രക്ഷാബന്ധൻ 2022 മറ്റെല്ലാ പ്രധാനപ്പെട്ട ഉത്സവങ്ങളും പോലെ, ഈ സന്തോഷകരമായ ഉത്സവത്തെക്കുറിച്ചുള്ള വിശദമായ ഒരു ബ്ലോഗ് നിങ്ങൾക്കായി സമർപ്പിക്കുന്നു. രക്ഷാ ബന്ധൻ സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും പര്യായമാണ്. അതിനാൽ, ശുഭകരമായ സമയം, ശരിയായ പൂജാ രീതി മുതലായവ പരിഗണിച്ചതിന് ശേഷം മാത്രം രക്ഷാബന്ധൻ ആഘോഷിക്കുന്നത് പ്രധാനമാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഉത്സവത്തിന് ഈ എല്ലാ വശങ്ങളും നമ്മുക്ക് നോക്കാം!
ഹിന്ദു വിശ്വാസപ്രകാരം ആഘോഷിക്കുന്ന ഏറ്റവും പവിത്രമായ ആഘോഷങ്ങളിൽ ഒന്നാണ് രക്ഷാബന്ധൻ. ഈ ഉത്സവം ഒരു സഹോദരന്റെയും, സഹോദരിയുടെയും ഭക്തിനിർഭരമായ ബന്ധത്തെ അടയാളപ്പെടുത്തുന്നു. രാഖി എന്നും അറിയപ്പെടുന്ന രക്ഷാബന്ധൻ ഒരു പുരാതനകാലം മുതൽ ആഘോഷിക്കുന്ന ഹിന്ദു ഉത്സവമാണ്, ഇത് ശ്രാവണ മാസത്തിൽ ആഘോഷിക്കപ്പെടുന്നു. ഈ ഉത്സവം ഒരുമിച്ച് ആഘോഷിക്കാനും സമ്മാനങ്ങൾ കൈമാറാനും, മറ്റും സഹോദരങ്ങളും, സഹോദരിമാരും വർഷം മുഴുവനും കാത്തിരിക്കുന്നു. ഈ വർഷം രക്ഷാബന്ധൻ 11 ഓഗസ്റ്റ് 2022-ന് ആണ് ആഘോഷിക്കും. ഇതിന്റെ ശുഭകരമായ സമയം, മുഹൂർത്തം, പ്രാധാന്യം, പൂജാവിധി മുതലായവ അറിയാൻ എല്ലരും ആഗ്രഹിക്കും. അതിനാൽ, ആവശ്യമായ എല്ലാ വിശദാംശങ്ങളും അടങ്ങുന്ന ഈ പ്രത്യേക ബ്ലോഗ് നിങ്ങൾക്കായി പ്രത്യേകം തയ്യാറാക്കി. അതിനാൽ, രക്ഷാബന്ധൻ 2022-നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കാൻ അവസാനം വരെ വായിക്കുക!
തീയതി: 11 ഓഗസ്റ്റ് 2022
ഹിന്ദു മാസം: ശ്രാവണ
പ്രദോഷ മുഹൂർത്തം : 20:52:15 മുതൽ 21:13: 18 വരെ
കുറിപ്പ് : ഈ സമയം ന്യൂഡൽഹിയിൽ താമസിക്കുന്ന ആളുകൾക്കായുള്ളതാണ്. നിങ്ങളുടെ നഗരത്തിനനുസരിച്ചുള്ള സമയം അറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഒരിക്കൽ അലക്സാണ്ടറിനെ പ്രശസ്ത ഹിന്ദു രാജാവായ പഞ്ചാബിലെ പുരുഷോത്തമൻ പരാജയപ്പെടുത്തി. അലക്‌സാണ്ടറുടെ ഭാര്യ പുരുഷോത്തമന്റെ കൈത്തണ്ടയിൽ രാഖി കെട്ടി തന്റെ സഹോദരിയെന്ന നിലയിൽ ഭർത്താവിനെ കൊല്ലരുതെന്ന് ആവശ്യപ്പെട്ടു.
