ഹോളിക ദഹനം
Author: Vijitha S
|
Updated Tue, 15 Mar 2022 09:15 AM IST
ഹിന്ദുക്കളുടെ ഏറ്റവും മനോഹരവും വർണ്ണാഭമായതുമായ ഉത്സവമായ ഹോളി 2 ദിവസം ആഘോഷിക്കുന്നു. ഈ ഉത്സവത്തിന്റെ ആദ്യ ദിവസം ഹോളിക ദഹനം അല്ലെങ്കിൽ ഛോട്ടി ഹോളി എന്നറിയപ്പെടുന്നു, തുടർന്നുള്ള ദിവസം വർണ്ണാഭമായ ഹോളി കളിക്കുന്നു. ഈ വർഷം, ഛോട്ടി ഹോളി അല്ലെങ്കിൽ ഹോളിക ദഹനം മാർച്ച് 17 ന് ആഘോഷിക്കും.
ആസ്ട്രോ സേജിന്റെ ഈ ബ്ലോഗിൽ, ഹോളിക ദഹനം ആഘോഷത്തിന് പിന്നിലെ കാരണവും, ഈ വർഷത്തെ ഹോളിക ദഹന്റെ ശുഭകരമായ സമയങ്ങളും, ഹോളിക ദഹന ദിനത്തിലെ ഹനുമാൻ പൂജയുടെ പ്രാധാന്യവും പ്രതിപാദിക്കുന്നു.
എപ്പോഴാണ് ചോട്ടി ഹോളി, കൂടാതെ ഹോളിക ദഹന്റെ ശുഭകരമായ സമയങ്ങൾ ഏതൊക്കെയാണ്?
ഹോളിക ദഹന സമയങ്ങൾ
ഹോളിക ദഹനം മുഹൂർത്തം: 21:20:55 മുതൽ 22:31:09 വരെ
ദൈർഘ്യം: 1 മണിക്കൂർ 10 മിനിറ്റ്
ഭദ്ര പഞ്ച: 21:20:55 മുതൽ 22:31:09 വരെ
ഭദ്രമുഖം : 22:31:09 മുതൽ 00:28:13 വരെ
മാർച്ച് 18 ന് ഹോളി
കൂടുതൽ വിവരങ്ങൾ: മുകളിൽ സൂചിപ്പിച്ച ഹോളിക ദഹനം മുഹൂർത്തം ന്യൂഡൽഹിക്ക് ബാധകമാണ്. നിങ്ങളുടെ നഗരം അനുസരിച്ച് ശുഭകരമായ സമയമറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.
ആദ്യമായി ഈ ശുഭ യോഗങ്ങളിൽ ഹോളിക ദഹനം നടക്കും
എല്ലാ ആഘോഷങ്ങളും പ്രാധാന്യമുള്ളതാണ്. എന്നാൽ പ്രത്യേക സംയോജനങ്ങൾ രൂപപ്പെടുമ്പോൾ, അതിന്റെ പ്രാധാന്യം പലമടങ്ങ് വർദ്ധിക്കും. ഈ വർഷത്തെ ഹോളിക ദഹനവും അത്തരത്തിലൊന്നാണ്. മുൻപ് ഒരിക്കലും ഉണ്ടാക്കാത്ത ചില രാജയോഗങ്ങൾ ഈ വർഷം ഹോളികാദഹനത്തിൽ രൂപപ്പെടുന്നു!
എന്താണ് ഈ ശുഭ യോഗകൾ?
-
ഹോളിക ദഹനം വ്യാഴാഴ്ച ആണ്, ഈ ദിവസം വളരെ ശുഭകരമായ ദിവസമായി കണക്കാക്കപ്പെടുന്നു.
-
ചന്ദ്രനിലെ വ്യാഴത്തിന്റെ ബന്ധം മൂലം ഈ ദിവസം ഗജകേസരി യോഗ രൂപം കൊള്ളുന്നു.
-
ഈ ദിവസം, കേദാറിന്റെയും, വരിഷ്ട രാജ് യോഗയുടെയും സംയോജനവും രൂപം കൊള്ളുന്നു.
-
ജ്യോതിഷ പ്രകാരം, ഈ മൂന്ന് ശുഭകരമായ രാജയോഗങ്ങൾ രൂപപ്പെടുന്ന ആദ്യമായാണ് സംഭവിക്കുന്നത്.
