നിങ്ങളുടെ ഭാഗ്യ സംഖ്യ എങ്ങനെ അറിയാം?
ആസ്ട്രോസേജിന്റെ ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് ജൂലൈ മാസത്തെ കുറിച്ച് അറിയാം. ഒന്നാമതായി, നമ്മൾ ഇംഗ്ലീഷ് കലണ്ടറിനെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിൽ, ജൂലൈ മാസം എന്നത് വർഷത്തിലെ ഏഴാമത്തെ മാസമാണ്, ഹിന്ദു കലണ്ടർ അനുസരിച്ച്, ജൂലൈയിൽ ആഷാഡ മാസമാണ്, അത് ജൂൺ 15 ന് ആരംഭിക്കുന്നു.
2022 ജൂലൈ 17 മുതൽ വസന്തകാലം ആരംഭിക്കും. ജൂലൈ മാസത്തിലെ ആഷാദത്തിനും, ശ്രാവണ മാസത്തിനും വളരെ പ്രാധാന്യമുണ്ട്, കാരണം ഈ ദിവസം നിരവധി ഉത്സവങ്ങൾ ആഘോഷിക്കുന്നു.
ഞങ്ങളുടെ അതുല്യമായ ബ്ലോഗിലൂടെ പ്രത്യേക വ്രതങ്ങളെയും ഉത്സവങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ജൂലൈ മാസത്തിൽ ജനിച്ച വ്യക്തികളുടെ ചില സവിശേഷ സ്വഭാവങ്ങളെക്കുറിച്ചും, ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ, ഗ്രഹണങ്ങൾ, എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ മനസിലാക്കാം.
ആദ്യമായി, ജൂലൈയിൽ ജനിച്ച ആളുകളുടെ സവിശേഷ സ്വഭാവങ്ങളെക്കുറിച്ച് നമുക്ക് പഠിക്കാം.
ജൂലൈ മാസത്തിലാണ് പ്രിയങ്ക ചോപ്ര, ടോം ഹാങ്ക്‌സ്, നെൽസൺ മണ്ടേല, സഞ്ജയ് ദത്ത്, ദലൈലാമ, മഹേന്ദ്ര സിംഗ് ധോണി, കിയാര അദ്വാനി എന്നിവരുൾപ്പെടെ പ്രധാനപ്പെട്ടതും, പ്രശസ്തവുമായ നിരവധി ആളുകളുടെ ജന്മദിനങ്ങൾ. വ്യക്തിത്വത്തിന്റെ കാര്യത്തിൽ, ജൂലൈ മാസത്തിൽ ജനിച്ച വ്യക്തികളുടെ വ്യക്തിത്വം മനസ്സിലാക്കാൻ പ്രയാസമാണ്. എന്നിരുന്നാലും, പൊതുവെ ഇവർ ശുഭാപ്തിവിശ്വാസികളും ശാന്ത സ്വഭാവക്കാരുമാണ്. മറുവശത്ത്, ഈ മാസത്തിൽ ജനിച്ച ആളുകൾ നിഗൂഢമായ മാനസികാവസ്ഥ ഉള്ളവരായിരിക്കും.
ഈ മാസത്തിൽ ജനിച്ച ആളുകൾക്ക് ശക്തമായ ആത്മനിയന്ത്രണ ബോധമുണ്ട്. എപ്പോൾ, എത്രമാത്രം പറയണം എന്ന് അവർക്ക് നന്നായി അറിയാം. അവരുടെ ഈ സ്വഭാവവും അത്തരമൊരു സാഹചര്യത്തിൽ അവരെ ഉയർന്ന നയതന്ത്രജ്ഞരാക്കുന്നു. അവരുടെ മാനേജ്മെന്റ് കഴിവുകൾ അസാധാരണമാണ്. ഇവർ പൊതുവെ അനുകമ്പയും സന്തോഷവുമുള്ള വ്യക്തികളാണ്. അതുപോലെ ചെറിയ കാര്യങ്ങളിൽ അവർ ദേഷ്യപ്പെടുന്നവരുമായിരിക്കും.
