വരുന്ന ബുധനാഴ്ച മുതൽ ജൂൺ ആരംഭിക്കും. ഈ മാസം കത്തുന്ന ചൂടിന് പേരുകേട്ടതാണ്. ഈ മാസം നിർജ്ജല ഏകാദശിക്കും ആഷാട മാസത്തിലെ നവരാത്രി വ്രതവും ആരംഭിക്കും.
ജൂൺ മാസം പല തരത്തിൽ സവിശേഷവും, അവിസ്മരണീയവുമായിരിക്കും. ഈ ബ്ലോഗിൽ, ജൂൺ മാസത്തിലെ ഒരു ജ്യോതിഷ വിലയിരുത്തൽ ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ഈ ബ്ലോഗിന്റെ സഹായത്തോടെ, ജൂണിൽ വരുന്ന എല്ലാ ഉത്സവങ്ങളെയും കുറിച്ചുള്ള വിവരങ്ങളും ബാങ്ക് അവധികൾ, സംക്രമം, ഗ്രഹസംയോജനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും പ്രതിപാദിക്കുന്നു. ജൂണിൽ ഒരു ഗ്രഹണവും സംഭവിക്കുന്നുണ്ട്.
ഈ ബ്ലോഗ് ജൂൺ മാസവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും വിവരിക്കുന്നു. ഈ മാസത്തെ വ്രതാനുഷ്ഠാനങ്ങളെയും, ആഘോഷങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ, ഗ്രഹണം, സംക്രമണങ്ങൾ, ബാങ്ക് ഒഴിവ് എന്നിവയെ കുറിച്ചുള്ള വിവരങ്ങളും ഇവിടെ പ്രതിപാദിക്കുന്നു.
ഒരു വ്യക്തിയുടെ വ്യക്തിത്വം നാം ജനിച്ച മാസത്തെയും, ദിവസത്തെയും ആശ്രയിച്ചിരിക്കുന്നു. ജൂണിൽ ജനിച്ചവരുടെ വ്യക്തിത്വ സവിശേഷതകൾ താഴെ വിവരിക്കുന്നു.
ജൂണിൽ ജനിച്ചവർ എന്തെങ്കിലും ചെയ്യുമ്പോൾ അവർ അത് പൂർണ്ണമനസ്സോടെ ചെയ്യും. അവർ എല്ലാ ജോലികളും പൂർണ്ണഹൃദയത്തോടെയും, സ്നേഹത്തോടെയും ചെയ്യുന്നു, ഏത് ചർച്ചകളും മാന്യതയോടെ മനസ്സിലാക്കുകയും, വിശദീകരിക്കുകയും ചെയ്യുന്നവരാണ് അവർ. എല്ലാവരുടെയും വീക്ഷണങ്ങളെ അവർ ശ്രദ്ധിക്കും, അതുകൊണ്ടാണ് ചിലപ്പോൾ അവർ ശരിയായ കാര്യങ്ങളെ തെറ്റിദ്ധരിക്കാനും സാധ്യത കാണുന്നു.
ഒരു വ്യക്തിയ്ക്ക് നല്ല സ്വഭാവത്തോടൊപ്പം ചില മോശം സ്വാഭാവവും ഉണ്ടാകും. ജൂണിൽ ജനിച്ചവർ പലപ്പോഴും തർക്കിക്കുന്നവരാണ്. അവർ തെറ്റാണെങ്കിലും തർക്കിക്കാം. ജൂണിൽ ജനിച്ച രാശിക്കാരുടെ നെഗറ്റീവ് സ്വഭാവങ്ങളിലൊന്നാണ് ഇത്.
അവർക്ക് കലയോട് സ്നേഹമുണ്ടാകും, അവർ നല്ല വ്യക്തിത്വമുള്ള ആളുകളായിരിക്കും. ആളുകളെ തങ്ങളിലേക്ക് ആകർഷിക്കാൻ അവർക്ക് കഴിയും. ജൂണിൽ ജനിച്ച ആളുകൾ മറ്റുള്ളവരോട് എളുപ്പത്തിൽ ക്ഷമിക്കും. എന്നിരുന്നാലും, അവർ അതിന്റെ ദേഷ്യകാരണം വളരെക്കാലം ഹൃദയത്തിൽ സൂക്ഷിക്കും.