ബഹാദൂർ ഷാ ചിത്തോർ രാജ്യം ആക്രമിക്കാൻ ശ്രമിക്കുമ്പോൾ, ചിത്തോറിലെ രാജ്ഞിയായ റാണി കർണാവതി, ബഹദൂർ ഷായിൽ നിന്ന് തങ്ങളുടെ രാജ്യം സംരക്ഷിക്കാൻ സഹായം തേടി ഹുമയൂൺ ചക്രവർത്തിക്ക് ഒരു വിശുദ്ധ നൂൽ രാഖി അയച്ചുകൊടുത്തുവെന്ന് മറ്റൊരു ഐതിഹ്യമുണ്ട്. ഹുമയൂൺ മറ്റൊരു മതത്തിൽപ്പെട്ടിട്ടും സഹോദരിയെ സഹായിക്കാൻ വന്നു.
ഒരു ദിവസം ഭഗവാൻ കൃഷ്ണൻ തന്റെ വിരൽ മുറിച്ചെന്നും, രക്തസ്രാവം. മുറിവ് കണ്ട ദ്രൗപതി തൽക്ഷണം തന്റെ സാരിയിൽ നിന്ന് ഒരു തുണി വലിച്ചുകീറി കൃഷ്ണന്റെ ചോരയൊലിക്കുന്ന വിരൽ മറച്ചു. ഈ തുണിക്കഷണം രാഖിയുടെ രൂപമെടുത്തതായി പറയപ്പെടുന്നു. അന്നു ശ്രീകൃഷ്ണൻ അവളുടെ സഹോദരി ദ്രൗപതിയെ എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തു. പിന്നീട്, കൗരവർ ദ്രൗപതിയെ കോടതിയിലേക്ക് വലിച്ചിഴച്ച്, വസ്ത്രം അഴിക്കാൻ ശ്രമിച്ചപ്പോൾ, കൃഷ്ണനാണ് ഒരിക്കലും അവസാനിക്കാത്ത വസ്ത്രം നൽകി അവളുടെ അഭിമാനം സംരക്ഷിച്ചത്.
അതിനാൽ, ഈ ഐതിഹ്യങ്ങളെല്ലാം പുരാതന കാലം മുതൽ, ഒരു സഹോദരനും, സഹോദരിയും തമ്മിലുള്ള ബന്ധം എങ്ങനെ പവിത്രമായി കണക്കാക്കുന്നുവെന്നും അത് എത്രമാത്രം ബഹുമാനിക്കപ്പെടുന്നുവെന്നും സൂചിപ്പിക്കുന്നു.
രക്ഷാ ബന്ധനുമായി ബന്ധപ്പെട്ട പല ഐതിഹ്യങ്ങളും നമ്മൾ വായിച്ചിട്ടുണ്ട്, എന്നാൽ അധികം അറിയപ്പെടാത്തതും, രസകരവുമായ ഒരു കഥ ഇന്ദ്ര ദേവിന്റെതാണ്. അസുരന്മാരും ദേവന്മാരും തമ്മിൽ ഒരു യുദ്ധമുണ്ടായപ്പോൾ അസുരരാജാവായ ബലി ഇന്ദ്രനെ അപമാനിച്ചു. മഴയുടെയും, ആകാശത്തിന്റെയും തമ്പുരാനെ സംബന്ധിച്ചിടത്തോളം ഇതൊരു കാര്യമായ വീഴ്ചയായിരുന്നു. ഇന്ദ്രദേവന്റെ ഭാര്യ സച്ചി മഹാവിഷ്ണുവിനോട് കൂടിയാലോചിച്ചും. ഭഗവാൻ വിഷ്ണു സച്ചിക്ക് ഒരു പവിത്രമായ നൂൽ ബ്രേസ്ലെറ്റ് നൽകി. ഈ നൂൽ ഇന്ദ്രന്റെ കൈത്തണ്ടയിൽ കെട്ടി സചി ഇന്ദ്രനെ അനുഗ്രഹിച്ചു. ഇത് ഇന്ദ്രനെ ഊർജ്ജസ്വലനാക്കുകയും, എല്ലാ അസുരന്മാരെയും പരാജയപ്പെടുത്തുകയും, നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കുകയും ചെയ്തു. രാഖി എന്ന ഈ പുണ്യ നൂലിന് സംരക്ഷണ ശക്തിയുണ്ടെന്ന് തെളിയിക്കുന്ന ആദ്യത്തെ പുരാതന ഗ്രന്ഥങ്ങളിൽ ഒന്നാണിത്. യുദ്ധത്തിന് പോകുന്ന പുരുഷന്മാരെ സംരക്ഷിക്കാൻ പുരാതന കാലത്ത് സ്ത്രീകൾ വിശുദ്ധ നൂലുകൾ ഉപയോഗിച്ചിരുന്നെന്നും, രാഖി എങ്ങനെ സഹോദരീസഹോദരന്മാരുടെ ബന്ധത്തിന് മാത്രമുള്ളതല്ലെന്നും ഈ ഐതിഹ്യം നമ്മുക്ക് വെളിപ്പെടുത്തി തരുന്നു.
