റിപ്പബ്ലിക് ദിനം 2022 പ്രത്യേകത

ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ, 2022 ൽ നമ്മൾ ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷം ആഘോഷിക്കുകയാണ്, റിപ്പബ്ലിക് ദിന ആഘോഷങ്ങൾ സവിശേഷവുമായിരിക്കും. എന്തായാലും, ഈ ഉത്സവം ഓരോ ഇന്ത്യക്കാരനും ആവേശം നിറഞ്ഞതാണ്, കാരണം ഈ ദിവസം നമ്മുടെ രാജ്യത്തിന്റെ ടാബ്‌ലോ, സൈന്യത്തിന്റെയും, വിമാനങ്ങളുടെയും, ആയുധങ്ങളുടെയും ഡ്യൂട്ടി പരേഡും കാണാൻ അവസരം ലഭിക്കും. രാജ്യത്തെ യുവാക്കളുടെയും കർഷകരുടെയും സൈനികരുടെയും പൊതുജനങ്ങളുടെയും മാത്രമല്ല വിദേശ രാജ്യങ്ങളുടെയും കണ്ണ് ഇന്ത്യയിലേക്കായിരിക്കും. ഈ റിപ്പബ്ലിക് ദിന ഘോഷയാത്രയുടെ പ്രത്യേകതകൾ എന്തായിരിക്കുമെന്നറിയാൻ അവർ ആഗ്രഹിക്കുന്നു. അതിനാൽ, ഈ ബ്ലോഗിൽ, 2022 റിപ്പബ്ലിക് ദിനം എങ്ങനെ ആഘോഷിക്കുമെന്നും അതിന്റെ പ്രത്യേകത എന്തായിരിക്കുമെന്നും മനസിലാക്കാം. 2022-ലെ വേദ ജ്യോതിഷം ഇന്ത്യയെക്കുറിച്ച് എന്താണ് പറയുന്നതെന്ന് മനസിലാക്കാം.

റിപ്പബ്ലിക് ദിനം 2022 : ഈ വർഷത്തെ പ്രത്യേകത എന്താണ്?

നിരവധി പ്രശ്‌നങ്ങളും, വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും, നമ്മുടെ രാജ്യമായ ഇന്ത്യ, 2022 ജനുവരി 26-ന് അതിന്റെ 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. നമ്മുടെ രാജ്യത്തെക്കുറിച്ചും നമ്മുടെ നയങ്ങളെക്കുറിച്ചും സൈന്യത്തെക്കുറിച്ചും അഭിമാനിക്കാൻ കഴിയുന്ന ഓരോ ഇന്ത്യക്കാരനും ഇത് അഭിമാന നിമിഷമാണ്, കാരണം അവർ കാരണമാണ് ഇന്ന് നമുക്ക് നമ്മുടെ വീടുകളിൽ സുരക്ഷിതമായി ജീവിക്കാൻ കഴിയുന്നത്. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരിപാടികളുടെ പ്രത്യേകത എന്താണെന്ന് നമ്മുക്ക് നോക്കാം:

250+ പേജുകളുള്ള സമഗ്രമായ ജാതകത്തിലൂടെ വിജയവും, സമൃദ്ധിയും നേടാനുള്ള മന്ത്രം നേടൂ!

ഇതുകൂടാതെ, നമ്മുടെ രാജ്യത്ത് എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിദേശ രാജ്യങ്ങളുടെ പ്രധാന ആളുകളെ പ്രത്യേക അതിഥിയായി രാജ്പഥിലേക്ക് ക്ഷണിക്കുന്ന സംഭവം ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ സംഭവിക്കില്ല.

ഇന്ത്യ 2022 : ജ്യോതിഷ വീക്ഷണത്തിൽ

റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയ്‌ക്കായുള്ള വേദ ജ്യോതിഷ പ്രവചനങ്ങൾ ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക, മത, സാംസ്‌കാരിക പ്രശ്‌നങ്ങളെക്കുറിച്ച് ധാരാളം കാര്യങ്ങൾ വെളിപ്പെടുത്തുന്നു. നക്ഷത്രങ്ങളുടെ ചലനവും, ഗ്രഹ സ്ഥാനങ്ങളും രാജ്യത്തിന്റെ രാഷ്ട്രീയ, സാംസ്കാരിക, മതപരമായ കാര്യങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് നമുക്ക് നോക്കാം. ഈ പ്രവചനം നന്നായി മനസ്സിലാക്കാൻ, സ്വതന്ത്ര ഇന്ത്യയുടെ താഴെപ്പറയുന്ന ജാതകം പരിശോധിക്കാം :


