങ്ങളുടെ അച്ഛനുമായുള്ള നിങ്ങളുടെ ബന്ധം മോശമാകാം എന്നതിനാൽ ശ്രദ്ധിക്കണം. നിങ്ങൾ അപകീർത്തിപ്പെഡാൻ സാധ്യതയുണ്ട് എന്നതിനാൽ ചിന്താപൂർവ്വം സംസാരിക്കുകയും നിങ്ങളുടെ പെരുമാറ്റം സന്തുലിതമാക്കുകയും ചെയ്യുക. ജോലിയിൽ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ മക്കളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിങ്ങളെ അലട്ടും. അനാവശ്യ ആകുലതകൾ ഒഴിവാക്കാൻ ശ്രമിക്കുക.
കന്നി: സൂര്യഗ്രഹണം നിങ്ങളുടെ രാശിയുടെ എട്ടാം ഭാവത്തെ സ്വാധീനിക്കും, ഈ സായം ശാരീരിക പ്രശ്നങ്ങൾ അനുഭവപ്പെടും എന്നതിനാൽ നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. മാനസിക പിരിമുറുക്കം കൊണ്ടും ചില അപകടങ്ങൾ സംഭവിക്കാം, അതിനാൽ ശ്രദ്ധിക്കുക. ഈ സമയത്ത്, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ ആത്മീയ കാര്യങ്ങളിൽ സമയം ചെലവഴിക്കുന്നത് മൂലം നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ കൈവരും. നിങ്ങളുടെ ഭൗതിക സുഖങ്ങളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ അനുഭവപ്പെടാം.
തുലാം: നിങ്ങളുടെ രാശിയിൽ ഗ്രഹണത്തിന്റെ സ്വാധീനം ഏഴാം ഭാവത്തിൽ ആയിരിക്കും, ഈ സമയം ദാമ്പത്യ ജീവിതത്തിൽ ഉയർച്ച-താഴ്ചകൾ ഉണ്ടാകാം. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യത്തെ ബാധിക്കാം ഇത് മൂലം നിങ്ങൾക്ക് അവരെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകേണ്ടതായും വരാം. പങ്കാളിത്ത ബിസിനസ്സ് ഈ സമയം അൽപ്പം ദുർബലമായിരിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം വഷളാകാം, ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. പുതിയ നിക്ഷേപങ്ങളിൽ ശ്രദ്ധിക്കുക അല്ലെങ്കിൽ ലാഭത്തിന് പകരം നഷ്ടം സംഭവിക്കാം. നിങ്ങളുടെ കൂടപ്പിറപ്പുകളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികം: നിങ്ങളുടെ രാശിയുടെ ആറാം ഭാവത്തിൽ സൂര്യഗ്രഹണത്തിന്റെ സ്വാധീനം ഉണ്ടാകും, ഈ കാലയളവിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. നിങ്ങൾ ജോലി അന്വേഷിക്കുന്നവരാണെങ്കിൽ, ഒരു നല്ല ജോലി ലഭിക്കാൻ സാധ്യത കാണുന്നു. നിങ്ങൾ ഇതിനകം ഒരു ജോലി ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ ജോലി മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ സമയം അനുകൂലമായിരിക്കും. ഈ സമയം നിങ്ങളുടെ ചെലവുകൾ വർദ്ധിപ്പിക്കുകയും, മാനസിക പിരിമുറുക്കം ഉയരുകയും ചെയ്യും, എന്നിരുന്നാലും, ജീവിതത്തിന്റെ പല മേഖലകളിലും നിങ്ങൾക്ക് പ്രയോജനം ലഭിക്കാൻ ഉള്ള യോഗവും കാണുന്നു.