രക്ഷാബന്ധൻ ദിനത്തിൽ, സഹോദരീ സഹോദരന്മാർക്ക് രാഖി കെട്ടിയാണ് ആഘോഷത്തിന്റെ പരമ്പരാഗത രീതി. സഹോദരിമാർ പലപ്പോഴും അവരുടെ സഹോദരീഭർത്താക്കന്മാർക്ക് വളകൾ നൽകുന്നു. പല സ്ഥലങ്ങളിലും ആളുകൾ ദേവതകളെ ആരാധിക്കുകയും, പിതൃ ആരാധന നടത്തുകയും ചെയ്യുന്നു. യാഗം, അനുഷ്ഠാനം തുടങ്ങിയ വിവിധ ആചാരങ്ങളും പലരും അനുഷ്ഠിക്കുന്നു.
അരുണാചൽ മേഖലയിൽ ശ്രാവണി എന്ന പേരിൽ രക്ഷാബന്ധൻ ആഘോഷം നടത്തുന്നു. ഈ ദിവസം ഭക്തർ ഋഷിക്ക് വേണ്ടി യാഗം നടത്തുന്നു. ബ്രാഹ്മണ ആതിഥേയർക്ക് ഒരു രാഖി കെട്ടുന്നു, അവർക്ക് ദക്ഷിണ നൽകുകയും ചെയ്യുന്നു.
മഹാരാഷ്ട്രയിൽ രാഖി നരാളി പൂർണിമയായി ആഘോഷിക്കുന്നു. ആളുകൾ കടലിനെയും, നദിയെയും, വരുണനെയും സന്ദർശിച്ച് നാളികേരം സമർപ്പിക്കുന്നു.
ഒറീസ, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ രക്ഷാബന്ധൻ ആവണി അവിട്ടം എന്നാണ് അറിയപ്പെടുന്നത്. മഹാരാഷ്ട്ര ആഘോഷങ്ങൾ പോലെ, ഈ നാട്ടുകാർ നദികളോ, കടലോ സന്ദർശിക്കുകയും കുളിക്കുകയും പൂജിക്കുകയും, യജ്ഞം നടത്തുമ്പോൾ പുണ്യഗീതങ്ങൾ ജപിക്കുകയും ചെയ്യുന്നു. ഇത് നമ്മെ ശുദ്ധവും, ശോഭനവുമായ ഭാവിയിലേക്ക് നയിക്കും എന്നാണ് വിശ്വാസം.
ഈ വർഷം, രക്ഷാബന്ധൻ ദിനത്തിൽ മൂന്ന് ശുഭ യോഗങ്ങൾ രൂപീകരിക്കുന്നു. ആയുഷ്മാൻ യോഗം, സൗഭാഗ്യയോഗം, രവിയോഗം ഇവയാണ്. ഓഗസ്റ്റ് 11-ന് ഉച്ചകഴിഞ്ഞ് 3:32 വരെ ആയുഷ്മാൻ യോഗം തുടരും. ഇതിനുശേഷം സൗഭാഗ്യയോഗം ആരംഭിക്കും. ജ്യോതിഷം അനുസരിച്ച്, ഈ യോഗകളിൽ ചെയ്യുന്ന എല്ലാ ജോലികളും വിജയസാധ്യത കൂടുതലാണ്.
രക്ഷാബന്ധൻ 2022 കൂടുതൽ ഐശ്വര്യപ്രദമാക്കാൻ ഈ രാഖികൾ കെട്ടുന്നത് നാല്ലതാണ്മേടം: നിങ്ങളുടെ സഹോദരന്, ചുവന്ന രാഖി കെട്ടുക, അത് അവന്റെ ജീവിതത്തിൽ ഊർജ്ജവും, ഉത്സാഹവും കൊണ്ടുവരാൻ സഹായിക്കും. കൂടാതെ സഹോദരന്റെ നെറ്റിയിൽ കുങ്കുമം അണിയിക്കുന്നതും അനുകൂലമായിരിക്കും.