ജൂൺ മാസത്തിൽ ജനിച്ച രാശിക്കാരുടെ ഭാഗ്യ സംഖ്യകൾ: 5,6,9, 24, 33, 42, 51, 60, 69
ജൂൺ മാസത്തിൽ ജനിച്ച രാശിക്കാരുടെ ഭാഗ്യ നിറം: വെള്ള അല്ലെങ്കിൽ ക്രീം, റോസ് കലർന്ന ചുവപ്പ് അല്ലെങ്കിൽ ചുവപ്പ്
ജൂൺ ജനിച്ച ആളുകൾക്ക് ഭാഗ്യ ദിനം: ചൊവ്വ, വെള്ളി, ശനി
ജൂൺ മാസത്തിൽ ജനിച്ചവരുടെ രാശിക്കല്ല് : മാണിക്യം
പരിഹാരം: എല്ലാ ദിവസവും, സൂര്യന് വെള്ളം അർപ്പിക്കുകയും ആവശ്യക്കാർക്ക് വെള്ളം നൽകുകയും ചെയ്യുക.
ജൂൺ മാസത്തിൽ ഒൻപത് ബാങ്ക് അവധികൾ ഉണ്ടാകും. വ്യത്യസ്ത അവധി ദിനങ്ങൾ പ്രദേശത്തിന്റെ വിശ്വാസങ്ങളെയും സംസ്കാരത്തെയും ആശ്രയിച്ചിരിക്കുന്നു. ജൂണിലെ എല്ലാ ബാങ്ക് അവധിദിനങ്ങളുടെയും ലിസ്റ്റ് താഴെ ചേർക്കുന്നു.
തീയതി | ദിവസം | ബാങ്ക് അവധി |
2 ജൂൺ 2022 | വ്യാഴം | മഹാറാണ പ്രതാപ് ജയന്തി - ഷിംല ബാങ്കുകൾ ഒഴിവ് |
5 ജൂൺ 2022 | ഞായർ | പ്രതിവാര അവധി |
11 ജൂൺ 2022 | ശനി | മാസത്തിലെ രണ്ടാം ശനിയാഴ്ച |
12 ജൂൺ 2022 | ഞായർ | പ്രതിവാര അവധി |
14 ജൂൺ 2022 | ചൊവ്വ | ഗുരു കനീർ ജയന്തി |
15 ജൂൺ 2022 | ബുധൻ | വൈഎംഎ ദിനം/ ഗുരു ഹർഗോവിന്ദ് ജന്മ ദിനം/ രാജ സക്രാന്തി - ഇജോൾ, ഭുവനേശ്വർ, ജമ്മു, ശ്രീനഗർ- ബാങ്കുകൾ അവധി. |
19 ജൂൺ 2022 | ഞായർ | പ്രതിവാര അവധി |
25 ജൂൺ 2022 | ശനി | മാസത്തിലെ 4 ആം ശനിയാഴ്ച |
26 ജൂൺ 2022 | ഞായർ | പ്രതിവാര അവധി |
2 ജൂൺ 2022, വ്യാഴം : മഹാറാണ പ്രതാപ ജയന്തി
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്നാം ദിവസത്തിൽ വരുന്ന ഒരു പ്രാദേശിക പൊതു അവധിയായി മഹാറാണ പ്രതാപ ജയന്തി ആഘോഷിക്കുന്നു. ഈ ദിവസം ആണ് മുഗൾ സാമ്രാജ്യത്തിന്റെ ശക്തിക്കെതിരെ നിലകൊണ്ട പതിനാറാം നൂറ്റാണ്ടിലെ പ്രഗത്ഭനായ ഭരണാധികാരി ജനിച്ചത്.
3 ജൂൺ 2022 വെള്ളി: വരദ ചതുർത്ഥി
ഈ ശുഭദിനം ഭഗവാൻ ഗണപതിക്ക് സമർപ്പിക്കുന്നു.
5 ജൂൺ 2022 ഞായർ: ഷഷ്ഠി, വിശ്വ പര്യവരണ ദിവസം
ഈ ദിവസം എല്ലാ വർഷവും ജൂൺ 5 ന് ആഘോഷിക്കുന്നു, ഈ ദിവസം പരിസ്ഥിതി സുരക്ഷക്കായി സമർപ്പിക്കുന്നു.
6 ജൂൺ 2022 തിങ്കൾ: ശീതള ഷഷ്ഠി
ഈ ദിവസം വ്രതം ആചരിക്കുന്നത് നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിന് സന്തോഷം നൽകും, കൂടാതെ ഇതിലൂടെ ഒരു വ്യക്തിയുടെ മനസ്സും ആത്മാവും ശാന്തമാകും. ഈ ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നതിലൂടെ കുട്ടികളില്ലാത്ത സ്ത്രീകൾ അനുഗ്രഹിക്കപ്പെടും.
8 ജൂൺ 2022 ബുധൻ : ദുർഗാഷ്ടമി വ്രതം, ധൂമാവതി ജയന്തി, ഇടവ വ്രതം.