-
ഇതുകൂടാതെ, ഹോളികാദഹനത്തിൽ മകരത്തിൽ ശുക്രനും, ശനിയും ചേർന്നുള്ള സൗഹൃദ ഗ്രഹങ്ങളും ഈ ദിവസത്തിന്റെ പ്രാധാന്യത്തെ ഉയർത്തും.
ഈ യോഗകൾ രാജ്യത്തെ എങ്ങിനെ സ്വാധീക്കും?
-
ഹോളിക ദഹനത്തിൽ ഈ മൂന്ന് രാജ യോഗകളുടെ രൂപീകരണം തീർച്ചയായും രാജ്യത്ത് സമ്പത്ത് വ്യവസ്ഥയെ ഉയർത്തും.
-
ബിസിനസുകാർക്ക് നിരവധി നേട്ടങ്ങളും, അവസരങ്ങളും ലഭിക്കും.
-
സർക്കാർ ഫണ്ടുകൾ ലാഭത്തിലാകും.
-
വിദേശ നിക്ഷേപത്തിൽ വർധനവുണ്ടാകും.
-
കൊറോണ പ്രതിസന്ധി ക്രമേണ ശമിക്കും, വീണ്ടും ഒരു സാധാരണ ജീവിത രീതിയിലേക്ക് കാര്യങ്ങൾ നീങ്ങും.
-
പണപ്പെരുപ്പവും നിയന്ത്രണത്തിലാകും.
-
ഹോളിക ദഹനിൽ ഈ മൂന്ന് രാജ യോഗകളുടെ രൂപീകരണം രാജ്യത്തുടനീളം ശുഭകരവുമായ സാഹചര്യം കൊണ്ടുവരും. ഈ ഹോളി എല്ലാ അർത്ഥത്തിലും 'ഹാപ്പി ഹോളി' ആയിരിക്കും എന്ന് പറയാം.
നമുക്ക് ഹോളിക ദഹനുമായി ബന്ധപ്പെട്ട മറ്റ് ചില പ്രധാന കാര്യങ്ങൾ കൂടി മനസ്സിലാക്കാം :
എന്തുകൊണ്ടാണ് ഹോളിക ദഹനം ആഘോഷിക്കുന്നത്?
ഹോളിക ദഹനം എന്ന ഉത്സവം തിന്മയ്‌ക്കെതിരായ നന്മയുടെ വിജയത്തിന്റെ പ്രതീകമാണ്, അതിന്റെ സ്മരണയ്ക്കായി ഇത് ആഘോഷിക്കപ്പെടുന്നു. അസുരരാജാവായ ഹിരണ്യകശ്യപിന്റെ സഹോദരി ഹോളിക തന്റെ പുത്രനായ പ്രഹ്ലാദനെ അഗ്നിയിൽ ദഹിപ്പിക്കാൻ ശ്രമിച്ചതും, മഹാവിഷ്ണു പ്രഹ്ലാദനെ രക്ഷിക്കുകയും ഹോളികയെ ദഹിപ്പിച്ച് ഭസ്മമാക്കുകയും ചെയ്ത ദിവസമാണിതെന്ന് പറയപ്പെടുന്നു. അതിനാൽ, ഈ ദിവസം അഗ്നിദേവതയെ പൂജിക്കുകയും ധാന്യങ്ങൾ, ബാർലി, മധുരപലഹാരങ്ങൾ മുതലായവ സമർപ്പിക്കുകയും ചെയ്യുന്നു.
അതുകൊണ്ടാണ് ഹോളിക ദഹനത്തിന്റെ ചിതാഭസ്മം അങ്ങേയറ്റം പവിത്രമായി കണക്കാക്കുന്നത്. ഹോളിക ദഹന്റെ ചിതാഭസ്മം വീട്ടിൽ കൊണ്ടുവന്ന് സൂക്ഷിക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഫാൽഗുൻ മാസത്തിലെ പൗർണമിയുടെ തലേദിവസമാണ് ഹോളിക ദഹനം ആഘോഷിക്കുന്നത്. അടുത്ത ദിവസം, നിറങ്ങളുടെ ഉത്സവമായ ഹോളി കളിക്കാൻ ആളുകൾ തയ്യാറാകും.
