നിങ്ങളുടെ ജീവിതത്തിൽ സംഖ്യാശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാസവും, നിങ്ങൾ ജനിച്ച തീയതിയും ഒരു നമ്പറാക്കി മാറ്റി ഭാഗ്യ സംഖ്യ കണക്കാക്കുന്നത്. ഭാഗ്യ നമ്പർ 1 മുതൽ 9 വരെ ആകാം, ഉദാഹരണത്തിന് - നിങ്ങൾ ഒരു മാസത്തിലെ 10-ാം തീയതിയിലാണ് ജനിച്ചതെങ്കിൽ, നിങ്ങളുടെ ഭാഗ്യ നമ്പർ 1 + 0 ആയിരിക്കും, അതായത് 1. ഈ രീതിയിൽ, നിങ്ങളുടെ പ്രതിവാര സംഖ്യാശാസ്ത്ര ജാതകം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും.
ജനന തിയ്യതിയുടെ അടിസ്ഥാനത്തിൽ വാരഫലം (20 - 26 മാർച്ച് 2022) സംഖ്യകൾക്ക് നമ്മുടെ ജനനത്തീയതിയുമായി ബന്ധമുള്ളതിനാൽ സംഖ്യാശാസ്ത്രം നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഒരു വ്യക്തിയുടെ ഭാഗ്യ നമ്പർ അവരുടെ ജനനത്തീയതിയുടെ അടിസ്ഥാനത്തിലാണ്, അത് വിവിധ ഗ്രഹങ്ങളെ സ്വാധീനിക്കുന്നു.
സംഖ്യ 1-ൽ സൂര്യൻ, 2-ൽ ചന്ദ്രൻ, 3-ൽ വ്യാഴം, 4-ൽ രാഹു, 5-ൽ ബുധൻ, 6-ൽ ശുക്രൻ, 7-ൽ കേതു, 8-ൽ ശനി, 9-ൽ ചൊവ്വ എന്നിവ ഭരിക്കുന്നു. ഈ ഗ്രഹങ്ങളുടെ ചലനം അവ നിയന്ത്രിക്കുന്ന സംഖ്യകൾക്ക് ഒരു പ്രധാന പങ്കുണ്ടാകും.
(ഏത് മാസത്തിലെയും 1, 10, 19, 28 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച, നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ നിങ്ങൾ അൽപ്പം തിടുക്കം കാട്ടിയേക്കാം. സംവേദനക്ഷമത നിങ്ങളുടെ ജോലിയിൽ താൽക്കാലികമായി ബാധിക്കാം. ഇവ മറികടന്ന് നിങ്ങളുടെ വ്യക്തിത്വവും ക്ഷേമവും മെച്ചപ്പെടുത്തേണ്ടതാണ്.
പ്രണയ ജീവിതം-
ഈ ആഴ്ച നിങ്ങളുടെ ജീവിത പങ്കാളിയുമായി ഈഗോ സംബന്ധമായ പ്രശ്നങ്ങൾക്കും, അനാവശ്യ തർക്കങ്ങൾക്കും സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം.
വിദ്യാഭ്യാസം- മൾട്ടിമീഡിയ ഗ്രാഫിക്‌സ്, ഇന്റീരിയർ ഡിസൈനിംഗ്, വിഷ്വൽ കമ്മ്യൂണിക്കേഷൻ മുതലായ പ്രൊഫഷണൽ പഠനങ്ങളിൽ വിദ്യാർത്ഥികൾ മികച്ച പ്രകടനം നടത്താൻ സാധ്യത കാണുന്നു.
ഉദ്യോഗം- ഭക്ഷണ സാധനങ്ങൾ, റെസ്റ്റോറന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സിൽ, ഈ ആഴ്ച നിങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതിനുള്ള മികച്ച സമയമായിരിക്കും, ജോലിയിലും നല്ലതായിരിക്കും.
ആരോഗ്യം- ഈ ആഴ്‌ചയിൽ നിങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടതാണ്, കാര്യമായ ആശങ്കകളൊന്നുമില്ലെങ്കിലും, സ്വയം ആരോഗ്യത്തോടെ ഇരിക്കാൻ ആരോഗ്യകരമായ ഭക്ഷണരീതി പാലിക്കേണ്ടതാണ്.