(സ്വതന്ത്ര്യ ഇന്ത്യയുടെ ജാതകം)

സ്വതന്ത്ര ഇന്ത്യയുടെ ജാതകം നോക്കിയാൽ, ഇടവ ലഗ്ന ജാതകത്തിൽ ശുക്രൻ മൂന്നാം ഭാവത്തിൽ ബുധൻ നിൽക്കുന്ന ജാതകമാണെന്ന് കാണാൻ കഴിയും. സൂര്യൻ, ചന്ദ്രൻ, ശനി, രാഹു എന്നിവ ലഗ്ന ഭാവത്തിലാണ്. ഈ ജാതകത്തിന് യോഗകാരക ഗ്രഹം ത്രികോണത്തിന്റെ ഒമ്പതാം ഭാവാധിപനും, കേന്ദ്ര ഭാവാധിപനുമായ ശനി മൂന്നാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹമാണ്. എട്ടാമത്തെയും പതിനൊന്നാമത്തെയും ഭാവങ്ങളുടെ അധിപനായ ആറാം ഭാവത്തിലാണ് വ്യാഴം വസിക്കുന്നത്.

ഏറ്റവും ഭാഗ്യഗ്രഹമായ വ്യാഴം 2022 വർഷത്തിന്റെ തുടക്കത്തിൽ ലഗ്നത്തിൽ നിന്ന് പത്താം ഭാവത്തിലും ചന്ദ്രൻ രാശിയിൽ നിന്ന് എട്ടാം ഭാവത്തിലും ആയിരിക്കും, ഏപ്രിൽ മാസത്തിൽ പതിനൊന്നാം ഭാവത്തിലേക്ക് നീങ്ങും.

വർഷാരംഭത്തിൽ യോഗകാരക ഗ്രഹമായ ശനി ലഗ്നത്തിൽ നിന്ന് ഒൻപതാം ഭാവത്തിൽ സംക്രമിക്കുകയും, ഏപ്രിലിൽ പത്താം ഭാവത്തിലേക്ക് നീങ്ങുകയും പിന്നീട് ഒമ്പതാം ഭാവത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. ഇത് ചന്ദ്ര രാശിയുടെ ഏഴാം,എട്ടാം ഭാവത്തിൽ ആയിരിക്കും.

രാഹു വർഷാരംഭത്തിൽ ലഗ്നഭാവത്തിലായിരിക്കും, എന്നാൽ 2022 ഏപ്രിൽ പകുതിയോടെ ലഗ്നത്തിൽ നിന്ന് പന്ത്രണ്ടാം ഭാവത്തിലേക്കും ഏപ്രിൽ പകുതിയോടെ ചന്ദ്രരാശിയിൽ പത്താം ഭാവത്തിലേക്കും നീങ്ങും.

ബുധന്റെ അന്തർദശ ഇപ്പോൾ മുതൽ 2022 ഡിസംബർ പകുതി വരെ ചന്ദ്രന്റെ മഹാദശ സ്വാധീനം ചെലുത്തും. ജാതകത്തിന്റെ മൂന്നാം ഭാവത്തിന്റെ അധിപനായ ബുധൻ മൂന്നാം ഭാവത്തിൽ ഇരിക്കുന്നു, അതേസമയം ചന്ദ്രൻ ജാതകത്തിന്റെ രണ്ടാം ഭാവാധിപനായും ജാതകത്തിന്റെ അഞ്ചാം ഭാവത്തിലും ഇരിക്കുന്നു.

ജാതകവും, ഗ്രഹനിലകളും ഇന്ത്യയുടെ ഭാവിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം.

2022 ലെ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യം

രാഷ്ട്രീയ കാര്യങ്ങളുമായി ബന്ധപ്പെട്ട് 2022 പ്രക്ഷുബ്ധതയുടെ വർഷമായിരിക്കും. 2022 ഫെബ്രുവരി മുതൽ മാർച്ച് വരെ, ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നിവയുൾപ്പെടെ നിരവധി പ്രധാന ഇന്ത്യൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കും. ർഷാരംഭം മുതൽ രാഷ്ട്രീയ രംഗത്ത് പ്രക്ഷോഭം ഉണ്ടായിരുന്നു, രാജ്യം മാത്രമല്ല, ലോകത്തിലെ പല വലിയ രാജ്യങ്ങളും ഇപ്പോഴും ഇന്ത്യയിൽ ഈ തിരഞ്ഞെടുപ്പുകൾ വീക്ഷിക്കുന്നു. ജയപരാജയങ്ങൾ നോക്കുമ്പോൾ, ചില എതിർ രാജ്യങ്ങളുടെ കണ്ണുകളും ഈ തെരഞ്ഞെടുപ്പിനെ വീക്ഷിക്കാം.