ഇവരുടെ ജോലി, പ്രണയ ജീവിതം, ആരോഗ്യം എന്നിവയെക്കുറിച്ച് നോക്കാം,
ജൂലൈ മാസത്തിൽ ജനിച്ചവരുടെ ഭാഗ്യ സംഖ്യ: 2, 9
ജൂലൈ മാസത്തിൽ ജനിച്ചവരുടെ ഭാഗ്യനിറം: ഓറഞ്ചും, നീലയും
ജൂലൈ മാസത്തിൽ ജനിച്ചവരുടെ ഭാഗ്യദിനം: തിങ്കൾ, വെള്ളി
ജൂലൈ മാസത്തിൽ ജനിച്ചവരുടെ ഭാഗ്യ രത്നം: ജൂൺ 22 നും ജൂലൈ 22 നും ഇടയിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ, നിങ്ങൾ കർക്കടക രാശിക്കാരനാണ്. നിങ്ങളുടെ ഭരിക്കുന്ന ഗ്രഹം ചന്ദ്രനാണ്, അതിനാൽ മുത്ത് ധരിക്കുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും.
ജൂലൈ 23 നും ഓഗസ്റ്റ് 21 നും ഇടയിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ, നിങ്ങൾ ഒരു ചിങ്ങം രാശിയാണ്, ചിങ്ങത്തിന്റെ ഭരിക്കുന്ന ഗ്രഹം സൂര്യനാണ്. അതിനാൽ റൂബി ധരിക്കുന്നത് നിങ്ങൾക്ക് വളരെ ഗുണം ചെയ്യും.
നിങ്ങൾ ഇത് ധരിക്കുന്നതിന് മുമ്പ് ഒരു ജ്യോതിഷിയെ കാണുന്നത് നല്ലതായിരിക്കും.
തീയതി |
ബാങ്ക് അവധി ദിവസങ്ങൾ |
1 ജൂലൈ 2022 |
കാങ് (രഥയാത്ര)/ രഥയാത്ര- ഭുവനേശ്വറിലും, അൻഫലിലും ബാങ്കുകൾ അടക്കും. |
3 ജൂലൈ 2022 |
ഞായർ (അവധി) |
7 ജൂലൈ 2022 |
ഖർച്ചി പൂജ– അഗർത്തലയിൽ ബാങ്കുകൾ അടക്കും |
9 ജൂലൈ 2022 |
ശനിയാഴ്ച (രണ്ടാം ശനി), ഈദ്-ഉൽ-അദ്ഹ(ബക്രീദ്) |
10 ജൂലൈ 2022 |
ഞായർ (അവധി) |
11 ജൂലൈ, 2022 |
ഈദ്-ഉൽ-അദ്ഹ- ജമ്മു കാശ്മീരിലും, ശ്രീനഗറിലെ ബാങ്കുകൾ അടക്കും |
13 ജൂലൈ 2022 |
ഭാനു ജയന്തി - ഗാങ്ടോക്ക് ൽ ബാങ്ക് അടക്കും |
14 ജൂലൈ 2022 |
ബെഹ്റ-ഡൈന്കലാം - ഷില്ലോങിൽ ബാങ്കുകൾ അടക്കും |
16 ജൂലൈ 2022 |
ഹരേല - ഡെറാഡൂണിൽ ബാങ്ക് അടക്കും |
17 ജൂലൈ 2022 |
ഞായർ (അവധി) |
23 ജൂലൈ 2022 |
ശനി (4 ആം ശനി) |
24 ജൂലൈ 2022 |
ഞായർ ( അവധി) |
26 ജൂലൈ 2022 |
കേർ പൂജ- അഗർത്തലയിലെ ബാങ്കുകൾ അവധി |
31 ജൂലൈ 2022 |
ഞായർ( അവധി) |
01 ജൂലൈ 2022 - വെള്ളി
പുരി ജഗന്നാഥ രഥയാത്ര: ജൂലൈ മാസത്തിന്റെ തുടക്കത്തിൽ പുരി ജഗന്നാഥ യാത്രയുടെ തുടക്കമാണ്. ശുക്ല ദ്വിതീയ ദിനത്തിൽ ഭഗവാൻ ശ്രീ ജഗന്നാഥന്റെ രഥയാത്ര ജഗന്നാഥ പുരിയിൽ നിന്ന് ആരംഭിക്കും. ഈ രഥയാത്ര പുരിയുടെ ഏറ്റവും പ്രധാനപ്പെട്ടതാണ്.