പരിഹാരം- ഞായറാഴ്ച ശിവനെ ചുവന്ന പുഷ്പങ്ങൾ കൊണ്ട് പൂജിക്കുക.
(ഏത് മാസത്തിലെയും 2, 11, 20, 29 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്‌ച, വിജയം ഉടൻ തന്നെ നിങ്ങൾക്ക് ലഭിക്കില്ല. എന്നിരുന്നാലും നിങ്ങൾ സ്വയം മെച്ചപ്പെടുത്താനും പ്രത്യേകമായ എന്തെങ്കിലും ചെയ്യാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ കുടുംബത്തോടൊപ്പം യാത്രകൾക്ക് പോകാനുള്ള നല്ല അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. ധ്യാനത്തിലൂടെയും, ചില വ്യായാമങ്ങളിലൂടെയും നിങ്ങൾക്ക് ചില ആശയക്കുഴപ്പങ്ങൾ മറികടക്കാൻ കഴിയും.
പ്രണയ ജീവിതം-
നിങ്ങളുടെ പ്രണയത്തിലും, ദാമ്പത്യ ജീവിതത്തിലും ചില പ്രശ്നങ്ങൾ ഉണ്ടാകാം. ജീവിതം നല്ലതായി തുടരാൻ നിങ്ങൾ ചില ഉത്കണ്ഠകൾ മറികടക്കേണ്ടതാണ്. വിവാഹത്തിന് ഈ സമയം അനുയോജ്യമല്ല.
വിദ്യാഭ്യാസം- പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്, അവരുടെ ശ്രദ്ധ വ്യതിചലിക്കുന്നതിനുള്ള സാധ്യത കാണുന്നു. പോസിറ്റീവായി തുടരുന്നതിലൂടെയും, കാര്യങ്ങളിൽ ശ്രദ്ധിക്കാൻ നിങ്ങൾ കൂടുതലായി ശ്രമിക്കുന്നതിലൂടെയും നിങ്ങൾക്ക് ഇതിനെ മറികടക്കാൻ കഴിയും.
ഉദ്യോഗം- ഈ ആഴ്ച നിങ്ങൾ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ബിസിനസ്സിൽ നിങ്ങൾക്ക് മിതമായ ലാഭം നേടാം. നിങ്ങൾക്ക് പുതിയ ബിസിനസ്സിൽ നിക്ഷേപിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, അത് പിന്നീടത്തേയ്ക്ക് മാറ്റി വെക്കുക.
ആരോഗ്യം- ഇത് നിങ്ങൾക്ക് അത്ര കാര്യക്ഷമമായ സമയമായിരിക്കില്ല. നിങ്ങൾക്ക് പ്രതിരോധശേഷി കുറവായിരിക്കാം അതിനാൽ ശ്രദ്ധിക്കുക. ധ്യാനം പാലിക്കുന്നത് നല്ലതാണ്.
പരിഹാരം- തിങ്കളാഴ്ച വൈകുന്നേരം ചന്ദ്ര ഗ്രഹത്തിന് എണ്ണ വിളക്ക് തെളിയിക്കുക.
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 3, 12, 21, 30 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങളുടെ ഉദ്യോഗത്തോടെയുള്ള സമീപനം ഗുണദോഷങ്ങൾ വിലയിരുത്തി മനസ്സിലാക്കി മുന്നോട്ട് പോകേണ്ടതാണ്. നിങ്ങൾ ആത്മീയതയിലേക്ക് നീങ്ങുന്നതും നല്ലതായിരിക്കും.
പ്രണയ ജീവിതം- ഈ ആഴ്‌ചയിൽ നിങ്ങളുടെ പ്രണയ ബന്ധത്തിൽ നിങ്ങളുടെ അഹംഭാവം മൂലം ചില പ്രശ്നങ്ങൾ ഉണ്ടാകാം. പ്രണയ ബന്ധത്തിലുള്ള ചില രാശിക്കാർക്ക് വിവാഹം വൈകാനും സാധ്യതയുണ്ട്.