പാർവതി ദേവിയുടെ ഉഗ്രരൂപമായ ധൂമാവതി ദേവി അവതരിച്ച ദിവസം ധൂമാവതി ജയന്തിയായി ആഘോഷിക്കുന്നു. ഹിന്ദു കലണ്ടർ അനുസരിച്ച്, ശുൽക്ക പക്ഷത്തിലെ അഷ്ടമിയിലാണ് ഈ ജയന്തി ആഘോഷിക്കുന്നത്.
9 ജൂൺ 2022 വ്യാഴം : മഹേഷ നവമി
മഹേഷ നവമി സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. ഹിന്ദു കലണ്ടർ അനുസരിച്ച്, എല്ലാ വർഷവും ഈ മാസത്തിൽ ശുൽക്ക പക്ഷത്തിലാണ് നവമി ആഘോഷിക്കുന്നത്. ഈ ദിവസം മഹേശ്വരനും, പാർവതിദേവിയ്ക്കും ആയി സമർപ്പിച്ചിരിക്കുന്നതാണ്.
10 ജൂൺ 2022, വെള്ളി: ഗംഗ ദസറ, നിർജല ഏകാദശി
ഹിന്ദു മതത്തിലെ ശുക്ല ദശമി ദിനത്തിൽ ആഘോഷിക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ് ഗംഗാ ദസറ. പുരാണ വിശ്വാസ പ്രകാരം, ഭഗീരഥൻ രാജാവിന്റെ നിരന്തരമായ പ്രാർത്ഥനയോടെ, ഗംഗ ദേവി ഉയർന്നുവന്ന് ശിവന്റെ മുടിയിൽ ഇരുന്നു. ഈ ദിവസം ശിവൻ തന്റെ ചന്ദ്രക്കല തുറന്ന് ഗംഗയെ ഭൂമിയിലേക്ക് പോകാൻ അനുവദിച്ചു.
ഈ സമയത്തിലെ പതിനൊന്നാം ചന്ദ്ര ദിവസിൽ വരുന്ന ഒരു ഹിന്ദു മംഗള ദിനമാണ് നിർജാല ഏകാദശി. ഏകാദശിയിൽ, ആളുകൾ വെള്ളവും, ഭക്ഷണവും ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കുന്നു. ഈ ഏകാദശി മറ്റെല്ലാ ഏകാദശികളേക്കാളും ഏറ്റവും ശുഭകരമായതായി കണക്കാക്കുന്നു.
11 ജൂൺ 2022 ശനി : ഗായത്രി ജയന്തി, ഗൗൺ നിർജ്ജല ഏകാദശി, വൈഷ്ണവ നിർജ്ജല ഏകാദശി, രാമ ലക്ഷ്മണ ദ്വാദശി
ഈ മാസത്തിലെ ശുൽക്ക പക്ഷത്തിലെ ഏകാദശി തിഥിയിലാണ് ഗായത്രി ദേവി പ്രത്യക്ഷപ്പെട്ടത്, അതിനാൽ ഗായത്രി ജയന്തി നിർജ്ജല ഏകാദശിയോടൊപ്പം ആഘോഷിക്കുന്നു.
12 ജൂൺ 2022 ഞായർ : പ്രദോഷ വ്രതം
ഈ ദിവസം ശിവനെയും, പാർവതിദേവിയെയും പൂജിക്കുന്നതിൽ പ്രാധാന്യമുള്ള ദിവസമാണ്.
14 ജൂൺ 2022 ചൊവ്വ : ദേവ സ്‌നാന പൂർണിമ, സത്യ വ്രതം, വത് സാവിത്രി പൂർണിമ, സത്യ വ്രതം, പൂർണിമ വ്രതം, കബീർ ജയന്തി, പൂർണിമ
വടക്കേ ഇന്ത്യയിലും, പടിഞ്ഞാറൻ ഇന്ത്യൻ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഘോര, കുമവോൺ, ഗുജറാത്ത് എന്നിവടങ്ങളിൽ വിവാഹിതരായ സ്ത്രീകൾ ആഘോഷിക്കുന്ന ഒരു ഹിന്ദു ആഘോഷമാണ് വത്പൂർണിമ. ഈ മാസത്തിലാണ് ഈ വ്രതം ആചരിക്കുന്നത്, മഹാഭാരതത്തിലെ സാവിത്രിയുടെയും, സത്യവാന്റെയും കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ളതാണ് ഈ വ്രതത്തിന് പിന്നിലെ കഥ.
15 ജൂൺ 2022 ബുധൻ: മിഥുന സംക്രാന്തി
സൂര്യൻ മിഥുന രാശിയിൽ സഞ്ചരിക്കുമ്പോൾ, അത് മിഥുന സംക്രാന്തി എന്ന് അറിയപ്പെടുന്നു. സൂര്യനെ പൂജിക്കുകയും, സൂര്യനുമായി ബന്ധപ്പെട്ട വസ്തുക്കൾ ദാനം ചെയ്യുന്നതിനും ഈ ദിവസം അനുകൂലമാണ്.