ശനി, വ്യാഴം, രാഹു എന്നിവയുടെ സംക്രമങ്ങൾ ഈ വർഷത്തെ പ്രധാനപ്പെട്ട സംക്രമങ്ങളാണ്, അതിനാൽ 2022 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവ് അങ്ങേയറ്റം അസ്ഥിരമായിരിക്കും. ഈ സമയത്ത്, രാഷ്ട്രീയ വെല്ലുവിളികൾ ഉണ്ടാകും, അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയ്ക്ക് ചില വെല്ലുവിളികൾ നേരിടേണ്ടി വരാം, എന്നാൽ ജൂലൈ കഴിഞ്ഞാൽ, ഇന്ത്യ ശക്തമായ നിലപാടും, രാഷ്ട്രീയ നിലപാടും പുനരാരംഭിക്കുകായും ഭരണകക്ഷി ശക്തമായ നിലയിലായിരിക്കും.

2022 വർഷത്തിൽ ഏപ്രിലിനും ജൂലൈയ്ക്കും ഇടയിൽ, ചില ഭരണകക്ഷികൾക്ക് തടസ്സങ്ങൾ നേരിടേണ്ടിവരും, എന്നാൽ 2022 ഓഗസ്റ്റ് മുതൽ ഈ വെല്ലുവിളികൾ മങ്ങുകയും ഭരണം ശക്തമാകുകയും ചെയ്യും. ചില സഖ്യകക്ഷികൾ വിമർശനത്തിന് മുന്നിൽ ഭരണം ഉപേക്ഷിക്കും.

വർഷമധ്യത്തിൽ ശനിയും, വ്യാഴവും പിന്തിരിഞ്ഞ് നിൽക്കുന്നതിനാൽ, രാഷ്ട്രീയ വൃത്തങ്ങളിൽ ചില പ്രധാന ജുഡീഷ്യൽ തീരുമാനങ്ങൾ നിലവിൽ വരുകയും, അത് പല സാഹചര്യങ്ങളിലും രാജ്യത്തിന് മാതൃകയാകുകയും ചെയ്യും.

2022 ലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ

ലോകമെമ്പാടുമുള്ള നിരവധി ശക്തമായ രാജ്യങ്ങൾ നിലവിൽ കൊറോണ വൈറസ് പോലുള്ള ഒരു പകർച്ചവ്യാധിയെ നേരിടുകയും ബുദ്ധിമുട്ടുള്ള സാമ്പത്തിക സാഹചര്യത്തെ അഭിമുഖീകരിക്കുകയും ചെയ്യുന്നു, ഇന്ത്യയും അതുപോലെ തന്നെയാണ്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് കുറച്ചുകാലമായി വർദ്ധിക്കുകയാണ്. എന്നാൽ ഈ സമയത്ത് കുറച്ച് ഇടിവ് രേഖപ്പെടുത്തും, 2022 ജനുവരി മുതൽ ജൂലൈ വരെയുള്ള സമയത്ത് ദുർബലമായി തുടരാം, പക്ഷേ നിരാശപ്പെടേണ്ടതില്ല, കാരണം 2022 ആഗസ്റ്റിന് ശേഷമുള്ള കാലയളവ് കൂടുതൽ അനുയോജ്യമാകും, കൂടാതെ 2022 വർഷം കൂടുതൽ ശക്തമായ സാമ്പത്തിക അവസ്ഥയ്ക്ക് വഴിയൊരുക്കും.

ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തുന്നത് നിങ്ങൾ കാണും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, എണ്ണ, വാതകം, ധാതുക്കൾ, ഇൻഫർമേഷൻ ടെക്നോളജി, സാമ്പത്തിക മേഖലകളിലെ സ്റ്റോക്കുകൾ ഈ വർഷം വളരെയധികം ഉയരും, കൂടുതൽ ആളുകൾ സ്റ്റോക്ക് മാർക്കറ്റിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കും.