ഹോളിക ദഹനത്തിന്റെ പ്രാധാന്യം
ഹോളിക ദഹനം ഉത്സവം തിന്മയുടെ മേൽ നന്മയുടെ വിജയത്തെ പ്രതിനിധീകരിക്കുന്നു. ഇക്കാര്യത്തിൽ, വീട്ടിലെ സ്ത്രീകൾ അവരുടെ ജീവിതത്തിലും, വീടുകളിലും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഹോളികയെ പൂജിക്കുന്നു. ഹോളിക ദഹനം അനുഷ്ഠിക്കുന്നതിലൂടെ ഒരാൾ നെഗറ്റീവ് എനർജിയിൽ നിന്ന് മുക്തി നേടുമെന്നും അവരുടെ വീടുകളിൽ പോസിറ്റിവിറ്റി വസിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ആളുകൾ ഹോളിക ദഹന തയ്യാറെടുപ്പുകൾ ദിവസങ്ങൾക്ക് മുമ്പേ തുടങ്ങും. ചില്ലകൾ, ശിഖരങ്ങൾ, മുള്ളുകൾ, ചാണകം മുതലായവ ശേഖരിക്കാൻ തുടങ്ങുന്നു, തുടർന്ന് ഹോളിക ദഹനം ദിനത്തിൽ അവർ അത് കത്തിച്ച് എല്ലാ തിന്മകളും അവസാനിപ്പിക്കുന്നതായി കണക്കാക്കുന്നു.
ഹോളികാ ദഹനം പൂജ വിധി
-
ഹോളിക ദഹനം ദിവസം നേരത്തെ എഴുന്നേറ്റു കുളിക്കുക. എന്നിട്ട് ഈ ദിവസം വ്രതം അനുഷ്ഠിക്കുക.
-
ഹോളികയെ ദഹിപ്പിച്ച സ്ഥലം വൃത്തിയാക്കി ഉണങ്ങിയ വിറക്, ചാണകം, ഉണങ്ങിയ മുള്ളുകൾ തുടങ്ങി ആവശ്യമായ എല്ലാ വസ്തുക്കളും ശേഖരിക്കുക.
-
ഹോളികയുടെയും, പ്രഹ്ലാദന്റെയും വിഗ്രഹങ്ങൾ ഉണ്ടാക്കുക.
-
ഹോളികാ ദഹന ദിനത്തിൽ നരസിംഹ ഭഗവാനെ പൂജിക്കുക, അതിനാൽ പൂജാ സമയത്ത് ആവശ്യമായ എല്ലാ വസ്തുക്കളും ഉൾപ്പെടുത്തി ഭഗവാനെ പൂജിക്കുക.
-
വൈകുന്നേരങ്ങളിൽ വീണ്ടും പൂജിക്കുകയും ഈ സമയത്ത് ഹോളികയെ ദഹിപ്പിക്കുകയും ചെയ്യുക.
-
നിങ്ങളുടെ കുടുംബത്തോടൊപ്പം ഹോളികയ്ക്ക് ചുറ്റും മൂന്ന് തവണ നടത്തുക.
-
പരിക്രമകാലത്ത് നരസിംഹനാമം ജപിച്ച്, അഞ്ച് ധാന്യങ്ങൾ അഗ്നിയിൽ അർപ്പിക്കുക.
-
പരിക്രമം ചെയ്യുമ്പോൾ നിങ്ങൾ അർഘ്യ അർപ്പിക്കുകയും, ഒരു അസംസ്കൃത നൂൽ ഹോളികയ്ക്ക് ചുറ്റും പൊതിയുകയും ചെയ്യുക.
-
ഇതിനുശേഷം, ഹോളികയിൽ ചാണകം, ബാർലി, ഗോതമ്പ് എന്നിവ സമർപ്പിക്കുക.
-
അവസാനം ഹോളികയിൽ കളർ ഇട്ടു വെള്ളം സമർപ്പിക്കുക.
-
ഹോളികയുടെ അഗ്നി അണഞ്ഞുകഴിഞ്ഞാൽ, അതിന്റെ ചിതാഭസ്മം നിങ്ങളുടെ വീട്ടിൽ ശുദ്ധമായ സ്ഥലത്ത് സൂക്ഷിക്കുക.
ഹോളിക ദഹന രാത്രിയിൽ ഹനുമാനെ പൂജിക്കുന്നതിന്റെ പ്രാധാന്യം
ഹോളിക ദഹന രാത്രിയിൽ പല സ്ഥലങ്ങളിലും ഹനുമാനെ പൂജിക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. ഈ ദിവസം ഹനുമാനെ പൂജിച്ചാൽ ഒരു വ്യക്തിക്ക് എല്ലാത്തരം കഷ്ടപ്പാടുകളിൽ നിന്നും, പാപങ്ങളിൽ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. ജ്യോതിഷ പ്രകാരം പുതുവർഷത്തിലെ രാജാവും മന്ത്രിയും ചൊവ്വ ഗ്രഹമാണെന്ന് പറയപ്പെടുന്നു. ചൊവ്വയുടെ ഭരണാധികാരി ഹനുമാൻ ആണ്. ഈ സാഹചര്യത്തിൽ, ഈ ദിവസം ഭഗവാൻ ഹനുമാനെ പൂജിച്ചാൽ, അത് ഐശ്വര്യപ്രദമായി കണക്കാക്കപ്പെടുന്നു.