ധനു: ഈ ഗ്രഹണം നിങ്ങളുടെ രാശിയുടെ അഞ്ചാം ഭാവത്തെ സ്വാധീനിക്കും, ഇ സമയം നിങ്ങൾ കുട്ടികളുടെ കാര്യത്തിൽ വിഷമിക്കും. അവരുടെ ആരോഗ്യവും അവരുടെ കൂട്ടുകെട്ടുകളും നിങ്ങളുടെ ഉത്കണ്ഠയ്ക്ക് കാരണമാകും. പണം ലഭിക്കാൻ വളരെയധികം പരിശ്രമിക്കേണ്ടിവരും. കഠിന പ്രയത്നത്തിനു ശേഷമേ വിജയം കൈവരിക്കൂ. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാം എന്നതിനാൽ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
മകരം: നിങ്ങളുടെ രാശിയിൽ നാലാം ഭാവത്തിൽ സൂര്യഗ്രഹണത്തിന്റെ സ്വാധീനം ഉണ്ടാകും. ഈ സമയം കുടുംബാംഗങ്ങൾക്കിടയിൽ സ്വരച്ചേർച്ച കുറയും. ഈ സമയത്ത്, നിങ്ങളുടെ അമ്മയുമായുള്ള നിങ്ങളുടെ ബന്ധത്തിലും പ്രശ്‌നങ്ങൾ ഉണ്ടാകാം അല്ലെങ്കിൽ അവർക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങളുടെ കുടുംബ സന്തോഷം കുറയും. വീട്ടുചെലവുകൾ വർദ്ധിക്കും. ചില കാര്യങ്ങൾ മൂലം നിങ്ങൾക്ക് മാനസികമായി അസ്ഥിരത അനുഭവപ്പെടാം. സ്വത്തുമായി ബന്ധപ്പെട്ട ചില പിരിമുറുക്കങ്ങൾ വീട്ടിലെ സമാധാനവും, സന്തോഷവും കെടുത്തുന്നതിന് കാരണമാകും.
കുംഭം: ഈ സൂര്യഗ്രഹണം നിങ്ങളുടെ രാശിയുടെ മൂന്നാം ഭാവത്തെ സ്വാധീനിക്കും, ഈ സമയം നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് ചില പ്രശ്നങ്ങൾ അനുഭവപ്പെടാം. ജോലിയിൽ കാലതാമസവും, തടസ്സങ്ങളും ഉണ്ടാകും. നിങ്ങളുടെ സുഹൃത്തുക്കളുമായുള്ള ബന്ധം വഷളാകാനും സാധ്യത കാണുന്നു. സർക്കാർ മേഖലയിൽ നേട്ടമുണ്ടാകും. വിദേശ സ്രോതസ്സുകളിൽ നിന്ന് വരുമാനം ലഭിക്കാനുള്ള യോഗം കാണുന്നു. ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള ഉയർന്ന സാധ്യത കാണുന്നു.
മീനം: നിങ്ങളുടെ രാശിയുടെ രണ്ടാമത്തെ ഭാവത്തെ സൂര്യഗ്രഹണം സ്വാധീനിക്കും, ഈ സമയത്ത് നിങ്ങളുടെ കുടുംബത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാം. കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ വർദ്ധിക്കാം, അതുമൂലം നിങ്ങളുടെ മുന്നിലും പ്രശ്നങ്ങൾ ഉണ്ടാകാം. സാമ്പത്തികമായി ഈ സമയം അൽപ്പം ദുർബലമായിരിക്കും. ചെറിയ നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. പണം ലാഭിക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടാകും. സംസാരത്തിലെ പരുഷത ജോലിയെ ബാധിക്കാനും സാധ്യത കാണുന്നു. ഈ സമയം നിങ്ങളുടെ ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്.
പൊതുവെ, സൂര്യഗ്രഹണത്തിന്റെ ഫലങ്ങൾ ഏകദേശം 6 മാസത്തോളം നിലനിൽക്കും. ചില പരിഹാരങ്ങൾ ഭക്തിയോടെ പൂർണ്ണഹൃദയത്തോടെയും, അർപ്പണബോധത്തോടെയും പാലിച്ചാൽ, സൂര്യഗ്രഹണസമയത്ത് സംഭവിക്കാവുന്ന ഏത് അപകടത്തിൽ നിന്നും നിങ്ങളെ സംരക്ഷിക്കാൻ കഴിയും. അവ താഴെ വിവരിക്കുന്നു:
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.