ഇടവം : നിങ്ങളുടെ സഹോദരന് വെള്ളിയോ, വെള്ളയോ നിറമുള്ള രാഖി കെട്ടുക. നെറ്റിയിൽ അരിയും റോളിയും അണിയിക്കുക.
മിഥുനം: നിങ്ങളുടെ സഹോദരന് ഐശ്വര്യത്തിനായി പച്ചയും, ചന്ദന നിറമുള്ള രാഖിയും ധരിക്കാം. കൂടാതെ മഞ്ഞൾ തിലകം അണിയിക്കുക.
കർക്കടകം: നിങ്ങളുടെ സഹോദരൻ കർക്കടക രാശിക്കാരനാണെങ്കിൽ, നിങ്ങൾ വെളുത്ത നൂലും, മുത്തും കൊണ്ട് നിർമ്മിച്ച രാഖി കെട്ടണം. ചന്ദന തിലകം അണിയിക്കുക.
ചിങ്ങം: നിങ്ങളുടെ സഹോദരൻ ചിങ്ങം രാശി ആണെങ്കിൽ അവന്റെ കൈത്തണ്ടയിൽ പിങ്ക് അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള രാഖി കെട്ടുക. റോളിയും മഞ്ഞൾ തിലകവും അണിയിക്കുക.
കന്നി: നിങ്ങളുടെ സഹോദരന് ശുഭകരമായ ഫലങ്ങൾക്കായി, നിങ്ങളുടെ സഹോദരൻ കന്നിരാശി ആണെങ്കിൽ നിങ്ങൾക്ക് വെളുത്ത, അല്ലെങ്കിൽ പച്ച രാഖിയോ കെട്ടാം. മഞ്ഞളും ചന്ദനതിലകവും അണിയിക്കുക.
തുലാം: നിങ്ങളുടെ സഹോദരന് നല്ല വെള്ള, ക്രീം അല്ലെങ്കിൽ നീല നിറമായിരിക്കും. കുങ്കുമം അണിയിക്കുക.
വൃശ്ചികം: നിങ്ങളുടെ സഹോദരന് പിങ്ക് അല്ലെങ്കിൽ ചുവപ്പ് രാഖി നല്ലതാണ്. റോളി തിലകം അണിയിക്കുക.
ധനു: നിങ്ങളുടെ സഹോദരന് ധനുരാശിയാണെങ്കിൽ നിങ്ങൾക്ക് മഞ്ഞ രാഖി കെട്ടുകയും കുങ്കുമവും മഞ്ഞൾ തിലകവും അണിയിക്കുക ചെയ്യാം.
മകരം: നിങ്ങളുടെ സഹോദരൻ മകരം രാശിക്കാരനാണെങ്കിൽ ഇളം അല്ലെങ്കിൽ കടും നീല നിറത്തിലുള്ള രാഖി കെട്ടുക. കേസർ തിലകം അണിയിക്കുക.
കുംഭം : രുദ്രാക്ഷം കൊണ്ട് നിർമ്മിച്ച രാഖികൾ കുംഭം സഹോദരന്മാർക്ക് അനുയോജ്യമാകും, അല്ലെങ്കിൽ നിങ്ങൾക്ക് മഞ്ഞ രാഖിയും കെട്ടാം. മഞ്ഞൾ തിലകം അണിയിക്കുക.
മീനം: നിങ്ങളുടെ സഹോദരന്, കടുംചുവപ്പ് രാഖി ധരിച്ച് മഞ്ഞൾ തിലകം അണിയിക്കുക.
വാസ്തു ശാസ്ത്രം അനുസരിച്ച്, വീട് ഗംഗാജലം കൊണ്ട് വിശുദ്ധീകരിക്കുകയും വീടിന്റെ പ്രവേശന കവാടത്തിൽ മൂന്ന് കെട്ടുകൾ കെട്ടിയിട്ട് ഗായത്രി മന്ത്രം ചൊല്ലുകയും ചെയ്താൽ വീടിന്റെ സുരക്ഷ ശക്തമാകും. മോഷണം, ദാരിദ്ര്യം, മറ്റ് തിന്മകൾ എന്നിവയിൽ നിന്നുള്ള സംരക്ഷണം ഒരു വീട്ടിൽ ലഭിക്കും.
അസ്‌ട്രോസിന്റെ ഈ ബ്ലോഗ് നിങ്ങൾ ആസ്വദിച്ചുവെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ഞങ്ങളുമായി ബന്ധം നിലനിർത്തിയതിന് നന്ദി!