ഹോളികാ ദഹനത്തിൽ ഭഗവാൻ ഹനുമാനെ പൂജിക്കുന്നതിനുള്ള ശരിയായ രീതികൾ
-
ഹോളിക ദഹന തലേന്ന് കുളിച്ച് ഹനുമാനെ പൂജിക്കുക, നിങ്ങളുടെ ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുക.
-
ഈ ദിവസത്തെ പൂജയിൽ കുങ്കുമം, മുല്ലപ്പൂ എണ്ണ, പുഷ്പമാല, പ്രസാദം മുതലായവ ഹനുമാന് സമർപ്പിക്കുക.
-
ഹനുമാന്റെ മുന്നിൽ ശുദ്ധമായ നെയ്യ് വിളക്ക് കത്തിക്കുക.
-
പൂജയ്ക്കിടെ ഹനുമാൻ ചാലിസയും, ബജ്റംഗ് ബാനും ചൊല്ലുക, അവസാനം ഹനുമാന് ദീപാരാധന നടത്തുക.
ഇതുകൂടാതെ, ഈ ദിവസം ഹനുമാൻ പൂജയ്ക്കിടെ ഹനുമാൻ ചാലിസ പാരായണം ചെയ്താൽ, ഭക്തർ അവരുടെ കഷ്ടപ്പാടുകളിൽ നിന്ന് രക്ഷപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ, ഈ പുണ്യദിനത്തിൽ ദൈവത്തിന് ചുവപ്പോ, മഞ്ഞയോ പൂക്കൾ അർപ്പിച്ചാൽ, സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ലാതാകുകയും ഒരു വ്യക്തിയുടെ ജീവിതത്തിൽ എല്ലാത്തരം പ്രശ്‌നങ്ങളും ഇല്ലാതാകുകയും ചെയ്യും.
ഹോളിക ദഹന് ശേഷം ഈ ജോലികൾ ചെയ്യേണ്ടതാണ്
-
വിദഗ്ധാഭിപ്രായത്തിൽ, ഹോളിക ദഹന ശേഷം നിങ്ങളുടെ മുഴുവൻ കുടുംബത്തോടൊപ്പം ചന്ദ്രനെ കണ്ടാൽ, അകാല മരണ ഭയം ഇല്ലാതാകും. കാരണം, ഈ ദിവസം ചന്ദ്രൻ അതിന്റെ പിതാവായ ബുധന്റെ രാശിയിലും, സൂര്യൻ വ്യാഴത്തിന്റെ രാശിയിലും ആയിരിക്കും.
-
ഹോളിക ദഹന് മുമ്പ്, ഹോളികയ്ക്ക് ചുറ്റും ഏഴ് പ്രദക്ഷിണം നടത്തി മധുരപലഹാരങ്ങൾ, ചാണകം, ഏലം, ഗ്രാമ്പൂ, ധാന്യങ്ങൾ, ചാണകം മുതലായവ ഹോളികയിൽ സമർപ്പിച്ചാൽ, അവരുടെ കുടുംബജീവിതം കൂടുതൽ സന്തോഷകരമാകും.
ഈ വർഷം 18, 19 തീയതികളിൽ ഹോളി ആഘോഷിക്കുമോ? കാരണം അറിയൂ
ഹോളി ദഹനം മാർച്ച് 17 നും, മാർച്ച് 18 നും ആയിരിക്കും, എന്നാൽ പല സ്ഥലങ്ങളിലും മാർച്ച് 19 നും ഹോളി കളിക്കും. ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായത്തിൽ, മാർച്ച് 17 ന് പുലർച്ചെ 12:57 ന് ഹോളികാ ദഹന യോഗകൾ രൂപീകരിക്കുന്നു. അതിനുശേഷം, മാർച്ച് 18 ന് ഉച്ചയ്ക്ക് 12:53 ന് പൂർണിമ സ്നാനം നടത്തപ്പെടും, അടുത്ത ദിവസം മാർച്ച് 18 ന് ഹോളി ആഘോഷിക്കും. ചില സ്ഥലത്ത് മാർച്ച് 19 ന് ഹോളിആഘോഷിക്കും.