വിദ്യാഭ്യാസം- ഉന്നത പഠനത്തിന് ഈ സമയം നിങ്ങൾക്ക് നല്ലതായിരിക്കും. എംബിഎ അല്ലെങ്കിൽ ഗവേഷണ ബിരുദങ്ങൾ പോലുള്ള ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ ആഴ്ച അനുയോജ്യമായിരിക്കും.
ഉദ്യോഗം- ഈ സമയം ജോലിസ്ഥലത്തെ അന്തരീക്ഷം അത്ര അനുകൂലമായിരിക്കില്ല. അതേ സമയം, നിങ്ങൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ ലാഭിക്കാം. ബിസിനസ്സിൽ ലാഭം പ്രതീക്ഷിച്ചതുപോലെ ലഭിക്കണമെന്നില്ല.
ആരോഗ്യം- ആരോഗ്യപരമായി നിങ്ങൾക്ക് ജലദോഷമോ മറ്റോ അനുഭവപ്പെടാം. ഉറക്കക്കുറവ് ഉണ്ടാകാം. , ഉറക്കക്കുറവ് കാരണം സാധ്യമായേക്കാം. അതിനാൽ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്.
പരിഹാരം- ദിവസവും 21 തവണ 'ഓം ഗുരവേ നമഃ' ജപിക്കുക.
(നിങ്ങൾ ജനിച്ചത് ഏത് മാസത്തിലും 4, 13, 22, 31 തീയതികളിലാണെങ്കിൽ)
ഈ ആഴ്ച വികസനത്തിന്റെയും സംതൃപ്തിയുടെയും കാര്യത്തിൽ നിങ്ങൾക്ക് നല്ലതായിരിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. ലക്ഷ്യങ്ങൾ നേടുന്നതിനും വെല്ലുവിളികളെ തരണം ചെയ്യുന്നതിനും നിങ്ങളെ നയിക്കുന്ന സമീപനത്തിൽ നിങ്ങൾക്ക് കൂടുതൽ പ്രൊഫഷണലിസം സ്വീകരിക്കും. ഈ ആഴ്ച കൂടുതൽ യാത്രകൾക്ക് സാധ്യത കാണുന്നു.
പ്രണയ ജീവിതം- നിങ്ങളുടെ വിവാഹത്തിന് തീരുമാനിക്കുകയാണെങ്കിൽ, ഇത് നല്ല സമയമായിരിക്കാം. നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും.
വിദ്യാഭ്യാസം- നിങ്ങളുടെ പഠനത്തിൽ ക്രിയാത്മകമായ രീതിയിൽ വളരാനും നിങ്ങളുടെ സ്ഥിരത വളർത്തിയെടുക്കാനും നിങ്ങൾക്ക് കഴിയും. നിങ്ങളുടെ പഠനത്തിൽ നിങ്ങൾ നടത്തുന്ന പരിശ്രമങ്ങൾ നിങ്ങൾക്ക് നല്ല മാർക്ക് നേടിത്തരും.
ഉദ്യോഗം- ഈ ആഴ്ച, നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങൾക്ക് നല്ല പിന്തുണ ലഭിക്കും, ജോലിയിൽ നിങ്ങൾ കാണിക്കുന്ന അർപ്പണബോധം മൂലം മേലുദ്യോഗസ്ഥരിൽ നിന്ന് നിങ്ങൾക്ക് അംഗീകാരം,ശമ്പളത്തിൽ വർധനയും സ്ഥാനക്കയറ്റവും ലഭിച്ചേക്കാൻ അവസരം ഒരുക്കും.
ആരോഗ്യം- ഈ സമയം നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടും, ദൃഢനിശ്ചയത്തോടെയുള്ള പോസിറ്റീവ് എനർജി അനുഭവപ്പെടും. ഒരു നല്ല ഭക്ഷണക്രമം പാലിക്കുന്നു എന്ന് ഉറപ്പാക്കേണ്ടതാണ്.
പരിഹാരം- ദിവസവും 27 തവണ 'ഓം രാഹവേ നമഃ' ജപിക്കുക.
(നിങ്ങൾ ഏതെങ്കിലും മാസത്തിൽ 5, 14, 23 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
ഈ ആഴ്ച നിങ്ങൾ യുക്തി പൂർവ്വം പെരുമാറും. നിങ്ങളുടെ പരിശ്രമം, ലക്ഷ്യങ്ങൾ നിറവേറ്റാൻ നിങ്ങളെ നയിക്കാം.