17 ജൂൺ 2022 വെള്ളി: സംകാഷ്ഠി ഗണേശ ചതുർത്ഥി
19 ജൂൺ 2022 ഞായർ: പിതൃ ദിനം
സമൂഹത്തിൽ പിതൃ ബന്ധം ആഘോഷിക്കുന്നതിനായി ആഗോളതലത്തിൽ പിതൃ ദിനം ആഘോഷിക്കുന്നു. മിക്ക രാജ്യങ്ങളിലും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആഘോഷിക്കുന്നത്.
21 ജൂൺ 2022 ചൊവ്വ:കലാഷ്ടമി
ഹിന്ദു പുരാണ പ്രകാരം, കലാഷ്ടമി എല്ലാ മാസവും കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിൽ വരുന്നു, എല്ലാ മാസവും കൃഷ്ണപക്ഷത്തിൽ വരുന്നു, ഈ ദിവസം കലാഷ്ടമിയായി ആഘോഷിക്കുന്നു. അഷ്ടമി ഭഗവാൻ ഭൈരവനായി സമർപ്പിക്കുന്നു, അത് കലഷ്ടമി എന്നും അറിയപ്പെടുന്നു.
24 ജൂൺ 2022 വെള്ളി: യോഗിനി ഏകാദശി
ഈ ആഘോഷം ഭാഗവാൻ മഹാവിഷ്ണുവിനായുള്ളതാണ്. ഈ ദിവസം വ്രതാനുഷ്ഠാനം നടത്തുന്നതിലൂടെ വ്യക്തി ജീവിതത്തിന്റെ എല്ലാ സുഖങ്ങളും അനുഭവിച്ച് മോക്ഷം പ്രാപിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
26 ജൂൺ 2022 ഞായർ: പ്രദോഷ വ്രതം
27 ജൂൺ 2022 തിങ്കൾ: രോഹിണി വ്രതം, ശിവരാത്രി മാസം
എല്ലാ മാസവും, കൃഷ്ണ പക്ഷത്തിലെ ചതുർദശി ദിനത്തിലാണ് ശിവരാത്രി വ്രതം ആചരിക്കുന്നത്. ഈ ശുഭദിനത്തിൽ മഹാദേവനെയും, പാർവതിദേവിയെയും പൂജിക്കുന്നത് ഉത്തമമാണ്.
29 ജൂൺ 2022 ബുധനാഴ്ച: അമാവാസി
ചന്ദ്രൻ അപ്രത്യക്ഷമാകുന്ന ദിവസമാണ് അമാവാസി. നിരവധി ആചാരങ്ങൾ അനുഷ്ഠിക്കുന്നതിന് അനുകൂലമായ ദിവസമായി ഇത് കണക്കാക്കപ്പെടുന്നു. തിങ്കളാഴ്ചകളിൽ വരുന്ന അമാവാസിയെ സോമാവതി അമാവാസി എന്നും, ശനിയാഴ്ചകളിൽ വരുന്ന അമാവാസിയെ ശനി അമാവാസി എന്നും വിളിക്കുന്നു.
30 ജൂൺ 2022 വ്യാഴം: ഗുപ്ത നവരാത്രി തുടക്കം, ചന്ദ്ര ദർശനം
ഗുപ്ത നവരാത്രി ഒരു പ്രത്യേക പ്രാധാന്യമുള്ള ആഘോഷമാണ്. ഈ വർഷവും ജൂൺ മാസത്തിൽ ഗുപ്ത നവരാത്രി ആരംഭിക്കും.
നമ്മൾ ഗ്രഹണങ്ങളെയും, സംക്രമങ്ങളെയും കുറിച്ച് സംസാരിക്കുകയാണെങ്കിൽ, ജൂൺ മാസത്തിൽ 5 പ്രധാന സംക്രമണങ്ങൾ ഉണ്ടാകും. ജൂൺ മാസത്തിൽ വരുന്ന എല്ലാ സംക്രമണങ്ങളും, ഗ്രഹ സംയോജനങ്ങളേയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ താഴെ വിവരിക്കുന്നു.
സംക്രമങ്ങൾക്ക് ശേഷം നമുക്ക് ഗ്രഹണത്തെക്കുറിച്ച് നോക്കാം, 2022 ജൂൺ മാസത്തിൽ ഗ്രഹണങ്ങൾ ഇല്ല.
ജൂണിലെ എല്ലാ രാശിക്കാരുടെയും പ്രവചനങ്ങൾജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.