ഹോളിക ദഹനത്തിൽ ഈ പരിഹാരങ്ങളിൽ ഒരെണ്ണമെങ്കിലും ചെയ്താൽ വർഷം മുഴുവൻ ജീവിതം സമൃദ്ധവും, സന്തുഷ്ടവുമായിരിക്കും
-
ഹോളിയുടെ ചിതാഭസ്മം നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്ന് നിങ്ങളുടെ വീടിന്റെ തെക്കുകിഴക്ക് ദിശയിൽ വയ്ക്കുക. വാസ്തു പ്രകാരം ഇത് പവിത്രമായി കണക്കാക്കപ്പെടുന്നു. ഇതിലൂടെ, നിങ്ങൾക്ക് വീട്ടിലെ വാസ്തു ദോഷവും ഒഴിവാക്കാം.
-
നിങ്ങളുടെ ജീവിതാഭിലാഷങ്ങളെല്ലാം പൂർത്തീകരിക്കാനും, വിജയം നേടാനും ഹോളിയിൽ ശരിയായ ആചാരങ്ങളോടെ ഭഗവാൻ ശിവനെ പൂജിക്കുക.
-
നിങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക പ്രശ്നങ്ങളുണ്ടെങ്കിൽ, ഹോളിക ദിനത്തിൽ ലക്ഷ്മി ദേവിയെ ശരിയായ ആചാരങ്ങളോടെ പൂജിക്കുകയും, ശാസ്ത്രനാമം ചൊല്ലുകയും ചെയ്യുക.
-
ഹോളിക രാത്രിയിൽ കടുകെണ്ണയിൽ നാലു മുഖ വിളക്ക് കത്തിച്ച് നിങ്ങളുടെ വീടിന്റെ പ്രധാന കവാടത്തിൽ വയ്ക്കുക. ഇതിലൂടെ എല്ലാ തടസ്സങ്ങളും നീങ്ങും.
-
21 ഗോമതി ചക്രങ്ങൾ എടുത്ത് ഹോളിക ദഹന രാത്രിയിൽ ശിവലിംഗത്തിൽ സമർപ്പിക്കുക, ബിസിനസ്സ് വളർച്ചയ്ക്കും, തൊഴിൽ പുരോഗതിക്കും ഈ പ്രതിവിധി നിങ്ങളുടെ ബിസിനസ്സിന് ഗുണം ചെയ്യും, കൂടാതെ നിങ്ങൾക്ക് ജോലിയിൽ പ്രമോഷനും ലഭിക്കും.
-
നിങ്ങളുടെ ജീവിതത്തിൽ ശത്രുഭയം വർദ്ധിച്ചിട്ടുണ്ടെങ്കിൽ, ഹോളിക ദഹന സമയത്ത് ഏഴ് ഗോമതി ചക്രങ്ങൾ എടുത്ത് ദൈവത്തോട് പ്രാർത്ഥിക്കുക. പ്രാർത്ഥനയ്ക്കുശേഷം, ഭക്തിയോടും വിശ്വാസത്തോടും കൂടി ഹോളികയിൽ ഗോമതി ചക്രങ്ങൾ സമർപ്പിക്കുക.
-
ഹോളിക ദഹന സമയത്ത് ഹോളികയ്ക്ക് ചുറ്റും ഏഴ് പ്രദക്ഷിണം നടത്തിയാൽ അക്ഷയ പുണ്യം കൈവരും.
-
ആരോഗ്യത്തിനായി, നിങ്ങൾ ഹോളിക ദഹന തീക്കനലിൽ ഗോതമ്പ് ചുട്ടെടുക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ലഭിക്കും.
ജ്യോതിഷ പരിഹാരങ്ങൾക്കായി നക്ഷത്ര കല്ലുകൾ, യന്ത്രങ്ങൾ തുടങ്ങിയവക്കായി ഇവിടെ സന്ദർശിക്കുക : ആസ്ട്രോസേജ് ഓൺലൈൻ ഷോപ്പിംഗ് സ്റ്റോർ
നിങ്ങൾക്ക് ഞങ്ങളുടെ ലേഖനം ഇഷ്ടമായി എന്ന് വിശ്വസിക്കുന്നു. ആസ്ട്രോസേജിന്റെ പ്രധാന ഭാഗമായതിന് നിങ്ങൾക്ക് നന്ദി. കൂടുതൽ രസകരമായ ലേഖനങ്ങൾക്കായി കാത്തിരിക്കൂ.