03 ജൂലൈ 2022-ഞായർ
വരദ ചതുർത്ഥി, സെന്റ് തോമസ് ദിനം
വരദ് ചതുർത്ഥിയുടെ ഈ പ്രത്യേക ദിനം ഭഗവാൻ ഗണപതിക്കായുള്ളതാണ്. ആളുകൾ അവരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും, അവരുടെ കുട്ടികളുടെ നല്ല ആരോഗ്യത്തിനും, അവരുടെ വീട്ടിലെ സന്തോഷത്തിനും, സമാധാനത്തിനും ആയുള്ളതാണ്.
04 ജൂലൈ, 2022-തിങ്കൾ
കോമർ ഷഷ്ടി, തിങ്കൾ വ്രതം
05 ജൂലൈ, 2022-ചൊവ്വ
ഷഷ്ടി
07 ജൂലൈ 2022-വ്യാഴം
ദുർഗ്ഗാഷ്ടമി
10 ജൂലൈ 2022-ഞായർ
ആഷാഢ ഏകാദശി, ബക്ര ഈദ് (ഈദ്-ഉൽ-സുഹ)
ആഷാഢ മാസത്തിലെ ഏകാദശിയെ ആഷാഢ ഏകാദശി എന്ന് വിളിക്കുന്നു. ദേവശയനി ഏകാദശി, ഹരി ശയനി ഏകാദശി, പത്മനാഭ ഏകാദശി എന്നിങ്ങനെ പലയിടത്തും പല പേരുകളിൽ ഇത് അറിയപ്പെടുന്നു. ഈ ദിവസം മുതൽ ഭഗവാൻ വിഷ്ണു ശയന കാലത്തിലേക്ക് പോകുന്നു.
ഈ ദിവസം ഭഗവാൻ മഹാവിഷ്ണു ശയന കാലത്തിലേക്ക് (ഉറക്കസമയം) പോകുന്നു, നാല് മാസത്തേക്ക് പ്രകൃതിയുടെ എല്ലാ ജോലിഭാരവും ഭഗവാൻ ശിവനിലാണ്, ഈ ദിവസം ചാതുർമാസം ആരംഭിക്കുന്നു.
11 ജൂലൈ 2022-തിങ്കൾ
പ്രദോഷ വ്രതം, സോമ പ്രദോഷ വ്രതം, ജയ പാർവതി വ്രതം തുടക്കം, ജനസംഖ്യാ ദിനം
ജയ ഗൗരി വ്രതം ആഷാഢ മാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി തിഥിയിൽ ആരംഭിച്ച് അഞ്ച് ദിവസം ആണ്. ഈ വ്രതം പൂർണ്ണമായും പാർവതിദേവിയുടെ ജയാവതാരത്തിനായുള്ളതാണ്. ഈ ദിവസത്തെ വ്രതം ആഗ്രഹിക്കുന്ന വരനെ ലഭിക്കുന്നതിനും, ഭർത്താവിൽ നിന്നുള്ള എല്ലാത്തരം ബുദ്ധിമുട്ടുകളും ഒഴിവാക്കാനുള്ള കഴിവിനും കാരണമാകും.