പ്രണയ ജീവിതം- പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട് സ്നേഹത്തോടൊപ്പം സന്തോഷത്തിനും യോഗം കാണുന്നു. വിവാഹിതരായ രാശിക്കാർക്ക് അല്ലെങ്കിൽ വിവാഹം കഴിക്കാൻ പോകുന്നവർക്ക്, ശുഭകരമായ കാര്യങ്ങൾക്ക് നിങ്ങൾ സാക്ഷ്യം വഹിക്കും.
വിദ്യാഭ്യാസം- ഈ ആഴ്ച വിദ്യാർത്ഥികൾക്ക് അനുയോജ്യമായിരിക്കും. പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാനും കഴിയും. നിങ്ങൾ സോഫ്‌റ്റ്‌വെയർ, ലോജിസ്റ്റിക്‌സ് തുടങ്ങിയ പ്രൊഫഷണൽ മേഖലയുമായുള്ള ബന്ധപ്പെട്ട് പഠിക്കുന്നവർക്ക്, ഇത് നല്ല സമയമാണ്.
ഉദ്യോഗം- ബിസിനസ്സിൽ, നിങ്ങളുടെ എതിരാളികൾക്കിടയിൽ മികവ് പുലർത്താൻ ഈ ആഴ്ച നിങ്ങൾക്ക് അനുയോജ്യമായ സമയമായിരിക്കും. സംഗീതവുമായി ബന്ധപ്പെട്ട ജോലിക്കാർക്കും സമയം അനുകൂലമാണ്.
ആരോഗ്യം- നിങ്ങൾക്ക് നർമ്മബോധവും, സന്തോഷവും ഉണ്ടായിരിക്കും, ഇതു കൊണ്ട് തന്നെ നിങ്ങൾ ആരോഗ്യത്തോടെ ഇരിക്കും. ദഹനക്കുറവ്, ചർമ്മപ്രശ്നങ്ങൾ തുടങ്ങിയ ചെറിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കാണുന്നു.
പരിഹാരം- ദിവസവും 41 തവണ 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന് ജപിക്കുക.
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 6, 15, 24 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച, സ്ഥിരതയും, പ്രൊഫഷണലിസം എന്നിവ നിങ്ങൾക്ക് ഉണ്ടായിരിക്കും. ഇവ നിങ്ങളുടെ വികസനത്തിൽ നല്ല സ്വാധീനം ചെലുത്തും. സർഗ്ഗാത്മക അന്വേഷണങ്ങളിൽ കൂടുതൽ താൽപ്പര്യം നിങ്ങൾക്ക് ഉണ്ടാകും കൂടാതെ നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ പുറത്തുകൊണ്ടുവരാൻ നിങ്ങൾക്ക് കഴിയും.
പ്രണയ ജീവിതം- ജീവിത പങ്കാളിയുമായുള്ള പരസ്പര ബന്ധവും, പിന്തുണയും നിലനിർത്താൻ കഴിയും. ഈ സമയം നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ബന്ധം ദൈവികമായിരിക്കും.
വിദ്യാഭ്യാസം- ഈ ആഴ്ച പഠനത്തിൽ മുന്നേറാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ലക്ഷ്യങ്ങൾ നേടാൻ കഴിയും. കമ്പ്യൂട്ടർ സിസ്റ്റം, മൾട്ടിമീഡിയ ഗ്രാഫിക്‌സ് മേഖലയുമായി ബന്ധപ്പെട്ട പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഈ ആഴ്‌ച അനുകൂലമായിരിക്കും.
ഉദ്യോഗം- ഔദ്യോഗികമായി നിങ്ങൾക്ക് ജോലിയോട് കൂടുതൽ പ്രതിബദ്ധതയും കാണിക്കാനും, അംഗീകാരം നേടാനും കഴിയും. ബിസിനെസ്സിൽ നിങ്ങൾ പ്രതീക്ഷിച്ചതിലും ഉയർന്ന തലത്തിലുള്ള ലാഭം ലഭിക്കും.