നിരവധി പ്രധാന പ്രഖ്യാപനങ്ങളും നികുതി ഇളവുകളുമുള്ള ബജറ്റ് ഇത്തവണ കഴിഞ്ഞ ബജറ്റിനേക്കാൾ വലുതായിരിക്കും. കർഷകരെ ഉൾപ്പെടുത്തി ഒരു പ്രധാന പ്രഖ്യാപനം ഉണ്ടായേക്കും. പ്രതിരോധ ബജറ്റും വർദ്ധിപ്പിക്കും.

ചുരുക്കിപ്പറഞ്ഞാൽ, പട്ടാളത്തെയും, പ്രതിരോധത്തെയും, ഇടത്തരക്കാരെയും മുൻനിർത്തിയുള്ള ബജറ്റ് ഇത്തവണയും വരും.

ഇന്ത്യയും മതവും 2022-ൽ

വർഷത്തിന്റെ പകുതിയിൽ, വ്യാഴം ചന്ദ്രരാശിയിൽ നിന്ന് എട്ടാം ഭാവത്തിൽ സംക്രമിക്കും കൂടാതെ ചന്ദ്രരാശിയിൽ നിന്ന് എട്ടാം ഭാവത്തിൽ ശനിയും സംക്രമിക്കും. ഈ ഗ്രഹനില രാജ്യത്തിന്റെ മതപരമായ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. ധാർമ്മിക കാര്യങ്ങളായി ധാരാളം പ്രഭാഷണങ്ങൾ ഉണ്ടാകും, നിരവധി വ്യക്തികൾ ഈ ദിശയിൽ പ്രശംസനീയമായ ശ്രമങ്ങൾ നടത്തുകയും ചെയ്യും. ചിലർ മതത്തിന്റെ മറവിൽ തങ്ങളുടെ ആസ്തി നേരെയാക്കാൻ ശ്രമിക്കും. എന്നിരുന്നാലും പൊതുജനങ്ങൾക്കിടയിൽ ധാർമ്മികബോധം ഉയരും.

2022 റിപ്പബ്ലിക് ദിനം ആഘോഷങ്ങൾ

1950 ജനുവരി 26 ന് ഇന്ത്യൻ ഭരണഘടന റിപ്പബ്ലിക്ക് സ്ഥാപിച്ചു, ആ തീയതി മുതൽ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഇന്ത്യയിൽ, ഇത് ഒരു ദേശീയ ഉത്സവമായി അനുസ്മരിക്കുന്ന ഒരു ഗസറ്റഡ് അവധിയാണ്. 2022 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സ്വാധീനിക്കും. സ്വാതന്ത്ര്യം നേടിയിട്ട് നമ്മൾ 75 വർഷം തികയുകയാണ്.

എല്ലാ ഇന്ത്യക്കാരും തീക്ഷ്ണതയോടെയും അഭിമാനത്തോടെയും ആഘോഷിക്കുന്ന വളരെ ആദരണീയമായ ഒരു ആഘോഷമാണ് റിപ്പബ്ലിക് ദിനം. റിപ്പബ്ലിക് ദിനത്തിൽ, രാജ്യത്തിന്റെ വികസന ശ്രമങ്ങൾ ചിത്രീകരിക്കുന്ന ഒരു പരേഡ് നടത്തപ്പെടുന്നു. പ്രതിരോധ മന്ത്രാലയമാണ് ഈ പരേഡ് നടത്തുക.

ഇന്ത്യൻ എയർഫോഴ്‌സ്, ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി എന്നിവയുൾപ്പെടെ വിവിധ സൈന്യങ്ങൾ, മറ്റ് അർദ്ധസൈനിക സേനകൾ, പോലീസ്, എൻസിസി കേഡറ്റുകൾ എന്നിവരും പങ്കെടുക്കുന്നു, കൂടാതെ സ്കൂൾ വിദ്യാർത്ഥികളും ഈ പരേഡിൽ പങ്കെടുക്കുന്നു. വിനോദത്തോടൊപ്പം, സാഹസികതയും അറിവും നൽകുന്നു. ഈ റിപ്പബ്ലിക് ദിനാഘോഷ വേളയിൽ, നിരവധി തരം യുദ്ധവിമാനങ്ങളും, ആയുധങ്ങളും കാണാനുള്ള അവസരമുണ്ടാകും.

നമ്മുടെ ദേശീയ ഉത്സവമാണിത്. എല്ലാ വർഷവും നമ്മൾ ഇത് ആഘോഷിക്കുന്നു. അസ്‌ട്രോസാജ് നിങ്ങൾക്കെല്ലാവർക്കും 2022 റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നു!

ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ

Talk to Astrologer Chat with Astrologer