13 ജൂലൈ, 2022-ബുധൻ
പൂർണ്ണിമ, സത്യ വ്രതം, പൂർണിമ വ്രതം, ഗുരു പൂർണിമ, സത്യ വ്രതം, വ്യാസ പൂജ
ജൂലൈ 13 ന് വരുന്ന ഗുരുപൂർണിമ, മഹർഷി വേദ വ്യാസനായുള്ളതാണ്. പല സ്ഥലങ്ങളിലും ഇത് വ്യാസപൂർണിമ എന്നും അറിയപ്പെടുന്നു. മഹർഷി വേദ് വ്യാസന് പ്രഥമ ഗുരു എന്ന പദവി നൽകിയിരിക്കുന്നു, കാരണം നാല് വേദങ്ങളെക്കുറിച്ച് മനുഷ്യരാശിയെ ആദ്യമായി പഠിപ്പിച്ചത് ഗുരു വ്യാസനാണ്.
14 ജൂലൈ, 2022-വ്യാഴം
കൺവദ് യാത്ര
ശ്രാവണ മാസം ആരംഭിക്കുമ്പോൾ കൺവദ യാത്ര ആരംഭിക്കുന്നു. ഈ സമയത്ത്, മഹാദേവന്റെ ഭക്തർ കവാടി ഏന്തി ഹരിദ്വാർ, ഗോമുഖ്, ഗംഗോത്രി എന്നിവിടങ്ങളിൽ നിന്ന് ഗംഗയുടെ പുണ്യജലം ശേഖരിക്കുന്നു. അവർ ഈ ദൂരം കാൽനടയായി മാത്രമേ സഞ്ചരിക്കാവൂ. അത്തരമൊരു സാഹചര്യത്തിൽ, യാത്ര ജൂലൈ 14-ന് ആരംഭിക്കുകയും ശ്രാവണ ശിവരാത്രിയുടെ രാത്രിയോടെ പൂർത്തിയാക്കുകയും ചെയ്യേണ്ടതാണ്.
15 ജൂലൈ, 2022-വെള്ളി
ജയ പാർവതി വ്രത ജാഗരണം
16 ജൂലൈ 2022-ശനി
ജയ പാർവതി വ്രതം അവസാനിക്കുന്നു, കാരക സംക്രാന്തി, സങ്കഷ്ടി ഗണേശ ചതുർത്ഥി
20 ജൂലൈ 2022-ബുധൻ
ബുധ അഷ്ടമി വ്രതം, കലഷ്ടമി
24 ജൂലൈ 2022-ഞായർ
വൈഷ്ണവ കാമിക ഏകാദശി, രോഹിണി വ്രതം, കാമിക ഏകാദശി
ശ്രാവണ മാസത്തിൽ വരുന്ന ഏകാദശിയാണ് കാമിക ഏകാദശി. ഈ ഏകാദശിയുടെ വിവരണം കേൾക്കുന്നത് നേട്ടങ്ങൾ പ്രധാനം ചെയ്യും. ഗംഗ, കാശി, നൈമിഷാരണ്യ, പുഷ്കർ എന്നിവയിൽ കുളിച്ചാൽ ലഭിക്കുന്ന അതേ നേട്ടങ്ങൾ മഹാവിഷ്ണുവിനെ പൂജിച്ചാൽ മാത്രം ലഭിക്കുമെന്ന് ഹിന്ദു പുരാണങ്ങൾ പറയുന്നു.
25 ജൂലൈ, 2022-തിങ്കൾ
പ്രദോഷ വ്രതം, സോമ പ്രദോഷ വ്രതം
26 ജൂലൈ, 2022-ചൊവ്വ
മാസ ശിവരാത്രി
28 ജൂലൈ, 2022-വ്യാഴം
ഹരിയാലി അമാവാസി, അമാവാസി
മാസത്തിൽ എപ്പോൾ വേണമെങ്കിലും അമാവാസി തിഥി ഉണ്ടാകാമെങ്കിലും, ഇത് ഒരു സുപ്രധാന ദിവസമായി കണക്കാക്കുന്നു. ശ്രാവണ മാസത്തിൽ വരുന്ന അമാവാസിയാകട്ടെ, ഹരിയാലി അമാവാസി എന്നും അറിയപ്പെടുന്നു, മറ്റ് അമാവാസി തീയതികളേക്കാൾ വലിയ പ്രാധാന്യം ഇതിന് നൽകുന്നു. ഈ സമയത്ത് മഴ പെയ്യുന്നതും ലോകമെമ്പാടും പച്ചപ്പ് നിറഞ്ഞതും ആയതിനാലാണ് ഈ മാസത്തിൽ വരുന്ന അമാവാസിയെ ഹരിയാലി അമാവാസി എന്ന് പറയപ്പെടുന്നത്.