ആരോഗ്യം- ഈ ആഴ്ച നിങ്ങളുടെ ആരോഗ്യം നിങ്ങൾ നല്ല രീതിയിൽ ആസ്വദിക്കുകയും, വിശ്രമിക്കുകയും ചെയ്യും. നിങ്ങഅനുകൂല ശക്തികളുമായി ബന്ധപ്പെടും, നിഷേധാത്മകത ഒഴിവാകും.
പരിഹാരം- ദിവസവും 42 തവണ ശുക്രന്റെ അനുഗ്രഹം ലഭിക്കാനായി 'ഓം ശുക്രായ നമഃ' എന്ന മന്ത്രം ജപിക്കുക
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 7, 16, 25 തീയതികളിൽ ജനിച്ചവരാണെങ്കിൽ)
നിങ്ങളുടെ തിടുക്കവും, പെട്ടെന്നുമുള്ള തീരുമാനങ്ങൾ നിങ്ങൾക്ക് ബുദ്ധിമുട്ടായി ഭവിക്കാം. നിങ്ങളുടെ ആവേശകരമായ നീക്കങ്ങൾ മൂലം സുപ്രധാന തീരുമാനങ്ങൾ പിന്തുടരുന്നതിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ വ്യതിചലിക്കുന്നതിന് കാരണമാകാം.
പ്രണയ ജീവിതം- ഈ ആഴ്ച നിങ്ങളുടെ ജീവിതപങ്കാളിയുമായുള്ള ബന്ധത്തിന്റെ കാര്യത്തിൽ അത്ര നല്ല സമയമായിരിക്കില്ല. നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി വിരസത നേരിടാം. വിവാഹിതരായ രാശിക്കാർക്ക്, സന്തോഷം എളുപ്പത്തിൽ ലഭിക്കണമെന്നില്ല, അതിനാൽ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.
വിദ്യാഭ്യാസം- പഠന കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വിദ്യാർത്ഥികൾക്ക് ഔദ്യോഗിക സമീപനം ആവശ്യമാണ്. സാഹിത്യം, ഫിലോസഫി പഠിക്കുന്നവർക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിന് ചില തടസ്സങ്ങൾ അനുഭവപ്പെടാം. വിദ്യാർത്ഥികൾ കൂടുതൽ പരിശ്രമിക്കുകയും, ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടതാണ്.
ഉദ്യോഗം- ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട്, ജോലിയിൽ നിങ്ങൾക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വരാം, അത് മൂലം നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തോടൊപ്പം കുറച്ച് സമയം മാത്രമേ ചിലവഴിക്കാൻ കഴിയൂ. ഈ സമയത്ത് ജോലിമാറ്റം നിങ്ങൾക്ക് സംതൃപ്തി നൽകുന്നില്ല. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനോ നിലവിലുള്ളത് വിപുലീകരിക്കുന്നതിനോ ഈ ആഴ്ച അത്ര നല്ല സമയമായിരിക്കില്ല.
ആരോഗ്യം- ആരോഗ്യ സംരക്ഷണം നിങ്ങളുടെ ഭാഗത്ത് അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ ഇത് മൂലം നിങ്ങളുടെ ആരോഗ്യത്തിന് സമ്മർദ്ദം ചെലുത്തുന്ന ചില അരക്ഷിത വികാരങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടാം.
പരിഹാരം- ദിവസവും 27 തവണ 'ഓം കേതവേ നമഃ' എന്ന് ജപിക്കുക.
(ഏതെങ്കിലും മാസത്തിലെ 8, 17, 26 തീയതികളിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് നല്ല ഫലങ്ങൾ നൽകും, നിങ്ങൾ നൽകുന്ന പരിശ്രമങ്ങൾ വിജയിക്കും. നിങ്ങൾ അഭിമുഖീകരിച്ചേക്കാവുന്ന ചില പോരാട്ടങ്ങൾക്കിടയിലും, നിങ്ങൾക്ക് പ്രൊഫഷണൽ നിലവാരം കൈവരിക്കാൻ കഴിയും.
പ്രണയ ജീവിതം- വിവാഹിതരായ രാശിക്കാർക്ക്, നിങ്ങളുടെ ജീവിത പങ്കാളിയുമായി നിങ്ങൾക്ക് നല്ല ബന്ധം ഉണ്ടാകുകയും, ഐക്യം ഉണ്ടാകുകയും ചെയ്യും.പ്രണയ കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം അനുകൂലമായിരിക്കും.
വിദ്യാഭ്യാസം- പഠന കാര്യങ്ങളുമായി ബന്ധപ്പെട്ട് സമയം അനുകൂലമാണ്. നിങ്ങളുടെ ശ്രദ്ധയും, നിശ്ചയദാർഢ്യവും മൂലം നിങ്ങൾക്ക് ഇതിന്റെ ഫലമായി നിങ്ങൾക്ക് ഉയർന്ന മാർക്ക് നേടാനും കഴിയും.
ഉദ്യോഗം- ജോലിയിൽ, നിങ്ങളുടെ അർപ്പണബോധത്തോടെ വർത്തിക്കുന്നത് മൂലം നിങ്ങൾക്ക് നല്ല ഫലങ്ങൾ നേടാൻ കഴിയും. നിങ്ങളുടെ അർപ്പണബോധം നിങ്ങളെ പ്രമോഷനിലേക്ക് നയിക്കാം. ബിസിനസ്സിൽ, ഉയർന്ന ലാഭം നേടാൻ കഴിയും.
ആരോഗ്യം- നിങ്ങൾക്ക് നല്ല മനോവീര്യം ഉള്ളതിനാൽ ശാരീരികമായി ആരോഗ്യത്തോടെ ഇരിക്കാനും കഴിയും.
പരിഹാരം- അംഗവൈകല്യമുള്ളവർക്ക് ശനിയാഴ്ചകളിൽ ഭക്ഷണം നൽകുക.
(നിങ്ങൾ ഏതെങ്കിലും മാസത്തിലെ 9, 18, 27 തീയതികളിലാണ് ജനിച്ചതെങ്കിൽ)
ഈ ആഴ്ച നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കാൻ കുറച്ച് പ്രയാസകരമായിരിക്കും. ചെറിയ ജോലികളിൽ പോലും കഠിനമായ പരിശ്രമം ആവശ്യമാണ്. നിങ്ങളുടെ നീക്കങ്ങളിൽ പോസിറ്റീവ് ആക്കി വെക്കുകയും, നിങ്ങളുടെ ജീവിതത്തിന് കാര്യങ്ങൾ മികച്ചതാക്കാൻ ഇത് മനസ്സിൽ കരുതുകയും വേണം.
പ്രണയ ജീവിതം- പ്രണയ ബന്ധത്തിൽ, നിങ്ങളുടെ പ്രിയപ്പെട്ടവരുമായി തർക്കങ്ങൾ ഉണ്ടാകാം, അതിനാൽ അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതാണ്. വിവാഹിതരായ രാശിക്കാർക്ക്, ചില പ്രശ്നങ്ങൾ ഉണ്ടാകും. അതിനാൽ നല്ല ബന്ധനത്തിനായി നിങ്ങളുടെ പങ്കാളിയുമായി ഒരു നിയന്ത്രണം നിങ്ങൾക്ക് നല്ലതാണ്.
വിദ്യാഭ്യാസം- വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനായി ആഗ്രഹിക്കുന്നവർക്ക് അവരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും നന്നായി വർത്തിക്കുകയും ചെയ്യേണ്ടതാണ്.
ഉദ്യോഗം- ഈ സമയത്ത് കൃത്യസമയത്ത് ജോലി പൂർത്തിയാക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാം. ബിസിനസ്സിൽ, നിങ്ങളുടെ എതിരാളികളിൽ നിന്ന് നിങ്ങൾക്ക് ചില തിരിച്ചടികൾ നേരിടേണ്ടി വരാം.
ആരോഗ്യം- ദഹന സംബന്ധമായ ചില പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഈ സമയത്ത് ആരോഗ്യത്തിന്റെ കാര്യത്തിൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
പരിഹാരം- ചൊവ്വാഴ്ചകളിൽ ദുർഗ്ഗാ ദേവിക്ക് എണ്ണ വിളക്ക് തെളിയിക്കുക.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.