29 ജൂലൈ, 2022-വെള്ളി
വർഷ ഋതു
ജൂലൈ മാസമാണ് മഴക്കാലത്തിന്റെ ആരംഭം. ഇന്ത്യൻ കർഷകർക്ക് ഇത് പ്രത്യേകിച്ച് ശുഭകരവും പ്രധാനപ്പെട്ടതുമായ കാലഘട്ടമാണ്. ജൂൺ, ജൂലൈ മാസങ്ങളിൽ മഴക്കാലം അടുത്തുവരുമ്പോൾ, ആളുകൾക്ക് കൊടും ചൂടിൽ നിന്ന് മോചനം ലഭിക്കും. കർഷകർക്ക് അവരുടെ കൃഷിക്ക് സഹായവും ലഭിക്കുന്നു.
30 ജൂലൈ, 2022-ശനി
ഇസ്ലാമി നവവർഷം, ചന്ദ്ര ദർശനം
ഈ ഗ്രഹത്തിലെ ഓരോ മതത്തിനും അവരുടേതായ കലണ്ടർ വർഷമുണ്ട്. ഇസ്‌ലാമിലെ പുതുവർഷത്തെ കുറിച്ച് പറയുമ്പോൾ, ജൂലൈ 29-ന് ആരംഭിക്കുന്ന 2022-നെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. അറബിക് ന്യൂ ഇയർ അഥവാ ഹിജ്രി ന്യൂ ഇയർ ആണ് ഇസ്ലാമിക പുതുവർഷത്തിന്റെ മറ്റൊരു പേര്.
31 ജൂലൈ 2022-ഞായർ
ഹരിയാലി തീജ്
ഹരിയാലി തീജും ജൂലൈയിൽ എത്തും, ഇത് വിവാഹിതരായ സ്ത്രീകൾക്ക് പ്രധാനപ്പെട്ടതാണ്. ഈ സമയത്ത് രാജ്യത്തുടനീളം മേളകൾ നടക്കുന്നു, പാർവതി ദേവിയുടെ സവാരി വളരെ ആർദ്രതയോടെയാണ് നടക്കുന്നു. വിവാഹിതരായ സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാർക്ക് ദീർഘായുസ്സുണ്ടാകുമെന്ന പ്രതീക്ഷയിൽ ഈ ദിവസം ഉപവസിക്കുന്നു. ഈ ശുഭദിനം സൗന്ദര്യത്തിന്റെയും, പ്രണയത്തിന്റെയും ആഘോഷത്താലും പരമശിവന്റെയും പാർവതിയുടെയും സംഗമത്തെയും സൂചിപ്പിക്കുന്നു.
നമുക്ക് ഗ്രഹണങ്ങളെക്കുറിച്ചും, സംക്രമണങ്ങളെക്കുറിച്ചും നോക്കാം. ജൂലൈ മാസത്തിൽ, അഞ്ച് സംക്രമണങ്ങളും ഒരു പ്രധാന ഗ്രഹവും വക്രി ഭാവത്തിൽ വരുകയും ചെയ്യും, അതിനെ കുറിച്ച് വിവരങ്ങൾ നോക്കാം :
സംക്രമത്തിന് ശേഷം നമ്മൾ ഗ്രഹണത്തെ കുറിച്ച് പറഞ്ഞാൽ 2022 ജൂലൈയിൽ ഗ്രഹണങ്ങൾ ഉണ്ടാകില്ല.
മേടം
ഇടവം :
മിഥുനം:
കർക്കിടകം :
ചിങ്ങം:
കന്നി:
തുലാം
വൃശ്ചികം:
ധനു:
മകരം :
കുംഭം:
മീനം:
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